ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 January 2019

യോഗങ്ങള്‍

യോഗങ്ങള്‍

ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരുജാതകന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒട്ടനവധി യോഗങ്ങളുണ്ടെങ്കിലും ചില പ്രധാനപ്പെട്ടയോഗങ്ങള്‍ താഴെ വിവരിക്കുന്നു.

പഞ്ചാ മഹാ പുരുഷ യോഗങ്ങള്‍ :

കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ഉച്ചരാശിയിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുകയും, ആ ഭാവം ലഗ്ന കേന്ദ്രം ആയിരിക്കുകയും ചെയ്താല്‍ ( 1, 4, 7, 10 )

കുജനാലുളള യോഗം - "രുചക യോഗം"
ബുധനാലുളള യോഗം - "ഭദ്ര യോഗം"
വ്യാഴനാലുളള യോഗം - "ഹംസ യോഗം"
ശുക്രനാലുളള യോഗം - "മാളവ്യ യോഗം"
മന്ദനാലുളള യോഗം - "ശശ യോഗം"

രുചക യോഗഫലം

(കോണ്‍ രാശിയിലില്ല) രുചക യോഗത്തില്‍ ജനിച്ചാല്‍ ഐശ്വര്യം, ബലമുളള ശരീരം, സാഹസ പ്രവര്‍ത്തി, സ്വഭാവഗുണം, ദാനശീലം, ശത്രുജയം, പട്ടാളം - പോലീസ് വകുപ്പില്‍ ഉദ്യോഗം എന്നിങ്ങനെയുളള ഫലം.

ഭദ്ര യോഗഫലം

(കോണ്‍രാശിയില്‍ മാത്രം) പ്രസംഗചാതുര്യം, വിദ്യ, ബുദ്ധി, യോഗ ശാസ്ത്ര ജ്ഞാനം, ശൗര്യമുളള മുഖം, വസ്തുതകള്‍ കണ്ടുപിടിക്കാനുളള കഴിവ്.

ഹംസ യോഗഫലം

(സ്ഥിര രാശിയിലില്ല) ഉയര്‍ന്ന മൂക്ക്, സുന്ദരന്‍, അദ്ധ്യാപകന്‍, ധനവിഭവങ്ങള്‍, സല്‍ക്കര്‍മ്മി, ജ്ഞാനം സംഭരിക്കാനുളള കഴിവ്, വൃത്തമായ ശിരസ്സ്, രജോഗുണം.

മാളവ്യ യോഗഫലം

(ഏതു ലഗ്നമായാലും ഉണ്ട്) സമ്പത്ത്, സല്‍ഗുണം, വാഹനഭാഗ്യം, ആകര്‍ഷണീയമായ ശരീരം, സല്‍കളത്രം, സല്‍സന്താനം, സുഖഭോഗങ്ങള്‍, കമനീയ ആകൃതി.

ശശ യോഗഫലം

(കോണ്‍ രാശികള്‍ ലഗ്നമായാല്‍ ഇല്ല) കൃഷി ഭൂമി, ഭൃത്യന്മാര്‍, കീഴ് ജീവനക്കാര്‍, മാതൃഭക്തി, ചപലസ്വഭാവം, അന്യ ധന ലബ്ധി, വിദേശ ബന്ധം, സേനാനായകത്വം.

പഞ്ചമഹാപുരുഷ യോഗങ്ങളില്‍, കുജാദിഗ്രഹങ്ങള്‍, രവിയോടോ, ചന്ദ്രനോടോ ചേര്‍ന്നു നിന്നാല്‍ യോഗ ഭംഗം സംഭവിക്കുന്നു. (യോഗങ്ങള്‍ അനുഭവയോഗ്യമല്ലാതാവും).

ഗജകേസരിയോഗം

ചന്ദ്ര കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ ഗജ കേസരിയോഗം സംഭവിക്കുന്നു. ചന്ദ്രനും, വ്യാഴത്തിനും ബലമുണ്ടെങ്കില്‍ ഈ യോഗം പൂര്‍ണ്ണ ഫലപ്രദമായിരിക്കും.
ഫലം - സര്‍വ്വവിധ ഭാഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, ശത്രുവിജയം, ഐശ്വര്യം.

സുനഭായോഗം

ചന്ദ്രന്റെ രണ്ടില്‍ കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം - ഈ യോഗത്തില്‍ ജനിക്കുവര്‍ രാജത്വം, കീര്‍ത്തി, ബുദ്ധി, ധനം ഇവയുളളവര്‍ ആയിരിക്കും.

അനഭായോഗം

ചന്ദ്രന്റെ 12 -ആം ഭാവത്തില്‍ കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം - ആരോഗ്യവാന്‍, സല്‍സ്വഭാവി, ഗുണവാന്‍, നല്ല പുത്രന്മാരോടു കൂടിയവന്‍, സൗഭാഗ്യവാന്‍

ധുരുധുരാ യോഗം

കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍ ശനി ഇവരില്‍ ആരെങ്കിലും ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലുമായി നിന്നാല്‍ ഈ യോഗം സംഭവിക്കുന്നു.
ഫലം - ധനവാന്‍, കീര്‍ത്തിമാന്‍, ദാനശീലന്‍, വാഹന സുഖം.

കേമദ്രുമ യോഗം

ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലും ഭാവഗതരായിഒരു ഗ്രഹവും ഇല്ലെങ്കില്‍ കേമദ്രുമ യോഗം സംഭവിക്കുന്നു.
ഫലം - ദാരിദ്ര്യം, ദുഃഖം, കുടുംബ സുഖമില്ലായ്മ തുടങ്ങിയവ.

കേമദ്രുമയോഗഭംഗം ചന്ദ്രന്റെ കേന്ദ്രത്തില്‍ ( 2, 4, 7, 10 -ല്‍) കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ഇവയില്‍ ആരെങ്കിലും നില്‍ക്കുകയാണെങ്കില്‍ കേമദ്രുമയോഗഭംഗം സംഭവിക്കുന്നു.
ഫലം - കേമദ്രുമ യോഗത്തിന് പറഞ്ഞിട്ടുളള ദുഷ്ഫലങ്ങള്‍ ഉണ്ടാവുകയില്ല.

ശശിമംഗളയോഗം

ചന്ദ്രനും, കുജനും ഒന്നിച്ചു നിന്നാല്‍ ശശി മംഗളയോഗം സംഭവിക്കുന്നു.
ഫലം - മാതാവിനെ ദ്വേഷിക്കുക, ദാരിദ്യവാന്‍ , ചീത്തവഴിയില്‍ കൂടിയുളള സമ്പാദ്യം, ചന്ദ്രന്‍ ബലവാനാണങ്കില്‍ നല്ല ഫലം. സ്ത്രീകള്‍ക്ക് ഇത് നല്ല യോഗമാണ്.

വേസീയോഗം

ചന്ദ്രന്‍ ഒഴിച്ചുളള (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി) ഏതെങ്കിലും ഗ്രഹം സൂര്യന്റെ രണ്ടില്‍ നിന്നാല്‍ വേസീയോഗം
ഫലം - വാക്കുകള്‍ക്ക് സ്ഥിരത, സുഖിമാന്‍ , പ്രസിദ്ധന്‍ , കണക്കില്‍ വിദഗ്ദ്ധന്‍ .

വാസീയോഗം

സൂര്യന്റെ പന്ത്രണ്ടില്‍ ചന്ദ്രന്‍ ഒഴികെയുളള ഏതെങ്കിലും (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ) ഒരു ഗ്രഹം നില്‍ക്കുക.
ഫലം - സര്‍ക്കാര്‍ പ്രീതി, മാന്യത, പൊതുജന അംഗീകാരം.

ഉഭയചരിയോഗം

സൂര്യന്റെ രണ്ടിലും, പന്ത്രണ്ടിലും ചന്ദ്രന്‍ ഒഴിച്ചുളള ( കുജന്‍ , ഗുരു, ബുധന്‍ , ശക്രന്‍ ,ശനി) ഏതെങ്കിലും ഒരു ഗ്രഹം നില്‍ക്കുക.
ഫലം - സുന്ദരന്‍ , കായബലമുളളവന്‍ , അവയവഭംഗി, ഉത്സാഹശീലം, പ്രസംഗ സാമര്‍ത്ഥ്യം.

