ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

മരണം

മരണം

ജനിച്ചവര്‍ എല്ലാം മരിക്കണം. മരണത്തില്‍ എന്താണ് സംഭവിക്കുന്നത്‌...? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്.

അയമാത്മാ അബല്യം ന്യേതി - വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു.

സമോഹമിവ ന്യേതി സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു. ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തെയ്യാറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

സ വിജ്ഞാനോ ഭവതി അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും. ഞാന്‍ ഇനി അധികനാള്‍ ഇല്ല എന്ന് ചിലര്‍ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും. ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത്‌ വിഷമിക്കുന്നു.

ഏനം ഏതെ പ്രാണാ അഭി സമായന്തി  അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച ,കേഴ്വി) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാങ്ങ് മനസി സംബദ്യതെ വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു. അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു. ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു. അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു.  സ്പര്‍ശനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു.

യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവർതത്തെ അഥ അരൂപജ്ണോ ഭവതി ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു.  അപ്പോള്‍ കണ്ണുകള്‍ അടയുന്നു. ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു.

ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു.  വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും. ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു. അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത്‌ കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല.  ശ്രവണെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു , ഈ അവസ്ഥയെ ഊര്‍ദ്ധ്വശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു.
മന പ്രാണേ സംബദ്യതെ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനില്‍ ലയിക്കുന്നു.

-പ്രാണ സ്തെജസി തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു. പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും.  പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും.  മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു.

തേജ പര്യസാം ദേവതായാം അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു.  ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തില്‍ നിലകൊള്ളുന്നു.

സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കർമ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത്.  അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു.

ഹൃദയസ്യ അഗ്രം പ്രദ്യോതതെ, തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു.

തേജോ ഹവാ ഉദാന പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെയാണ്.

-പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത്-ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു (പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു...

നാമ ജപവും മന്ത്രജപവും

നാമ ജപവും മന്ത്രജപവും

മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ്‌ മന്ത്രങ്ങൾ. മനനാത്‌ ത്രായതേ ഇതിമന്ത്ര എന്നതാണ്‌ പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത്‌ പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്‌. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്‌. നാദവിസ്‌ഫോടനത്തിൽ നിന്നാണ്‌ പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന്‌ ഗ്രഹിക്കാവുന്നതല്ല. അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ്‌ ഓംകാരം. ഓംകാരത്തിൽ നിന്നാണ്‌ പ്രപഞ്ചസൃഷ്ടിയുണ്ടായത്‌. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ്‌ ഓം. ഇത്‌ ഏകവും അദ്വിതീയവുമായ പരബ്രഹ്‌മത്തിന്റെ പ്രതീകമാണ്‌. ബ്രഹ്‌മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ്‌ ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്‌. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്‌. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന്‌ ആചാര്യന്മാർ ഉത്‌ഘോഷിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ്‌ ജപം.

നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ്‌ ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്‌. നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക്‌ മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ്‌ ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്‌. മന്ത്രങ്ങൾ ശിഷ്യന്‌ ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ  അതിന്‌ ചൈതന്യമുണ്ടാവുകയുള്ളൂ.

മന്ത്രജപം എങ്ങനെയെങ്കിലും ആകാൻ പാടില്ല. അയാൾ അതിനു യോഗ്യനായിരിക്കണം,,,,     അത് ഒരു ചെറിയ കഥയിലൂടെ പറയാം . ഒരു രാജാവ്‌ തന്റെ മന്ത്രിയെ അയാളുടെ ഭവനത്തിൽ ചെന്നു സന്ദർശിച്ചു. മന്ത്രി മന്ത്രം ജപിക്കുകയായിരുന്നു. രാജാവ്‌ കാത്തിരുന്നു. ജപം തീർന്നതിനു ശേഷം മന്ത്രി വന്നു. ജപിച്ചതെന്തു മന്ത്രമാണെന്നു രാജാവ്‌ ചോദിച്ചപ്പോൾ ഗായത്രിയാണെന്നു മന്ത്രി ഉത്തരം പറഞ്ഞു. തനിക്കും അത്‌ പഠിപ്പിച്ചു കൊടുക്കാൻ രാജാവ് ആവശ്യപ്പെട്ടു. മന്ത്രം ഉപദേശിക്കാൻ താനധികാരിയല്ലെന്നായി മന്ത്രി.  രാജാവു കാരണം ചോദിച്ചു. ഉടനെ മന്ത്രി അടുത്തുണ്ടായിരുന്ന സേവകനോടു രാജാവിനെ പിടിച്ചു തടങ്കലിൽ വയ്ക്കാനുത്തരവിട്ടു. സേവകൻ അനുസരിച്ചില്ല. കോപാകുലനായ രാജാവ്‌ മന്ത്രിയെ തടങ്കലി; വയ്ക്കാൻ സേവകനോടാജ്ഞാപിച്ചു. സേവകൻ ഉടനെ അപ്രകാരം ചെയ്തു. മന്ത്രി ചിരിച്ചുകൊണ്ട്‌ അതാണുത്തരം എന്നു രാജാവിനോടു പറഞ്ഞു. എങ്ങനെ എന്നു ചോദിച്ചതിനു മന്ത്രി "ആജ്ഞയും ആജ്ഞാവഹനും ഒന്നു തന്നെ, പക്ഷെ അധികാരി മാറിപ്പോയി. എന്റെ ആജ്ഞ നിഷ്ഫലമായി, അങ്ങയുടേതു സഫലവുമായി. മന്ത്രത്തിന്റെ ഗതിയും ഇപ്രകാരം തന്നെ".

ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീർത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധികൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്...

ഭൂതസംഹാരം

ഭൂതസംഹാരം

ഒരു വ്യക്തിക്ക് രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു. ബാഹ്യശുദ്ധിയും അന്തരികാശുദ്ധിയും. ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധി കുളി മുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു. ആന്തരികശുദ്ധി വിചരിക്കും പോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും  ബലവത്തരങ്ങളും ആണ്. ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കു വന്ന മലങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീക ശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നു ചേർന്ന മലങ്ങളെ (അജ്ഞാനം)  നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തുനിന്നും  അകത്തേക്ക് വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്. മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ് ആന്തരീക ശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത് . ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം  പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതുകാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു. ബാഹ്യശുദ്ധി ശരീരത്തിന്ന് ഏതുവിധം ഒഴിച്ചുകൂടാൻ  പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ്  ആത്മാവിനെ സംബ്ന്ധിച്ച് അന്തഃകരണ ശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ. ജീലിതം കൂടുതൽ കൂടുതൽ  പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിത ലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചു മിനുക്കി വെക്കേണ്ടതുണ്ട് .  ഈ ഉദ്ദേത്തെ സാക്ഷാത്കരിക്കാൻ ചെയ്യേണ്ട അനുഷ്ടാനപദ്ധതിയാണ് ഭൂതസംഹാരം.

"വിശ്വം ശരീരമിത്യുക്തം പഞ്ചഭൂതാത്മകം മുനേ" (തന്ത്രസാരം)  

പഞ്ചഭൂതാത്മകമായ ഈ ശരീരം പ്രപഞ്ചത്തിന്റെ  ചെറുപതിപ്പാണ്..  ആന്തരീകമായ ശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും  നിർമ്മലമായി ഭവിക്കുന്നു. അന്തഃകരണങ്ങൾ പരോക്ഷമായി പഞ്ചഭൂതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭൂതശുദ്ധിയിലൂടെ അന്തഃകരണശുദ്ധിയും ലഭിക്കും.

ശരീരാകാരഭൂതാനാം മലാനാം യദ്വിശോധനം  അവ്യയബ്രഹ്മസമ്പർക്കം ഭൂതാശുദ്ധിരിയം മതാ'  പഞ്ചഭൂതാത്മകമായ ഈ മനുഷ്യശരീരത്തിലെ  അഴുക്കുകളെ നീക്കി ആത്മാവിനെ ഉദാത്തവൽക്കരിക്കുന്നതിനെ ഭൂതശുദ്ധി എന്നു പറയുന്നു.  

'‘ദേവാർച്ചായോഗ്യതാ പ്രാപ്ത്യൈ ഭൂതശുദ്ധിം സമാചരേത്'' ദേവാർച്ചനായോഗ്യത ലഭിക്കാൻ വേണ്ടി ഭൂതശുദ്ധിയെ അനുഷ്ഠിക്കൂ എന്ന് മന്ത്രമഹോദധി ചൂണ്ടിക്കാട്ടുന്നു.  അന്തഃകരണങ്ങളെ ശുദ്ധീകരിക്കുക .  നിരുപാധികമാക്കിത്തീർക്കുക എന്നതാണ് ഭൂതസംഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരസ്ഥിതങ്ങളായ ഭൂമ്യാദിപഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്ക് ഭൂതശുദ്ധി എന്നു പറയുന്നു. 

ഭൂതങ്ങൾ  ;- പ്രഥ്വി, അപ്, അഗ്നി, വായു, ആകാശം, എന്നിവ. 

സംഹാരം = സമ്യക് ആയി ഉൾക്കൊള്ളുക, ആഹരിക്കുക. ഭൂമ്യാദി പഞ്ചഭൂതങ്ങളെയും അവ പ്രതിനിധാനം ചെയ്യുന്ന സംഘാതവിഷയങ്ങളെയും സമ്യക് ആയി ഉൾക്കൊള്ളുവാൻ നിർദ്ദേശിക്കുന്ന സംവിധാനക്രമത്തെ  ഭൂതസംഹാരം എന്നു പറയുന്നു.
'സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം'   (തന്ത്രസാരം)  

ഈ ഭൗതികശരീരം ആത്മീയമായ മുന്നു തേജസുകളെ അന്തരാളത്തിൽ സാംശീകരിക്കുന്നു എന്നു തന്ത്രസാരം ചൂണ്ടികാണിക്കുന്നു. മുലാധാരത്തിൽ അഗ്നിചൈതന്യമായും ഹൃദയത്തിൽ  സൂര്യതേജസ്സായും, സഹസ്രാരത്തിൽ സോമപ്രഭാപൂരിതമായും ജീവചൈതന്യം വ്യപരിക്കുന്നു, മൂലാധരത്തിൽ അതിസൂക്ഷ്മമായും, ഹൃദയത്തിൽ സ്വപ്രകശകനായും, (സൂര്യവൽ), സഹസ്രാരത്തിൽ സമസ്ത്കോശങ്ങളിലും (സഹസ്രദളം പത്മം എന്ന് യോഗശാസ്ത്രസംജ്ഞ) വ്യപരിച്ചിരിക്കുന്നതായും കൽപ്പിച്ചിരിക്കുന്ന.  ജീവാത്മാവിനെ പരാമാത്മാവിൽ  യോജിപ്പിക്കുക എന്നതാണ് യോഗം.  

'ഐക്യം ജീവാത്മനോരാഹു ര്യോഗം യോഗവിശാരദാഃ' 

ജീവാത്മപരമാത്മയോരൈക്യമാണ് യോഗം എന്നു വിശാരദന്മാർ അഭിപ്രായപ്പെടുന്നു.  അഥവാ സമഷ്ടിചൈതന്യത്തെ വൃഷ്ടിയിൽ  വിലയിപ്പിക്കുന്നതാണ് യോഗം.
'സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം' 

എന്ന ഈ ഭഗത്തിൽ  ഈ തത്വം തന്നെയാണ് പ്രസ്താവിക്കുന്നത്. ജീവചൈതന്യം    ബ്രഹ്മവുമായി. ( സർവ്വേഭ്യോ ബ്രഹത് ഇതി ബ്രഹ്മ)  ഐക്യം പ്രാപിക്കുന്നു. (വിലയം പ്രാപിക്കുന്നു). ഈ തത്വം ശ്രി ശങ്കരാചാര്യസ്വമികളുടെ "ജീവോ ബ്രഹ്മൈവനാഽ പരഃ"   എന്ന അദൈതസിദ്ധാന്തസാദൃശ്യം പുലർത്തുന്നു

ആരംഭത്തിൽ അതിസൂക്ഷ്മതലതിൽ നിന്ന് ഉദ്ഗമിക്കുന്ന  ജീവചൈതന്യ (കുണ്ഡലീനി)ത്തിന്റെ ഊർദ്ധമുഖപ്രയാണവും  വികസനവും അജപമന്ത്രം കൊണ്ടാണ് വ്യവഹരിക്കുന്നത് . 
അജപമന്ത്രം - ഹംസഃ, 
ഹംസമന്ത്രം ജീവമന്ത്രമാണ്. ഈ മന്ത്രത്തിന് അജപഗായത്രി  എന്നുകൂടി പേരുണ്ട്. ഹംസഃ ഹംസഃ  എന്ന മന്ത്രം ജീവൻ സദാ ജപിച്ചുകൊണ്ടേയിരിക്കുന്നു.  
ഹം - സഃ    
പ്രാണൻ, ഉച്ച്വാസവായു - അപാനൻ നിശ്വാസവായു    പുരുഷാത്മകം      -   പ്രകൃത്യാത്മകം
ഒരു ദിവസം ശ്വാസോച്ഛ്വാസരൂപത്തിൽ 21600 ഉരു മന്ത്രം ജീവൻ ജപിക്കുന്നുണ്ടെത്രെ...
ഹം (നാദം + ബിന്ദു) ഊർധ്വമുഖപ്രയാണവും, സഃ എന്ന വിലയനവും ആകുന്നു.
സഃ  എന്ന വിസർഗ്ഗത്തിലെ പിയൂഷധാര  ഇഡ, പിംഗള നാഡികളികൽ കൂടി   സ്രവിക്കുന്നു എന്ന് യോഗശാസ്ത്രം.
സംഖ്യാസിദ്ധാന്തമനുസരിച്ച് സർവ്വചരാചരങ്ങളും  പഞ്ചഭൂതത്മകമാണ്. 
'പഞ്ചഭൂതാത്മകം സർവ്വം ചരാചരമിദം ജഗത്'  (ശാരദാതിലകം) .
അതുകൊണ്ടു തന്നെ മനുഷ്യശരീരവും അഞ്ചു മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 

1. പാദാഗ്രം മുതൽ കാൽമുട്ട്  വരെ - പ്രഥ്വിമണ്ഡലം

2.  കാൽമുട്ട്  മുതൽ നാഭി വരെ -  ജലമണ്ഡലം

3.  നാഭി മുതൽ ഹൃദയം വരെ -  അഗ്നിമണ്ഡലം

4  ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരെ -  വായുമണ്ഡലം

5. ഭ്രൂമദ്ധ്യം മുതൽ സഹസ്രാരപര്യന്തം -  ആകാശമണ്ഡലം

ഈ അഞ്ചു മണ്ഡലങ്ങളെയും ക്രമേണ സംഹരിക്കുന്ന സംവിധാനമാണ് ഭൂതസംഹാരത്തിൽ  അടങ്ങിയിരിക്കുന്നത്.   അഗ്നിപുരാണത്തിൽ നാലുവിധം പ്രളയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. 
1. നിത്യം
2. നൈമിത്തികം
3. പ്രാകൃതപ്രളയം
4. ആത്യന്തിക പ്രളയം.
പ്രളയം എന്നാൽ ജ്ഞാനമാർഗ്ഗത്തിലൂടെ ജീവാത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കലാണെന്ന് പറയുന്നു. ഇതിൽ ആത്യന്തികപ്രളയമാണ് (പ്ര'ളയം  അഥവാ പ്ര'ലയം = പ്രകർഷേണയുള്ള ലയം - വേണ്ടുംവണ്ണമുള്ള ലയിച്ചുചേരൽ) ഭൂതസംഹാരത്തിന്റെ ഘടനയിൽ കാണുന്നുണ്ട്. ആത്യന്തികമായ പ്രളയം  ഭൂമണ്ഡലത്തെ ജലമണ്ഡലത്തിലും, ജലമണ്ഡലത്തെ അഗ്നിമണ്ഡലത്തിലും, അഗ്നിമണ്ഡലത്തെ വായുമണ്ഡലത്തിലും, വായുമണ്ഡലത്തെ ആകാശമണ്ഡലത്തിലും , ആകാശമണ്ഡലത്തെ  അഹങ്കാരത്തിലും, അഹങ്കാരത്തെ മഹത്ത്വത്തിലും, മഹത്ത്വത്തെ മഹാപ്രകൃതിയിലും  വിലയിപ്പിക്കുന്നു.   ഇതിൽ അഹങ്കാരമെന്നാൽ -  സത്വാഹംങ്കാരം + രജോഹംങ്കാരം + തമോഹംങ്കാരം ഇവ മൂന്നും കൂടിയത്.  മഹത്തത്വം  എന്നാൽ പ്രപഞ്ചമനസ്സും ആകുന്നു.  മഹാപ്രകൃതിയെ 'ഹ്രിം' എന്ന  ബീജാക്ഷരത്താൽ കുറിക്കപ്പെടുന്നു. കാരണം.

"യഥാ ന്യഗ്രോഥബീജസ്ഥം ശക്തിരൂപോ മഹോദ്രുമാഃ 
തഥാ ഹൃല്ലേഖബീജസ്ഥം ജഗദേച്ചരാചരം "

ഒരു പേരാലിന്റെ വിത്തിൽ മഹാവടവൃക്ഷത്തിന്റെ ബീജം ഉൾക്കൊണ്ടിരിക്കുന്നതുപോലെ  ഒറ്റ ഹൃല്ലേഖാബീജതിന്റെ ചരാചരാത്മകമായിരിക്കന്ന ജഗത്ത് മുഴുവൻ ഉൾകൊണ്ടിരിക്കുന്നു.

ലോകത്ത് ആദ്യമായി സിസേറിയൻ നടത്തിയത് ചാണക്യൻ

ലോകത്ത് ആദ്യമായി സിസേറിയൻ നടത്തിയത് ചാണക്യൻ

രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായ ചാണക്യൻB C 370 ൽ (ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ട് മുമ്പ്) മഗധയിലാണ് ജനിച്ചത്, യഥാർത്ഥ നാമം വിഷ്ണു ഗുപ്തൻ, 'ചണക' ദേശവാസിയായതിനാൽ ചാണക്യൻ എന്നും, 'കുടില ' എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്നും അറിയപ്പെടുന്നു, തക്ഷശില സർവ്വകലാശാലയിൽ പഠിച്ചു, രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു, രാഷ്ട്രീയമീമാംസയുടെ ആചാര്യനായ അദ്ദേഹത്തിൻ്റെ കൂർമ്മ ബുദ്ധിയും ജ്ഞാനവുമാണ് മൗര്യ സാമ്രാജ്യത്തിന് ഭാരതത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞത്, ചന്ദ്രഗുപ്ത മൗര്യനെ ചക്രവർത്തിയാക്കി അദ്ദേഹം, മൗര്യൻ്റെ പ്രധാനമന്ത്രിയും ഗുരുവും ഉപദേഷ്ടാവും എല്ലാം ചാണക്യനായിരുന്നു, അർത്ഥശാസ്ത്രം, ചാണക്യനീതി, നീതിസാരം എന്നിവയാണ് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ,

ശത്രക്രിയയുടെ പിതാവ് ആയൂർവേദ ആചാര്യനായ സുശ്രുതൻ ആണെന്ന് നമുക്ക് അറിയാം, "ശത്രക്രിയ നടത്തി രോഗത്തെ ഭേതമാക്കാമെന്നും വയറു കീറി ചാപിള്ളയെ പുറത്തെടുത്ത് അമ്മയെ രക്ഷിക്കാമെന്നും ആദ്യം ഉപദേശിച്ചത് സുശ്രുതൻ ആണ്, ഈ രീതിപുരാതന കാലം തൊട്ടേ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, അതുപോലെ ലോകത്ത് ആദ്യമായി സിസേറിയൻ നടത്തി ജീവനോടെ കുട്ടിയെ പുറത്തെടുത്തത് ചാണക്യൻ ആണ്.''!

