ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 July 2017

സംഖ്യാ

സംഖ്യാ

പ്രാചീന ഭാരതത്തിൽ പത്തൊൻപതു സ്ഥാനം വരെയുള്ള സംഖ്യകൾ കൈകാര്യം ചെയ്തിരുന്നു ഗണിതശാസ്ത്ര വിശാരദനായ ഭാസ്കരചാര്യർ ലീലാവതി എന്ന ഗ്രന്ഥത്തിൽ പത്തൊൻപത് അക്കങ്ങൾ വരെയുള്ള സംഖ്യകൾക്കു കൊടുത്തിരിക്കുന്ന പേരുകൾ താഴെ കൊടുക്കുന്നു.

1
ഏകം
10
ദശം
100
ശതം
1000
സഹസ്രം
10000
അയുതം
100000
ലക്ഷം
1000000
പ്രയുതം
10000000
കോടി
100000000
അർബുദം
1000000000
അബ്ജം
10000000000
ഖർവ്വം
100000000000
ത്രിഖർവ്വം
1000000000000
മഹാപഞ്ചം
10000000000000
ശങ്കു
100000000000000
ജലധി
1000000000000000
അന്ത്യം
10000000000000000
മധ്യം
100000000000000000
പരാർദ്ധം
1000000000000000000
ദശപരാർദ്ധം

ബാലി

രാമായണ കഥാപാത്രങ്ങൾ

ബാലി

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ വാനര രാജാവാണ് ബാലി. 

ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.

ബാലിക്ക് എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം കിട്ടിയിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബാലിയെ യുദ്ധത്തിൽ കീഴ്പെടുത്തുവാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബാലി ശിവപൂജ ചെയ്തു കൊണ്ടിരിക്കു‌മ്പോൾ രാവണൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ പകുതി ശക്തികൂടി ലഭിച്ച ബാലി രാവണനെ വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു.

ഒരിക്കൽ ബാലി, മായാവി എന്ന രാക്ഷസനുമായി യുദ്ധം ചെയ്യാൻ രാക്ഷസന്റെ ഗുഹയിലേക്ക് കയറിപ്പോകുമ്പോൾ ഗുഹാകവാടം ബന്ധിക്കാൻ സുഗ്രീവനോട് ആവശ്യപ്പെട്ടു. എന്നാൽ രാക്ഷസന്റെ മായയാൽ തെറ്റിദ്ധരിക്കപ്പെട്ട് ബാലി മരിച്ചു എന്നു കരുതി സുഗ്രീവൻ ഗുഹാകവാടം തുറക്കാതെ തിരികെ പോയി. സ്വയം ഗുഹാ കവാടം തുറന്ന് പുറത്തു വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി.

ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെഅന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു. രൂപസാദൃശ്യമുള്ള സഹോദരങ്ങളിൽ നിന്നും മാലയണിഞ്ഞ സുഗ്രീവനെ ശ്രീരാമൻ തിരിച്ചരിയുകയും ബാലിയെ ഒളിയമ്പെയ്തു വധിക്കുകയും ചെയ്തു.

അമ്പേറ്റ് നിലത്തുവീണ ബാലി താൻ ചെയ്ത തെറ്റുകൾ എന്താണെന്നു ശ്രീരാമനോടു ചോദിക്കുകയും അതിനുത്തരമായി സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടികൊടുത്തു. ശേഷം തന്റെ വിശ്വരൂപം കാട്ടി ബാലിക്ക് മോക്ഷം കൊടുത്തു.

ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തു കൊന്നത് ഉചിതമാണോ? 

സുഗ്രീവനെ ബാലി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഋഷ്യമൂകാചലത്തില്‍ നിന്നും സുഗ്രീവനു താഴെ ഇറങ്ങുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ അതിനുതക്കവണ്ണം സുഗ്രീവന്‍ തെറ്റു ചെയ്തിട്ടുമില്ല. ഒരു തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വിരോധമാണ് ശത്രുതയ്ക്ക് ഹേതു. ഒരുപക്ഷേ, ദേഷ്യംകൊണ്ട് തല്ക്കാലം വിരോധം തോന്നിയെങ്കിലും ക്രമേണ സത്യാവസ്ഥമനസ്സിലാക്കി ബാലിക്ക് സുഗ്രീവന്റെ തെറ്റു പൊറുക്കാമായിരുന്നു. പക്ഷെ ബാലി അത്തരക്കാരനല്ല. അഹങ്കാരിയും വൈരാഗ്യബുദ്ധിയുമാണ്. അതിനാല്‍ ഇവരിലൊരാള്‍ക്ക് മാത്രമെ സ്വതന്ത്രമായി ജീവിച്ചിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ശ്രീരാമന്‍ ആരുടെ പക്ഷമാണ് ചേരേണ്ടത്?

ബാലിയോട് സഖ്യം ചെയ്യുന്നതായിരുന്നു ശ്രീരാമന് നല്ലത്. പക്ഷെ, ശ്രീരാമന്‍ തന്റെ സ്വാര്‍ത്ഥമായ നന്മയെയല്ല മുന്‍നിര്‍ത്തിയത്. ആദര്‍ശത്തെയാണ്. സുഗ്രീവനാണ് ഇവിടെ ആര്‍ത്തന്‍. ദുഃഖം അനുഭവിക്കുന്നവന്‍. അതിനാല്‍ സുഗ്രീവനാണു സഹായത്തിനര്‍ഹതയുള്ളവന്‍. മാത്രമല്ല ബാലി ജീവിച്ചിരുന്നാല്‍ അയാള്‍ അക്രമസ്വഭാവമുള്ളവനാകകൊണ്ട് മേലിലും മറ്റുള്ളവര്‍ക്ക് അകാരണമായി ദുഃഖമുണ്ടാകുവാനിടയുണ്ട്. അതുകൊണ്ട് ധര്‍മമനുസരിച്ച് ശ്രീരാമന് സുഗ്രീവനെ സഹായിക്കുകയേ നിര്‍വാഹമുള്ളൂ. ബാലിയെ നേരിട്ടു കൊല്ലാന്‍ സാധ്യമല്ല. കാരണം ബാലിയുടെ വരബലം അതാണ്. അതിനാല്‍ ഒളിഞ്ഞുനിന്നു തന്നെ അതു ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. ആധുനിക രാജനീതിയും ദുര്‍ബലരെ സഹായിക്കുക എന്ന ഈ ധര്‍മത്തെതന്നെയാണ് പിന്തുടരുന്നത് എന്ന് കാണാം. ദുര്‍ബലരെ അക്രമികളില്‍ നിന്നും രക്ഷിക്കുക എന്ന് എന്നത്തെയും രാജധര്‍മ്മമാണ്.

രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. 

ഒന്നുകൂടി വിശദമായി പറഞ്ഞാല്‍...

ബാലി സത്യത്തിലും ധര്‍മത്തിലും വിശ്വസിക്കാത്ത രാജാവണ്.സുഗ്രീവന്‍ തന്നോട് അപരാധം ചെയേ്താ എന്ന് അദ്ദേഹം വിചാരണ ചെയ്തുനോക്കിയില്ല. പൊടുന്നനേ, പുറത്താക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പത്‌നിയെ കൂടെ വിട്ടുകൊടുത്തതുമില്ല.സുഗ്രീവപത്‌നിയായ രുമയെ ബാലി ഗ്രഹിച്ചു. ഇത് ആതതായിത്വമാണ്.ആതതായികളൊ വിചാരണ ചെയ്യാതെ, കണ്ടിടത്തുവെച്ചു വധിക്കാന്‍ രാമന് ദണ്ഡനാധികാരമുണ്ട്. രാമന്‍ ഏഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും കപ്പം വാങ്ങിക്കുന്ന അധീശരാജാവാണ്. സാമന്ത രാജാക്കന്മാരുടെ ധര്‍മലംഘനങ്ങളില്‍ രാമന് ഇടപെടാം. ആതതായികളുടെ ദുഷ്‌ക്കര്‍മങ്ങളില്‍ വിശേഷിച്ചും. രാമന്‍ അപ്പോഴും ചക്രവര്‍ത്തിതന്നെയാണ്. ഭരതന്‍ അദ്ദേഹത്തിന്റെ പ്രതിനിധി മാത്രം.
സഹോദരഭാര്യയെ മകളെപ്പോലെയും അമ്മയെപ്പോലെയും കരുതണം. ബാലി അങ്ങനെ കരുതിയില്ല.അതുകൊണ്ട് ബാലിയെ വധിച്ചു. വധം അതീവ ധാര്‍മികം. ഒളിച്ചുനിന്ന് കൊന്നതോ? ശത്രു അന്ത്യന്ത ബലവാന്‍. ഇന്ദ്രാദി ദേവന്മാരുടെയും ബ്രഹ്മാവിന്റെയും വരത്തിന്റെ ബലം. പിന്നെ കൈയിലൊരു രാസായുധവും; തന്റെ മുൻപിൽ വന്നു യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി തനിക്ക് വന്നു ചേരുമെന്ന് വരം ലഭിച്ചവനാണ്. . തുല്യ യോദ്ധാക്കള്‍ പോരാടുക എന്നത് യുദ്ധ ധര്‍മം. ഒളിച്ചുനിന്ന് അമ്പെയ്തുകൊന്നു. രാമന് അതില്‍ ഒരു ആശങ്കയുമില്ലായിരുന്നു. ആശങ്ക നമുക്കാണ്. ചിന്തയില്‍ പക്ഷവാതം ബാധിച്ചവര്‍ക്ക്, സുഗ്രീവന്‍ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല ഈവധം. ഭഗവാന്‍ ശബരിയെ ചെന്നുകണ്ടത് അവര്‍ സീതയെ തേടിക്കൊടുക്കുമെന്ന് മോഹിച്ചിട്ടല്ലല്ലോ..... 

ബാലിയെ നിഗ്രഹിക്കേണ്ടി വന്നത് അവരുടെ കർമ്മഫലം കൊണ്ട് കൂടിയാണ്. ഭഗവാന്റെ വാക്കുകൾ കേട്ട ബാലിയുടെ താമസഭാവം അകന്നുവെന്നും ഭക്തിയോടെ നമസ്കരിച്ച് ക്ഷമ ചോദിച്ചതും ഭഗവാനെ സ്തുതിച്ചതും രാമായണത്തിൽ കാണാം. യോഗീന്ദ്രന്മാർക്കു പോലും ദർശനം ലഭിക്കുവാൻ എളുപ്പമല്ല എന്നിരിക്കെ, ഭഗവാനെ കണ്ടു കൊണ്ട്ഭഗവാന്റെ കൈകൾ കൊണ്ട്, ഭഗവാന്റെ നാമം അവസാന സമയത്ത് ജപിച്ചും കൊണ്ട്, ശരീരം വെടിയാൻ കഴിഞ്ഞ ബാലിക്ക് മോക്ഷമാണ് ലഭിച്ചത്.

ഇതിഹാസത്തിനു വിരുദ്ധമായി ചിന്തിക്കുകയെന്നത് അല്പപ്രാണികളുടെ സ്വഭാവമാണ്...

നഷ്ടപ്പെടുന്ന സംസ്കാരം

നഷ്ടപ്പെടുന്ന സംസ്കാരം

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, "സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.  അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത്  തളളിക്കളഞ്ഞു.ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല.ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു  രാഷ്ട്രം.ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും.ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ

കടപ്പാട് ഉത്തമൻ തെക്കേപ്പാട്ട്

28 July 2017

വസിഷ്ഠൻ

രാമായണ കഥാപാത്രങ്ങൾ

വസിഷ്ഠൻ

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ സൂര്യവംശത്തിന്റെ ഗുരുവാണ് വസിഷ്ഠൻ. 

സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.

വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. 

ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്

സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്‍ എല്ലാം കൊണ്ടും ശ്രദ്ധേയനാണ്. ബ്രഹ്മപുത്രനാകയാല്‍ ബ്രഹ്മതേജസ്വിയാണെന്ന കാര്യം അനുക്തസിദ്ധം. ഇദ്ദേഹത്തിനു മൂന്നു ജന്മമുണ്ടായിരുന്നതായി പുരാണപ്രോക്തമായ പ്രസിദ്ധി വേറെയും.

ജനങ്ങള്‍ യഥാക്രമം താഴെ വിവരിക്കുന്നു...

സ്പ്തര്‍ഷികളെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ വസിഷ്ഠന്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരുവനാണെന്നു പറഞ്ഞിരുന്നുവല്ലൊ. അതാണ് ഒന്നാം ജന്മം. മഹാഭാരതത്തില്‍ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്.

ഉത്സംഗത്തില്‍ നിന്നു നാരദനും, യജ്ഞ വേളയില്‍ അംഗുഷ്ഠത്തില്‍ നിന്നു ദക്ഷനും സ്വയംഭൂവായി. പ്രാണനില്‍ നിന്നു വസിഷ്‌ടോല്‍പത്തി. ദൃഗു ത്വക്കില്‍ നിന്ന്; കരത്തില്‍ നിന്നു ക്രതുവും ജാതനായി. (ദ്രോണപര്‍വ്വം 44,8) ഈ ജന്മത്തില്‍ മുനിപത്‌നിയാകാന്‍ ഭാഗ്യം സിദ്ധിച്ചത് അരുദ്ധതിക്കാണ്.

അതിനോടു ബന്ധപ്പെടുത്തിയും ഒരു ഐതിഹ്യമുണ്ട്. അത് ഇപ്രകാരമാണ്.

പൂര്‍വ്വജന്മത്തില്‍ അവള്‍ സന്ധ്യയായിരുന്നു; ബ്രഹ്മാവിന്റെ വികാരത്തില്‍ നിന്നാണു ജനനം. ജനിച്ചപ്പോള്‍ തന്നെ അലൗകിക തേജസ്സുള്ള യുവതിയായി വളര്‍ന്നു. ആ അഭൗമ തേജ: പുഞ്ജത്തില്‍ പ്രജാപതികള്‍ മയങ്ങിവശായി, ബ്രഹ്മാവിനും ലേശമൊരഭിനിവേശം ജനിച്ചു. ഇതുകണ്ട ശിവന്‍ ബ്രഹ്മാവിനെ പുച്ഛിച്ചു സംസാരിച്ചു. സന്ധ്യയും ലജ്ജിച്ചു തലകുനിച്ചു. എല്ലാവരും തല്‍സ്ഥാനങ്ങളിലേക്കു പോയിട്ടും സന്ധ്യ വളരെ അസ്വസ്ഥയായി ജന്മത്തെ പഴിച്ചു. താന്‍മൂലം സ്വന്തം അച്ഛനും സഹോദരങ്ങളും (പ്രജാപതികള്‍) കാമപീഡിതരായി. താനും അവരെ കാമിച്ചു. ജനിച്ച ക്ഷണത്തില്‍ യുവതിയായിത്തീര്‍ന്ന താന്‍ തന്നെ എല്ലാ തെറ്റിനും പ്രായശ്ചിത്തം ചെയ്തുകൊള്ളാമെന്ന ദൃഢനിശ്ചയം ചെയ്തു. മരത്താലെ വന്ന പാപം മരത്താലെ എന്ന മട്ടില്‍ താന്‍മൂലം വന്ന ക്ഷതി താന്‍തന്നെ പരിഹരിച്ചുകൊള്ളാം, ഈ ശരീരം അഗ്നിക്കിരയാക്കുക തന്നെ കരണീയം. ഈ ചിന്തയോടെ ചന്ദ്രഭാഗാ എന്ന മലയില്‍ പോയി തപസ്സു തുടങ്ങി. വിവരമറിഞ്ഞ ബ്രഹ്മാവ് വസിഷ്ഠനെ അങ്ങോട്ടയച്ചു. വസിഷ്ഠന്‍ ഒരു വടുവിന്റെ വേഷത്തില്‍ ചെന്ന് തപോനുഷ്ഠാനത്തിന്റെ ചര്‍ച്ചകള്‍ അവള്‍ക്കുപദേശിച്ചു കൊടുത്തു.

അതിനുശേഷം വിഷ്ണുപ്രസാദത്തിനായി സന്ധ്യ ഉഗ്രതപസ്സാരംഭിച്ചു. അത് ത്രിലോകങ്ങളിലും സംസാരവിഷയമായി. വൈകാതെ മഹാവിഷ്ണു ഗരുഡാരൂഢനായി പ്രത്യക്ഷപ്പെട്ടു. സന്ധ്യ, തന്റെ ആഗ്രഹം ഇപ്രകാരം അറിയിച്ചു.

“മേലില്‍ ഉത്ഭവ സമയത്ത് പ്രാണികള്‍ക്ക് കാമവികാരം ഉണ്ടാകരുത്. അത് മുതിര്‍ന്നതിനുശേഷമേ ആകാവൂ. കൂടാതെ ഞാന്‍ പതിവ്രതയാണെന്നും മൂന്നുലോകങ്ങളിലും കേളിപ്പെടട്ടെ. മേലില്‍ ജന്മമുണ്ടെങ്കില്‍ അന്നും ഭര്‍ത്താവിനോടു മാത്രമേ കാമവികാരമുണ്ടാകാവൂ. ആരെങ്കിലും ദുഷ്ടലാക്കോടെ എന്നെ നോക്കിയാല്‍ അവര്‍ രണ്ടും കെട്ട നപുംസകങ്ങളായിത്തീരട്ടെ.”

മഹാവിഷ്ണു സമ്മതം നല്‍കിയെന്നതിനു സൂചനയായി സന്ധ്യയെ മൃദുവായി സ്പര്‍ശിച്ചു. സന്ധ്യ യാഗശാലയിലേക്കു നടന്നു. ആരുടെയും ദൃഷ്ടിയില്‍പെടാതെ അഗ്നികുണ്ഡത്തിലേക്കിറങ്ങി; കരിഞ്ഞു ഭസ്മമായി. പക്ഷേ, അഗ്നിദേവന്‍ വിഷ്ണുവിന്റെ ആജ്ഞനയനുസരിച്ച് അവളെ സൂര്യനില്‍ സ്ഥാപിച്ചു. സൂര്യനാകട്ടെ, സന്ധ്യ രണ്ടു ഭാഗമാക്കി തന്റെ രഥത്തില്‍ വച്ചു അതില്‍ ഊര്‍ദ്ധ്വഭാഗം(മുകള്‍) അഹോരാത്രങ്ങളുടെ മധ്യേ പ്രാത: സന്ധ്യയായും അധോഭാഗം സായം സന്ധ്യയുമായിത്തീര്‍ന്നു. അഭ്ഭുതമെന്നു പറയട്ടെ, യജ്ഞാവസാനം അഗ്നികുണ്ഡത്തില്‍ നിന്ന് തീനാളം പോലെ ഒരു ബാലിക ഉയര്‍ന്നുവന്നു. മേധാതിഥി ആ ബാലികയെ എടുത്തുയര്‍ത്തി 'അരുന്ധതി' എന്നു പേരിട്ടു. ഒരു കാരണവശാലും ധര്‍മ്മത്തെ രോധിക്കുകയില്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ ത്രിലോകങ്ങളിലും അരുദ്ധതി എന്നു പ്രസിദ്ധയായിത്തീര്‍ന്നു.

മേധാതിഥിയുടെ ആശ്രമത്തില്‍ ക്രമേണ അവള്‍ വളര്‍ന്നു വന്നു. അരുദ്ധതിയുടെ ക്രീഡാസ്ഥാനമായിരുന്ന ചന്ദ്രഭാഗാ പുണ്യതീര്‍ത്ഥത്തിന് ഇപ്പോഴും അരുദ്ധതീതീര്‍ത്ഥമെന്നാണ് പറയുന്നത്.

അവള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു ദിവസം കുളികഴിഞ്ഞ് നദീതീരത്ത് കളിച്ചുകൊണ്ടിരുന്ന അരുദ്ധതിയെ ബ്രഹ്മാവു കാണാനിടയായി. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് അവളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ സാവിത്രിയുടെയും ബഹുലയുടെയും പക്കലയച്ചു.(സൂര്യന്റെ ഭാര്യ സാവിത്രി) അവരൊടൊപ്പം സരസ്വതി, ദ്രുപദ, ഗായത്രി, ബഹുല മുതലായ അപ്‌സരസ്സുകളുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആയിടയ്ക്ക് യാദൃശ്ചികമായി വസിഷ്ഠന്‍ അരുദ്ധതിയെ കാണാനിടയായി. അഭൗമസൗന്ദര്യത്തില്‍ വിലയം പ്രാപിച്ചുനില്‍ക്കുന്ന അരുദ്ധതി പ്രഥമദര്‍ശനത്തില്‍ത്തന്നെ വസിഷ്ഠന്റെ പ്രണയത്തിനു പാത്രമായി. അരുന്ധതിയും വസിഷ്ഠനെ വരനായി ലഭിക്കാന്‍ ഇച്ഛിച്ചു. സാവിത്രി അതിനെ അനുകൂലിച്ചു. ദേവകളുടെ സാന്നിധ്യത്തില്‍ ആ വിവാഹം നടന്നു. അവര്‍ക്ക് ഏഴു പുത്രന്മാര്‍ ജനിച്ചു. അവരെല്ലാം ബ്രഹ്മര്‍ഷികളാകയും ചെയ്തു.

വസിഷ്ഠന്‍ , അരുന്ധതി എന്നീ നാമങ്ങളെ അവരവര്‍ തന്നെ നിര്‍വ്വചിക്കുന്നതിപ്രകാരമാണ്:-
രണ്ടു കാരണങ്ങളാലാണ് ഞാന്‍ വസിഷ്ഠന്‍ എന്നറിയപ്പെടുന്നത്. ഒന്ന്, ഞാന്‍ അതിശയേന വസുമാനാണ്.(വായു, ഭൂമി മുതലായ വസുക്കളെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.(അഷ്ടവസുക്കള്‍ ഓര്‍മ്മിക്കുക) അണിമ, ഗരിമ, ആദിയായ വസുക്കളെ ഞാന്‍ സ്വാധീനത്തില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ വസിഷ്ഠനായി. മാത്രമല്ല, ഗൃസ്ഥാശ്രമികളില്‍ ശ്രേഷ്ഠനായതുകൊണ്ടും ഞാന്‍ വസിഷ്ഠനായി.

അരുന്ധതി പറയുന്നു-

ഞാന്‍ പര്‍വ്വതങ്ങളെയും സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അധിഷ്ഠാനം ചെയ്യുന്നത് ഭര്‍ത്താവിനെ അധിഷ്ഠാനം ചെയ്തശേഷം മാത്രമാണ്.(അധിഷ്ഠാനമെന്നാല്‍ സ്ഥാനമുറപ്പിക്കുക) ഭര്‍ത്താവു തന്നെയാണ് എനിക്ക് മുഖ്യ അധിഷ്ഠാനം അഥവാ ആശ്രയം; ഭര്‍ത്തൃമനസ്സിനെ അനുരോധിക്കയും ചെയ്യുന്നു. ആകയാല്‍ എന്നെ അരുന്ധതിയെന്നറിയുക.

പാതിവ്രത്യനിഷ്ഠയിലുള്ള അരുദ്ധതിയുടെ മഹത്ത്വം തെളിയിക്കുന്ന ഒരു കഥ കാലിക പുരാണത്തില്‍ ഇപ്രകാരം കാണുന്നു.

