ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 09

നമ:ശിവായ മന്ത്രരഹസ്യം - 09

നമ:ശിവായ മന്ത്രരഹസ്യം

ഏതാൻ മന്ത്രാർഥ തത്ത്വജ്ഞൈർ, വേദ വേദാന്ത തത്പരൈ:, നിർണീതം തത്ത്വ ഗർഭം യത്, വിജ്ഞേയം മുക്തി ലബ്ധയേ. 9.

അർഥം :-

വേദം വേദാന്തം എന്നിവയിൽ തത്പരരും മന്ത്രാർഥം തത്ത്വത്തോടു കൂടി അറിയുന്നവരും വേണം തത്ത്വ രഹസ്യം നിർണയിക്കുവാൻ. അവർ നിർണയിച്ചതത്ത്വ രഹസ്യം സാധകർ അറിയണം. ആ അറിവുകൊണ്ട് ആത്യന്തികമായ ദുരിത നിവൃത്തിയുണ്ടാക്കണം. അതിന് തത്ത്വദർശികളായ ആചാര്യന്മാരുടെ പാദങ്ങളിൽ പ്രണമിക്കണം.

തദ്വിദ്ധി പ്രണി പാതേ ന പരിപ്രശ്നേന സേവയാ എന്ന് ഭഗവദ് ഗീത.

അഹന്ത വിട്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗനമസ്കാരം ചെയ്യണം. ഗുരു സേവ ചെയ്തു കൊണ്ട് സംശയ ദൂരീകരണം നടത്തണം. കേവലം പുസ്തക പഠനമോ കലാശാലാ വിദ്യാഭ്യാസമോ ശുഷ്ക പാണ്ഡിത്യം നല്കിയേക്കാം. ഗുരു സേവ ചെയ്യാതെ തത്ത്വജ്ഞാനമുണ്ടാവുകയില്ല. നമ്രത, ജിജ്ഞാസ, ഗുരു ശുശ്രൂഷ ഈ മൂന്നും മന്ത്രാർഥം തത്ത്വത്തോടു കൂടിയറിയാൻ അത്യന്താപേക്ഷിതമാണ്. അഥവാ മുക്തി ലാഭായ, സേയം തത്ത്വം.

Swami Darshananda saraswathi 

No comments:

Post a Comment