ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 January 2018

പ്രകൃതിയും വിശ്വാസവും

പ്രകൃതിയും വിശ്വാസവും

സസ്യ-ജന്തുജീവജാലങ്ങളുടെ വൈവിധ്യം മനുഷ്യരാശിയുടെ നിലനില്‍പ്പിന് കൂടിയേ തീരു. പക്ഷേ ആര്‍ത്തിപെരുത്ത മനുഷ്യന്റെ അതിക്രമത്തില്‍ ഭൂമിയിലെ ജീവസമ്പത്തില്‍ പലതിനും വംശനാശം ഭവിക്കുന്നു. ചിലത് ഭൂമുഖത്തുനിന്നും പാടേ അപ്രത്യക്ഷമാകുന്നു. അതോടെ പ്രകൃതിയുടെ സന്തുലനം തന്നെ തകരുന്നു. നോക്കൂ നമ്മുടെ കൃഷിയിടങ്ങളില്‍ വല്ലാതെ പെരുത്ത കീടങ്ങളുടെ കാര്യം. പഴയകാലത്തെ സ്ഥിതി ഇതായിരുന്നില്ല. നമ്മുടെ തൊടിയിലും വയലിലുമൊക്കെ ഒരുതരം സമീകൃത കീടനിയന്ത്രണം നിലനിന്നിരുന്നു.തവളകളെ പിടിച്ച് കാലുമുറിച്ച് മറുനാട്ടിലേക്ക് കയറ്റിയയച്ചപ്പോള്‍ ചാഴിയും കീടവും പെരുകി.  ആഫ്രിക്കന്‍ പായല്‍ പെരുകിയപ്പോള്‍ ആമ്പല്‍ മറഞ്ഞു. മറുനാടന്‍ മുശി പുഴകളില്‍ തേരോട്ടം നടത്തിയപ്പോള്‍ മത്തിയും അയലയും അകന്നു. ഇത് കണ്‍മുന്നില്‍ കാണുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍. ലോകമെങ്ങും അനുദിനം ഓരോരോ ജീവി വര്‍ഗം അപ്രത്യക്ഷമാവുകയാണ്. അതിന്റെ ഫലം സമസ്ത ജീവജാലങ്ങളും അനുഭവിക്കുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള മുറവിളി ലോകത്തിന്റെ നാനാഭാഗത്തുമുയര്‍ന്നത്. 1980 കളുടെ തുടക്കത്തിലാണ് ആഗോള സംഘടനകള്‍ ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തിത്തുടങ്ങിയതും ഒത്തൊരുമയോടെ മുന്നോട്ടുവന്നതും. അങ്ങനെ 1993 ഡിസംബര്‍ 29 ന് ജൈവവൈവിധ്യ കണ്‍വെന്‍ഷന്‍ എന്ന ആഗോള ഉടമ്പടി നിലവില്‍ വന്നു. പക്ഷേ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ സങ്കല്‍പ്പത്തില്‍ പുതുമയില്ല. ഓണത്തിന് ഉറുമ്പൂട്ടും നിത്യവും മീനൂട്ടും കാക്കകള്‍ക്ക് ചോറൂണും മാടുകള്‍ക്കായി  മാട്ടുപ്പൊങ്കലുമൊക്കെ ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ജൈവവൈവിധ്യ സംരക്ഷണം നമ്മുടെ ജീവിതലക്ഷ്യമാണ്. സംസ്‌കാരത്തിന്റെ ഭാഗമാണ്. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ മനുഷ്യന്‍ പിറക്കുന്നതും മനുഷ്യ സ്ത്രീയില്‍ പക്ഷികളും നാഗങ്ങളുമൊക്കെ പിറക്കുന്നതുമൊക്കെ വിവരിച്ച പുരാണങ്ങള്‍ നമ്മില്‍ സമസ്ത ചരാചരങ്ങളും തുല്യരാണെന്ന ബോധമാണ് നല്‍കിയത്. ഈശ്വരന്മാരും ഋഷിമാരുമൊക്കെ സസ്യലതാദികള്‍ക്ക് ജന്മം നല്‍കിയ എത്രയെത്ര കഥകളാണ് നാം ചെറുപ്പം മുതല്‍ക്കേ കേട്ടുവരുന്നത്. ഐശ്വര്യദേവതയായ ലക്ഷ്മി തുളസിയായി ജന്മമെടുത്തത്; മനുഷ്യര്‍ക്കാവശ്യമായ വിത്തും വളവുമൊക്കെ ദേവേന്ദ്രന്‍ അന്നം പുലയി വശം കൊടുത്തയച്ചത്. ഇന്ദ്രന്‍ മയിലിന് സൗന്ദ്യര്യം നല്‍കിയത്. കള്ളം പറഞ്ഞ കൈതപ്പൂവിനെ മഹേശ്വരന്‍ ശപിച്ചത് അങ്ങനെ എത്രയോ കഥകള്‍. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്‍ പ്രജാപതി ദക്ഷന്റെ എട്ടുപുത്രിമാരെ വിവാഹം കഴിച്ചുവത്രേ. തദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധവശ, മനു, അനല എന്നിങ്ങനെ എട്ടുപേര്‍. അതില്‍ താമ്രയുടെ മക്കളായ ക്രൗഞ്ചി മൂങ്ങകള്‍ക്ക് ജന്മം നല്‍കി. ശ്വേനി പരുന്തുവര്‍ഗത്തേയും കഴുകനേയും പ്രസവിച്ചു. ധൃതരാഷ്ട്രയാവട്ടെ ഹംസങ്ങളേയും കളഹംസങ്ങളേയും ജനിപ്പിച്ചു. ശുകിയുടെ കൊച്ചുമകള്‍ വിനത ഗരുഡനും അരുണനും ജന്മം നല്‍കി. കദ്രു സമസ്ത നാഗജാതികള്‍ക്കും മാതാവായി. മരീചിയുടെ മകന്‍ കശ്യപന് കാകി എന്ന ഭാര്യയിലുണ്ടായതാണത്രെ കാക്കകള്‍. വാല്മീകീ രാമായണത്തിലെ ആരണ്യകാണ്ഡം സിംഹത്തിന്റെ ഉല്‍പ്പത്തി വിവരിക്കുന്നതിങ്ങനെ-കശ്യപപ്രജാപതിക്ക് ക്രോധവശാലുണ്ടായ ഹരിയുടെ നേര്‍മക്കളാണ് സിംഹകുലം. പശുക്കള്‍ക്കായി ഐശ്വര്യസമൃദ്ധമായ ഗോലോകം തന്നെ സൃഷ്ടിച്ചുനല്‍കിയ മഹാഭാവനകള്‍ ഗോക്കളുടെ അനുഗ്രഹം തേടാനായി ഗോമതി മന്ത്രം തന്നെ ചമച്ചു. അവര്‍ പര്‍വതങ്ങള്‍ക്കുപോലും ചിറകുകള്‍ കല്‍പ്പിച്ചു നല്‍കി. പറന്നു നടന്ന പര്‍വതങ്ങളുടെ ശല്യം അസഹ്യമായപ്പോള്‍ ഇന്ദ്രന്‍ അവയുടെ ചിറകുകള്‍ അരിഞ്ഞുകളഞ്ഞുവത്രെ. ഇതൊക്കെ അന്ധവിശ്വാസമെന്നുപറഞ്ഞത് തള്ളിക്കളയാനുള്ളതല്ല. മറിച്ച് സമസ്ത പ്രപഞ്ച ജീവജാലങ്ങളുടേയും തുല്യത മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. മനുഷ്യനും മൃഗങ്ങളുമായുള്ളത് മാതൃ-പിതൃ-പുത്ര ബന്ധമാണെന്നു പറയാം. ദൈവീകമായ അടുപ്പം. പിന്നെ, മൃഗങ്ങളെ തല്ലാനും കൊല്ലാനും നമുക്ക് എങ്ങനെ കഴിയും. അതാണ് ഭാരതത്തിലെ ജൈവവൈവിധ്യത്തിന്റെ അടിത്തറ. പണ്ട് ദക്ഷിണ ഭാരതത്തില്‍ വരള്‍ച്ചവന്നപ്പോള്‍ അഗസ്ത്യ മഹര്‍ഷിവശം മഹേശ്വരന്‍ പുണ്യജലം കൊടുത്തയച്ചുവെന്ന് കഥ. വരള്‍ച്ചവന്നിടത്ത് പുണ്യതീര്‍ത്ഥം നിറഞ്ഞ കമണ്ഡലു കമഴ്ത്തിയാല്‍ ജലസമൃദ്ധിയുണ്ടാകുമെന്ന അനുഗ്രഹവുമായി. അപ്പോഴാണ് ദയവാനായ ഗണപതി ഭഗവാന്‍ കാക്കയുടെ രൂപത്തിലെത്തി കമണ്ഡലു തട്ടിമറിച്ചത്. അവിടെ കാവേരിനദി പിറന്നു. ഈശ്വരന്മാരുടെ വാഹനങ്ങളായി പുരാണകാരന്മാര്‍ കല്‍പ്പിച്ചുനല്‍കിയതും മൃഗങ്ങളെത്തന്നെയാണ്. ഗണപതി(എലി), സുബ്രഹ്മണ്യന്‍(മയില്‍), വിഷ്ണു(ഗരുഡന്‍), മഹേശ്വരന്‍(കാള), മഹാദേവി(സിംഹം)...പരേതാത്മാക്കളെ പ്രതിനിധീകരിച്ചു ബലിച്ചോര്‍ കഴിക്കാനുള്ള അവകാശം കാക്കകള്‍ക്ക്  കല്‍പ്പിച്ചുകൊടുത്തതും വെറുതെയല്ല. സൗന്ദര്യവിഹീനരായ പാവം കാക്കകളും സുഖമായിക്കഴിയട്ടെയെന്ന വിശ്വാസം കൊണ്ടാവണം. തൊടിയിലെ മരുന്നുകളുടെ ഔഷധമൂല്യം കണ്ടറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. പക്ഷേ ഈശ്വരപൂജയ്ക്കും അനുഷ്ഠാനങ്ങള്‍ക്കും അതേ സസ്യങ്ങളെ കല്‍പിച്ചു നിശ്ചയിച്ചതും ആചാര്യന്മാര്‍ തന്നെ. അതിന് ലക്ഷ്യം രണ്ട്-ഒന്ന് മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ട ക്രിയകള്‍ക്ക് ഔഷധികളെ ഉപയോഗിക്കുക. രണ്ട് ജൈവവൈവിധ്യം സംരക്ഷിക്കുക. വേദനിശ്ചയപ്രകാരം യാഗത്തിന് അത്യാവശ്യമാണ് അഷ്ടദ്രവ്യം. അതില്‍ അടങ്ങിയിരിക്കുന്നതോ? അരയാല്‍, അത്തി, പ്ലാവ്, പേരാല്‍, വെണ്‍കടുക്, എള്ള് പിന്നെ നെയ്യും പായസവും. പൂജയ്ക്ക് ആവശ്യമായ അഷ്ടപുഷ്പങ്ങളുടെ കാര്യവും മറിച്ചല്ല. പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അലരി, ചെന്താമര എന്നിവ. അഷ്ടാദശസസ്യങ്ങള്‍ എന്ന വിശുദ്ധപദവിയിലുമുണ്ട് സംവരണം ലഭിച്ച ഒന്നര ഡസന്‍ സസ്യങ്ങള്‍-യവം, ഗോതമ്പ്, എള്ള്, തിന, മുതിര, ഉഴുന്ന്, ചെറുപയറ്. പെരുമ്പയറ്, അമരം(രണ്ടുതരം), തുവര, കടല, കുരുമുളക്, കടുക്, വരക്, വരിനെല്ല്, കറുകനെല്ല്, ചാമ എന്നിവയാണവ. ആയുര്‍വേദത്തില്‍ പനിക്കുള്ള ഒരു കഷായ യോഗമാണ് ഷഡംഗം. മുത്തങ്ങ, ചന്ദനം. ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ ഷഡംഗത്തില്‍ വരുന്നു. ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന അഷ്ടഗന്ധം എന്ന വിശുദ്ധകൂട്ടിലും വരുന്നത് നമ്മുടെ നാട്ടിന്‍പുറത്തെ സസ്യലതാദികളത്രെ. അകില്‍, ചന്ദനം, ഗുല്‍ഗുലു, മാഞ്ചി, കുങ്കുമം, കൊട്ടം, രാമച്ചം, എരുവേലി എന്നിവ. അഷ്ടചൂര്‍ണത്തിലെ അംഗങ്ങളാവട്ടെ ചുക്ക്, മുളക്, തിപ്പലി, അയമോദകം, ജീരകം, കരിംജീരകം, ഇന്തുപ്പ്, കായം എന്നിവയും. ഇതില്‍ കായം എന്ന കഥാപാത്രം അഫ്ഗാന്‍ അഥവാ ഗാന്ധാരദേശക്കാരനാണ്. ദശമൂലം എന്ന ഔഷധക്കൂട്ടില്‍ അഞ്ച് വൃക്ഷങ്ങളും അഞ്ച് സസ്യങ്ങളുമാണ് ഘടകങ്ങള്‍. കുമിഴ് (കുമ്പിള്‍), കൂവളം, പാതിരി, പലകപ്പ, ജാതി, മൂഞ്ഞ, ഓരില, മൂവില, ചെറുവഴുതിന, വെണ്‍വഴുതിന, ഞെരിഞ്ഞില്‍ എന്നിവയാണ്. ഒന്നാന്തരം മരുന്നാണത്. മൂന്നുവൃക്ഷങ്ങളുടെ ഫലങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേരുമ്പോള്‍ ത്രിഫല എന്ന മരുന്ന് ജനിക്കുന്നു. എരിവുള്ള ഔഷധ സസ്യങ്ങളായ ചുക്ക്, കുരുമുളക്, തിപ്പലി, എന്നിവ ചേര്‍ന്നാണ് ദഹനക്കേടിനും ശ്വാസകോശ രോഗങ്ങള്‍ക്കും മറ്റുമുള്ള മരുന്നായ ത്രികടു ഉണ്ടാക്കുന്നത്. ചര്‍മരോഗ ചികിത്സയ്ക്കുള്ള നാല്‍പാമരത്തില്‍ അത്തി, ഇത്തി, പേരാല്‍, അരയാല്‍, എന്നീ വൃക്ഷങ്ങളുടെ തൊലിയാണ് ഉള്‍ച്ചേരുന്നത്.ദൈവീകവും ഔഷധപരവുമായ കാര്യങ്ങളില്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലും സസ്യലതാദികള്‍ക്ക് അപാരമായ പ്രാധാന്യമാണ് നമ്മുടെ പൂര്‍വികര്‍ നല്‍കിയത്. വീടിനുകിഴക്കായി ചെത്തിയും പ്ലാവും പേരാലും; തെക്ക് അത്തിയും പുളിയും കമുകും; പടിഞ്ഞാറ് അരയാലും പേരയും തെങ്ങും വടക്ക് പുന്നയും ഇത്തിയും മാവും എന്നിങ്ങനെയുള്ള നിഷ്‌കര്‍ഷകളാണ് പണ്ടുണ്ടായിരുന്നത്. വീടിന്റെ ഇരുവശങ്ങളിലും പിന്നിലും കുമിഴ്, കൂവളം, കടുക്ക, കൊന്ന, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, എന്നിവയാണത്രെ ഉത്തമം. വൃക്ഷം നടുന്നതിന് ഉത്തമമായ നാളുകള്‍പോലും നമുക്കുണ്ട്. തൈകള്‍ നട്ടുവെയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുണ്ട് നാളുകള്‍. ഓരോ നക്ഷത്രക്കാര്‍ക്കും യോജിച്ച മരങ്ങളും അവകൂടിച്ചേരുന്ന നക്ഷത്രവനങ്ങളും നമ്മുടെ പൂര്‍വികര്‍ വിഭാവന ചെയ്തത്  അന്ധവിശ്വാസം കൊണ്ടായിരുന്നില്ല മറിച്ച് ശാസ്ത്രാവബോധം കൊണ്ടായിരുന്നു. നാട്ടാര്‍ക്ക് നന്മ നല്‍കുവാനും നാട്ടറിവുകള്‍ സംരക്ഷിക്കാനും; ഒപ്പം നാട്ടിലെ ജൈവവൈവിധ്യം കാത്തുരക്ഷിക്കാനുമായിരുന്നു...

ശീവേലിയും ശീഭൂതബലിയും

ശീവേലിയും ശീഭൂതബലിയും

മഹാക്ഷേത്രങ്ങളിലൊക്കെ അഞ്ചു പൂജയും മൂന്ന് ശീവേലിയും ഉണ്ടാകുമല്ലോ. എല്ലാപൂജയ്ക്കും 'തൂവാലടയ്ക്കൽ'  അഥവാ 'തൂവാൻ അടയ്ക്കൽ'  ഉണ്ടല്ലോ. അഗ്നികോണിൽ ഉള്ള (തിരുമുറ്റത്ത്)  ബലിക്കല്ലിൽ തന്ത്രി അഥവാ ശാന്തിക്കാരൻ ഓരോ പൂജയ്ക്കും ബലിതൂകും. ഈ ബലി എല്ലാ ദേവതമരേയും ഉദ്ദേശിച്ചുകൊണ്ടുള്ള ബലികൂടിയാണ് എന്ന് മനസ്സിലാക്കണം. ദേവന്റെ പാർഷാദന്മാരിലൊരാളാണ് അഗ്നി എന്നത് ശരി തന്നെ. അതേ സമയം അഗ്നി 'ഹുതവഹൻ' കൂടിയാണല്ലോ. ' സ്വാഹ'  കാരന്തമന്ത്രം കൊണ്ടാണ്  ബലിതൂകുന്നത്.  അഗ്നിയിൽ ഹവിസ്സ് ആഹൂതി ചെയ്യപ്പെടുകതന്നെയാണ്.  ആ ഹവിർഭാഗം എല്ലാവർക്കുമായി പങ്കുവെക്കപ്പെടുന്നു എന്ന സങ്കല്പത്തിൽത്തന്നെയാണ്  അഗ്നിക്ക് ബലിതൂകുന്നത്.    

ശീവേലി (ശീബലി)യ്ക്കാകട്ടെ ബലിതൂകൽ ഒന്നുകൂടി വിസ്തരിക്കുകയായി.. അകത്തും പുറത്തുമുള്ള  എല്ലാ പാർഷാദന്മരുടെ ബലിക്കല്ലുകളിലും  വെവ്വേറെ ബലിതൂകും മാതൃക്കല്ലിലും  വലിയ ബലിക്കല്ലിലും വലിയബലിക്കല്ലിലും

'വിഷ്ണുപാർഷദേഭ്യഃ സർവ്വേഭ്യോ ഭൂതേഭ്യോ നമോ നമഃ സ്വാഹ'

എന്ന മന്ത്രം കൊണ്ടുകൂടി ബലിതൂകും. അപ്പോൾ വ്യപ്തി കുറെകൂടി വർദ്ധിച്ചല്ലോ, മാതൃക്കല്ലിൽ മാതൃഗണങ്ങൾക്ക് വിസ്തരിച്ചുതന്നെ ബലികൊടുക്കുന്നു.

'മാതൃഭ്യോ നമഃ സ്വാഹാ'  'ലോകമാതൃഭ്യോ നമഃ സ്വാഹ'
'സർവ്വമാതൃഭ്യോ നമഃ സ്വാഹാ"
'സർവ്വ മാതൃഗണഭ്യോ നമഃ സ്വാഹാ'

എന്നീ നാലു മന്ത്രങ്ങൾക്കു പുറമേ
 
"നാനാരൂപാ മാതരഃ  പ്രതിദിശം  വ്യവസ്ഥിതാഃ
ദിവ്യന്തരീക്ഷഭൌമാഃ     പാതാളനിവാന്യശ്ചേഽഹായാന്തു    വിഷ്ണ്വാജ്ഞയാ മാമനുഗൃഹ്ണന്തു പ്രതിഗൃഹ്ണന്തു പൂജാം  സർവ്വരൂപധാരിണ്യസ്താഭ്യോ ദേവീഭ്യോ നമോ നമഃ സ്വാഹാ"

എന്ന മന്ത്രം കൊണ്ടുകൂടി ഉണ്ട് ബലിതൂകൽ. ശ്രീഭൂതബലിയ്ക്കാട്ടെ  വ്യാപ്തി ഒന്നുകൂടി വർദ്ധിക്കുകയായി ഓരോ പാർഷദന്റെയും ബലിക്കല്ലിൽ അതാതു പാർഷദന്റെ മന്ത്രംകൊണ്ട് ബലിതൂകുന്നതിനു പുറമേ  ആ പാർഷദന്റെ പാർഷദന്മാർക്കുകൂടി ബലി തൂകലൂണ്ട്. പുറത്തെ പ്രദക്ഷിണത്തിന്റെ സംഖ്യയും വർദ്ധിക്കുന്നു . ഭൂതഗണങ്ങൾക്ക് ബലി തൂകാൻ മാത്രമായി ഒരു പ്രദക്ഷിണമുണ്ട്. വിഷ്ണു പാർഷദേഭ്യഃ  സർവ്വേഭ്യോഭൂതേഭ്യോ നമോ നമഃ  സ്വാഹാ"   (വിഷ്ണു എന്നു കാണുന്നിടത്തെല്ലം രുദ്ര/ ദുർഗ്ഗ/ ശാസ്തൃ/കാളി  തുടങ്ങിയ നാമങ്ങൾ അതാത് ദേവീദേവന്മർക്ക്) എന്ന മന്ത്രം കൊണ്ട് എല്ലാവർക്കുമായി ഉദ്ദേശിച്ച് എട്ടുദിക്കിലും പുറത്തേക്കും ബലി തൂകുന്നു. ഇതിൽ നിന്നൊക്കെ ആ പ്രദേശത്തുളള എല്ലാ അമാനുഷശക്തികളേയും തൃപ്തിപ്പെടുത്താനാണ് ബലികൾ എന്നു മനസ്സിലാക്കമല്ലോ.  ഇതിനു പുറമെ ശീവേലിക്കും ശ്രീഭൂതബലിക്കും, ഉത്സവബലി മുതലാവയ്ക്കും  ചുറ്റമ്പലത്തിൽ നിന്നും പറത്തേക്ക് എഴുന്നളിക്കുമ്പോൾ  തന്ത്രി (മേശാന്തി)  ചെല്ലുന്ന പ്രാർത്ഥനാ മന്ത്രംകൂടി ശ്രദ്ധേയമാണ്

"യേ സമസ്തം ജഗത്വ്യാപ്യ തിഷ്ഠന്തി ബലികാങ്ക്ഷിണഃ  വിഷ്ണുപാരിഷദാഃ സർവ്വേ ഗൃഹ്ണന്തു ബലി മുത്തമം" 

ബലി തൂകലിന്റെ വ്യാപതി എത്ര വലിയതാണെന്ന് മനസ്സിലായില്ലെ?  ലോകം മുഴുവൻ വ്യപിച്ചു നിൽക്കുന്ന പാർഷദന്മാർക്കാണ്  ബലി തൂവുന്നത്.   

ശീവേലിമുതൽക്കുള്ള ബലികളൊന്നു തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ  ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എന്ന വസ്തുത അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ദേവൻ സാക്ഷിമാത്രമാണ്.   

'തൽസാക്ഷിതം ക്ല്പ്തസുദീപ്തദീപ  വാദ്യാദിഹൃദ്യം ബലിമാതനോതു"

എന്നാണ്   തന്ത്ര സമുച്ചയവിധി. തന്റെ അനുചരന്മാരെക്കൊണ്ട് വന്നവർക്കെല്ലാം ചോറുവിളമ്പിക്കൊടുപ്പിക്കുന്ന സർവ്വാണിയുടെ മേൽനോട്ടം വഹിച്ചുക്കൊണ്ട് നിൽക്കുന്ന, പ്രഭുവിന്റെ നിലയാണ് ഈ ബലികളിൽ  ദേവനുള്ളത്. ദേവൻ തന്ത്രിയെക്കൊണ്ട് ഭൂതഗണങ്ങക്കെല്ലം ബലി തൂകിയ്ക്കുയാണ്   എന്തിനു വേണ്ടി???.      
നാട്ടുകർക്കെല്ലാവർക്കും  സർവ്വതോമുഖമായ ശ്രേയസുണ്ടാവാൻ വേണ്ടി. ക്ഷേത്രമാണ് എല്ലാ ജനപദങ്ങളുടെയും  കേന്ദ്രബിന്ദു ക്ഷേത്രേശനാണ് ജനപദത്തിന്റെ അധിനായകൻ . ആ പ്രദേശത്തുള്ള നല്ലവരും ചീത്തവരുമായ എല്ലാഭൂതഗണങ്ങളും  തൃപ്തരായാൽ മാത്രമേ ജനങ്ങൾക്ക് സ്വൈരജീവിതവും സമ്പൽ സമൃദ്ധിയും ഉണ്ടാവുകയുള്ളൂ.

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:-

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:-

വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥ.  വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്. അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു . വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ്. വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്

ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ ഒത്തുചേരൽ

ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ  ഒത്തുചേരൽ

ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്‌ ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്.

ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ്‌ ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക.

ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌? എന്താണു നാം തമ്മിലുള്ള ബന്ധം?’ ഹനുമാന്‌ ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”

വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:

“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ;
ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു.
ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.

വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്‌ ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.
ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം.

ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല.

രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്‌ ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്‌) ഹനുമാന്‌ ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്‌ ഹനുമാൻ പറയുന്നത് - ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ്‌ പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോ‍ാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്‌ ഹനുമാൻ പറയുന്ന ഈ ആത്മഭാവം.

അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊ ള്ളുന്നു...