കമ്പരാമായണം കഥ
അദ്ധ്യായം :- 44
യുദ്ധകാണ്ഡം തുടർച്ച....
കശ്യപപ്രജാപതിക്ക് കദ്രുവെന്നും വിനതയെന്നും രണ്ടു ഭാര്യമാരിൽ കുദ്രുവിന് അനേകായിരം സർപ്പസന്തതികൾ ജനിച്ചു. വിനത പ്രസവിച്ച രണ്ടണ്ഡപിണ്ഡങ്ങളെയാണ്. വളരെക്കാലം കഴിഞ്ഞിട്ടും അണ്ഡങ്ങൾ വിരിയാത്തതിൽ കുണ്ഠിതം കൊണ്ട വിനീത ഒരണ്ഡമെടുത്ത് പൊട്ടിച്ചു. അവയവപൂർത്തിയാകാത്ത അരുണൻ പുറത്തു വരുകയും അപ്പോൾ തന്നെ പറന്നുയർന്ന് സൂര്യസാരഥിയാകുകയും ചെയ്തു.
ശേഷിച്ച മുട്ട അനേകവർഷങ്ങൾക്ക് ശേഷം വിരിഞ്ഞ് ഗരുഡനുണ്ടായി. ഉടനടി വളർന്നു ദ്വിജരാജനായിത്തീർന്നു. വേഗം, ബലം, ദേഹം ഇവയിൽ ഗരുഡൻ അദ്വിതീയനാണ്. വൈനതേയൻ , കുദ്രുവിനോടുളള സ്വജനനിയുടെ ദാസ്യം ഒഴിപ്പിച്ചുവച്ചു
പണ്ട് ത്രിശങ്കുസ്വർഗത്തിലെ മഹാസമുദ്രത്തിന്റെ ആഴത്തിൽ നിന്നും ഭീമാകാരമായ ഒരു ആമയെ കൊത്തിയെടുത്ത് മഹാമേരുവിന്റെ വടക്കേച്ചരുവിലുളള മഹാതരുവായ ഒരാലിന്റെ തടിച്ചു നീണ്ടുയർന്ന ഒരു ശിഖരത്തിൽ ഗരുഡൻ കൊണ്ട് ചെന്നുവെച്ചു. മരക്കൊമ്പൊടിഞ്ഞു ആമയും കൊമ്പും കൂടി ആൽമരച്ചുവട്ടിൽ തപസ്സു ചെയ്തു കൊണ്ടിരുന്ന മഹർഷിമാരുടെ ശിരസ്സിൽ വീണു. മഹർഷിമാർ മഹാവിഷ്ണുവിനെ സ്തുതിച്ചു. അവിടെ എത്തിയ മഹാവിഷ്ണുവും വൈനതേയനോടു യുദ്ധമാരംഭിച്ചു. കാലമേറെക്കഴിഞ്ഞിട്ടും ജയാപജയങ്ങളുണ്ടായില്ല. അഭീഷ്ടവരം വാങ്ങി ഈ സമരത്തിൽ നിന്നും നീ പിൻവാങ്ങിപ്പോകണം എന്ന് വിഷ്ണു ഗരുഡനോടാവശ്യപ്പെട്ടു.
ഉദ്ധതചിത്തനായ താർഷ്യൻ ആ നിർദ്ദേശം നിഷേധിക്കുകയും തന്നേക്കാൾ വലിയവരോടെ വരം വാങ്ങുകയുളളൂ എന്നും വേണമെങ്കിൽ അങ്ങോട്ട് ഒരു വരം തരാം എന്നും പറഞ്ഞു. ഇതുകേട്ട് മഹാവിഷ്ണു പറഞ്ഞു നീ എന്നെന്നും എന്റെ വാഹനമായിരിക്കണം. വാഗ്ദ്ധാനലംഘനം വരുത്താത്ത ഗരുഡൻ അത് സമ്മതിക്കുകയും അപ്രകാരം അനുഷ്ഠിക്കയും ചെയ്തു. ഇങ്ങനെ ഗരുഡൻ മഹാവിഷ്ണുവിന്റെ സ്ഥിരവാഹനമായി വർത്തിച്ചുവരികയാണ്.
വിഭീഷണൻ പറഞ്ഞു മഹാത്മാവായ മഹാവിഷ്ണു വാഹനമായ ഗരുഡദേവനെ ഒന്നുകൂടി അടുത്തു കാണാൻ ഭാഗ്യമുണ്ടായെങ്കിൽ...
