ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 September 2021

പൂജയ്ക്കെടുക്കുന്ന പഴത്തിൽ സാമ്പാണിത്തിരി വയ്ക്കരുത്

പൂജയ്ക്കെടുക്കുന്ന പഴത്തിൽ സാമ്പാണിത്തിരി വയ്ക്കരുത്
      
ഒരു സാധാരണകാഴ്ചയാണ് തലക്കെട്ടിൽ കുറിച്ചിരിക്കുന്നത്. പലപ്പോഴും ദേവചൈതന്യത്തിനുമുന്നിൽ ഒരുക്കിവെയ്ക്കുന്ന പൂജാസാമഗ്രികളിൽ പുഷ്പം കഴിഞ്ഞാൽ പ്രധാനപ്പെട്ടതായ വാഴപ്പഴത്തിന്റെ പുറത്ത് സാമ്പ്രാണിത്തിരി കത്തിച്ചുവെയ്ക്കുന്നതായിക്കാണാം . ക്ഷേത്രങ്ങളിൽപ്പോലും പൂജാരിമാർ ഇങ്ങനെ ചെയ്യുന്ന പതിവുണ്ട്. ഇത് ആരും ചോദ്യം ചെയ്യപ്പെടാത്തതിനാൽ അനുകരണസ്വഭാവത്തോടെ തുടരുകയും ചെയ്യുന്നു .

സാമ്പ്രാണിയും സാമ്പ്രാണിപുകയും ദേവന് ഇഷ്ടവസ്തുവാണ്. വാഴപ്പഴവും അങ്ങനെതന്നെ. എന്നാൽ വാഴപ്പഴത്തിന്റെ പുറത്ത് സാമ്പ്രാണികുത്തിവെയ്ക്കുന്നത് നല്ലശീലമല്ല. പൂജാസാമഗ്രികളെല്ലാം അതീവപരിശുദ്ധിയോടെയും നൈർമല്യത്തോടെയും കേടുകൂടാതെയും ദേവതകൾക്ക് സമർപ്പിക്കണമെന്നാണ് വിധി. ഇങ്ങനെ വിശ്വസിച്ചുപോരുന്നുണ്ടെങ്കിലും അതിനെല്ലാമുപരി കത്തുന്ന സമ്പ്രാണിയിൽ നിന്നും കീഴേയ്ക്ക് വീഴുന്നത് തികച്ചും കാർബൺതന്നെയാണ്. പിന്നീട് ഓരോ ഭക്തനും പ്രസാദമായി ഉള്ളിൽ കഴിക്കുന്ന വാഴപ്പഴത്തിൽ കാർബൺ പതിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞാൽ ആർക്കും എതിർക്കാനാകില്ല.

സാമ്പ്രാണി കത്തിച്ചുവെയ്ക്കാൻ ചെമ്പിലോ വെള്ളിയിലോ നിർമിച്ചിരിക്കുന്ന ഉപകരണങ്ങൾ ലഭ്യമാണ് . അതുമല്ലെങ്കിൽ വാഴത്തട ചെറിയ കഷ്ണമായി മുറിച്ച് അതിന്റെ പുറത്തു വയ്ക്കേണ്ടതും അതിനുചുറ്റും വീഴുന്ന കാർബൺ പിന്നീട് തുടച്ചുനീക്കേണ്ടതുമാണ്. പലതും നിസ്സാരമായി കരുതുന്നവർ ഇപ്പറഞ്ഞതും അങ്ങനെ തന്നെ കണ്ടാൽ മറ്റൊന്നും ചെയ്യാനാകില്ല. എങ്കിലും പൂജയ്ക്കൊരുക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതായ പഴങ്ങളുടെ പുറത്ത് തിരികത്തിച്ചുവയ്ക്കുന്നത് പിന്നീട് ഭക്തരുടെ മനസ്സിന് അത് കുളിർമ നൽകുന്നില്ലെന്നതാണ് സത്യം . ചിട്ടയോടുകൂടി പൂജാസാമഗ്രികൾ ഒരുക്കിവയ്ക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാനായാൽ എത്രമാത്രമാണ് കണ്ണിനും മനസ്സിനും സന്തോഷം നൽകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല ഇതു കഴിക്കുന്ന ചെറിയ കുട്ടികൾ ശ്രദ്ധിക്കാതെ കഴിക്കുന്നതിനാൽ അത് ഉള്ളിലേയ്ക്കു പോകാനുള്ള സാധ്യതയും ഏറെയാണ്...

15 September 2021

രഘുപതി രാഘവ രാജാറാം – നാം കേട്ടത് തെറ്റായ വരികൾ

രഘുപതി രാഘവ രാജാറാം – നാം കേട്ടത് തെറ്റായ വരികൾ

രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം എന്ന വരികൾ കേട്ടിട്ടില്ലാത്ത ഭാരതീയർ അധികമുണ്ടാവില്ല. പക്ഷേ മഹാത്മാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന ഈ ഗാനത്തിന്റെ യഥാർത്ഥ വരികൾ ഇന്ന് ഭൂരിഭാഗം പേർക്കുമറിയില്ല. 

“രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം.. ഈ ഭജന്റെ അടുത്ത വരി അറിയാമോ? ഈശ്വർ അല്ലാഹ് തേരേ നാം.. സബ്‌കോ സന്മതി ദേ ഭഗവാൻ.. റാം റഹീം കരീം സമാൻ.. ഹം സബ് ഹേ ഉൻകീ സന്താൻ.. എന്നാണോ? അങ്ങനെയാവും കേട്ടിട്ടുള്ളതും പാടി പതിഞ്ഞതും എന്നറിയാം. ഗാന്ധിജിയുടെ ഇഷ്ട ഭജൻ എന്ന നിലയിൽ അങ്ങനെയൊരു വേർഷൻ ആണല്ലോ കഴിഞ്ഞ 70 വർഷമായി ഈ രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ശരിയായ വരികൾ അങ്ങനെയല്ല. അത് പറയും മുൻപ് മറ്റൊരു ഭജനെ പറ്റി ചോദിക്കാം. വൈഷ്ണവ ജനതോ തേനേ കഹിയെജേ.. പീഡ് പരായി ജാനേ രേ.. ഈ ഭജന്റെ അർത്ഥം അറിയാമോ?