ഒരിക്കല്‍ ഫലമൂലങ്ങള്‍ ശേഖരിക്കാനായി സപ്തര്‍ഷികള്‍ അരുന്ധതിയോടൊപ്പം വനത്തിലേക്കുപോയി. അനാവൃഷ്ടി കാരണം ഭൂമി ഉണങ്ങിവരണ്ട സമയം അരുന്ധതിയെ വനത്തിലാക്കിയിട്ട് ഋഷികള്‍ ഹിമാലയത്തിലേക്കു തിരിച്ചു. അവര്‍ വരാന്‍ വൈകിയതിനാല്‍ അരുന്ധതി തപസ്സാരംഭിച്ചു. ശിവന്‍ ബ്രാഹ്മണ വേഷത്തില്‍ അരുന്ധതിയെ സമീപിച്ച് ഭിക്ഷചോദിച്ചു. അപ്പോള്‍ അരുദ്ധതിയുടെ മറുപടി-
ഇവിടെ (ഇ)ലന്തക്കായ്കളൊഴികെ മറ്റൊന്നുമില്ല. എന്നാല്‍ അവ പാകം ചെയ്യാന്‍ ബ്രാഹ്മണന്‍ നിര്‍ദ്ദേശിച്ചു.
അരുന്ധതി കായ്കളെടുത്ത് അടുപ്പത്തുവച്ചു പാകം ചെയ്യാന്‍ തുടങ്ങി. ബ്രാഹ്മണന്‍ പറഞ്ഞ കഥകള്‍ കേട്ടിരുന്നപ്പോള്‍ പന്ത്രണ്ടു വര്‍ഷം കടന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും സപ്തര്‍ഷികള്‍ ഹിമായത്തില്‍ നിന്നും മടങ്ങി വന്നു. ശിവന്‍ സ്വന്തംരൂപം ധരിച്ച് ഋഷികളോട് ഇപ്രകാരം പറഞ്ഞു-

നിങ്ങള്‍ ഹിമാലയത്തില്‍ വച്ചു സമ്പാദിച്ചതിനേക്കാള്‍ എത്രയോ ഇരിട്ട താപഫലം ആശ്രമത്തിലിരുന്നുകൊണ്ട് ഈ സാധ്വി സമ്പാദിച്ചു എന്നിട്ട് അരുന്ധതിയോടായി എന്തു വരമാണ് വേണ്ടതെന്ന് അന്വേഷിച്ചു.

ഈ സ്ഥലം 'ബദരവചനം' എന്ന പേരില്‍ ഒരു പുണ്യ സ്ഥലമായി പ്രസിദ്ധമാകണമെന്ന് അവള്‍ അപേക്ഷിച്ചു. ശിവന്‍ അതനുവദിച്ചു. ഇപ്പോഴും ഒരു പുണ്യസ്ഥാനമായി അതു പരിഗണിക്കപ്പെടുന്നു.

ദക്ഷയാഗത്തില്‍ അനേകം ദേവകള്‍ ഹജരായവരില്‍ വസിഷ്ഠനും ഉള്‍പ്പെടുന്നു. അരുദ്ധതിയും പ്രിയതമനെ അനുഗമിച്ച് ആകാശമാര്‍ഗ്ഗത്തില്‍ പ്രവേശിച്ച് രണ്ടു നക്ഷത്രങ്ങളായി പ്രശോഭിക്കുന്നു.

വസിഷ്ഠന് രണ്ടും മൂന്നും ജന്മമുള്ളതായി ആദ്യം സൂചിപ്പിച്ചുവല്ലൊ. ജന്മത്തിലേതിനേക്കാള്‍ സംഭവ ബഹുലങ്ങളായിരുന്നു അവയെന്നു കാണാം. രണ്ടാം ജന്മം ദക്ഷന്റെ അഗ്നികുണ്ഢത്തില്‍ നിന്നു തന്നെയാണ്. 

മൂന്നാം ജന്മം മിത്രാ-വരുണന്മാരുടെ പുത്രനായിട്ടാണ്; കുടത്തില്‍ നിന്നാണ്, അഗസ്ത്യന്റെ സഹോദരനായി പിറവിയെടുത്തത്.

വിശ്വാമിത്രനുമായി ഇദ്ദേഹം ആജീവനാന്തം ശത്രുതയിലായിരുന്നുവെന്ന വസ്തുത പ്രസിദ്ധമാണല്ലൊ.