ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 March 2020

പുരുഷന്മാരെ മേൽ വസ്ത്രം (ഷർട്ട് ) ധരിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌...?

പുരുഷന്മാരെ മേൽ വസ്ത്രം (ഷർട്ട് ) ധരിച്ച്‌   കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌

സ്ത്രീകൾക്ക്‌ ബ്ലൗസ്‌ ഇടാമെങ്കിൽ പുരുഷന്മാർക്ക്‌ ഷർട്ട്‌ എന്തുകൊണ്ട്‌ നിഷിദ്ധം? കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.

"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന്‌ ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്‌.

ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്ര വിഗ്രഹം പോലെയും, ആത്മാവ്‌ ഈശ്വര വിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്‌

മറ്റു മതവിശ്വാസികൾക്ക്‌ അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക്‌ ക്ഷേത്ര ദർശനം ഈശ്വര വിഗ്രഹത്തിൽനിന്ന്‌ പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ. 

ജീവ ചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്‌ ക്ഷേത്രങ്ങൾ.

മനസ്സ് ഈശ്വരാർപ്പിതമാകുമ്പോൾ ദേഹാഭിമാനം ഇല്ലാതാവുന്നു, നമ്മൾ സമത്വത്തിലും സ്വതന്ത്രതയിലും എത്തുന്നു (ആത്മസ്വരൂപത്തിലെത്തുന്നു) എന്നതിന്റെ പ്രതീകമായിട്ടാണ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോൾ പുരുഷന്മാർ ഷർട്ട് (മേൽവസ്ത്രം) അഴിക്കുന്നത്.

ഗോപികാ വസ്ത്രാപഹരണത്തിലൂടെ ഭഗവാൻ ഈ തത്വം കാണിച്ചുതരുന്നുണ്ട്.
ബാഹ്യമായ സ്വരൂപത്തെ മറയ്ക്കുന്നതാണ് വസ്ത്രം. ഇതു പോലെ ആത്മസ്വരൂപത്തെ ആവരണം ചെയ്യുന്നതാണ് അഹംഭാവം അഥവാ ദേഹാഭിമാനം.

 അതില്ലാതാവുന്നതാണ് ഈശ്വര പ്രാപ്തി. " തത്ത്വമസി" യുടെ പ്രായോഗിക ആവിഷ്കാരമാണ് മേൽവസ്ത്രം അഴിക്കുന്നതിലൂടെ പ്രകടമാകുന്നത്.

രണ്ടാമതായി, പ്രാണവായു സാന്ദ്രത ഏറ്റവും കൂടിയ അളവിലുള്ള പ്രദക്ഷിണവഴികളിലൂടെ മേൽവസ്ത്രമില്ലാതെ നടക്കുന്നത് കൂടുതൽ ഗുണം ചെയ്യും. 24 മണിക്കൂറും ഷർട്ട് ധരിച്ചു കൊണ്ടു നടക്കുന്ന ആധുനിക സംസ്കാരമാണ് പല രോഗങ്ങൾക്കും കാരണം. 

അവിശ്വാസികളായ ഓരോരുത്തരുടെ പിടിവാശി കാരണം ക്ഷേത്ര സംസ്കാരത്തിന്റെ ആദ്ധ്യാത്മിക മൂല്യം തന്നെ തമസ്കരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. 

നമ്മളാരും വസ്ത്രത്തോടെ ജനിച്ചവരോ വസ്ത്രത്തോടെ പോകുന്നവരോ അല്ല. പിന്നെ ക്ഷേത്ര ദർശനത്തിൽ അല്പസമയം ഷർട്ട് ധരിക്കാതിരിക്കാൻ എന്താണ് പ്രയാസം ?

ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ.

ഉദാഹരണമായി ഒരു സ്വിച്ച്‌ ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ്‌ കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല.

 അതുപോലെ പ്രാണവായുവിനെയോ കാന്തിക പ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌.

കൈത്തണ്ടയിലെ എല്ല്‌ പൊട്ടിയെന്നിരിക്കട്ടേ. അത്‌ ചേർത്ത്‌വച്ച്‌ ബാന്റേജ്‌ ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന്‌ ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്‌` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ്‌ പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്‌.?

സൂര്യൻ കൃത്യമായി കിഴക്ക്‌ ഉദിക്കുന്നു, പടിഞ്ഞാറ്‌ അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ്‌ ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌?

ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്‌. 'പ്രകൃതി നിയമം'
ഈ നിയമം ഉണ്ടാക്കിയത്‌ ആര്‌?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട്‌ എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ്‌ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌.

പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വ ചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്‌.
ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു.

അനുകൂലോർജ്ജം (Positive energy)  പ്രതികൂലോർജ്ജം (Negative energy) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട്‌ അവമൂലമാണ്‌ ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും, പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു. 

ക്ഷേത്രദർശനം വഴി നമുക്ക്‌ ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം

ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക്‌ ആവാഹനം ചെയ്യപ്പെടുന്നു. അപ്പോൾ ഈ വിഗ്രഹങ്ങൾക്ക്‌ ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ.

താന്ത്രിക വിദ്യകളാൽ സ്ഥാപിതമായ വിഗ്രഹങ്ങൾക്ക് ആകിരണവും  വികിരണവും ചെയ്യാൻ സാധിക്കുമെന്ന്‌ ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ  ശബ്ദ ഊര്ജ്ജവും,  നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപ സ്രോതസ്സായ പ്രകാശോർജ്ജവും ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി  എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ  കെമിക്കൽ ഊർജവും  വിഗ്രഹത്തിലേക്ക്‌ പൂജാ കർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. 

ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക്‌ വീണ്ടും നിറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. 

പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന്‌ വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.

പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ്‌ നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യം കുറഞ്ഞിരിക്കും.

പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക്‌ സാധിക്കുന്നു.

കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്‌` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യ വത്താക്കുന്നു
.
ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.

ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുങ്കുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.

മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ, ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.

നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്‌

"ക്ഷയാത്‌ ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന്‌ സംരക്ഷിക്കുന്നത്‌ ഏതാണോ അതത്രെ ക്ഷേത്രം.

ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്‌.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു അതുകൊണ്ടുതന്നെ ക്ഷേത്ര നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.

കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച്‌ ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക്‌ ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന്‌ സ്വീകരിക്കാൻ സാധിക്കും.

ഈറൻ വസ്ത്രമല്ലെങ്കിൽ തന്നെയും
മേൽ വസ്ത്ര ഇല്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന്‌ വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും
പുരുഷന്മാർ ഷർട്ട്‌, ബനിയൻ എന്നിവ ധരിക്കരുത്‌ എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌

പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം, നെറ്റി (പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ്‌ വലിച്ചെടുക്കുന്നത്‌.

സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ്‌ ഹോർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ്‌  തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത്‌ നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്‌.
 
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജ പ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ്‌ പ്രദക്ഷിണ കർമ്മം ചെയ്യുന്നത്‌ സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു. 

ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ്‌ ക്ഷേത്രദർശനം കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌.   ഭക്തി അതിനുള്ള നിമിത്തം മാത്രം.

കുഞ്ഞുങ്ങളെ ചോറൂണിനു മുൻപായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നുപറയുന്നത് എന്തുകൊണ്ടാണ് ?

കുഞ്ഞുങ്ങളെ ചോറൂണിനു മുൻപായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നുപറയുന്നത് എന്തുകൊണ്ടാണ് ?

കുട്ടികളെ ചോറൂൺ വരെ ചോറൂൺ കഴിഞ്ഞ് എന്നല്ല ഒരു സ്ത്രീ ഗർഭിണിയായി 7-ാം മാസം ആകുന്നതോടുകൂടി ശ്രവണത്തിന് അധികാരിയായി വരുന്നു. 

അതായത് കേൾവി ശക്തി ഉണ്ടായി തുടങ്ങി എന്ന്. ശബ്ദം ബ്രഹ്മമാണ് അത് അവ്യക്തമായും, അമിതഘോഷത്തോടു കൂടിയും, ഉച്ചാരണ തെറ്റോടുകൂടിയും കേൾക്കരുത് ആവിധം കേട്ടാൽ അംഗഭംഗം, മാനസീക പരിമിതികൾ, അസുഖങ്ങൾ എന്നിവ ഉണ്ടാകും.

അത് വേദസൂക്തങ്ങൾ പോലുള്ളവയായതിനാൽ തെറ്റി കേൾക്കരുതെന്നും, മണിനാദം തുടങ്ങിയവയിൽ ലയം ഉണ്ടാകുമെന്നുള്ളതിനാലും അത് ക്രമപ്രകാരം ശ്രവിക്കണമെന്നുള്ളതുകൊണ്ടും, 

അച്ഛൻ വേദം ചൊല്ലുമ്പോൾ പിഴവു വന്നതു ശ്രവിച്ച് അംഗഭംഗം ഉണ്ടായ ആളാണ് അഷ്ടാവക്രൻ. പക്ഷെ അദ്ദേഹത്തിന് ശരീരത്തിന് മാത്രമേ ദോഷം സംഭവിച്ചുള്ളൂ. മഹാജ്ഞാനിയാണ് അദ്ദേഹം. അതുപോലെ അഭിമന്യുവും അദ്ദേഹം പൂർണ്ണതയിൽ എത്തിയില്ല.

കയാധുവിന്റെ ഗർഭത്തിലിരുന്ന് വിധിയാവണം ശ്രവിച്ച് പൂർണ്ണതയിൽ എത്തിയയാളാണ് പ്രഹ്ളാദൻ 'അത് അപൂർവ്വമായി ഈശ്വരനിയോഗം 'അവിടെ വിധിയാവണം ശ്രവിച്ചു എന്നതിനാലാണ്. അതുപോലെ മാർക്കണ്ഡേയ മഹർഷിയുടെ ശിഷ്യയായ മദാലസയുടെ മക്കൾ ഇവരും പൂർണ്ണത കൈവരിച്ചവരാണ്. 

വിധിയാവണം ഗർഭത്തിലിരുന്ന് ശ്രവിച്ചവർ. ശ്രവണം വേണ്ട പോലെയായില്ലെങ്കിൽ അത് അപകടമാകും.
അന്നം ശരീരത്തിൽ കയറി തുടങ്ങിയാൽ ഈ നാദങ്ങൾ (ശബ്ദങ്ങൾ) ഉൾകൊള്ളുന്നതിൽ വ്യത്യാസം വരുന്നു. പല വേദസൂക്തങ്ങളും ജപിക്കുന്നത് ജലപാനത്തിന് മുൻപാകണം എന്നു പറയുന്നതിന്റെ ഉദ്ദേശം ഇതാണ് .

അന്നം കയറി തുടങ്ങിയാൽ ദഹനപ്രക്രിയയിൽ വ്യത്യാസം വന്ന് അത് നാം ഉണ്ടാക്കുന്ന ശബ്ദങ്ങളെ വേണ്ട രീതിയിൽ ആവില്ല എന്നതുകൊണ്ട് എന്നതിനാൽ ആഹാരശേഷം വേദസൂക്തം' അരുത് എന്നുണ്ട് അത് ഇത്ര സമയത്തേക്ക് എന്ന രീതിയിൽ. 

അതിനാൽ അന്നം കയറി സമീകരിച്ച ദേഹത്ത് ഈ നാദങ്ങളുടെ പ്രഭാവത്തിന് കുറവുണ്ട് എന്നതിനാൽ അമ്മയും കുട്ടിയും ചോറൂണുകഴിഞ്ഞേ ക്ഷേത്രദർശനം മുതലായ ആരാധനാനുനുഷ്ഠാനങ്ങൾ പാടുള്ളൂ എന്ന് പറയുന്നത് .
(ആർഭണ്യാം തു ഗർഭിണ്യാം എന്നതാണ് ന്യായം )

