ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

കാഞ്ചി കാമകോടി പീഠത്തിന്റെ 57-)o ആചാര്യനായിരുന്ന ഗുരു പരമശിവേന്ദ്ര സരസ്വതിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു മഹാജ്ഞാനിയായ സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

ഇദ്ദേഹത്തിന്റെ സമാധി സ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള നെരൂരിലാണ്. ഇവിടെ അദ്ദേഹത്തിന് ഒരു വേദാന്ത ആശ്രമമുണ്ട്. "നെരൂർ ശ്രീസദാശിവ ബ്രഹ്മേന്ദ്ര സഭയാണ്" ഈ ആശ്രമം ഇപ്പോൾ പരിപാലിക്കുന്നത്.

ആശ്രമത്തിന്റെ കീഴിൽ വിശിഷ്ഠമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. സ്വാമിയുടെ സമാധിക്ക് മുൻപ് ഈ ക്ഷേത്രം അഗ്നീശ്വരം ക്ഷേത്രമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് തകർച്ചയുടെ വക്കിലെത്തി നിന്ന ഈ ക്ഷേത്രം സ്വാമീ മുൻകൈ എടുത്ത് പുനർ നിർമ്മിക്കുകയും അതിന്റെ അരികിലൊരു ആശ്രമം നിർമ്മിച്ചു താമസം ആരംഭിക്കുകയും ചെയ്തു.

പിന്നീട് 1756 ൽ സ്വാമി സമാധി ആയതിനു ശേഷം ഈ ക്ഷേത്രം സ്വാമിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നിത് അറിയപ്പെടുന്നത് സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം എന്നാണ്.

25 മൂർത്തി ഭാവങ്ങൾ

ഈ ക്ഷേത്രത്തിലെ മഹാദേവ പ്രതിഷ്ഠയ്ക്ക് 25 ശിരസുകളും, 50 കൈകളും, 75 കണ്ണുകളും ഉണ്ട്. മഹാദേവന് ഒരു മുഖത്ത് മൂന്നു കണ്ണുകൾ ഉണ്ടന്ന് കൂട്ടുകാർ ഓർക്കുമല്ലോ. ചുരുക്കത്തിൽ 25 ഭാവത്തിൽ മഹാദേവനെ ഈ ക്ഷേത്രത്തിൽ പൂജിക്കുന്നുണ്ട് എന്ന് സാരം.

01. ഭിക്ഷാടന മൂർത്തി.
02. നടരാജ മൂർത്തി.
03. ഏകപദ മൂർത്തി.
04. യോഗ-ദക്ഷിണാമൂർത്തി.
05. ലിംഗോഭവ മൂർത്തി.
06. കാമദഹന മൂർത്തി.
07. ത്രിപുരാന്തക മൂർത്തി.
08. മഹാകാലേശ്വര മൂർത്തി.
09. ജലന്ധരവത് മൂർത്തി.
10. ഗജാസുരസംഹാര മൂർത്തി.
11. വീരഭദ്ര മൂർത്തി.
12. കങ്കള ഭൈരവ മൂർത്തി.
13. കല്യാണസുന്ദര മൂർത്തി.
14. വൃഷഭാരൂഢ മൂർത്തി.
15. ചന്ദ്രശേഖര മൂർത്തി.
16. ഉമ- മഹേശ്വര മൂർത്തി.
17. ശങ്കരനാരായണ മൂർത്തി.
18. അർദ്ധനാരീശ്വര മൂർത്തി.
19. കിരാത മൂർത്തി.
20. ചന്ദേശ്വരനുഗ്രഹ മൂർത്തി.
21. ചക്രദാനേശ്വര മൂർത്തി.
22. സോമാനന്ദ മൂർത്തി.
23. ഗംഗാധര മൂർത്തി.
24. നീലകണ്ഠ-മഹേശ്വര മൂർത്തി.
25. സുഖാസന മൂർത്തി.

ഉത്സവം.

എല്ലാ വർഷവും, തമിഴ് മാസമായ വൈകാശിയിൽ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ), പഞ്ചമി മുതൽ (അമാവാസി കഴിഞ്ഞ് അഞ്ചാം ദിവസം) 8 ദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു.

എത്തിചേരാനുള്ള മാർഗം.

ബാംഗ്ലൂരിൽ നിന്ന് 340 കിലോമീറ്റർ ദൂരത്തിലാണ് കരൂർ. അവിടെ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലാണ് നെരൂർ സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാന താവളമാണ് അടുത്തുള്ള എയർപോർട്ട്.

സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

അച്ഛൻ : മോക്ഷസോമസുന്ദരൻ.
അമ്മ : പാർവതി.
ജനനം : 17--)0 നൂറ്റാണ്ട്.
പൂർവ്വനാമം : ശിവരാമകൃഷ്ണൻ.
സ്ഥലം : കുംഭകോണം.
ഗുരു : പരമശിവേന്ദ്ര സരസ്വതി.
സമാധി : 1756.


പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കണ്ണൂരിലെ അഞ്ചരക്കണ്ടി പ്പുഴയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പഴനിയിലേതു പോലെ പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം, നാഗാരാധനയ്ക്ക് പ്രസിദ്ധമാണ്. എല്ലാവര്‍ഷവും ധനുമാസത്തില്‍ നടക്കുന്ന ഏഴുദിവസത്തെ ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. മാത്രമല്ല, മനോഹരമായ വാസ്തുവിദ്യയും, കൗതുകമുണര്‍ത്തുന്ന ഐതിഹ്യങ്ങളുമെല്ലാമുള്ള ക്ഷേത്രം കാണാനായി ഭക്തർ പതിവായി ഇവിടേക്ക് എത്താറുണ്ട്.


വിചിത്രമായ പടിക്കെട്ടുകളും തൂക്കുപാലവും

പെരളശ്ശേരി ക്ഷേത്രത്തില്‍ നിന്നും അല്‍പം കിഴക്കുമാറി, ശാന്തമായി ഒഴുകുന്ന അഞ്ചരക്കണ്ടിപ്പുഴ കാണാം. പുഴയ്ക്ക് കുരുകെയായി പണിത തൂക്കുപാലം ഇവിടുത്തെ വലിയൊരു ആകര്‍ഷണമാണ്. 

ക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തായി, 75 സെന്റിൽ അസാധാരണമായ പടിക്കെട്ടുകളോട് കൂടിയ ഒരു കുളം കാണാം. തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ഉള്ളതുപോലെ, പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്. അയണിവയൽകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. 2001- ല്‍ നവീകരിച്ച കുളം, ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ആൽബങ്ങള്‍ക്കുമെല്ലാം വേദിയായിട്ടുണ്ട്. 

കാവേരിയിലെ ജലം കുളത്തിലെത്തുന്ന ദിനം

ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൊണ്ടാടപ്പെടുന്നത്. പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളായ തായമ്പക, ഇരട്ടത്തായമ്പക, ചാക്യാർകൂത്ത്, പട്ടകം ഓട്ടൻ തുള്ളൽ, കഥകളി എന്നിവ ഉത്സവകാലങ്ങളിൽ ക്ഷേത്രത്തിൽ അവതരിപ്പിക്കാറുണ്ട്. കൂടാതെ, തുലാമാസത്തിൽ നടക്കുന്ന തുലാസംക്രമവും വിശേഷാവസരമാണ്. തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. ഈ ദിവസം, കാവേരി നദിയിലെ ജലം ഇവിടുത്തെ കുളത്തില്‍ എത്തിച്ചേരുമെന്നാണ് വിശ്വാസം. 

രാമന്‍റെ പെരുവളയും നാഗമായി വന്ന സുബ്രഹ്മണ്യനും

ശ്രീരാമന്‍റെ വനവാസകാലത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്ന് ഐതിഹ്യം പറയുന്നു. ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതത്രേ. അന്ന് ഇവിടം ഒരു അയ്യപ്പക്ഷേത്രമായിരുന്നു എന്നും പറയപ്പെടുന്നു.

അക്കാലത്ത്, ബ്രഹ്മാവിനെ തടവിലാക്കിയതിന്‍റെ പ്രായശ്ചിത്തമായി പെരളശ്ശേരിയിലെ അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. ശ്രീരാമന്‍, ഹനുമാനോടും ലക്ഷ്മണനോടുമൊപ്പം ഇവിടെയെത്തിയപ്പോള്‍ തന്നെ സുബ്രഹ്മണ്യന്‍റെ സാന്നിധ്യം അറിഞ്ഞു. ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ടിക്കണം എന്നു തീരുമാനിച്ച രാമന്‍, അയ്യപ്പനോട്‌ അനുവാദം ചോദിച്ചു. 

താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന് തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും അയ്യപ്പന്‍ ശ്രീരാമനോട് പറഞ്ഞു. തുടര്‍ന്ന് പ്രതിഷ്ഠ നടത്താനുള്ള ശില കൊണ്ടുവരാന്‍ രാമന്‍, ഹനുമാനെ പറഞ്ഞുവിട്ടു. മുഹൂർത്തമായിട്ടും ഹനുമാന്‍ തിരിച്ചെത്താതായപ്പോള്‍, ശ്രീരാമന്‍ തന്‍റെ കയ്യിലെ പെരുവള ഊരിയെടുത്ത് വിഗ്രഹമായി പ്രതിഷ്ടിച്ചു. അപ്പോഴേക്കും ശിലയുമായി ഹനുമാന്‍ എത്തിച്ചേര്‍ന്നു.

വള തിരിച്ചെടുത്ത് ശില പ്രതിഷ്ടിക്കാന്‍ ഹനുമാന്‍ ശ്രമിച്ചു. പക്ഷേ, ഹനുമാന് വരെ പൊക്കാനായവാത്ത വിധത്തില്‍ വളയുടെ ഭാരം വര്‍ദ്ധിച്ചു. മാത്രമല്ല, ഒരു സര്‍പ്പം എവിടെ നിന്നോ ഇഴഞ്ഞുവന്നു വളയ്ക്ക് മുകളില്‍ ഇരുന്ന് ഫണം വിടര്‍ത്തിയാടാന്‍ തുടങ്ങി. സുബ്രഹ്മണ്യസ്വാമിയാണ് സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്നതെന്ന് മനസ്സിലാക്കിയ രാമന്‍, പ്രതിഷ്ഠ കഴിഞ്ഞു എന്നു അറിയിച്ചു. അങ്ങനെ രാമന്‍റെ പെരുവള ഊരി പ്രതിഷ്ഠിച്ച സ്ഥലം, പെരുവളശ്ശേരി എന്നുറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ഇവിടം പെരളശ്ശേരിയായി മാറി.

ഹനുമാനാകട്ടെ, താൻ കൊണ്ടുവന്ന ശില അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ ഹനുമാൻ പ്രതിഷ്ഠിച്ച സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് പറയുക. രണ്ട് ക്ഷേത്രങ്ങളും ഒരുമിച്ച് ദർശിക്കുന്നത് രണ്ട് അമ്പലം ദർശനം എന്നാണ് അറിയപ്പെടുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍

ശ്രീകോവിലിലെ സുബ്രഹ്മണ്യ മൂർത്തിക്ക് ഏകദേശം 6 അടി ഉയരമുണ്ട്, കല്ലിൽ കൊത്തിയെടുത്തതാണ് ഇത്. ടിപ്പു സുൽത്താന്‍റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും നശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു വെള്ളിഗോളവുമായി ഘടിപ്പിച്ചാണ് വിഗ്രഹം ഉള്ളത്. തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. 

കോഴിമുട്ടയും പാലും നേര്‍ച്ച

ക്ഷേത്രപരിസരത്ത് ഒരു അശോകവൃക്ഷമുണ്ട്. അതിനു താഴെയായി ഒരു സർപ്പക്കുഴിയുമുണ്ട്. ഇവിടെയത്തുന്ന ആളുകള്‍, വിവിധ രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഗുഹയിൽ വസിക്കുന്ന പാമ്പുകൾക്ക് കോഴിമുട്ടയും പാലും നൽകി ആരാധന നടത്തുന്നു. നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.

ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന സംസ്ഥാനത്തെ പല പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.

ബന്ധങ്ങളും കടങ്ങളും

ബന്ധങ്ങളും കടങ്ങളും

ഓരോ തവണ ജനിക്കുമ്പോഴും നാം ആയിരമായിരം ബന്ധങ്ങളിൽ പെട്ടുഴറാറുണ്ട്....

ഒരാൾ ജനിക്കണമെങ്കിൽ ഭൂമിയിൽ 7 ബന്ധങ്ങൾ ഉണ്ടായിരിക്കണം....

7- ബന്ധങ്ങളോടും, 5- കടങ്ങളോടും, 3- ശത്രുക്കളോടും, 1- പങ്കാളിയോടും കൂടിയാണ് ഓരോരുത്തരും ജനിക്കുന്നത്....

7- ബന്ധങ്ങൾ :- പിതാവ്, മാതാവ്, ധാത്രി [ആയ], സഹോദരൻ, മാതുലൻ, സേവകൻ, യജമാനൻ ഇങ്ങനെ 7- പേരാണ് ബന്ധങ്ങൾ....

പിതാവും - മാതാവും സ്പഷ്ടബന്ധങ്ങളാണല്ലോ...

ധാത്രി അഥവാ ആയ ഗർഭ ശുശ്രൂഷക അല്ലെങ്കിൽ പരിചാരിക ജന്മത്തിൽ അത്യന്താപേക്ഷിതമാണ്. [ഇക്കാലത്ത് ഡോക്ടർമാരും - നഴ്സുമാരും]....

നാം ജനിക്കുന്നതിനു മുൻപും സഹോദരബന്ധമുണ്ടാകാം. ഇല്ലെങ്കിൽ ഭൂമിയിലെ എല്ലാ സഹജീവികളേയും ആ ഗണത്തിൽ പെടുത്താം.

മാതുലൻ എന്നാൽ മാതൃസഹോദരന്മാർ....

സേവകൻ നമ്മെ സേവിക്കുന്നവർ. ചെറുജീവികൾ മുതൽ പരിചാരകൻവരെ...

