ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2017

മോതിര മാറ്റം

മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട്.
വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.
(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ  വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.

സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ  ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.

മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും  ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.

No comments:

Post a Comment