ശിവഭഗവാന്റെ വിശ്വനൃത്തം

ശിവഭഗവാന്റെ വിശ്വനൃത്തം

അഗാധമായ നിശ്ശബ്ദതയില്‍, അന്തര്‍‍ ബോധത്തിന്‍റെ ആഴങ്ങളില്‍‍, അന്തര്‍ലീനമായ ജീവിതത്തിന്‍റെ, ഹൃദയമിടിപ്പിന്‍റെ, ലയം മാറ്റൊലിക്കൊള്ളുന്നു. വിശ്വനൃത്തം തുടങ്ങുന്നു. ശിവന്‍റെ നൃത്തത്തില്‍ പ്രപഞ്ചം മുഴുവന്‍ ആഹ്ലാദിക്കുന്നു, പങ്കെടുക്കുന്നു. അസ്തിത്വത്തിന്‍റെ അഗാധതയില്‍ പ്രകാശനത്തിന്‍റെ ആവശ്യകത ഉണ്ടാകുന്നു. തീവ്രമായ രജസ്സിനെ പുറംതള്ളിക്കൊണ്ട് ശിവന്‍ നടനം ചെയ്യുന്നു. പലതരത്തിലുള്ള സൃഷ്ടികളിലെക്കും, ഊര്‍ജ്ജത്തിന്‍റെ മാറ്റങ്ങളിലെക്കും സത്വം വഴി ഒരുക്കുന്നു. നിഷ്ക്രിയത്വത്തില്‍ തുടങ്ങി ‌ കര്‍മ്മോത്സുകതയുടെ പരമകാഷ്ഠയില്‍ എത്തുന്നു. പ്രപഞ്ചം മുഴുവന്‍ ആലസ്യത്തില്‍നിന്ന് തട്ടി ഉണർത്തപ്പെടുന്നു. ഊര്‍ജ്ജ പരിവര്‍ത്തനം നടക്കുന്നു, പദാർത്ഥം ഉണ്ടാകുന്നു.
ഉണ്മയുടെ നിശ്ശബ്ദതയില്‍ ഊര്‍ജ്ജം ഒരുമിച്ച്‌ കൂടുന്നു. നൃത്തത്തിന്‍റെ ബാഹ്യ പ്രകടനത്തില്‍, ഒരു സ്വാഭാവിക പ്രക്രിയയായി, പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് ശക്തമായി വിതറപ്പെടുന്നു. അതി ശക്തമായ രജസ്സ്, ആത്മീയ പുരോഗതിക്കു ദോഷകരമായ തമസ്സിനെ നശിപ്പിക്കുകയും, എല്ലാത്തിനെയും ക്രിയാത്മകതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു — സഹജമായ ഗുണരഹിത അവസ്ഥയിലേക്ക് തിരികേ പോകാന്‍ വേണ്ടി മാത്രം. ബാഹ്യ പ്രകടനങ്ങള്‍ ഒന്നും പിന്നെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ആന്തരീകമായ ശാന്തതയും, സമ്പൂര്‍ണ്ണമായ സമാധാനവും മാത്രം. വികസനവും, സര്‍വ്വവ്യാപകത്വവും മാത്രം. നിലവിലിരിക്കല്‍ ‌മാത്രം, മറ്റൊന്നുമില്ല.
ശിവന്‍ നൃത്തം ചെയ്യുമ്പോള്‍, പ്രകൃതി നൃത്തം വയ്ക്കുന്നു. ലയിപ്പിക്കുന്നവന്‍റെ ചലനങ്ങള്‍ക്കൊപ്പം ചലിക്കുന്നു. പ്രകൃതി സാര്‍വത്രികമായ ഹൃദയസ്പന്ദനത്തെ പ്രതിധ്വനിക്കുന്നു. പ്രകൃതി വിശ്വനൃത്ത വിദ്യയെ പ്രകടിപ്പിക്കുന്നു. ഓരോരുത്തരും തികഞ്ഞ ധാരണയോടെയും, താളബോധത്തോടെയും നൃത്തം ചെയ്യുന്നു. ഓരോരുത്തരും ചലനത്തിന്‍റെ സമയം കൃത്യമായി പാലിക്കുന്നു. ലയനത്തിനെ ഭയപ്പെടുന്നില്ല. സീമയെക്കുറിച്ചോ പരിമിതാവസ്ഥയെക്കുറിച്ചോ ഭയമില്ല. വികാസത്തിന്‍റെ ആശ്വാസമെയുള്ളൂ. ഉണ്ടായിരിക്കലിന്‍റെ കർമ്മ വിഷയകത്വവും, ശാന്തിയും, അല്ലെങ്കില്‍, എല്ലാറ്റിനോടും ചേര്‍ന്ന് ഒന്നാകുന്നതിന്‍റെ സ്വര്‍ഗ്ഗീയാനുഭൂതി, മാത്രമേയുള്ളൂ.
ശിവന്‍റെ നൃത്തത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ സംഗീതത്തിന്‍റെ അവബോധത്തിന് കീഴടങ്ങുന്നു. സംഗീതം കേള്‍ക്കുകയല്ല, സംഗീതമായി തീരുകയാണ്. കേള്‍വിക്കാരന്‍ സംഗീതം ആകുകയാണ്, നര്‍ത്തകന്‍ നൃത്തം ആകുകയാണ്. പൂര്‍ണ്ണമായ പൊരുത്തപ്പെടലും, ലയനവും മാത്രമേയുള്ളൂ. ഭൂതകാലമോ ഭാവിയോ ഇല്ല. വര്‍ത്തമാന കാലം മാത്രമേയുള്ളൂ — ഭൂതവും ഭാവിയും ഉള്‍ക്കൊള്ളുന്ന വര്‍ത്തമാനകാലം. ഒന്നില്‍നിന്നു വേറിട്ട്‌ മറ്റൊന്നില്ല.
മനുഷ്യന്‍ തന്‍റെ വാസസ്ഥലം ചുമന്നുകൊണ്ട് നടക്കുന്നു കുലുക്കി ഉണർത്തുവാനും, സൃഷ്ടികർമ്മം ത്വരിതപ്പെടുത്തുവാനുമായി ശിവന്‍ തീവ്രമായ രജസ്സിലേക്കു മാറുന്നു. പിന്നെ തിരിച്ച് അസ്തിത്വത്തിലേക്ക് തന്നെ ലയിക്കുന്നു. അങ്ങേയറ്റം കര്‍മ്മോത്സുകതയിലേക്ക് നീങ്ങിയതുപോലെത്തന്നെ, നിഷ്പ്രയാസം, അത്യന്തം പ്രവൃത്തിരാഹിത്യത്തിലേക്ക്, അല്ലെങ്കില്‍ അകർമ്മാവസ്ഥയിലേക്കു്, പിന്‍ വാങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം മുഴുവൻ ശിവന്‍റെ ബോധത്തിലേക്ക് ലയിക്കുന്നു. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ഹൃദയസ്പന്ദനവും, അദ്ദഹത്തിന്‍റെ സഹജമായ താളത്തിലാകുന്നു. പ്രപഞ്ചത്തെ മുഴുവൻ അദ്ദേഹം തന്നില്‍‍ വഹിക്കുന്നു.
ശിവന്റെ നൃത്തം അസ്തിത്വത്തിന്‍റെ യോജിപ്പിന്‍റെ ആഴത്തില്‍, അല്ലെങ്കില്‍ സത്തയില്‍, മായയുടെ അതിപ്രധാനമായ ഒരു ഇടവേളയാണ്. അന്വേഷകനും, അന്വേഷിക്കപ്പെടുന്നവനും, നര്‍ത്തകനും സാക്ഷിയും ആയിത്തീരുന്നു. നൃത്തം അവസാനിക്കുമ്പോള്‍ നര്‍ത്തകനും സാക്ഷിയും വേറെ വേറെ ഉണ്ടാവുകയില്ല. എല്ലാം ഒന്നായിത്തീരുന്നു. നൃത്തം, സൃഷ്ടിയുടെയും ദ്വന്ദ്വ ഭാ‌വത്തിന്‍റെയും ഒരു പ്രകാശനമാണ്. നൃത്തം ആപേക്ഷികതയുടെ പ്രകാശനവുമാണ്. നൃത്തം ഉണ്മയുടെ നിര്‍വൃതിയുടെ പ്രകാശനമാണ്. നൃത്തം സമയത്തിന്റെയും, ശൂന്യ സ്ഥലത്തിന്‍റെയും പ്രകാശനമാണ്. നൃത്തം സൃഷ്ടിയുടെ ഉണർവ്വിന്‍റെയും ഊര്‍ജ്ജസ്വലതയുടെയും പ്രകാശനവുമാണ്. നൃത്തം ആത്യന്തികമായ ലയനത്തിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലും ആണ്. നൃത്തം ശിവനായിത്തീരുന്നു. ശിവന്‍ നൃത്തവും ആകുന്നു. ശിവനെ കൂടാതെ നൃത്തത്തിന് നിലനില്‍പ്പില്ല. നൃത്തമില്ലാതെ ശിവന് പ്രകടിപ്പിക്കാനും ആവില്ല. സര്‍വ്വ ചരാചരങ്ങളും ശിവന്‍റെ പ്രകാശനത്തിന്‍റെയും, സൃഷ്ടിയുടെയും അളക്കാനാവാത്ത മഹത്വത്തെ ആദരാദ്ഭുതങ്ങളോടെ നോക്കി നില്‍ക്കുന്നു.
മനുഷ്യന്‍ തന്‍റെ പ്രകാശനത്തെ വഹിക്കുന്നു. മനുഷ്യന്‍ തന്‍റെ വാസസ്ഥലത്തെ ചുമക്കുന്നു. തന്‍റെ വാസസ്ഥലത്തെ കൂടാതെ മനുഷ്യന്‍ പ്രകടിപ്പിക്കാന്‍‍ കഴിയില്ല. മനുഷ്യന്‍ അകത്ത് താമസിക്കുന്നവനും, വാസസ്ഥലം ക്ഷേത്രവുമാണ്. ശിവന്‍ തന്‍റെ നൃത്തത്തിലൂടെ, പ്രപഞ്ചസൃഷ്ടിയുടെ മൗലികമായ, വീര്യവത്തായ, ഊർജ്ജസ്വലത പ്രകടിപ്പിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ആ നൃത്തമായിത്തീരുമ്പോള്‍ അദ്ദേഹം എല്ലായിടത്തുമുണ്ട്, എന്നാല്‍ എവിടേയുമില്ല. തന്‍റെ സർവ്വവ്യാപിത്വം, തന്‍റെ ദ്വിത്വത്തിലൂടെയും, ലയനത്തിലൂടെയും പ്രകാശിതമാകുന്നു. പ്രവർത്തനവും, പ്രവർത്തനരാഹിത്യവും, രണ്ടും, ജീവിതത്തിന്‍റെ സൂചനയും പ്രതീകവുമാണ്. ഉണ്മയും, പ്രവർത്തനവും നിലനിൽപാകുന്ന നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഇവ രണ്ടും കൂടാതെ ദ്വൈതഭാവമില്ല, പ്രകടനപരമായ ജീവിതമില്ല.
ജീവിതം, ശിവന്‍റെ നൃത്തത്തിലെ ഒരു തുടർച്ചയായ ജലപ്രവാഹമാണ്. ശിവന്‍ തന്‍റെ നൃത്തം ശാശ്വതമായി തുടരുന്നു. സമയം ഉണ്ടാകൂന്നതിന് മുമ്പ് ശിവന്‍ ഉണ്ടായിരുന്നു. ശിവന്‍റെ നൃത്തം സമയത്തിലൂടെ, കാലത്തിലൂടെ, പരമമായ കാലമില്ലായ്മയിലേക്ക് തുടർന്നു പോകുന്നു.

നമ്മുടെ ഉള്ളിലെ ഈശ്വരൻ

നമ്മുടെ ഉള്ളിലെ ഈശ്വരൻ

ഗുരുവിനോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു പ്രാർഥന മൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?"  

അപ്പോൾ ഗുരു മറു ചോദ്യം ചോദിച്ചു:   "നിന്റെ പ്രാർഥന കൊണ്ടു നാളെ സൂര്യൻ ഉദിക്കുമോ? " ശിഷ്യൻ മറുപടി നൽകി: ഇല്ല "സൂര്യൻ ഉദിക്കുന്നതു പ്രപഞ്ച നിയമമനുസരിച്ചാണ്."

ഗുരു പറഞ്ഞു: "ദൈവം നമ്മുടെ കൂടെയുണ്ട് ; നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെ തന്നെ, ശിഷ്യൻ ചോദിച്ചു.. അപ്പോൾ  പ്രാർഥന നിഷ്ഫലമാണോ?

