ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 August 2017

നവധാഭക്തി

നവധാഭക്തി

ഹൈന്ദവ വിശ്വാസമനുസരിച്ച്
ഭക്തി ഒൻപത് തരത്തിലുണ്ട്

ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു..

1. ശ്രവണം
2. കീർത്തനം
3. സ്മരണം
4. പാദസേവനം
5. അർച്ചനം
6. വന്ദനം
7. ദാസ്യം
8. സഖ്യം
9. ആത്മനിവേദനം
എന്നിവയാണവ.

❉ ശ്രവണം

ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.

❉ കീർത്തനം

കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

❉ സ്മരണം

സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.

❉ പാദസേവനം

ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.

❉ അർച്ചനം

ഈശ്വരാർച്ചന തന്നെയാണ് അർച്ചന.

❉ വന്ദനം

ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.

❉ ദാസ്യം

ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.

❉ സഖ്യം

ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.

❉ ആത്മനിവേദനം

ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം. അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ഭക്തിസങ്കല്പമാണ് ഏകാദശഭക്തി.

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് എന്നാൽ വൈഷ്ണവ സങ്കല്പത്തിൽ ആണ് പൂജ എന്ത് കൊണ്ട്?

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് എന്നാൽ വൈഷ്ണവ സങ്കല്പത്തിൽ ആണ് പൂജ എന്ത് കൊണ്ട്?

രക്ഷസ്സ്

"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു.

കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു. ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വർണിചിട്ടുള്ളത്. കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19ാം അദ്ധ്യായത്തില്‍ കാണുന്നു.

ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക, ജീവിക്കുക, ഭവിക്കുക, എന്നിവയാണ്. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം.

കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ. ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു.

രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്. കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്. രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്. അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ, ദുഷ്ടമൂര്‍ത്തിയായോ അല്ല. മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്. കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയുന്നു.

രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച,വെളുത്തവാവ് (പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ്. പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ, വഴിപാടുകളോ ഇല്ല.

പൂര്‍വ്വപാപം, ജന്മാന്തരദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സിനെ ത്രുപ്തിപ്പെടുതുകയാണ്. ത്രുപ്തിപ്പെടുതുക വഴി കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, രോഗങ്ങള്‍, ശാപങ്ങള്‍, എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കും എന്ന് വിശ്വാസം.

വിഗ്രഹം

വിഗ്രഹം എന്നാ വാക്ക് ഒരു സംസ്ക്രത വാക്കാണ്‌ അതിന്റെ അർഥം...

“വിശേഷേണ ഗ്രാഹ്യതെ ഇതി വിഗ്രഹ"

വിശദം ആയി പറഞ്ഞാൽ നാം കേട്ട് പരിച്ചയപെട്ടത്‌ പോലെ ഒരു പ്രതിമ എന്നല്ല വിഗ്രഹം എന്നാ വാക്കിനർത്ഥം വിശേഷ ഭാവത്തിൽ മനസ്സിലാക്കേണ്ടതാണ് വിഗ്രഹം എന്നര്ഥം. മറ്റൊന്നിനെ താരതമ്മ്യം ചെയ്യുന്നതിനെ ആണ് വിഗ്രഹം എന്ന് മനസ്സിലാക്കണം.

ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്‌തുകൊണ്ടു നിര്‍മ്മിച്ച്‌ നിര്‍ദ്ദിഷ്‌ട രീതിയില്‍ ചൈതന്യവത്താക്കുന്നതാണ്‌ ബിംബനിര്‍മ്മാണം. ഇതിന്‌ ഒരു സമഗ്രശാസ്‌ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങള്‍ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം. ഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്‌തരീതികളിലാണ്‌ നിര്‍മ്മിക്കുന്നത്‌. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്‌, പൂര്‍ണമായും വ്യത്യസ്‌തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്‌ത്രമാണ്‌ ബിംബനിര്‍മാണം. 

അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്‌ത്രീയമായി സൃഷ്‌ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതുതന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണ്ണമായ ബോധ്യം ആളുകള്‍ക്കുണ്ട്‌. ആധുനികശാസ്‌ത്രത്തിന്റെ ചുവടുപിടിച്ചുനോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്‍റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്. ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം.

തന്റെ തന്നെ ആകൃതിയിലും രൂപത്തിലുമുള്ള ചൈതന്യത്തെ ഉപാസിച്ചു മനസിനെ നിയന്ത്രിക്കുകയും, തന്‍റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തു കഴിഞ്ഞാല്‍. അടുത്ത പടി ലിംഗാരാധനയാണ്.

അതിന്റെ അടുത്ത പടി നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത
അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ
അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം
ചെയ്യുവാന് കഴിഞ്ഞേക്കാം.

ശിവലിംഗം

ശിവം = മംഗളം
ലിംഗം = ലിംഗ്യതേ ഇതി ലിംഗം
[സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം] ആ മംഗള സ്വരൂപത്തെ തന്റെ ബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. സഗുണസാകാരമായ തലത്തിനും, നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. പക്ഷ ഇവിടെയും
വിഗ്രഹമുണ്ട്. വിഗ്രഹത്തിന് അവയവങ്ങള് ഇല്ല എന്ന് മാത്രം. ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല് ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്
സാധിക്കില്ല. അത് ദീര്ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ
ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയർന്നതും എന്നാൽ നിർഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്.

പക്ഷെ നമ്മള് പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും, കാതും, മൂക്കും ഒക്കെ വച്ച് നാം അവയെ അലങ്കരിക്കുന്നു. അതിലും ഭേദംധ്യാനമഗ്നനായ ശിവന്റെ വിഗ്രഹമാണ് അല്ലെങ്കില്നൃത്തമാടുന്ന നടരാജ രൂപമാണ്. ഉന്നതമായ ശിവലിം ഗോപാസനയെ നാം ഒരിക്കലും ഇറക്കി കൊണ്ടുവരരുത്.

ആത്മാവ്

ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ് എന്ന് ഭാരതീയദര്‍ശനമായ വേദാന്തം പറയുന്നു. രണ്ട് എന്ന അവസ്ഥയില്ലാത്ത ഏകം, അനേകം എന്ന വിഭജനമില്ലാത്ത, ആകാശത്തെപ്പോലെ രൂപഭാവങ്ങള്‍ ഇല്ലാത്ത, നിര്‍ഗുണനും നിരാമയനും മാലിന്യമോ, ബോധമണ്ഡലത്തിന്റെ ത്രിഗുണങ്ങേളാ (ഭൂതം, വര്‍ത്തമാനം, ഭാവി) ഇല്ലാത്തവനും, അതേസമയം എല്ലാ ചരാചരങ്ങളിലും സദാസമയവും പ്രകാശിച്ചുകൊണ്ടിരിക്കുന്നതുമായ മഹാചൈതന്യം-അതാണ് ആത്മാവ്.
ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു:

ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ
സര്‍വേ വയമതഃ പരം. (2-12)

ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു എന്നത് ഇല്ലതന്നെ, നീയും ഇല്ലാതിരുന്നിട്ടില്ല. നാമെല്ലാവരും ഇതിനുശേഷം ഉണ്ടാകാതിരിക്കും എന്നുള്ളതും ഇല്ല തന്നെ. (ഈ ശരീരം സ്വീകരിക്കുന്നതിന് മുന്‍പ് ആത്മാവ് നിലനിന്നിരുന്നു, ഇതിനെ ത്യജിച്ച ശേഷവും ഇത് നിലനില്‍ക്കും എന്ന് സാരം).

വൈഷ്ണവ സങ്കല്പത്തിലുള്ള പ്രതിഷ്ഠ അതികവും കൈയും, കാലും, കണ്ണും എല്ലാം ഉള്ള ഒരു മനുഷ്യാകൃതിയിലുളള രൂപതോട് സാമ്യം ഉള്ളവയാണ്.... [സ്തൂലം]

ശൈവ സങ്കല്പത്തിലുള്ള പ്രതിഷ്ഠക്ക് അവയവങ്ങള് ഇല്ല. ആ മംഗള സ്വരൂപത്തെ തന്റെ ബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. [സൂക്ഷമം]

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് കാരണം ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ്. ഇങ്ങനെയുള്ള ആത്മാവിന് ലിംഗ രൂപത്തിൽ അല്ലാതെ വേറെ എന്ത് രൂപത്തിലാണ് പ്രദിഷ്ഠ നടതേണ്ടത്...

8 August 2017

മാസവിശേഷങ്ങള്‍

മാസവിശേഷങ്ങള്‍

ധനുമാസം മഞ്ഞുപെയ്യുന്ന കാലമാണ്‌. ഭഗവാന്‍ ശ്രീകൃഷ്‌ണന്‌ പ്രിയപ്പെട്ട മാസം. മാസങ്ങളില്‍ ഞാന്‍ ധനുമാസം എന്ന്‌ ഭഗവാന്‍ പാടിയിട്ടുണ്ട്‌. ധനുവിന്റെ മറ്റൊരു പേര്‍ മാര്‍കഴി.

1. മേടം:

ജ്യോതിഷത്തിലും ചില സംസ്‌ഥാനങ്ങളിലും മേടമാസത്തിലാണ്‌ വര്‍ഷാരംഭം. നമ്മുടെ വിഷുവിന്റെ അന്ന്‌. ഈ മാസത്തിന്‌ ചിത്രമാസം എന്നും പേരുണ്ട്‌. ഈ മാസത്തില്‍ പൗര്‍ണ്ണമിവരുന്നത്‌ ചിത്തിര നാളിലായിരിക്കും. അതിനാലാണത്രേ മാസത്തിന്‌ ചിത്ര എന്ന്‌ പേരു വീണത്‌.
മനുഷ്യരാശിയുടെ ജീവിതകാലം എണ്ണിത്തിട്ടപ്പെടുത്തി നമ്മെ കാലപുരിക്കു നയിക്കുന്ന കാലന്റെ അതായത്‌ ചിത്ര ഗുപ്‌തന്റെ ജനനവും ഈ മാസമാണ്‌.
ഈ മാസം മുഴുവന്‍ സൂര്യന്‍ മേടം രാശിയിലായിരിക്കും. സൂര്യന്‍ അത്യാധികം ഉഷ്‌ണം പ്രസരിപ്പിക്കുന്നതും മേടമാസത്തില്‍തന്നെ. മേടച്ചൂടിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.

2. ഇടവം:

വര്‍ഷത്തിലെ രണ്ടാമത്തെ മാസം ഇടവം. വൈകാശിയെന്നും പേരുണ്ട്‌. ഈ മാസം സൂര്യന്‍ ഇടവം രാശിയിലായിരിക്കും. മാസാവസാനത്തില്‍ ചൂടു കുറഞ്ഞ്‌ വസന്തകാലം ആരംഭിക്കും.

3. മിഥുനം:

വര്‍ഷത്തിലെ മൂന്നാമത്തെ മാസം. ഈ മാസം സൂര്യന്‍ മിഥുന രാശിയിലായിരിക്കും. ഉത്തരായന കാലം അവസാനിക്കുന്ന മാസമാണിത്‌. നടരാജനായ പരമശിവനെ ആരാധിക്കാന്‍ ഏറ്റവും നല്ലകാലം മിഥുനം-അഥവാ ''ആനി''മാസം.

4. കര്‍ക്കടകം:

കര്‍ക്കടകം, ആടി, കടകം എന്നീ പേരുകളില്‍ അറിയപ്പെടുന്നു പണ്ടത്തെ കാലത്തെ കള്ളക്കര്‍ക്കടകം. ഇന്ന്‌ അങ്ങനെ പറയാന്‍ വയ്യാ. പണ്ട്‌ കര്‍ക്കടകത്തില്‍ ഇടവിടാതെ മഴ ചെയ്യുമായിരുന്നു. തൊഴിലില്ലായ്‌മയുടെ കാലവുമാണ്‌.
കര്‍ക്കടകത്തില്‍ സൂര്യന്‍ കര്‍ക്കടക രാശിയില്‍ വിരാജിക്കുന്നു. ദക്ഷിണായന കാലത്തിന്റെ ആരംഭമാണ്‌ കര്‍ക്കടകം. ഉഷ്‌ണഗ്രഹമായ സൂര്യന്‍ കര്‍ക്കടകമാസത്തിലെ ജലരാശിയില്‍ സഞ്ചാരമാരംഭിക്കുന്നതിനാല്‍ മഴക്കാലമാണ്‌.

5. ചിങ്ങം:

കേരളീയന്റെ ചിങ്ങം പൊന്നിന്‍ ചിങ്ങമാസം, ഓണക്കാലം. അയല്‍സംസ്‌ഥാനക്കാര്‍ക്ക്‌ ആവണിമാസം. സൂര്യന്‍ ചിങ്ങം രാശിയിലായിരിക്കും. നമുക്ക്‌ മഴക്കാലം തുടങ്ങുന്ന സമയം.
വിഘ്‌നേശ്വരനായ ഗണപതിയുടെയും ശ്രീകൃഷ്‌ണന്റെയും പിറന്നാള്‍ ഈ മാസത്തിലാണ്‌. അവരെ ആരാധിക്കുവാന്‍ വിശേഷമായ കാലം എന്നോര്‍ക്കുക.

6. കന്നി:

വര്‍ഷത്തിന്റെ പകുതിക്കാലം കടന്നുപോകുവാന്‍ പോകയാണ്‌. ആറാമത്തെ മാസം കന്നി. സൂര്യന്‍ കന്നിരാശിയില്‍. ശാസ്‌ത്രപ്രകാരം ഭൂമി സൂര്യന്റെ ഏറ്റവും അരികില്‍ വരുന്ന സമയം. കൃഷിക്കാര്‍ക്ക്‌ പുണ്യകാലം. തമിഴരുടെ പുരട്ടാശി മാസം.

7. തുലാം:

തുലാമാസത്തില്‍ സൂര്യന്‍ ഈ രാശിയില്‍ ആയിരിക്കും. മഴക്കാലമാണ്‌. തുലാവര്‍ഷം എന്ന പേരു തന്നെയുണ്ടല്ലോ. ഈ മാസത്തിലാണ്‌ ദീപാവലി.
മുരുകന്റെ വിശേഷമായ ഷഷ്‌ഠിവ്രതവും തുലാമാസത്തിലാണ്‌. തമിഴ്‌ നാട്ടുകാര്‍ക്ക്‌ ഈ മാസം ''ഐപ്പശി''. തമിഴ്‌നാട്ടില്‍ ഇത്‌ ആഘോഷങ്ങളുടെ മാസം.

8. വൃശ്‌ചികം:

സൂര്യന്‍ ഇപ്പോള്‍ വൃശ്‌ചികരാശിയിലായിരിക്കും. കാര്‍ത്തിക നാളില്‍ പൗര്‍ണ്ണമിയും കൂടെച്ചേരുമ്പോള്‍ ചന്ദ്രന്‍ കൂടുതല്‍ നേരം ആകാശത്തില്‍ ശോഭയോടെ ദര്‍ശനമരുളും. അയ്യപ്പഭക്‌തന്മാര്‍ക്ക്‌ വിശേഷമായ കാലം.

9. ധനു:

ഈ സമയത്ത്‌ സൂര്യന്‍ ധനുരാശിയില്‍ സഞ്ചരിക്കുന്നു. സൂര്യരശ്‌മിയുടെ തെക്കോട്ടുള്ള പ്രയാണം- ദക്ഷിണായനകാലം അവസാനിക്കുന്ന മാസം ധനു.
ധനുമാസം മഞ്ഞുപെയ്യുന്ന കാലമാണ്‌. ഭഗവാന്‍ ശ്രീകൃഷ്‌ണന്‌ പ്രിയപ്പെട്ട മാസം. ''മാസങ്ങളില്‍ ഞാന്‍ ധനുമാസം'' എന്ന്‌ ഭഗവാന്‍ പാടിയിട്ടുണ്ട്‌. ധനുവിന്റെ മറ്റൊരു പേര്‍ മാര്‍കഴി.

10. മകരം:

ഈ മാസം സൂര്യന്‍ മകരരാശിയിലാണ്‌. ഉത്തരായനകാലം മകരത്തില്‍ ''തൈ'' മാസത്തില്‍ തുടങ്ങുന്നു. ''തൈ പിറന്താല്‍ വഴി പിറക്കും'' എന്ന്‌ തമിഴ്‌നാട്ടിലെ പഴമൊഴി.

വിവാഹം മുതലായ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഏറ്റവും നല്ല കാലമാണ്‌ മകരമാസം. ചില സ്‌ഥലങ്ങളില്‍ മകരത്തെ പുതുവര്‍ഷംപോലെ ആഘോഷിക്കുന്നു. ''തൈപ്പൊങ്കല്‍'' ഈ മാസത്തിലാണ്‌.'

11. കുംഭം:

സൂര്യന്‍ കുംഭം രാശിയില്‍. മാസത്തിന്റെ മറ്റൊരുപേര്‍ ''മാശി.'' മഞ്ഞുകാലം അവസാനിച്ചു ചൂടുകൂടി വരുന്ന കാലം. മഹാശിവരാത്രി മുതലായ വിശേഷ ആഘോഷങ്ങളുടെ കാലം കുംഭം.

12. മീനം:

മീനത്തില്‍ സൂര്യന്‍ മീനം രാശിയില്‍. അത്യുഷ്‌ണകാലം. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ കൊടിയേറ്റമാസം. 'പങ്കുനി' ഉത്സവം എന്ന്‌ ശൈലി തന്നെയുണ്ട്‌.
വാല്‍: വസന്തം, ശിശിരം, ഹേമന്തം, ശരത്ത്‌, വര്‍ഷം, ഗ്രീഷ്‌മം എന്നിവയാണ്‌ ആറ്‌ ഋതുക്കള്‍. ഒരു ഋതു രണ്ടുമാസം. ഉദാ: ചൈത്രം, വൈശാഖം, ഫാല്‍ഗുനം, മാഘം, പൗഷം, മാര്‍ഗശീര്‍ഷം, കാര്‍ത്തിക, ആശ്വിനം, ദാദ്രപാദം, ശ്രാവണം, ആഷാഢം, ജ്യേഷ്‌ഠം എന്നിങ്ങനെയാണ്‌ ഭാരതത്തിന്റെ ദേശീയ വര്‍ഷങ്ങളുടെ പേരുകള്‍. ശകവര്‍ഷം എന്നും പറയും.

1 August 2017

ക്രിസ്തുവും കൃഷ്ണനും ഒരു താരതമ്യ പഠനം...

ക്രിസ്തുവും കൃഷ്ണനും ഒരു താരതമ്യ പഠനം...

 ക്രിസ്തുവിന്‍റെ ജിവിതത്തില്‍ നടന്നതായി പറയുന്ന പല കഥകളും ശ്രീകൃഷ്ണന്‍റെ കഥകളുമായി ബന്ധപേട്ടിരിക്കുന്നു. അതില്‍ ചിലത് ഇവിടെ ചേർക്കുന്നു.

 1.     രണ്ടുപേരുടെയും ജന്മവും ജന്മലക്ഷ്യങ്ങളും മുന്നെ പ്രവാചിക്കപ്പെട്ടിരുന്നു.

2.     രാജവംശത്തിലാണ് കൃഷ്ണ൯ ജനിച്ചതേന്ന് ഭാഗവതം. യെശു ജനിച്ചതും (ദാവീദു) രാജാവിന്‍റെവംശത്തില്‍ എന്ന് ബൈബിള്‍.

3.     ദേവകി കൃഷ്ണനെ ഗര്‍ഭം ധരിച്ചത് പുരഷബന്ധ൦ കുടാതേയാണന്നു പുരാണങ്ങളില്‍ പറയുന്നു. മാറിയം യെശുവിനെ ഗര്‍ഭം ധരിച്ചതും പുരഷബന്ധ൦ കുടാതേയാണന്നുബൈബിള്‍

4.     ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ആകാശത്തില്‍ ഒരു ദിവ്യനക്ഷത്രം ഉദിച്ചു യെശു ജനിച്ചപ്പൊഴും അങ്ങിനെ ഒരു നക്ഷത്രം ഉദിച്ചു എന്ന് ബൈബിള്‍

5.     ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ദേവതകള്‍ ആകാശത്ത് നൃത്തം ചേയ്തു. യെശു ജനിച്ചപ്പൊഴും മലാഗമാര്‍ ആകാശത്ത് നൃത്തം ചേയ്തു എന്ന് ബൈബിള്‍.

6.     ശിശുവായ കൃഷ്ണനെ ഗോപാലന്മാര്‍ ചേന്ന് കണ്ടു. യെശുവിനെ ആട്ടിടയന്മാര്‍ ചേന്ന് കണ്ടു.

7.     ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ദേവന്‍മാരും ഋഷിമാരും കണ്ടു തൊഴുതു. യെശുവിനെ വിദ്വാന്മാര്‍കണ്ടു തൊഴുതു.

8.     ശ്രീകൃഷ്ണന്‍റെ ജനനം തന്‍റെരാജാധികാരത്തിന് ഭീഷണിയാണ് എന്ന് കംസന്‍ കരുതി. ഹെരേദ രാജാവും യെശുവിനെ തന്‍റെരാജാധികാരത്തിന് ഭീഷണിയാണ് കരുതി.

9.     കംസന്‍റെ കിങ്കരന്മാരില്‍  നിന്നും ശ്രീകൃഷ്ണനെ രക്ഷിക്കാന്‍ വേണ്ടി ദൈവാജ്ഞ പ്രകാരം വാസുദേവന്‍‌ ശ്രീകൃഷ്ണനെയും കൊണ്ട് അമ്പാടിയില്‍ പോയി. ഹെരേദ രാജാവിന്‍റെ കിങ്കരന്മാരില്‍  നിന്നും യെശുവിനെ രക്ഷിക്കാന്‍ വേണ്ടി ജോസെഫും മാറിയവും ഈസ്‌റെയിലില്‍ പോയി.

