ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 June 2022

ആധുനിക കലണ്ടറും ഹിന്ദുവിന്റെ കാലാന്തരവും

ആധുനിക കലണ്ടറും ഹിന്ദുവിന്റെ കാലാന്തരവും

ഭാരതത്തിന് സ്വന്തമായൊരു കാലാന്തര മുണ്ടോ❓ 

എന്നു മുതലാണ് നാം ജനുവരി ഒന്ന് പുതുവത്സരമായി കൊണ്ടാടാന്‍ തുടങ്ങിയത്❓ 

ഇന്ന് പ്രചാരത്തിലുള്ള കലണ്ടറിന് ഒരു ചരിത്രമുണ്ട്. പണ്ട് പാശ്ചാത്യനാടുകളില്‍ ഒളിമ്പ്യന്‍ സംവത്സരം പ്രചാരത്തിലുണ്ടായിരുന്നു.
യേശുവിനു 753 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ ഭരണം സ്ഥാപിക്കപ്പെട്ടതിനുശേഷം പ്രഥമ രാജാവായ റോമുലസിന്റെ കാലത്ത് റോമന്‍ സംവത്സരമെന്ന പേരില്‍ ഇത് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അന്ന് ഒരു വര്‍ഷത്തില്‍ 10 മാസവും (മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ) 304 ദിവസവുമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ആദ്യ മാസങ്ങളുടെ പേരുകള്‍ റോമന്‍ രാജാക്കന്‍മാരുടേയും റോമന്‍ ദേവതകളുടേയും പേരിലായിരുന്നു. മാര്‍സ് എന്ന റോമന്‍ യുദ്ധദേവതയുടെ പേരില്‍ മാര്‍ച്ച് മാസവും അറ്റ്‌ലസ് ദേവതമാരുടെ കുമാരികള്‍ മലികാ മയി, മലികാജീന്‍, എന്നിവരുടെ പേരില്‍ ക്രമമായി മേയ്, ജൂണ്‍ മാസങ്ങളായി അറിയപ്പെട്ടു.
റോമന്‍ സമ്രാട്ട് ജൂലിയസ് സീസര്‍, അയാളുടെ പൗത്രനായ അഗസ്റ്റസ് സീസര്‍ എന്നിവരുടെ പേരില്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങള്‍ പ്രചാരത്തിലായി. ഇപ്രകാരം ഒന്നാം മാസമായ മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ പൂര്‍ത്തിയായി. അതിന് ശേഷമുള്ള മാസങ്ങളുടെ പേര് ക്രമമായി ബോധകശബ്ദങ്ങളാല്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. അവ സപ്തമാദി സംസ്‌കൃത ശബ്ദങ്ങളുടെ വികൃതരൂപമാണ്. സപ്തമം അംബരം (ഏഴാം ആകാശം) എന്നതില്‍നിന്ന് സപ്തംബര്‍ ഉണ്ടായി. അഷ്ടമം അംബരം എന്നതില്‍നിന്ന് ഒക്‌ടോബറും. നവമം അംബരത്തില്‍ നിന്ന് നവംബറും ദശമം അംബരത്തില്‍നിന്ന് ദിസംബറും ഉണ്ടായി.
മാര്‍ച്ചില്‍ ആരംഭിക്കുന്ന ഈ പത്ത് മാസങ്ങളും 53 വര്‍ഷത്തോളം പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ബി.സി. 700ല്‍ റോമാക്കാരുടെ രണ്ടാമത്തെ രാജാവായ നൂമാ പോംപിലിയസ് ജാനസ്സ് എന്നു പേരുള്ള ദേവതയുടെ പേരില്‍ ജനുവരിമാസം ആരംഭിച്ചു. കൂടെതന്നെ ഫെബ്രുവരിയും ആരംഭിച്ചു. ഇതിന്റെ അര്‍ത്ഥം പ്രായശ്ചിത്ത മാസം എന്നാണ്. അഞ്ചാം റോമന്‍ സമ്രാട്ട് ടാര്‍ക്ക്യുനിയസ് പ്രിസ്‌കസ് (ബി.സി 616- 579) റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടര്‍ മുദ്രണം ചെയ്തു. ഇയാള്‍ ജനുവരിക്ക് മുന്‍ഗണന കൊടുത്തു. ഈ രണ്ടു മാസങ്ങളെ പത്താം മാസമായ ഡിസംബറിനു ശേഷം ചേര്‍ത്തിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇവ ആദ്യം ചേര്‍ക്കുകവഴി ഏഴാമത് എന്നത് പേരില്‍തന്നെയുള്ള സപ്തംബര്‍ ഒന്‍പതാം മാസമായിപ്പോയി. ആയതിനാല്‍ സപ്തംബര്‍ (ഏഴാം ആകാശം) മുതലായവയുടെ പേരുകള്‍ നിരര്‍ത്ഥകമായി.
ഫെബുവരി മാസത്തില്‍ 28 അഥവാ 29 ദിവസമെങ്ങനെ വന്നു എന്നതും ചിന്തനീയമാണ്. കാലഗണനയില്‍ കുറവും അധികവും ഉണ്ടാവുകയാണെങ്കില്‍ ന്യൂനതകളുണ്ടായേക്കാം അതുകൊണ്ട് അതിന്റെ പൂര്‍ത്തീകരണം അവസാനം നടത്തണം. ഫെബ്രുവരി മാസം അവസാനമായിരുന്നുവെങ്കില്‍ സംവത്സരത്തിന്റെ ന്യൂനത പരിഹരിക്കുവാന്‍ 28, 29 ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടത് ഫിബ്രവരിയുടെ പേരിലെ പ്രായശ്ചിത്തം എന്നത് സാര്‍ഥകമാക്കിയേനേ. എന്നാല്‍ സംവത്സരത്തിന്റെ ഇടയില്‍ കൊണ്ടുപോയി (അതായത് രണ്ടാം മാസത്തില്‍) ന്യൂനതാപരിഹാരം അഥവാ പ്രായശ്ചിത്തം ചെയ്യുന്നത് ബുദ്ധിശൂന്യതയല്ലേ? അതായത് ജനുവരിയും ഫെബ്രുവരിയും ഡിസംബറിന് ശേഷമേ ചേര്‍ക്കാവൂ അല്ലാതെ മാര്‍ച്ചിന് മുമ്പിലല്ല.

ഭാരതീയ പ്രാചീനപാരമ്പര്യമനുസരിച്ച് പുതിയ സംവത്സരം ചൈത്ര ശുക്ലത്തിലെ പ്രതിപദം മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ചിന്റെ അവസാനവും ഏപ്രിലിന്റെ ആദ്യവുമെന്നര്‍ത്ഥം. അതായത് വസന്താരംഭമാണ് വര്‍ഷാരംഭം. നാം ജന്മദിനം കൊണ്ടാടുന്നതുപോലെ ഈ പ്രപഞ്ചത്തിന്റെ ജന്മദിനമായാണ് ഭാരതീയര്‍ ഈ ദിനത്തെ കണ്ടത്. യജ്ഞത്തിനു മുന്നോടിയായി വൈദികര്‍ക്ക് സങ്കല്‍പപാഠം ചൊല്ലുന്ന രീതിയുണ്ട്. ഈ സൃഷ്ടിയുണ്ടായിട്ട് ഇന്നേക്ക് 197,29,59,118 വര്‍ഷങ്ങളായി എന്ന് ഇതില്‍ പറയുന്നു. ഇന്നും ഈ കാലഗണന യജ്ഞത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു. വസന്താരംഭ സമയത്ത് പ്രകൃതിയില്‍ സര്‍വത്ര ഒരു നൂതനത്വം കാണുന്നു. വൃക്ഷം, വനസ്പതി മുതലായവയില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞ് പുതിയ ഇലകള്‍, പുഷ്പങ്ങള്‍, ഫലങ്ങള്‍ എല്ലാം വികാസം പ്രാപിച്ച് ഹരിതാഭമായ മനോഹാരിത എങ്ങും കാണപ്പെടുന്നു. എന്നാല്‍ ജനുവരി ആരംഭത്തില്‍ ശൈത്യം അതിന്റെ പരമകാഷ്ഠയിലാണ്.
വൃക്ഷലതാദികളും വനസ്പതികളും പൂക്കളും എല്ലാം തന്നെ രസഹീനമായി വാടിക്കൊഴിയുന്നു. പക്ഷി-മൃഗാദികള്‍ക്ക് ശൈത്യം അസഹ്യമായിത്തോന്നുന്നു. അങ്ങനെ സര്‍വജീവജാലങ്ങളും അലസതയിലും ദുഃഖത്തിലുമിരിക്കുന്ന കാലമാണോ നാം പുതുവത്സരമാക്കേണ്ടത്? മാര്‍ച്ച് 25ന് വര്‍ഷം ആരംഭിച്ചിരുന്ന റോമന്‍ പരമ്പരയും ഭാരതീയ പരമ്പരയും അത്യന്തം സാമ്യമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാം. മാര്‍ച്ചില്‍ സംവത്സരമാരംഭിക്കുകയെന്നത് ഭാരതീയ പാരമ്പര്യത്തെ അനുകരിക്കലാണ്. ആയതിനാല്‍ റോമന്‍ സമ്പ്രദായത്തെ ഭാരതീയ സംസ്‌കാരത്തില്‍നിന്നും വേര്‍പെടുത്തുവാനുള്ള ദുരുദ്ദേശത്തോടെയായിരിക്കാം ആ റോമന്‍ സമ്രാട്ട് ജനുവരി, ഫിബ്രവരി മാസത്തെ മാര്‍ച്ച് മാസത്തിനു മുമ്പ് കൂട്ടിച്ചേര്‍ത്തത്. ഇതു കൂടാതെ മറ്റൊരു കാരണവും കാണുന്നില്ല. ഈ സംവത്സരത്തിന്റെ ആദ്യദിവസം, മാസങ്ങളുടെ വിഭജനം, പരിമാണം, പേര്, ക്രമം ഇവയെല്ലാം സ്വാര്‍ത്ഥപരമായും മറ്റു ദുരുദ്ദേശങ്ങളോടുകൂടിയും സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്.
ആദ്യം Sextilis എന്ന പേരിലായിരുന്നപ്പോള്‍ ഇന്നത്തെ ആഗസ്റ്റ് മാസത്തില്‍ 30 ദിനമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തന്റെ പേരിലറിയപ്പെടുന്ന മാസം ജൂലിയസ് സീസറിന്റെ പേരില്‍ പ്രസിദ്ധമായ ജൂലായ്ക്ക് സമാനമായിരിക്കണമെന്ന ചിന്തയാല്‍ 30 എന്നതിന് പകരം അഗസ്റ്റസ് അതിനെ 31 ആക്കി. ഈ ഒറ്റ ദിവസത്തിന്റെ വര്‍ദ്ധനവിനെ പരിഹരിക്കാനായി ഫെബ്രുവരി മാസം 29 ല്‍ നിന്ന് ഒരു ദിവസം കുറച്ച് 28 ആക്കുകയാണുണ്ടായത്. ഈ കലണ്ടറിന്റെ ചില ദോഷങ്ങളെ ദൂരീകരിച്ച് പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഒരു നൂതന കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ചില പ്രമുഖ രാഷ്ട്രങ്ങള്‍ ഈ കലണ്ടര്‍ 1582 മുതല്‍ അംഗീകരിക്കുകയുണ്ടായി. 1752ല്‍ ഇത് ബ്രിട്ടന്‍ സ്വീകരിക്കുകയും ശേഷം അത് ഭാരതീയസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
വേദാദി ശാസ്ത്രങ്ങളില്‍ വസന്ത ഋതുതൊട്ട് തന്നെ സംവത്സരം (കാലഗണന) ആരംഭിക്കുവാനുള്ള ഉപദേശമുണ്ട്. 

”മധുശ്ച മാധവശ്ച വാസന്തികാവൃതൂ ശുക്രശ്ച ശുചിശ്ച ഗ്രൈഷ്മാവൃതൂ നഭശ്ച നഭസ്യശ്ച വാര്‍ഷികാവൃതൂ ഇഷശ്ചോര്‍ജശ്ച ശാരദാവൃതൂ സഹശ്ച സഹസ്യശ്ച ഹൈമന്ദികാവൃതൂ തപശ്ച തപസ്യശ്ച ശൈശിരാവൃതൂ.”
(തൈത്തിരീയസംഹിത 4.4.11.1, 1.4.14, കൂടാതെ യജുര്‍വേദം 13.25;14.6,15,16,27;15.57). 

സൃഷ്ടിയുടെ ആദിയില്‍ ഉദ്ഭവിച്ച വേദങ്ങളില്‍ പന്ത്രണ്ടു മാസങ്ങളുടേയും ആറു ഋതുക്കളുടെയും വര്‍ണ്ണനയുണ്ട്. പാശ്ചാത്യരെപ്പോലെ 10 മാസത്തില്‍ 12 മാസങ്ങളുടെ വര്‍ണ്ണനയല്ല. (ഋഗ്വേത്തില്‍ 12 മാസങ്ങളും അവയില്‍ 360 ദിവസങ്ങളുമുള്ളതായി പറഞ്ഞിട്ടുണ്ട്. (ഋഗ്വേദം 1. 164. 48)) മാത്രമല്ല, വര്‍ഷം വസന്ത ഋതു മുതല്‍ മധുമാസത്തോടെ ആരംഭിക്കുന്നതായി മന്ത്രത്തില്‍ കാണാം. സൃഷ്ട്യാദിയില്‍ വേദജ്ഞാനമുണ്ടായത് ഈ വസന്തകാലാരംഭത്തിലായിരുന്നു ശ്രീരാമനും യുധിഷ്ഠിരനുമെല്ലാം രാജ്യാഭിഷേകം ചെയ്തത് ഈ വസന്തകാലാരംഭത്തിലായിരുന്നു.

കലിയുഗാരംഭം ഈ വസന്തകാലാരംഭത്തിലായിരുന്നു വൈദേശികരെത്തുരത്തിയില്ലാതാക്കിക്കൊണ്ട് വിജയപ്രതീകാര്‍ഥം വിക്രമസംവത്സരവും ശാലിവാഹനസംവത്സരവും ആരംഭിച്ചത് ഈ വസന്തകാലാരംഭത്തിലായിരുന്നു. ഭാരത സംസ്‌കാരസുഗന്ധം പരത്തുന്ന പുതുവത്സരാരംഭവും അതിനാല്‍ ഈ വസന്തകാലാരംഭം തന്നെ.

No comments:

Post a Comment