ഗുരു ഇങ്ങനെ പറഞ്ഞു: നീ  വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല.   അതുപോലെ,  പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വര സാന്നിധ്യം അറിയാനാകില്ല."

ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ ഈശ്വരനുണ്ട്. കണ്ടെത്താതെ പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതു കൊണ്ടാകാം. 

കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു ദൈവത്തെ വ്യാഖ്യാനിക്കുന്നത്.

തൊട്ടടുത്തിരിക്കുന്ന  സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ.  ദൈവത്തെ കാണാൻ കണ്ണടച്ചിട്ട് എന്തു പ്രയോജനം?

അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചു വരുത്തേണ്ടത്.   അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ  ഈശ്വരൻ അകലില്ല.

മറ്റെവിടെയെങ്കിലും അന്വേഷിച്ചു  നടക്കുന്നതിലും നല്ലത്. അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നില്ല?

കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും, കരുത്തും നൽകണേ എന്നതാകട്ടെ നമ്മുടെ പ്രാർഥന....

മനസ്സുകൊണ്ടും  പ്രവൃത്തി കൊണ്ടും ഈശ്വരനാകാൻ   പ്രാർഥിക്കണം.    പ്രാർഥനകൾ ഫലദായകമാകുന്നത്   അനുഗ്രഹങ്ങൾ  വാരിക്കൂട്ടുമ്പോഴല്ല, സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്.

പ്രാർഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.

പ്രയത്‌നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

പ്രയത്‌നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനുമുൻപുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

ഭഗവദ് ഗീതയുടെ തത്ത്വം എന്താണെന്നു നോക്കാം

ഭഗവദ് ഗീതയുടെ തത്ത്വം എന്താണെന്നു നോക്കാം

അഞ്ചു വെള്ളക്കുതിരകളെ പൂട്ടിയ രഥം ശരീരത്തിന്‍റെ ബിംബം ആണ്. ശരീരത്തിലെ അഞ്ചു ജ്ഞാനെന്ദ്രിയങ്ങളെ ആണ് കുതിരകള്‍ അത് സൂചിപ്പിക്കുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്. കാണാനും കേള്കാനും രുചിക്കാനും സ്പര്‍ശിക്കാനും ഉള്ള അഞ്ചു ഇന്ദ്രിയങ്ങള്‍. ഇതില്‍ നാക്കും തൊലിയുടെ ഭാഗം ആയതുകൊണ്ട് ചിലപ്പോള്‍ കുതിരകള്‍ നാലേ കാണു.
കുതിരകള്‍ വെളുത്തതും ശക്തിയുള്ളതും ആണ്. ചാവാലിയോ നിറമുള്ളതോ അല്ല.. വെളുത്തത് എന്നാല്‍ ശുദ്ധം അഴുക്കില്ലാത്തത്. ഇന്ദ്രിയങ്ങള്‍ ശുദ്ധമാണ്. അശുദ്ധി ശരീരത്തിലോ മനസ്സിലോ ആകാം. ഇന്ദ്രിയങ്ങളില്‍ ഇല്ല. എത്ര മലീമായ കാഴ്ച്ച കണ്ടാലും കണ്ണ് അശുദ്ധമാവില്ല. എത്ര കൊടിയ ദുര്‍ഗന്ധത്തിനും മൂക്കിനെ അശുദ്ധമാക്കാന്‍ ഒക്കില്ല. അതുപോലെ ഓരോ ഇന്ദ്രിയങ്ങളും ആരോഗ്യവും ശക്തിയുമുള്ളതാണ്.

കൃഷ്ണനെ പിടിക്കാം അടുത്തതായി.
‘കൃഷ്ണന്‍’ എന്ന വാക്കിന്റെ അര്‍ഥം തന്നെ ‘ആകര്‍ഷിക്കുന്നത്’ എന്നാണ്. പരമാത്മാവിന്റെ പ്രതീകം ആണ് കൃഷ്ണന്‍. പരമാത്മാവ്‌ എന്ന് പറഞ്ഞാല്‍ ആത്മാവ് എന്താനെന്നെങ്കിലും അറിയണ്ടേ. തല്‍കാലം അതിനെ അറിവ്, ജീവന്‍ അല്ലെങ്കില്‍ ബോധം എന്ന് വിളിക്കാം. ജീവനുള്ളവര്‍ക്കെല്ലാം ബോധം ഉണ്ടെന്നോ ബോധം ഉള്ളവര്‍ക്കെല്ലാം അറിവുണ്ടന്നോ
ഇതുകൊണ്ട് ധരിക്കരുത്.

അര്‍ജുനന്‍ എന്ന വാക്കിന്റെ അര്‍ഥം ഋജുവായി വര്‍ത്തിക്കുന്നവന്‍ നേരെ പോകുന്നവന്‍ എന്നാണ്. മനുഷ്യ മനസ്സ് ആണ് അര്‍ജുനന്‍ എന്ന ബിംബം. അര്‍ജുനന്‍ പോരാളി ആണ് ബന്ധുക്കളും ശത്രുക്കളും യഥേഷ്ടം ഉണ്ട്. സ്വയം കൃതാനര്‍ത്ഥം.
ശത്രുക്കളെ നേരിടാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്. ശത്രുക്കള്‍ ബന്ധുക്കളാണെന്ന് അര്‍ജുനന്‍. അത് കൊണ്ട് നേരിടാന്‍ വയ്യ. അവരെ കൊന്നിട്ടുള്ള രാജ്യം ഒന്നും എനിക്ക് വേണ്ടാ . ഇതാണ് ഇവിടത്തെ പ്രശ്നം.

അര്‍ജുനന്റെ ബന്ധുക്കള്‍ ആരെന്നു നോക്കാം.
ഒരു കാര്യം മറക്കരുത്. അര്‍ജുനന്‍ മനുഷ്യമനസിന്റെ പ്രതീകം ആണ്. മനസ്സാണ് അര്‍ജുനന്‍ എന്ന കഥാപാത്രം. ആണിനും പെണ്ണിനും ലോകത്തിലെ ഓരോ മനുഷ്യനിലും ഉള്ള മനസ്സ്. ഇതു മറക്കണ്ട.
അപ്പോള്‍ മനസ്സിന്റെ അഥവാ അര്‍ജുനന്റെ ബന്ധുക്കളും ശത്രുക്കളും ആരായിരിക്കും?
മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങളും വിചാരങ്ങളും തന്നെ ! അല്ലാതെ മനസ്സിന് എന്ത് ബന്ധു ?

ഈ ബന്ധുക്കള്‍ ആണ് ശത്രുക്കളും ആവുന്നത്. ആകട്ടെ. ബന്ധുക്കളെ ഓരോന്നായി എടുക്കാം. നമുക്കും അറിയണമല്ലോ ഇവര്‍ ശരിക്കും ബന്ധുക്കള്‍ ആണോ എന്ന്. കൃഷ്ണനെ വിശ്വസിക്കാന്‍ പറ്റില്ല. ദേ പോയി... ദാ വന്നു എന്ന മട്ടില്‍ ആണ് കക്ഷിയുടെ നീക്കങ്ങള്‍.
അര്‍ജുനനെ എന്തായാലും വിശ്വസിക്കാം. പെട്ടെന്നൊന്നും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.

1). ധൃതരാഷ്ട്രര്‍

അര്‍ജുനന്റെ ഒരു അടുത്ത ബന്ധു. അച്ഛന്റെ ചേട്ടന്‍. ധൃതം എന്നാല്‍ കെട്ടിപ്പിടിക്കുക. രാഷ്ട്രം എന്നാല്‍ സമ്പത്ത്. കക്ഷി അന്ധനാണ്. കണ്ണ് കാണില്ല. അതായതു സമ്പത്തിനെ മുറുകെപിടിക്കുന്ന സ്വഭാവം ഉള്ളവര്‍ക്ക് കണ്ണ് കാണില്ല എന്ന് അര്‍ഥം. ഈ സമ്പത്തിലുള്ള ആകര്‍ഷണം മനുഷ്യമനസ്സിന്റെ ഒരു സ്വഭാവം ആണ്.
ഈ സ്വഭാവത്തെ ആണ് തല്ലിക്കൊല്ലാന്‍ കൃഷ്ണന്‍ പറയുന്നത്.
അത് ശരിയല്ലേ ? ഈ സ്വഭാവത്തെ അമര്‍ച്ച ചെയ്യാതെ വളരാന്‍ വിട്ടാല്‍ എന്താ ഗതി? അത് മറ്റുള്ളവരുടെ സ്വാഭാവിക ജീവിത അവകാശങ്ങളെ കൂടി നശിപ്പിക്കും. അതുകൊണ്ട് അര്‍ജുനാ ! നിന്റെ ഉള്ളില്‍ ഉള്ള ധൃതരാഷ്ട്രരെ കൊല്ലാന്‍ മടിക്കണ്ട !
എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു ?
കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) സംഘര്‍ഷ (യുദ്ധ) സമയത്തു ഉപദേശിക്കുന്നു. കാര്യം വ്യക്തം ആണല്ലോ ?
ഇനി അടുത്ത ബന്ധുക്കളെ നോക്കാം.