യജമാനൻ നാമറിയുന്നില്ലെങ്കിലും ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും മുകളിലുള്ള രാജാധികാരം വരെ ഇതിൽ വരുന്നു. ഇവയാണ് 7 ബന്ധങ്ങൾ...

5- കടങ്ങൾ [ഋണം]:- മാതൃഋണം, ദേവഋണം, പിതൃഋണം, ഋഷിഋണം, ഭൂതഋണം ഇങ്ങനെ 5- കടങ്ങളാണ്....

"ഋണം എന്നാൽ കടങ്ങൾ കൊടുക്കൽവാങ്ങൽ അതായത് നാം കടപ്പെടുകയോ വിധേയപ്പെടുകയോ ചെയ്തത്..."

മാതൃഋണം:- മാതൃഋണം ഇതിൽ മുൻപിലാണ്. 10- മാസം ഈ ദേഹം പുഷ്ടിപ്പെടാൻ കാരണമാകുകയും വളരുന്ന ദേഹം പരിപാലിക്കപ്പെടുകയും ചെയ്തതിന്റെ ഋണം. അതൊരു വലിയ കടപ്പാടാണ്...

പിതൃഋണം:- ഈ ഇദ്ദേഹം നൽകിയ പിതാവിന്റെയും മാതാവിന്റെയും മരണമടഞ്ഞ ബന്ധുക്കളുടെയും കടം. പിതൃക്കൾ [അവരുടെ നിലനിൽപ്പും കർമ്മവും ഇല്ലായിരുന്നെങ്കിൽ താൻ ഭൂമിയിൽ ജനിക്കുമായിരുന്നില്ലല്ലോ] എന്ന രൂപത്തിൽ ഉള്ള കടം...

ദേവഋണം:- നമുക്ക് ആനന്ദകരമായ ലോകത്തെ പരിപാലിക്കുന്ന ദേവതകളുമായുഉള്ള കടം. യഥാസമയത്ത് മഴ പെയ്യിക്കുകയും, അന്നമുണ്ടാക്കുകയും, മനസ്സിനിണങ്ങിയ അനുഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ട് ഈ ലോകത്തിന് അധിപന്മാരായ ദേവന്മാരുമായി നമുക്ക് കടമുണ്ടായിരിക്കുന്നു...

ഋഷിഋണം :- ജീവിതം, ജനന-മരണങ്ങൾ, പ്രപഞ്ചം, ഈശ്വരൻ ഇത്യാദികളുടെ അറിവുകളും, മനുഷ്യോപയോഗപ്രദമായ അനേകം കാര്യങ്ങളും രഹസ്യങ്ങളും, മന്ത്രങ്ങളും, മരുന്നുകളും, ആയുധവും, കലകളും, വിളകളും പ്രദാനം ചെയ്ത ഋഷിമാരോട് ഉള്ളതാണ് ഋഷികടം...

ഭൂതഋണം:- നമുക്ക് വേണ്ട അന്നവും ധാന്യാദികളും ഫലങ്ങളും യഥാവിധി ലഭ്യമാക്കാൻ നമ്മെ സഹായിക്കുന്ന ഇതരജീവികളോട്, അതായത് "ഭൂമിയുടെ യഥാർത്ഥ അവകാശികളോടുള്ള" നമ്മുടെ കടമാണ് ഭൂതഋണം...

ഇപ്രകാരം 5- കടങ്ങൾ പേറി സഞ്ചരിക്കുന്ന നമ്മുടെ കടബാധ്യതകൾ ബന്ധങ്ങളേയും മൃത്യുവിനേയും അതിനുശേഷമുള്ള ജന്മത്തേയും നിർണയിക്കുന്നു...

മാതാവാൽ ഉപേക്ഷിക്കപ്പെടുകയോ, മാതാവു മരിക്കുകയോ ചെയ്താൽ മാതൃഋണം പൂർത്തിയാകുന്നു....

പിതൃതൃപ്തി, ശ്രാദ്ധാതർപ്പണാദികൾ ചെയ്താൽ അതും....

ആധ്യാത്മിക സാഹിത്യവും പഠിക്കുകയും, ഗുരു ദീക്ഷ ചെയ്യുകയും ചെയ്താൽ ഋഷിഋണം തീരുന്നു....

ദേവന്മാരോടു ഉള്ള ഭക്തി - പ്രാർത്ഥനകളാൽ അതും നൽകപ്പെടുന്നു.... 

കഴിയുന്നത്ര ആഹാരം അന്യജീവികൾക്ക് കൊടുക്കുന്നതോടെ ഭൂതഋണവും തീരുന്നു...

കുഞ്ഞുങ്ങൾക്ക് പഞ്ചലോഹമണിയിക്കുന്നത് എന്തിന്?

കുഞ്ഞുങ്ങൾക്ക് പഞ്ചലോഹമണിയിക്കുന്നത് എന്തിന്?

പണ്ടത്തെ കാലത്തെ ആളുകൾ തങ്ങളുടെ കുട്ടികളെ ബാല്യത്തിൽ പഞ്ചലോഹതള
അണിയിക്കാറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച് 28 ന്റെ അന്ന് ഒരു ആചാരം പോലെ കുഞ്ഞുങ്ങളുടെ കാലിൽ പഞ്ചലോഹതള ഇട്ടിരുന്നു.

ഇന്നത്തെക്കാലത്തെ ചിലർ എങ്കിലും കുഞ്ഞ് ജനിച്ചു 28 ന്റെ അന്ന് ഒരു ചടങ്ങ് പോലെ കുഞ്ഞിന്റെ കാലിൽ പഞ്ചലോഹതള അണിയിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ കാരണം മനസിലാക്കാതെ പലരും തങ്ങളുടെ മക്കളെ തങ്ങളുടെ സാമ്പത്തികനില മറ്റുള്ളവരെ ബോധിപ്പിക്കാൻ പലപ്പോഴും വെള്ളിയിലോ സ്വർണത്തിലോ തള അണിയികുവാൻ തുടങ്ങി.

എന്നാൽ സ്വർണം, വെള്ളി എന്നിവ കാലിൽ അണിയുന്നതിനെക്കാൾ ഏറ്റവും ഗുണം ചെയ്യുക കുട്ടികൾ പഞ്ചലോഹതള അണിയുന്നതാണ്.

സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്‌, ഈയം എന്നിവ ചേർന്നതാണ് പഞ്ചലോഹം. കുട്ടികൾക്ക് പണ്ടത്തെ ആളുകൾ ഈ പഞ്ചലോഹ തള ഇട്ടുകൊടുക്കാൻ ഒരു ശാസ്ത്രവശം കൂടെ ഉണ്ട് .

കേരളത്തിന്റെ സാധാരണ മണ്ണിൽ പൊതുവെ ലോഹാംശം കുറവായിട്ടാണ് കാണപ്പെടുന്നത്. 

ഈ കുറവ് പ്രകൃതിയിലും ഇവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും. ഇത് മനസ്സിലാക്കിയാണ് പഴമക്കാർ പഞ്ചലോഹത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് .