വിഷകന്യകമാരെ ഉപയോഗിച്ച് ശത്രുക്കളെ കൊല്ലുന്ന രീതി പണ്ട് ഉണ്ടായിരുന്നു, കുട്ടിക്കാലം തൊട്ട് ആഹാരത്തിൽ ചെറിയ തോതിൽ വിഷം നല്കി. അളവ് കൂട്ടി കൂട്ടിയാണ് വിഷകന്യകമാരെ സൃഷ്ടിക്കുന്നത്, അവർക്ക് വിഷ സർപ്പങ്ങളുടെ കടിയേറ്റാൽ മരണം സംഭവിക്കില്ല' വിഷ കന്യകമാർ ആരെ ചുംബിക്കുന്നോ അവർ മരിച്ചിരിക്കും,
ചന്ദ്രഗുപ്ത മൗര്യനെ വിഷ കന്യകയിൽ നിന്നും രക്ഷിച്ചത് ചാണക്യനാണ്, ശത്രുക്കളുടെ വിഷപ്രയോഗങ്ങളിൽ നിന്ന് രക്ഷപെടാൻ ആഹാരത്തിൽ ചെറിയ തോതിൽ വിഷം ചാണക്യൻ ചന്ദ്രഗുപ്ത മൗര്യന് നല്കിയിരുന്നു, അതിൻ്റെ അളവ് കൂട്ടികൊണ്ടിരുന്നു' എന്നാൽ ഇക്കാര്യം മൗര്യന് അറിയില്ലായിരുന്നു,
ഒരുനാൾ മൗര്യന് കൊണ്ടുവന്ന ആഹാരം ഭാര്യ ദുർധര കഴിച്ചു, അവൾ പൂർണ്ണ ഗർഭിണിയായിരുന്നു, കൊടും വിഷം ഉള്ളിൽ ചെന്ന ദുർധര മരണവെപ്രാളം കാട്ടി, സംഭവം അറിഞ്ഞെത്തിയ ചാണക്യൻ' കുട്ടിയെ എങ്കിലും രക്ഷിക്കണമെന്ന് കരുതി ഉടനടി വയറു കീറി കുട്ടിയെ പുറത്തെടുത്തു.
ഏഴ് ദിവസം വരെ കുട്ടിയെ മാറി മാറി ആടുകളുടെ വയറു കീറി അതിനുളളിൽ വെച്ച് ചൂട് കൊടുത്തു കൊണ്ടിരുന്നു, ആടിൻ്റെ രക്ത തുള്ളി നെറ്റിയിൽ പതിഞ്ഞതിനാൽ ആ കുട്ടിക്ക് 'ബിന്ദുസാരൻ' എന്ന പേര് നല്കി ചാണക്യൻ:

മഹാനായ ചക്രവർത്തിയെന്ന് ലോകം വാഴ്ത്തുന്ന അലക്സാണ്ടർ പ്പോലും ചന്ദ്രഗുപ്ത മൗര്യൻ്റെ മുന്നിൽ തോറ്റോടിയ ചരിത്രമാണുള്ളത്, മൗര്യന് ശേഷം മകൻ ബിന്ദുസാരൻ ചക്രവർത്തിയായി, ചേര, ചോള, പാണ്ഡ്യരാജാക്കൻമാരുമായി നല്ല ബന്ധത്തിൽ ആയതിനാൽ അദ്ദേഹം തമിഴകത്തെ ആക്രമിച്ചില്ല, കലിംഗ ദേശം (ഒറീസ) ഒഴിച്ച് മറ്റല്ലാം അദ്ദേഹം കീഴടക്കി, ബിന്ദുസാരൻ്റെ മകൻ അശോക ചക്രവർത്തി' കലിംഗ ദേശവും കീഴടക്കി:

ഇളയിടത്ത് റാണി

ഇളയിടത്ത് റാണി

വേണാടിൻ്റെ തായ് വഴിയായ ഇളയിടത്ത് സ്വരൂപത്തിലെ റാണിയായിരുന്ന ലക്ഷ്മികുട്ടി' ഇളയിടത്തമ്മ' എന്ന പേരിലാണ് പ്രസിദ്ധയായത്,

1736ൽ ഇളയിടത്ത് സ്വരൂപത്തിൻ്റെ നാഥനായ കൊട്ടാരക്കര തമ്പുരാൻ വീരകേരളവർമ്മ നാടുനീങ്ങി, മുറപ്രകാരം സഹോദരി പുത്രിയായ ലക്ഷ്മികുട്ടിയാണ് അടുത്ത അനന്തരവകാരി, എന്നാൽ മാർത്താണ്ഡവർമ്മ സമീപത്തുള്ള നാട്ടുരാജ്യങ്ങളെ എല്ലാം വേണാടിൽ ലയിപ്പിച്ച് തിരുവിതാംകൂർ എന്ന രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ റാണി വാഴ്ചയെ എതിർത്തു, ഇളയിടത്തു സ്വരൂപത്തെയും തൻ്റെ കീഴിലാക്കുകയായിരുന്നു ലക്ഷ്യം,
മാർത്താണ്ഡവർമ്മയെ ഭയന്ന് ഇളയിടത്തമ്മ തൻ്റെ സേനാധിപരായിരുന്ന കുഴിക്കൽ, കാട്ടൂർ ഉണ്ണിത്താൻമാരോടൊപ്പം ചങ്ങനാശേരിക്കടുത്തുള്ള തെക്കുംകൂറിലേക്ക് പോകുകയും അവിടെ അഭയം തേടുകയും ചെയ്തു, തെക്കുംകൂർ രാജാവിൻ്റെ നിർബന്ധപ്രകാരം ഡച്ചുകാർ മാർത്താണ്ഡവർമ്മയ്ക്കെതിരെപ്രവർത്തിക്കുന്നതിനായി റാണിയുമായി സഖ്യത്തിലായി, ഇതിനായി ഡച്ചുകാർ റാണിയുമായി ഉടമ്പടി ഒപ്പ് വെച്ചു, റാണിക്കു വേണ്ടി ഡച്ച് ഗവർണറായിരുന്ന വാൻ ഇംഹോഫ് 'മാർത്താണ്ടവർമ്മയുമായി ചർച്ച നടത്തി, "അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വർമ്മ ഇടപ്പെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു: എന്നാൽ ചർച്ച പരാജയപ്പെട്ടു, ഡച്ചുകാരുമായുള്ള വർമ്മയുടെ ബന്ധം കൂടുതൽ വഷളായി,

1741 ൽ ഗവർണർവാൻ ഇംഹോഫ് 'റാണിയെ അടുത്ത ഭരണാധികാരിയായി വാഴിച്ചു, ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു, അദ്ദേഹം വൻ സൈന്യത്തെ സംഘടിപ്പിച്ചു കൊണ്ട് ' ഡച്ചുകാരും, തെക്കുംകൂറും, വടക്കുംകൂറും, ചെമ്പകശ്ശേരിയും, ഇളയിടത്ത്‌സ്വരൂപവും ചേർന്ന സംയുക്ത സേനയെ ആക്രമിച്ചു, യുദ്ധത്തിൽ ഡച്ചുകാർ പരാജയപ്പെട്ടു, ഇളയിടത്ത് സ്വരൂപം വേണാടിൻ്റെ ഭാഗമായി തീർന്നു, സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു, റാണിയെ സഹായിച്ച എല്ലാ നാട്ടുരാജ്യങ്ങളെയും പിടിച്ചടക്കാൻ മാർത്താണ്ഡവർമ്മ ഉത്തരവിട്ടു, കാട്ടൂർ ഉണ്ണിത്താൻ പിന്നീട് വർമ്മയുമായി ചേർന്ന് ഇളയിടത്ത് റാണിയെ വേണാടിൽ തടവിലാക്കി ഇതറിഞ്ഞ കുഴിക്കൽ ഉണ്ണിത്താൻ റാണിയെ അവിടെ നിന്നും രക്ഷിച്ച് ഡച്ചു കോട്ടയിലെത്തിച്ചു,
എന്നാൽ ഗവർണർ റാണിയെ അപമാനിച്ചു. "ഉയിരിലും മേലെയാണ് അഭിമാനമെന്ന് പറഞ്ഞ് " ഇളയിടത്തമ്മ ഉടവാൾ നെഞ്ചിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്തു.

തൊട്ടുപിറകെ കുഴിക്കൽ ഉണ്ണിത്താനെ ഗവർണർ വെടിവെച്ച് കൊല്ലുകയും ചെയ്തു: