ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2018

യോനി പൂജയും ചില അബദ്ധധാരണകളും

യോനി പൂജയും ചില അബദ്ധധാരണകളും

തന്ത്ര ശാസ്ത്രം.. അറിയാത്തവന് അത്ഭുതവും അറിയാൻ ശ്രമിക്കുന്നവന് സംശയവും അറിഞ്ഞു എന്നു ഭാവിക്കുന്നവന് ഉപജീവന മാർഗവും അറിഞ്ഞവനു അമൃതിന്റെ സാഗരവും ആകുന്നു വറ്റാത്ത ജ്ഞാനത്തിന്റ സാഗരം... അത് കൊണ്ട് തന്നെ തന്ത്ര ശാസ്ത്രം രഹസ്യങ്ങളുടെ കലവറയാണ് പുറത്തു ചായം പിടിപ്പിച്ച പുറംതൊലിനുള്ളിൽ ഒളിച്ചിരിക്കുന്ന വിശ്വ പ്രപഞ്ചത്തിന്റെ മഹാ രഹസ്യം.

എന്താണ് യോനി പൂജ..?

""ഗോപനീയം പ്രയത്നേന ത്വയേവ വിദ്യതേ ച തത്
മന്ത്ര പീഠം. യന്ത്ര പീഠം. യോനിപീഠംഞ്ച പാർവ്വതി
യോനി പീഠം പ്രധാനം ഹി തവ സ്നേഹാത് പ്രകാശ്യാതെ""

തന്ത്ര പൂജ ചെയ്യേണ്ട മൂന്നു പ്രധാന പീഠങ്ങൾ.. മന്ത്ര പീഠം യന്ത്ര പീഠം യോനി പീഠം അതിൽ ശ്രേഷ്ഠത യോനി പീഠത്തിനു ആകുന്നു.. പ്രത്യക്ഷ പൂജ എന്നും യോനി പൂജയെ പറയുന്നു കാരണം യോനി തന്ത്ര പ്രകാരം ഈ പ്രപഞ്ചം (വിശ്വ യോനി ) സൃഷ്ടിക്കപ്പെട്ടത് ദേവി ലളിതയുടെ യോനി സങ്കല്പത്തിലായതു കൊണ്ടും സമസ്ത ജീവ ജാലങ്ങളും അമ്മയുടെ സ്ഫുരണം ആയതിനാലും സർവ്വ ദേവത വാസ സ്ഥലം ആയതിനാലും ആവാഹനം ചെയ്യേണ്ട ആവശ്യം ഇല്ല പൂജകന്..

എന്തിനു വേണ്ടി യോനി പൂജ ചെയ്യുന്നു?

യോനി എന്നത് സൃഷ്ടി സ്വരൂപിണി ആണങ്കിലും പശു [മൃഗസ്വഭാവം] ഭാവമുള്ള മനുഷ്യന് കാമ വസ്തു ആകുന്നു യോനി അതിനാൽ തന്നെ സാധനയുടെ ഉയർന്ന തലത്തിൽ എത്തണമെങ്കിൽ കേവലമായ ചപല വികാരങ്ങൾ വിരക്തി വന്നേ പറ്റു വിരക്തി വരണമെങ്കിൽ ആദ്യം നമ്മൾ ആ വസ്തുവിനെ അറിയണം അറിയാത്ത വസ്തുവിനോട് അമിതാവേശം മനുഷ്യ സഹജമാണ് അതിനാൽ തന്നെ യോനി പൂജയിലൂടെ ആ ചപലമായ വികാരം സാധകന് ഞാൻ ഞാൻ എന്ന അഹം ബോധം മാറിക്കിട്ടും.

ആരാണ് യോനി പൂജ ചെയ്യാൻ അധികാരി?

ഉത്തമനായ ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങി ഗുരു നിർദ്ദേശത്തിലും സ്വ ഭൈരവിയോ (ദീക്ഷിത ആയ ഭാര്യ ) അല്ലങ്കിൽ സമ്പ്രദായത്തിൽ നിൽക്കുന്ന ഭൈരവിയുടെ അനുവാദത്തോടു കൂടി ചെയ്യാം,

"വിനാ യോനി പൂജ സർവ്വത്ര വൃഥാ ഭവേത്"
യോനി പൂജ ഇല്ലാതെ ചെയ്യുന്ന പൂജ (തന്ത്ര പൂജ) വെറുതെ പാഴായി പോകുമെന്ന് യോനി തന്ത്ര പറയുന്നു

യോനി പൂജ ദീക്ഷ വാങ്ങിയത് കൊണ്ട് മാത്രം അധികാരി ആയി തീരുന്നില്ല. ഹഠയോഗത്തിലെ രണ്ടു രഹസ്യ ക്രിയ പരിശീലിച്ചവരെ യോനി പൂജ ചെയ്യാൻ പാടുള്ളു.. കാരണം യോനി പൂജ കേവലമായ ശരീര മാധ്യമത്തിൽ നിന്നുള്ള പൂജ അല്ല മറിച്ചു കുണ്ഡലിനി ഉഥാപനത്തിൻറെ പരമാവസ്ഥയെ പ്രധാനം ചെയ്യുന്നവയാണ് വിധി പൂർവ്വമുള്ള ഗുരുവിന്റെ രഹസ്യ ശിക്ഷണത്തിൽ കൂടെ ആർജ്ജിക്കേണ്ട രഹസ്യ ശാസ്ത്രമാണ് ചപലത വിട്ടു പൂർണ ഹഠയോഗ സിദ്ധിയിലൂടെ മാത്രം ചെയ്യുന്ന കൗള വിധി പലപ്പോഴും സമൂഹത്തിൽ ഗുരുവിനു പകരം കുരുക്കന്മാർ ഉടലെടുത്തതോടു കൂടി യോനി പൂജ എന്നത് കേവലം തന്റെ മനസിലെ ചപല വികാരങ്ങളെ തീർക്കാനുള്ള ഒരുതരം അധമ പൂജ ആയി മാറി... അത്തരക്കാർ ജന്മാന്തരത്തിലുള്ള തന്റെ വിറകു കൊള്ളി ഇപ്പോഴേ എടുത്തു വയ്ക്കുന്നു..

"ക്ലിം" എന്ന ബീജ മന്ത്രം

"ക്ലിം" എന്ന ബീജ മന്ത്രം

"ക്ലിം" എന്ന ബീജ മന്ത്രവും സ്വാധിഷ്ഠന ചക്രവും തമ്മിൽ യോഗ ശാസ്ത്രപരമായ ഒരു ബന്ധം ഉണ്ട് . മന്ത്ര ശാസ്ത്രത്തിൽ ക്ലിം എന്ന മന്ത്രം കാമ ബീജമായിട്ടാണ് ശാസ്ത്രം പറയുന്നത് സ്വാധിഷ്ഠനാ ചക്രം കാമ സ്വരൂപിയുമാകുന്നു കാമോദ്ധീപങ്ങളായ സെൽസുകൾ അവിടെ ആണ് സ്ഥിതി ചെയ്യുന്നതെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു അവർ അതിനെ സെക്ഷ്വൽ ചക്ര എന്ന് വിളിക്കുന്നു

തന്ത്ര ശാസ്ത്രത്തിൽ കർമ്മ ഭാഗത്തിൽ മന്ത്രം. മരുന്ന് സങ്കല്പങ്ങൾക്കു പ്രാധാന്യമുള്ളതായി കാണുന്നു ബാഹ്യാരാധനയിൽ പല ദോഷ പരിഹാരങ്ങൾക്കായി ഇത്തരം ക്രിയകൾ നിറയെ കാണാം. ഉദാഹരണം ബ്രിഹത് മന്ത്ര മഹോദതിയിൽ ദശമ ഉല്ലാസത്തിൽ ഇപ്രകാരം കാണുന്നു .. സന്താനമില്ലാത്തവർക്. ചില മരുന്ന് (നെയ്യോ തേനോ) (കാമ ബീജ മന്ത്രം) ജപം ചെയ്തു കൊടുക്കുന്നതോടുകൂടി സ്വാധിഷ്ടാന ചക്രത്തിൽ ധ്യാനം ചെയ്യാൻ പറയുന്നു ഇഷ്ട ദേവതയെ. സ്വാധിഷ്ടാന ചക്രം ഗൃഹസ്ഥ ആശ്രമികളായവർക് ഏറ്റവും പ്രാധാന്യമുള്ളവ ആകുന്നു. അത് പോലെ ഓരോ ചക്രത്തിന്റെയും മധ്യത്തിൽ ഒരു നാദം (സൗണ്ട്) ഉണ്ട് സ്വാധിഷ്ടാനത്തിൽ ഓടകുഴൽ ശബ്ദം ആകുന്നു അത് കൊണ്ട് ആകുന്നു കൃഷ്ണൻ ഗോക്കൾ പാൽ ചുരത്തുമ്പോൾ പുല്ലാംകുഴൽ ഊതുന്നത്. ആ സമയത് പശുക്കളിൽ സ്വാധിഷ്ഠാന ചക്രത്തിൽ കാമ സെൽസുകൾ ചലനാത്മകം ആവുകയും കൂടുതൽ പാൽ ചുരുത്തുകയും ചെയ്യും. ആധുനിക ശാസ്ത്രം ഇതിനെ പരീക്ഷണ വിധേയമാക്കി കണ്ടെത്തിയിരിക്കുന്നു ആധുനിക കൗ ഫാമുകളിൽ ഇത്തരം സംഗീതങ്ങൾ വയ്ക്കാറുണ്ട്.