2). ദ്രോണര്‍

അര്‍ജുനന്റെ ഗുരു ! ഏകലവ്യന്റെ പെരുവിരല്‍ ദക്ഷിണയായി അറുത്തു വാങ്ങിപ്പോലും അര്‍ജുനനെ എതിരാളി ഇല്ലാത്ത പോരാളി ആക്കാന്‍ പോയ ഗുരു.
ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന് ഗുരു എന്ന ബോധം. രണ്ടു അര്‍ജുനന്‍ ധനുര്‍വിദ്യ പഠിച്ചത് തന്നെ ഈ ഗുരുവില്‍ നിന്നും ആണ്. ആ ഗുരുവിനെ എങ്ങനെ അതെ വിദ്യയില്‍ തോല്പിക്കാന്‍ പറ്റും ?
ഇവിടെ ദ്രോണര്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. അല്ലാതെ ഒന്നും മനസ്സിലാവില്ല.
ദ്രോണര്‍ എന്നത് പകയുടെ പ്രതീകം ആണ്. ദ്രോണര്‍ക്കു ദ്രുപദ രാജാവിനോട് പക ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ഗുരുകുലത്തില്‍ സതീര്‍ത്ഥയ്ര്‍ ആയിരുന്നു. വലുതാകുമ്പോള്‍ ദ്രോണര്‍ക്കു അര്‍ത്ഥ രാജ്യം വാഗ്ദാനം ചെയ്തു. പക്ഷെ പാലിച്ചില്ല. പോരാത്തതിന് ആക്ഷേപിക്കുകയും ചെയ്തു. ദ്രുപദനെ ഒരു പാഠം പഠിപ്പിക്കാന്‍ ആണ് അര്‍ജുനനെ ധനുര്‍ വിദ്യ പഠിപ്പിച്ചത് തന്നെ. ഇനി ദ്രുപദന്‍ എന്തു ചെയ്തു ? അര്‍ജുനനെ വരിക്കാന്‍ പറ്റിയ ഒരു മകളെയും (ദ്രൌപദി – പാഞ്ചാലി) ദ്രോണരെ വധിക്കാന്‍ പറ്റിയ ഒരു മകനെയും (ദൃഷ്ടദ്യുമ്നന്‍) വരത്താല്‍ നേടി.
മനുഷ്യ മനസ്സിലെ പക പോയ വഴി നോക്കുക. അത് ഉണ്ടാക്കിയ വിനകളും. ഈ പക ആണ് ദ്രോണര്‍ എന്നാ കഥാപാത്രം. ഈ ദ്രോണരെ (പകയെന്ന വികാരത്തെ) ആണ് നശിപ്പിക്കാന്‍ കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) പറയുന്നത്.
തീര്‍ന്നില്ല. ഇനിയും ഉണ്ട് മനസ്സിന്റെ ബന്ധുക്കള്‍.

3). ഭീഷ്മര്‍

ഭീഷ്മര്‍ അര്‍ജുനന്റെ അപ്പൂപ്പന്‍ ആണ്. അര്‍ജുനനോടു വളരെ വാത്സല്യവും. പാണ്ഡവര്‍ക്കെതിരായി യുദ്ധം ചെയ്‌താല്‍ പോലും അവരില്‍ ഒരാളെ പോലും വധിക്കില്ല എന്ന് പരസ്യമായി പറഞ്ഞയാള്‍. പോരാത്തതിന് ആരെയും തോല്പിക്കുന്ന പോരാളിയും. അര്‍ജുനന്‍ കുഴങ്ങിയത് ശരിക്കും ഭീഷമരുടെയും ദ്രോണരുടെയും മുന്നില്‍ ആണ്. ഇനി ഒന്ന് പോരാടി നോക്കാം എന്ന് കരുതിയാല്‍ തന്നെ ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ല താനും. അതാണ്‌ രണ്ടാമത്തെ പ്രശ്നം !
കുടുങ്ങി എന്ന് പറഞ്ഞാല്‍ ഇതാണ്.
ഭീഷ്മരെ എന്തിനു കൊല്ലണം ? കൃഷ്ണനോട് തന്നെ ചോദിക്കുകയെ നിവൃത്തി ഉള്ളു.
കൃഷ്ണന്‍ പറയും. ഭീഷ്മര്‍ എന്നത് ഭീരുത്ത്വത്തിന്റെ പ്രതീകം ആണ്. അച്ഛന്‍റെ വയസ്സാന്‍ കാലത്തെ പ്രണയം സാഫലം ആക്കാന്‍ രാജ്യവും വിവാഹവും വേണ്ടെന്നു ശപഥം ചെയ്തതാണ്. അങ്ങനെ ചെയ്യാമോ ? അച്ഛനെ പറഞ്ഞു പിന്തിരിപ്പിക്കുക ആയിരുന്നില്ലേ ഉത്തമ പുത്രന്റെ രീതി ? അവിടെ അടിപതറിപ്പോയത് ഭീഷമരുടെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നത് കൊണ്ടാണ്. അങ്ങനെ ആവശ്യം ഇല്ലാത്ത ഒരു തലത്തിലേക്ക് ഭീഷ്മര്‍ പോയി. അത് കൊണ്ട് മറ്റുള്ളവര്‍ക്കുണ്ടായ സങ്കടവും ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
മനസ്സിലുള്ള ഈ ഭയത്തെ ആണ് ഇല്ലായ്മ ചെയ്യാന്‍ കൃഷ്ണന്‍ ഉപദേശിക്കുന്നത്.
ശ്രദ്ധിക്കുക. ബുദ്ധി (കൃഷ്ണന്‍) മനസ്സിനോടു (അര്‍ജുനനോടു) പറയുന്നു. ഭയത്തെ (ഭീഷ്മരെ) ഇല്ലായ്മ ചെയ്യുക.

4). ശകുനി

അമ്മാവനാണ്. പക്ഷെ ഉള്ളില്‍ മുഴുക്കെ കുതന്ത്രങ്ങള്‍ മാത്രം. ചൂതുകളി ഓര്‍ക്കുക. അരക്കില്ലം. തുടങ്ങി പല കലാപരിപാടികളും ആ തലയില്‍ ഉദിക്കും. ബുര്യോധണനെ വഴിപിഴപ്പിക്കുന്നത് മുഴുവന്‍ ഇയാള്‍ ആണ്. ഇയാളെ കണ്ണും പൂട്ടി തട്ടിയെക്കാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്.
അതായതു മനസ്സിലെ കാപട്യങ്ങളെ ഒഴിവാക്കുക.

5). ദുര്യോധനന്‍ & 6). ദുസ്ശാസനന്‍

പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓര്‍ക്കുക.
ഇവരെ ഒക്കെ ആണ് കൊല്ലാന്‍ കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നത്. അതായത് മനസ്സിലെ അധമ വാസനകളെ നശിപ്പിക്കാന്‍ ബുദ്ധി മനസ്സിനെ ഉപദേശിക്കുന്നു.
ശരി ശരി ! അധമ വാസനകളെ നിയന്ത്രിക്കണം. പക്ഷെ ഇത് കൊണ്ട് എന്താ ഗുണം ?
മനസ്സ് ശുദ്ധം ആയാല്‍ അതില്‍ ബുദ്ധി തെളിയും. കൃഷ്ണന്‍ എന്ന എല്ലാറ്റിനെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആത്മ ബോധസ്വരൂപനെ അര്‍ജുനന് ദര്‍ശിക്കാന്‍ കഴിയും. അര്‍ജുനന്‍ എന്നാ മനുഷ്യമനസ്സ് ദുശ്ചിന്തകള്‍ ഇല്ലാതെ സ്വസ്ഥം ആകുമ്പോള്‍ ആത്മാവിനെ ആത്മ സഖാവായി അനുഭവിക്കാന്‍ കഴിയും.

മനസ്സിന്റെ കെട്ടുപാടുകള്‍ മുറിക്കാന്‍ ആണ് ബുദ്ധി ഉപദേശിക്കുന്നത്. ലോകത്തില്‍ നിന്നും സുഖം കിട്ടും എന്ന് ധരിച്ചു എടുത്തു ചാടുന്നവര്‍ ബന്ധനങ്ങളില്‍ പെടുന്നു. പിന്നെ ഞാനായി എന്റെതായി. അതില്‍ ആരെങ്കിലും നോക്കിയാല്‍ വെല്ലുവിളിയായി. തൊട്ടുപോയാല്‍ യുദ്ധം. ഇതിന്റെ വല്ല ആവശ്യവും ഉന്ടായിരുന്നോ എന്ന് ബുദ്ധി. എന്തായാലും പെട്ട്. ഇനി ഊരുന്നത് എങ്ങനെ എന്ന് മനസ്സ്.
ജീവിതത്തിലെ നാടകങ്ങള്‍ ആണ് മഹാഭാരതം. അതില്‍ ഇല്ലാത്ത നാടകങ്ങള്‍ ലോകത്ത് ഇല്ല.. ഈ നാടകശാലയില്‍ നിന്നും അന്തസ്സായി എങ്ങനെ തടി ഊരാം എന്ന് പടിപ്പിക്കുന്നതാണ് ഭഗവദ് ഗീത.

അതിനുള്ള ഉദാഹരണം ആണ് കഥാപാത്രരൂപത്തില്‍ കൃഷ്ണനും അര്‍ജുനനും ഒക്കെ. മനുഷ്യമനസ്സിന്റെ ഗതിവിഗതികള്‍ എങ്ങനെ ഒക്കെ പോകാം എന്ന് അറിയാന്‍ മഹാഭാരതം പോലെ ഒരു മനശാസ്ത്ര പുസ്തകം വേറെ ഇല്ല.
മറ്റു പല കാര്യങ്ങളും ഉണ്ട്. ധര്‍മ അധര്‍മ പോരാട്ടങ്ങള്‍. ഈ ധര്‍മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ആണ് യുദ്ധം നടക്കുന്നത്. അതായതു ഓരോരുത്തരുടെയും മനസ്സില്‍ ആണ് യുദ്ധം. ധര്‍മവും അധര്‍മവും തമ്മില്‍.
ഇളിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് പാര പണിയുന്നവരെ കണ്ടിട്ടുണ്ടോ ?
ആരെങ്കിലും വീണാല്‍ ഇവര്‍ക്ക് വലിയ സന്തോഷം ആണ്. പേടിക്കണ്ട. ഇവരുടെ മനസ്സില്‍ ശകുനി ഭാവം മറ്റു ഭാവങ്ങളെ എല്ലാം ജയിച്ചിരിക്കുന്നു എന്നാണ് അതിന്റെ അര്‍ഥം.

പൂര്‍ണമായും മനസ്സിനെ ജയിക്കുന്നവന്‍ കൃഷ്ണന്‍ ആണ്. ഒരു പുഞ്ചിരി, ലാഘവം എപ്പോഴും ആ മനസ്സില്‍ ഉണ്ടാവും.
മനുഷ്യമനസ്സിന്റെ ഗതിവിഗതികളും നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തികളും ആണ് ഇവിടെ പറയുന്നത്. ലോകത്തില്‍ പെട്ട് നശിക്കാതെ നിത്യജീവനില്‍ എത്തിച്ചേരാന്‍ ആണ് പരമാത്മാവ്‌ ജീവാത്മാവിനെ ഉപദേശിക്കുന്നത്. ഇത് ലോകത്തിലെ ഓരോ മനുഷ്യര്‍ക്കും ബാധകം ആണ്

2 March 2020

ഭാരതീയ സമയ മാത്രകൾ

ഭാരതീയ സമയ മാത്രകൾ

ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു.

മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരു ത്രുടി 

മുപ്പത് ത്രുടി ചേർന്നാൽ ഒരു കല.

മുപ്പത് കല ചേർന്നാൽ ഒരു നിമിഷം.

നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്.

ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക.

അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക.

അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു.

യാമം

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

അഹോരാത്രം (ദിവസം)

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

സപ്താഹം

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

മാസം

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

വര്‍ഷം

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.

1. പ്രഭവം 
2. വിഭവം 
3. ശുക്ലം 
4. പ്രമോദുതം 
5. പ്രജോത്പതി 
6. അംഗിരസം 
7. ശ്രീമുഖം 
8. ഭവം 
9. യുവം 
10. ധാനു 
11. ഈശ്വരം 
12. ബഹുധാന്യം 
13. പ്രമാഥി 
14. വിക്രമം 
15. വിഷു 
16. ചിത്രഭാനു 
17. സ്വഭാനു 
18. താരണം 
19. പാര്‍ത്ഥിവം 
20. വ്യയം 
21. സര്‍വജിത് 
22. സര്‍വ്വധാരി 
23. വിരോധി 
24. വികൃതി 
25. വരം 
26. നന്ദനം 
27. വിജയം 
28. ജയം 
29. മന്മഥം 
30. ദുര്‍മുഖി 
31. ഹേവിളംബി 
32. വിളംബി 
33. വികാരി 
34. ശര്‍വ്വരി 
35. പ്ലവം 
36. ശുഭകൃതി 
37. ശോഭകൃത് 
38. ക്രോധി 
39. വിശ്വവസു 
40. പരാഭവം 
41. പ്ലവഗം 
42. കീലകം
43. സൗമ്യം 
44. സാധാരണം 
45. വിരോധികൃത് 
46. പരിധാമി 
47. പ്രമോദി 
48. ആനന്ദം 
49. രാക്ഷസം 
50. നളം 
51. കാലയുക്തി 
52. സിദ്ധാര്‍ത്ഥി 
53. രൗദ്രി 
54. ദുര്‍മതി 
55. ദുന്ദുഭി 
56. രുധിരോദ്ഗാരി 
58. രക്താക്ഷി, 
59. കോധനം 
60. ക്ഷയം.

പൈത്രം

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

ദിവ്യം

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

മന്വന്തരം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു.

യുഗം

മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.

കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.

ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.

ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.

കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

ഇതനുസരിച്ച് 
കൃതയുഗം 17,28,000 വർഷവും 
ത്രേതായുഗം 12,96,000 വർഷവും 
ദ്വാപരയുഗം 8,64,000 വർഷവും 
കലിയുഗം 4,32,000 വർഷവും 
ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

1 ദേവ ദിനം = 1 മനുഷ്യ വർഷം

1 ദേവ വർഷം = 360 ദേവദിനം

കൃതയുഗം = 4,800 ദേവവർഷം (360 X 4,800) 1,728,000മനുഷ്യവർഷം

ത്രേതായുഗം3,600 ദേവവർഷം (360 X 3,600) 1,296,000മനുഷ്യവർഷം

ദ്വാപരയുഗം = 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം

കലിയുഗം = 1,200 ദേവവർഷം (360 X 1,200) 4,32,000 മനുഷ്യവർഷം

മഹായുഗം = ചതുർയുഗങ്ങൾ (12,000 ദേവവർഷം)

മന്വന്തരം = 72 മഹായുഗങ്ങൾ (852,000 ദേവവർഷം)

കൃതയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.
1. മത്സ്യം
2. കൂർമ്മം
3. വരാഹം
4. നരസിംഹം. 

1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. 

കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു. 1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ). 

1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ദ്വാപരയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു 
1. ബലരാമൻ
2. ശ്രീകൃഷ്ണൻ

ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു.

കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. ക=ഒന്ന് എന്നാണ് അർത്ഥം, കലി മഹാവിഷ്ണുവിനാറെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ് ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്) മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .

കല്‍പം

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് (71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധ മുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 1,98,28,80,000
മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

ഭാരതീയ വേദ - പൈതൃക ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങള്‍

നമ്മുടെ പൈതൃകജ്ഞാനത്തെ കുറിച്ചും അതിന്റെ കാലഘട്ടത്തെയും ആധികാരികതയെയും കുറിച്ചും നമുക്കിടയില്‍ തന്നെ നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയാണിപ്പോള്‍. പുരാവസ്തു ഗവേഷകരുടേയും , മാനുസ്ക്രിപ്റ്റ് ഗവേഷകരുടെയും, ഭാഷാ പണ്ഡിതന്മാരുടേയും  പ്രാചീനഗ്രന്ഥങ്ങളുടെയും ഏകീകരണഅഭിപ്രായത്തെ ക്രോഡീകരിച്ചുകൊണ്ടൂള്ള കാല നിര്‍ണ്ണയം ഈ വിഷയത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

നാലാം നൂറ്റാണ്ടില്‍ അതായത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട സൂര്യസിദ്ധാന്തപ്രകാരവും A.D. 499ല്‍ രചിക്കപ്പെട്ട ആര്യഭടീയപ്രകാരവും A.D.748ല്‍ രചിക്കപ്പെട്ട ശിഷ്യധി വൃദ്ധിദതന്ത്രപ്രകാരവും ആണ് ഭൂമിയുടെ കാലപ്പഴക്കം നമ്മുടെ പൌരാണികര്‍ കണക്കാക്കിയിട്ടുള്ളത്.

അപ്രകാരം, 1,72,8000 മനുഷ്യവര്‍‌ഷം ചേരുന്നതാണു ഒരു കൃതയുഗം. 12,96,000 മനുഷ്യവര്‍ഷങ്ങള്‍ ചേരുന്നതാണു ഒരു ത്രേതായുഗം. ത്രേതായുഗത്തിന്റെ  ഏതാണ്ട് പകുതിക്ക് ശേഷമാണ് ശ്രീരാമന്റെയും  പരശുരാമന്റെയും കാലഘട്ടം. ഈ കാലഘട്ടത്തിലും ഋഗ്വേദ പ്രകാരമുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നതായി രാമായണ രചനകളില്‍ നിന്ന് മനുസിലാക്കാം.

ഇതിനുശേഷം, 8,64,000 മനുഷ്യ  വര്‍ഷം ചേരുന്നതാണു ദ്വാപരയുഗം. ഇതിന്റെ അവസാനത്തിലാണു ശ്രീകൃഷണ ജനനം അതായത് മഹാഭാരത- ഭഗവത് ഗീതാ കാലഘട്ടം). ഈ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസനാണു ആദിയില്‍ ഒന്നായിരുന്ന വേദത്തെ പകുത്ത് നാലു വേദങ്ങളാക്കിയത് -ഋക്ക് ,യജൂര്‍,സാമം,അഥര്‍‌വ്വം. ഈ കാലഘട്ടത്തിലും വേദങ്ങളില്‍ അനുശാസിക്കുന്ന യാഗങ്ങളും യജ്ഞങ്ങളും നടന്നതായി മഹാഭാരതം സാക്ഷ്യപെടുത്തുന്നു.

3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്.  4,32,000 വര്‍ഷങ്ങള്‍ ആണ് കലിയുഗത്തില്‍ ഉള്ളത്.
ഇങ്ങേനെ മൊത്തം നാലു യുഗങ്ങളിലും കൂടി ആകെ 43,20,000 വര്‍ഷങ്ങള്‍–ഇതാണു ബ്രഹ്മാവിന്റെ ഒരു ദിവസം . അതായത് ഒരു മഹായുഗം അല്ലങ്കില്‍ ഒരു (ചതുര്‍‌യുഗം)എന്നു പറയുന്നത്–ഇങ്ങനെ ബ്രഹ്മാവിന്റെ ആയിരം ദിവസം ചേരുന്നതാണു ഒരു കല്പം.

ഇങ്ങനെ ആകെ 72 മഹായുഗങ്ങള്‍ആണ്  ഉള്ളത്. ഇതില്‍  ആകെ  14 മന്വന്തരങ്ങള്‍ ഉണ്ട്  അതായത്,  14 മനുക്കള്‍ ഭരണം നടത്തുന്നു എന്ന് സാരം.

ഇതില്‍  6  മന്വന്തരങ്ങളും  27 മഹായുഗങ്ങളും ( കൃത ത്രേതാ ദ്വാപര യുഗങ്ങള്‍ മൂന്നും) മഹാഭാരത യുദ്ധത്തോടെ കഴിഞ്ഞിരിക്കുന്നു.അതിനു ശേഷം 3012 BC യില്‍ കലിയുഗ ആരംഭത്തോടെ ഇന്ന് നമ്മള്‍ വൈവസ്വത മനുവിനാല്‍ ഭരിക്കപെടുന്ന വൈവസ്വത മന്വന്തരമായ ഏഴാം മന്വന്തരത്തില്‍ ഇരുപത്തിയെട്ടാം  മഹായുഗത്തില്‍ ശ്വേതരാഹ കല്പത്തിലാണു വസിക്കുന്ന്ത് എന്നു  പ്രാചീന ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നു.  അതായത്, കലിയുഗാരംഭത്തിനു  മുന്‍പ് വരെ 6 x 72 x  = 43,20,000+43,20,000 x 27  = 1,98,28,80,000  വര്‍ഷങ്ങള്‍ ഇതുവരെ ഭൂമിയില്‍ കടന്നു പോയിരിക്കുന്നു.

ഇന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപെടുത്തുന്ന ആര്‍ക്കിസോയിക് ഇറ എന്നു പറയുന്നത് ഭൂമിയില്‍ ജീവസൃഷ്ടി ആരംഭിക്കുന്ന കാലഘട്ടം 198 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്എന്നാണ്‌.  ഈ പൗരാണികഗ്രന്ഥങ്ങളുടെ കണക്കുകള്‍ പ്രകാരം ഇത് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഇന്ന് ഭൗതികവാദികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്ന  ആധുനിക കണ്ടെത്തലുകളെ മാത്രമേ  പുതു തലമുറകള്‍ വിശ്വസിക്കൂ. പക്ഷെ,  ഇതിനും അനേകം നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയര്‍ ഇത് വളരെ വ്യക്ത്മാക്കിയിരുന്നു എന്നതാണ് നിരാകരിക്കാന്‍ ആകാത്ത സത്യം.

മനുസ്മൃതി (1-28) പ്രകാരം ബ്രഹമദേവനാണു വേദങ്ങളെ മനുഷ്യനു വേണ്ടി ലോകത്തിനു വെളിപ്പെടുത്തിയത് എന്നാണ്‌  സൂചിപ്പിക്കുന്നത്.  3000 BC ക്കും 2000 BC ക്കും ഇടക്കാണു സ്മൃതികളുടെ രചനാകാലഘട്ടങ്ങള്‍. ശ്രീരാമന്റെയും ശ്രീകൃഷണന്റെയും കാലഘട്ടങ്ങളിലെ അവരുടേ ജീവിതതത്ത്വങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇതിഹാസങ്ങളാണ് രാമായണവും ,മഹാഭാരതവും. ഇത് സംസ്കൃതത്തില്‍  നിര്‍മ്മിച്ച് ഭാരതത്തില്‍ പ്രചാരത്തില്‍ ആയത് 500 BC ക്കും 1000 AD  ക്കും ഇടക്കാണു .

ഇതില്‍ പ്രതിപാദിക്കുന്ന  പ്രധാന രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ , വര്‍ണ്ണനകള്‍, നദികളുടെ നാമങ്ങള്‍, ഭൂപ്രക്രതി  തുടങ്ങിയവ ഇന്നും ഭാരതത്തില്‍ കാണാവുന്നതാണ്. ഇങ്ങ് കൊച്ച് കേരളത്തില്‍ വരെ ആ നാമങ്ങള്‍ പലതും കാണാന്‍ സാധിക്കും. കൂടാതെ, ഇവയില്‍ പറഞ്ഞിരിക്കുന്ന  രാജ കൊട്ടാരങ്ങളുടേ മാതൃകയിലുള്ള അവശിഷ്ടങ്ങളുടെ ആധുനിക പുരാവസ്തു ഖനനങ്ങളിലൂടെ ഉള്ള വെളിപെടുത്തലുകള്‍ ഈ പറഞ്ഞ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നു.

