ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2023

ക്ഷേത്രദർശനം

ക്ഷേത്രദർശനം

നമ്മൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ മിഴികൾ തുറന്ന് ഭഗവാന്റെ (മൂർത്തിയുടെ ) ദർശനം നേടുക. പിന്നെ മിഴികൾ അടച്ച് ആ മൂർത്തിയെ മനസ്സിൽ ആവാഹിക്കുക. ദർശനത്തിന് ശേഷം ശ്രീകോവിലിന് പുറത്ത് എവിടെയെങ്കിലും (ചുറ്റമ്പലത്തിലോ അല്ലെങ്കിൽ ക്ഷേത്രപരിസരത്ത് മറ്റെവിടെയെങ്കിലുമോ) ആ മൂർത്തിയെത്തന്നെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് അല്പനേരമിരിക്കുക. അപ്പോൾ നമ്മൾ ചൊല്ലേണ്ട മന്ത്രമാണ്:-

"അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം"

(ദൈവമേ, ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും നല്‍കേണമേ) എന്നായിരുന്നു പൂര്‍വ്വികരുടെ പ്രാര്‍ത്ഥന.
[അനായാസമായ മരണം, ദീനമില്ലാത്ത ജീവിതം, നിന്നിൽ അചഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കരഗൗരീപതേ... ]

എന്താണിവിടെ നമ്മൾ വരമായി ആവശ്യപ്പെടുന്നത്?
മൂന്ന് കാര്യങ്ങളാണ് നാം ചോദിക്കുന്നത്
ഒന്ന് എനിക്ക് വേദനയില്ലാത്ത മരണം നൽകേണമേ, രണ്ട് മറ്റുള്ളവരെ ആശ്രയിക്കാത്ത ഒരു ജീവിതം എനിക്ക് നൽകേണമേ. മൂന്ന് ഹേ ഭഗവാനേ മരണ സമയത്ത് നിന്റെ മാത്രം ദർശനം നൽകേണമേ. ഹേ ഭഗവാനേ എന്റെ ഈ മൂന്ന് പ്രാർത്ഥനകൾ നീ സഫലമാക്കേണമേ.

ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. കാരണം നമ്മുടെ പണം, പദവി,യശസ്സ്, ബന്ധുക്കൾ, മിത്രങ്ങൾ ഒന്നും നമ്മുടെ തുണക്കില്ലാത്ത അന്ത്യനാളുകളിൽ മനസ്സിൽ നമ്മുടെ ഇഷ്ടമൂർത്തിയെ ദർശിച്ചു കൊണ്ട് മരിക്കാൻ സാധിക്കുക എന്നതിൽ പരം പുണ്യം മറ്റെന്താണ്...?

പ്രാർത്ഥന കഴിഞ്ഞ് ക്ഷേത്രം വിടുന്നതിനു മുമ്പ് ക്ഷമാപണ മന്ത്രം നിർബന്ധമായും മൂന്ന് തവണയെങ്കിലും ചൊല്ലിയിരിക്കണം... 

ക്ഷമാപണ മന്ത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀🧡
കരചരണ കൃതം വാക്കയജം കർമ്മജം വാ।
ശ്രവണനയനജം വാ മാനസം വാപരാധം ।
വിഹിതമവിഹിതം വാ സർവമേതത്ക്ഷമസ്വ।
ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ ॥

[അല്ലയോ ശംഭോ! മഹാദേവ ,എന്റെ കയ്കാലുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വാക്കുകൾ കൊണ്ടോ ശരീരം കൊണ്ടോ ചെവികൾ കൊണ്ടോ കണ്ണുകൾ കൊണ്ടോ മനസുകൊണ്ടോ ജ്ഞാനാജ്ഞാനങ്ങൾ കൊണ്ടോ ചെയ്യപ്പെട്ടിട്ടുള്ള കർമ്മങ്ങളെല്ലാം അങ്ങ് ക്ഷമിച്ചീടണേ.. കാരുണ്യവാരിയായ അങ്ങ് ജയിച്ചാലും...]


No comments:

Post a Comment