ജപസംഖ്യയും ശരീരവും

ജപസംഖ്യയും ശരീരവും

ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് .

ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം.

പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം. ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം..

കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും ഇങ്ങനെ പ്രകൃതി മുതൽ മഹാ ശൂന്യ ബോധം വരെ ബന്ധപെട്ടു കിടക്കുന്നു .

ജപ സംഖ്യാ ഉത്തമ മധ്യമ അധമം ആയി കണക്കാക്കുന്നു

പൊതുവെ മന്ത്രം ഷട്കർമ്മം എന്ന കാമ്യ അർത്ഥത്തിൽ ആണ് പെടുത്താറു അവയിൽ തന്നെ ഉത്തമ മന്ത്രങ്ങളും, മധ്യമ മന്ത്രങ്ങളും, അധമ മന്ത്രങ്ങളും ഉണ്ട്.

ശാന്തി പുഷ്ടി തുടങ്ങിയവ ഉത്തമം മന്ത്രങ്ങളും.
വശ്യം ഉച്ചാടനം മധ്യമ മന്ത്രങ്ങളും.
വിദ്വേഷണം മാരണം എന്നിവ അധമ മന്ത്രങ്ങൾ ആകുന്നു.
ഈ മന്ത്രങ്ങൾ ജപിക്കുന്ന സംഖ്യയെയും ഇത് പോലെ തിരിച്ചിട്ടുണ്ട് ...

3,5,7,9,12,16,21,24,28,32,41,51,54,58,64,96,108,261,336,441,551,666,786,818,916,1008 തുടങ്ങിയ ഓരോ സംഖ്യയും മനുഷ്യ ശരീരത്തിലെ മന്ത്രോദ്വീപങ്ങളായ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന അക്ഷരങ്ങൾ ആകുന്നു. അത് കൊണ്ടാകുന്നു ഏതു സംഖ്യാ ആണോ നമ്മൾ നിത്യവും ചെയുന്നത് അത് തന്നെ തുടരാൻ ഗുരുക്കന്മാർ പറയുന്നത് കാരണം. ഒരു പൂവ് വിടരുന്ന പോലെ ആണ്  നമ്മുടെ അഹം ഉണരുന്നത്. ഒരേ രേഖയിൽ സാധകന്റെ മനസ്, ചിന്ത, ശരീരം, മന്ത്രം, എന്നിവ വരുമ്പോൾ ശരീരത്തിൽ നിന്ന് സെല്ലുകളുടെ പ്രവർത്തനം ശക്തമാകുകയും മന്ത്രത്തിന്റെ റ്റിയൂണും മനസിന്റെ റ്റിയൂണും നിശ്ചിത സംഖ്യാ ലെവലിൽ മന്ത്രവും ചേരുമ്പോൾ ആണ് മന്ത്ര സിദ്ധി കൈവരുന്നത്. കൂടാതെ വലതു കയ്യിൽ ജപ മാല വച്ച് ജപിക്കുമ്പോൾ മറു കയ്യ് വിധി പ്രകാരമുള്ള ശാന്തി മുദ്രകൾ പിടിക്കുന്നത് ജപ തീവ്രതയിൽ വരുന്ന അമിത രക്ത സംമ്മര്ദം കൺട്രോൾ ചെയ്യാനുള്ള കഴിവ് നൽകുന്നു അതിലൂടെ മനസിനെ സ്വസ്ഥമായി വയ്ക്കാനും സാധിക്കുന്നു.
അതിനാൽ മന്ത്രം ജപം ചെയ്യുമ്പോൾ ജപ സംഖ്യയ്ക്കും. ഇരിക്കുന്ന സ്ഥലത്തിനും. തുടങ്ങിയ മേല്പറഞ്ഞ വിധികൾകൊക്കോ പ്രസക്തി ഉണ്ട്.

"പഞ്ച കോശാന്തരസ്ഥിതാ" "പഞ്ച ബ്രഹ്മ സ്വരൂപിണി"

"പഞ്ച കോശാന്തരസ്ഥിതാ" "പഞ്ച ബ്രഹ്മ സ്വരൂപിണി"

പഞ്ച കോശങ്ങൾ

1] അന്നമയ കോശം
2] പ്രാണമയ കോശം
3] മനോമയ കോശം
4] വിജ്ഞാനമയ കോശം
5] ആനന്ദമയ കോശം.

പഞ്ച ബ്രഹ്മ

ശ്രീ ചക്ര പൂജയിൽ ആവരണം കഴിഞ്ഞു പൂജിക്കുന്ന ദേവിയുടെ ശക്തികൾ പഞ്ച പഞ്ചിക പഞ്ചലക്ഷ്മികൾ, പഞ്ചകോശാംബ, പഞ്ചകല്പലത, പഞ്ചകാമധേനു, പഞ്ച രത്നം എന്നീ ശക്തികളിൽ വിരാജിക്കുന്ന മൂല തത്വം ആകുന്നു ശ്രീ വിദ്യാ.

""പഞ്ച സംഖ്യാക: കോശ:പഞ്ച കോശ: തേ ച പഞ്ച പഞ്ചിക പൂജനേ പ്രസിദ്ധ മന്ത്ര വിശേഷ'" എന്നു തന്ത്ര ശാസ്ത്രങ്ങളിൽ കാണുന്നു

അന്നമയ കോശം

അന്നമയ കോശത്തിന്റെ ദേവത ത്രയാക്ഷരി ബാലാ മന്ത്രം ആകുന്നു ശ്രീ വിദ്യയുടെ ആദ്യ പടിയാകുന്ന വിദ്യാ. അന്നം ആകുന്നു ശരീര വളർച്ചയുടെ പ്രധാന ഘടകം അതിൽ നിന്നാകുന്നു ഊർജ്വമ് നമുക്ക് ലഭിക്കുന്നത് തന്ത്ര ശാസ്ത്രത്തിന്റെ ആദ്യ പടിയാകുന്നു ഈ അവസ്ഥ

പ്രാണമയ കോശം

പ്രാണമയ കോശത്തിന്റെ ദേവത മന്ത്രം ഷഡാക്ഷരി (6 അക്ഷരമുള്ള ബാല മന്ത്രം) ബാല ആകുന്നു ബാഹ്യ തലം വിട്ടു ആന്തരിക ഭാവം കൈവരിക്കുന്ന സാധകൻ അവന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നു അവിടെ ഈ തലത്തെ നിയന്ത്രിക്കുന്ന ആധാര ചക്രങ്ങൾ കാണാം (6ചക്രങ്ങൾ) ആ ചക്രത്തിൽ അധിവസിക്കുന്ന ഡാകിന്യാദി ആറു ശക്തികൾ കാണാം ഓരോ ചക്രത്തിനു ഓരോ അക്ഷരം ഓരോ ശക്തികൾ വീതം പൂജിക്കപ്പെടുന്നു ഇതു തന്നെ സുബ്രമണ്യ തത്വവും.

മനോമയ കോശം

മനോമയ കോശം മനസ്സിനെ ബന്ധപെട്ടു കിടക്കുന്ന കോശം. ഇവിടെ ദേവത നവാക്ഷരി ബാല ആകുന്നു (9 അക്ഷരമുള്ള ബാലമന്ത്രം) നവദ്വാരം.

""അഷ്ട ചക്ര നവദ്വാര ദേവാനാം പുരിയോദ്ധ്യ:"" എന്ന പ്രമാണം. നവദ്വാരം, നവനാഥന്മാർ, നവ യോനി, നവ ചക്രം, നവാവരണം, നവദുര്ഗാ, നവ വീരന്മാർ, നവഗ്രഹം, നവരത്നം, എന്നീ ശക്തികളെ പ്രധിനിധികരിക്കുന്നു ഇവ മനസിനെ കാരണ സ്വരൂപ തലത്തിലേക്ക് കൊണ്ട് പോകുന്നു

വിജ്ഞാനമയ കോശം

വിജ്ഞാനമയ കോശം ഈ പ്രപഞ്ചത്തിന്റെ മൂല സ്വരൂപങ്ങളെ കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം തരുന്ന കോശം ഈ കോശത്തിന്റെ ദേവത മൂല വിദ്യാ ആയ പഞ്ചദശാക്ഷരി(15 അക്ഷരമുള്ള ശ്രീ വിദ്യാ മന്ത്രം) മനസിനെയും ബോധത്തെയും ഒരേ രേഖയിൽ കൊണ്ടുവരുന്ന ശക്തി

ആനന്ദമയ കോശം

ആനന്ദമയകോശത്തിന്റെ ദേവത മഹാ ഷോഡശി ദേവി ആകുന്നു (16 അക്ഷരമുള്ള ശ്രീ വിദ്യാ ഭാവ മന്ത്രം) ആനന്ദം എന്നാൽ സർവോത്കൃഷ്ടമായ ജ്ഞാനം ബോധം ദേവിയിൽ പരിണമിക്കുമ്പോൾ സാധകൻ ലഭിക്കുന്ന അഞ്ചാമത്തെ സമാധി അവസ്ഥ ബാഹ്യ നിർവികല്പ സമാധി ലഭിച്ചു അടുത്ത തുരീയാതീത യാത്ര ആരംഭിക്കുന്നു.

ഇതാകുന്നു പഞ്ച കോശങ്ങളുടെ തത്വം രഹസ്യം.. ഇതു സാമാന്യാർത്ഥം ആകുന്നു ഇവിടുന്നങ്ങോട്ടുള്ള കോശ രഹസ്യങ്ങൾ ഗുരുവേദ്യമാണ്‌. ശ്രീ വിദ്യാ എന്ന യൂണിവേഴ്‌സൽ പാസ് വേർഡ് ഓരോ അക്ഷരത്തിലും വിശ്വ പ്രപഞ്ചത്തിന്റെ രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്ന ദേവി ആകുന്നു. ശ്രീ ചക്രം എന്നത് തകിട് വരച്ചു കൊടുക്കാനുള്ളതല്ല സ്വയം "ഇദം ശരീരം ശ്രീ ചക്രം" എന്ന അവസ്ഥയെ കൈവരിക്കാനുള്ള ആദ്യ പടിയാണ്..

ദശാ മഹാ വിദ്യകൾ

ദശാ മഹാ വിദ്യകൾ

"മൂല സ്വരൂപിണി ആയ ലളിതാംബികയുടെ വ്യത്യസ്ഥ ഭാവങ്ങളും. സൃഷ്ടി സ്ഥിതി സംഹാര തിരോധാന ഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവത സങ്കൽപ്പങ്ങൾ ആകുന്നു ദശ മഹാ വിദ്യകൾ"

വിദ്യകൾ

കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛീന്നമസ്ത, ധൂമാവതി, മാതംഗി, കമല എന്നി ഭാവങ്ങളാണ് ദശ വിദ്യകള്‍. മഹാദേവിയുടെ പൂര്‍ണ്ണതയാണ് പത്തു രൂപാന്തരഭാവങ്ങളാണ് ഇവര്‍. ഇവരുടെ നവഗ്രഹ ബന്ധം ഇപ്രകാരമാകുന്നു.

താന്ത്രിക ജ്യോതിഷത്തില്‍ സൂര്യന്‍ പ്രതിനിധീകരിക്കുന്നത് ഭുവനേശ്വരീ ദേവിയെയാണ്. ചന്ദ്രന്‍ ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു. ചൊവ്വ കൊണ്ട സൂചന നല്കുന്നത് ബഗളാമുഖിയെയാണ്. ബുധന്‍ മാതംഗി ദേവിയെ സൂചിപ്പിക്കുന്നു. വ്യാഴം താരാ ദേവിയെ സൂചിപ്പിക്കുന്നു. ശുക്രന്‍ പ്രതിനിധീകരിക്കുന്നത് കമലാ ദേവിയെയാകുന്നു. ശനി സൂചിപ്പിക്കുന്നത് കാളികാ ദേവിയെയാകുന്നു. രാഹു ഭൈരവി ദേവിയെ സൂചിപ്പിക്കുന്നു. കേതു ഛീന്നമസ്താ ദേവിയെയും ധൂമാവതിയെയും സൂചിപ്പിക്കുന്നു.