നിപുണയോഗം

സൂര്യനും, ബുധനും ഒരേ രാശിയില്‍ മൗഢൃമില്ലാതെ നിാല്‍ നിപുണയോഗം.
ഫലം - വിദ്യ, നിപുണത, വാക്‌സാമര്‍ത്ഥ്യം, കൂര്‍മ്മ ബുദ്ധി, കാര്യങ്ങളെ പെട്ടെന്ന് ഗ്രഹിക്കാനുളള കഴിവ്.

നീചഭംഗരാജയോഗം

ഏതെങ്കിലും ഒരു ഗ്രഹം നീചത്തില്‍ നിന്നാല്‍ ,
1. ആ നീചരാശിയുടെ അധിപനോ, അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുളള ഗ്രഹമോ, ചന്ദ്രകേന്ദ്രത്തില്‍ വരിക.
2. അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായുളള ഗ്രഹം ലഗ്നകേന്ദ്രത്തില്‍ വരിക.

ഫലം - ചക്രവര്‍ത്തി തുല്യനാകും, ഉന്നത പദവി
ഒരു ജാതകത്തില്‍ ആദ്യമായി നോക്കേണ്ടത് ഈ യോഗം ഉണ്ടോ എന്നാണ്. കാരണം മറ്റെല്ലാ യോഗങ്ങളെക്കാളും ഫലം ലഭിക്കുന്നത് നീചഭംഗരാജയോഗത്തിനാണ്.

പരിവര്‍ത്തനയോഗം

ഗ്രഹങ്ങള്‍ പരസ്പരം രാശിമാറി നിന്നാല്‍ പരിവര്‍ത്തനയോഗം സംഭവിക്കുന്നു.
ഫലം - അധികാരം, ഐശ്വര്യം, ശ്രേയസ്സ്.

കാളസര്‍പ്പയോഗം

ഗ്രഹങ്ങളെല്ലാം രാഹുവിന്റെയും, കേതുവിന്റെയും ഒരു ഭാഗത്തു മാത്രം നില്‍ക്കുക.
ഫലം - അല്‍പ്പായുസ്സ്, കഷ്ടത, ദാരിദ്യം, മേന്‍മയില്ലായ്മ.

1 January 2019

ഭാരത കേസരി മന്നത്ത് പത്മനാഭൻ

ഭാരത കേസരി മന്നത്ത് പത്മനാഭൻ

ജനനം : 1878 ജനുവരി 2 കേരളം, ഇന്ത്യ

മരണം :1970 ഫെബ്രുവരി 25 (പ്രായം 92)

സംഘടന : നായർ സർവീസ്‌ സൊസൈറ്റി

പദവി : എൻ.എസ്സ്.എസ്സിന്റെ, സ്ഥാപക ജനറൽ സെക്രട്ടറി

ജീവിത പങ്കാളി(കൾ): മെച്ചേട്ടു കല്യാണിയമ്മ, തോട്ടക്കാട്ട് മാധവിയമ്മ

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ(ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ജനനം:- ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878 ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം. നക്ഷത്രം: മൂലം,  അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത്‌ പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻപിള്ള, മന്നത്തു പരമേശ്വരൻപിള്ള, മന്നത്തു നാരായണൻ.

വിദ്യാഭ്യാസം :- സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. അവിടെ നിന്നും നിലത്തെഴുത്തും എഞ്ചുവടിയും അദ്ദേഹം മനഃപാഠമാക്കി. അതിനുശേഷം വേറെ ആശാൻ കളരികളിൽ നിന്നും വാക്യവും പരല്പേറും ആമരേശവും പതിന്നാലുവൃത്തവും ചില തമിഴ് കണക്കുകളും മൂന്നുപേർക്കൊന്ന് മുതലായ വീതകണക്കുകളും കീഴ്കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു.

പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ളാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. അതിനുശേഷം കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 1068-ൽ അദ്ദേഹത്തിന്റെ 15-ആം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.

1075-ൽ അദ്ദേഹത്തിന് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.

ഔദ്യോഗിക ജീവിതം :-
-അദ്ധ്യാപകനായി- 1069-ലെ കന്നിമാസത്തിൽ അദ്ദേഹത്തിന്റെ 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിന് കോട്ടയം റേഞ്ച് ഇൻസ്പക്ടരായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷങ്ങളോളം അദ്ധാപകനും പ്രഥമ അദ്ധ്യാപകനായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിന്റെ അദ്ധ്യാപനം. 1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് അനുസരണകേടു കാട്ടിയ കുട്ടിയെ ബഞ്ചിൽ എഴുന്നേൽപ്പിച്ച് നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ടറിഞ്ഞ് പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കേറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു.

വക്കീലായി :- വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.

വിവാഹം, കുടുബജീവിതം :- 1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക്‌ ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട്‌ മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.

മന്നത്ത്‌ പത്മനാഭന്റെ പ്രധാന പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും താഴെ കൊടുത്തിരിക്കുന്നു:

1912- കേരളീയ നായർ സമാജം സ്ഥാപിച്ചു

1914- നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.

1915- മുൻഷി പരമുപിള്ളയുടെ നിർദേശപ്രകാരം നായർ ഭൃത്യ ജനസംഘം എന്ന പേര് മാറ്റി നായർ സർവീസ്‌ സൊസൈറ്റി എന്നാക്കി

1931- ഗുരുവായൂർ സത്യാഗ്രഹത്തിന്‌ നേതൃത്വം നൽകി.

1947- നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സി.പി. രാമസ്വാമി അയ്യർ ഭരണത്തിനെതിരെ സമരം ചെയ്തു.

1949- തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.

1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.

1959- വിമോചന സമരത്തിന്‌ നേതൃത്വം നൽകി.

1960- എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ്സ്ഥാപിച്ചു.

1966- പത്മഭൂഷൺ ലഭിച്ചു

മാണ്ഡവ്യൻ

മാണ്ഡവ്യൻ

മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ പരാമർശിക്കുന്ന പുരാണേതിഹാസ പ്രസിദ്ധനായ മഹർഷിയാണ് അണിമാണ്ഡവ്യൻ. യമധർമ്മൻ ഇദ്ദേഹത്തിന്റെ ശാപത്താൽ മനുഷ്യനായി ദാസഗർഭത്തിൽ ജനിച്ചു. യമന്റെ മനുഷ്യ ജന്മമാണ് വിദുരർ. അണിമാണ്ഡവ്യമുനിയുടെ ശരിക്കുള്ള പേർ മാണ്ഡവ്യൻ എന്നായിരുന്നു. തന്റെ ശരീരത്തിനുള്ളിൽ ഒരു ഇരുമ്പാണി തറയ്ക്കുകയും അത് പിന്നീട് എടുത്തുമാറ്റാൻ കഴിയാതെ വന്നതുകാരണം അദ്ദേഹം പിന്നീട് ആണിമാണ്ഡവ്യൻ (അണിമാണ്ഡവ്യൻ) എന്നപേരിൽ അറിയപ്പെട്ടു.

മഹാഭാരതത്തിൽ വിദുരോല്പത്തിയിലാണ് ഈ കഥ വിശകലനം ചെയ്യുന്നത്. ഒരിക്കൽ മാണ്ഢവ്യൻ മൗനിയായി തപസ് ചെയ്തിരുന്നവസരത്തിൽ കുറെ കള്ളന്മാർ രാജധാനിയിൽ നിന്ന് അപഹരിച്ച ധനവുമായി അതുവഴിവരികയും പിന്തുടർന്നു വന്ന രാജകിങ്കരന്മാരിൽ നിന്നും രക്ഷനേടാൻ മാണ്ഡവ്യമഹർഷിയുടെ ആശ്രമത്തിൽ ഒളിപ്പിക്കുകയും ചെയ്തു. പക്ഷേ ധനവും, കള്ളന്മാരെയും കണ്ടുപിടിച്ച രാജസൈന്യം ഇവരെ രാജാവിന്റെ മുൻപിൽ ഹാജരാക്കി. കള്ളന്മാർക്ക് രക്ഷപെടാനുള്ള തന്ത്രമൂലം ഇത് അവരു ചെയ്തത് മാണ്ഢവ്യമഹർഷി പറഞ്ഞിട്ടാന്ന് രാജാവിനെ തെറ്റിധരിപ്പിച്ചു. രാജാവ് മഹർഷിയെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അദ്ദേഹം തന്റെ മൗനവ്രതം മൂലം ചോദ്യങ്ങൾക്കൊന്നും പ്രതികരിച്ചില്ല. മൗനം സമ്മതമായി കരുതി മഹർഷിയുൾപ്പെടെ ഏവരെയും കുന്തത്തിൽ തറയ്ക്കാൻ ശിക്ഷ വിധിച്ചു.

മുനിയുടെ വിചാരണ കൂടാതെ തന്നെ എല്ലാവരേയും ശൂലത്തിൽ കയറ്റി. യാതൊരു എതിർപ്പും മഹർഷി കാണിച്ചില്ല. കള്ളന്മാരോടൊപ്പം മാണ്ഢവ്യനും ശൂലത്തിൽ ദിവസങ്ങളോളം കിടന്നു. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ചോരവാർന്ന് കള്ളന്മാർ എല്ലാവരും മരിച്ചെങ്കിലും മാണ്ഢവ്യനു ഒന്നും സംഭവിച്ചില്ല. പരമശിവന്റെ അനുഗ്രഹത്താൽ ദീർഘായുസ്സു ലഭിച്ചിരുന്നു മാണ്ഢവ്യനു ഇതിനോടകം. ശൂലം തറച്ചിട്ടും മരിക്കാത്ത ഈ കഥ രാജാവ് അറിഞ്ഞു. അദ്ദേഹം കളവൊന്നും ചെയ്തിട്ടില്ലെന്നു പൂർണ്ണ ബോധ്യംവന്ന രാജാവ് ദിവ്യനായ മഹർഷിയോടു താൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു. പിന്നീട് ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ ശൂലം അറുത്തെടുത്തു, പക്ഷേ ശൂലാഗ്രം ശരീരത്തിൽ അവശേഷിച്ചിരുന്നു. ഈ ശൂലത്തിന്റെ ഒരു ഭാഗം ശരീരത്തിൽ വെച്ചുകൊണ്ടാണ് മുനി ശിഷ്ടകാലം കഴിച്ചത്, അതിനാൽ അദ്ദേഹം അണിമാണ്ഢവ്യനായി അറിയപ്പെട്ടു.

യമനോടുള്ള വാഗ്വാദം

മാണ്ഡവ്യമഹർഷി തനിക്ക് ഇത്രയും പാപശിക്ഷകൾ ഭൂമിയിൽ വെച്ചു കിട്ടിയതിനു കാരണം മനസ്സിലാക്കാൻ യമധർമ്മ ദേവനെ തന്നെ കാണാൻ തീരുമാനിച്ചു യമപുരിയിൽ എത്തി. അദ്ദേഹം യമനോട് തനിക്കു ശൂലദന്ധനം ഏല്ക്കാനുള്ള കാരണം ആരാഞ്ഞു. യമൻ തന്റെ ജീവിതകണക്കുകൾ എഴുതുന്ന പുസ്തകമായ അഗ്രസന്ധാനിയിൽ നോക്കി അദ്ദേഹം ബാലനായിരുന്നപ്പോൾ തുമ്പിയെ പുല്ക്കൊടിയിൽ കോർത്ത് കളിക്കാറുണ്ടായിരുന്നു. അതിന്റെ ശിക്ഷയാണ് ഇതെന്ന് മറുപടി കിട്ടി. ഇത് കേട്ട അണിമാണ്ടവ്യൻ കോപിഷ്ഠനായി. താൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ചെയ്തകാര്യങ്ങൾ, എങ്ങനെ പാപങ്ങളാവും. തിരിച്ചറിവില്ലാത്ത സമയത്തു ചെയ്യുന്ന കാര്യങ്ങൾ പാപ-പുണ്യകണക്കു പുസ്തകത്തിൽ എഴുതുന്ന യമൻ നീതിമാനല്ല. യമധർമ്മനെ ശപിച്ചു.

പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷയില്ലെന്നൊരു ശാസ്ത്രവിധിയുണ്ട്. ശാസ്ത്രവിധി തെറ്റിച്ച് ബ്രാഹ്മണനായ എന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന നീ മനുഷ്യ ജാതിയിൽ അധമനായ ശൂദ്രനായി പിറക്കട്ടെ

അഷ്ടദിക്പാലരിൽ ദക്ഷിണദിക്കിനു ദേവനായ യമനെയാണ് ശപിച്ചിരിക്കുന്നത്. തപസ്വിയായ അദ്ദേഹത്തിന്റെ ശാപം മൂലം യമൻ വിദുരരായിവ്യാസഭഗവാന്റെ പുത്രനായി ശുദ്രസ്ത്രീയിൽ ജനിച്ചു. ഇതാണ് വിദുരരുടെ ജനനത്തിനു വഴിയൊരുക്കിയത്.

തുളസിത്തറ

തുളസിത്തറ

വീടിന്റെ മുന്‍വശത്ത്‌ മുറ്റത്തിന്‌ നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്‍ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ്‌ തുളസി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക്‌ തുളസിത്തറയില്‍ തിരിവെച്ച്‌ ആരാധിക്കുകയും വേണം.

ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീര്‍ത്ഥസമാനമായ ആ വീട്ടില്‍ യമദൂതന്മാര്‍ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണന്‍ ത്യജിക്കുന്നവരെ സമീപിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു.

തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തില്‍ ശ്രീ പരമശിവന്‍ പാര്‍വ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവര്‍ വിഷ്ണുലോകത്തിലെത്തും.
പൂണുനൂല്‍പോലെ തുളസി ധരിക്കണം. ഇതിന്‌ പ്രത്യേക രീതികളോ ചടങ്ങുകളോ വേണ്ട. എങ്ങനെ ധരിച്ചാലും മോക്ഷപ്രദമാകുമെന്ന്‌ ശ്രീ പരമശിവന്‍ വ്യക്തമാക്കുന്നു. ചരടില്‍ കോര്‍ത്തുള്ള മനോഹരമായ തുളസിമാല വിഷ്ണുവിന്റെ ഗളത്തിലണിയിച്ച്‌ ഭക്തന്മാര്‍ ധരിക്കണം.

തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. 'ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങള്‍ ഇല്ലാതാക്കുന്നവളും കേവലം ദര്‍ശനത്താല്‍പോലും പാപനാശനവും, തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും പാപനാശനവും തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും തൊഴുന്നതുകൊണ്ട്‌ രോഗം നശിപ്പിക്കുന്നവളും വിഷ്ണു പൂജയ്ക്കുപയോഗിക്കുന്നവളും ആപത്തുകളെ ഹനിക്കുന്നവളും തിന്നുന്നവര്‍ക്ക്‌ പ്രാണശക്തി പ്രദാനം ചെയ്യുന്നവളും പ്രദക്ഷിണം കൊണ്ട്‌ ദാരിദ്ര്യം നശിപ്പിക്കുന്നവളും എന്നിങ്ങനെ തുളസിമാഹാത്മ്യത്തെക്കുറിച്ച്‌ വിവരിക്കുന്നു. രാത്രിയില്‍ തുളസി തൊടരുതെന്നും പര്‍വ്വങ്ങള്‍ പറിക്കരുതെന്നും തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു.
തുളസിമന്ത്രം ശ്രീതുളസ്സ്യൈസ്വാഹാ വിഷ്ണുപ്രിയായൈസ്വാഹാ അമൃതായൈസ്വാഹാ തുളസി ഗായത്രി ശ്രീതുളസ്യൈവിദ്മഹേ വിഷ്ണു പ്രിയായൈധീമഹി തന്നോഅമൃതം പ്രചോദയാത്‌.

ഇപ്രകാരം ധ്യാനിച്ച്‌ അമൃതമായ തുളസിയിലൂടെ ജ്ഞാനവും ബുദ്ധിയും ശ്രേയസ്സും നേടുക എന്ന്‌ തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു. തുളസി ഇല്ലാതെയുള്ള യജ്ഞം, ദാനം, ജപം, തീര്‍ത്ഥ നിര്‍മ്മാണം, ദേവതാപൂജാതര്‍പ്പണം മേറ്റ്ന്തു ധാര്‍മ്മിക കാര്യങ്ങള്‍ ചെയ്താലത്‌ നിഷ്പ്രയോജനമത്രേ. തുളസിമണികൊണ്ടുള്ള മാല സര്‍വ്വാര്‍ത്ഥസാധകമെന്നും തുളസി സ്യൂപനിഷത്ത്‌ വ്യക്തമാക്കുന്നു.

വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. അന്തരീക്ഷ ശക്തീകരണത്തിലും തുളസി വലിയ പങ്കാണ്‌ വഹിക്കുന്നത്‌. തുളസിച്ചെടി പ്രാണവായുവിനെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നതുകൊണ്ട്‌ സൂര്യോദയത്തിന്‌ മുമ്പ്‌ എഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം എന്നുപറയുന്നത്‌. പെപ്റ്റിക്‌ അള്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക്‌ തുളസിനീര്‌ ഔഷധമാണ്‌. ചിലന്തി, പഴുതാര എന്നിവ കടിച്ച ഭാഗത്ത്‌ തുളസിനീര്‌ പുരട്ടിയാല്‍ വേദനയും വിഷബാധയും നശിക്കും. പ്രമേഹരോഗികള്‍ ഓരോ ടീസ്പൂണ്‍ തുളസിനീര്‌ ഓരോ ഗ്ലാസ്‌ വെള്ളത്തിലൊഴിച്ച്‌ നിത്യവും സേവിച്ചാല്‍ ഭേദമുണ്ടാകും.

നിത്യവും വെറും വയറ്റില്‍ നാലഞ്ചുതുളസിയില ചവച്ചു പെപ്റ്റിക്‌ അള്‍സര്‍ കരിഞ്ഞുകിട്ടും. തുളസിയില, കാപ്പിപ്പൊടി, കുരുമുളക്‌, കരുപ്പെട്ടി എന്നിവ ചേര്‍ത്ത്‌ കാപ്പിയുണ്ടാക്കിക്കുടിച്ചാല്‍ ജലദോഷവും പനിയും മാറും. തുളസിപ്പൂവ്‌, കടുക്‌, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ അരച്ച്‌ നിത്യവും പല്ലുതേച്ചാല്‍ മോണരോഗങ്ങളും ദന്തക്ഷയവും മറ്റും ശമിക്കും. തുളസിപ്പൂവും ഇലയും മുടിയില്‍ ചൂടിയാല്‍ പേന്‍ നശിക്കും. ഇങ്ങനെ തുളസിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്‌. ആദ്ധ്യാത്മികമായും ഭൗതികമായും പ്രാധാന്യമര്‍ഹിക്കുന്ന തുളസിച്ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തുളസിത്തറ

തുളസിത്തറ

വീടിന്റെ മുന്‍വശത്ത് ഗൃഹമദ്ധ്യത്തിലായി ഏകദേശം ഏഴ് അടി വിട്ട് തുളസിത്തറയുണ്ടാകും. കിഴക്കുവശത്തുനിന്നുള്ള മുഖവാതായനത്തിന് നേര്‍ക്കാവുന്നതാണുത്തമം. വീടിന്റെ തറയുയരത്തേക്കാള്‍ താഴ്ന്നാവരുത്. നിത്യവും പരിപാലിക്കുകയും അശുദ്ധമായി പ്രവേശിക്കാതിരിക്കുകയും വേണം. സന്ധ്യ, ഏകാദശി, ചൊവ്വ, വെള്ളി എന്നീ സമയങ്ങളിലും ദിവസങ്ങളിലും തുളസി പറിക്കാന്‍ പാടുള്ളതല്ല. നാമം ജപിച്ചുകൊണ്ടാണ് തുളസിയെ സമീപിക്കേണ്ടത്.

''പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ ക്ഷീരോദമഥനോദ്ഭൂതേ തുളസീ ത്വം നമാമ്യഹം''

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുളസിയെ പ്രദക്ഷിണം വെക്കുകയും സന്ധ്യക്ക് തുളസിത്തറയില്‍ തിരിവെച്ച് ആരാധിക്കുകയും വേണം. ഈശ്വരാംശവും ഔഷധമൂല്യങ്ങളും ഒത്തുചേര്‍ന്നതാണ് തുളസി. ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാര്‍ അടുക്കുകയിലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നുണ്ട്. പൂജാപുഷ്പങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിയാണ് തുളസി. ഇതേക്കുറിച്ച് ദേവീഭാഗവതത്തില്‍ പറയുന്നു:

ത്രിമൂർത്തികളുടെ പത്നിമാരായ ''സരസ്വതിയും ഗംഗയും ലക്ഷ്മിയും സല്ലാപനിമഗ്‌നരായിരിക്കുന്ന അവസരത്തില്‍ ഗംഗാദേവി കാമാര്‍ത്തയായി വിഷ്ണുദേവന്റെ മുഖത്തുനോക്കി മന്ദഹസിച്ചു. ഇതുകണ്ട സരസ്വതിയും ലക്ഷ്മിയും കോപാകുലരായി. ഗംഗയും സരസ്വതിയും പരസ്പരം ശാപവചനങ്ങള്‍ ചൊരിയാന്‍ തുടങ്ങി. ഇടയില്‍ കയറി ഇടപെട്ട ലക്ഷ്മിയെ ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെയെന്ന് സരസ്വതി ശപിച്ചു. ഇതുകേട്ടുനിന്ന ഗംഗാദേവി സരസ്വതിയെ ഒരു നദിയായി തീരട്ടെയെന്നും ശപിച്ചു. അതിനു പ്രതികാരമായി ഗംഗാദേവിയും ഒരു നദിയായി ഭൂമിയിലൊഴുകട്ടെയെന്ന് സരസ്വതിയും ശാപവചനം ചൊല്ലി. ബഹളമെല്ലാം ശമിച്ചപ്പോള്‍ വിഷ്ണുദേവന്‍ വിഷണ്ണയായ ലക്ഷ്മീദേവിയെ അരികില്‍ വിളിച്ച് പറഞ്ഞു ''അല്ലയോ ദേവിനീ മൂന്നു ലോകങ്ങളെയും പരിശുദ്ധമാക്കുന്ന ചെടിയായി തുളസിയായിത്തീരും. ശാപമോക്ഷത്തിലൂടെ വൈകാതെ ഇവിടെ തിരിച്ചെത്തുകയും ചെയ്യും.

''തുല (ഉപമ)യില്ലാത്തവള്‍ എന്നര്‍ത്ഥത്തിലാണ് തുളസി എന്ന നാമമുണ്ടായത്.

''തുലാന അസ്യതി ഇതി തുളസി''

''തുളസി, ചെടികളില്‍ ശ്രേഷ്ഠയായും വിഷ്ണുപ്രിയയായും തീരുന്നതാണ്. നിന്നെ കൂടാതുള്ള പൂജകളെല്ലാം വിഫലങ്ങളായിരിക്കും.'' ബ്രഹ്മാവ് അരുൡയതായും പുരാണങ്ങള്‍ പ്രതിപാദിക്കുന്നു. മുപ്പത്തിയേഴോളം തരങ്ങളും അത്രതന്നെ ഔഷധമൂല്യങ്ങളുമുള്ള തുളസിയുടെ മാഹാത്മ്യം തുലോം വര്‍ണ്ണനാതീതമാണ്. പ്രാണോര്‍ജം ധാരാളമായി പ്രവഹിക്കുന്ന തുളസി ഒരു അണുസംഹാരികൂടിയാണ്.