പഞ്ചലോഹത്തിന്റെ ശക്തി മനുഷ്യന്റെ പ്രാണശരീരത്തിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ഇതൊക്കെ കണ്ടുപിടിക്കാൻ പല ന്യൂതന ഉപകരണങ്ങളും, പല ശാസ്ത്ര പരീക്ഷണങ്ങളും ഉണ്ട്, എന്നാൽ ഇതൊന്നും ഇല്ലാത്ത പഴയ തലമുറ ഇത് എങ്ങനെ കണ്ടുപിടിച്ചു? നമ്മളിൽ പലർക്കും ആ ചോദ്യം ഉള്ളിൽ തോന്നാം.

ഉത്തരം ലളിതം അവർ പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രകൃതിയെ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നു. 

മാതാപിതാക്കന്മാരും, മുതിർന്നവരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചിരുന്നു.

അത് കൊണ്ട് തന്നെ പണ്ടത്തെ ആളുകൾക്ക് ഇന്നത്തെ തലമുറയിലെ പല അസുഖങ്ങളും ഇല്ലായിരുന്നു. ആരോഗ്യവും ആയുസ്സും നമ്മളെക്കാൾ ഉണ്ടായിരുന്നു.

പഞ്ചലോഹം

പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. 

പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

ഇരുമ്പ് (Iron)
വെളുത്തീയം (Tin)
ചെമ്പ് (Copper)
സ്വർണ്ണം (Gold)
വെള്ളി (Silver)

വെങ്കലം അഥവാ ഓട് ഇവ ഇരുമ്പ്, ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. 

ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്.

ചെമ്പ്, വെളുത്തീയം, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാണ് പഞ്ചലോഹം. 

പഞ്ചലോഹം കൊണ്ട് വിഗ്രഹങ്ങള്‍, കൊടിമരം, ദീപസ്തംഭം, വിളക്ക് മുതലായവ നിര്‍മ്മിക്കാറുണ്ട്. പഞ്ചലോഹക്കൂട്ടുകൊണ്ട് വിഗ്രഹങ്ങളും മറ്റും വാര്‍ക്കുമ്പോള്‍, ഓരോ ലോഹവും എത്രവീതം എടുക്കണമെന്ന് പ്രമാണമുണ്ട്.

ഏഴുഭാഗം വെള്ളിയും പതിനെട്ടുഭാഗം വെളുത്തീയവും ആറുഭാഗം ചെമ്പും അഞ്ചുഭാഗം സ്വര്‍ണ്ണവും മൂന്നുഭാഗം ഇരുമ്പും ചേര്‍ക്കണം.

കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്...


പൗരാണിക ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങൾ

ഇത് പൗരാണിക ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങളെ കുറിച്ച് നല്ലൊരു അറിവാണ്

അമൂല്യമായ നമ്മുടെ വേദങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഋഗ്വേദ സംഹിത - (25 ശാഖകള്‍)

2. യജൂര്‍ വേദ സംഹിത - (108 ശാഖകള്‍)

3. സാമവേദ സംഹിത - (1000 ശാഖകള്‍)

4. അഥര്‍‌വ്വ വേദ സംഹിത - ( 50 ശാഖകള്‍)

ബ്രാഹ്മണങ്ങള്‍
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ബ്രാഹമണം
2. സംഖ്യായന ബ്രാഹ്മണം
3. കൗശീതകി ബ്രഹ്മണം

യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍*
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ശത പഥ ബ്രാഹ്മണം
2. തൈത്തരീയ ബ്രാഹ്മണം
3. മൈത്രായണീയ ബ്രാഹ്മണം

സാമവേദീയ ബ്രാഹ്മണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍‌ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സം‌ഹിതോപനിഷദ് ബ്രാഹ്മണം

അഥര്‍‌വ്വവേദീയ ബ്രാഹ്മണം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗോപഥ ബ്രാഹ്മണം

ആരണ്യകങ്ങൾ
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദീയ ആരണ്യകം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ആരണ്യകം
2. കൗശീതകി ആരണ്യകം

യജൂര്‍‌വേദീയ ആരണ്യകങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം

സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല

ഉപനിഷത്തുക്കള്‍
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദീയ ഉപനിഷത്തുക്കള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3. നാദ ബിന്ദു ഉപനിഷദ്
4. ആത്മബോധ ഉപനിഷദ്
5. നിര്‍‌വ്വാണ ഉപനിഷദ്
6. മുല്‍ഗല ഉപനിഷദ്
7. അക്ഷമാലികാ ഉപനിഷദ്
8. ത്രിപുര ഉപനിഷദ്
9. സൗഭാഗ്യ ലക്ഷ്മീ ഉപനിഷദ്
10. ബഹ്‌വൃച ഉപനിഷദ്

ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഈശാവാസ്യ ഉപനിഷത്ത്
2. ബ്രഹദാരണ്യക ഉപനിഷത്ത്
3. ഹംസ ഉപനിഷത്ത്
4. പരമഹംസ ഉപനിഷത്ത്
5. സുബാല ഉപനിഷത്ത്
6. മാന്ത്രിക ഉപനിഷത്ത്
7. ത്രൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8. നിരാലംബ ഉപനിഷത്ത്
9. മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10. അദ്വയ ഉപനിഷത്ത്
11. താരക ഉപനിഷത്ത്
12. ഭിക്ഷുക ഉപനിഷത്ത്
13. അദ്ധ്യാത്മ ഉപനിഷത്ത്
14. മുക്തിക ഉപനിഷത്ത്
15. തരാശര ഉപനിഷത്ത്
16. യജ്ഞ വല്‍ക്യ ഉപനിഷത്ത്
17. ശാട്യായന ഉപനിഷത്ത്
18. തുരിയാതീയ അവധൂത ഉപനിഷത്ത്

കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. കഠ ഉപനിഷത്ത്
2. തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4. കൈവല്യ ഉപനിഷത്ത്
5. ശ്വേതാശ്വേതര ഉപനിഷത്ത്
6. ഗര്‍‌ഭ ഉപനിഷത്ത്
7. മഹാനാരായണ ഉപനിഷത്ത്
8. അമൃത ബിന്ദു ഉപനിഷത്ത്
9. അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12. സര്‍‌വ്വ സാര ഉപനിഷത്ത്
13. ശുക രഹസ്യ ഉപനിഷത്ത്
14. തേജബിന്ദു ഉപനിഷത്ത്
15. ധ്യാന ബിന്ദു ഉപനിഷത്ത്
16. ബ്രഹ്മ വിദ്യ ഉപനിഷത്ത്
17. യോഗതത്വ ഉപനിഷത്ത്
18. ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19. സ്‌കന്ദ ഉപനിഷത്ത്
20. ശാരീരിക ഉപനിഷത്ത്
21. യോഗ ശിഖ ഉപനിഷത്ത്
22. ഏകാക്ഷര ഉപനിഷത്ത്
23. അക്ഷി ഉപനിഷത്ത്
24. അവധൂത ഉപനിഷത്ത്
25. കഠരുദ്ര ഉപനിഷത്ത്
26. രുദ്രഹൃദയ ഉപനിഷത്ത്
27. പഞ്ചബ്രഹ്മ ഉപനിഷത്ത്
28. പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29. വരാഹ ഉപനിഷത്ത്
30. യോഗകുണ്ഡലിനി ഉപനിഷത്ത്
31. കലിസന്താരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

സാമവേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. കേന ഉപനിഷത്ത്
2. ഛാന്ദോഖ്യ ഉപനിഷത്ത്
3. ആരുണി ഉപനിഷത്ത്
4. മൈത്രയണി ഉപനിഷത്ത്
5. മൈത്രേയീ ഉപനിഷത്ത്
6. വജ്രസൂചിക ഉപനിഷത്ത്
7. യോഗാചൂഡാമണി ഉപനിഷത്ത്
8. വാസുദേവ ഉപനിഷത്ത്
9. മഹോപനിഷദ്
10. സന്യാസ ഉപനിഷദ്
11. അവ്യക്ത ഉപനിഷദ്
12. കുണ്ഡീക ഉപനിഷദ്
13. സാവിത്രി ഉപനിഷദ്
14. ജാബാല ഉപനിഷദ്
15. ദര്‍‌ശന ഉപനിഷദ്
16. രുദ്രാക്ഷ ജാബാല ഉപനിഷദ്

അഥര്‍‌വ വേദീയ ഉപനിഷദ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. പ്രശന ഉപനിഷദ്
2. മുണ്ഡക ഉപനിഷദ്
3. മാണ്ഡൂക്യ ഉപനിഷദ്
4. അഥര്‍‌വ ശിര ഉപനിഷദ്
5. അഥര്‍‌വ ശിഖ ഉപനിഷദ്
6. ബ്രഹദ് ജാബാല ഉപനിഷദ്
7. സീത ഉപനിഷദ്
8. ശരഭ ഉപനിഷദ്
9. മഹാനാരായണ ഉപനിഷദ്
10. രാമ രഹസ്യ ഉപനിഷദ്
11. രാമതാപിനി ഉപനിഷദ്
12. സാണ്ഡില്യ ഉപനിഷദ്
13. പരമഹംസ ഉപനിഷദ്
14. അന്നപൂര്‍‌ണ്ണ ഉപനിഷദ്
15. സൂര്യ ഉപനിഷദ്
16. ആത്മ ഉപനിഷദ്
17. പാശുപത ഉപനിഷദ്
18. പരബ്രഹ്മ ഉപനിഷദ്
19. ത്രപുരതാപിനി ഉപനിഷദ്
20. ദേവീ ഉപനിഷദ്
21. ഭാവന ഉപനിഷദ്
22. ഭസ്മ ജാബാല ഉപനിഷദ്
23. ഗണപതി ഉപനിഷദ്
24. മഹാവാക്യ ഉപനിഷദ്
25. ഗോപാല താപിനി ഉപനിഷദ്
26. ശ്രീകൃഷ്ണ ഉപനിഷദ്
27. ഹയഗ്രീവ ഉപനിഷദ്
28. ദത്താത്രേയ ഉപനിഷദ്
29. ഗരുഡ ഉപനിഷദ്
30. നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31. നാരദപരിവ്രാജക ഉപനിഷദ്
32. നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 എണ്ണം മാത്രമേ ലഭ്യമായിട്ടുള്ളൂ...

വേദാംഗങ്ങള്‍ (വേദത്തിന്റെ അംഗങ്ങള്‍)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ശിക്ഷ
2. നിരുക്തം
3. വ്യാകരണം
4. ഛന്ദശാസ്ത്രം
5. കല്‍‌പസൂത്രം (ശ്രൗതസൂത്രം, ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം, പ്രായശ്ചിതം)
6. ജ്യോതിഷം (ഗണിതം, ഗോളം, ജാതകം, മുഹൂര്‍‌ത്തം, പ്രശനം, നിമിത്തം)

ഉപവേദങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. അര്‍‌ത്ഥശാസ്ത്രം 
2. ധനുര്‍‌വേദം 
3. ഗാന്ധര്‍‌വവേദം 
4. ആയുര്‍‌വേദം 
5. സ്ഥാപത്യവേദം വാസ്തുശാസ്ത്രം

മഹാപുരാണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. വിഷ്ണുപുരാണം 
2. ഭവിഷ്യപുരാണം 
3. ഗരുഡപുരാണം 
4. അഗ്നി പുരാണം 
5. മഹാഭാഗവത പുരാണം 
6. ശിവപുരാണം
7. മാര്‍‌ക്കണ്ഡേയ പുരാണം
8. ലിംഗ പുരാണം
9. ബ്രഹ്മവൈവര്‍‌ത്ത പുരാണം 
10. മത്സ്യപുരാണം
11. കൂര്‍‌മ്മപുരാണം
12. വരാഹപുരാണം
13. വാമനപുരാണം
14. സ്കന്ദപുരാണം
15. ബ്രഹ്മാണ്ഡ പുരാണം 
16. പത്മ പുരാണം
17. ബ്രഹ്മപുരാണം
18. നാരദീയപുരാണം..
(ഉപപുരാണങ്ങള്‍ ഉള്‍പ്പടെ പുരാണങ്ങൾ108 എണ്ണം ഉണ്ട്) 

പുരാണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. സാംബ പുരാണം.
2. ദേവീഭാഗവത പുരാണം
3. കാലിക പുരാണം 
4. ലഘുനാരദീയ പുരാണം
5. ഹരിവംശ പുരാണം
6. വിഷ്ണു ധര്‍‌മ്മോത്തര പുരാണം
7. കല്‍‌കിപുരാണം
8. മുല്‍‌ഗല പുരാണം
9. ആദിപുരാണം
10. ആത്മ പുരാണം
11. വിഷ്ണു ധര്‍മ്മ പുരാണം
12. വായു പുരാണം
13. നരസിംഹ പുരാണം
14. ക്രിയോയോഗ പുരാണം
15. സുര്യ പുരാണം
16. ബ്രഹദ് നാരദീയ പുരാണം
17. പുരുഷോത്തമ പുരാണം
18. ബ്രഹദ് വിഷ്ണു പുരാണം
19. ഗണേശ പുരാണം 
20. സനത്കുമാര പുരാണം
21. ദുര്‍‌വ്വാസ പുരാണം
22. നന്ദികേശ്വര പുരാണം
23. ബൃഹദ്‌ധര്‍മ്മ പുരാണം
24. വാരുണ പുരാണം
25. പശുപതി പുരാണം
26. മാനവ പുരാണം
27. മുദ്‌ഗല പുരാണം....
തുടങ്ങി പുരാണങ്ങൾ 108 എണ്ണം ഉണ്ട്..

