കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഭഗവാനാണ് പരമശിവൻറേയും മഹാവിഷ്ണു സ്ത്രീ രൂപമായ മോഹിനിയുടെ മകനാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി അയ്യപ്പൻ, ശബരീശൻ, എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യാ' എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ചിന്മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയിൽ സ്ഥിതിചെയ്യുന്ന അയ്യപ്പരൂപമാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹം.
വനശാസ്താവായും യോദ്ധാവായും അയ്യനെ കുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങൾ. ഗൃഹസ്ഥാശ്രമിയായി വലം കൈയിൽ അമൃതകലശവും ധരിച്ച അഭീഷ്ടവരദായകനായ ശ്രീ ധർമ്മശാസ്താ പ്രതിഷ്ഠകൾ. വിഷഹാരിയായി അച്ചൻകോവിൽ ശാസ്താവ്, കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. ശ്രീ ധർമ്മശാസ്താവിനെ ബാലകൻറെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ബാലശാസ്താക്ഷേത്രം. കൈയ്യിൽ അമ്പേന്തി നിൽക്കുന്ന ശാസ്താവാണ് എരുമേലിയിൽ പ്രതിഷ്ഠിച്ചിട്ടുളളത്. ശ്രീബുദ്ധൻറെ വിഗ്രഹങ്ങളോടുള്ള സാദൃശ്യമാണ് തകഴി ക്ഷേത്രത്തിലെ വിഗ്രഹം. ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധൻറേതായിരുന്നുവെന്നും ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയി രുന്നതിനാൽ ഔഷധനിർമ്മാണവുമായി പഴമക്കാർ ഈ ക്ഷേത്രത്തെ ബന്ധപ്പെടുത്തുന്നു. വലതുകരത്തിൽ അമ്യത കുംഭവും ഭാര്യ പ്രഭാ, പുത്രൻ സത്യകസമേതനായി സങ്കൽപ്പത്തിലുള്ള ശാസ്താ ക്ഷേത്രങ്ങൾ, മഴയും വെയിലുമേൽക്കുന്ന ശാസ്താ ശിലകൾ. ഇങ്ങനെയുള്ള ശ്രീകോവിലിൻ മേൽക്കൂരയുണ്ടാവില്ല. ശനി ദോഷ പരിഹാരത്തിനു പ്രസിദ്ധമാണ് ഈ ക്ഷേത്രങ്ങൾ. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്ന സങ്കല്പത്തിൽ തിരുവുള്ളക്കാവിൽ പൂജിച്ചുവരുന്നു. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ.
ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠയാണ് പനമുക്കുമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേത്. താരകബ്രഹ്മമൂർത്തിയായ ധർമ്മശാസ്താവ് പ്രധാനമൂർത്തിയായി കുടികൊള്ളുന്ന ക്ഷേത്രമാണ് പുഴക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം.
പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമി കിരാതഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. പൂർണാ പുഷ്കലാ എന്നീ ഭാര്യമാരോടും പുത്രകനോടുമൊത്തുള്ള ശാസ്താവ്,
ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരിക്കുന്ന പ്രതിഷ്ഠയാണ് ചമ്രവട്ടത്തുള്ളത്, ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെത്.
യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം. തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയൻ എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപം. കൊടും കാട്ടിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിൽ എത്താം. ശാസ്താവിന്റെ വിശ്വരൂപം അഗസ്ത്യമുനിക്ക് കാണാൻ സാധിച്ചത് ഈ സ്ഥലത്തുവച്ചാണ് എന്ന് ഐതിഹ്യം.
മൂലാധാരം കഴിഞ്ഞാൽ അടുത്ത വിശിഷ്ടചക്രം ആണ് സ്വാധിഷ്ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശാസ്താക്ഷേത്രം.
യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യൻകാവ് ശാസ്താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. അനന്തമായ ആഹ്ലാദത്തിന്റെ ഉറവിടമാണ് ഈ ക്ഷേത്രം.
കുളത്തൂപ്പുഴയിലെ ബാലകനായാണ് അനാഹത ചക്രത്തിന്റെ സ്ഥിതി. ക്ഷേത്രത്തിനു മുന്നിലെ പുഴ ജീവിതത്തിന്റെ അവിരാമമായ തുടർച്ചയെ കാണിക്കുന്നു. ഇതിലെ വിശിഷ്ടമത്സ്യങ്ങൾ ദേവന്റെ പരിവാരങ്ങളായി അറിയപ്പെടുന്നു.
യോഗവിദ്യയിലെ വിശുദ്ധി എന്ന ചക്രമാണ് എരുമേലിയിൽ. ധർമശാസ്താവിന്റെ അവതാരോദ്ദേശ്യം മഹിഷീവധമാണ്. മഹിഷീവധം നടന്ന സ്ഥലം. ഇവിടെ ശാസ്താവിന് നായാട്ടുകാരന്റെ രൂപമാണ്.
ആജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല ശാസ്താവിന്റെ വിഗ്രഹത്തിൽ പന്തളം രാജകൊട്ടാരത്തിലെ മണികണ്ഠകുമാരൻ എന്ന ശാസ്താവിന്റെ അവതാരപുരുഷൻ ലയിച്ച് ചേർന്നിരിക്കുന്നു എന്നു വിശ്വാസം.