ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2024

ഗർഭശുശ്രുഷ

ഗർഭശുശ്രുഷ

ഗര്‍ഭിണിയായ സ്ത്രീകളുടെ ഒന്നാം മാസം മുതല്‍ ഒന്‍പതു മാസം വരെയുള്ള ശുശ്രുഷകളേക്കുറിച്ച്

നിങ്ങള്‍ നിര്‍മ്മിച്ച വസ്തുവിന്റെ കുറ്റങ്ങള്‍ നിങ്ങളുടെതാണ്. നാളെ സന്താനത്തില്‍ നിന്നും സന്താപം വന്നാല്‍ നിര്‍മ്മാണത്തിലെ പിഴവാണെന്ന് കരുതി സമാധാനിക്കുക.

വയലില്‍ വിത്ത്‌ വിതച്ചു വേണ്ട പരിചരങ്ങളും വളവും കൊടുത്തില്ലെങ്കില്‍ വിളവ്‌ മോശം ആയിരിക്കും. അത് പോലെ ജനിക്കുന്ന കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവിതം മുഴുവനും അമ്മയും കുഞ്ഞും രോഗാവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ അൽപം ശ്രദ്ധ വീട്ടുകാര്‍ കാണിക്കണം.

പ്രസവാനന്തരം ഇന്ന് സ്ത്രീകള്‍ക്ക് വെരിക്കോസ് വെയിനും പൈൽസും പിടിപെടുന്നുണ്ട്. സുഖ പ്രസവത്തിനായ് ഗര്‍ഭാശയ ഭിത്തികളിലും മറ്റും ഉണ്ടാകേണ്ട വഴു വഴുപ്പുകള്‍ കുറയുന്നു. അതോടെ സ്ത്രീകള്‍ പ്രസവത്തിനു വേണ്ടി കൂടുതല്‍ ബലം കൊടുക്കുന്നു. ഈ ഒറ്റക്കാരണം കൊണ്ട് പിന്നീട് വെരിക്കോസ് വെയിന്‍ ഉണ്ടാകാം. ശരീര ബലം കുറയുന്നതു നിമിത്തവും പ്രസവം നീണ്ടുനിൽക്കും അതും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നു.

പ്ലാവില കൊണ്ട് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഷുഗര്‍ പിടിപെടില്ല

കുറുംതോട്ടിവേരും ചെറൂളയുടെ തണ്ടും സമം ശതാവരികിഴങ്ങും ആദ്യ മാസത്തില്‍ പാല്‍ക്കഷായം വെച്ച് കഴിച്ചാല്‍ പ്രസവം വിഷമമാകില്ല.

ആശാളിയും അവലും മലരും തേങ്ങാപ്പാല്‍ ചേര്‍ത്തുള്ള മഞ്ഞള്‍ കഞ്ഞി ഗര്‍ഭിണിയായ കാലം മുതല്‍ കഴിച്ചാല്‍ വഴുക്കലുള്ള അവസ്ഥ വന്നു ചേരും.

നവജാത ശിശുവിന് ജന്മനാ ഉണ്ടാകുന്ന മഞ്ഞനിറം ഇല്ലാതാക്കാന്‍ ഗര്‍ഭിണിയുടെ വയര്‍ ഭാഗത്ത് വെയില്‍ ഏറ്റിരിക്കണം.

ബീജം സീകരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ അഴുക്കുകള്‍ പാടില്ല. വിത്ത്‌ വിതയ്ക്കാന്‍ നിലം ഉഴുതു പാകപ്പെടുത്തണം എന്നിട്ടേ വിതയ്ക്കാവൂ. ഇല്ലെങ്കില്‍ വയറ്റിലെ അഴുക്കുകള്‍ പുതിയ ജീവന് ഭീഷണി ഉയര്‍ത്തും.

സ്വസ്ഥമായി നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ കിടക്കയും കിടക്കുന്നിടവും ശുചിയാക്കണം ഇല്ലെങ്കില്‍ ഉറക്കത്തിനു ഭംഗം നേരിടും. അശുദ്ധമായിടത്ത് ഭ്രൂണവും കിടക്കില്ല. അവിടം ശുദ്ധമാക്കുക എന്നത് വയറ്റിലെത്തിയ വിരുന്നുകാരെന്റെ ആവശ്യമാണ്. വയറ്റിലെത്തിയ ബീജാവസ്ഥയിലെ ജീവന്‍റെ തുടിപ്പായ കുഞ്ഞു ജീവന്‍ അമ്മയിലെ അഴുക്കെല്ലാം ഛർദ്ദിപ്പിച്ചു കളയിപ്പിക്കും. വീണ്ടും നിങ്ങള്‍ അഴുക്കു ഭക്ഷിച്ചാല്‍ എന്നും ഗര്‍ഭിണി ഛർദ്ദിക്കൽ ക്രീയ തുടരേണ്ടി വരും. ആയതിനാല്‍ ഗര്‍ഭിണി സാത്വിക ഭക്ഷണം കഴിക്കുക.

ആദ്യ മാസങ്ങളില്‍ ലജം (മലര്‍) ഭക്ഷിക്കുക. ഇല്ലെങ്കില്‍ മോണിംഗ് സിക്നസ് എന്ന ശര്‍ദ്ധി ഒന്‍പതു മാസവും തുടരേണ്ടി വരും. ആയതിനാല്‍ ഗര്‍ഭിണിയാകാന്‍ മുന്‍കൂട്ടി തയ്യാര്‍ എടുക്കുക. വെറും ലൈംഗിക ആസ്വദനത്തിലൂടെ ആരും ഗര്‍ഭിണിയാകരുത്.

വെരിക്കോസ് വെയിന്‍ മുതല്‍ വയര്‍ ചുരുങ്ങാത്ത അവസ്ഥ വരെ ഇല്ലാതിരിക്കാന്‍ ഒന്‍പതു മാസവും കുറുംതോട്ടി വെള്ളം കുടിക്കുകയും. ഇടമ്പിരി വലംപിരി കൊണ്ട് എണ്ണ കാച്ചി തേക്കുകയും ആകണം.

ഗര്‍ഭിണി എന്ന് ബോധ്യമായാല്‍ (കൊടിത്തൂവയുടെ ഇല മൂത്രത്തില്‍ അഞ്ചു മണിക്കൂര്‍ ഇട്ടു വെച്ചാല്‍ ഇലയുടെ രോമങ്ങളില്‍ രക്തത്തുള്ളികള്‍ കാണപ്പെടും അപ്പോള്‍ ഗര്‍ഭിണി എന്നുറപ്പിക്കുക)

ഗര്‍ഭം എന്നാല്‍ ശിശുവിന്റെവളര്‍ച്ചയുടെ ഒന്‍പതു ഭാഗം ചേര്‍ന്ന ആണ്.

ഗര്‍ഭിണിയായാല്‍ ചെമ്പരത്തി/കുങ്കുമപ്പൂ/ മെന്തോന്നി എന്നിവയുടെ അരികില്‍ പോലും പോകരുത്. പ്രസവം വരെ ഇതു ഉപയോഗിക്കരുത്.

ഒന്നാം മാസം
💗●➖➖●ॐ●➖➖●💗
ആദ്യനാള്‍ ഭ്രൂണത്തിന് ജീവിക്കാന്‍ ശുദ്ധമായ ജലം ആവശ്യമാണ് ആയതു കൊണ്ട് ആദ്യ മാസങ്ങളില്‍ ശരീര ശുദ്ധീകരണത്തിന് കൂടുതല്‍ ജലം കുടിക്കുക. ചന്ദനവും രാമച്ചവും കുറുംതോട്ടിയും സമം ചേര്‍ത്തു ജലം കുടിക്കുക.

മലരും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഛർദ്ദി ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളത്തില്‍ മലരിട്ടു കുതിര്‍ത്തി കഴിക്കുക.

ജഡാമാഞ്ചി ദേവദാരം എന്നിവ കത്തിച്ച് സുഗന്ധമായ അന്തരീക്ഷം ഉണ്ടാക്കുക.

ഞാവല്‍പ്പഴങ്ങള്‍ കഴിക്കുന്നത്‌ ഗുണകരമാണ്.

