ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2024

നീലമ്പേരൂര്‍ പടയണി

നീലമ്പേരൂര്‍ പടയണി

മലബാറില്‍ ഓണക്കാലം കുട്ടിത്തെയ്യങ്ങളുടേതാണെങ്കില്‍ തെക്ക് അത് പടയണിയുടേതാണ്. പ്രശസ്തമായ നീലമ്പേരൂര്‍ പടയണി തിരുവോണം കഴിഞ്ഞ് അവിട്ടം നാള്‍ ആരംഭിക്കും. മൂന്നാം ഓണത്തിന് തുടങ്ങുന്ന നീലമ്പേരൂര്‍ പടയണി 16 ദിവസം നീണ്ടു നില്ക്കും. ചിങ്ങത്തിലെ പൂരം നാളിലാണ് അവസാനിക്കുക. ചിങ്ങത്തില്‍ പടയണി നടക്കുക ഇവിടെ മാത്രമാണ്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മറ്റ് പടയണികളെല്ലാം ധനുമാസത്തിലാണ് നടക്കുക.

പടയണിയെന്നാല്‍ സൈന്യം അഥവാ പടയുടെ നീണ്ടനിര. യുദ്ധത്തിലെന്ന പോലെ ജനങ്ങള്‍ അണിനിരക്കുന്ന ഉത്സവമായതിനാലാണ് പടയണി എന്ന പേര് വന്നത്. പടേനി എന്നും പ്രാദേശിക വിളിയുണ്ട്. ചേരമാന്‍ പെരുമാള്‍ നീലമ്പേരൂര്‍ സന്ദര്‍ശിച്ചതിന്റെ ഐതിഹ്യമാണ് ഈ പടയണിക്ക് പിന്നിലുള്ളതെന്ന് പറയുന്നു. തിരുവഞ്ചിക്കുളത്ത് നിന്ന് കായല്‍ വഴി എത്തിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരിന്റെ പ്രകൃതി ഭംഗി കണ്ട് അവിടെ ഇറങ്ങിയെന്നും പിന്നീട് കൊട്ടാരം കെട്ടി താമസമായെന്നുമാണ് കഥ. പെരുമാള്‍ തന്റെ ഉപാസനാ മൂര്‍ത്തിയായ ഭഗവതിയെ അവിടെ പ്രതിഷ്ഠിച്ചെന്നും പറയപ്പെടുന്നു. പെരുമാളിന് കൊട്ടാര മാളികയിലിരുന്ന് കലാ പ്രകടനം ആസ്വദിക്കാനത്രെ നീലമ്പേരൂര്‍ പടയണി തുടങ്ങിയത്.

ബുദ്ധ സന്യാസിയായി മാറിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരില്‍ തന്നെ സമാധിയായെന്ന് കരുതപ്പെടുന്നു. ദാരിക നിഗ്രഹത്തിനു ശേഷം ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവന്റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ച് കെട്ടി തുള്ളിയെന്നും കാളി സംപ്രീതയായെന്നുമാണ് പടയണിയുടെ ഹൈന്ദവ വിശ്വാസം. 

ആയിരത്തോളം വര്‍ഷം പഴക്കമുണ്ട് ഈ പടയണിക്കെന്ന് കരുതുന്നു. ഫാഹിയാന്റെ യാത്രാ വിവരണത്തില്‍ നീലമ്പേരൂര്‍ പടയണിയുണ്ട്. അവിട്ടം നാളില്‍ ചൂട്ടിടലോടെ പടയണി ആരംഭിക്കുന്നു. ചതയത്തിന് രാവിലെ യുവജനങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തുന്നു. വലിയ അന്നത്തിന്റെയും, ആനയുടെയും, ചെറിയ അന്നങ്ങളുടെയും, ഭീമന്‍, യക്ഷി എന്നീ കോലങ്ങളും വെളിയിലെടുക്കുന്നു. കുടം പൂജ കളിയോടെ പടയണി ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വിവിധ കോലങ്ങള്‍ അരങ്ങിലെത്തി പടയണി തുടരും. പതിനഞ്ചാം ദിവസം മകം പടയണിയാണ്. പടയണിയുടെ കലാശം പൂരം നാളിലാണ്. രാത്രിയോടെ കോലങ്ങളുടെ എഴുന്നള്ളിപ്പാണ്. വെളുപ്പിനെ മൂന്നുമണിയോടെ നീലമ്പേരൂര്‍ പടയണി അവസാനിക്കും. 

ഓണപ്പൊട്ടന്

ഓണപ്പൊട്ടന്

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും വിളിപ്പേരുണ്ട്. ഓണത്തിന്റെ വരവറിയിച്ചാണ് ഓണപ്പൊട്ടന്റെ വരവ്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. നാല്പത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക.

നേരം വെളുത്താല്‍ ആറുമണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്കി മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാര്‍ത്ഥനകളുമായി ഓണപ്പൊട്ടന്‍ തിരിക്കും. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്. ഓണപ്പൊട്ടന്‍ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് 7-ന് വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട.

ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേര്‍ത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേര്‍ന്ന ആടകള്‍. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും. തോളില്‍ സഞ്ചിയും കൈയ്യില്‍ ചെറിയ ഓലക്കുടയും ഉണ്ടാകും. എന്നാലും ഒറ്റനോട്ടത്തില്‍ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുക ആ താടി തന്നെ. കമുകിന്‍ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടന്‍ ചുണ്ടിന് മുകളിലാണ് കെട്ടുക. അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടന്‍ ചുണ്ടനക്കിയാലും ആരും കാണില്ല. അരിയും ഓണക്കോടിയും ദക്ഷിണയും വീട്ടുകാര്‍ നല്കാറുണ്ട്. ചിലര്‍ ഭക്ഷണവും നല്കും. അരി നിറച്ച നാഴിയില്‍ നിന്ന് അല്പം അരിയെടുത്ത് പൂവും ചേര്‍ത്ത് ചൊരിഞ്ഞ് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കും. വേഗത്തില്‍ അടുത്ത വീട്ടിലേക്ക് നീങ്ങും.

ഓണപ്പൊട്ടന്‍ പ്രതിഷ്ഠയാണ് കോഴിക്കോട് നാദാപുരം പരപ്പന ക്ഷേത്രത്തിലേത്. ഇവിടെ ഓണപ്പൊട്ടന്‍ തെയ്യവും കാരണവര്‍ തെയ്യവും ആടാറുണ്ട്. 

ഓണത്താര്‍

ഓണത്താര്‍

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓണത്തിന്റെ വരവ് അറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യമാണ് ഓണത്താര്‍. കുട്ടികളാണ് ഈ വേഷവും കെട്ടുക. ചില ഭാഗങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ഓണത്താര്‍ ഭവനങ്ങളില്‍ എത്തും. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കല്പമാണ് ഓണത്താറിനുള്ളത്. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും സങ്കല്പമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ഓണത്താറെന്നാല്‍ മഹാബലി സങ്കല്പമാണ്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് മഹാബലി സങ്കല്പത്തോടെ ഓണത്താര്‍ ഇവിടങ്ങളില്‍ എത്തുക. ഓട്ടുമണിയും കിലുക്കി ഓണവില്ലിന്റെയും ഒറ്റച്ചെണ്ടയുടെയും താളത്തിലാണ് വരവ്. മുഖത്തെഴുത്തും ഉടയാടകളും തലയില്‍ കിരീടവും ഉണ്ടാകും. പൂക്കളത്തിനു ചുറ്റും ഓണത്താര്‍ നൃത്തം വെയ്ക്കും. പാട്ടിന്റെ അകമ്പടിയുമുണ്ടാകും. മഹാബലിയുടെ ആഗമന കഥയാണ് ഇതിവൃത്തം. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഇത് പറയപ്പെടുന്നു. വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികളാണ് ഓണത്താര്‍ വേഷം കെട്ടുക. 

ആടിവേടന്‍ തെയ്യം

ആടിവേടന്‍ തെയ്യം

ഉത്തര മലബാറിലാണ് ഓണത്തിന്റെ അനുഷ്ഠാന കലകളില്‍ പലതും നടക്കാറുള്ളത്. തെയ്യത്തിന്റെ നാട്ടില്‍ കുട്ടിത്തെയ്യങ്ങളുടെ കാലം കൂടിയാണിത്. പാലക്കാടും കോലത്തുനാട് പ്രദേശങ്ങളിലും കര്‍ക്കിടകത്തില്‍ ആധിവ്യാധികള്‍ അകറ്റി ഐശ്വര്യ പൂര്‍ണ്ണമായ ചിങ്ങത്തെ വരവേല്ക്കാന്‍ ആടിവേടന്‍ തെയ്യം വീടുകളിലെത്തും.

ശിവ-പാര്‍വ്വതി സങ്കല്പമാണ് ആടിവേടന്റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ എത്താറുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റവേഷം. ആടിയും വേടനുമായി രണ്ട് വേഷത്തിലും വരുന്നുണ്ട്. വേടന്‍ ആണ് അങ്ങനെ ആദ്യം വരിക. മാസത്തിന്റെ പകുതിയാകുമ്പോള്‍ ആടിയും എത്തും. ആടി എന്ന പാര്‍വ്വതിവേഷം കെട്ടുക വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുക മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്.

ആടിവേടന്‍ ചെണ്ടയുടെയും പാട്ടിന്റെയും അകമ്പടിയോടെയാണ് എത്തുക. എന്നാല്‍ യാത്രാവേളയില്‍ അകമ്പടി വാദ്യമുണ്ടാകില്ല. വീട്ടു പടിക്കല്‍ എത്തുമ്പോഴെ വാദ്യമുള്ളൂ. ആടിയ ശേഷം മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങിയെന്നാണ് വിശ്വാസം. ആടിവേടന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നല്കുക. ആടിത്തെയ്യത്തെ കര്‍ക്കിടോത്തി എന്നും വിളിക്കുന്നുണ്ട്. 

കമ്പള നാട്ടി

കമ്പള നാട്ടി

ഓണക്കാലം വയനാട്ടില്‍ കൃഷിക്കാലമാണ്. പുഞ്ചയും നഞ്ചയുമാണ് വയനാട്ടിലെ കൃഷിക്കാലങ്ങള്‍. മേയില്‍ കൊയ്ത്ത് നടക്കുന്ന പുഞ്ചകൃഷി വയനാട്ടില്‍ തീരെ കുറഞ്ഞിരിക്കുന്നു. ഇടവപ്പാതിയെ ആശ്രയിച്ചുള്ള നഞ്ചകൃഷിയാണ് പൊതുവെ എല്ലായിടത്തുമുള്ളത്. ഇടവപ്പാതിയ്ക്ക് വിത്ത് വിതച്ച് കര്‍ക്കിടകം തീരും മുമ്പ് ഞാറ് പറിച്ച് നടും. മഴയില്‍ മാറ്റം വന്നാല്‍ ഞാറു നടീല്‍ ചിങ്ങത്തിലും തുടരും. ആഗസ്റ്റ് അവസാനം വരെ ഞാറ് പറിച്ച് നടുംകാലമാണ് ആദിവാസി മേഖലയില്‍. കൃഷിയുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട് അവര്‍ക്ക്. കൃഷിയിറക്കുന്ന കാലത്തും, വിത്ത് വിതക്കുമ്പോഴും വിളവെടുപ്പിനും ആദിവാസികള്‍ക്ക് കമ്പള ആഘോഷമുണ്ട്. അവസാനത്തെ കമ്പളം രാജകമ്പളമാണ് അത് കൊയ്ത്തുത്സവമാണ്. നെല്‍കൃഷിയുടെ ഓരോ ദശയും അങ്ങനെ കമ്പള ആഘോഷത്തിന്റേതാണ്. ഉഴുതു മറിച്ച വിശാലമായ പാടത്തെയും കമ്പളയെന്ന് പറയാറുണ്ട്. ഇവിടുത്തെ ഞാറ് നടീല്‍ ഉത്സവമാണ് കമ്പള നാട്ടി. ആണും പെണ്ണും സംഘമായി നൃത്തച്ചുവടുകളോടെയാണ് കമ്പള നാട്ടി നടത്തുന്നത്. വിത്തിടും മുമ്പ് ദൈവങ്ങളോടും പിതൃക്കളോടും സമ്മതം വാങ്ങുന്ന ചടങ്ങുണ്ട്. കന്നിമാസത്തെ മകം നാള്‍ തെക്കന്‍ തിരുവിതാംകൂറിലെ പോലെ നെല്ലിന്റെ ജന്മ ദിനം കുറിച്യരും ആഘോഷിക്കും. തുലാപ്പത്തിന് കതിര്‍കയറ്റല്‍ ചടങ്ങുണ്ട്. നിറപുത്തരി തന്നെ ഇതും. കൊയ്ത്ത് കഴിഞ്ഞാലും കമ്പള ആഘോഷം നടക്കും. ഉത്തര മലബാറില്‍ കന്നുകാലി മത്സരങ്ങള്‍ക്കും കമ്പളയെന്ന് പറയുന്നുണ്ട്. 

ഓച്ചിറ കാളവേല

ഓച്ചിറ കാളവേല

ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ചിലയിടങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ കാളകെട്ട് അഥവാ കാളവേല ആഘോഷം നടക്കുന്നത്. ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി നിര്‍ത്തിയാണ് കാളവേല. കെട്ടിയുണ്ടാക്കുന്ന ഈ കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. കാര്‍ഷികാഭിവൃദ്ധിക്ക് കൂടിയാണ് കാളവേല നടത്തുന്നത്. വലിയ രഥങ്ങളില്‍ വടം കെട്ടിയാണ് കാളകളെ പടനിലത്തിലൂടെ ആനയിക്കുക. 


ഓണക്കാഴ്ച

ഓണക്കാഴ്ച

ഓണത്തിന്റെ ചടങ്ങുകളില്‍ ഓണക്കാഴ്ച സമര്‍പ്പണത്തിനും പ്രാധാന്യമുണ്ട്. ഗുരുവായൂരിലടക്കം ഉള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമര്‍പ്പണം നടക്കും. പച്ചക്കറികളും മറ്റ് കാര്‍ഷിക വിളകളും സമര്‍പ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ ഓണക്കാഴ്ച സമര്‍പ്പണത്തിന്റെ പണ്ടത്തെ ചരിത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ ഫലം ജന്മി കൊണ്ടു പോകുന്ന ദു:ഖകരമായ അവസ്ഥയായിരുന്നു.

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ട പിരിവാണ് ഓണക്കാഴ്ച സമര്‍പ്പണം. കൃഷിയില്‍ നിന്ന് ലഭിച്ച ഏറ്റവും നല്ല വാഴക്കുലയും വിളകളും കുടിയാന്‍ ജന്മിക്ക് നല്കണം. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്‍മാര്‍ക്ക് ജന്മിയുടെ വക തുച്ഛമായ സമ്മാനങ്ങളുണ്ടാകും. അടിമത്തത്തിന്റെ ഉദാഹരണമായിരുന്നു ഈ കാഴ്ച സമര്‍പ്പണം. ഭൂമിയുടെ ഉടമസ്ഥന്‍ ജന്മിയും കൈവശാവകാശം കുടിയാനും മണ്ണില്‍ പണിയെടുക്കാന്‍ കര്‍ഷക തൊഴിലാളിയും.

മഹാകവി ചങ്ങമ്പുഴയുടെ 'വാഴക്കുല'യെന്ന കാവ്യം ഈ കാഴ്ചക്കുല സമര്‍പ്പണത്തിന്റെ പഴയ ഓണ യാഥാര്‍ത്ഥ്യം കൊണ്ടു വരുന്നു. 'മലയപ്പുലയന്‍ മാടത്തിന്‍ മുമ്പില്‍ മഴ വന്ന നാളൊരു വാഴ നട്ടു'. വാഴ വളര്‍ത്തിയെടുക്കുന്ന മലയനും കുടുംബവും അത് പട്ടിണി മാറ്റാനുള്ള ആശ്വാസമായാണ് കരുതുന്നത്. മലയന്റെ കുടിലില്‍ തിരുവോണം വന്നത് വാഴ കുലച്ചപ്പോഴാണെന്ന് കവി പാടുന്നു. കുട്ടികള്‍ കൊതിയോടെ പഴത്തെ കാത്തിരിക്കുന്നു. ഒടുവില്‍ മോഹിച്ച വാഴക്കുല മലയപ്പുലയന് ജന്മിക്ക് ഓണക്കാഴ്ചയായി നല്‍കേണ്ടി വരുന്നു. ഇതറിഞ്ഞ മലയന്റെ കുട്ടികള്‍ കുടിലില്‍ കൂട്ടക്കരച്ചിലായി. ഉടയോന്റെ മേടയില്‍ ഉണ്ണികള്‍ പഞ്ചാരപ്പാലട സദ്യയുണ്ട് ഉറങ്ങുമ്പോള്‍ അടിയോന്റെ മക്കള്‍ തോട്ടു വെള്ളം കുടിക്കുകയാണെന്ന് ചങ്ങമ്പുഴ പാടി. ഇതായിരുന്നു പഴയ ഓണക്കാഴ്ചയുടെ അവസ്ഥ.

ഇന്നും ക്ഷേത്രങ്ങളില്‍ വാഴക്കുലകള്‍ തന്നെയാണ് പ്രധാന കാഴ്ച സമര്‍പ്പണം. ഗുരുവായൂരില്‍ ഓണക്കാഴ്ച സമര്‍പ്പണം ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഉത്രാട ദിവസം ഭക്തര്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കുന്നത്. ചെങ്ങാലിക്കോടന്‍ എന്ന ഇനം നേന്ത്ര വാഴക്കുലയാണ് കാഴ്ചക്കുല സമര്‍പ്പണം നടത്തുന്നത്. ചെങ്ങഴിക്കോടനെന്നും ഇതിനെ വിളിക്കുന്നുണ്ട്. തൃശ്ശൂരിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ വാഴക്കുലയുടെ കൃഷി ഓണക്കാഴ്ച സമര്‍പ്പണത്തിന് മാത്രമായി ചെയ്യുന്നുണ്ട്. ഉത്രാട ദിനത്തിലെ സമര്‍പ്പണത്തില്‍ കിട്ടുന്ന ഈ വാഴക്കുല വെച്ചാണ് ഗുരുവായൂരില്‍ തിരുവോണത്തിന് പഴപ്രഥമന്‍ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ രാജവാഴ്ചയുടെ ബാക്കിയായി ആദിവാസി വിഭാഗക്കാര്‍ ഓണക്കാഴ്ച സമര്‍പ്പണം നടത്തുന്ന ചടങ്ങുണ്ട്. 

കൃഷിഗീത

കൃഷിഗീത

ഉപയോഗമൂല്യമുള്ള നാട്ടറിവുകൾ കവികെട്ടി സൂക്ഷിക്കുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യുകയെന്നത് സ്വാഭാവികമായ വിനിമയരീതിയാണ്. പഴമൊഴികളും വിഷവൈദ്യവിധികളും കാലാതീതമായി നിലനിന്നതും ഇതുകൊണ്ടുതന്നെ. കർഷകന്റെ അറിവും അനുഭവവും വിശ്വാസവും ചേര്‍ന്നതാണ് കൃഷിപ്പാട്ട്. കർഷകജനതയുടെ അനുഭവസാക്ഷ്യമാണിത്. ഏതൊരു നാടോടി വാങ്മയത്തെയുംപോലെ കൃഷിഗീതയും ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. കെട്ടുമുറയനുസരിച്ച് ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപാട്ടുകളെപ്പോലെത്തന്നെയാണ് ക്യഷിഗീതയുടെയും രൂപപരിണാമം. പഴഞ്ചൊല്ലുകൾ പോലെ സമഷ്ടിയുടെ അറിവിന്റെ വൈയക്തികമായ ആവിഷ്കാരമാണിത്. കൃഷിഗീതയെക്കുറിച്ചുള്ള ലിഖിതരൂപത്തിലുള്ള ആദ്യത്തെ മലയാളപരാമർശം പി. ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാസാഹിത്യചരിത്രത്തിലേതായിരിക്കണം. 18-ാം നൂറ്റാണ്ടിൽത്തന്നെ മക്കൻസിയുടെ കുറിപ്പുകളിൽ കൃഷിഗീതയുടെ പരാമർശമുണ്ട്.

1881-ൽ പ്രസിദ്ധീകരിച്ച ഭാഷാചരിത്രത്തിന്റെ അഞ്ചാമധ്യായത്തിൽ ബ്രാഹ്മണിപ്പാട്ട്, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, സർപ്പപ്പാട്ട്, ശാസ്താൻപാട്ട്, നിഴൽക്കുത്തുപാട്ട് എന്നിവയ്ക്കൊപ്പം കൃഷിപ്പാട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം ഒന്നുമുതൽ മൂന്നാം ശതവർഷത്തിനകം മധ്യകേരളത്തിൽ മലയാളഭാഷയിലുണ്ടായിട്ടുള്ള അനേകം പാട്ടുകളിൽ ഒന്നാണ് കൃഷിപ്പാട്ടെന്ന് സാഹിത്യചരിത്രകാരൻ പറയുന്നു.

പരശുരാമൻ പലവിധ ധാന്യങ്ങൾ, നാല്ക്കാലികൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ ഇവയെ കേരളത്തിൽ കൊണ്ടുവന്നു നടപ്പാക്കിയശേഷം ഈ വൃക്ഷാദികൾ നട്ടുവളർത്തുന്നതിനും ധാന്യങ്ങൾ കൃഷിചെയ്യുന്നതിനുമുള്ള സമ്പ്രദായം വിസ്തരിച്ചു പ്രതിപാദിക്കുന്ന കേരളകല്പം പോലുളള സംസ്കൃത ഗ്രന്ഥങ്ങൾ ആര്യബ്രാഹ്മണരുടെ ഉപയോഗത്തിനുണ്ടെന്നും കൃഷിക്കാരായ കൊഴുവന്മാർ ശൂദ്രരാകയാലും അവർക്ക് ആദ്യകാലത്ത് സംസ്കൃതജ്ഞാനമില്ലാതിരുന്നതിനാലും ധാന്യഭേദങ്ങളെയും കൃഷിക്കാര്യങ്ങളെയും കുറിച്ച് പരശുരാമന്‍ ബ്രാഹ്മണർക്കു ചെയ്ത ഉപദേശങ്ങളെ ഏതോ ഒരു നമ്പൂരി നാലുപാദമായിട്ട് ഒരു ഭാഷാഗ്രന്ഥം ചമച്ചെന്നും അതാണ് കൃഷിപ്പാട്ടെന്നും ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. കാട്ടുകൃഷിയെക്കുറിച്ചും ഞാറ്റടി ഒരുക്കുന്നതിനെക്കുറിച്ചുമുള്ള എട്ടു വരികൾ മാതൃകയായി കൊടുക്കുന്നുമുണ്ട്.

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

ഞാറ്റിനു മുപ്പറുപതു നാളുണ്ടു

ചേറ്റിലും പൊടിയിൽത്തന്നെ പാകിലും

നമ്പുഞാറു നൂരി പിരിയുന്നെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിൻവരിഷമേറീടുന്ന കാലത്തു

നമ്പു കൊയ്യാമരിവിരി നിർണയം

ഭാഷാ ചരിത്രത്തിൽ ഉദ്ധരിച്ചിട്ടുള്ള ഈ വരികളിൽനിന്നും ഏറക്കുറെ വ്യത്യസ്തമാണ് മദ്രാസ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ മൂന്ന്-നാല് വോള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കൃഷിഗീതയിലേത്.

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

തൊറ്റിള്‍ മൂപ്പിരുപതു നാളുണ്ട്.

ചേറ്റിലും പൊടിയിൽത്തന്നെയെങ്കിലും

നമ്പുഞാറങ്ങരിവിരിക്കുണ്ടെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിമ്പുവർഷമങ്ങേറിയ കാലത്ത്

നനുകൊയ്യാമരിവിരി നിർണയം

"എട്ടു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

തട്ടിടും ഞാറു പാകരുതാരുമേ' എന്ന ഈരടികൾ ഉൾക്കൊളളുന്ന ഖണ്ഡമാണ് ചില പാഠങ്ങളിൽ കാണുന്നത്.

മലയാളക്കരയിലെ കർഷകസമൂഹമാകെ കൈപ്പുസ്തകമാക്കിയ കൃഷിഗീത ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയോളമെങ്കിലും പഴന്തലമുറ ചുണ്ടിലേറ്റി നടന്നിരുന്നുവെന്നതിന് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ലേഖനങ്ങളും സാക്ഷിയാണ്. ഏതാണ്ട് ഭാഷാചരിത്രം എഴുതപ്പെടുന്ന കാലത്തുതന്നെയാണ് വിദ്യാവിനോദിനിയിൽ കേസരി "കൃഷിക്കാരൻ' എന്ന ലേഖനം എഴുതുന്നത് (1070-ൽ). 'കൃഷിപരിഷ്കാരം' എന്ന പേരിൽ പുനഃപ്രസിദ്ധികരിച്ച കേസരിയുടെ ലേഖനത്തിൽ കൃഷിപ്പാട്ടിലെ വരികൾ ഉദ്ധരിക്കുന്നുണ്ട്:

പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ

കണ്ടാലുമറിയാതെ മറഞ്ഞുപോയ്

നിഷ്ടുരങ്ങളാമിന്നുള്ള വിത്തുകൾ

കുഷ്ഠരോഗാദി വർധിപ്പിക്കും ദൃഢം.

എന്ന് നമ്മുടെ കൃഷിപ്പാട്ടിൽ പറഞ്ഞത് ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി മാത്രമല്ലെന്നും പഴക്കവും പരിചയവുമുളള ഏതു കൃഷിക്കാരനും ഇക്കാര്യം സമ്മതിക്കുമെന്നും കേസരി പറയുന്നു. ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് മാന്യമായ ഏർപ്പാടുതന്നെയാണെന്നും വല്ലവിധേനയും അതിനു സാധിക്കാതെ വന്നാൽ അത്തരക്കാർ പൂന്തോട്ടമെങ്കിലും നട്ടുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 പണ്ടത്തെക്കാലം ഇങ്ങനെയുള്ള ഉദ്യാനങ്ങൾ സർവസാധാരണമായിരുന്നുവെന്ന് സമർഥിക്കാൻ കൃഷിഗീതയിലെ "പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ നീന്തിടുന്നീല സംസാരസാഗരേ- എന്ന വരി ഉദ്ധരിക്കുന്നുണ്ട്. എ. ആർ. രാജരാജവർമ വ്യത്തമഞ്ജരിയിൽ ഊനകാകളിക്ക് ലക്ഷ്യമായി കൊടുക്കുന്ന വരികളും കൃഷിഗീതയിലേതു തന്നെ. 1912-ൽ പ്രസിദ്ധീകരിക്കപ്പെട്ട കെ.പി. പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിലും കൃഷിഗീതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണത്തിനടിസ്ഥാനം കീഴ്നടപ്പാണെന്നും ചീനമുളക്, പറങ്കിമുളക് എന്നീ സൂചനകളിൽ നിന്നും കൃതിയുടെ കാലം പോർച്ചുഗീസുകാർ മലയാളത്തിൽ വന്നതിനുശേഷമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഈ വാദം പൂർണമായും ശരിയല്ല.

പണ്ടു പണ്ടുള്ള വിത്തുകളെല്ലാം കണ്ടാലറിയാത്തവിധം മാഞ്ഞുപോയതിൽ സങ്കടപ്പെട്ടുകൊണ്ടാണ് തുളുനാട്ടിലെയും കോലനാട്ടിലെയും ഇടനാട്ടിലെയും വിത്തിനങ്ങളെ പേരുചൊല്ലി വിവരിക്കുന്നത്. കേരളമെന്നും പരദേശമെന്നുമുള്ള ഭേദം എല്ലാറ്റിനുമുണ്ടത്രേ. നിഷ്ടുരങ്ങളായ ഇന്നുള്ള വിത്തുകൾ മിക്കവയും പരദേശികളാണ് എന്ന കൃഷിപ്പാട്ടുകാരന്റെ സൂചനയനുസരിച്ച് നാമിന്ന് നാടൻവിത്തുകൾ എന്നു വിളിക്കുന്ന പലതും പരദേശികളായിരിക്കണം. ഇടനാട്ടിലെ വിത്തുകളുടെ കൂട്ടത്തിൽ രോഗബാധകളെ ചെറുക്കാൻ കഴിയുന്ന "ചിറ്റരി'യെപ്പറ്റിയും മുണ്ടകൻവയലിനു പറ്റുന്ന 'ആയനി'യെപ്പറ്റിയും പരാമർശിക്കുന്നുണ്ട്. ഈ വിത്തുകൾ നമ്മുടെ പാടങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ, ഈ പേരുകളുമായി സാമ്യമുള്ള മറ്റൊരു വിത്ത്, ചിറ്റേനി-ഹരിതവിപ്ലവം ഉഴുതുമറിച്ചിട്ട് ഉത്തരകേരളത്തിലെ പാടശേഖരങ്ങളിൽ അതിജീവിക്കുന്നുണ്ട്. ചിറ്റേനി ചൈനയിൽ നിന്നും വന്നതാണെന്നാണ് ഗുണ്ടർട്ട് നിഘണ്ടു നല്കുന്ന സൂചന (A rice said to come from China, grows from August to December). ആയനിയെന്ന വിത്ത് നടപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത് പുതുതായെത്തപ്പെട്ട ഒരു പരദേശിവിത്ത്, വിത്തിലോ ചെടിയിലോ ഉള്ള സാദൃശ്യം മൂലം ചിറ്റായനി-ചിറ്റേനി എന്നറിയപ്പെട്ടതാകാം

സംസ്കാരസമന്വയത്തിന്റെ സൂചകവും അധിനിവേശത്തിന്റെ കൊടിയടയാളവുമാണ് വിത്തുകൾ. വിത്തുകളുടെ വിതരണചരിത്രം ആഗമനത്തിന്റെയും അധിനിവേശത്തിന്റെയും സമാന്തരചരിത്രംകൂടിയാണ്. ഒരു പരദേശിവിത്ത് ജനതയുടെ സംസ്കാരത്തിലിടപെട്ട് അതിന്റെ തന്നെ ഭാഗമായി മാറുക; വിത്തിനനുസരിച്ചു സംസ്കാരം മാറുക. ഇതു രണ്ടും സംഭവിച്ചിട്ടുണ്ട്. കേരവ്യക്ഷം കേരളത്തിന്റെ പ്രതീകമായത് ആദ്യത്തേതിന് ഉദാഹരണം. റബ്ബര്‍ തൊട്ട് ആന്തുറിയംവരെയുള്ള നാണയവിളവുകൾ കേരളത്തിന്റെ സംസ്ക്കാരത്തെ ചിട്ടപ്പെടുത്താൻ തുടങ്ങിയത് രണ്ടാമത്തേതിനും. അഗ്രിക്കൾച്ചറിന്റെയും അഗ്രോ ബിസിനസ്സിന്റെയും വിരുദ്ധഭൂമികളിലാണ് തെങ്ങിനും റബ്ബറിനും ഇടപെടേണ്ടി വന്നിട്ടുള്ളത്. ലാഭാധിഷ്ഠിതമായ ഒരു കാർഷികപര്യാവരണത്തിലാണ് റബ്ബർ ഒരു സംസ്കാരമായത്. റബ്ബറിൽ നിന്നും മൾബറിയിലേക്കോ അവിടെനിന്നും ഓർക്കിഡിലേക്കോ ചുവടുമാറ്റാൻ പുത്തൻ കർഷകനു പ്രയാസമേതുമില്ല.

കൃഷിയെ സംസ്കാരവും ജീവിതചര്യയുമാക്കിയിരുന്ന ഒരു കൂട്ടായ്മയിലേക്കാണ് തെങ്ങ് കടന്നുവന്നത്. ദേശസംസ്കാരത്തിന്റെ ഹൃദയവേഗമുൾക്കൊണ്ടുകൊണ്ടാണ് തെങ്ങിന്റെ നാരുവേരുകൾ ശതാവരികളായി പടർന്നത്. പ്രകൃത്യുർവരതയെ തോറ്റിയുണർത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്കും ഭേദകല്പനയില്ലാത്ത മനുഷ്യോർവരതയുമായി ബന്ധപ്പെട്ട അരങ്ങേറ്റച്ചടങ്ങുകൾക്കും (Initiation Rituals)തേങ്ങ സംഘാതദ്രവ്യങ്ങളിലൊന്നായി; തെങ്ങ് കല്പവൃക്ഷമായി. കേരളത്തിന്റെ സ്വാഭാവികപരിസ്ഥിതി തകർത്തതിൽ റബ്ബറിനോളം, ഒരുവേള അതിലുമേറെ ഉത്തരവാദിത്വം തെങ്ങിനുണ്ടെങ്കിലും അതിനെ തള്ളിപ്പറയുമ്പോൾ മലയാളമനസ്സിന്റെ ആത്മാവു നോവുന്നതിനു കാരണവും വേറൊന്നുമല്ല.

കറ്റപ്പാട്ട്
💗●➖➖●ॐ●➖➖●💗
കാർഷികസംസ്കാരത്തിന്റെ പഴയ മുഖച്ഛായകൾ മങ്ങിമറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും, ഉത്തരകേരളത്തിലെ പുള്ളുവരുടെ ഗാനമാധുരി കൃഷിപ്പാടങ്ങളിൽ ഇന്നും ഒഴുകാറുണ്ട്. കന്നിവിളക്കൊയ്ത്തുകാലത്ത് പുള്ളുവർ വീണയുമായി വയലുകൾ തോറും സഞ്ചരിച്ചു പാടുന്ന പാട്ടിനെ ‘കറ്റപ്പാട്' എന്നാണ് പറയുക. നെൽക്കറ്റയ്ക്കുവേണ്ടിയാണ് അവർ പാടുന്നത്. ഭൂലോകത്ത് കാര്‍ഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച ഒരു പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. വിവിധ ഇനം നെൽവിത്തുകളെപ്പറ്റി പരാമർശമുണ്ട്. ശ്രീഭഗവതി കൈയാൽ വാരിവിതച്ചുവെന്ന പുരാസങ്കല്പവും അതിൽ കാണാം:

മുൻപിൽ പിറന്നു ജനിച്ചു വരിനെല്ല്

കാരാരിയൻ നല്ല പോരാരിയൻ വിത്ത്

കാസ്തകൻ മോടകൻ ചെന്നൽ കരിംചെന്നൽ

കാത്തക പൂത്താട നാളികൻ വിത്തുമേ

കാഞ്ഞിരക്കൊട്ടൻ കടിഞ്ചോല നാരനും

പേരാടൻ കരിഞ്ചോരൻ വെളിയനും വായകൻ

നല്ല കവുങ്ങിൻ പൂത്താടയുമങ്ങനെ

എണ്ണക്കുഴമ്പനും പൊൻകിളിവാലനും

പൊന്നിന്നിടയോൻ പൊന്നരിയൻ വിത്ത്

എന്നിങ്ങനെ അനേകം വിത്തിനങ്ങളുടെ പേരുകൾ കറുപ്പാട്ടിലുണ്ട്. നാരോൻ, നഗരി, തൊണ്ണൂറാൻ, ഓടച്ചൻ, പാൽക്കഴമ, ഉണ്ണിക്കറുക, ഉണിക്കുറുക, തഴുവൻ, ചെന്നെല്ല്, ചോവാല, ഇട്ടുഴിച്ചെന്നെല്ല്, കിളികാരിച്ചെന്നെല്ല്, പാണ്ടിനെൽ, പച്ചനെൽ, പാണ്ടിക്കുറുക, ബാലക്കുറുക, പരന്നെൽ വിത്ത്, കവുങ്ങിൻപൂത്താട, പൊന്നാരിയൻ, തവളക്കണ്ണൻ, ചിത്തിരത്തണ്ടൻ, ചെമ്പൻ, ആമ്പൻ, ഇരിമ്പൻ, ചെറുവെള്ളരി, ചൗവ്വരിയൻ, മുല്ലരി, പാൽക്കണ്ണി, നീർക്കണ്ണിച്ചെന്നെല്ല്, പാലക്കുറുക, പഴുക്കുത്തുവീരൻ, കൈരളി, ചിറ്റേനി, കുട്ടനാടൻ, കോഴിവാലൻ, ജീരകശാല, ഗന്ധകശാല തുടങ്ങി നൂറ്റൊന്നു വിത്തിനങ്ങളുടെ പേരുകൾ പുള്ളുവർ പാടിപ്പൊലിക്കാറുണ്ട്. ഇന്നയിന്ന വിത്തുകൾ ഇന്നയിന്ന പരിതസ്ഥിതിയിലാണ് നന്നാവുകയെന്നുള്ളതിനും സൂചനകൾ ഇല്ലാതില്ല:

വേനിലേ നീരങ്ങു വറ്റാതെ ദിക്കില-

ങ്ങേറെ വിളയുമാ മുണ്ടവൻ നെൽവിത്ത്

മലയിൽ വിളയും മലയൊടമ്പൻ വിത്ത്

നീരിൽ വിളയുന്ന നീർക്കഴമ വിത്ത്

തുടങ്ങിയ വരികൾ നോക്കുക. നെല്ലും തെങ്ങും അവരവരുടെ മേന്മ ചൊല്ലി പരസ്പരം തർക്കിക്കുന്നതായി ഭാവന ചെയ്യുന്ന ഭാഗമാണ് "കറ്റപ്പാട്ടി'ന്റെ ഒടുവിൽ അടങ്ങിയിട്ടുള്ളത്.

വിത്തുപൊലിപ്പാട്ട്
💗●➖➖●ॐ●➖➖●💗
കാർഷികവൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസം പത്താമുദയം മുതൽ നടത്തുന്ന, നാടകീയത കലർന്ന ഒരനുഷ്ഠാന കലാനിർവഹണമാണ് "കോതാമൂരിയാട്ടം', ഗോദാവരി എന്ന ദിവ്യധേനുവിന്റെ സങ്കല്പത്തിലുള്ള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുള്ള രണ്ട് പനിയന്മാരും' (ഹാസ്യാത്മകവേഷങ്ങൾ) ആണ് അതിൽ ആടുക. ഗോദാവരിയാട്ടത്തിനു പാടുന്ന ഗാനങ്ങളിൽ ‘വിത്തുപൊലിപ്പാട്ടും' അടങ്ങുന്നു.

ചെന്നെല്ല് വിത്ത് പൊലിക പൊലി ചെന്നെല്ല് വിത്ത് പാലിക

കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക

ത്യച്ചെണ്ടൻ വിത്ത് പൊലിക പൊലി തൃച്ചെണ്ടൻ വിത്ത് പൊലിക

എന്നിങ്ങനെ ആവർത്തനസ്വഭാവമുള്ളതാണ് ആ പാട്ട്. എണ്ണക്കുഴമ്പൻ, നാരകന്‍, മുണ്ടവൻ, പൊൻകിളിവാലി, നവര, കവുങ്ങിൻ പൂത്താട, ചിറ്റേനി, തഴുവൻ, നാളികൻ, പാൽക്കഴമ, ഉണ്ണിക്കുറുവ, കോയിവാലൻ, ജീരകശാല, ഗന്ധകകശാല തുടങ്ങി പതിനെട്ടു വിത്തുകളുടെ പേരുകൾ ചൊല്ലി പൊലിക്കണമെന്നുണ്ട്.

പള്ള് പാട്ടി'ലെ വിത്തുകൾ
💗●➖➖●ॐ●➖➖●💗
അത്യുത്തരകേരളത്തിലെ കാവുകളിലും ദേവീക്ഷേത്രങ്ങളിലും മീനപ്പൂരത്തിനു സമാപിക്കത്തക്കവിധം ഒൻപതു നാളുകളിലായി നടത്താറുള്ള അനുഷ്ഠാനനർത്തനമാണ് പൂരക്കളി. അതിൽ, വന്ദന, പൂരമാല, വൻകളികൾ, അങ്കം, പട, ചായൽ, ശൈവനാടകം, ശക്തിനാടകം, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധ ഇനം കളികളുണ്ട്. പൂരക്കളി സമാപിക്കുന്ന പൂരം നാളിൽ ആടിപ്പാടിക്കളിക്കുന്നതാണ് "പള്ള്.' പരമേശ്വരനും പാർവതിയും പള്ളന്റെയും പള്ളത്തിയുടെയും നിലയിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നതാണ് 'പള്ളി'ന്റെ പശ്ചാത്തലമായ പുരാവൃത്തം. പാട്ടിൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ വർണിക്കുന്നുണ്ട്. ദേവേന്ദ്രൻ പളളനു നല്കിയവയും പള്ളൻ 'പള്ളിവയലി'ൽ വിതച്ചതുമായ വിത്തിനങ്ങളുടെ പേരുകൾ അതിൽ പ്രസ്താവിച്ചിരിക്കുന്നു:

വിതൈത്ത വിത്താണ്ട ചെന്നൽ കഴമ കുറു

വെള്ളരിയൻ പെന്തൻ പൂത്താട ചെമ്പ

ആരിയനഴകനാദിത്യ നല്ലിക്കണ്ണൻ

അലയിരിതം പേരാടോൻ മലയുടുമ്പൻ

മധുമൊഴിയൻ പല്ലികൻ ചിരോച്ചാല

മറ്റുമിപ്പടിയിതോരോ വിത്തിതെല്ലാം

എന്നാണ് ഒരു പാട്ടിൽ കാണുന്നത്.

കൊടുമമിക്കാനക്കോടെനഴകൻ

ആരിയനാദിത്യൻ മുണ്ടകൻ വിത്തും

മൂരികുറുവെയും തൊണ്ടാവെളുത്താൻ

നീരിൽ നീന്തും തുളുങ്കനും പിന്നെ

മൈയഴകൻ മണക്കേളനരിൻ...

എന്നിങ്ങനെ എണ്ണമില്ലാതുള്ള വിത്ത് നല്കപ്പെട്ടുവെന്നാണ് മറ്റൊരു 'പള്ളുപാട്ടി'ൽ പ്രസ്താവിച്ചിരിക്കുന്നത്.

മറ്റു പാട്ടുകളിലൂടെ
💗●➖➖●ॐ●➖➖●💗
ഉത്തരകേരളത്തിലെ അനുഷ്ഠാനകലാനിർവഹണമായ തെയ്യാട്ടത്തിനു പാടാറുള്ള ചില തോറ്റങ്ങളില്‍ കാര്‍ഷിക സംസ്കാരത്തെയും വിത്തുകളെയും കുറിച്ചുള്ള പരാമര്‍ശം കാണാം. ആലയില്‍ നിന്നും കാളകളെ തെളിച്ച് വയലിൽച്ചെന്ന് നിലമുഴുത് പുഞ്ച വിതയ്ക്കുന്നതിനെപ്പറ്റി "പൊട്ടൻ തെയ്യത്തോറ്റ'ത്തിൽ വർണനയുണ്ട്. “താനേ വിളയുന്ന വൈനാടോൻ പുഞ്ച' എന്നൊരു നിഗൂഢത അതിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം.

"മലാരമ്പത്ത് മലപ്പിലവൻ തോറ്റ'ത്തിൽ പുനംകൃഷിയുടെ വിവിധഘട്ടങ്ങളെ വർണിക്കുന്നുണ്ട്. ആ പാട്ടിലുള്ള

കോരിവിതച്ചാലും വകഞ്ഞതേ വിളയൂ

വാരിവിതച്ചാലും വകഞ്ഞതേ വിളയൂ

എന്ന ഈരടി ഒരു ലോകോക്തിയുടെ സ്വഭാവം ഉൾക്കൊള്ളുന്നതാണ്. ഉത്തരകേരളത്തിലെ വണ്ണാന്മാർ കെന്ത്രോൻ പാട്ടിനു (ഗന്ധർവൻ പാട്ടിന്) പാടാറുള്ള "കന്നൽപ്പാട്ടി'ൽ ഗോദാവരിപ്പശുവിനെ ആനയിക്കുവാനായി ചൂതുവൻ കണ്ടെത്തിയ മാർഗം, ചില വിത്തിനങ്ങൾ മുളപ്പിക്കലായിരുന്നുവെന്നു പറയുന്നു:

ചൂതുവനാര് പിടിച്ചുപോയ കൊടപ്പുറത്ത്

ചേറിട്ടും ചെമ്മണ്ണിട്ടും മെഴുകിത്തേച്ച്

വാരിവിതച്ചു ചിറ്റെയും ചെറുപയറും

വിത്തുകൾ മുളച്ചതു കണ്ട ഗോദാവരി, ചൂതുവനോടൊപ്പം ഇറങ്ങിവന്നു.

കറ്റപ്പാട്ട് കഴിയ്ക്കല്‍

കറ്റപ്പാട്ട് കഴിയ്ക്കല്‍

വടക്കേ മലബാറില്‍ ഓണക്കാലത്തുള്ള ഒരു പ്രധാന കാര്‍ഷിക ആചാരമാണ് കറ്റപ്പാട്ട് കഴിക്കല്‍. വിളയാനായ വയലുകളിലൂടെ പുള്ളുവര്‍ നല്ല വിളവിനും ഐശ്വര്യത്തിനും വേണ്ടി വീണ മീട്ടി പാടുന്ന ചടങ്ങാണിത്. രോഗങ്ങള്‍ ഉണ്ടാകാതെ, കീടങ്ങളുടെ ശല്യമില്ലാതെ ആരോഗ്യമുള്ള നെല്‍ക്കതിരുകള്‍ ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനകളാണ് ഈ പാട്ടുകള്‍. പാടവരമ്പത്ത് നാക്കിലയിട്ട്‌ അതിന്‍മേല്‍ നിലവിളക്ക് കൊളുത്തി വയ്ക്കും. ശേഷം പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് വയലിലിറങ്ങി മൂപ്പെത്താത്ത അല്പം കതിരുകള്‍ പൊട്ടിച്ചെടുത്ത് ഇലയില്‍ വച്ച് ചൊല്ലുന്നതാണ് കറ്റപ്പാട്ട് കഴിയ്ക്കല്‍.

പുള്ളുവക്കുടത്തിലെ തന്ത്രിയില്‍ മീട്ടി വീണയുടെ അകമ്പടിയോടെയാണ് പാട്ട് പാടുന്നത്. വിളകള്‍ക്ക് രോഗം വരുത്തല്ലെയെന്നും പാട്ടിലൂടെ പ്രാര്‍ത്ഥിക്കും. 

വാരി വിതച്ച വിത്ത് പൊലികെ
ഊരി വിട്ട കന്ന് പൊലിക
ഇരുകാലി പൊലിക
നാല്ക്കാലി പൊലിക
ഈ പാടം പൊലിക എന്നിങ്ങനെയാണ് പാട്ട് തുടരുക.

പ്രാര്‍ത്ഥിക്കുന്ന പാടം പെറ്റു പെരുകണെയെന്നും പ്രാര്‍ത്ഥിക്കും. വിള മാത്രമല്ല കൃഷി ചെയ്യുന്ന കര്‍ഷകനും കന്നുകാലികള്‍ക്കും ഐശ്വര്യം വരട്ടെയെന്ന് കൂടി അഭ്യര്‍ത്ഥന ഉണ്ട്. കാള പൊലിക, കലപ്പ പൊലിക എന്നതെല്ലാം കൃഷിയുമായ ബന്ധപ്പെട്ട എല്ലാത്തിനുമുള്ള പ്രാര്‍ത്ഥനയാണ്. ഭൂമിയെയും, സൂര്യനെയും, നാഗങ്ങളെയും പാട്ടുകളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. വിളവിന്റെ ഉല്പാദനം കൂട്ടണയെന്നതിനൊപ്പം വിളഞ്ഞ നെല്ലിന് എലിശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് നാഗങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. കൃഷിയെയും വിത്തിനെയും കറ്റപ്പാട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും അന്നം കിട്ടാന്‍ ദേവലോകത്ത് നിന്നും ശ്രീ മഹാദേവി വിത്ത് നല്കിയെന്നാണ് ഐതിഹ്യം. ലക്ഷ്മി ദേവിക്കുള്ള സ്തുതി അതിനാണ്.

ഭൂലോകത്ത് കാര്‍ഷിക വൃത്തി ആരംഭിച്ചത് ശ്രീ ഭഗവതി കൈയ്യാല്‍ വാരി വിത്ത് വിതച്ചത് കൊണ്ടാണെന്ന പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. 100-ലധികം വിത്തിനങ്ങള്‍ പൊലിക്കണമെന്ന് പേരുകള്‍ ചൊല്ലി പുള്ളുവര്‍ കറ്റപ്പാട്ടില്‍ പാടുന്നുണ്ട്. നാരോന്‍, നഗരി തൊണ്ണുറാന്‍, ഓടച്ചന്‍, പാല്‍ക്കഴമ്മ, ഉണ്ണിക്കറുക, തഴുവന്‍ തുടങ്ങി അങ്ങനെ പോകുന്നു നമ്മള്‍ കേട്ടിട്ട് പോലുമില്ലാത്ത നെല്ലിനങ്ങളുടെ വിവരണം. പാട്ടു പാടുന്നവര്‍ക്ക് ദക്ഷിണയും കോടി മുണ്ടും, കതിര്‍കറ്റകളും നല്‍കിയാണ് സന്തോഷിപ്പിച്ച് യാത്രയാക്കാറുള്ളത്. നെല്‍കൃഷി പാടെ ഇല്ലാതാവുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം അനുഷ്ഠാനങ്ങള്‍ കൂടിയാണ്. പാലക്കാടും ഉത്തര മലബാറില്‍ ചിലയിടത്തും മാത്രമായി കറ്റപ്പാട്ട് കഴിയ്ക്കല്‍ ഇന്ന് ചുരുങ്ങിയിരിക്കുന്നു. 

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 38

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 38

മനുഷ്യ കോലങ്ങൾ
♦️➖➖➖ॐ➖➖➖♦️
പടയണിയിലെ മനുഷ്യകോലങ്ങൾ വിനോദമായി അല്ലെങ്കിൽ പടയണി അവതരണത്തിലെ കോമിക് ഇൻ്റർലൂഡുകളായി പ്രവർത്തിക്കുന്നു. പ്രശസ്തമായ ചില കോമിക് ഇൻ്റർലൂഡുകൾ ഇവയാണ്:

പരദേശി
💗●➖➖●ॐ●➖➖●💗
പരദേശികൾ ലോകമെമ്പാടുമുള്ള വാർത്തകൾ കൊണ്ടുവരുന്ന നിരന്തരമായ സഞ്ചാരികളായി കണക്കാക്കപ്പെടുന്നു. ശ്ലോകങ്ങൾ ചൊല്ലുന്നതിലും പാടുന്നതിലും വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നതിലും പരദേശികൾ വിദഗ്ധരാണ്. ഒരു പരദേശിയുടെ പ്രധാന പ്രകടനങ്ങളിലൊന്ന് ഗ്രാമീണരും പരദേശിയും തമ്മിലുള്ള സംഭാഷണം ഉൾക്കൊള്ളുന്നു. പരദേശി രണ്ട് തരത്തിലുണ്ട്, ഒന്ന് വെള്ള പരദേശി (വെളുത്ത പരദേശി) മറ്റൊന്ന് ചുവന്ന പരദേശി അല്ലെങ്കിൽ ചുവന്ന പരദേശി. 

വെളിച്ചപ്പാട്
💗●➖➖●ॐ●➖➖●💗
പടയണിയിലെ ഒരു കോമിക് ഇൻ്റർവെൽ, ചോദ്യോത്തരങ്ങളിലാണ് വെളിച്ചപ്പാടിൻ്റെ സംഭാഷണം.

തങ്ങൾ
💗●➖➖●ॐ●➖➖●💗
ഒരു മുസ്ലീം കഥാപാത്രം, കുറച്ച് സൈനികർക്കൊപ്പം പ്രാർത്ഥിക്കുന്നു, വാളും പരിചയും ഉപയോഗിച്ച് ഒരു കൂട്ട നൃത്തം ചെയ്യുന്നു. അവരുടെ പ്രകടനം പടയണിക്ക് മുഴുവൻ വ്യത്യസ്തത നൽകുന്നു. നദി മുറിച്ചുകടക്കാൻ ആളുകളെ സഹായിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ കഥയിൽ നിന്നാണ്

ആൻ്റണി
💗●➖➖●ॐ●➖➖●💗
ആൻ്റണി എന്ന ക്രിസ്ത്യൻ കഥാപാത്രം ഉരുത്തിരിഞ്ഞത്. അദ്ദേഹം ഒരു കോമിക് ഇൻ്റർലൂഡ് കൂടിയാണ്, കൂടാതെ അദ്ദേഹം സാങ്കൽപ്പിക സഞ്ചാരികളോടും പ്രേക്ഷകരോടും സംസാരിക്കുന്നു. തിരുവാതിര തുടങ്ങിയ നൃത്തങ്ങളും അനുകരിക്കാറുണ്ട്. സാധാരണഗതിയിൽ, ആൻ്റണിയുടെ പ്രകടനം വൺമാൻ ഷോ പോലെയാണ്. 

കുറത്തി 
💗●➖➖●ॐ●➖➖●💗
പുരുഷന്മാർ സ്ത്രീ വേഷം കെട്ടി കുറത്തിയിലെ മനുഷ്യ കോലം അവതരിപ്പിക്കുന്നു. നിലവിളികളും ആർപ്പുവിളികളുമായി അവൾ പടക്കങ്ങൾക്കിടയിൽ വരുന്നു. അവൾ ഉണങ്ങിയ തെങ്ങിൻ ഇലകൾ പന്തങ്ങളും ഒരു വാളും കൈകളിൽ വഹിക്കുന്നു. കുറവൻ (കുറത്തിയുടെ ഭാര്യ) അവളെ പിന്തുടരുന്നു. പടയണിയിലെ ഈ പാരായണം മുടിയാട്ടം എന്നും കളിയാട്ടം എന്നും അറിയപ്പെടുന്നു.
 
കൂടാതെ, അമ്മൂമ്മയും അപ്പോപ്പനും, പട്ടരും പെണ്ണും, നായരും നമ്പൂതിരിയും, നമ്പൂതിരിയും വാല്യക്കാരും (നമ്പൂതിരിയും വേലക്കാരും), ഗുരും ശിക്ഷണും (ഗുരുവും ശിഷ്യനും), മാസപ്പടി, കുശരിപ്പൂർ, വയ്യരിപ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിലായി മനുഷ്യകോലങ്ങൾ അരങ്ങേറുന്നുണ്ട്.

കേരളത്തിലെ കലകള്‍‍‍‍ - 37

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 37

യക്ഷി കോലം
♦️➖➖➖ॐ➖➖➖♦️
കേരളത്തിലെ പടയണി ഉത്സവങ്ങളിൽ വൈവിധ്യമാർന്ന യക്ഷി കോലങ്ങൾ അരങ്ങേറാറുണ്ട്. സുന്ദര, അന്തര, അംബര, അരക്കി, എരിനാഗ, അയലി, മായ, കോലന, മുയലി, കൊടിയന, തൂമൊഴി, കാളയക്ഷി എന്നിങ്ങനെ നീളുന്നു യക്ഷി കോലങ്ങളുടെ പട്ടിക. ഓരോ കോലത്തിനും അതിൻ്റേതായ സ്വഭാവവും ഭാവവും പ്രകടന ശൈലിയും ഉണ്ട്. 

സുന്ദര യക്ഷി 
💗●➖➖●ॐ●➖➖●💗
സുന്ദര യക്ഷി കോലങ്ങൾ അതിമനോഹരമായ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നു. സുന്ദര യാസ്കിയുടെ അലങ്കാരങ്ങൾ ഇളം ഈന്തപ്പനയുടെ ഇലകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കോലം നെഞ്ചുമാല (ചങ്ങല), അരമല (അരക്കെട്ട്), ഇളം തെങ്ങിൻ ഇലപ്പാവാട എന്നിവ ഉപയോഗിക്കുന്നു, കൂടാതെ അവളുടെ കൈകളിൽ കാവുകിൻപൂകുല (അരക്ക പൂങ്കുല) പിടിക്കുന്നു. സുന്ദര യക്ഷി കോലങ്ങൾ എല്ലായ്‌പ്പോഴും കുറഞ്ഞത് 4 ഉം പരമാവധി 6 അല്ലെങ്കിൽ 8 കോലങ്ങളുമുള്ള ഒരു ഗ്രൂപ്പിലാണ് അവതരിപ്പിക്കുന്നത്. 

അന്തര യക്ഷി 
💗●➖➖●ॐ●➖➖●💗
അന്തര യക്ഷി കോലം കിരീടത്തിൻ്റെ ആകൃതിയിലുള്ള മുഖംമൂടി ധരിക്കുന്നു. അവളുടെ വേഷവിധാനം ഉണ്ടാക്കാൻ ഒമ്പത് സ്പേത്ത് അർക്ക ഈന്തപ്പന വേണം. അവൾ നെഞ്ചുമാലയും (അരമാല) അരമാലയും ധരിക്കുന്നു. അവളുടെ രണ്ട് കൈകളിൽ കാവുകിൻപൂകുല (അരെക്ക പൂങ്കുല) പിടിച്ചിരിക്കുന്ന അവൾ അവളുടെ കാലുകളിൽ ഒരു കാച്ചമണിയും ഉണ്ട്. ഇളം തേങ്ങയുടെ പാവാടയാണ് മറ്റൊരു പ്രത്യേകത. മനയോല (പച്ച പേസ്റ്റ്) അല്ലെങ്കിൽ ചായിൽയം (കരി പേസ്റ്റ്) ഉപയോഗിച്ചാണ് മുഖംമൂടിയുടെ മുഖം വരച്ചിരിക്കുന്നത് .

ആകാശ യക്ഷി അഥവാ അംബര യക്ഷി 
💗●➖➖●ॐ●➖➖●💗
ആകാശ യക്ഷിയിലൂടെയാണ് ആകാശദേവതയെ പ്രതിനിധീകരിക്കുന്നത്. ആകാശ യക്ഷിയുടെ രംഗപ്രവേശത്തിന് ഒരു തിരശ്ശീല ഉപയോഗിക്കുന്നു. ചില ക്ഷേത്രങ്ങളിൽ അംബര യക്ഷിയെ പല്ലക്കിൽ കയറ്റി കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. അന്തര യക്ഷിയുടെ വേഷവിധാനത്തിന് സമാനമാണ് ആകാശ യക്ഷിയുടെ വേഷം. പ്രകടനത്തിലാണ് വ്യത്യാസം.


അരക്കി യക്ഷി 
💗●➖➖●ॐ●➖➖●💗
അരക്കി യക്ഷി കോലം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. ഈ കോലത്തിന് ഭയപ്പെടുത്തുന്ന രൂപമുണ്ട്. ഈ കോലത്തിന് മറ്റ് യക്ഷി കോലങ്ങളെപ്പോലെ തൊപ്പികളില്ല. മുഖത്തിൻ്റെ ഇടം വെട്ടിമാറ്റി, മുഖത്തിൻ്റെ മുകൾഭാഗം ചരിഞ്ഞ രീതിയിൽ പ്രൊജക്റ്റ് ചെയ്യുന്നതാണ്. മുഖത്ത് കറുപ്പ് ചായം പൂശി. മറ്റ് യക്ഷി കോലങ്ങളിൽ നിന്ന്, അരക്കി യക്ഷി തുള്ളൽ മറ (ഒരു തിരശ്ശീല) ഉപയോഗിക്കുന്നു

മായ യക്ഷി 
💗●➖➖●ॐ●➖➖●💗
മായ യക്ഷി കോലം സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ദേവതയെ പ്രതിനിധീകരിക്കുന്നു. മായ യക്ഷിയുടെ വേഷവിധാനം മറ്റ് യക്ഷി കോലങ്ങളുടേതിന് സമാനമാണ്, ഇതും കിരീടധാരിയായ കോലമാണ്. അവതാരകൻ കൈകളിൽ പന്തം (കൊളുത്തിയ പന്തം), വാൾ (വാൾ) എന്നിവ വഹിക്കുന്നു. സാധാരണയായി മായ യക്ഷിയുടെ നൃത്തത്തോടെയാണ് കോലം തുള്ളൽ അവസാനിക്കുന്നത്.  

കാള യക്ഷി 
💗●➖➖●ॐ●➖➖●💗
യക്ഷി കോലങ്ങളിൽ വെച്ച് ഏറ്റവും ഭയങ്കരം. ഇരുപത്തിയൊന്ന് സ്പത്തുകൾ ഉപയോഗിച്ചാണ് കാളയക്ഷിയുടെ കോലം നിർമ്മിച്ചിരിക്കുന്നത്. പ്രകടനത്തിലുടനീളം, ഭയമാണ് പ്രധാന ഘടകം. കാള യക്ഷിയുടെ മുഖത്ത് കറുപ്പ് ചായം പൂശി ചുവന്ന പട്ടുപാവാടയും അതിനു മുകളിൽ ഇളം തെങ്ങിൻ ഇലയും ഇലഞ്ഞിപ്പൂവും കൊണ്ട് ഉണ്ടാക്കിയ പാവാടയും. 

കേരളത്തിലെ കലകള്‍‍‍‍ - 36

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 36

പക്ഷി കോലം
♦️➖➖➖ॐ➖➖➖♦️
പക്ഷി അല്ലെങ്കിൽ പക്ഷിയുടെ രൂപത്തിലാണ് ഈ കോലം നിർമ്മിച്ചിരിക്കുന്നത്. പക്ഷികൾ മൂലമുണ്ടാകുന്ന രോഗമായ പക്ഷിഭധ എന്ന പ്രാദേശികമായി അറിയപ്പെടുന്ന ഒരു രോഗത്തിൽ നിന്ന് കുട്ടികളെ തടയുന്നതിനാണ് പക്ഷി കോലം നടത്തുന്നത്. മുഖത്ത് പൂത്തിരിയില കൊണ്ടുണ്ടാക്കിയ കൊക്കാണ് പക്ഷി കോലത്തിൻ്റെ ഐഡൻ്റിറ്റി.

നെഞ്ചുമലയും അരമലയുമാണ് പ്രധാന ആഭരണങ്ങൾ. ചുവന്ന പട്ട് അരയിൽ ചാർത്തി കുരുത്തോല ചാർത്തുന്നു . ഈർക്കിൽ (ഇലയുടെ അസ്ഥി സിര) നീക്കം ചെയ്തതിന് ശേഷം ഇളം തെങ്ങിൻ ഇലയിൽ നിന്നാണ് ചിറകുകൾ നിർമ്മിക്കുന്നത്. ഈ കോലത്തിലെ ഒരു ഗാനത്തിൽ, ശിശുവായ ശ്രീകൃഷ്ണനെ കൊല്ലാൻ ഒരു പക്ഷിയെ അയക്കുന്ന കംസൻ്റെ കഥ ആലപിച്ചിരിക്കുന്നു. 

കേരളത്തിലെ കലകള്‍‍‍‍ - 35

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 35

കാലൻ കോലം
♦️➖➖➖ॐ➖➖➖♦️
എല്ലാ പടയണി കോലങ്ങളിലും രാജപദവിയുള്ള ഒരു കോലമാണ് കാലൻ കോലം. അവതാരകന് മികച്ച താളബോധവും വഴക്കവും ആവശ്യമാണ്, മിക്ക സ്ഥലങ്ങളിലും അത് മാസ്റ്റർ ആർട്ടിസ്റ്റാണ് അവതരിപ്പിക്കുന്നത്. മൂന്നോ അഞ്ചോ മുഖങ്ങളുള്ള കിരീടത്തിൻ്റെ ആകൃതിയിലുള്ള ശിരോവസ്ത്രമാണ് കോലം ധരിക്കുന്നത്. മുഖംമൂടിയുടെ ഇരുവശത്തും പാമ്പിൻ്റെ തലകൾ ( നാഗത്തല ) വരച്ചിരിക്കുന്നു, മുഖം കറുപ്പ് നിറത്തിലാണ് വരച്ചിരിക്കുന്നത്. പതിനാറ് സ്പത്തുകളാണ് ഈ കോലം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

കാലിൽ കാച്ചമണി അണിഞ്ഞ കോലത്തിൻ്റെ പാവാട കുരുത്തോലയും ചുവന്ന പട്ടും കൊണ്ടുള്ളതാണ്. വലതുകൈയിൽ വാളും ഇടതുവശത്ത് കത്തുന്ന പന്തവും പിടിച്ചിരിക്കുന്നു. ചെണ്ടയാണ് ഈ പ്രകടനത്തിന് ഉപയോഗിക്കുന്ന പ്രധാന താളം. ശിവപുരാണത്തിലെ മാർക്കണ്ടയയുടെ കഥ പറയുന്ന ഗാനങ്ങളാണ് മിക്കയിടത്തും ആലപിക്കുന്നത്. ചില സ്ഥലങ്ങളിൽ അജാമിളമോകാശം , ശിവമാഹാത്മ്യം എന്നിവയും പാടിയിട്ടുണ്ട്.  

കളരി കോലം എന്ന പേരിലും ഈ കോലം അറിയപ്പെടുന്നു. 

കേരളത്തിലെ കലകള്‍‍‍‍ - 34

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 34

മറുത കോലം
♦️➖➖➖ॐ➖➖➖♦️
ഗ്രാമത്തിൻ്റെ അല്ലെങ്കിൽ കാരയുടെ മാതൃദേവിയാണ് മറുത , വസൂരി ( വസൂരി ) ദേവതയായി ആരാധിക്കപ്പെടുന്നു. മുഖംമൂടി ഒറ്റ അങ്കണ ഇല കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മുഖത്ത് കരിപ്പൊടി എണ്ണയിൽ കലർത്തിയതാണ്, കൂടാതെ വ്യാജ പല്ലുകളും ഉണ്ട്. കുരുത്തോല ഉപയോഗിച്ചാണ് മറുത കോലത്തിൻ്റെ മുടി ഉണ്ടാക്കുന്നത് . ഇതിന് വലിയ നെഞ്ച് ചങ്ങലകളും ഉണ്ട്, വസ്ത്രധാരണം കൂടുതലും പച്ചയാണ്. മറുത കോലങ്ങൾ കത്തുന്ന പന്തങ്ങൾ ( ചൂട്ടുകട്ട ), വിറകുകൾ, വീശു പാല (അരിക്കാ ഇലയിൽ തീർത്ത ഫാൻ), മുറം മുതലായവ വഹിക്കുന്നു. മറുത കോലത്തിൻ്റെ നൃത്തം മാതൃത്വത്തിൻ്റെയും നർമ്മത്തിൻ്റെയും ഭക്തിയുടെയും വിവിധ വികാരങ്ങൾ പ്രകടിപ്പിക്കുന്നു.  

കരി മറുത, കാലകേശി മറുത, പച്ച മറുത, പണ്ടാര മറുത, തള്ള മറുത , ഈസന്തൻ മറുത എന്നിവയാണ് കേരളത്തിൽ അവതരിപ്പിക്കുന്ന മറുത കോലങ്ങൾ. 

കേരളത്തിലെ കലകള്‍‍‍‍ - 33

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 33

ഗണപതി കോലം
♦️➖➖➖ॐ➖➖➖♦️
പടയണിക്കളത്തിൽ അവതരിപ്പിക്കുന്ന ആദ്യ കോലമാണിത്. പിസാച്ചു കോലം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഗണപതി കോലത്തിൻ്റെ മുഖംമൂടി ഒരൊറ്റ അങ്കണ സ്പാത്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മറ്റൊരു ഇലയിൽ നിർമ്മിച്ച ഒരു ചങ്ങലയുണ്ട്. കോലത്തിൽ വെളുത്ത ധോത്തിയും ഇളം തെങ്ങിൻ ഇലകൾ പാവാട പോലെ കെട്ടുന്നു. അവതരിപ്പിക്കുമ്പോൾ രണ്ട് ചൂട്ടുകട്ട (കത്തുന്ന പന്തങ്ങൾ) പിടിക്കുന്നു. ആത്മാക്കളുടെ ദേവാലയത്തെ പ്രീതിപ്പെടുത്താനാണ് ഈ കോലം നടത്തുന്നത്. ഗണപതി പിശാചു കോലം എന്നും ഇത് അറിയപ്പെടുന്നു. 

ഇപ്പോൾ അപൂർവ്വമായി അരങ്ങേറുന്ന മറ്റൊരു ഗണപതി കോലമുണ്ട്. ശിവകോലം എന്ന പേരിലും അറിയപ്പെടുന്ന ഇതിന് ശിവമുടി എന്ന ശിരോവസ്ത്രവും ഹാസ്യ തൊപ്പിയും ഉണ്ട്. മുഖം പച്ച നിറത്തിൽ ഉണ്ടാക്കി അതിനു മുകളിൽ ചുവന്ന പട്ടു കൊണ്ട് കുരുത്തോല കൊണ്ട് ഉണ്ടാക്കിയ പാവാടയും അണിഞ്ഞിരിക്കുന്നു. ഇതിന് ഒരൊറ്റ കൊമ്പും ഉണ്ട്. ഗണപതി ഭഗവാൻ്റെ ജനനം വിവരിക്കുന്ന ഗാനങ്ങൾ വേഗത്തിലുള്ള താളത്തിലാണ് ആലപിക്കുന്നത്. വൈകി, പലയിടത്തും ഗണപതി പിശാചു കോലം ഗണപതി കോലം എന്ന് തെറ്റിദ്ധരിച്ച് അരങ്ങേറുന്നു.  

കേരളത്തിലെ കലകള്‍‍‍‍ - 32

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 32

ഭൈരവി കോലം
♦️➖➖➖ॐ➖➖➖♦️
എല്ലാ കോലങ്ങളിലും ഏറ്റവും വലുതും ഭാരമേറിയതും ഭദ്രകാളി ദേവിയെ പ്രതിനിധീകരിക്കുന്ന ഭൈരവി കോലമാണ്. സാധാരണയായി പടയണി ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന അവസാന കോലമാണിത്. വിവിധ വലിപ്പത്തിലുള്ള അഞ്ച് ഭൈരവി കോലങ്ങൾ അരങ്ങേറും.  

ഭൈരവി കോലത്തിൻ്റെ ഘടന അങ്കണ മരവും മുളയും കൊണ്ട് നിർമ്മിച്ചതാണ്. കോലത്തിൻ്റെ അസ്ഥികൂടം അങ്കണത്തടിയുടെ നേർത്ത മിനുസപ്പെടുത്തിയ സ്ട്രിപ്പുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനനുസരിച്ച് വിവിധ വലുപ്പത്തിൽ ചായം പൂശി അലങ്കരിച്ച സ്പാത്ത് കട്ട് അറ്റാച്ചുചെയ്യുക എന്നതാണ് അടുത്ത ഘട്ടം. കോപമാണ് ദേവിയുടെ മുഖഭാവം. ഏറ്റവും ചെറിയ ഭൈരവി കോലം പതിനാറ് സ്പത്തുകളും ഏറ്റവും വലിയത് 101 സ്പത്തുകളും കൊണ്ട് നിർമ്മിച്ചതാണ്, ഏകദേശം പതിനെട്ടടി ഉയരമുണ്ട്. കോലവും രണ്ട് ആഭരണങ്ങൾ ധരിക്കുന്നു, ഒന്ന് നെഞ്ചു മാല (മുലയിൽ ധരിക്കുന്നു) മറ്റൊന്ന് അരതാളി ( അരയിലെ ആഭരണം). ചെവികളെ പ്രതിനിധീകരിക്കുന്ന സ്പാതുകളിൽ ആനയുടെയും സിംഹത്തിൻ്റെയും രൂപങ്ങൾ വരച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഭൈരവി കോലം ഉണ്ടാക്കാൻ 1001 സ്പത്തുകൾ ഉപയോഗിക്കുന്നു. ഈ കോലങ്ങൾ രഥങ്ങളിൽ ക്ഷേത്രത്തിൽ എത്തിക്കുകയും ഘോഷയാത്രയെ ചട്ടത്തിൽ കോലം എന്ന് വിളിക്കുകയും ചെയ്യുന്നു . 

കേരളത്തിലെ കലകള്‍‍‍‍ - 31

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 31

പടയണി കോലങ്ങൾ
♦️➖➖➖ॐ➖➖➖♦️
പടയണി ഉത്സവത്തിലെ ഏറ്റവും ആകർഷകമായ ഘടകങ്ങളിലൊന്നാണ് കോലം തുള്ളൽ (പ്രതിഷ്ഠകളുടെ നൃത്തം). പടയണി അരങ്ങിലെ കോലങ്ങളുടെ ഉന്മത്തനൃത്തം അത്യധികം നാടകാവതരണമാണ്. ഈ കോലങ്ങൾ സാധാരണയായി ക്ഷേത്രത്തിൻ്റെ പരിസരത്ത് തയ്യാറാക്കുന്നത് അങ്കണ മരത്തിൻ്റെയും കുരുത്തോല , ഇളം തെങ്ങിൻ്റെയും ഇലകൾ ഉപയോഗിച്ചാണ്. സ്പാതുകളുടെ പച്ച ഭാഗം വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും മുറിച്ച് കോലത്തിൻ്റെ വിവിധ രൂപങ്ങളുടെ മുഖവും ശിരോവസ്ത്രവും രൂപപ്പെടുത്തുന്നു. ഈ കഷണങ്ങൾ പിന്നീട് ചുവപ്പ്, മഞ്ഞ, കറുപ്പ് തുടങ്ങിയ സ്വാഭാവിക നിറങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. ചുവന്ന കല്ലുകൾ പൊടിച്ചതിൽ നിന്ന് ലഭിക്കുന്ന ചുവന്ന പെയിൻ്റാണ് ഇതിന് ഉപയോഗിക്കുന്ന പെയിൻ്റ്; ചുട്ടുപഴുപ്പിച്ച തേങ്ങാക്കുരു (ചിരട്ട) കൊണ്ടുള്ള കറുപ്പ്, മഞ്ഞൾ (മഞ്ഞൾ) പൊടിച്ചതിൽ നിന്ന് ഉരുത്തിരിഞ്ഞ മഞ്ഞ പെയിൻ്റ്. പച്ച സ്പേത്ത് മിനുക്കിയാൽ വെള്ള നിറം ലഭിക്കും. സ്പാതയുടെ പുതുമ നിലനിർത്താൻ എല്ലാ കോലങ്ങളും പ്രകടനത്തിന് തൊട്ടുമുമ്പ് ഉണ്ടാക്കുന്നു. ഭദ്രകാളി ദേവിയെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയത് 1001 കഷണങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉത്സവകാലത്ത്, നാനാത്വത്തിൽ ഏകത്വത്തിൻ്റെ പ്രതിച്ഛായയായ ഈ കോലങ്ങളുടെ നിർമ്മാണത്തിൽ ഗ്രാമം മുഴുവൻ പങ്കുചേരുന്നത് കാണാൻ കഴിയും.

കേരളത്തിലെ കലകള്‍‍‍‍ - 30

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 30

ഏഴാമത്തുകളി
♦️➖➖➖ॐ➖➖➖♦️
കേരളത്തിൽ നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന ഒരു കലാരൂപമാണ് ഏഴാമത്തുകളി (ഏഴാംമട്ടുകളി). ഹാസ്യരസപ്രദാനമായ ഒരു വിനോദകലയാണിത്. അമ്പലവാസികളും നമ്പൂതിരിമാരും നായന്മാരുമാണ്‌ ഈ കല അവതരിപ്പിക്കുന്നത്. നാലുപാദം, പാന തുടങ്ങിയ ചടങ്ങുകൾ വന്നുചേരുന്നതിനുമുൻപുള്ള സംഘക്കളിയുടെ ഒരു വകഭേദമാകാം ഏഴാമത്തുകളി എന്ന് അപ്പൻ തമ്പുരാൻ ഊഹിക്കുന്നു. ഏഴാം ഗ്രാമത്തിൽ തുടങ്ങിയതുകൊണ്ടാകാം ഏഴാമത്തുകളി എന്ന് പേരുവന്നത്. ഒരേസമയം ഇരുപത്തഞ്ച് മുതൽ മുപ്പത് വരെ ആളുകൾ ഈ കളിയിൽ പങ്കെടുക്കുന്നു. വീട്ടുമുറ്റം തന്നെയാണ് കളിയരങ്ങ്.

അത്താഴത്തിനു ശേഷം നിലവിളക്ക് കത്തിച്ചു വച്ച് അതിനുചുറ്റും കളിക്കാനായി ഇരിക്കുന്നു. ഒരാൾ എഴുന്നേറ്റുനിന്ന് മറ്റുള്ളവർക്ക് മോർപ്പോളക്കേശവൻ, ഒഴുക്കത്തു വാലാട്ടി, അയക്കോലിന്മേൽ കാക്ക തുടങ്ങി രസകരങ്ങളായ പേരുകൾ നൽകും. അതിനു ശേഷം എല്ലാവരും ഇരുന്ന് താളത്തോടെ പാടിത്തുടങ്ങും.

കടങ്കഥാരൂപത്തിൽ ചോദ്യോത്തരങ്ങളായാണ് പാട്ടുകളിലധികവും. ഉദാ:-

“ഞാൻ കുളിക്കും കുളമല്ലോ
ഏറ്റുമാനൂർ തേവർകുളം

നീ കുളിക്കും കുളത്തിന്റെ
പേരു ചൊല്ലു മാരാ....."

ചില സമയങ്ങളിൽ കടങ്കഥയിൽ നിന്ന് വിട്ട് തികഞ്ഞ പരിഹാസത്തിലേക്കും പാട്ടുകൾ കടക്കുന്നു. ഉദാ:-

“കണ്ടവർക്കു പിറന്നോനെ കാട്ടുമാക്കാൻ കടിച്ചോനെ
കടവിൽ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....?
ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്‌ക്കൽ തരിപ്പണം
വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും
ഇഷ്ടമുള്ള ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോൾ
വിടുപ്പട്ടിക്കൂട്ടം വന്നു കറിയും നക്കി..."

കടങ്കഥക്ക് ഉത്തരം പറയാൻ സാധിക്കാത്ത ആൾ വിദൂഷകനായി വന്ന് സദസ്യരെ രസിപ്പിക്കുന്നു. ചെണ്ട, ചേങ്ങില, മദ്ദളം എന്നിവയാണ് സാധാരണ ഈ കളിക്കുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ

കൂട്ടപ്പാഠകം
💗●➖➖●ॐ●➖➖●💗
തിരുവിതാംകൂറിലാണ്‌ ഏഴാമത്തുകളി പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ മമ്പൂരി, അമ്പലവാസി, നായർ ഈ ജാതികളിൽപ്പെട്ടവർക്കു ചേരാം. ഇതിനു സമാനമായി കൂട്ടപ്പാഠകമെന്ന വിനോദം കൊച്ചിയിലുണ്ടായിരുന്നു. അതിൽ അമ്പലവാസികൾ മാത്രമാണ്‌ പങ്കെടുത്തിരുന്നത്. കൂട്ടപ്പാഠകത്തിൽ പാട്ടിനുപകരം ശ്ലോകങ്ങളാണ്‌ ചൊല്ലുക.



കേരളത്തിലെ കലകള്‍‍‍‍ - 29

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 29

സംഘക്കളി
♦️➖➖➖ॐ➖➖➖♦️
കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി, ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു. ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. സംഘക്കളിയിലെ പഴയ പാട്ടുകളിൽനിന്നു പ്രാചീന കേരളത്തിനെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്.

ചോറൂണ്, ഉപനയനം, സമാവർത്തനം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി, പന്ത്രണ്ടാം മാസം മഹാരാജാക്കന്മാരുടെ തിരുനാൾ എന്നിങ്ങനെയുള്ള വലിയ ചടങ്ങുകൾക്കാണ് സംഘക്കളി സാധാരമായി കളിപ്പിക്കാറുള്ളത്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തരം കഴിപ്പിക്കാവുന്നതാണ്; എന്നാൽ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല. നമ്പൂതിരിമാർ ആയുധവിദ്യ സ്വീകരിക്കുന്നതിനു മുൻപ് തന്നെ ഉള്ള ഏർപ്പാടാവണം പനെഗളി ഇതിൽ നമ്പൂതിരി അല്ലാത്തവർക്കും പങ്കുണ്ട്. കളംപാട്ട്, പാന മുതലായവയുടെ ചില പൂർവരൂപങ്ങൾ പാനെകളിയിൽ കാണാം.

ഉത്പത്തി
💗●➖➖●ॐ●➖➖●💗
ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഇങ്ങനെപ്പറയുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്കു് ആദരണീയമായിത്തീർന്നു.

അംശങ്ങൾ
💗●➖➖●ॐ●➖➖●💗
നാലു പാദം, പാന, കളി (ഹാസ്യം) എന്നിങ്ങനെ മൂന്നംശമായി സംഘക്കളിയെ വിഭജിക്കാം. ഇവയിൽ നാലുപാദമാണ് അതിപ്രധാനം; അതു കഴിഞ്ഞാൽ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നാണ് ഉള്ളൂരിന്റെ അനുമാനം.

ചടങ്ങുകൾ
💗●➖➖●ॐ●➖➖●💗
പൂർവ്വാങ്കം – കൊട്ടിച്ചകംപൂകൽ
●➖➖➖●ॐ●➖➖➖●
ഇതു സംഘക്കാരുടെ സംഘസ്ഥലത്തേയ്ക്കുള്ള പ്രവേശവും ʻകണമിരിക്കʼലും ആകുന്നു. ʻകണമിരിക്കുകʼ എന്നാൽ ഗണ(സംഘം) മായിരിക്കുക എന്നർത്ഥം. അപ്പോൾ ചൊല്ലുന്ന പാട്ടു ഭദ്രകാളിയേയോ ശാസ്താവിനേയോ പറ്റിയായിരിക്കണം.

നാലുപാദം
●➖➖➖●ॐ●➖➖➖●
വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞാണ് നാലുപാദം സ്വരവും താളവുമൊപ്പിച്ച് ഉച്ചരിക്കേണ്ടത്.

“ കണ്ടമിരുണ്ടു നടംചെയ്യും നിൻ ചേവടിയേ
എന്നുമരങ്ങിൽ നിലയ്ക്കുക വിണ്ണോർനായകനേ!
വഞ്ചന ചെയ്യെമദൂതകൾ വന്തണയും മാലൊഴിവാൻ
കേണികൾ ചൂഴ്തിരിക്കാരിയൂർ മുക്കണ്ണരേ മുക്കണ്ണരേ."

പാന
●➖➖➖●ॐ●➖➖➖●
അത്താഴസ്സദ്യയുടെ മധ്യത്തിൽ കറിശ്ശോകങ്ങളും ഒടുവിൽ നീട്ടും ചൊല്ലാറുണ്ട്. നീട്ടു പുരാണപുരുഷന്മാരിൽ ഒരാൾ തന്റെ പ്രതിദ്വന്ദ്വിക്കു് എഴുതുന്നതും, അതിലെ ഭാഷ സംസ്കൃതവുമാണ്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയിൽ എത്തി ചാത്തിരന്മാർ കെട്ടിയുടുത്തിരുന്നു് കേളികൊട്ടിത്തീർന്നാൽ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന.

“ ഗണപതിഭഗവാനേ! നന്മ ഞാനൊന്നിരപ്പൻ,
തുണപെടു ശിവപുത്തിരാ! തൂയപാച്ചോറു തന്തേൻ;
പണമുടയരവുതന്മേൽ പള്ളികൊള്ളുന്ന മായോൻ
ഇണയടിതൊഴുതിരന്നേനിമ്പമായ് നല്കിനിക്കു്."

കയ്മളുടെ വരവും മറ്റും
●➖➖➖●ॐ●➖➖➖●
പാനപ്പാട്ടുകൾ കഴിഞ്ഞാൽ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാർതന്നെയാണു കെട്ടുന്നത്. ʻനീയാരു്?ʼ എന്നുള്ള രങ്ഗവാസികളുടെ ചോദ്യത്തിനു ʻʻമാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കൽനിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറു്, ആനമലയോടുപ്പുകടലോടിടയിൽ, ചേരമാൻമലനാട്ടിൽ ചെറുപർപ്പൂർ (പറപ്പൂർ) ച്ചാർന്ന കിരിയത്തിൽ പന്നിക്കുന്നത്തു കൂട്ടത്തിൽ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയിൽˮ ജനിച്ച ഒരു ശൂരപുരുഷനാണ് എന്നു കയ്മൾ മറുപടിപറയുന്നു.

കളി
●➖➖➖●ॐ●➖➖➖●
വട്ടമിരിപ്പുകളിയാണു് ആദ്യത്തെ ചടങ്ങു്. ചില ദേവപ്രീതികരങ്ങളായ സ്തോത്രങ്ങളോടെയാണ് ഇതിന്റെ തുടക്കം. കളിയിൽ ആംഗ്യമെന്നും ആസ്യ (ഹാസ്യ)മെന്നും രണ്ടു ഭാഗമുണ്ടു്. ആംഗ്യത്തിൽ ʻʻപൂവാതെ മുല്ലേ മുല്ലേˮ ഇത്യാദിയായ പാട്ടും ആസ്യത്തിൽ ʻʻകോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോൾമയിർക്കൊള്ളുന്നു മാലോകരേˮ തുടങ്ങിയ പാട്ടും ഉൾപ്പെടും. ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീർന്നാൽ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദമാണ് പിന്നീട്. അടുത്ത ചടങ്ങുകൾ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണ്. വിഡ്ഢിയുടെ മഞ്ഞപ്പാട്ട് ഇങ്ങനെ പോകും

“ മഞ്ഞക്കാട്ടിൽ പോയാൽ
പ്പിന്നെ മഞ്ഞക്കിളിയെപ്പിടിക്കാലോ.
മഞ്ഞക്കിളിയെപ്പിടിച്ചാൽ-പ്പിന്നെ-
ച്ചപ്പും ചവറും പറിക്കാലോ.
ചപ്പും ചവറും പറിച്ചാൽ-പ്പിന്നെ-
ഉപ്പും മുളകും തിരുമ്മാലോ.
ഉപ്പും മുളകും തിരുമ്യാൽ-പ്പിന്നെ-
ച്ചട്ടീലിട്ടു പൊരിക്കാലോ.
ചട്ടീലിട്ടു പൊരിച്ചാൽ-പ്പിന്നെ-
പ്പച്ചെലവാട്ടിപ്പൊതിയാലോ.
പച്ചെലവാട്ടിപ്പൊതിഞ്ഞാൽ-പ്പിന്നെ-
ത്തണ്ടാൻപടിക്കൽചെല്ലാലോ.”

ആയുധമെടുപ്പ്
●➖➖➖●ॐ●➖➖➖●
ഇതു കളിയുടെ അവസാനത്തേ ചടങ്ങാണു്. ഓരോ അടവു പിടിച്ചുള്ള അഭ്യാസങ്ങൾ ആ ഘട്ടത്തിൽ അരങ്ങത്തു പ്രദർശിപ്പിക്കുന്നു.

കേരളത്തിലെ കലകള്‍‍‍‍ - 28

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 28

ഓച്ചിറക്കളി
♦️➖➖➖ॐ➖➖➖♦️
കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട ഒരു സങ്കൽപമാണ്‌ ഓച്ചിറയിലേത്‌. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയാണ്‌ 'ഓച്ചിറക്കളി'.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
രണ്ട്‌ നൂറ്റാണ്ടു മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറപടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്,‌ രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു.

ചരിത്രം
💗●➖➖●ॐ●➖➖●💗
ഓണാട്ടുകരയിലെ കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപെട്ട അൻത്തി രണ്ട് കരകളിൽ നിന്നുമായി മൂവായിരത്തോളം രണവീരൻമാർ പടനിലത്ത്‌ അങ്കം വെട്ടും. തലപ്പാവും പടചട്ടയും അണിഞ്ഞ്‌ കൈയ്യിൽ വാളും പരിചയുമായി എത്തുന്ന യോദ്ധാക്കൾ പടനിലം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കും. 

ഓച്ചിറക്കളിക്ക്‌ മുന്നോടിയായി 30 ദിവസം വ്രതശുദ്ധിയോടെ കളരി ആശാന്മാരുടെ നേതൃത്വത്തിൽ വിവിധ കളരികളിൽ പരിശീലനം നടത്തിയാണ് ഓച്ചിറക്കളിക്കെത്തുന്നത്. 

നൂറ്റി എൺപതിലധികം കളരികളിൽനിന്നുമുള്ള സംഘങ്ങൾ പടനിലത്ത്‌ എത്തിച്ചേരും. കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ്‌ ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്‌. ആദ്യകാലങ്ങളിൽ ഓച്ചിറക്കളിക്ക്‌ ഇരുതലമൂർച്ചയുള്ള 'കായംകുളം വാളും' തോൽ പരിചയും ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവു 1857-ൽ സ്ഥാനമേറ്റെടുത്തു കഴിഞ്ഞാണ് മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ്‌ യോദ്ധാക്കൾ കളിക്കളത്തിൽ എത്തുന്നത്‌.

ചടങ്ങുകൾ
💗●➖➖●ॐ●➖➖●💗
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലായി 52 കരകടങ്ങിയ ഓണാട്ടുകര ദേശക്കാർ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനപാടവം കാഴ്ച്ചവയ്ക്കുവാൻ പരബ്രഹ്മ സന്നിധിയിൽ എത്തുന്നത്‌ ഈ ദിവസങ്ങളിലാണ്‌. ഓച്ചിറക്കളിയിൽ പ്രധാനമായും രണ്ടിനങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. കളിക്കളത്തിൽ ഇറങ്ങുന്നതിന്‌ മുമ്പുള്ള പയറ്റു പ്രദർശനമായ 'കരക്കളിയും' എട്ടുകണ്ടത്തിൽ നടത്തുന്ന 'തകിടകളിയും'. ഇതിൽ ആദ്യത്തേത്‌ തെക്കെകണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവു തെളിയിക്കുന്ന പ്രദർശനം വടക്കേക്കണ്ടത്തിലുമാണ്‌ നടക്കുന്നത്‌.

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട്‌ ശ്രീകൃഷ്ണപ്പരുന്ത്‌ ആകാശത്തിൽ കളിക്കളത്തിന്‌ മുകളിലായി വട്ടമിട്ട്‌ പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക്‌ കുതിക്കുന്നു. പരസ്പരം ഹസ്‌തദാനം ചെയ്‌ത്‌ കര പറഞ്ഞ്‌ അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത്‌ മുഖാമുഖം കാണാം എന്ന്‌ പ്രതിജ്ഞയെടുത്ത്‌ പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്ക്ക്‌ ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിൽ എത്തുകയും 'തകിടകളിയിൽ' പ്രാഗല്ഭ്യം തെളിയിച്ച്‌ കളിക്കുശേഷം ഭരണസമിതി സമ്മാനമായി നൽകുന്ന 'പണക്കിഴി' സ്വീകരിച്ച്‌ സദ്യയുണ്ട്‌ കരകളിലേക്ക്‌ മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക്‌ തിരശ്ശീല വീഴുന്നു.

കരകളിൽ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന്‌ അകമ്പടി സേവിക്കും. എഴുന്നള്ളത്ത്‌ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മി ക്കാവും ഗണപതി ആൽത്തറയും കടന്ന്‌ എട്ടുകണ്ടത്തിന്റെ നടുവിലെത്തുന്നു. തുടർന്ന്‌ യോദ്ധാക്കൾ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ്‌ വഴക്കവും അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന 'കരക്കളി' ആരംഭിക്കുന്നു.



കേരളത്തിലെ കലകള്‍‍‍‍ - 27

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 27

വേലകളി
♦️➖➖➖ॐ➖➖➖♦️
കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാർ വേഗത്തിൽ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം. 

മാത്തൂർ പണിക്കർ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വർദ്ധിപ്പിക്കുവാനായി ഈ കലാരൂപം ആവിഷ്കരിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വർഷം തോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധാന ഇനമാണ് വേലകളി.

തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബദധിച്ചു വർഷങ്ങളായി നടന്നുവരുന്ന ചടങ്ങാണ് വേലകളി. ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലും വേലകളി ഒരു ആചാരമായി നടന്നുവരുന്നു. കുട്ടികളാണ് അവിടെ വേലകളി അഭ്യസിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് അവിടെ. 

തെക്കും ഭാഗം വടക്കും ഭാഗം എന്ന് രണ്ടു സംഘങ്ങളായി അവിടെ വേലകളി ആശാന്മാർ കുട്ടിലാകെ വേലകളി പഠിപ്പിക്കുന്നു. ചിറക്കടവ് ശ്രീ മഹാദേവന്റെ തിരുവുല്സവതോട് അനുബന്ധിച്ച് ഏഴാം ഉത്സവത്തിന്‌ തെക്കും ഭാഗത്തുള്ള വേലകളി സംഘവും എട്ടാം ഉത്സവത്തിന്റെ അന്ന് വടക്കും ഭാഗത്തുള്ള വേലകളി സംഘവും അരങ്ങേറുന്നു. ഒൻപതും പാത്തും ഉത്സവങ്ങളായ പള്ളിവേട്ടക്കും ആറാട്ടിനും രണ്ടു സംഘങ്ങളും ചേർന്ന് കൂടിവേല നടത്തുന്നു. ശ്രീ മഹാദേവന്റെ ആറാട്ടുകടവിൽ അവതരിപ്പിക്കുന്ന വേലകളി ഒരു പ്രത്യേക അനുഭവം തന്നെ ആണ്.

അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളർകോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസർമാരുടെ (പ്രവൃത്തിയാർ) നേതൃത്വത്തിൽ പടയാളികൾ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാർ പറയുന്നു. മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകർ. ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂർ പണിക്കർക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികൾ കരുനാഗപ്പള്ളി തഹസീൽദാർക്കുമുന്നിൽ വേലകളി അവതരിപ്പിച്ചിരുന്നു.

ഉത്ഭവം
💗●➖➖●ॐ●➖➖●💗
ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാർ പറയുന്നു. ചെമ്പകശ്ശേരി രാജാവിൻറെ കാലത്ത് അദ്ദേഹത്തിൻറെ സേനാധിപരായിരുന്ന മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമർത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവർക്കുണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാർക്കും ശിഷ്യഗണങ്ങൾക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാർക്കും വേണ്ടി കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് ഉത്സവകാലത്ത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയിൽ പ്രദർശിപ്പിക്കുന്നതിന് അവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. പണ്ടുകാലത്ത് അമ്പലപ്പുഴ ഉത്സവത്തിന് എട്ടുവേലയും എട്ടുപടയണിയുമായിരുന്നു പതിവ്. പടയണിയുടെ എണ്ണം കുറഞ്ഞെങ്കിലും എട്ടുദിവസത്തെ വേലകളി ഇപ്പോഴുമുണ്ട്. വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
ഒരിക്കൽ ശ്രീകൃഷ്ണൻ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയിൽ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹർഷി ഇവരുടെ കളിയിൽ ആകൃഷ്ടനായി. കേരളീയരെ ഒന്നടങ്കം കൃഷ്ണഭക്തരാക്കാൻ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തിൽ ഈ കളി വിഷ്ണു ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കണമെന്ന് നാരദമഹർഷി ഉപദേശിച്ചു. സ്വാമികൾ കൃഷ്ണധ്യാനത്തിൽ മുഴുകുകയും തുടർന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണൻ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികൾ കളിയിൽ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിൻറെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങൾ ഉപയോഗിച്ചപ്പോൾ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയിൽ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയിൽ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിൻറെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം.

വേഷവിധാനം
💗●➖➖●ॐ●➖➖●💗
കളിക്കാർ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാർത്തുന്നു. കരിയെഴുതി കണ്ണിമകൾ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങൾ ചാർത്തും. പളുങ്കുമണികൾ കോർത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാർത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബൺ കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളിൽ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോൺ (വസ്ത്രം; പുറകുവാൽ എന്നും അറിയപ്പെടുന്നു) അരയിൽ പുറകിലായി കെട്ടും.

അവതരണശൈലി
💗●➖➖●ॐ●➖➖●💗
വലിയ സാഹിത്യഭംഗിയില്ലാത്ത താളപ്രധാനമായ പാട്ടാണ് പാടുന്നത്. യുദ്ധമുറയിലുള്ള കാൽവയ്‌പ്, ഇടത് കൈയിൽ പരിച, വലതിൽ ചെറിയ വാളും. കൊടിപ്പിടിച്ചിട്ടുള്ള കുറേപ്പേർ കാണും. പക്ഷിമൃഗങ്ങളുടെ രൂപം പിടിച്ചു കൊണ്ട് നടക്കുന്ന ചില ആളുകളും രംഗത്ത് ഉണ്ടാവും. താളത്തിനൊത്താൺ കളി. പല യുദ്ധമുറകളും ഇതിൽ കാണും. അതിയായ അർപ്പണവും തുടർച്ചയായ പരിശീലനവും ഈ കലാരൂപത്തിന് ആവശ്യമാണ്. കളരിപ്പയറ്റിൽ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാൽ വേലകളിയുടെ ചുവടുകളിൽ വ്യത്യാസമുണ്ട്.

താളങ്ങളും ചുവടുകളും
💗●➖➖●ॐ●➖➖●💗
വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയിൽ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിർപക്ഷം അറിയാതിരിക്കാൻ വാദ്യമേളങ്ങളിലൂടെയാണ് നിർദ്ദേശങ്ങൾ കൊടുക്കുന്നത്. മുറിയടന്ത (ഒരു താളം) മുഴങ്ങിയാൽ വേഗത്തിലുള്ള ചലനവും അടന്തയായാൽ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ പഞ്ചാരി എന്ന താളം മുഴങ്ങും. പിൻതിരിഞ്ഞ് ഓടാൻ ആ താളം വേലകളി ഓർമ്മപ്പെടുത്തുന്നു.

അഭ്യാസരീതി
💗●➖➖●ॐ●➖➖●💗
പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആൺകുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വർഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകൾ പഠിപ്പിക്കുകയും മെയ് വഴക്കം സിദ്ധിക്കുവാൻ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാൽ, കയ്യ്, മെയ്യ് ഇവകൾക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാൻ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. കളരി കെട്ടി ഓരോ കരയിൽ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂർ കുടുംബത്തിലുമായിരുന്നു കളരികൾ. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകൾ മുഴുവനും രാജാവ് വഹിച്ചിരുന്നു.

അവതരണം
💗●➖➖●ॐ●➖➖●💗
കളിക്കാർ മുട്ടിന്മേൽ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളിൽ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയിൽ വാളും വലതുകയ്യിൽ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സംഘത്തിലെ ഇളയവർ മുൻനിരയിലും, പ്രായം കൂടിയവർ കൊടിയുമേന്തി പിൻനിരയിലും നിൽക്കും. പഴയ കാലത്തെ യുദ്ധത്തിൽ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങൾ ആദ്യകാലങ്ങളിൽ വേലകളിയിൽ കൊണ്ടു നടക്കാറുണ്ടായിരുന്നു. ഇപ്പോൾ ആ പതിവ് കാണാറില്ല.

വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകിൽ, കൊമ്പ്, കുറങ്കുഴൽ, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങൾ മേളത്തിന് ഉപയോഗിക്കുന്നു. വേലതകിൽ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം. ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിൻറെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേർന്ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

കുളത്തിൽ വേല
💗●➖➖●ॐ●➖➖●💗
ക്ഷേത്രകുളത്തിലെ നടകളിൽ അണിനിരന്ന് നൃത്തം ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന എല്ലാക്ഷേത്രങ്ങളിലും കുളത്തിൽ വേല പതിവുണ്ട്. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ കുളത്തിൽ വേല കളിക്കാനായി കിഴക്കേനടയിൽ ഒരു കുളം ഉണ്ട്. അതിനെ വേലകുളം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര കുളത്തിന്റെ പടികളിൽ ഇറങ്ങി നൃത്തം കളിക്കുമ്പോൾ വേലകളിക്കുന്നവരുടെ നിഴൽ വെള്ളത്തിൽ പ്രതിഫലിക്കുന്നു.

ഓച്ചിറ വേലകളി
💗●➖➖●ॐ●➖➖●💗
ഓച്ചിറയിലെ പടനിലത്തിൽ അരങ്ങേറുന്ന അനുഷ്ഠാനകലയാണ് ഓച്ചിറ വേലകളി. ഇതിനും അമ്പലപ്പുഴ വേലകളിയുമായി സാമ്യം ഉണ്ട്. യുദ്ധസ്മരണയുണർത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിൻറെയോ ശക്തിപരീക്ഷണത്തിൻറെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്. ഇന്ന് ക്ഷേത്ര അവകാശികളായ 52 കരക്കാരാണ് ഇതിൽ പങ്കെടുക്കുന്നത്.

വേലകളി നടക്കുന്ന പ്രമുഖക്ഷേത്രങ്ങൾ
💗●➖➖●ॐ●➖➖●💗
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം(പത്തനംതിട്ട നിന്നും 12 കി.മി. ദൂരെ) - മീനഭരണി വേലകളി

കടമ്മനിട്ട ഭഗവതി ക്ഷേത്രം (പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റർ. പ്രശസ്തമായ കടമ്മനിട്ട പടയണി അരങ്ങേറുന്ന ക്ഷേത്രം)

ശർഗ്കാവ് ദേവി ക്ഷേത്രം വെൺമണി, ആലപ്പുഴ

നീർവിളാകം ശ്രീ് ധർമ്മ്ശാസ്താ ക്ഷേത്രം.

വാഴപ്പള്ളി മഹാക്ഷേത്രം

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

തകഴി ശ്രീ ധർമശാസ്താക്ഷേത്രം

ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

തിരുനക്കര മഹാദേവക്ഷേത്രം

വൈക്കം മഹാദേവക്ഷേത്രം

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

മങ്കൊമ്പ് ദേവീക്ഷേത്രം

മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം

പാണ്ഡവർകാവ്

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം

കുടശ്ശനാട് മഹാദേവർ ക്ഷേത്രം

കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം 

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം

നീലംപേരൂർ ക്ഷേത്രം

വേലോർവട്ടം മഹാദേവ ക്ഷേത്രം

മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം

രക്തകണ്ഠ സ്വാമി ക്ഷേത്രം

വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം 

ചിറവം മുട്ടം മഹാദേവക്ഷേത്രം

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം

പനച്ചിക്കാട് ക്ഷേത്രം

പുലിയന്നൂർ മഹാദേവക്ഷേത്രം

രാമപുരം ഭരണിക്കാവ് ദേവി ക്ഷേത്രം , കായംകുളം

പന്തളം മഹാദേവർ ക്ഷേത്രം

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 



കേരളത്തിലെ കലകള്‍‍‍‍ - 26

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 26

രാമനാട്ടം
♦️➖➖➖ॐ➖➖➖♦️
കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
കോഴിക്കോട്ടെ സാമൂതിരിയായിരുന്ന മാനവേദൻ, എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടു. കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം പ്രദർശിപ്പിക്കാനുള്ളതാണെന്നും മാത്രമല്ല തെക്കുള്ളവർക്കു അത് കണ്ട് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെന്നും പറഞ്ഞു മാനവേദൻ കൊട്ടാരക്കരത്തമ്പുരാന്റെ അപേക്ഷ നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നുമാണ് ഐതിഹ്യം. കൃഷ്ണനാട്ടത്തിന്റെ ഭാഷ വരേണ്യഭാഷയായ സംസ്കൃതമായിരുന്നു. എന്നാൽ രാമനാട്ടത്തിന്റെ ഭാഷ കേരളത്തിലെ സാധാരണജനങ്ങളുടെ ഭാഷയായ മലയാളം ആയിരുന്നു. ഇത് രാമനാട്ടത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി.

രാമനാട്ടത്തിലെ എട്ട് പദ്യഖണ്ഡികകൾ
💗●➖➖●ॐ●➖➖●💗
വാല്മീകിരാമായണത്തെ ആസ്പദമാക്കി മണിപ്രവാളം ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള രാമനാട്ടത്തിൽ രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമരാവണയുദ്ധം, രാവണവധം, രാമന്റെ പട്ടാഭിഷേകം എന്നീ സംഭവങ്ങളായാണ് വിവരിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യഖണ്ഡികകളാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാസ്വയം‍വരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് . അതിനാൽ പദ്യങ്ങളുടെ സാഹിത്യഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.



കേരളത്തിലെ കലകള്‍‍‍‍ - 25

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 25

മോഹിനിയാട്ടം
♦️➖➖➖ॐ➖➖➖♦️
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്ത കലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര.

ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. 

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു.

കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.

ചരിത്രം
💗●➖➖●ॐ●➖➖●💗
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും, വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്ര പഠനത്തിനുള്ളത്. 

"മോഹിനിയാട്ട "ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:

“നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം”

ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:

“അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം”

പണ്ട് ദേവദാസികൾ എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിലെ പ്രധാന നാടകശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.

സ്വാതിതിരുനാൾ
💗●➖➖●ॐ●➖➖●💗
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ (1829) സ്ഥാനാരോഹണത്തോടെയാണ് മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവ്വുണ്ടായത്. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം.

സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.

സ്വാതിതിരുനാളിനു ശേഷം
💗●➖➖●ॐ●➖➖●💗
ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുനാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളി പ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്ക് എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട് പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തേക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു.

ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തം ചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.

മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളെയും സമൂഹത്തിന്റെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയ വിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി.

ഹസ്തമുദ്ര
💗●➖➖●ॐ●➖➖●💗
മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയ്ക്ക് പൊതുവേ ഹസ്തമുദ്രകൾക്ക് പ്രാധാന്യമുണ്ട്. മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. 'ഹസ്തലക്ഷണ ദീപിക' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപത്തിനാല് മുദ്രകളാണ് ഇവയ്ക്കടിസ്ഥാനം. ഇരുപത്തിനാല് ഹസ്തമുദ്രകൾ ഇവയാണ്.

പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം.

കേരളകലാമണ്ഡലം
💗●➖➖●ॐ●➖➖●💗
1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട്കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്. അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. സാധാരണയായി സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദ രാജയുടെ ആശ്രിതനായ കുന്നംകുളം പന്തലത്ത് ഗോവിന്ദൻ നായരുടെ മകൾ മുളയ്ക്കൽ തങ്കമണിയെ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയാക്കി. തങ്കമണി പിന്നീട് ഗുരു ഗോപിനാഥിന്റെ സഹധർമ്മിണിയായി. അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ.

നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.

1950ൽ വള്ളത്തോൾ മഹാകവി ചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.

ഉയർച്ച
💗●➖➖●ॐ●➖➖●💗
കുറെക്കാലം മോഹിനിയാട്ടം പ്രസിദ്ധിയാർജ്ജിക്കാതെ പോയി. ഡോ. കനക് റെലെയും ഭാരതി ശിവജിയും ഇതിൽ ശ്രദ്ധപതിപ്പിച്ചതോടെ സ്ഥിതിമാറി. അവർ മോഹിനിയാട്ടത്തിന് നല്ല സംഭാവനകൾ നൽകി. ഭാരതീയ വിദ്യാഭവനിലെ പ്രൊ. ഉപാദ്ധ്യയുടേയും ദോ. മോത്തി ചന്ദ്രയുടേയും കീഴിൽ ഗവേഷണം നടത്തി ഡോ. കനക് റെലെ 1977 ൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി. അവർ മഹാരാഷ്ട്രയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രവും നളന്ദ നാട്യകലാ മഹാവിദ്യാലയവും തുടങ്ങി.

സങ്കേതങ്ങൾ
💗●➖➖●ॐ●➖➖●💗
പ്രണാമം(നമസ്കാരം)
●➖➖➖●ॐ●➖➖➖●
ഏകതാളം, വിളംബരകാലത്തിൽ പതിനാറ് അക്ഷരകാലം, സമപാദത്തിൽനിന്ന് ഇരുകൈകളും മാറിനു നേരെ മലർത്തിപ്പിടിച്ച്, ഇരുപാർശ്വങ്ങളിൽക്കൂടി, ശിരസ്സിനു മേലേ അഞ്ജലി പിടിച്ച് താഴ്ത്തി മാറിനു നേരേ കൊണ്ടുവന്ന്, വലതുകാൽ മുന്നോട്ട് വച്ച്, ഇടതുകാലും സമപാദത്തിൽ കൊണ്ടുവന്ന്, ഉപ്പൂറ്റിചേർത്ത്, പാദം വിരിച്ച് കാൽമുട്ടുകൾ മടക്കി ഉപ്പൂറ്റി ഉയർത്തിയിരുന്ന് അഞ്ജലിയുടെ അഗ്രം ഭൂമിയിൽ തൊടീച്ച്, എഴുന്നേറ്റ്, ഇടതുകാൽ പുറകോട്ടാക്കി സമപാദത്തിൽ നിന്ന് ശിരസ്സ് നമിക്കുക.

പാദഭേദങ്ങൾ
●➖➖➖●ॐ●➖➖➖●
സോപാനനില (സമനില)
സമപാദം കാലുകൾ ചേർത്ത്, ഉടൽ നിവർത്തി, ഇടതുകൈയുടെ മണിബന്ധം ഇടുപ്പിൽ മടക്കിവയ്‌ക്കുകയും, വലതുകൈ വർദ്ധമാനകമുദ്ര പിടിച്ച്, പെരുവിരൽ ഇടതുകൈയിൽ തൊടീച്ച്, ഉള്ളംകൈ പുറത്ത് കാണത്തക്കവിധം പിടിച്ച്, മുഖം പ്രസന്നമാക്കി സമദൃഷ്ടിയായി നിൽക്കുക.

അർദ്ധസോപാനനില (അരമണ്ഡലം)
●➖➖➖●ॐ●➖➖➖●
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ടു ഭാഗത്തേക്കും മുട്ടുമടക്കി കൈകൾ ഒന്നാം നിലയിൽ വച്ച് താഴ്ന്നു നിൽക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.

മുഴുസോപാനനില (മുഴുമണ്ഡലം)
●➖➖➖●ॐ●➖➖➖●
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ട് ഭാഗത്തേക്കും മുട്ടുമടക്കി, കൈകൾ അകവും പുറവും മലർത്തി, മുട്ടു മലർത്തി ഇരിക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.

അടവുകൾ
💗●➖➖●ॐ●➖➖●💗
മോഹിനിയാട്ടത്തിൽ മൊത്തം നാൽപ്പതോളം ‘അടവുകൾ’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങൾ ആണ് ഉള്ളത്‌. മുഖ്യമായ അടവുകൾ താഴേ പറയുന്നവയാണ്.

തിത്ത-തിത്ത
●➖➖➖●ॐ●➖➖➖●
സമപാദത്തിൽ നിന്ന് കാലുകൾ രണ്ടും മുട്ടുമടക്കി അരയിലമർന്ന് രണ്ട് കൈകളും മുട്ടുമടക്കി ഒരക്ഷരകാലത്തിൽ ഓരോപാദം അമർത്തി നാലു തവണ ചവിട്ടുക.

തൈയ്യത്ത
●➖➖➖●ॐ●➖➖➖●
രണ്ടാം സോപാനനിലയിൽ നിന്ന് മെയ്യമർന്ന് രണ്ട് കൈകളും കൊണ്ട് മാറിൽ നിന്ന് ഒരു ചാൺ അകലെ ഹംസാസ്യമുദ്രപിടിച്ച്, വലതുകാൽ വലതുഭാഗത്ത് ഒരടി അകലത്തിൽ ഉപ്പൂറ്റി കുത്തി പാദം ഉയർത്തി, മുട്ടു കുറച്ചൊന്ന് മടക്കി ചവിട്ടി വലതുകൈ അർദ്ധചന്ദ്ര മുദ്രപിടിച്ച് പാദത്തോട് അടുപ്പിച്ച്, മെയ് ആ ഭാഗത്തേക്ക് ചരിച്ച്, മുഖം അല്പം കുനിച്ച് നിൽക്കുക.

തത്ത-താധി
●➖➖➖●ॐ●➖➖➖●
വലതുകാൽ ഇടതുപാദത്തിന്റെ പുറകുവശം പാദം കുത്തി ഉപ്പൂറ്റി ഉയർത്തി, വലതുകൈ വലതുഭാഗത്ത് അഞ്ജലിമുദ്ര പിടിച്ച് ഇടുപ്പിൽ മലർത്തികുത്തി, വലംഭാഗം ചരിഞ്ഞ് ഇടതുകൈ ഇടതുഭാഗം കമിഴ്ത്തി, ശരീരം വലതുഭാഗം താഴ്ത്തി, കണ്ണുകൾ ഇടതുവശം ദൂരെ നോക്കിയശേഷം ഇടതുകാൽ ചവിട്ടി വലതുകാൽ തത്സ്ഥാനത്ത് ചവിട്ടുക. ഇതേ അടവുതന്നെ ഇടതുവശത്ത് ചവിട്ടിയാൽ തകുത-താധി അടവ് വരും.

ധിത്തജഗജഗജം
●➖➖➖●ॐ●➖➖➖●
വലതുകാൽ തത്സ്ഥാനത്ത് ഒരുചുവടുവച്ച് വലതുകൈ കമിഴ്ത്തി ഇടതുകൈ മലർത്തി തൊടീച്ച് വലതു ഭാഗത്തേക്ക് ഉപ്പൂറ്റി ഉയർത്തി നാല് ചുവടുകൾ വച്ച് നിറുത്തുക. നിറുത്തുമ്പോൾ രണ്ട് കൈകളും മലർന്നും കമിഴ്ന്നും വരും. ഈ അടവ് തന്നെ ഇരുഭാഗങ്ങളിലേക്കും ചെയ്യാം.

ജഗത്താധി-തകധിമി
●➖➖➖●ॐ●➖➖➖●
വലതുകൈ അർദ്ധചന്ദ്രമുദ്രയും ഇടതുകൈ ഹംസാസ്യമുദ്രയും പിടിച്ച് വലതുകാൽ വലംഭാഗം ഒരു ചാൺ അകലെ ഉപ്പൂറ്റി അമർത്തി ചവിട്ടി, ഇടതുകാൽ സമംചവിട്ടി വലതുകാലും സമം ചവിട്ടി നിറുത്തുക. കൈകളിലെ മുദ്രകൾ അർദ്ധചന്ദ്രവും ഹംസാസ്യവുമായി മാറി മാറി വരണം.

ജഗത്തണം തരി
●➖➖➖●ॐ●➖➖➖●
മെയ് അമർത്തി മുട്ടുമടക്കി വലതുകൈ വലംഭാഗം നീട്ടിയമർത്തി വലം വശം നോക്കി, ഇടതുകൈ നെഞ്ചിനുനേരെ അഞ്ജലിമുദ്ര പിടിച്ച് കമിഴ്ത്തിവിട്ട് അഞ്ജലിമുദ്രപിടിച്ച് താഴ്ന്ന് ഉയരുക.

കുംതരിക
●➖➖➖●ॐ●➖➖➖●
കുഴിഞ്ഞനിലയിൽനിന്നും കൈകൾ മലർത്തിയും കമിഴ്ത്തിയും മെയ് ചുഴിഞ്ഞ് വട്ടംചുറ്റി സമനിലയിൽ നിൽക്കുക.

താധിൽതരി-ധിന്തരിത
●➖➖➖●ॐ●➖➖➖●
രണ്ട് കൈകളിലും ഹംസാസ്യമുദ്ര മാറിനു നേരെ പിടിച്ച് മൂന്നാം സോപാനനിലയിൽ ഇരുന്ന് ഇടതുകാൽ പുറകോട്ട് നിർത്തിക്കുത്തുകയും, വലതുകാൽ മുട്ടുമടക്കി നിൽക്കുകയും, വലതുകൈ ഹംസാസ്യ മുദ്ര പിടിച്ച് വലതു ഭാഗത്ത് മുകളിലേക്ക് നീട്ടുകയും, ഇടതുകൈ ഹംസാസ്യ മുദ്ര പിടിച്ച് ഇടതുകാലിന്റെ ഒപ്പം നീട്ടുകയും, വലതുകൈയ്യിൽ നോക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുഭാഗത്തേക്കും ചെയ്യണം.

താംകിടധിംത
●➖➖➖●ॐ●➖➖➖●
രണ്ടാം സോപാന നിലയിൽ നിന്ന് ഇടതുകൈ തത്ഭാഗത്ത് ദോളമായിനീട്ടി, വലതുകൈ ഹംസാസ്യമുദ്ര പിടിച്ച്, വലതുകാൽ ഉയർത്തി തത്സ്ഥാനത്ത് ചവുട്ടി വലതുകൈ മാറിൽ നിന്ന് വലതുഭാഗത്തേക്ക് വീശി രണ്ട് കാലുകളും സമത്തിൽ പാദം ചവിട്ടി ഉപ്പൂറ്റി ഉയർത്തി നിൽക്കുക. രണ്ടുകൈകളും മാറിനു നേരെ അർദ്ധചന്ദ്രമുദ്ര പിടിച്ച് നിൽക്കുക.

തക്കിട്ട
●➖➖➖●ॐ●➖➖➖●
വലതുകാൽ പുറകിലേക്ക് ഉപ്പൂറ്റി ഉയർത്തി ചവിട്ടി ഇടതുകാൽ സമം ചവിട്ടി നിറുത്തുക. ഇത് രണ്ടു ഭാഗത്തേക്കും ചെയ്യാം.

തക്കിടകിടതകി
●➖➖➖●ॐ●➖➖➖●
വലതുകാൽ മുൻഭാഗം ഉപ്പൂറ്റി കുത്തിവച്ച് പിന്നാക്കം ചവിട്ടി, വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച്, ഇടതുകാലും വലതുകാലും ഓരോന്ന് ചവിട്ടുക. വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച് തിരിച്ചുകൊണ്ട് വന്ന് ഇടതുകൈ സൂചിമുഖ മുദ്ര പിടിച്ച് നിറുത്തുക.

ധിത്തി തൈ
●➖➖➖●ॐ●➖➖➖●
രണ്ട് കൈകളും അഞ്ജലിമുദ്രപിടിച്ച് വലതുകാൽ മുന്നാക്കം ഉപ്പൂറ്റികുത്തി ഇടതു കാലും വലതു കാലും സമംചവിട്ടുക.

തൈ തിത്തി തൈ
●➖➖➖●ॐ●➖➖➖●
വലതുകാൽ സമത്തിൽ ഒന്ന് ചവിട്ടിയിട്ട് മുൻഭാഗത്ത് ഉപ്പൂറ്റി കുത്തി ഇടതും വലതും പാദങ്ങൾ സമമായി ചവിട്ടുക. വലതുഭാഗത്ത് ചവിട്ടുമ്പോൾ വലതുകൈ മലർത്തി മുകളിലേക്ക് കൊണ്ടുവയ്ക്കണം.

തൈ തൈ തിത്തി തൈ
●➖➖➖●ॐ●➖➖➖●
രണ്ട് കാലുകളും മുട്ടുമടക്കി, രണ്ട് ഭാഗത്തും ഓരോന്ന് ചവിട്ടി, വലതുകാൽ മുന്നാക്കം ഉപ്പൂറ്റി ചവിട്ടി, ഇടതുകാൽ ഇടതു ഭാഗത്ത് ഒന്നും വലതുകാൽ വലത്ത് ഒന്നും ചവുട്ടുക.

തളാംഗു ധൃകുത തകത ധിംകിണ തോം
●➖➖➖●ॐ●➖➖➖●
മുട്ടുമടക്കിയ കാലുകൾ, വലതുകാൽ ഇടതുകാലിന്റെ പുറകുവശം പാദം ഊന്നി ഹംസാസ്യമുദ്ര പിടിച്ച്, ഇടതുകൈ ഉയർത്തി, അർധചന്ദ്രമുദ്ര പിടിച്ച്, ഇടതുകാൽ തത്സ്ഥനത്ത് ഒന്ന് ചവിട്ടി, വലതുകാൽ വലംഭാഗം മുന്നാക്കം ഉപ്പൂറ്റി കുത്തി, ഇടതുകാൽ തത്സ്ഥാനത്ത് ഒന്ന് ചവിട്ടി, വലതുകാൽ തിരിച്ചു കൊണ്ട് വന്ന് രണ്ടുകാലും സമം ചവിട്ടി നിറുത്തുക.

താം കിടധിത്തി തരികിട ധിതക-തൊംഗു ത്ളാംഗു തധിം കിണ
●➖➖➖●ॐ●➖➖➖●
വലതുകാൽ വലംഭാഗത്ത് ഒരടി അകലം ഉപ്പൂറ്റികുത്തി, കൈ അർദ്ധചന്ദ്രമുദ്ര പിടിച്ച് നീട്ടി ഇടതുകാൽ തത്സ്ഥാനത്ത് നിർത്തി ഒന്ന് ചവിട്ടി, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണിചവിട്ടി, കൈ ഹംസാസ്യമാക്കി, തിരിച്ചു കൊണ്ടുവന്ന് വലംഭാഗം രണ്ട് ചുവട് ചവിട്ടി, വീണ്ടും ഇടതുകാൽ തത്സ്ഥാനത്ത് ഒരു ചുവട് വച്ച് വലതുകാൽ ഒരടി അകലം വലംഭാഗത്ത് ചവിട്ടിനിറുത്തുക. കൈ അർദ്ധചന്ദ്രമായിരിക്കണം. ഇടതുകൈ ദേളമായി ഇടതുഭാഗത്ത് നിറുത്തുക.

തകുംതരി
●➖➖➖●ॐ●➖➖➖●
വലത് പാദം വലം ഭാഗത്ത് മുമ്പിൽ ഉപ്പൂറ്റികുത്തി, വലത് കൈ ഹംസാസ്യം പിടിച്ച്, ഇടത് കാൽ സമത്തിൽ ഒന്നു ചവിട്ടി വലതുകാൽ പുറകുവശം ഒന്നുകൂടി ചവിട്ടുക. കൈകൾ രണ്ടും അർദ്ധചന്ദ്രമാകണം.

അവതരണശൈലി
💗●➖➖●ॐ●➖➖●💗
ലാസ്യപ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.

അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപ്പോകുന്ന ചാരി മോഹിനിയാട്ടത്തിന്റെ പ്രത്യേകതയാണ്.

വേഷവിധാനം
💗●➖➖●ॐ●➖➖●💗
വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട (തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

വാദ്യങ്ങൾ
💗●➖➖●ॐ●➖➖●💗
കുറേക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയ താളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്.



കേരളത്തിലെ കലകള്‍‍‍‍ - 24

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 24

മുടിയേറ്റ്‌
♦️➖➖➖ॐ➖➖➖♦️
കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. 

പഠനം
💗●➖➖●ॐ●➖➖●💗
മുടിയേറ്റിൽ പ്രധാനമായും ആറ് കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്. 

അസുരചക്രവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്. ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു. 

തുടർന്ന് ഭദ്രകാളിയുടെ പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. 

തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു.

അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. 

തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു.

രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.

സവിശേഷതകൾ
💗●➖➖●ॐ●➖➖●💗
ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കൻചെണ്ടയും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസം‌വിധാനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു.

ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ്‌ വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്.

ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം ആണ് വർഷങ്ങളായി ഇവിടെ മുടിയേറ്റ്‌ നടത്തിപ്പോരുന്നത് .മൂവാറ്റുപുഴ വാരപ്പെട്ടി ശ്രീ എളങ്ങവത്ത് കാവിലെ മുടിയേറ്റും പ്രശസ്തമാണ് ഇവിടെ തിരുമടക്ക്‌ (കോഴിപ്പിള്ളി, കോതമംഗലം) ശ്രീ ഭദ്ര കലാലയത്തിന്റെ നേതൃത്വത്തിൽ ആണ് നടത്തി പോരുന്നത്. 

ഇത് കൂടാതെ തൊടുപുഴയ്ക്ക് അടുത്ത് പുരാതനമായ അറക്കുളത്ത് കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വർഷങ്ങളായി പുത്തൻകുരിശ് അപ്പുക്കുട്ടൻ മാരാരും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ച് വരുന്നത്. അറക്കുളത്ത് കാവിന് സമീപം കുടയത്തൂർ മങ്കൊമ്പ് കാവിലും ഇപ്പോൾ ഉത്സവത്തോടനുബന്ധിച്ച് മുടിയേറ്റ് വഴിപാടായി നടത്തി വരുന്നു.

തൊടുപുഴ കുമാരമംഗലത്തെ വള്ളിയാനിക്കാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റും പ്രസിദ്ധമാണ്.

കഥാപാത്രങ്ങൾക്ക്‌ മുഖത്ത്‌ ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേർത്ത്‌ കാളിയുടെ മുഖത്ത്‌ ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്‌ ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ്‌ എന്ന്‌ പേരുണ്ടാകാനും കാരണം ഇതായിരിക്കാം എന്നു കരുതപ്പെടുന്നു.

നിലവിലുള്ള മുടിയേറ്റ് സംഘങ്ങൾ
💗●➖➖●ॐ●➖➖●💗
ശ്രീരുദ്ര മുടിയേറ്റ് സംഘം, പുത്തൻകുരിശ്.

ശ്രീഭദ്ര കലാലയ, തിരുമടക്ക് (കോഴിപ്പള്ളി)

ശ്രീഭദ്ര മുടിയേറ്റ് സംഘം, തിരുമറയൂർ

ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം, കീഴില്ലം 

പാഴൂർ ദാമോദരമാരാർ & നാരായണമാരാർ സ്മാരക ഗുരുകുലം പാഴൂർ 

ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി. വാരണാട്ട് ശങ്കരനാരായണ കുറുപ്പ്, വാരണാട്ട് ഗോപാലകൃഷ്ണകുറുപ്പ്.

മടക്കിൽ ശ്രീഭദ്ര മുടിയേറ്റ് സംഘം, മഴുവന്നൂർ.

ശ്രീ ദുർഗ്ഗ കലാലയം, കുന്നയ്ക്കാൽ വാളകം

കുഞ്ഞൻ മാരാർ സ്മാരക മുടിയേറ്റ് ഗുരുകുലം, തിരുമറയൂർ (UNESCO അംഗീകൃതം)



കേരളത്തിലെ കലകള്‍‍‍‍ - 23

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 23

പാങ്കളി
♦️➖➖➖ॐ➖➖➖♦️
പാലക്കാട് ജില്ലയിൽ മാത്രം കാണപ്പെടുന്ന ഒരു നാടോടിനാടകമാണ് പാങ്കളി. പൊറാട്ടുനാടകത്തിന്റെ ഒരു വകഭേദമാണിത്.

കോമാളി, പൂക്കാരി, മണ്ണാൻ, മണ്ണാത്തി, തെട്ടിയൻ, തെട്ടിച്ചി, കുറവൻ, കുറത്തി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സാധാരണ നാടകത്തിലെ സംവിധായകനു പകരം ഇവിടെ സംവിധാനം നിർവഹിക്കുന്നത് കോമാളിയാണ്. കോമാളിയാണ് നാടകത്തില് ആദ്യന്തം നിറഞ്ഞുനിൽക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ത നാടുകളെയാണ് പ്രതിനിധികരിക്കുന്നത്. പൂക്കാരി പളനിക്കാരിയാണ്. മണ്ണാനും മണ്ണാത്തിയും എണ്ണപ്പാടത്തുനിന്നാണ്. ആനമലകോടങ്കിയിൽ നിന്നാണ് തെട്ടിയനും തെട്ടിച്ചിയും വരുന്നത്. കുറത്തി തിരുവനന്തപുരത്തുനിന്നും കുറവൻ കോട്ടയത്തുനിന്നുമാണ് വരുന്നത്. ഇത് പ്രധാനമായും ആസ്വദനം മാത്രം ലക്ഷ്യമാക്കിയുള്ളതാണെങ്കിലും ആദ്യഭാഗത്ത് അനുഷ്ഠാനബന്ധം കാണാം. ചില ഭദ്രകാളി ക്ഷേത്രങ്ങളില്‍ വേലയ്ക്കു പതിനാലു ദിവസം നടത്തുന്ന ഏഴുവട്ടം കളി പാണന്മാരാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് അതിനെ പങ്കാളി എന്നു പറയും. ഒരേ കളിതന്നെ ഏഴുവട്ടം ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ആ പേര്‍ പറയുന്നത്.

തെക്കത്തിനാടകം., തെക്കനും തെക്കത്തിയും എന്നീ പേരുകളിലും അത് അറിയപ്പെടുന്നു. കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ വെച്ചോ, ക്ഷേത്രപരിസരങ്ങളില്‍വെച്ചോ, കലാപ്രകടനം നടത്തും. സ്ത്രീവേഷം കെട്ടുന്നത് പുരുഷന്മാരാണ്. സ്ത്രീകഥാപാത്രം മാത്രമുള്ള കളിയുമുണ്ട്. വേഷക്കാര്‍ പാട്ടുപാടുകയും. സംഭാഷണം നടത്തുകയും ചെയ്യും. വിദൂഷകവേഷത്തിലുള്ള ഒരു പൊറാട്ടുകാരനാണ് കഥാഗതി നിയന്ത്രിക്കുന്നത്. തെക്കന്‍, തെക്കത്തി, മണ്ണാന്‍, മണ്ണാത്തി തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. പാങ്കളിക്ക് ചെറിയ മദ്ദളം , ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ആവശ്യമാണ്.



കേരളത്തിലെ കലകള്‍‍‍‍ - 22

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 22

പടയണി
♦️➖➖➖ॐ➖➖➖♦️
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും.

കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്. വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട്.

വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി. പടയണിയെ ആസ്പദമാക്കി നിർമ്മിച്ച ആദ്യത്തെ മലയാള സിനിമയാണ് "പച്ചത്തപ്പ് ". അനു പുരുഷോത്ത് കഥയെഴുതി സംവിധാനം ചെയ്ത പച്ചത്തപ്പ് ഡോ. ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്. 2020 ലെ മികച്ച കലാമൂല്യമുള്ള സിനിമയായി കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.

ചരിത്രം
💗●➖➖●ॐ●➖➖●💗
പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നുവെങ്കിലും പിന്നീട് ബൗദ്ധരുടെ സം‌രക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും.

പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു.

നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം ഉയരമുള്ളതും ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഠമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരണം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു

അനുഷ്ഠാനങ്ങൾ
💗●➖➖●ॐ●➖➖●💗
പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം.

പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത്, ഈ കലാരൂപം ആദിയിൽ ഗണക വിഭാഗത്തിലെ ആളുകൾ നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും, ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്.

ആധൂനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണു അഭിനേതാക്കളായിട്ടുള്ളത്. ഗണക സമുദായത്തിൽ പെട്ടവരാണു വേഷങളും ഗാനങളും ചിട്ടപ്പെടുത്തുന്നത്.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
അസുരചക്രവർത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ.

അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി.

പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശിവൻ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി. (കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്). ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ. ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്. എന്നാണ് ഐതിഹ്യം.

കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.

ചടങ്ങുകൾ
💗●➖➖●ॐ●➖➖●💗
പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും കമുകിൻ പൂക്കുലയും, പൂമാലകളും അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു. കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

കാച്ചിക്കെട്ട്
💗●➖➖●ॐ●➖➖●💗
കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.

കാപ്പൊലിയും താവടിതുള്ളലും
💗●➖➖●ॐ●➖➖●💗
ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്. കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ. തിരുവല്ല കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് അടവി എന്നും പറയപ്പെടുന്നു

കോലംതുള്ളൽ
💗●➖➖●ॐ●➖➖●💗
കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് യോജിപ്പിച്ച് അരികുകളിൽ കുരുത്തോലയും കൊണ്ടാണ് കോലങ്ങൾ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരഞ്ഞുണ്ടാക്കുന്നു.

വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലൻ‌കോലം, ഭൈരവിക്കോലം, ഗണപതിക്കോലം, യക്ഷിക്കോലം എന്നിവയുണ്ട്.

പ്രധാന കോലങ്ങൾ
💗●➖➖●ॐ●➖➖●💗
ഭൈരവി കോലം
കാലൻ കോലം
യക്ഷിക്കോലം
പക്ഷിക്കോലം
മാടൻ കോലം
മറുത കോലം
പിശാച് കോലം
ഗണപതി കോലം
ശിവ കോലം
ദേവതാ കോലം
ഭദ്രകാളി കോലം
കുതിര കോലം
കാഞ്ഞിരമാല
കുറത്തി

കേരളത്തിലെ കലകള്‍‍‍‍ - 21

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 21

കാളി തീയാട്ട്
♦️➖➖➖ॐ➖➖➖♦️
കളത്തിനു മുന്നിൽ അരങ്ങേറുന്ന ഒരു അനുഷ്ടാന നൃത്തമാണ് കാളി തീയാട്ട്. ഭദ്രകാളി ചരിതം ആണ് പ്രധാന പ്രമേയം. തിരുവല്ല, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പരിസരത്തുമാണ് പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്.

കോട്ടയത്തെ പള്ളിപ്പുറത്തു കാവ് (കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബക്ഷേത്രം - ഇവിടെ എല്ലാ വെള്ളിയാഴ്ച്ചയും ഇതിന്റെ അവതരണമുണ്ടാകുമത്രേ, തിരുവല്ലയ്ക്കടുത്തുള്ള പുതുകുളങ്ങരെ ദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആഘോഷങ്ങളോടൊപ്പം ഇത് അവതരിപ്പിക്കപ്പെടാറുണ്ട്. ഉണ്ണി എന്ന വിഭാഗം ആൾക്കാരാണ് ഇത് അവതരിപ്പിക്കുന്നത്.

അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടൽ എന്നത് തെയ്യാട്ട് ആയി എന്നും അതിൽ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.

ഭദ്രകാളിത്തീയാട്ട് ഭദ്രകാളിക്ഷേത്രങ്ങളിലും വീടുകളിലും (നമ്പൂതിരി ഭവനങ്ങൾ, തീയാട്ടുണ്ണിമാരുടെ വീടുകൾ) നടത്തപെടുന്നു.

തീയാട്ടുണ്ണി എന്ന ഏക കലാകാരനാണ് ഇതവതരിപ്പിക്കുക. ഭദ്രകാളി ദാരികനെ വധിച്ച കഥയാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്.

കളം വരയ്ക്കലും വേഷ ഭൂഷാദികൾ അണിയലുമാണ് തീയാട്ടിന്റെ തയ്യാറെടുപ്പുകൾ. വലിയ വിളക്കു കൊളുത്തിയ വേദിയിലേയ്ക്ക് കിരീടമൊഴികെയുള്ള വേഷഭൂഷാദികളുമായി തീയാട്ടുണ്ണി പ്രവേശിക്കുന്നതോടെ തീയാട്ടിന് തുടക്കമായി. പല ദൈവങ്ങളിൽ നിന്നും അനുഗ്രഹത്തിനപേക്ഷിച്ച ശേഷം വലിയ കിരീടം കാണികൾക്കുമുന്നിൽ വച്ച് അണിയുന്നു. ഇതിനുശേഷം തീയാട്ടുണ്ണി ഭദ്രകാളിയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെടുന്നത്. ദാരികാസുരവധം ശിവനോട് ഭദ്രകാളി വിവരിക്കുന്നതായാണ് അവതരണം. കൊളുത്തിയ വിളക്കാണ് ശിവന്റെ പ്രതിരൂപം. താണ്ഡവനൃത്തശൈലിയിലുള്ള ചുവടുകളും മുദ്രകളും അവതരണത്തിന്റെ ഭാഗമാണ്.

മുദ്രകൾ പരമ്പരാഗത നൃത്ത ശൈലിയിലുള്ളവയായിരിക്കില്ല. ദാരികാസുരനെ കൊല്ലുന്നത് അവതരിപ്പിക്കുന്നതോടെയാണ് അവതരണം അവസാനിക്കുന്നത്. ഇത് തിന്മയുടെ പരാജയത്തെ ദ്യോതിപ്പിക്കുന്നു. പിന്നീട് കാർമികൻ സാധാരണ വേഷത്തിൽ പൂജാകർമങ്ങൾ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചിൽ നടത്തുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുക.



കേരളത്തിലെ കലകള്‍‍‍‍ - 20

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 20

അയ്യപ്പൻ തീയാട്ട്
♦️➖➖➖ॐ➖➖➖♦️
ഭഗവതി തിയ്യാട്ടിന് (കാളി തിയാട്ടിന്) സമാനമായ ഒരു അനുഷ്ഠാന കലയാണ് അയ്യപ്പൻ തീയ്യാട്ട്. അയ്യപ്പൻകാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകലയാണിത്. അയ്യപ്പന്റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളിൽ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട് അവതരിപ്പിക്കുന്നയാൾ രംഗത്തെത്തുന്നത്. കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് തുടർന്ന് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും. അയ്യപ്പൻ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാർത്ഥനയും ജീവിതത്തിൻറെ പ്രശ്നങ്ങൾ കഥകളിലൂടെയും, പാട്ടുകളിലൂടെയും നടത്തുന്ന അവതരണവുമാണ്.

അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടൽ എന്നത് തെയ്യാട്ട് ആയി എന്നും അതിൽ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.


കേരളത്തിലെ കലകള്‍‍‍‍ - 19

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 19

തീയാട്ട്
♦️➖➖➖ॐ➖➖➖♦️
ദേവാലയങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാനകലയാണു് തീയാട്ട്. ഇത് പലവിധമുണ്ട്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിവയാണ് പ്രധാനം. തെയ്യാട്ട് ആണ് തീയാട്ട് ആയതെന്ന് സങ്കല്പിക്കുന്നു. തീയാട്ട് എന്ന ചടങ്ങിൽ തീപന്തം ഉഴിച്ചിലിന് പ്രാധാന്യം ഉള്ളതുകൊണ്ടാണ് ആ പേരു വന്നതെന്നും വാദമുണ്ട്. തീയാട്ടിന്റെ പ്രകടനത്തിന് കുറഞ്ഞത് മൂന്നുപേർ വേണം. സന്ധ്യയ്ക്ക് ശേഷം പുണ്യാഹം കഴിച്ച് മുറ്റത്ത് കുലവാഴ നടും. ഭദ്രകാളിയുടെ/അയ്യപ്പന്റെ രൂപം വിവിധ വർണ്ണങ്ങളിൽ കളമെഴുതും. സംഘത്തിലെ പ്രധാനഗുരുവാണ് വേഷം കെട്ടുക. കളംവര കഴിഞ്ഞാൽ ഇഷ്ടദേവതാപ്രാർത്ഥന തുടങ്ങും. വാദ്യമേളങ്ങളോടു കൂടി പന്തം കത്തിച്ചുപിടിച്ച്, ഗാനം പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവ തീയാട്ടിന്റെ മുഖ്യ ചടങ്ങുകളാണ്.

ചടങ്ങുകൾ
💗●➖➖●ॐ●➖➖●💗
പരിശുദ്ധ സ്ഥലത്ത് അലങ്കരിച്ച പന്തലിൽ നിലത്ത് രൗദ്രരൂപിണിയായ ഭദ്രകാളിയുടെ അഷ്ടബാഹുക്കളോടുകൂടിയ രൂപം വരക്കുന്നു (കളം) കളമെഴുത്തിനു അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി (കുന്നി, മഞ്ചാടി പോലുള്ള ഇലകൾ പൊടിച്ചത്) മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പുപൊടി എന്നീ പഞ്ചവർണ്ണങ്ങളാണ് ഉപയോഗിക്കുന്നത്. വെറ്റില പാക്ക്, നാളികേരം, നെല്ല്, അരി, വിളക്കുകൾ എന്നിവ കൊണ്ട് കളം അലങ്കരിക്കുന്നു. സന്ധ്യ നേരത്ത് സന്ധ്യനേരത്ത് സന്ധ്യ കൊട്ടുണ്ട്. കഥകളിക്ക് സന്ധ്യവേല (കേളീ) ഉള്ളതുപോലെ തീയാട്ട് ഉണ്ട് എന്നറിയിക്കലാണ് ലക്ഷ്യം. ഇതിനുശേഷം അഷ്ടമംഗല്യവുമായിവെന്ന് ദേവിയെ ആവാഹിച്ച് എതിരേറ്റ് കൊണ്ടുവന്ന് കളത്തിൽ ലയിപ്പിക്കുന്നു. കളത്തിൽ പൂജ നടക്കുന്നു. പിന്നീട് ദേവീ സ്തുതികൾ രാഗതാളലയത്തോടെ പാടുന്നു. ദേവിയുടെ കേശാദിപാദവും പാദാദികേശവുമാണ് പ്രധാനമായി പാടുന്നത്. ഒരാൾ ദേഹത്തിൽ, കളത്തിൽ നിന്ന് ദേവീ ചൈതന്യം ആവാഹിച്ച് രൗദ്രരൂപിണിയായി ശ്രീ ഭദ്രകാളിയുടെ വേഷം കെട്ടുന്നു. ദാരികവധം കഴിഞ്ഞ് കോപാകുലയായി ദാരിക ശിരസ്സുമായി കൈലാസ്ത്തിൽ എത്തുന്ന ഭാഗം മുതലാണ് അഭിനയിക്കുന്നത്. പരമശിവനായി നിലവിളക്കിനെ സങ്കല്പിക്കുന്നു. ശിരസ്സ് പിതാവിന് സമർപ്പിച്ച ദാരികവധം കഴിഞ്ഞ കഥ നൃത്തത്തിൽ കൂടിയും അഭിനയത്തിൽ കൂടിയും ശ്രീ പരമേശ്വരനെ പറഞ്ഞ് മനസ്സിലാക്കുന്നതാണ് അവതരിപ്പിക്കുന്നത്. തീയാട്ടിന്റെ അവസാനം പന്തം കത്തിച്ച് ഉഴിഞ്ഞ് തെള്ളീപ്പൊടി എറിഞ്ഞ് ഭൂതപ്രേതാദികളെയും മറ്റു ദോഷങ്ങളും അകറ്റുന്നു. ശേഷം മുടി (കിരീടം) അഴിച്ച് ഉഴിഞ്ഞ് ചട്ങ്ങ് അവസാനിപ്പിക്കുന്നു.

ഫലശ്രുതി
💗●➖➖●ॐ●➖➖●💗
ശത്രുദോഷത്തിനും ഭൂതപ്രേതാദി ബാധകളെ ഒഴിപ്പിക്കുന്നതിനും വസൂരി തുടങ്ങിയ സാംക്രമികരോഗങ്ങൾ വരാതിരിക്കാനും മറ്റ് ഉദ്ദിഷ്ടകാര്യസാധ്യതക്കും ദേവീ പ്രീതിക്കുവേണ്ടി തീയാട്ട് നടത്തപ്പെടുന്നു. തീയാട്ടിന് ഉപയോഗിക്കുന്ന പ്രധാന വാദ്യം പറയാണ്. മേളക്കൊഴുപ്പിനായി ചെണ്ടയും മറ്റ് വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്.



കേരളത്തിലെ കലകള്‍‍‍‍ - 18

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 18

തിറയാട്ടം
♦️➖➖➖ॐ➖➖➖♦️
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷം തോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.

ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം.

തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊള്ളുന്നു.

പെരുമണ്ണാൻ, വണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്.

വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ്‌ ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർ‍‍ഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു.

കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ്‌ തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു.

ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്.

പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ്‌ തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്‌, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.

കാവുകൾ
💗●➖➖●ॐ●➖➖●💗
ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളെ കാവുകൾ അല്ലെങ്കിൽ വിശുദ്ധ വനങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യന്റെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസങ്ങളുടെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറു വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു.

ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകിക്കൊണ്ട് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി, കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്.

മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചില കാവുകളിൽ മാസപൂജയോ വിശേഷാൽ പൂജകളോ ഉണ്ടാകും. മറ്റുചില കാവുകളിൽ വാർഷിക തിറയാട്ടമഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസപ്രമാണങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗസ്ഥാനങ്ങൾ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി, മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു.

ചരിത്രം
💗●➖➖●ॐ●➖➖●💗
തിറയാട്ടത്തിന്റെ ആരംഭ കാലത്തെപ്പറ്റി രേഖാപരമായ തെളിവുകൾ ലഭ്യമല്ല. തോറ്റങ്ങളും അഞ്ചടികളും വിശകലനം ചെയ്യ്താൽ പുരാതന ജനതതിയെപ്പറ്റിയും രാജാക്കൻമാരെ പ്പറ്റിയും പരാമർശങ്ങൾ ഉണ്ടന്ന് കാണാം. തിറയാട്ടത്തിലെ ഗീതങ്ങൾ എല്ലാം വായ്മൊഴിയായി പകർന്നുവന്നിട്ടുള്ളതാണ്. ഇവിടെ നിലനിന്നിരുന്ന പുരാതന ഗോത്രസംസ്കാരത്തിൻറെ ഭാഗമായുള്ള അനുഷ്ഠാനക്രമങ്ങൾ തിറയാട്ടത്തിലും കാവാചാരങ്ങളിലും ഇന്നും ദ്രിശ്യമാണ്‌. ആര്യ- ദ്രാവിട സംസ്ക്കരങ്ങളുടെ മിശ്രണമാണ്‌ ഇവിടെയുള്ളത്.

പുരാവൃത്തം
💗●➖➖●ॐ●➖➖●💗
തിറയാട്ടത്തിലെ പ്രധാന കോലങ്ങൾക്കെല്ലാം ശക്തമായ പുരാവൃത്തത്തിൻറെ പിൻബലമുണ്ട്. പ്രധാന കോലമായ ഭഗവതി ദാരികവധം ഇതിവൃത്തമാക്കിയാണ് കെട്ടിയാടുന്നത്‌. ഉത്തര മലബാറിലെ 'തെയ്യം' തിറയാട്ടമായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. അക്കാദമിക് മേഖലയിലും സർക്കാർ മേഖലയിലും ഈ തെറ്റിദ്ധാരണ നിലവിലുണ്ട്. തിറയാട്ടം തെയ്യത്തിൽ നിന്ന് ഏറെ വേറിട്ട, തനത് രീതികളുള്ള മറ്റൊരു ആനുഷ്‌ഠാന കലാരൂപമാണ്.

നാട്യവേദി
💗●➖➖●ॐ●➖➖●💗
ഇന്ത്യൻ പാരിസ്ഥിതിക നാട്യവേദിക്ക് മകുടോദാഹരണമാണ്‌ തിറയാട്ടം. സൂക്ഷ്മമായി പരിശോധിച്ചാൽ തിറയാട്ടത്തിലെ അഭിനയരീതിയിലും അവതരണ സബ്രദായങ്ങളിലും ശക്തമായ ഒരു നാട്യവേദിയുടെ അടിസ്ഥാനം നമുക്ക് കാണാൻ കഴിയും. കാവുപരിസരവും കൊലധാരികളും വാദ്യക്കാരും കോമരങ്ങളും ബഹുജനങ്ങളും എല്ലാം ഈ പാരിസ്ഥിതിക നാട്യവേദിയുടെ അവിഭാജ്യ ഘടകങ്ങളാണ്.

ചമയങ്ങൾ
💗●➖➖●ॐ●➖➖●💗
തിറയാട്ടത്തിൽ കോലങ്ങളുടെ പൂർണ്ണതക്കും വൈവിധ്യത്തിനും കരണമാകുന്ന പ്രധാന ഘടകം ചമയങ്ങളാണ്. മുഖത്തെഴുത്ത്, മേലെഴുത്ത്, ഉടയാടകൾ, തലച്ചമയങ്ങൾ, മെയ്യ്ച്ചമയങ്ങൾ, അരച്ചമയങ്ങൾ, കൈ-കാൽ ചമയങ്ങൾ, മുടികൾ, ആയുധങ്ങൾ എന്നിവ തിറയാട്ടത്തിലെ ചമയ സമുഛയങ്ങളിൽ പ്പെടുന്നു. ഓരോ കോലങ്ങൾക്കും ഉപയോഗിക്കേണ്ട ചമയങ്ങൾ ക്രമപ്രകാരം നിഷ്ഠയോടെ ധരിപ്പിക്കുന്നു.

തിറയാട്ട കോലങ്ങൾ
💗●➖➖●ॐ●➖➖●💗
അനുഷ്ഠാന ഗോത്രകലാ രൂപമായ തിറയാട്ടത്തിൽ കാവുകളിലെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് വിവിധ തരം കോലങ്ങൾ കെട്ടിയാടുന്നു. 

ഭഗവതി കാവുകളിൽ ഭഗവതി , ഭദ്രകാളി, ഓടക്കാളി, കരിങ്കാളി, നീലഭട്ടാരി, ചാമുണ്ടി, തീചാമുണ്ടി, വസൂരിമാല, ഇട്ടിക്കുറുമ്പ, മുതലായ ദേവീഭാവ കോലങ്ങൾ കെട്ടിയാടുന്നു. 

മലദൈവ കാവുകളിൽ കരുമകൻ, കരിയാത്തൻ, കരിവില്ലി, കുലവൻ, തലശിലവൻ, കണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, വേട്ടക്കൊരുമകൻ, വീരഭദ്രൻ, തുടങ്ങിയ ശിവഭാവങ്ങളോ ശിവജന്യങ്ങളോ ആയ കോലങ്ങൾ കണ്ടുവരുന്നു.

ഇവകൂടാതെ കുടിവെച്ച മൂർത്തികൾക്കും (വീരാരാധന) പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള മൂർത്തികൾക്കും കോലം കെട്ടിയാടാറുണ്ട്.

ഗുരു, ഗുരുമൂർതി, ഗുരുമുത്തപ്പൻ, ഗുരു- ശിഷ്യൻ, ചെട്ടിമൂർത്തി, സ്തീമൂർത്തി, പെരുമണ്ണാൻ മൂർത്തി മുതലയവ കുടിവെച്ച മൂർത്തികളാണ്. മൂർത്തി സങ്കൽപ്പത്തിൽ കാണുന്ന അനേകം കോലങ്ങൾ പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള കോലങ്ങളാണ്. തിറയാട്ടത്തെ വെള്ളാട്ട്, തിറയാട്ടം, ചാന്താട്ടം എന്നിങ്ങനെ മൂന്നായി വർഗ്ഗീകരിക്കാം. ഇവ യഥാക്രമം ദേവതയുടെ കൗമാരം, യവ്വനം, വാർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. കാവിലെ ഉത്സവ ദിവസം ഉച്ചക്ക് ശേഷമാണ്‌ വെള്ളാട്ട് ആരംഭിക്ക. വെള്ളാട്ടുകൾ എല്ലാം പകൽവെളിച്ചത്തിൽ നടത്തണം എന്നതാണ് നിയമം. രാത്രിയിൽ ചൂട്ട്‌വെളിച്ചത്തിലാണ് തിറയാട്ട കോലങ്ങൾ ആടുന്നത്. മലദൈവ കാവുകളിൽ പ്രധാന ദേവൻറെ കോലമാണ് ചാന്താട്ടം നടത്തുന്നത്.

വെള്ളാട്ട്
💗●➖➖●ॐ●➖➖●💗
കാവിലെ ദേവതാ സങ്കൽപ്പം അനുസരിച്ച് ഒന്നോ ഒന്നിലധികമോ വെള്ളട്ടുകൾ നടത്താറുണ്ട്‌. മനുഷ്യ ജീവിതവുമായി ബന്ധിപ്പിച്ച് ദേവതയുടെ കൗമാരത്തെ സൂചിപ്പിക്കുന്നതാണ് വെള്ളാട്ട് ഉൽത്സവദിവസം ഉച്ചക്ക് ശേഷമാണ്‌ കാവിൽ വെള്ളാട്ട് ആരംഭിക്കുന്നത്. തിറയെ അപേക്ഷിച്ച താരതമ്യേന ലളിതമായ വേഷവിധാനങ്ങളാണ് വെള്ളാട്ടിനുള്ളത്. കാവിലെ ദേവഭാവത്തിലുള്ള മൂർത്തികൾക്കും കുടിവെച്ച മൂർത്തികൾക്കും വെള്ളാട്ട് നടത്തും. ഗുരുമൂർത്തി, ഭഗവതി, ഭദ്രകാളി, നാഗകാളി, കരുമകൻ, കാരിയാത്തൻ, കരിവില്ലി, മൂർത്തി, എന്നിവ ജനപ്രിയ വെള്ളാട്ടുകളാണ്.

പുറപ്പാട്, പ്രദക്ഷിണം, ഇളകിയാട്ടം, ദർശനം, സമർപ്പണം എന്നീ അഞ്ച് ഘട്ടങ്ങളാണ് വെള്ളാട്ടിനുള്ളത്. എല്ലാ കോലങ്ങൾക്കും പുറപ്പടിൻറെ താളങ്ങളും ചുവടുകളും ഒരുപോലയാണ്. പുറപ്പാടിൽ തൊഴുതുകുമ്പിടൽ എന്ന താളനിബദ്ധമായ ചുവടുകൾ ഏറെ ആകർഷകമാണ്‌. കെട്ടിയാട്ടക്കാരൻറെ പ്രാഗൽഭ്യം തെളിയിക്കുന്നതും ഇവിടെയാണ്.

വാദ്യങ്ങൾ
💗●➖➖●ॐ●➖➖●💗
തിറയാട്ടത്തിൽ വാദ്യങ്ങൾക്ക് പ്രമുഖ സ്ഥാനം നൽകീരിക്കുന്നു. ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുറുങ്കുഴൽ എന്നിവയാണ് വാദ്യങ്ങൾ. ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുല നൃത്തം ചെയ്യുന്ന കോലങ്ങൾ കാണികളിൽ അവാച്യമായ അനുഭൂതി ഉളവാക്കുന്നു.

ഗീതങ്ങൾ
💗●➖➖●ॐ●➖➖●💗
അഞ്ചടികളും തോറ്റങ്ങളും തിറയാട്ടത്തിലെ പ്രധാന ഗീതങ്ങളാണ്. കൂടാതെ പൊലിലിച്ചു പാടൽ.

അനുഷ്ഠാനങ്ങൾ
💗●➖➖●ॐ●➖➖●💗
ഗോത്രകലയായ തിറയാട്ടത്തിൽ അനുഷ്ഠനങ്ങൾക്ക് വലിയ ധർമ്മമാനുളളത്. ഇരുന്നുപുറപ്പാട്, കാവിൽ കയറൽ, പൂവും നാരും കയ്യിഷ്sമെടുക്കൽ, വില്ലികളെ കെട്ടൽ, വെട്ടും വെളിച്ചപ്പാടും, ഊണാശാരം, ഊൺതട്ടു്, കാവുണർത്തൽ, അണിമറ പൂജ, ഓടക്കു കഴിക്കൽ, തിരുനെറ്റി പതിക്കൽ, കലശം എഴുന്നള്ളത്ത് , കലശാട്ടം, ഗുരുതി തർപ്പണം, ചാന്താട്ടം, കുടികൂട്ടൽ എന്നിവ കാവുകളിലെ ഉത്സവത്തിനുള്ള പ്രധാന അനുഷ്ഠനങ്ങളാണ്

കോമരങ്ങൾ
💗●➖➖●ॐ●➖➖●💗
തിറയാട്ടത്തെ സംബന്ധിച്ചടത്തോളം കാവിലെ ആരാധനാ മൂർത്തിയുടെ പ്രതിപുരുഷനാണ് കോമരം (വെളിച്ചപ്പാട്). ഭഗവതിയുടെ കോമരത്തിനാണ് പ്രാധാന്യം കൂടുതൽ. മലദൈവങ്ങൾക്കും കോമരങ്ങളുണ്ട്. കാവിൻറെ അവകാശികളായിരിക്കും മിക്കവാറും ക്കാവുകളിൽ കോമരമായി മാറുന്നത്. ഇവരെ വീട്ടുകോമരം എന്ന് വിളിക്കുന്നു. കാവിൽ‍ കുടിയിരുത്തീരിക്കുന്ന ദേവതകളുടെ ഇഷ്ടാ- അനിഷ്ടങ്ങൾ "കൽപ്പനയിലൂടെ" ഭക്തരെ അറിയികുകയും ഭക്തരുടെ സങ്കടങ്ങൾക്ക് നിവൃത്തി നിർദ്ദേശിക്കുകയും ചെയ്യുന്നത് കോമരങ്ങളാണ്. ഇവരെ കൂടാതെ ഉത്സവദിവസം ആവേൻ, ചോപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കോമരങ്ങൾ കാവിൽ ഉണ്ടായിരിക്കും.

പ്രധാന തിറയാട്ട കാവുകൾ
💗●➖➖●ॐ●➖➖●💗
മലബാറിലെ വിവിധ പ്രദേശങ്ങളിലെ ആയിരത്തിലധികം കാവുകളിലാണ് തിറയാട്ടം നടക്കുന്നത്. അവയിൽ ചില കാവുകളുടെ പേരുകൾ താഴെ ചേർക്കുന്നു. 'തിറയാട്ടം' എന്തെന്നും അതിന്റെ രീതികളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് എത്‌നിക് ആർട്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹായം തേടാവുന്നതാണ്.

1. തച്ചമ്പലത്ത്‌ കാവ്, കാക്കഞ്ചേരി

2. അണിമംഗലത്ത് കാവ്, സിയാംകണ്ടം

3. വെണ്ണാതൊടിക്കാവ്, പെരിയമ്പലം

4. പാലപ്പറമ്പ് കാവ്, കോട്ടപ്പുറം

5. ചോലക്കൽ കാവ്, പുതുക്കോട്

6. ചിറക്കൽ കാവ്, കൊടൽ നടക്കാവ്

7. കൂടത്തിൽ കാവ്, പന്തീരങ്കാവ്‌

8. വടക്കേപ്പറമ്പ് കാവ്, വള്ളിക്കുന്ന്

9. കുഴിപ്പള്ളിക്കാവ്, പുത്തൂർമഠം

10. ഇളമനക്കാവ്, പാറക്കുളം

11. ശ്രീ പള്ളിയറക്കൽ ഭഗവതി ക്ഷേത്രം ,ബേപ്പൂർ

12. ശ്രീ തിരൂപറമ്പത് കരുമകൻ കരിയാത്തൻ ഭഗവതി ക്ഷേത്രം , വെള്ളിപ്പറമ്പ

13. ശ്രീ ഇളയിടത് ദേവി ഓടകാളി ക്ഷേത്രം , വെള്ളിപ്പറമ്പ 6/2