ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2019

നവ നാഥന്മാർ

നവ നാഥന്മാർ

തന്ത്ര ശാസ്ത്രത്തിൽ ഗുരുവിനെ നാഥ ശബ്‌ദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. തന്ത്ര സമ്പ്രദായത്തിൽ നവ നാഥന്മാരെ കുറിച്ച് പറയുന്നു. ശിവനിൽ നിന്ന് ഉപദേശം സ്വീകരിച്ച ഈ നവ നാഥന്മാരിലൂടെയാണ് തന്ത്ര വിദ്യ ലോകമെങ്ങും പ്രചരിച്ചത്.
1. പ്രകാശാനന്ദനാഥൻ
2. വിമർശാനന്ദനാഥൻ
3. ആനന്ദാനന്ദനാഥൻ
4. ജ്ഞാനാനന്ദനാഥൻ
5. സത്യാനന്ദനാഥൻ
6. പൂർണാനന്ദനാഥൻ
7. സ്വഭാവാനന്ദനാഥൻ
8. പ്രതിഭാനന്ദനാഥൻ
9. സുഭഗാനന്ദനാഥൻ
എന്നിവരാണ് നവ നാഥന്മാർ.

ഭാവനോപനിഷദ് വ്യഖ്യാനത്തിൽ ശ്രീ ഭാസ്കരരായർ ഈ നവ നാഥന്മാർ ശരീരത്തിലെ നവ ദ്വാരങ്ങൾ തന്നെയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. നവ ദ്വാരങ്ങളോട് കൂടിയ ഈ ശരീരം തന്നെയാണ് ശ്രീ ഗുരു. അതിലെ നവ ദ്വാരങ്ങൾ നവ നാഥന്മാരുടെ സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. ഒരു വ്യക്തിയെ സ്വന്തം സ്വരൂപ ജ്ഞാനത്തിലേക്ക് നയിക്കുന്ന നവ ദ്വാരങ്ങളെ ഗുരുക്കന്മാരായും നവ ദ്വാര കാര്യങ്ങളായ എല്ലാ വിഷയങ്ങളും പകർന്ന് തരുന്ന വിമർശസമഷ്ടിയെ ശ്രീ ഗുരുവായും ഒരു ഉപാസകൻ ഭാവന ചെയ്യണം എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു...

No comments:

Post a Comment