ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2016

സമ്പാതി വാക്യം

സമ്പാതി വാക്യം

ഇത് എന്നേ വല്ലാതേ സ്വാധീനിച്ച് മസേജ് ആണ് എല്ലാവരും വായിക്കുക.

"" അദ്ധ്യാത്മ രാമായണം കിഷ്കിന്താകാണ്ഡഠ സമ്പാതി വാക്യം എന്ന ഭാഗത്തിൽ സമ്പാതി വാനരങ്ങളോടു പറയുന്ന ഭാഗം.

ശ്ലോകം 2001 മുതൽ.
വിദ്യ. ..അവിദ്യ. ..അഹം
ബുദ്ധി...ശരീരം....യജ്ഞം..
ദാനം... മരണം... ജനനം....

*""ഗർഭ പാത്രത്തിലെ ശിശു വളർച്ച...... എന്നിവയെ പറ്റി പറയുന്ന ഭാഗം.""*

"" ദു:ഖ കാരണം ശരീരം. കർമ്മ ഫലം കൊണ്ട് ശരീരം ഉണ്ടാകുന്നു. ശരീരത്തി
ലെ അഹംബുദ്ധി നിമിത്തം മോഹപരവശമായ കർമ്മങ്ങൾ ചെയ്യുന്നു.

മിഥ്യയായ അവിദ്യയിൽ നിന്ന് അഹങ്കാരമുണ്ടാകുന്നു.  അഹങ്കാരം ശരീരവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നതിനാൽ ശരീരം ചേതനയുള്ളതായി ഞാൻ ശരീരമാണ് എന്നുള്ള വിചാരിച്ച് ജീവൻ കർമ്മ ഫലങ്ങൾക്കനുസരിച്ച് അജ്ഞാനത്തിൽ മുഴുകി ജനന മരണ രൂപത്തിലുള്ള സംസാര ദു:ഖങ്ങളനുഭവിച്ച് ഹംസപദം മറന്ന് ജീവിയ്ക്കുന്നു. പുണ്യ പാദങ്ങൾക്ക് അനുസൃതമായി ഉത്കൃഷ്ടവും
നികൃഷ്ടവും ആയജീവിതം
നയിക്കുന്നു.

"" ഞാൻ വളരെയധികം പുണ്യങ്ങൾ ചെയ്തു. എൻറ്റെ കഴിവനുസരിച്ചുള്ള യജ്ഞ ദാനാതികളെല്ലാം ഞാൻ ചെയ്തു. ഇനി എനിക്ക് സ്വർഗ്ഗ പ്രാപ്തിയാണ് എന്ന് ചിന്തിച്ചിരിയ്ക്കു
മ്പോൾ പൊടുന്നനെ മരണത്തിനടിപ്പെടുന്നു.

പുണ്യം തീരുമ്പോൾ ചന്ദ്രമണ്ഡലത്തിലെത്തിയിട്ട് മഞ്ഞ്തുള്ളികളോടുകൂടി ഭൂമിയിൽ പതിക്കുന്നു.

പിന്നീട് സസ്യാതികളിലെ ധാന്യങ്ങളായിമാറി സന്തോഷപൂർവ്വം കഴിയുന്നു. പിന്നീട് നാല് തരം ഭക്ഷണ
ങ്ങളിൽ ഒന്നായി തീരുന്നു.

അത് പുരുഷനിലെ ബീജമായിത്തീർന്ന് സ്ത്രീയിലെ അണ്ഡത്തിലെ രക്തവുമായി ചേര്‍ന്ന് മറുപിള്ളയാൽ ആവരണം ചെയ്യപ്പെടും. ഒരു ദിവസം കൊണ്ട് കട്ട പിടിയ്ക്കുന്നു.

അഞ്ച് രാത്രി കൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകും.

വീണ്ടും അഞ്ച്ദിവസം കൊണ്ട് മാംസപേശിയായിതീരുന്നു.

തുടര്‍ന്ന് 15ദിവസംകൊണ്ട് മാംസപേശി രക്തം നിറഞ്ഞതായി തീരുന്നു. അടുത്ത് 25 രാത്രികൊണ്ട്
അതിൽ അവയവങ്ങളുണ്ടാകുന്നു.

അടുത്ത മൂന്ന്മാസംകൊണ്ട് അംഗങ്ങളുടെ സന്ധികൾ ഉണ്ടായി തുടങ്ങും.

നാലുമാസംകൊണ്ട് വിരലുകൾ തെളിയുന്നു.

അഞ്ച് മാസം കൊണ്ട് പല്ല്,, നഖം,, ഗുഹ്യം,,മൂക്ക്.. ചെവി... കണ്ണ് എന്നിവ
ഉണ്ടാകുന്നു.

ആറാംമാസത്തിൽ കർണ്ണ ദ്വാരങ്ങൾ തെളിയുന്നു.

ഗുദം, ഉപസ്ഥം,പൊക്കിൾ എന്നിവ ഏഴിൽ രൂപപ്പെടുന്നു. എട്ടാം മാസം ശിരോരോമങ്ങൾ ഉണ്ടാകുന്നു.
അതോടുകൂടി അവയവ
ങ്ങളും പുഷ്ടി പ്രാപിച്ച് തുടങ്ങുന്നു.
ഒമ്പതാം മാസത്തിൽ ഗർഭം
മാസാരംഭത്തിൽ കൈകാ
ലുകൾ ചലിച്ചു തുടങ്ങുന്നു.

അഞ്ചാം മാസം മുതൽ ഗർഭം ചൈതന്യ വത്താകുന്നു.

ഗർഭ പിണ്ഡം വളരുന്ന കാലം കർമ്മബലം ഉണ്ടായിരുന്നാൽ അക്കാലത്ത് നാശം സംഭവിയ്ക്കുന്നില്ല.

ഗർഭാവസ്ഥയിൽ തൻറ്റെ പൂര്‍വജന്മ കർമ്മഫലത്തെ മാതൃ ഗർഭത്തിലെ ചൂട് സഹിക്ക വയ്യാതെ ജനനം ഉണ്ടാകാനുള്ള കാരണം സ്വയം ചിന്തിയ്ക്കാൻ തുടങ്ങുന്നു.

എത്രയോ പുത്രന്മാർ ഭാര്യ മാർ ബന്ധുക്കൾ എന്നിവരോടും നിരവധി സമ്പത്തുക്കളോടും എത്ര എത്ര ജന്മ
ങ്ങളാണ് പോയത്.

അക്കാലം അത്രയും കുടുംബതാത്പര്യവും ധനസംമ്പാ
ദനവുമായി കഴിഞ്ഞു.

മഹാവിഷ്ണുവിനെ സ്മരിച്ചില്ല. അതിൻറ്റെ ഫലമായിട്ടാണ് വീണ്ടും വീണ്ടുമൊരു ജനനത്തിന് വേണ്ടി ഈ
ഗർഭത്തിൽ കിടന്ന് വിലപിക്കുന്നതിന് കാരണമായത്.

എനിക്ക് എപ്പോഴാണ് ഈ ഗർഭപാത്റത്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കുക. ഇനിയുള്ള ജന്മത്തിൽ ഞാൻ ഒരു ദുഷ്കർമ്മ
ങ്ങളും ചെയ്യുകയില്ല.
 
ഇനി നാരായണ ഭജനമല്ലാതെ എൻറ്റെ മനസ്സിൽ വേറൊരു ചിന്ത ഉണ്ടാവുകയില്ല എന്ന ചിന്തയോടെ ഗർഭത്തിൽ കഴിയുന്നു.

ഗർഭം പത്തു മാസം പൂര്‍ത്തിയാവുമ്പോൾ പ്രസവത്തിന് സഹായിയ്ക്കുന്ന വായുവിന്റെ ശക്തിയാൽ വിധിവശാൽ വേദനയോടു കൂടി ജനനം നടക്കുന്നു.

മാതാപിതാക്കാൾ പരിപാലിച്ചാൽ തന്നെയും ബാല്യകാല ദു:ഖങ്ങൾ വളരെ ദുസ്സഹമാണ്. യൗവനത്തിലേയും വാർദ്ധക്യത്തിലേയും ദുഖങ്ങൾ
ചിന്തിച്ചാൽ സഹിക്കാവുന്നതല്ല.

സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾക്ക് അതീതനാണ് ആത്മാവ്. ദേഹാതികളോടുള്ള മമതാ ബന്ധം ഉപേക്ഷിച്ച് മോഹമകന്ന് നീ
ആത്മജ്ഞാനിയായി വാഴുക.ശുദ്ധനും സദാശാന്തനും അവ്യയനും എപ്പോഴും ഉണർന്നിരിയ്ക്കുന്നവനും പരബ്രഹ്മരൂപനും ആനന്ദമയനും അദ്വയനും സത്യ സ്വരൂപനും സനാതനനും നിത്യനും നിരുപമനും ഏകതത്ത്വമായിട്ടുള്ളവനും നിർഗ്ഗുണനും നിഷ്കളങ്കനും സച്ചിന്മയനും സകലതിൻറ്റേയും
ആത്മാവായവനും അച്യുതനും സകല ലോക സ്വരൂപനും ശാശ്വതനും ആയ ഈശ്വരൻ മായയിൽ നിന്ന് മുക്തനാണെന്ന് അറിയുമ്പോൾ എല്ലാ മായാമോഹങ്ങളും ഇല്ലാതാകുന്നു.

മുജ്ജമ്മ കർമ്മങ്ങളിലെ കർമ്മങ്ങളുടെ ശക്തിയനുസരിച്ച് പരമാർത്ഥ ജ്ഞാനത്തോട് കൂടി നീ ഭൂമി യിൽവാഴുക""

എന്ന് നിശാകര മുനിമുമ്പ് സമ്പാതി യോട് പറഞ്ഞതിനെ .........

സമ്പാതി അംഗതൻ തുടങ്ങിയ വാനരാദികളോട് പറയുന്ന ഭാഗമാണിത്.

ശ്ലോകം.. 2001 മുതൽ
                 2116 വരെ.

No comments:

Post a Comment