ഛര്‍ദ്ദി ഉണ്ടെങ്കില്‍ ഞാവല്‍ക്കുരു പൊടിച്ചു മുപ്പതു ഗ്രാം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിച്ചാല്‍ ഛര്‍ദ്ദി ഇല്ലാതാകും. 

രണ്ടാം മാസം
💗●➖➖●ॐ●➖➖●💗
 വെണ്ണയും തൈരും മോരും കൂടുതല്‍ കഴിക്കാം.

തിരുതാളി തേച്ചു കുളിക്കുക. തിരുതാളി സമൂലം ചതച്ചു കിഴികെട്ടി ഞവര കഞ്ഞി വെച്ച് കുടിക്കുക. അരിയുടെ കൂടെ തന്നെ കിഴിയും ഇട്ടു തിളപ്പിക്കുക. താളിയിലെ വഴുവഴുപ്പ് പ്രസവത്തിനു സഹായിക്കും.

വിശപ്പ്‌ കൂടുതല്‍ ഉണ്ടാകുന്നു ആയതിനാല്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴിവാക്കുക. പകരം ഗര്‍ഭിണിയുടെ ശരീരം ദഹനരസമായ പുളി രസത്തെ ഭക്ഷിപ്പാന്‍ ഗര്‍ഭിണിയോട് ആവിശ്യപ്പെടും. മാങ്ങ/വാളന്‍പുളി ഇവ ആരും പറയാതെ തന്നെ സ്ത്രീകള്‍ കഴിക്കുകയും ചെയ്തോളും. മധുരമുള്ള പഴങ്ങള്‍ പെട്ടന്ന് ദഹിക്കും.

കുറുന്തോട്ടിയും അഞ്ചില്‍ ഒരു ഭാഗം ചെറൂളയും ചേര്‍ത്തു വെള്ളം കുടിക്കുക പുഷ്ക്കര മൂലം കിട്ടിയാല്‍ അതും ചേര്‍ക്കുക.

മൂന്നാം മാസം
💗●➖➖●ॐ●➖➖●💗
എല്ലുകള്‍ രൂപപ്പെടുന്നു കാത്സ്യം ആവിശ്യമാണ്. ചുണ്ണാമ്പു വീര്യം കുറച്ചു അതില്‍ തേന്‍ കുഴച്ചു വെറ്റിലയില്‍ പുരട്ടി ചവച്ചു തിന്നുക. ഒന്നോര്‍ക്കുക. ചുണ്ണാമ്പു ഒരു ഗ്രാം മാത്രമേ പാടുള്ളൂ. ചുണ്ണാമ്പ് കൂവപ്പൊടി ശുദ്ധമാക്കും പോലെ മൂന്നു പ്രാവിശ്യം ജലത്തില്‍ കലക്കി ശുദ്ധം ആക്കണം.

ഒരു രാത്രി കഴിഞ്ഞു ഊറല്‍ ജലം മാറ്റി വീണ്ടും ചുണ്ണാമ്പു കലക്കി വെക്കുക രാവിലെ ചുണ്ണാമ്പു നിര്‍ത്തി ജലം കളയുക ഇങ്ങിനെ അതിന്‍റെ പൊള്ളല്‍ നിര്‍വീര്യമാക്കുക എന്നാണു പറഞ്ഞു വരുന്നത്.

ശുദ്ധമായ കാത്സ്യം എന്നാല്‍ മുരിങ്ങയുടെ ഇലയും കായും പൂവും ആകുന്നു ദഹനത്തിന് വളരെ സമയം എടുക്കുന്നത് കൊണ്ട് ആഴചയില്‍ രണ്ടു ദിനം മാത്രം ഭക്ഷിക്കുക.

വഴുതനങ്ങ തോരന്‍ കഴിക്കുക അതിലെ വഴുവഴുപ്പ് പ്രസവത്തിനു സഹായമാകും.

ചെറു വഴുതന വേരും കുറുംതോട്ടി വേരും ചെറൂളയുടെ ഇലയും തണ്ടും ചേര്‍ത്തു വെള്ളം കുടിക്കുക.