ഗാന്ധിജിയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഭജൻ എന്നതിൽ അപ്പുറം എന്തെങ്കിലും അറിയുമോ?....

അഞ്ചു നൂറ്റാണ്ടു മുൻപ് ജീവിച്ച ഗുജറാത്തി ഭക്ത കവി നരസിംഹ മേഹ്ത രചിച്ച വിഷ്ണു ഭജനമാണത്. യഥാർത്ഥ വൈഷ്ണവന്റെ ലക്ഷണങ്ങൾ എന്ത്‌ എന്നാണ് ആ കാവ്യം വിശദീകരിക്കുന്നത്. വിഷ്ണു ഭക്തന്റെ ജീവിതവും, ആദർശങ്ങളും, മനസ്ഥിതിയും എങ്ങനെയാവണം എന്നൊരു ഭജനിലൂടെ അദ്ദേഹം പറഞ്ഞു തരികയാണ്.

"വൈഷ്ണവ ജനതോ തേനേ കഹിയെജേ.. പീഡ് പരായി ജാനേ രേ.." [വൈഷ്ണവ ജനം എന്ന് അവരെയാണ് പറയുന്നത്.. ആരെ? അപരന്റെ പീഡയെ തന്റേതെന്ന പോലെ അറിയുന്നവരെ.]

"പര ദുഖേ ഉപകാർ കരേ തോയേ.. മൻ അഭിമാൻ നാ ആനേരേ.." [മറ്റുള്ളവരുടെ ദുഃഖങ്ങളെല്ലാം പരിഹരിക്കുമ്പോളും അതിന്റെ പേരിൽ മനസ്സിലൊട്ടും അഭിമാനമോ അഹന്തയോ കടന്ന് കൂടാത്തവരെ.] എത്ര സുന്ദരമായ വരികൾ ആണല്ലേ? ഇതിലും സുന്ദരവും അർത്ഥഗർഭവും പ്രൗഢവുമാണ് ബാക്കി വരികളും. എന്നാൽ അതിലെ അർത്ഥമോ തത്വമോ നമ്മൾ ഒട്ടും ഉള്ളിലേക്കെടുത്തില്ല. ആകെ എടുത്തത് ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ട ഭജൻ എന്ന വിജ്ഞാനവും അർത്ഥമറിയാത്ത കുറേ വരികളും അതിന്റെയൊരീണവും മാത്രമാണ്. അങ്ങനെയാ വൈഷ്ണവ ഭജനത്തിൽ നിന്ന് വൈഷ്ണവരും വിഷ്ണുവും തന്നെ പുറത്തായി. ഇപ്പോൾ വൈഷ്ണവരുടെ മൂല പ്രമാണങ്ങളിൽ ഒന്നായ ഗോഭക്തിയ്ക്കും ഗോഹത്യാ വിരുദ്ധതയ്ക്കും എതിരായ ധർണ്ണകളിലും ഉപവാസങ്ങളിലും വരെ വൈഷ്ണവ ജനതോ കേൾക്കാറുണ്ട്.

അതിലും കഷ്ടമാണ് രഘുപതി രാഘവ രാജാറാം എന്ന രാം ഭജന്റെ കാര്യം. അതാണല്ലോ നമ്മൾ പറഞ്ഞു തുടങ്ങിയത്. വൈഷ്ണവ ജനതോയുടെ അർത്ഥം മാത്രമാണ് നഷ്ടപ്പെട്ടതെങ്കിൽ രഘുപതി രാഘവയുടെ വരികൾ തന്നെ എടുത്തു കളഞ്ഞും വളച്ചൊടിച്ചും അതിന്റെ നട്ടെല്ലൊടിച്ചു നമ്മുടെ മതേതരത്വം. ആ വക്രീകരിച്ച മതേതര വേർഷൻ ആണ്, റാമും റഹീമും കരീമും സമാനർ ആവുന്ന, ഈശ്വരനെന്നതും അള്ളാഹുവെന്നതും അവന്റെ തന്നെ പേരാകുന്ന, സർവ മത പ്രാർത്ഥന പോലെ തോന്നിക്കുന്ന ഏക ദൈവ സ്തുതി ഗീതം. യഥാർത്ഥത്തിൽ, ഭക്ത കവി ലക്ഷ്മണാചര്യ രചിച്ച ശ്രീ നാമ രാമായണത്തിന്റെ ഭാഗമാണ് രഘുപതി രാഘവ എന്ന ഭജൻ. ഏഴ് അദ്ധ്യായങ്ങളിലായി 108 ശ്ലോകങ്ങളിലൂടെ നാമങ്ങളായി വിവരിക്കുന്ന രാമ കഥയാണ് ശ്രീ നാമ രാമായണം. അതിലെ ‘രാം ധൂൻ’ എന്നറിയപ്പെടുന്ന ഭാഗമാണ് രഘുപതി ഭജൻ.

അതിനെയാണ് 1930ൽ നടത്തിയ 240 മൈൽ ദണ്ഡി യാത്രയിൽ അണികൾക്ക് ആലപിക്കാനായി ഗാന്ധി മതേതരമാക്കിയത്. പിന്നീടതിന് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിഷ്ണു ദിഗംബർ പുലിസ്‌കർ ഈണം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം ഐക്യം വളർത്താനായി ക്ഷേത്രങ്ങളിൽ നിർബന്ധമായും ഈ ഭജൻ ആലപിക്കണമെന്ന് ആഹ്വാനം ചെയ്ത ഗാന്ധി തന്നെ പള്ളികളിൽ പക്ഷെ അത് ആലപിക്കേണ്ടതില്ല എന്ന നിലപാടെടുത്തു എന്നത് മറ്റൊരു മതേതര കൗതുകമാണ്. വെട്ടി തിരുത്തിയിട്ട് പോലും അവശേഷിച്ച രഘുപതിയും രാഘവയും രാമും സീതയും ഒക്കെ ശിർക് ആയത് കൊണ്ട് അവ ചൊല്ലാൻ നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് പ്രയാസം ഉണ്ടാവും എന്നാ മഹാത്മാവ് തിരിച്ചറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. എന്തൊരു കരുതൽ ആണല്ലേ ആ മനുഷ്യന്? അങ്ങനെ രാം ധൂൻ സർവ്വ മത പ്രാർത്ഥനയായി.

യഥാർത്ഥ പാഠം വിസ്‌മൃതം ആവുകയും മതേതര പാഠാന്തരം പ്രചാരത്തിൽ ആവുകയും ചെയ്തു. 1942ൽ ഇറങ്ങിയ ഭാരത് മിലാപിൽ മുതൽ ഏറ്റവുമൊടുക്കം 2006ൽ ഇറങ്ങിയ ലഗേ രഹോ മുന്നാഭായിൽ വരെ നമ്മൾ കേട്ടത് ആ പാഠാന്തരം ആണ്. ഇപ്പോൾ രഘുപതി രാഘവ അറിയുമോ എന്ന് ചോദിച്ചാൽ ഈശ്വർ അല്ലാഹ് തേരേ നാം എന്നാണ് ഈ നാട് കോറസായി പാടുക. പക്ഷെ, അത് മാറാൻ പോവുകയാണ്. കാരണം രാം ധൂനിന്റെ ഒറിജിനൽ വേർഷൻ പ്രചാരത്തിലേക്ക് മടങ്ങി വരികയാണ്. അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം രാം ലല്ല തന്നെ അയോധ്യയിലേക്ക് മടങ്ങി വരുമ്പോൾ മറവിയിലേക്ക് വീണു പോയ രാം ഭജനകൾക്കും തിരിച്ചു വരാതെ വയ്യല്ലോ.അങ്ങനെ ഒരു നൂറ്റാണ്ടോളം നമ്മുടെ മതേതരത്വം ഒളിച്ചു വെച്ച ലക്ഷ്മണാചര്യയുടെ ശ്രീ നാമ രാമായണത്തിലെ യഥാർത്ഥ വരികൾ ജന മനസ്സുകളിലേക്ക് തിരിച്ചെത്തുകയാണ്.

ENGLISH

Raghupati Raghava Rajaram Patita Paavana Sitaram

Sundara Vigraha Meghashyam Ganga Tulasi Salagram

Bhadra Girishwara Sitaram Bhagat Janapriya Sitaram

Janaki Ramana Sitaram Jaya Jaya Raghava Sitaram

MALAYALAM

രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം..

സുന്ദര വിഗ്രഹ മേഘശ്യാം.. ഗംഗാ തുളസി സാളഗ്രാം..

ഭദ്ര ഗിരീശ്വര സീതാറാം.. ഭഗത് ജനപ്രിയ സീതാറാം..

ജാനകി രമണാ സീതാറാം.. ജയ ജയ രാഘവ സീതാറാം..”

हिंदी

रघुपति राघव राजाराम पतित पावन सीताराम ॥

सुंदर विग्रह मेघश्याम गंगा तुलसी शालग्राम ॥

भद्रगिरीश्वर सीताराम भगत-जनप्रिय सीताराम ॥

जानकीरमणा सीताराम जयजय राघव सीताराम ॥

14 September 2021

മര്‍മ്മം

മര്‍മ്മം

മര്‍മ്മം എന്ന പദം മരിക്കുക എന്നര്‍ത്ഥമുള്ള  'മൃ'എന്ന ധാതുവില്‍നിന്ന് ഉത്ഭവിച്ചതാണ്. അതില്‍നിന്നു തന്നെ മര്‍മ്മത്തിന്‍റെ പ്രാധാന്യം വ്യക്തമാണ്.മുറിയുകയോ,അടി മുതലായത് കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താല്‍ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മര്‍മ്മം എന്ന്‍ പറയുന്നത്.vital spot of body എന്നും vulnerable spot എന്നും മര്‍മ്മത്തെ പറയുന്നു.

     ഏതാണ്ട് അയ്യായിരം വര്‍ഷങ്ങളോളം പഴക്കം വരുന്ന മര്‍മ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹര്‍ഷിയാണെന്ന കാര്യത്തില്‍ പൊതുവേ വിശ്വസിച്ച് വരുന്നു.

        ഒരു മനുഷ്യ ശരീരത്തില്‍ 107 മര്‍മ്മങ്ങ ളാണ് സ്ഥിതി ചെയ്യുന്നത്. 'മര്‍മ്മത്ത് തല്ലരു ത് '  'മര്‍മ്മത്താണ് കുരുവന്നിരിക്കുന്നത് ' എ ന്നലാം ആളുകള്‍ പറയാറുള്ളത് മര്‍മ്മത്തി ന്‍റെ പ്രാധാന്യം  മനസ്സിലാക്കി തന്നെയാണ്.   മുന്‍നൂല്‍, പിന്‍നൂല്‍ എന്നിവയാണ് മർമ്മ ശാസ്ത്രങ്ങളുടെ മൂല ഗ്രന്ഥങ്ങള്‍.    അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ മുനി എഴുതിയ 'ഭോഗര്‍ പാടലി' യെ അടിസ്ഥാനപ്പെടുത്തിയാണ് മര്‍മ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്.                                                                                   "മര്‍മ്മമറിയുന്നവന്‍ തല്ലാന്‍ പാടില്ല " എന്നാണ് പഴമൊഴി.

സംസ്കൃതത്തിലും തമിഴിലുമാണ് മർമ്മ ശാസ്ത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. അതിന് പുറമേ പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഗ്രഹിച്ച അഭ്യാസമര്‍മ്മങ്ങളും കളരി മര്‍മ്മങ്ങളും മര്‍മ്മശാസ്ത്രങ്ങളിൽ കൂട്ടി ചേർക്കപ്പെട്ടിറ്റുണ്ട്.

മര്‍മ്മ സ്ഥാനങ്ങളെ ആറ് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.

1- മാംസ മര്‍മ്മം
2- അസ്ഥി മര്‍മ്മം
3- സിരാ മര്‍മ്മം
4- സന്ധി മര്‍മ്മം
5- സ്നായു മര്‍മ്മം
6- ധമനീ മര്‍മ്മം

ഇവിടങ്ങളില്‍ ആഘാതമേറ്റാള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വിവിധ രീതികളിലായിരിക്കും.

ശരീര ഭാഗങ്ങളിലുള്ള മര്‍മ്മങ്ങളുടെ എന്നങ്ങള്‍
1- ഓരോ കാലിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്. 11x2 =22

2- ഓരോ കയ്യിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്.  11x2 =22

3- മാറിടത്തില്‍ ഒമ്പത് - 09

4- വയറ്റില്‍ മൂന്ന്‍ - 03

5- പിന്‍ഭാഗത്ത് പതിനാല് - 14

6- കഴുത്ത് മുതല്‍ തലയടക്കം മുപ്പത്തേഴ്     37

മൊത്തം 107

തോട്ടീ പ്രയോഗം മർമ്മ പ്രയോഗം

തോട്ടീ പ്രയോഗം മർമ്മ പ്രയോഗം

ആനത്തോട്ടി: പല സ്ഥലങ്ങളിലും പല ആകൃതിയിലാണ് കണ്ടു വരുന്നത് - ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന് അങ്കുശം എന്നു പറയുന്നു - നിയന്ത്രിക്കുന്ന ആയുധം' ലളിതാസഹസ്രനാമത്തിൽ "ക്രോധാ കാരാങ്കുശോജ്വലാം " എന്നാണ് അങ്കുശത്തെ വിശേഷിപ്പിക്കുന്നതു് - കവിവാക്യം - :: അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അങ്കന എന്നു വിളിച്ചോെട്ടെ......

തോട്ടി നാലു വിധം -
ചന്ദ്രക്കല,
കൈതമുള്ള്, .
വജ്റം,
കൈനഖം

എന്നിങ്ങനെ 4 തരം - ഇപ്പോൾ കൈതച്ചുള്ളാണ്ട് ഉള്ളത് - ശ്രീലങ്കയിൽ വലിയ കോലുപോലിരിക്കും അതിൽ അങ്കുശവും പിടിപ്പിച്ചിരിക്കും -
ഏതു പയോഗിച്ചാലും ആനക്കു് വേദനിക്കാനേ പാടുള്ളു. ക്ഷതം ഉണ്ടാകാൻ പാടില്ല എന്നു ഗജ ശാസ്ത്രം പറയുന്നുണ്ട്-

പുരാണത്തിൽ തോട്ടിയുടെ ഉൽഭവ കഥ ഇങ്ങിനെയാണ് - അതിശക്തന്മാരും ഭയങ്കരന്മാരുമായി ഗജങ്ങൾ തീർന്നു - ഇവരുടെ ഉപദ്രവത്താൽ വിഷമിക്കുന്ന ജനങ്ങളുടെ ദുഃഖങ്ങൾക്കു് പരിഹാരമുണ്ടാക്കുന്നതിനായി സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ സമീപിച്ചു. ബ്രഹ്മദേവൻ ഉടൻ ലോക രക്ഷാർത്ഥം ഒരു പുരുഷനെ സൃഷ്ടിച്ചു - ഉരുണ്ടു ചുവന്നു വലുതായ കണ്ണൂകളും' വെളുത്തു വളഞ്ഞ ദംഷ്ട്രങ്ങളും ഉണ്ടായി, കിരീടവും ധരിച്ച് കയ്യിൽ വിശിഷ്ടമായ അങ്കുശം എന്ന ഒരു ആയുധം ധരിച്ച് അവതരിച്ചു - അവന്റെ സ്വരൂപം -തോട്ടി ചന്ദ്രക്കലാകാരമായിട്ടും കൈതമുള്ളൂ പോലെയും വജ്രത്തിന്റെ പകുതി പോലെയും വ്യാഘ്ര നഖം പോലെയും ആയിരുന്നു - ഇനി മുതൽ അങ്കുശ ത്തിൽ പ്രവേശിച്ചിരുന്ന് - മത്തന്മാരായിട്ടും, അക്രമികളായിട്ടും ഉള്ള ഗജങ്ങളെ അമർത്തി ലോക രക്ഷ ചെയ്യാം എന്ന് അദ്ദേഹം അനുഗ്രഹിച്ചു. എന്നു പുരാണം' ''...

ഗജ ശാസ്ത്ര പ്രകാരം ആനയുടെ ശരീരത്തിൽ 107 മർമ്മങ്ങൾ ഉണ്ട് -
ഒരോ കാലിൽ 11 വീതം - 44
അടിവയറ്റിൽ.'' -3
മാറിൽ - 9
പിൻപുറം - 14
കഴുത്തിൽ - 12
ശിരസ്സിൽ - 25
എന്നിങ്ങനെയാണു് മർമ്മങ്ങൾ മഹർഷി നിശ്ചയിച്ചിരിക്കുന്നതു് '''..

മസ്തകത്തിന് കുഭം എന്നു പേരു് - അവിടെ മുറിവേൽപ്പിക്കരുത് - മസ്തകം രണ്ടിന്റെയും നടുവിൽ താണ സ്ഥലത്തിന് വിദു എന്നു പറയും- അവിടെ തോട്ടിവയ്ക്കാം -മുറിയരുതു് - അതിന്റെ നേരെ താഴെ അവഗ്രഹം, അവിടെതല്ലാം - മൂർച്ച വയ്ക്കരുതു് - മസ്തകം രണ്ടിന്റെയും ഇടത്തും വലത്തും വാഹി സ്തം എന്നു പേരു് - ഇ വിടെ തല്ലുകയും ശസ്ത്രം ഏൽപിക്കയുമാകാം - കൊമ്പിന്റെ നടുവിനു തുടങ്ങി വായു കുംഭത്തിന്റെ അരികു വരെ പ്രതിമാനം എന്നു പേരു് - അതിനു നടുവിൽ വായു കുഭം - അവിടെതല്ലാം -തോട്ടി പ്രയോഗിക്കുമ്പോൾ തൊലി മാത്രമേ മുറിയാൻ പാടൂള്ളു -വായു കുഭത്തിൽ തോട്ടി പ്രയോഗിക്കരുതു് - ഇടതും വലതും വാഹി സ്ഥത്തിനു ഇരുവശവും വിലാഗ മെന്നു പേരു് - അവിടെ ശസ്ത്ര മേറ്റാൽ ഉണങ്ങില്ല - എല്ലായ്പ്പോഴും നീരുണ്ടായി ചല മൊലിച്ചുകൊണ്ടിരിക്കും -
കണ്ണിന്റെ തടത്തിന് അക്ഷി കൂടം എന്നു പറയും- അവിടെ തല്ലുകയും കുത്തുകയും ചെയ്താൽ.... കണ്ണിൽ വ്യാധി ഫലം - കാഴ്ച പോകും -