ദര്‍‌ശനങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ന്യായ ദര്‍‌ശനം (ഗൗതമന്‍)
2. വൈശേഷിക ദര്‍‌ശനം (കണാദന്‍) 
3. സാംഖ്യദര്‍‌ശനം (കപിലന്‍) 
4. യോഗദര്‍ശനം (പതഞജലി)
5. പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) 
6. ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസവേദാന്തം) 
7. ബുദ്ധ ദര്‍ശനം
8. ജൈന ദര്‍ശനം

സ്‌മ്രൃതികള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഉശന സ്‌മ്രൃതി 
2. യജ്ഞവല്‍‌ക്യ സ്‌മ്രൃതി
3. വിഷ്ണുസ്‌മ്രൃതി 
4. മനുസ്‌മ്രൃതി
5. അംഗിരസ്സ്മ്രൃതി
6. യമസ്‌മ്രൃതി
7. അത്രി സ്‌മ്രൃതി
8. സം‌വര്‍‌ത്ത സ്‌മ്രൃതി
9. ബ്രഹത്ത് പരാശര സ്‌മ്രൃതി
10. ബ്രഹസ്പതി സ്‌മ്രൃതി
11. ദക്ഷ സ്‌മ്രൃതി
12. ശാതാതപസ്‌മ്രൃതി
13. ലിഖിത സ്‌മ്രൃതി
14. വ്യാസസ്‌മ്രൃതി
15. പരാശര സ്‌മ്രൃതി
16. ശംഖ സ്‌മൃതി
17. ഗൗതമ സ്‌മ്രൃതി
18. വസിഷ്ഠ് സമ്രൃതി

ഇതിഹാസങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വാത്മീകി രാമായണം, മഹാഭാരതം, സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം..
ഭഗവത് ഗീത..

ആഗമശാസ്ത്രങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു.

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. പാശ്ചാത്യർക്കും മുന്നൂറുകൊല്ലം മുൻപ് കാൽക്കുലസ് കണ്ടുപിടിച്ച കേരളീയൻ
നമുക്ക് യാതൊരു ശാസ്ത്ര /സാമൂഹ്യ പാരമ്പര്യവും ഇല്ലെന്ന് സ്ഥാപിക്കാൻ ചിലർ ഒരു തെളിവുമില്ലാതെ കൊണ്ടുപ്പിടിച്ചു ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് കേരളത്തിൽ ഒരായിരം കൊല്ലം മുൻപ് കൊടും കാടായിരുന്നു എന്നും ഇവിടെ അപരിഷ്കൃതരായ ആദിമനിവാസികൾ മാത്രമേ ഉണ്ടായിരുന്നൂ എന്നുമുള്ള പ്രചാരണങ്ങൾക്ക് കൈയ്യടി കിട്ടുന്ന കാലമാണിത്.

 സത്യത്തിൽ ന്യൂട്ടനെയും (Issac Newton) ലെബനിറ്റസിനെയും (Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകൾ മലയാളത്തിൽ ഗണിത ഗ്രന്ധങ്ങൾ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തിൽ ആയിരം കൊല്ലം മുൻപ് നിലനിന്നിരുന്നത്.

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ, അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം.

ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ (sine), കോ സൈൻ (cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions) മൂല്യം. അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ.

 അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ (സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു .

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു. 

അവർ അതിനെ മാധവ ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു”. പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”. പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ, വേണ് വരോഹ, ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ. 

ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. 

മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു. കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ്, അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് (calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു. കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത്. 

ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ, തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്. 

ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും, മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ എന്നറിയാമോ?

സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ എന്നറിയാമോ?

ഒരാളുടെ ശരീരത്തിലെ മുഴുവൻ പേശികളെയും ശക്തിപ്പെടുത്തിക്കൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുകയും, ശ്വസനത്തെ സമന്വയിപ്പിക്കുകയും, ശരീരത്തിന്റെ ആകൃതി നിലനിർത്തുകയും, ചെയ്യുന്നു ഈ ലളിതമായ വ്യായാമം - അതാണ് സൂര്യനമസ്കാരം.
    
തടി കുറയ്ക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി പലവഴികൾ തേടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ജിമ്മിലെ കഠിനമായ വ്യായാമങ്ങളിൽ തുടങ്ങി ഭക്ഷണ നിയന്ത്രണങ്ങൾ വരെ നീളുന്ന നൂതന മാർഗങ്ങൾക്ക് പിറകേ നാം പായുന്നു. എന്നാൽ നമ്മുടെ നാടിൻ്റെ പാരമ്പര്യത്തിൻ്റെ ഭാഗമായ യോഗാവിധികളിൽ ഇതിനൊരു പ്രതിവിധിയുണ്ട് എന്ന കാര്യമറിയാമോ. വേദകാലഘട്ടം മുതൽക്കേ ഭാരതത്തിൽ പ്രചാരത്തിലുള്ള ഒന്നാണ് യോഗ. ഇത് മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിക്കുന്ന ഒരു പ്രവർത്തനമായി കണക്കാക്കിയിരിക്കുന്നു. യോഗയിലെ ഏറ്റവും പ്രാധാന്യമേറിയ വ്യായാമങ്ങളിൽ ഒന്നായ സൂര്യനമസ്കാരം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ മികച്ച രീതിയിൽ സഹായിക്കും.

How to do Sun Salutation
സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ?

എന്താണ് സൂര്യ നമസ്‌കാരം?

യോഗചര്യവിധികൾ പ്രകാരം സൂര്യനോടുള്ള പ്രണാമം അർപ്പിക്കലിൻ്റെ സൂചകമാണ് സൂര്യ നമസ്‌കാരം. തീവ്രമായ 12 യോഗാസന വ്യായാമങ്ങൾ ഉൾപ്പെടുന്ന ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അസാധാരണമാം വിധം സ്വാധീനിക്കുന്നതാണ്. ഒരാളുടെ ശരീരത്തിൽ യോഗയുടെ അടിത്തറ പാകികൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള പരിപൂർണ്ണമായ ശാരീരിക വ്യായാമമാണ് സൂര്യ നമസ്കാരം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നായ ഇത് ലോകമെങ്ങും ഇന്ന് അംഗീകരിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി വിദഗ്ധർ ഇത് പരീക്ഷിക്കുകയും പരിശീലിക്കുകയും ചെയ്തു വരുന്നുണ്ട്.

​സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ?​
സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ആവശ്യകതകൾ നിറവേറ്റാനായി സൂര്യ നമസ്‌കാരം നിങ്ങൾ പതിവായി പരിശീലിക്കേണ്ടതുണ്ട്. ആയുർവേദ വിധികൾ പ്രകാരം നമ്മുടെ ശരീരം നിർമ്മിതമായിരിക്കുന്നത് കഫം, പിത്തം, വാതം എന്നീ മൂന്ന് ഘടകങ്ങളാലാണ്. സൂര്യ നമസ്‌കാരത്തിന്റെ പതിവ് പരിശീലനം ഇവ മൂന്നിനെയും തുലനം ചെയ്തു നിലനിർത്തുന്നു. ഈ വ്യായാമം നൽകുന്ന മറ്റ് ചില ആനുകൂല്യങ്ങൾ ഇവയെല്ലാമാണ്:

1 ശാരീരിക വഴക്കം
2 തിളങ്ങുന്ന ചർമ്മസ്ഥിതി
3 സന്ധികളുടെയും പേശികളുടെയും ശക്തിപ്പെടുത്തൽ
4 മികച്ച ദഹനവ്യവസ്ഥ

5 മെച്ചപ്പെട്ട മാനസികാരോഗ്യം
6 വിഷാംശം ഇല്ലാതാക്കലും രക്തചംക്രമണവും

ഒരു റൗണ്ട് സൂര്യ നമസ്‌ക്കാരം ചെയ്യുന്നത് വഴി ഏകദേശം 13.90 കലോറി ശരീരത്തിൽ നിന്ന് കത്തിച്ചുകളയാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനായി 12 യോഗാസനങ്ങൾ അടങ്ങുന്ന സൂര്യ നമസ്കാരം ദിവസേന 5 സെറ്റ് വീതം ചെയ്തുകൊണ്ട് ആരംഭിക്കാം. തുടർന്ന് ഇവ നിങ്ങൾക്ക് സമയം ലഭിക്കുന്നതനുസരിച്ച് 12 സെറ്റുകൾ വരെ വർദ്ധിപ്പിക്കാം. വളരെ വേഗത്തിൽ ശരീരഭാരം ചൊരിഞ്ഞു കളയാൻ ഇത് നിങ്ങളെ സഹായിക്കും. 12 സെറ്റുകൾ വീതം ചെയ്യുമ്പോൾ ഏകദേശം 416 കലോറി ചൊരിഞ്ഞു കളയാൻ ഇത് നിങ്ങളെ സഹായിക്കും. സൂര്യ നമസ്‌കാരം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇതിൽ ഉൾപ്പെടുന്ന 12 ആസനങ്ങളെ പറ്റി ആഴത്തിൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.

1 പ്രണമാസനം

സൂര്യ നമസ്കാരത്തിലെ ആദ്യ ആസനമായ പ്രണമാസനം ചെയ്യാനായി തോളുകൾ വിസ്തൃതമാക്കി കൈകൾ അയഞ്ഞ രീതിയിൽ നിങ്ങളുടെ യോഗമാറ്റിൽ നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാർത്ഥിക്കുന്ന രൂപത്തിൽ നിങ്ങളുടെ കൈകൾ രണ്ടും നെഞ്ചിനു നേരെ കൊണ്ടുവരിക. കൈപ്പത്തികൾ രണ്ടും കൂട്ടി മുട്ടിച്ച് നിങ്ങൾ നമസ്‌കാരം പറയുന്ന മുദ്രയിലേക്ക് എത്തിച്ചേർന്നു കഴിഞ്ഞാൽ ശ്വാസം വിടുക. നിങ്ങളുടെ ലോവർ ബാക്ക് ബോഡിയിൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാനായി എല്ലായ്പ്പോഴും നിങ്ങളുടെ പുറഭാഗം നേരെയാക്കി പിടിക്കാൻ ഓർമ്മിക്കണം.

2 ഹസ്‌ത ഉത്തനാസനം

അടുത്ത ഘട്ടം പ്രണമാസനത്തിൽ തന്നെ നിന്നുകൊണ്ട് ശ്വാസമെടുത്ത് കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ കൈകൾ ചെവിയോട് ചേർന്ന് നിൽക്കുകയും ശരീരം കഴിവതും പുറകോട്ട് വളയ്ക്കുകയും ചെയ്യണം. അതിനുശേഷം ശ്വാസം പതുക്കെ വിടാം.

3 പാദ ഹസ്താസനം

അടുത്തതായി, ശ്വാസം എടുത്തു കൊണ്ട് അരഭാഗം താഴേക്ക് വളയ്ക്കുക. ഇത് ചെയ്യുമ്പോൾ നിങ്ങളുടെ പുറം നേരെയാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ, നിങ്ങൾക്ക് പിന്തുണയ്‌ക്കായി നിങ്ങളുടെ കൈപ്പത്തികൾ തറയിൽ സ്പർശിക്കാനായി കാൽമുട്ടുകൾ വളയ്ക്കാവുന്നതാണ്. കാലക്രമേണ ഇത് പരിഷ്കരിച്ചാൽ മതിയാകും. കൈപ്പത്തി ഉപയോഗിച്ച് തറയിൽ സ്പർശിക്കുകയല്ല യഥാർത്ഥ ലക്ഷ്യം എന്ന് ഓർക്കുക. നിങ്ങൾ എങ്ങനെ വളയുന്നുവെന്നും, പുറംഭാഗം നേരെയാക്കുന്നു എന്നതുമാണ് ഇതിനു പിന്നിലെ ലക്ഷ്യം.

4 അശ്വ സഞ്ചലനാസനം

അടുത്തതായി, നിങ്ങളുടെ രണ്ട് കൈപ്പത്തികൾക്കിടയിൽ വലതു കാൽ കഴിയുന്നത്ര പുറകോട്ട് വച്ചുകൊണ്ട് ഇടത് കാൽമുട്ട് നിലത്ത് സ്പർശിക്കുക, നിങ്ങളുടെ പുറം നേരെയാക്കി നോക്കുമ്പോൾ ദൃഷ്ടി അല്പം മുകളിലേക്ക് കൊണ്ടുവരണം. ഓരോതവണയും ശ്വാസം എടുക്കുമ്പോഴും അത് വിടുമ്പോഴും ഉള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

5 പാർവ്വതാസനം

ഇതിൽ നിന്ന് നേരേ പർവ്വതാസനത്തിലേക്കാണ് പോകേണ്ടത്. കൈകാലുകൾ നിലത്തു ഉറപ്പിച്ച് അരയും ഇടുപ്പും ഉയർത്തുക. നിങ്ങളുടെ ശരീരം ഇപ്പോൾ കാണാൻ ഒരു ത്രികോണ രൂപത്തിലായിരിക്കും. വേദനാജനകമായ രീതിയിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ പുറം നേരെയാക്കി കാൽമുട്ടുകൾ അല്പം വളയ്ക്കുക.

6 ദണ്ഡാസനം

ഫിറ്റ്നസിൽ പ്ലാങ്ക് പോസ് എന്നും അറിയപ്പെടുന്ന ആസനമാണിത്. നിങ്ങളുടെ കൈകൾ തറയിൽ ലംബമായി സൂക്ഷിക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനോടൊപ്പം, കാല്‍ പിന്നിലേക്കെടുത്ത്, മുഴുവന്‍ ശരീരവും ഒരു നേർ രേഖയില്‍ നിര്‍ത്തുക. നിങ്ങളുടെ ശരീരം മുഴുവനും ഒരു നീളമുള്ള വടി പോലെ നേരായ ഫ്രെയിമിൽ വിന്യസിക്കാൻ ഓർമ്മിക്കുക.

7 അഷ്ടാംഗ നമസ്‌ക്കാരം

പതുക്കെ കാല്‍മുട്ടുകള്‍ നിലത്തേക്ക് കൊണ്ടുവന്ന്, ശ്വാസം പുറത്തുവിടുക. ഇടുപ്പ് അല്പം പിന്നിലേക്ക് ഉയർത്തി, മുൻപോട്ട് ഉരസിയിറങ്ങി നിങ്ങളുടെ നെഞ്ചും താടിയുമടക്കം തറയില്‍ മുട്ടിക്കുക. ഈ പോസ് ഉത്കണ്ഠയും സമ്മർദ്ദവും ഒഴിവാക്കാനും നിങ്ങളുടെ പിൻഭാഗത്തെ പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

8 ഭുജംഗാസനം

അടുത്തതായി ഭുജംഗാസനം ചെയ്യുന്നതിനായി, നിങ്ങളുടെ കൈമുട്ടുകൾ മടക്കി വെച്ചുകൊണ്ട് വയറിനു മുകളിലോട്ടുള്ള ഭാഗം മുകളിലേക്ക് ഉയർത്തി ശ്വാസം എടുക്കുക. നിങ്ങളുടെ കൈകൾ തറയിലുറപ്പിച്ച് ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുന്നതിനോടൊപ്പം നെഞ്ച് മുൻപിലേക്ക് ചെറുതായി തള്ളാന്‍ ശ്രമിക്കുക. ഈ പോസ് ചെയ്യുന്നതിനിടയിൽ ഏത് സമയത്തും നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, കുറച്ചു നേരം ആഴത്തിലുള്ള ദീർഘശ്വാസം എടുത്ത് നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ മടിക്കേണ്ടതില്ല.

9 പർവ്വതാസനം

വീണ്ടും പർവ്വതാസനത്തിലേയ്ക്ക് വരിക. കൈകാലുകൾ നിലത്തു ഉറപ്പിച്ച് അരയും ഇടുപ്പും ഉയർത്തുക.

10 അശ്വ സഞ്ചലനാസനം

ഇപ്പോൾ, ശ്വാസം ഉള്ളിലേയ്‌ക്കെടുത്തുകൊണ്ട് വലതു കാൽപാദം മാത്രം നിലത്തു ഉറപ്പിച്ച് രണ്ടു കൈകളും ഇടയിലേക്ക് കൊണ്ടു വരിക. ഇടുപ്പുകള്‍ താഴേക്കമർത്തി ദൃഷ്ടി മുകളിലേക്കാകുക. ഈ സമയം നിങ്ങളുടെ വലതു കാലുകൊണ്ട് നിങ്ങളുടെ കാൽവിരലുകളിൽ ബന്ധിച്ച് ഇടത് കാൽ തറയിൽ നിന്ന് ലംബമായി സൂക്ഷിക്കുന്നത് ഉറപ്പാക്കുക. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന്, നിങ്ങളുടെ നാഭി വളച്ചുകൊണ്ടും നിതംബം നേരെയാക്കിയും നിങ്ങളുടെ ശരീരം സജീവമാക്കി നിലനിർത്തുക.

11 പാദ ഹസ്താസനം

മൂന്നാമത് ചെയ്ത അതേ ആസനം തന്നെ ആണിത്. ശ്വാസം എടുത്ത്കൊണ്ട് നിങ്ങളുടെ കാല് രണ്ടും നേരെയാക്കി താഴേക്കു വളഞ്ഞ് നിലത്ത് സ്പർശിക്കാം. നിങ്ങളുടെ ഹാംസ്ട്രിംഗുകളെ ( കാലുകൾക്ക് പിന്നിലുള്ളവ) ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചുരുക്കം ചില വ്യായാമമുറകളിൽ ഒന്നാണ് ഈ ആസനം. ശരീരത്തിൽ ഉടനീളമുള്ള രക്തയോട്ടം ഉറപ്പാക്കാനായി ഈ ആസനം ചെയ്യുമ്പോൾ ശരീരത്തിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.

12 ഹസ്ത ഉത്തനാസനം

ശ്വാസം ഉള്ളിലേയ്‌ക്കെടുത്തുകൊണ്ട് നട്ടെല്ല് മുകളിലേക്കു നിവര്‍ത്തി രണ്ടാമത്തെ പോസായ ഹസ്‌ത ഉത്തനാസനത്തിലേക്ക് തിരികേ വരിക. കൈകള്‍ ഉയർത്തി സാവകാശം പിന്നിലേക്ക് വളയുക. ഇടുപ്പ് അല്പം പുറത്തേക്ക് ഉന്തിയിരിക്കണം. നിങ്ങളുടെ ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ കാൽവിരലുകൾ മുതൽ കൈവിരലുകളുടെ അറ്റം വരെയ്ക്കും.

അവസാനമായായി, ആദ്യത്തെ പോസ് ആയ പ്രാണാമാസനത്തിൽ വന്ന് ശ്വാസം എടുത്ത് നിങ്ങളുടെ കൈകൾ താഴേക്ക് കൊണ്ടുവന്ന് തിരികെ പൂർവ്വസ്ഥിതിയിലേക്ക് എത്തുക.

സൂര്യ നമസ്കാരത്തിന് നിരവധി തലങ്ങളും വ്യത്യസ്ത രീതികളുമൊക്കെ ഉണ്ട്. ഇതിൽ ഒരെണ്ണം എല്ലാ ദിവസവും പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്നത് വഴി ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും.

ശരീരഭാരം കുറയ്ക്കാൻ സൂര്യ നമസ്‌കാരം മാത്രം മതിയോ?

സൂര്യ നമസ്‌കാരം എല്ലാ ദിവസവും ഒരേ സമയത്ത് തുടർച്ചയായി ചെയ്യുന്നത് വഴി ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. മികച്ച ഫലങ്ങൾക്കും പൂർണ്ണമായ ഫിറ്റ്നസ് അനുഭവത്തിനായി ലൈറ്റ് വ്യായാമങ്ങളും മറ്റ് യോഗ പോസറുകളും ഇതിനോടൊപ്പം സംയോജിപ്പിക്കുക.

സൂര്യ നമസ്‌കാരം പരിശീലിക്കാൻ നിങ്ങൾക്ക് എത്ര സമയം ആവശ്യമാണ്?

സൂര്യ നമസ്‌കാരത്തിന്റെ ഒരു റൗണ്ട് കണക്കിലെടുക്കുമ്പോൾ അത് ചെയ്തുതീർക്കാൻ ഏകദേശം 3.5 മുതൽ 4 മിനിറ്റ് വരെ എടുക്കും, നിങ്ങൾ പ്രതിദിനം കുറഞ്ഞത് 40 മിനിറ്റ് ഇതിനായി നീക്കിവയ്ക്കണം, കൂടാതെ ആഴ്ചയിൽ 6 ദിവസവും ഇത് പരിശീലിക്കുക.

സൂര്യ നമസ്കാരം കൂടുതൽ മികച്ചതാക്കി മാറ്റാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയെല്ലാമാണ്:

 നിങ്ങളുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഗുണങ്ങൾ നൽകുന്നതിനായി ആസനത്തിന് മുമ്പും ശേഷവും കുറഞ്ഞത് രണ്ട് മിനിറ്റ് ധ്യാനം പരിശീലിക്കുക

 മികച്ച ഫലങ്ങൾ നേടുന്നതിന് ഓരോ പോസും കുറഞ്ഞത് 5 സെക്കൻഡ് നേരം പിടിച്ചു നിർത്തണം. കൂടാതെ, സൂര്യനു മുന്നിൽ നിന്നുകൊണ്ട് ഈ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ വിറ്റാമിൻ ഡി 3 യുടെ അളവ് മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഇതുവഴി കൂടുതൽ ആരോഗ്യ ഫലങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും.

 പകൽ ഏത് സമയത്തും വ്യായാമം ചെയ്യാൻ കഴിയുമെങ്കിലും, അതിരാവിലെ ഒഴിഞ്ഞ വയറോടെ ചെയ്യുന്നത് നിങ്ങൾക്ക് പരമാവധി നേട്ടങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു