ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 August 2016

ന്യൂറോണും മന്ത്രങ്ങളും

ന്യൂറോണും മന്ത്രങ്ങളും

തലച്ചോറിലെ ന്യൂറോണുകളിൽ ഏക രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്. 

ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.

ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.

സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.

ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.

മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.

തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.

മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (elctromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്. 

പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.

ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു.  ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.

ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ.  ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.

മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു.  ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.

മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.

🗣🕉🕉🕉
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment