ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

ഭസ്മം പേരിനു പിന്നിൽ

ഭസ്മം പേരിനു പിന്നിൽ
ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം, വിഭൂതിയെ (ഐശ്വര്യത്തെ) പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്.
വിഭൂതിവിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.
ഭസ്മമാഹാത്മ്യംഅഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ(ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ്‌ ഭസ്മമഹത്വം അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു.

ഭസ്മധാരണരീതി
രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം. രാവിലെ ഉണർന്നാൽ കൈകാൽമുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു.

ഭസ്മനിർമ്മാണരീതി
ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു.

പലതരം ഭസ്മങ്ങൾ
മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച് (ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം. പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.

വൈദിക മന്ത്രം ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ്.
“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി”
എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.
അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ.

ഭസ്മക്കുറി
ഭസ്മക്കുറി തൊടുന്നത്‌ ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു. മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ്‌ ശിവരാത്രി. ശൈവർ ആ രാത്രി ഉറങ്ങാറില്ല. ഈ ദിവസം ആണ്‌ ഭസ്മം ചുട്ടെടുത്തിരുന്നത്‌. പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു. നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. നല്ല നിറമുള്ള ഭസ്മം (നാനോ പാർട്ടിക്കിൾ) കിട്ടുന്നു. അതുണക്കി ഭസ്മച്ചട്ടി (തോണി)യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു.

ഭസ്മഐതിഹ്യംദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു.

ശബരിമല

ശബരിമല ദര്‍ശനത്തിന്‌ പോകുന്നവന്‍ നെയ്തേങ്ങ നിറച്ച്‌ കൊണ്ടുപോവുകയും അത്‌ ഭഗവാന്‌ അഭിഷേകം ചെയ്ത ശേഷം ഒരു മുറി സന്നിധാനത്ത്‌ കത്തികൊണ്ടിരിക്കുന്ന കര്‍പ്പൂരാഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. എന്താണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേട്ടി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന മുദ്ര (നെയ് തേങ്ങ) നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അതിലെ തേങ്ങ(നാളികേരം) നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു. വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്. നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു. ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍.

എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു...... മരണാ‍നന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്.

വാസ്തവത്തില്‍ ഇത്‌ മോക്ഷത്തിണ്റ്റെ പ്രതീകാത്മമായ ഒരു ചടങ്ങാണ്‌. മനുഷ്യജന്‍മത്തിണ്റ്റെ ലക്ഷ്യം മോക്ഷമാണ്‌. അതായത്‌ പുനര്‍ജന്‍മമില്ലായ്മയാണ്‌ മോക്ഷം. ജീവാത്മാവ്‌ പരമാത്മാവില്‍ ലയിക്കുന്നതിനെ മോക്ഷം എന്നു പറയുന്നു. അപ്പോള്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ജീവാത്മാവ്‌ പരമാത്മാവില്‍ ലയിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ്‌. എന്താണ്‌ അതിനു കാരണം, ജീവിച്ചിരുന്നപ്പോള്‍ അയാള്‍ ചെയ്ത്‌ കര്‍മ്മഫലങ്ങള്‍ അയാളെ വീണ്ടും പുനര്‍ജന്‍മമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അപ്പൊള്‍ പുനര്‍ജന്‍മമില്ലാതാവണമെങ്കില്‍ എന്തു ചെയ്യണം? ഈ ജന്‍മത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മത്തോടും കര്‍മ്മത്തിനെ ഫലങ്ങള്‍ ഇച്ഛിക്കാതെയുമാവണം. ചക്കചുള്ള പറിക്കുമ്പോള്‍ അതിലെ പശ കയ്യിലാവാതിരിക്കാന്‍ നാം എണ്ണ പുരട്ടാറില്ലെ. അതുപോലുള്ള ഒരു ഏര്‍പ്പാട്‌ തന്നെ!!!.അങ്ങിനെ ജീവിച്ചാല്‍ മരണാനന്തരം ജീവാത്മാവിന്‌ മോക്ഷം ലഭിക്കുന്നു. അത്‌ പരമാത്മാവില്‍ അതായത്‌ ഈശ്വരനില്‍ ലയിക്കുന്നു. ശേഷിക്കുന്ന് ഈ ശരീരം അഗ്നിക്കും സമര്‍പ്പിക്കുന്നു. ഇതാണ്‌ നെയ്യഭിഷേകവും ഒരു മുറി അഗ്നിക്കും സമര്‍പ്പിക്കുന്നതിണ്റ്റെ തത്വം.

വേദങ്ങള്‍

വേദങ്ങള്‍

പ്രണവമാകുന്ന ഈശ്വരനില്‍ നിന്നുല്പന്നമായ അറിവിന്റെ അക്ഷയഖനിയാണ് വേദങ്ങള്‍. അവ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ നാലെണ്ണമാണ്. അവയുടെ ഉപവേദങ്ങളാണ് ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, അര്‍ഥവേദം എന്നിവ. കാലക്രമേണ വേദമന്ത്രങ്ങളുടെ സുഗ്രാഹ്യത നഷ്ടപ്പെട്ടപ്പോള്‍, മന്ത്രാര്‍ഥ നിര്‍ണ്ണയം സുഗമമാക്കാനായി വേദാംഗങ്ങളുണ്ടായി. അവ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറെണ്ണമാണ്. വേദങ്ങളിലെ തത്ത്വദര്‍ശനങ്ങള്‍ ആറു രീതിയിലാണ് ഉള്ളത്. പരസ്പര പൂരകങ്ങളായ അവ ഉപാംഗങ്ങളായി ഗണിക്കപ്പെടുന്നു. അവയാണ് സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്ന് അറിയപ്പെടുന്നത്

പ്രദോഷ വ്രതം

പ്രദോഷ വ്രതം

പ്രസിദ്ധമായ പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബワി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.
പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരം ജപിക്കുകയും വേണം. സ്നാനാനന്തരം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.
ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യ പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.
ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും. അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്കഅതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.
ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. കര്‍മ്മബോധമുണ്ടാക്കാന്‍ പ്രദോഷ വ്രതം പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടേയും സാനിധ്യത്തിലായിരുന്നു ഇത് നടന്നത്. പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ വാസുകി അതിനിടെ വിഷം ചര്‍ദ്ധിയ്ക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി.ഏവരും ഈ അവസ്ഥയില്‍ നിന്ന് രക്ഷിയ്ക്കാന്‍ ശിവ ഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിയ്ക്കാന്‍ പോന്നതായിരുന്നു ആ വിഷം. ലോകത്തിന്‍റെ നന്മയാഗ്രഹിച്ച് ശിവഭഗവാന്‍ കൊടിയ വിഷം കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം. വാസുകിയില്‍ നിന്ന് പുറത്തു വന്ന വിഷം ഭഗാവാനെ പോലും നശിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണെന്നറിഞ്ഞ പാര്‍വ്വതീ ദേവി വിഷം ഭഗവാന്‍റെ ഉള്ളിലിറങ്ങാതിരിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ കണ്ഡത്തില്‍ ശക്തിയായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഡത്തില്‍ വച്ച് കട്ടയായെന്നും അതോടെ ഭഗവാന്‍റെ കണ്ഡം നീല നിറമായെന്നാണുമാണ് വിശ്വാസം. അങ്ങനെ ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മം സ്വന്തം രക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയെന്ന കാളയുടെ തലയില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നെന്നാണ് വിശ്വാസം. ഈ ദിവസം തിരു നീല കണ്ഡം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊണ്ട് കൊടിയവിഷം പോലും. കുടിയ്ക്കാന്‍ പ്രേരിപ്പിച്ചത്.

നവദുർഗ്ഗ

നവദുർഗ്ഗ

ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ദേവി - ഗുണം - വർണ്ണം

1 ) ശൈലപുത്രി - പ്രകൃതി -ഹരിതവർണ്ണം

2 ) ബ്രഹ്മചാരിണി - ഭക്തി – നീലം

3 ) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം

4 ) കുഷ്മാണ്ഡ -ശുഭാരംഭം - ഊതവർണ്ണം

5 ) സ്കന്ദമാതാ - കഠിനാധ്വാനം - പീതവർണ്ണം

6 ) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം

7 ) കാലരാത്രി - മായ – നീല

8 ) മഹാഗൗരി - നിർമ്മലത്വം – അരുണം

9 ) സിദ്ധിധാത്രി - ദാനം - ധൂസരവർണ്ണം

പതിനെട്ട് പുരാണങ്ങള്‍

പതിനെട്ട് പുരാണങ്ങള്‍

1. ബ്രാഹ്മം
2. പാത്മം
3. വൈഷ്ണവം
4. വായവ്യം
5. ഭാഗവതം
6. നാരദീയം
7. മാര്‍ക്കണ്‌ഡേയം
8. ആഗ്നേയം
9. ഭവിഷ്യം
10. ബ്രഹ്മവൈവര്‍ത്തം
11. ലൈംഗം
12. വാരാഹം
13. സ്‌കാന്ദം
14. വാമനം
15. കൗര്‍മം
16. മാത്സ്യം
17. ഗാരുഡം
18. ബ്രഹ്മാണ്ഡം.

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.
പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. വേദവ്യാസൻ ആണ്‌ ഇവയുടേ കർത്താവ്. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് അനുവദനീയവുമായിരുന്നു. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

അഷ്ടാദശപുരാണങ്ങൾ
പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

1 ) ബ്രഹ്മപുരാണം ;
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

2 ) വിഷ്ണുപുരാണം ; മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

3 ) ശിവപുരാണം ; പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

4 ) ഭാഗവതപുരാണം ; ശ്രീമഹാഭാഗവതംഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

5 ) പദ്മപുരാണം ; പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

6 ) നാരദപുരാണം ; ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

7 ) മാർക്കണ്ഡേയപുരാണം ; ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

8 ) ഭവിഷ്യപുരാണം ; പ്രധാന ലേഖനം: ഭവിഷ്യപുരാണംഅഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

9 ) ലിംഗപുരാണം ; അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

10 ) വരാഹപുരാണം ; ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

11 ബ്രഹ്മവൈവർത്തപുരാണം  കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

12 ) സ്കന്ദപുരാണം ; സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

13 ) വാമനപുരാണം ; വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

14 ) മത്സ്യപുരാണം ; മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

15 ) കൂർമ്മപുരാണം ; കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

16 ) ഗരുഡപുരാണം ; പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

17 ) ബ്രഹ്മാണ്ഡപുരാണം ; അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

18 ) അഗ്നിപുരാണം ; രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

ബലിക്കല്ലില് ചവിട്ടിയാല്‍

ബലിക്കല്ലില് ചവിട്ടിയാല്‍

ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില് ചവുട്ടിപ്പോയാല് പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.

"കരചരണകൃതം വാ കായജം കര്മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ...
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"

ഈ മന്ത്രം ജപിച്ചാല് അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പ്പിക്കുന്നത്. ഒരു കല്ലില് നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില് ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന് ഒരിക്കലും ഇടവരാന് പാടില്ല. എന്നാല് നടവഴിയിലൂടെ ഭക്തര്ക്ക് സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്...