തുമ്പിക്കയ്യിന്റെ അറ്റത്തുള്ള തുനിക്കൈക്കൂ പഷ്കരം എന്നു പറയും- അവിടെ മുറിവേൽപ്പിക്കരുത് - അതിനു മേൽ ഗണ്ഡൂഷം എന്നു പേരു് - അവിടെ ശസ്ത്രമേൽപിക്കാം -ചെവിക്കു പിന്നിൽ ചൂളികം എന്നു പറയും- അവിടെ തോട്ടിവയ്ക്കാം - കടക്കണ്ണിനു നിര്യാണം -ചെവിക്ക് ഒക്കെക്കൂടി കർണ്ണപാളി എന്നു പേരു് - അവിടെയുള്ള ഞരമ്പുകൾക്കു് തോട്ടി
ഏറ്റാൽ ചെവിക്കു കേടുവന്ന് കേൾവി ശക്തി നഷ്ടപ്പെടും -ചെവിയുടെ മൂലത്തിങ്കൽ നിന്ന് ചുമലിന്റെ സന്ധിയോളം പ്രോഹ മെന്നു പേരു് - അവിടെ ശസ്ത്രങ്ങൾ ഏല്പിക്കരുത് -
ഇരിക്ക സ്ഥാനത്തു് തോട്ടിക്കു് വെച്ച മുക്കാം -മുറിയരുത് -പള്ളരണ്ടിനും വലി എന്നു പേരു് - അവിടെതല്ലാം - ശസ്ത്രങ്ങൾ ഏൽപിക്കരുത് - ചങ്ങല ഇടുന്ന സ്ഥാനം നിഗള സ്ഥാനം - ഇതിനു പിന്നിൽ വച്ച മുക്കാം -മുറിക്കരുതു് - കണപ്പാടിൽ ശസ്ത്രമേൽപിക്കരുത് - തല്ലാം എന്നാൽ നല്ല പരിചയം വേണം - പിന്നിലെ വളവെല്ലിൽ മുറിവേൽപ്പിക്കരുത് - ഉണങ്ങില്ല - എപ്പോഴും വെള്ളമൊലിച്ചുകൊണ്ടിരിക്കും -

തുട രണ്ടിന്റെയും പുറം - ഇവിടെതല്ലാം - കണപ്പാടിന്റെ രണ്ടു പുറത്തും വച്ച മുക്കാം -മുറിക്കരുത് - പൊക്കിളിന്റെ രണ്ടു പുറത്തിനും കൂടി ഉൽകൃഷ്ട മെ ന്നു പേരു് - അവിടെതല്ലാം - ശസ്ത്രമേൽപിക്കരുത് - വാൽക്കുടം വെചകം എന്നു പേരു് ' - അവിടെതല്ലാം - പുറം കുറ്റിനു വംശം എന്നു പേരു് - അവിടെ ശസ്ത്ര മേറ്റാൽ അസ്ഥിക്കു മുട്ടിയാൽ ഉണങ്ങില്ല - വീർത്തും പൊട്ടിയും ഇരിക്കും - മൂന്നെല്ലിന്റേയും അതിന്റെ രണ്ടു പുറത്തും ഏറെ മുറിഞ്ഞാൽ ചത്തുപോകും- കഴത്തും മാറും കൂടിയ സന്ധിക്കു് മണി എന്നു പേരു് ' - അവിടെ ശസ്ത്രമേറ്റാൽ നീരുവന്നാൽ കുഴപ്പമാകും - കരിന്തുടയുടെ കുഴലസ്ഥാനത്തു് തോട്ടിവയ്ക്കാം - ഏറെ മുറിഞ്ഞാൽ അപ്പോൾ ഉണങ്ങും -കാലാന്തരത്തിൽ നീരുവരും -നടക്കും അകത്ത് നാഡീ ഞരമ്പുകൾക്കു് ശസ്ത്രമേറ്റാൽ നടമുടങ്ങും - ചെറുമടക്കിലേറ്റാൽ നടമുടങ്ങുകയില്ല -
തോട്ടിയും വലിയ കോലും ഏൽപിക്കുമ്പോൾ അരവിരലിലധികം പാടില്ല ......

എന്നു ഗജ ശാസ്ത്രം അനുശാസിക്കുന്നുണ്ടു്:

കടപ്പാട്

ആന മർമ്മങ്ങൾ

ആന മർമ്മങ്ങൾ

ഹസ്തി ആയുർവേദ വിധി പ്രകാരം ആനക്ക് 107 മർമ്മങ്ങൾ ഉണ്ട് ..ഓരോ കാലിലും 11 വീതം ,അടിവയറ്റിൽ 3 ,മാറത്തു 9 , പിൻപുറത്ത് 14 ,കഴുത്തിൽ 12 , തലയിൽ 25 , ഇതാണ് മർമ്മ സ്ഥാനങ്ങൾ .ഇതിനെ പിന്നീട് ഹസ്തി മർമ്മം , സ്നായി മർമ്മം, ധമനി മർമ്മം, ശിരാ മർമ്മം , സന്ധി മർമ്മം എന്നും തിരിച്ചിരിക്കുന്നു .

മർമ്മ സ്ഥാനങ്ങൾ

1) കാലിന്റെ ചെറു മടക്കിൽ ഉള്ളതിനെ ചൌളം

2) നടയുടെ മുട്ടിൽ ഉള്ളത് കൊപ്പരം

3)അമരത്തിന്റെ മുട്ടിൽ ഉള്ളതിനെ ജ്യാനു

4) തുംബി കയ്യുടെ അറ്റത്ത്‌ ഉള്ളത് ജാര

5)വായുടെ ഉള്ളിൽ ഉള്ളത് അന്തക്കാരി

6)പെരുമുഖത്തിന്റെ നടുവിൽ ഉള്ളത് അവചം

6)പുരികത്തിനു നടുവിൽ ഉള്ളത് വാതാരം

7)കന്നക്കുഴിയിൽ ഉള്ളത് വരുണൻ

8) ഇരിക്കസ്ഥാനതിനു തൊട്ടു പിറകിൽ ഉള്ളത് ശ്രോണി

9)നാഭിയിൽ ഉള്ളതിനെ പക്‌വി

10) കണസ്ഥാനത്ത്തിനു മുന്നിൽ (നാഭിക്കു പിറകിൽ) ഉള്ളത് മൂത്രത്രയം .

ഈ മർമ്മ സ്ഥാനത്തിൽ ഏൽക്കുന്ന ആഘാതം ആനക്ക് പലരൂപത്തിൽ വളരെ ദോഷം ചെയ്യും. അതിൽ ചിലവ മരണത്തിനു വരെ കാരണമാകും അതുകൊണ്ട് വടി, തോട്ടി, വലിയകോൽ, ചെറിയകോൽ(കാരക്കോൽ) കത്തി ഇവ വളരെ വളരെ സൂക്ഷിച്ചു പ്രയോഗിക്കുക.
ആയുധ പ്രയോഗം കൊണ്ടാണ് നമ്മൾ സാധാരണ ആനയെ നിയന്ത്രിക്കുന്നത്‌. വളരെ കുറച്ചു ആയുധങ്ങൾ മാത്രേ കേരളത്തിൽ ഉപയോഗിക്കുന്നുള്ളൂ. ആയുധപ്രയോഗത്തിനാൽ ആനക്ക് ഉണ്ടാകുന്ന വേദനയാണ് അവനെ നിയന്ത്രണ വിധേയനാക്കുന്നത്. ഓരോ ആയുധതിനും ഓരോ പ്രയോഗ രീതിയും ഉണ്ട്.

1) തോട്ടി - മൂന്നര 4 അടി നീളമുള്ള ഒരറ്റത്ത് ഇരുമ്പ് കൊക്കായ ഘടിപ്പിച്ച വടി

4 തരം തൊട്ടികൾ

കാൽ തോട്ടി, അരതോട്ടി, മുക്കാതോട്ടി, മുഴുതോട്ടി. തോട്ടി പ്രയോഗം സാധാരണ തോലിപ്പുറത്താണ് ചെയ്യാറുള്ളത് അതായത് തൊലിയിൽ ഉടക്കി വലിച്ചു നിയന്ത്രിക്കുന്ന രീതി.

2 ) ചെറുകോൽ / കാരക്കോൽ - ഒരറ്റത്ത് വണ്ണം കൂടുതൽ ഉള്ള ചെറിയ വടി. ആനക്ക് ക്ഷതം ഏൽക്കാതെ തല്ലാൻ ആണ് ഇത് ഉപയോഗിക്കുക. ആനയുടെ ചില വേദന ഉണ്ടാകുന്ന ഭാഗങ്ങളിൽ ആണ് ഇതുകൊണ്ട് അടിക്കുക. അനുസരിപ്പിക്കാൻ വേണ്ടി അടിക്കുക ഇത് ചെയ്യുന്നതുകൊണ്ട് ആനക്ക് വലിയ ക്ഷതം ഒന്നും വരില്ലാ.

3) കത്തി - ആന കൈവിടുന്ന സാഹചര്യത്തിൽ അവനെ നിയന്ത്രിക്കാൻ, അനുസരിപ്പിക്കാൻ ചിലപ്പോൾ അധിക വേദന നല്കാൻ കത്തി ഉപയോഗിക്കും മിക്കവാറും ഓടുന്ന ആനകളെ വരുതിയിലാക്കാൻ കത്തി വേണ്ടി വരും

4)വലിയ കോൽ -ഏതാണ്ട് 10 അടിയോളം നീളമുള്ള വലിയ കോൽ. ചടച്ചി കൊണ്ടാണ് ഇത് നിർമ്മിക്കുക. ആനക്ക് ഏറ്റവും വേദന ഉണ്ടാക്കാൻ സാധിക്കു സന്ധി ഭാഗങ്ങളിൽ ഇടിച്ചു വേദനിപ്പിച്ചു നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. എല്ലിന്റെ ഭാഗത്ത്‌ നേരിട്ട് ഇടിക്കുക എന്ന് സാരം. ഇതിന്റെ ഒരറ്റം പിത്തള കൊണ്ടുള്ള മകുടവും (ഉരുണ്ടിരിക്കും ). എല്ലിലോ അല്ലങ്കിൽ സന്ധിയിലോ ഇടിക്കാൻ ഈ ഭാഗം ഉപയോഗിക്കും. പിന്നെ മറ്റേ അറ്റത്തു തടിച്ച ഉണ്ടയും പിന്നെ ചെറിയ ഒരു കൂര് അഥവാ മുനയും ഉണ്ടാകും ഈ ഭാഗം കൊണ്ട് ഇടിച്ചാൽ സന്ധിയിൽ വേദന ഉണ്ടാകും പിന്നെ കൂര് തൊലിയിൽ തുളഞ്ഞു കയറി രക്തവാർച്ച ഉണ്ടാകും അത്യധികം വേദന നല്കും സൂക്ഷിച്ചു ഈ ആയുധങ്ങൾ കൃത്യ ഭാഗത്ത്‌ പ്രയോഗിചില്ലാ എങ്കിൽ ആന ചരിയാനും സാധ്യത ഉണ്ട് ...

ഏറ്റവും അപകടകരവും ആനക്ക് അനരോഗ്യപരവും ആയ രണ്ടു പ്രയോഗങ്ങൾ

1) ചെവിക്കുള്ളിൽ തോട്ടിയുടെ കൊക്കായ കയറ്റി ഉടക്കി വലിക്കുന്നത്

2) ആനയുടെ കണ്ണുവലയത്തിൽ തോട്ടി ഉടക്കി വലിക്കുക ,കണ്ണിന്റെ കുറുകെ ചെറുകോൽ കൊണ്ട് അടിക്കുക ..ഇത് കാഴച്ചക്ക് സാരമായ കുഴപ്പം സൃഷ്ട്ടിചെക്കാം ..

മഹാരാഷ്ട്രയിലെ അഷ്ടവിനായക ദര്‍ശനം

മഹാരാഷ്ട്രയിലെ അഷ്ടവിനായക ദര്‍ശനം

അഷ്ടവിനായകദര്‍ശനം എന്നു കേള്‍ക്കുന്നതുതന്നെ പുണ്യമായിട്ടാണ് ഗണേശ ഭക്തര്‍ കരുതുന്നത്. അപ്പോള്‍ അഷ്ടവിനായക ദര്‍ശനം നടത്തുകയെന്നാലോ, ഇതില്‍പ്പരമൊരു ഭാഗ്യം മറ്റൊന്നില്ലെന്നേ അവര്‍ക്ക് പറയാനുണ്ടാകൂ. മഹാരാഷ്ട്രയിലെ എട്ട് ഗണപതിക്ഷേത്രങ്ങളെയാണ് അഷ്ടവിനായക ക്ഷേത്രങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. മയൂരേശ്വര്‍ ക്ഷേത്രം, സിദ്ധിവിനായക ക്ഷേത്രം, ബല്ലാലേശ്വര്‍ ക്ഷേത്രം, ഗിരിജാത്മക് ക്ഷേത്രം, ചിന്താമണി ക്ഷേത്രം, വിഗ്നേശ്വര്‍ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം, വരാട് വിനായക ക്ഷേത്രം എന്നിവയാണ് ഈ എട്ടുഗണപതിക്ഷേത്രങ്ങള്‍.

ഇവയെല്ലാം ഏറെക്കാലം പഴക്കമുള്ള ക്ഷേത്രങ്ങളാണ് എന്നതുതന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത. ഗണേശ, മുഗ്ദള പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളാണ് ഇവ. വാസ്തുവിദ്യാപരമായി ഏറെ വ്യത്യസ്തകളുള്ള ക്ഷേത്രങ്ങള്‍ എല്ലാം പലകാലങ്ങളിലായി പുനരുദ്ധരിക്കപ്പെട്ടവയാണ്. അടിയുറച്ച ഗണേശഭക്തരായിരുന്ന പേഷ്വ രാജാക്കന്മാരുടെ കാലത്താണ് ഇവയ്ക്ക് കൂടുതലായും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഹൈന്ദവമതവിശ്വാസികള്‍ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഈ എട്ടു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയിരിക്കണമെന്നാണ് പറയുക. ദൂരദേശങ്ങളിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും ഗണപതിയോട് ഭക്തികൂടുതലുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് അഷ്ടവിനായക ദര്‍ശനത്തിനുള്ള യാത്ര.

എട്ടുക്ഷേത്രങ്ങളും സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഗണപതിപ്രതിഷ്ഠകളൊന്നും തന്നെ മനുഷ്യനിര്‍മ്മിതമല്ലെന്നും ഗണപതി നേരിട്ട് ചൈതന്യം നല്‍കിയിരിക്കുന്നവയാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

എട്ടു ക്ഷേത്രങ്ങളും വ്യത്യസ്തങ്ങളാണ്, വ്യത്യസ്തഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയാണ് ഓരോ ക്ഷേത്രത്തിലുമുള്ളത്. ഓരോയിടത്തെയും ദര്‍ശനം വിവിധ തരത്തിലുള്ള ഗുണങ്ങള്‍ ഭക്തര്‍ക്ക് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്തങ്ങളാണെങ്കിലും ക്ഷേത്രങ്ങള്‍ക്കെല്ലാം പൊതുവായ പലകാര്യങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയും. ഓരോ ക്ഷേത്രത്തിലെയും ഗണപതി വിഗ്രഹങ്ങളുടെയും തുമ്പിക്കൈ ഓരോ രീതിയിലാണ്. ഏഴു ക്ഷേത്രങ്ങളിലും പലതരത്തിലാണ് തുമ്പിക്കയ്യിന്റെ രീതിയെങ്കിലും എല്ലാം ഇടതുവശത്തേയ്ക്ക് ചെരിഞ്ഞാണ് അരിയ്ക്കുന്നത്.

എന്നാല്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ തുമ്പിക്കൈ വലതുവശത്തേയ്ക്ക് നില്‍ക്കുന്ന രീതിയിലാണ്. വര്‍ഷാവര്‍ഷം ഒട്ടനേകം ഭക്തര്‍ അഷ്ടവിനായക ദര്‍ശനത്തിനായി എത്താറുണ്ട്. എട്ടുക്ഷേത്രങ്ങലെയും ബന്ധപ്പെടുത്തിക്കൊണ്ട് യാത്രാസൗകര്യമൊരുക്കുന്ന ഒട്ടേറെ ടൂറിസം സ്ഥാപനങ്ങളുണ്ട്. ബസുകളിലും മറ്റു വാഹനങ്ങളിലുമായിട്ടാണ് യാത്രാസൗകര്യങ്ങള്‍ ലഭ്യമാവുക. മൂന്നുദിവസമാണ് അഷ്ടവിനായക ദര്‍ശനത്തിന് വേണ്ട സമയം. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ആറും സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ടെണ്ണം റായ്ഗഡ് ജില്ലയിലാണ്.

ബല്ലാലേശ്വര്‍ ക്ഷേത്രം

റായ്ഗഡ് ജില്ലയിലെ പാലിയിലാണ് ബല്ലാല്ലേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് വിനായക ക്ഷേത്രങ്ങളില്‍ വിനായകന്റെ പേരിലല്ലാതെ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രം ഇതാണ്. സാരസ്ഗഡ് കോട്ടയ്ക്കും അംബ നദിയ്ക്കും ഇടയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശിലയില്‍ തീര്‍ത്ത സിംഹാസനത്തില്‍ ഇരിയ്ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ വിനായക പ്രതിഷ്ഠ. കിഴക്കിനഭിമുഖമായിരിക്കുന്ന വിഗ്രഹത്തിന്റെ തുമ്പിക്കൈ ഇടത്തേയ്ക്കു വളഞ്ഞാണിരിക്കുന്നത്. മോദകവും കയ്യിലേന്തി നില്‍ക്കുന്ന എലിയുടെ രൂപത്തിലുള്ള മറ്റൊരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തില്‍ കാണാം.

