ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2019

പുഷ്പാഞ്ജലി - 5

പുഷ്പാഞ്ജലി - 5

ആലിംഗന പുഷ്പാഞ്ജലി

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ രോഹിണി ആരാധന നാളിലെ ആലിംഗന പുഷ്പാഞ്ജലി നടന്നു. ദക്ഷയാഗ ഭൂമിയില്‍ കോപപരവേശനായ ശ്രീപരമേശ്വരന്റെ താപം ശമിപ്പിക്കുന്നതിന് വേണ്ടി മഹാവിഷ്ണു പരമേശ്വരനെ ആലിംഗനം ചെയ്യുന്നു എന്നാണ് ആലിംഗന പുഷ്പാഞ്ജലിയുടെ ഐതിഹ്യം.

കുറുമാത്തൂര്‍ ഇല്ലത്തെ മൂത്ത കാരണവര്‍ക്കാണ് ഈ ചടങ്ങു നിര്‍വ്വഹിക്കാനുളള അവകാശം. ആലിംഗന പുഷ്പാഞ്ജലിക്കായി കുറുമാത്തൂര്‍ നായ്ക്കന്‍ സ്ഥാനികള്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊട്ടിയൂര്‍ അമ്പലത്തിലേക്ക് ടാണ് രോഹിണി ആരാധന നാളിലെ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. കൊട്ടിയൂര്‍ കയ്യാലയിലെത്തിയ നമ്പൂതിരിയെ തേടന്‍ വാര്യര്‍ കൈവിളക്കിന്റെ അകമ്പടിയോടെ മണിത്തറയിലേക്കാനയിച്ചു. മണിത്തറയിലെത്തിയ അദ്ദേഹം. തുളസിക്കതിര്‍കൊണ്ട് സ്വയംഭൂ മൂടി. അഭിഷേകവും, പൂജയും കഴിഞ്ഞ ശേഷം സ്വയംഭൂവിനെ ആലിംഗനം ചെയ്തു. ഈ സമയത്ത് ഓച്ചറുടെ നേതൃത്വത്തില്‍ വിശേഷ വാദ്യങ്ങളുമുണ്ടായിരുന്നു. കരോത്ത് നായര്‍ കൊണ്ടുവന്ന പാലമൃത് അഭിഷേകം ചെയ്തുകൊണ്ടുളള ആരാധന പൂജ വൈകുന്നേരം നടന്നു. രോഹിണി ആരാധന നാളില്‍ ആയിരങ്ങളാണ് കൊട്ടിയൂരിലെത്തുന്നത്....

No comments:

Post a Comment