ദശ മഹാ വിദ്യ

കാളീ താരാ മഹാവിദ്യാ |
ഷോഡശീ ഭുവനേശ്വരീ ||
ഭൈരവീ ഛിന്നമസ്താ ച |
വിദ്യാ ധൂമാവതീ തഥാ ||
ബഗളാ സിദ്ധവിദ്യാ ച |
മാതംഗീ കമലാത്മികാ ||
ഏഷാ ദശമഹാവിദ്യാ |
സിദ്ധവിദ്യാ പ്രകീര്‍ത്തിതാ ||

കാളി, താര, ഛിന്നമസ്ത ഷോഡശി, ഭുവനേശ്വരി, ഭൈരവി, , ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.

വള്ളി ദേവസേന സമേതനായ സുബ്രമണ്യൻ

വള്ളി ദേവസേന സമേതനായ  സുബ്രമണ്യൻ

താന്ത്രികാരാധന മൂർത്തിയാണ് സുബ്രമണ്യൻ അഥവാ ഗുഹൻ എന്നും അറുമുഖൻ എന്നും സ്കന്ദൻ എന്നും കാർത്തികേയൻ എന്നും വേലായുധൻ എന്നും മുരുകൻ എന്നും ഷണ്മുഖൻ എന്നും  വിളിക്കുന്ന ഗുരു ശ്രേഷ്ഠ മുഖ്യനായ ദേവ സേനാധിപൻ ആയ സുബ്രമണ്യൻ .സുബ്രഹ്മണ്യന്റെ ശക്തി സങ്കൽപ്പങ്ങൾ ആണ് വള്ളിയും ദേവയാനിയും.

സുബ്രമണ്യതത്വം

മയിലിന്റെ പുറത്തു ദണ്ഡ ഹസ്തനായി ഇടതും വലതും ആയി വള്ളി ദേവസേന നിത്യ ബ്രഹ്മചാരി ഭാവത്തിൽ ഭസ്മവും രുദ്രാക്ഷം ധരിച്ചു നിൽക്കുന്ന ഭാവം

മയിൽ ഊർധ്വ ഗമന (മുകളിലോട്ടു കുതിക്കുന്ന) തത്വം ആകുന്നു കയ്യിലെ വേൽ യോഗ ശാസ്ത്രം പറയുന്ന  യോഗ ദണ്ഡായ സുഷുമ്ന നാഡിയാകുന്നു വള്ളിയും ദേവസേനയും സുഷുമ്നയെ ചുറ്റി നിൽക്കുന്ന ഇഡാ പിംഗള നാഡിയാണ് ഭസ്മവും രുദ്രാക്ഷവും പൂർണ്ണ വൈരാഗ്യ ഭാവത്തെയും സൂചിപ്പിക്കുന്നു. പൂർണ്ണമായ യോഗ ശാസ്ത്ര പരമായ ഒരു ഭാവം ആകുന്നു സുബ്രമണ്യൻ. യോഗ ശാസ്‌ത്രപരമായി ഏഴു ചക്രങ്ങളിൽ അനവധി ദേവതമാർ വസിക്കുന്നുണ്ട് . കുണ്ഡലിനി ഉണർന്നു ഊർദ്ധ്വ ഗമനം ചെയ്യുമ്പോൾ ഓരോ ചക്രങ്ങളെയും നിയന്ത്രിച്ചു കൊണ്ട് മുകളിലോട്ടു വിധ്യുത് കോടി സമ പ്രഭാം എന്ന പോലെ ഉണരുമ്പോൾ. ആ ചക്ര ദേവതമാരേ  ഉണർത്തിയാകുന്നു പോകുന്നത് ഇതിനെ ആകുന്നു ദേവ സേനാധിപൻ എന്ന് പറയുന്നു അതായത് ചക്രാധിഷ്ഠിതമായ ദേവതമാരെ നിയന്ത്രിക്കുന്ന യോഗ ശക്തിയാകുന്നു സുബ്രമണ്യൻ .വള്ളിയും ദേവസേനയും മുരുകനും ത്രിതതത്വ സങ്കൽപം ആണ് .

"സുബ്രമണ്യ സഹസ്രനാമത്തിൽ ഇപ്രകാരം പറയുന്നു

"ഓം മത്തായ നമഃ =സ്ഥൂലം ..
ഓം പ്രമത്തായ നമഃ =സൂക്ഷ്മം
ഓം ഉന്മത്തായ നമഃ =കാരണം

ത്രിത്വ സങ്കല്പത്തിലൂടെ മോക്ഷാവസ്ഥ പറഞ്ഞു തരുന്നു. താന്ത്രികാരാധനയിലെ ഗുരു സങ്കൽപം ആകുന്നു മുരുകൻ കൂടാതെ സർപ്പത്തിന്റെ അധിദേവത ആകുന്നു
ഇഡാ പിംഗലാ സുഷുമ്ന എന്ന യോഗ ചര്യ .അനവധി മുരുക സങ്കൽപം തന്ത്രത്തിൽ കാണാം ഏകദേശം അൻപത്തി നാലോളം ..എല്ലാം "ഏകോഹം ബഹുസ്യാ" എന്ന പ്രമാണം പോലെ നിരവധി ഉണ്ടങ്കിലും എല്ലാത്തിന്റെയും ഉണ്മ അഥവാ സത് ഒന്ന് തന്നെ ആകുന്നു ..

പ്രപഞ്ച കുണ്ഡലിനിയാണ് കാർത്തികേയൻ

ഊർധ്വമായ ത്രികോണം 🔼 ശിവ തത്വം

അധോമുഖിയായ ത്രികോണം ശക്തി തത്വവും 🔽 ആകുന്നു

ശിവ ശക്തി സാമരസ്യം ആകുന്നു പ്രപഞ്ച സൃഷ്ടി 🔯 (bigban theory)

രണ്ടു കോണുകൾ ചേരുമ്പോൾ ആറു ത്രികോണം ഉണ്ടാകുന്നു അതി നിഗൂഢമായ  താന്ത്രിക രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട് ആറു കോണുകൾ ആറു ചക്രങ്ങൾ ആകുന്നു അതാകുന്നു അറുമുഖൻ അഥവാ ഷണ്മുഖൻ എന്ന് വിളിക്കുന്നത്

ഗുഹൻ

ഗുഹൻ എന്ന വാക്കിനു അനവധി അർഥങ്ങൾ ഉണ്ട് ഗുഹ്യാമായവൻ ഗുഹ്യമായി ഉപാസിക്കേണ്ടവൻ ഗുഹ്യാർത്ഥ തത്വങ്ങൾ ഉള്ളവൻ .സകല തത്വങ്ങളാൽ തിരോധാന ഭാവത്തിൽ ഉൾവലിഞ്ഞു ഇരിക്കുന്നവൻ കുണ്ഡലിനി ശക്തി എന്നിങ്ങനെ ഈ അർഥങ്ങൾ എല്ലാം തന്നെ സുബ്രഹ്മണ്യന്റെ രഹസ്യാത്മകതയെ വെളിപ്പെടുത്തുന്നു...

1 November 2018

ഗായത്രി മന്ത്ര മഹത്വം ഭാഗം - 2

ഗായത്രി മന്ത്ര മഹത്വം
ഭാഗം - 2

മൂന്നു ഭാവങ്ങൾ ആണ് ഗായത്രിക്കുള്ളത്

ഗായത്രി - സാവിത്രി - സരസ്വതി

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു താന്ത്രിക വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യഭഗവാനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

മന്ത്രം

ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂഃ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം

തത് - ആ
സവിതുർ - സവിതാവിന്റെ സൂര്യന്റെ
വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ നമ്മളുടെ
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹം തന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

ഭാവാർ‌ത്ഥം

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ

പ്രണവം

ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും ലയനവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.

ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർവ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല. ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീതയിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌-

"സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന
പ്രാണമാസ്തിതോ യോഗധാരണാം
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ
ദേഹം സ യാതി പരമാം ഗതിം"

വ്യാഹൃതികൾ

ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.

സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.

മന്ത്രം

തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.

ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.

ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.

മന്ത്രാധികാരി

ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും  അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.