നാലാം മാസം
💗●➖➖●ॐ●➖➖●💗
ഹൃദയത്തിന് പൂര്‍ണ്ണത കൈവരുന്ന മാസം. ഹൃദയ ഭിത്തികളെ ബലപ്പെടുത്തുക എന്നതാണ് ഈ മാസത്തെ ലക്ഷ്യം. ഒരില വേര് കൊണ്ട് കഷായം ഉണ്ടാക്കി കഴിക്കണം.

അമൃത് വള്ളി കൊണ്ട് പാല്‍ക്കഷായം ഉണ്ടാക്കി കൊടുക്കുക. അമൃത് വള്ളി അരിഞ്ഞുണക്കി നെയ്യില്‍ കുഴച്ചു നെല്ലിയുടെയോ ചമതയുടെയോ വിറകില്‍ കത്തിക്കണം. 

താമരയിലയില്‍ ഭക്ഷണം കഴിക്കുക.

മുടിയില്‍ സുഗന്ധ തൈലങ്ങള്‍ തേക്കുക.

രാമച്ചം നന്നാറി ഇരട്ടിമധുരം കച്ചോലം ജടാമഞ്ചി ത്രിഫല ഇവകൊണ്ട് കുളിക്കുവാനുള്ള ചൂര്‍ണ്ണം ഉണ്ടാക്കുക.

ഒരിക്കല്‍ പോലും കര്‍പ്പൂരമോ കര്‍പ്പൂര തൈലമോ ഗര്‍ഭിണി ഉപയോഗിക്കരുത്.

ചന്ദനതൈലം മുടിയില്‍ തേച്ചു മഞ്ഞള്‍ വെള്ളത്തില്‍ കുളിക്കണം. 

രാമച്ചം അകില്‍ എന്നിവ പുകച്ച് ഗന്ധം നിറയ്ക്കണം.

അഞ്ചാം മാസം
💗●➖➖●ॐ●➖➖●💗
ശിശുവിന് എല്ലാ അവയവയങ്ങളും അഞ്ചാം മാസത്തോടെ പൂര്‍ണ്ണമാകും. ഈ മാസം ശിശുവിന് പൊക്കം കുറഞ്ഞ രൂപമായിരിക്കും. ഈ മാസം മുതല്‍ കുഞ്ഞിന്‍റെ ചലനം ഗര്‍ഭിണിക്ക് നേരിട്ട് അറിയാന്‍ സാധിക്കും.

ഈ മാസം കഫം വര്‍ദ്ധിക്കുന്നത് കാരണം ഗര്‍ഭിണിക്ക് കാലില്‍ നീര് കണ്ടു വരുന്നു.

പുത്തരി ചുണ്ടയുടെ വേരിലെതൊലിയും ചുക്കും കഷായം വെച്ച് കൊടുക്കുക. പത്തു ഗ്രാം ചെറൂള ചേര്‍ക്കാം. നീര് വറ്റാനും കഫം ഇല്ലാതാകാനും ഇതാണ് അഞ്ചാം മാസ ചികിത്സ. അധികമായി നീര് ഉണ്ടെങ്കില്‍ ചെറൂള സമൂലം നീരുള്ള ഭാഗത്തു അരച്ചിടുക.

ആറാം മാസം
💗●➖➖●ॐ●➖➖●💗
ഈ മാസം കട്ടിയായ ഭക്ഷണം ആവശ്യമാണ് ഗോതമ്പ് കഞ്ഞി വെച്ച് കൊടുക്കുക. ശര്‍ക്കര ചേര്‍ത്തു തവിട് കുറുക്കി ചൂട് ആറിയതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തു കൊടുക്കണം. ഇവ രണ്ടും ഒന്നിടവിട്ട് മാറി മാറി കൊടുക്കണം.

ക്ഷയത്തെ ത്രാണം ചെയ്യാന്‍ ക്ഷതം ഏറ്റു കിടക്കുന്നവനെ താങ്ങാനുള്ള ബലം ലഭിക്കാന്‍ ഗര്‍ഭിണി യോഗാസന മുറകള്‍ ചെയ്യണം.

പത്ത് ഗ്രാം ആശ്വഗന്ധം ഇരുപതു ഗ്രാം പാല്‍ മുതുക്കിന്‍ പൊടിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു മൂന്നു ദിവസം ഇടവിട്ട് കൊടുക്കാം. ഈ ഔഷധം ഒരു മാസത്തില്‍ കൂടുതല്‍ കൊടുക്കരുത്.

ഏഴാം മാസം
💗●➖➖●ॐ●➖➖●💗
അവല്‍/ മലര്‍/തവിട്/ഗോതമ്പ് എന്നിവ കഞ്ഞി വെച്ച് കൊടുക്കുക. പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുക.

ശതാവരിക്കിഴങ്ങ്‌ ഉള്ളിലെ നാരു കളഞ്ഞു പാല്‍ക്കഷായം വെച്ച് കഴിക്കുക.

ഇളനീര്‍ ഒരു നേരം കഴിക്കാം.

ഭക്തിയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം.

അമിത ദാഹം ഉണ്ടെങ്കില്‍ കുറുംതോട്ടി ചുക്ക് ചേര്‍ത്തു കഷായം വെച്ച് കുടിക്കുക.

ഗര്‍ഭിണി സൂര്യ സ്നാനം ചെയ്യണം.

ഗര്‍ഭിണി വീടിനു ചുറ്റും അര്‍ദ്ധ പ്രദിക്ഷണം വെയ്ക്കുകയോ പൂന്തോട്ടം നനയ്ക്കുകയോ ചെയ്യുക. നടക്കുകയും ആകാം.

എട്ടാം മാസം
💗●➖➖●ॐ●➖➖●💗
എല്ലാ ബലവും ശിശുവില്‍ വന്നു ചേരും ആയതിനാൽ ചിലപ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയോടെ പ്രസവം നടക്കാം. ഗര്‍ഭ സ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട് ഈ മാസം പ്രസവം നടന്നാലും പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ശിശുവിന് പുഷ്ഠിയുള്ള ശരീരം കുറയാന്‍ സാധ്യത ഉണ്ട്.

പത്ത് ഉങ്ങിന്റെ ഇലയും തഴുതാമയും ഉള്ളിയും ചേര്‍ത്തു തോരന്‍ ഉണ്ടാക്കി കഴിക്കുക.

അമ്പതു ഗ്രാം ഉണക്ക മുന്തിരിങ്ങയും അവലും പത്തു ഗ്രാം പാച്ചോറ്റി തൊലി ഇരുപതു ഗ്രാം മുത്തങ്ങാക്കിഴങ്ങും പത്തു ഗ്രാം ചന്ദനം അരച്ചതും ചേര്‍ത്തു ചേര്‍ത്തു പാല്‍ക്കഞ്ഞി ഉണ്ടാക്കി ഒരു നേരം കഴിക്കുക. 

പ്ലാവില കൊണ്ട് മാത്രം കഞ്ഞി കുടിക്കുക. ഇതിനു സാധിച്ചില്ലെങ്കില്‍ പേരുംകുരുംബ വേര് ഇരുപതു ഗ്രാം തിളപ്പിച്ച്‌ വെള്ളം കുടിക്കുക.

രാത്രിയില്‍ അരണ്ടവെളിച്ചത്തില്‍ ജീവിച്ചു ശീലിക്കണം.

നെയ്യ് വിളക്ക് കത്തിക്കുക. കാരണം പ്രസവം അമിത വെളിച്ചത്തില്‍ ആയാല്‍ കുഞ്ഞിനു കണ്ണിനു കാഴ്ച കുറയും.

ചെറൂള സമൂലം വെള്ളം തിളപ്പിച്ച്‌ കുടിക്കുക.

ആശാളിയും അവലും കൊണ്ട് പാല്‍ക്കഷായം ഉണ്ടാക്കി കഴിക്കുക.

എള്ളും നെയ്യും ശര്‍ക്കരയും കുഴച്ചു ഭക്ഷിക്കുക.

സുഖ ആസനത്തില്‍ ഇരുന്നു കണ്ണടച്ചു മനസ്സില്‍ ധ്യാനം ചെയ്യുക.

ജഡാമാഞ്ചി, ദേവദാരു തേന്‍ എന്നിവ കത്തിച്ച് ഗന്ധം എല്ക്കുക. 

എള്ളെണ്ണ തേച്ചുള്ള കുളി പ്രധാനം.

മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക. 

No comments:

Post a Comment