പ്രാചീന ഗ്രന്ഥങ്ങ്ളിലെ ഭാഷാശൈലിയെ മത്രം കേന്ദ്രീകരിച്ച് ഇന്നു ലഭ്യമായിരിക്കുന്ന വേദങ്ങളുടെ കാലഘട്ടം BC 5000നും അപ്പുറം എന്നാണു പണ്ഡിതര്‍ ഒന്നടങ്കം പറയുന്നത്.  5000-2500 BC ലാണു പല ഉപനിഷത്തുക്കളൂടേയും കാലപഴക്കം നിര്‍‌ണ്ണയിച്ചിരിക്കുന്നത്. 5000 BC – 1000 BC ക്ക് ഇടയിലാണു വേദങ്ങ്ളിലെ ഗണിത ക്രിയകള്‍ കൂടുതല്‍ പ്രചാരത്തിലായത്. 3000 BC -1500 AD വരെ ആണു ഭാരതം ജ്യോതിശാസ്ത്രത്തില്‍ വിലപേട്ട ധാരാളം സംഭാവനകള്‍ നല്‍കിയത്. 3000- 2000 BC കാലഘട്ടത്തിലാണു ഭാരത്തില്‍ കൂടുതലായി യാഗങ്ങളും യജ്ഞങ്ങളും നടന്നിരുന്നത് എന്നാണ് പു രാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.

പാണിനിയുടെയും ശൗനകന്റെയും തുടങ്ങി സംസ്കൃത ഭാഷയുടെ അടിസ്ഥാന നിയമങ്ങ്ള്‍ വിവരിക്കുന്ന നിരുക്ത്ം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, സൂത്രങ്ങള്‍, ദര്‍ശനങ്ങള്‍, പതജ്ഞലി, കപിലന്‍ വ്യാസന്‍ തുടങ്ങിയവരുടേ മീമാംസ, ന്യായം, സാംഖ്യം, യോഗ തുടങ്ങിയവ ഉപവേദങ്ങള്‍ തുടങ്ങിയവ എല്ലാം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ലഭ്യമായ രീതിയില്‍ നിര്‍മ്മിക്കപെട്ടതോ 1000 BC -00 AD ക്ക് ഉള്ളില്‍  ആണന്ന് കരുതുന്നു. 500 BC മുതല്‍ 1000AD ക്കു ഇടക്കാണു ഭാരതത്തില്‍ ക്ഷേത്രാചാരങ്ങള്‍. വേദങ്ങളീലെ യാഗാചാരങ്ങള്‍ക്ക്പകരമായി ഉടലെടിക്കുന്നത്.

ഇതുവരെ പൗരാണിക ഗ്രന്ഥങ്ങളീലെ പരാമര്‍‌ശങ്ങളാണു മേല്‍ ചൂണ്ടികാണിച്ചത്.  ഇനി പുരാവസ്ത് ഖനന പ്രകാരം,

1)ദ്വാപര യുഗത്തില്‍ (ശ്രീകൃഷ്ണന്റെ കാലം) പ്രചാരത്തില്‍ ഉണ്ടായിരുന്ന ലോഹങ്ങളും ലോഹസങ്കരങ്ങളും, മെഹര്‍‌ഘര്‍, ഭഗവാന്‍ പുര എന്നിവടങ്ങ്ളിലെ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടൂണ്ട്.  കാര്‍ബണ്‍‌ ഡേറ്റിങ്ങ് രീതി പ്രകാരം 8250 BC ആണു ഇവയുടെ കാലപഴക്കം.

2)മെഹര്‍ഘര്‍ ഖനനത്തില്‍ നിന്ന് 7786 BC ലെയും 4745 BC ലെയും ലോഹസങ്കരങ്ങളും കലിയുഗാരംഭത്തിനു മുമ്പൂള്ള ലോഹഖനികളും, ഉപകരണങ്ങ്ള്‍, കോട്ടകള്‍, കൊട്ടാരങ്ങ്ള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടേ വ്യക്തമായ  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടൂണ്ട്.

3)അറേബ്യന്‍ കടലില്‍ ഗുജറാത്ത് തീരത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ ദൂരത്ത് 6000-7000 BC ക്ക് ഇടക്കുള്ള അതിവിസ്തൃതമായ  ഒരു നഗര സമുച്ഛയം തിട്ടെപെടുത്തിയിട്ടൂണ്ട്. കാംബേയിലെ നഷ്ടപെട്ട നഗരം ആണൊ ഇത് എന്ന് ചരിത്ര ഗവേഷകര്‍ സംശയിക്കുന്നു.

4) ഗുജറാത്തിലെ ലോഥില്‍ 5000 വര്‍ഷ പഴക്കം ഉള്ള ഒരു വ്യവസായ ശ്രംഖല യുടെ പ്രത്യക്ഷമായ ചിത്രം ഇന്ന് ലഭ്യമായിട്ടൂണ്ട്.

5) മോഹന്‍ജോദാരോ, ഹാരപ്പ  എന്നിവിടങ്ങളില്‍  നിന്ന് ലഭ്യമായ പുരാവസ്തു സംബന്ധമായവിവരങ്ങള്‍ ഉജ്ജ്വലമായ ഒരു വൈദിക സംസ്കാരം ദ്വാപരയുഗവും കലിയുഗവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്നു എന്നതിന് തെളിവാണ് .

ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാരതത്തില്‍ ഉണ്ടായ ആക്രമങ്ങള്‍ എല്ലാം സിന്ധൂ നദീ തടം വഴിയായിരുന്നു എന്ന് മനുസിലാക്കാം. ഈ അഞ്ചു നദികളുടേ കരയില്‍ ജനസാന്ദ്രമായ അനവധി നഗരങ്ങളൂടെ അവശിഷ്ടങ്ങള്‍ കാണാം. വേദങ്ങളില്‍ പറയുന്ന സപ്ത സിന്ധു തീരങ്ങള്‍ ചൈതന്യവത്തായ ഒരു ഗതകാല പ്രൗഡിയുടെയും ആക്രമണ പരമ്പരയുടെയും സന്ദേശം നല്‍കുന്നവയാണു.

ഇന്ന് ആര്യനമാര്‍ ഭാരതത്തില്‍ അതിക്രമിച്ച് കടന്നു വന്നവരാണന്നും ഹിന്ദുസംസ്കാരം ഇവിടെ ഉള്ളതല്ലായിരുന്നുവെന്നും ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് ഇവിടം സ്വന്താമാക്കിയതാണന്നും  ഉള്ള വാദങ്ങള്‍ അപ്പാടെ ഇല്ലാതാവുകയാണു. ദ്രാവിഡര്‍ എന്ന് വിളിപേര്‍ വിദേശികളുടേ സ്വാര്‍‌ത്ഥതാത്പര്യത്തിനു വേണ്ടിയുള്ള സ്രഷ്ടിയായിരുന്നുവെന്നും ഇത് കള്ളത്തരമായ ഒരു പ്രചാരം മാത്രമാണ് എന്നും വ്യക്തമാണ്.

ഇന്നു വേദങ്ങളും അതുപോലുള്ള പല ഭാരതീയ പൈതൃകഗ്രന്ഥങ്ങളും ബാബിലോണിയന്‍ സംസകാരത്തിന്റെ ബാക്കി പത്രമാണന്ന് പലരും പ്പിക്കുന്നുണ്ട്. കലിയുഗാരംഭത്തിനു ശേഷം ഭാരതത്തില്‍ ത്ത്തില്‍ ഉണ്ടായ സംസകാരത്തെ പോലെ BC 3 മില്ലെനിയത്തില്‍ ഉണ്ടായ  മറ്റൊരു സംസ്കാരം ആണു ബാബിലോണിയ സംസ്കാരം . ഇതിലും പ്രാചീനമായ തെളിവുകള്‍ ഇവിടെ  ഖനനത്തിലുടെ കണ്ടെത്തിയ സ്ഥിതിക്ക് ആ വാദം വെറും പ്രചരണം മാത്രമാണന്ന് തെളിയുകയാണ്