10.   ശ്രീകൃഷ്ണന്‍റെ  മരണം ഉറപ്പാക്കുന്നതിനു വേണ്ടി രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊല്ലുവാന്‍ കംസന്‍ ഉത്തരവിടുന്നു.ഹെരേദ രാജാവും യെശുവിന്‍റെമരണം ഉറപ്പാക്കുന്നതിനു ഇതേ നടപ്പടി എടുക്കുന്നു.

11.  ശ്രീകൃഷ്ണന്‍ പണ്ഡിതന്മാരെ തര്‍ക്കിച്ചു തോല്‍പ്പിച്ചു. യെശു പുരോഹിതരെ വാഗ്വദത്തില്‍തോല്‍പ്പിച്ചു.

12.  ധര്‍മം പുനസ്ഥാപിക്കാനും മനുഷ്യവര്ഗ്ഗതെ രക്ഷിക്കനും വേണ്ടി കൃഷ്ണന്‍ ജനിച്ചു. യെശുവിന്‍റെജനനവും മനുഷ്യവര്ഗ്ഗതെ രക്ഷിക്കന്‍ എന്ന് ബൈബിള്‍.

13.  ശ്രീകൃഷ്ണന്‍ കുഷ്ഠരോഗിയെ സുഖപേടുത്തി. യെശുവുംകുഷ്ഠരോഗിയെ സുഖപേടുത്തി.

14.  ശ്രീകൃഷ്ണന്‍ മരിച്ചവരെ ജിവിപ്പിച്ചു. യെശുവും മരിച്ചവരെ ജിവിപ്പിച്ചു.

15.  ശ്രീകൃഷ്ണന്‍റെ  മരണസമയത്ത് സുര്യന്‍ ഇരുണ്ടു പോയി. യെശു മരിച്ചപ്പോഴും സുര്യന്‍ ഇരുണ്ടു പോയി.

16.  ഇംഗ്ലീഷില്‍ എഴുതിയാളിലും പേരിനു സാമ്യം ഉണ്ട്. CHRIST – CHRISTNA. ഇത് ചിന്തിക്കും എന്ന് അറിയാവുന്നത് കൊണ്ടാന്നു ഡിക്ഷണറിയില്‍ മിഷനറി സയിപ്പുമാര്‍ശ്രീകൃഷ്ണന്‍ CHRISTNA ക്ക് പകരം കൃഷ്ണ എന്ന് കോടുത്തത്.

17.  VATICAN = VATIKA

CHRISTANITY = KRISHNA NEETI (ശ്രീകൃഷ്ണന്‍റെ  നീതി / ശ്രീകൃഷ്ണന്‍റെ വഴി)

ABRAHAM = BRAHMA

വിശ്വാസികളെ നിങ്ങള്‍ക്ക്ശ്രീകൃഷ്ണന്‍റെയും യെശുവിന്‍റെയും ജിവത കഥകള്‍ക്ക് തമ്മില്ലുള്ള സദൃശൃം യാദൃശ്ചികമാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ കഴിയില്ല....

 

 

ഹനുമാൻ ചാലിസ

ഹനുമാൻ ചാലിസ

ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ. അവധി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് . ഹനുമാൻ ചാലിസയിൽ നാല്പതു (40) ശ്ലോകങ്ങൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.

ഐതീഹ്യം

തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചതിനു ശേഷം അക്കാലത്തെ ചക്രവർത്തി ആയിരുന്ന അക്ബറിനെ സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞതായുമാണ് ഐതിഹ്യം.

ഹനുമാൻ ചാലിസയിലെ വരികൾ

ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.

ചാലിസ

ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)

രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)

മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)

കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)

ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)

ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)

വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)

പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)

സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II

ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II

ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II

രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II

സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II

സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II

ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15

തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16

തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17

ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18

പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19

ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20

രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21

സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22

ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23

ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24

നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25

സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26

സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27

ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28

ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29

സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30

അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31

രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32

തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33

അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34

ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35

സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36

ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37

ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38

ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39

തുളസീ ദാസ്‌ സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40 "

“ ദോഹ

പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്‌

രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ് ”