ചിന്താമണി ക്ഷേത്രം

പുനെയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ തെയൂറിലാണ് ചിന്താമണി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുരാഗ്രഹിയായ ഗണ രാജാവില്‍ നിന്നും എതാഗ്രഹവും സാധിച്ചുനല്‍കുന്ന അമൂല്യമായ ചിന്താമണി രത്‌നം തിരിച്ചെടുത്ത് സന്യാസിയും തന്റെ ഭക്തനുമായി കപിലയ്ക്ക് നല്‍കിയെന്ന കഥയുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. മാത്രമല്ല ആകുലനായ ബ്രഹ്മാവ് മനശാന്തിയ്ക്കായി ഇവിടെവച്ചാണ് ഗണപതിയെ പ്രാര്‍ത്തിച്ചതെന്നും വിശ്വസിക്കപ്പെടുന്നത്.

വരാട് വിനായക ക്ഷേത്രം

റായ്ഗഡ് ജില്ലയിലെ കോലാപൂര്‍ താലൂക്കിലെ മഹദ് ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു തടാകതീരത്തുനിന്നുമാണേ്രത ഇവിടുത്തെ ഗണേശ വിഗ്രഹം കണ്ടുകിട്ടിയത്. പിന്നീട് ക്ഷേത്രം പണിത് വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. പേഷ്വ രാജാക്കന്മാരുടെ കാലത്ത് പുനര്‍നിര്‍മ്മിച്ചക്ഷേത്രമാണ് ഇപ്പോഴുള്ളത്.

യാത്രാമാര്‍ഗ്ഗം

മയൂരേശ്വര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വലിയ നഗരം പുനെയാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്നത് മോര്‍ഗാവിലാണ്. പുനെയില്‍ നിന്നും 80 കിലോമീറ്ററുണ്ട് മോര്‍ഗാവിലേയ്ക്ക്. പുനെ-സോളാപൂര്‍ ഹൈവേയിലാണ് യാത്രചെയ്യേണ്ടത്. ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ പുനെയില്‍ നിന്നും മോര്‍ഗാവിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ജെജൂരിവഴിയും മോര്‍ഗാവിലെത്താം.

അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ദതെകിലാണ് ണ് സിദ്ധിവിനായക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുനെ-സോളൂപൂര്‍ റെയില്‍വേ ലൈനിലുള്ള ഡൗണ്ട് ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അവിടെനിന്നും 18കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ഇവിടേയ്ക്ക് ടാക്‌സികളും ബസുകളുമെല്ലാം ലഭ്യമാണ്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഇടക്ക് റൂട്ട് മാറിയും ബസ് മാറിയും മറ്റുമുള്ള വിഷമതകള്‍ ഒഴിവാക്കാം.

പാലിയില്‍ സ്ഥിതിചെയ്യുന്ന ബല്ലാലേശ്വര്‍ ക്ഷേത്രം കര്‍ജാതില്‍ നിന്നും 30 കി.മി അകലെയാണ്. മുംബൈയില്‍ നിന്നാണെങ്കില്‍ ഇവിടേയ്ക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്. മുംബൈയില്‍ നിന്നും ഖൊപോലി, പന്‍വേല്‍ എന്നീ വഴികളിലൂടെ ബല്ലാലേശ്വറിലെത്താം. മുംബൈ, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബല്ലാലേശ്വറിലേയ്ക്ക് ഇഷ്ടംപോലെ വാഹനങ്ങള്‍ ലഭ്യമാണ്. ഇവിടെയും ടൂറിസം സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാണ്.

നാസിക്- പുനെ റോഡിലാണ് ഗിരിജാത്മക് ക്ഷേത്രം. ലെന്യാദ്രിയ്ക്കടുത്തുള്ള പട്ടണം ജുന്നാറാണ്. തീവണ്ടിയിലാണ് യാത്രയെങ്കില്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പുനെയാണ്. പുനെയിലെ ശിവജിനഗറില്‍ നിന്നും മുംബൈയില്‍ നിന്നും ജുന്നറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.

ചിന്താമണി ക്ഷേത്രം സ്ഥിതിചെയ്യുന്ന തെയൂര്‍ ബോര്‍ ഘട്ടിന് അടുത്താണ്. മുംബൈ-ഖണ്ഡാല റോഡിലാണ് ബോര്‍ ഘട്ട് സ്ഥിതിചെയ്യുന്നത്. പനെയില്‍ നിന്നാണെങ്കില്‍ പുനെ-സോളാപൂര്‍ ഹൈവേയിലൂടെയാണ് തെയൂറിലേയ്ക്ക് യാത്രചെയ്യേണ്ടത്. പുനെയില്‍ നിന്നും മുംബൈയില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.

ജുന്നാറില്‍ നിന്നും നാരായണ്‍ഗാവില്‍ നിന്നും 8 കിലോമീറ്റര്‍ അകലത്തിലാണ് വിഗ്നേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഒസ്ഹാര്‍. പുനെ-നാസിക് പാതയിലാണിത്. ഇവിടേയ്ക്ക് ഓട്ടോറിക്ഷകളും, ബസുകളുമെല്ലാം ലഭ്യമാണ്. പുനെയില്‍ നിന്നും മുംബൈയില്‍ നിന്നും ജുന്നാറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.

പുനെ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകല പൂനെ-നഗര്‍ ഹൈവേയിലാണ് മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്ന രന്‍ജന്‍ഗാവ്. ശിവാജി നഗര്‍ സ്റ്റാന്റില്‍ നിന്നും ഇവിടേയ്ക്ക് ഒട്ടേറെ ബസുകള്‍ ലഭിയ്ക്കും.

മുംബൈയില്‍ നിന്നും 83 കിലോമീറ്റര്‍ അകലെയാണ് വരാട് വിനായക ക്ഷേത്രമുള്ള മഹാട് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ഹാല്‍ഗാവ് ഗ്രാമത്തില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കാര്‍ജാത്, ഖൊപോലി എന്നിവയിലേതെങ്കിലും സ്‌റ്റേഷനില്‍ ഇറങ്ങണം. മുംബൈ-പുനെ പാതയിലാണ് ഈ രണ്ട് സ്ഥലങ്ങളും. തീവണ്ടിയിറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്ക് ടാക്‌സികളും ബസുകളും ലഭിയ്ക്കും.