ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 08

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 08

കോല്‍ക്കളി
♦️➖➖➖ॐ➖➖➖♦️

കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ് കോൽക്കളി., കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ കോൽക്കളിക്ക് ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോഡി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലുമായി കോൽക്കളിയുടെ വിവിധ വകഭേദങ്ങൾ കാണാൻ സാധിക്കും. വർണ സുന്ദരമായ നാടോടി വസ്ത്രങ്ങളണിഞ്ഞ് ആഘോഷദിനങ്ങളിൽ സ്ത്രീ പുരുഷ ഭേദമന്യെ ആളുകൾ ഈ കലാരൂപത്തിൽ ഏർപ്പെടാറുണ്ട്. കോലുകൾ പരസ്പരം കൂട്ടിയടിച്ചും അടുത്തയാളുടെ കോലുമായി കോർത്തടിച്ചും ഈ വിനോദത്തിൽ ഏർപ്പെടുന്നു.ഗുജറാത്തിലെെ ദാണ്ഡിയ, രാജസ്ഥാനിലെ ഘുമർ തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങ്ളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാർന്നതാണ് കേരളത്തിലെ കോൽക്കളി. ചടുലമായ താളങ്ങളും ചുവടുകളും ആണ് മറ്റുള്ളവയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

കോലക്കളിയുടെ ഉത്ഭവത്തെപ്പറ്റി ഹിന്ദുക്കള്‍ക്കിടയില്‍ പല ഐതിഹ്യങ്ങളുമുണ്ട്‌. യാദവരുടെ വിനോദമായിരുന്നത്രേ കോല്‍ക്കളി. കൌരവരുടേയും പാണ്ഡവരുടേയും ഗുരുവായിരുന്ന ദ്രോണാചാര്യരാണ്‌ ഈ കലാരൂപം സംവിധാനം ചെയ്തതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്‌. ദ്രോണാചാര്യര്‍ പിന്നീട്‌ പാണ്ഡവരേയും കൌരവരേയും കൊല്‍ക്കളി പടിപ്പിച്ചുവെന്നാണ്‌ വിശ്വാസം. ചിലങ്കിയിട്ടതോ ചിലങ്ക ഇടാത്തതോ ആയ കമ്പുകളാണ്‌ കോല്‍ക്കളിയില്‍ ഉപയോഗിക്കുന്നത്‌. ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി എന്നിങ്ങനെ അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയുണ്ടത്രേ! ഒരോ കളിക്കും പ്രത്യേക താളമാണ്‌. കളിക്കാര്‍, താളം വായ്ത്താരി പഠച്ചിരിക്കുകയും വേണം. നല്ല പരിശീലനം വേണ്ടകളിയാണ്‌ കോല്‍ക്കളി. കോല്‍ക്കളിയില്‍ രണ്ടു തരം കളിക്കാരുണ്ട്‌. അകംകളിക്കാരും പുറംകളിക്കാരും. ചിലപ്പോള്‍ അവര്‍ പരസ്പരം സ്ഥനം മാറിയും കളിക്കും.'കോര്‍ക്കല്‍' എന്നാണ്‌ ഇതിനു പേര്‌. കലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാലേ കോല്‍ക്കളി വിജയിക്കുകയുള്ളൂ.

ഇന്ന് ക്ഷേത്രാനുഷ്ഠാനവും ഉത്സവത്തിനും മാത്രമായി ഹൈന്ദവ കോൽക്കളി മാറിക്കഴിഞ്ഞു. 





No comments:

Post a Comment