ശ്രീരാമൻ പറഞ്ഞു രാവണവധദിനം ഗരുഡൻ വീണ്ടും ഇവിടെയെത്തും. ശേഷം ക്ഷീണിച്ച സേനകൾക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുളള ഏർപ്പാടുകൾ ചെയ്യാൻ ആവശ്യപ്പെട്ടു.
സുഗ്രീവൻ പറഞ്ഞു ഗരുഡപ്രഭാവം കൊണ്ട് എല്ലാവരും പൂർവ്വാധികം ഉന്മേഷശാലികളാണ്.
ഗരുഡൻ അമൃതം ആഹരിച്ചവനും അമൃതകുംഭമാവാഹിച്ചവനുമാണ്. അവന്റെ ഉച്ഛാസവായുവും പക്ഷപാതവാതവും ഏല്ക്കുന്നതുതന്നെ ജീവനവും ഉജ്ജീവനവുമായിരിക്കും.
ഹനുമാൻ പറഞ്ഞു ആഹാരാദികൾ പിന്നെയാകാം ശ്രീരാമലക്ഷമണന്മാരും വാനരസേനയും എല്ലാം മരിച്ചു എന്ന് മേഘനാദൻ ദേവിയെ അറിയിച്ചാൽ ദേവി പ്രാണത്യാഗം ചെയ്യും. അങ്ങനെ സംഭവിച്ചാലും ശ്രീരാമദേവൻ ജീവിച്ചിരിക്കില്ല കൂടെ ലക്ഷമണകുമാരനും സുഗ്രീവനും ഭരതശത്രുഘ്നന്മാറും . ഇതിനാൽ തന്നെ രണ്ടു രാജ്യവും പ്രജകളും നശിക്കും.
ഹനുമാന്റെ ചിന്തകളിൽ സുഗ്രീവവിഭീഷണാദികൾ അത്ഭുതപ്പെട്ടു. ഹനുമാനെത്തന്നെ സാന്ത്വനദൂതനായി സീതാസന്നിധിയിലേയ്ക്ക് അയച്ചു.
മേഘനാദൻ രാജധാനിയിൽ ചെന്ന് വിവരമറിയിച്ചശേഷം യുദ്ധക്ഷീണമകറ്റാനായി മുറിവുകളിൽ പ്രഫമശുശ്രൂഷചെയ്തശേഷം തൈലത്തോണിയിൽ ആശ്വാസശയനമാരംഭിച്ചു. രാവണൻ പുത്രനെ കുറിച്ച് അഭിമാനിക്കുകയും മാതാക്കൾ പുത്രനെ പ്രശംസിക്കുകയും ചെയ്തു. ഇങ്ങനെ സ്വസ്ഥരായിത്തീർന്ന അവർ. അർദ്ധരാത്രികഴിഞ്ഞപ്പോൾ യുദ്ധഭൂമദ്ധ്യത്തിൽ നിന്നും ഭീക്ഷണമായ ഞാണൊലികളും ഭീകരമായ അലർച്ചകളും ഭയാനകമായ ആർപ്പുവിളികളും തുടർച്ചയായി പുറപ്പെട്ടത്, അത് കേട്ട് രാജധാനിയിലും അന്തഃപുരത്തിലും ചെന്നലച്ച് സംഭ്രാന്തിപ്പരത്തി.
രാമലക്ഷ്മണന്മാരുടെയും സുഗ്രിവാദികളുടെയും ശബ്ദം രാവണൻ തിരിച്ചറിഞ്ഞു. രാവണൻ പുത്രനെ സംശയിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇന്ദ്രജിത്ത് താൻ നാഗപാശത്താൽ അവരെ ബന്ധിച്ചതാണ് അവരെങ്ങനെയോ രക്ഷപ്പെട്ടതാണെന്ന് രാവണനോട് സമാധാനം പറഞ്ഞു.
ഈ സമയത്ത് ഒരു ചാരൻ രാവണസന്നിധിയിലെത്തി. ഇന്ദ്രജിത്ത് നാഗപാശം കൊണ്ട് ശത്രുസംഘത്തെ ബന്ധിച്ചു വീഴ്ത്തിയതും അനന്തരം നാഗാരിയായ ഗരുഡൻ പ്രത്യക്ഷപ്പെട്ട് ബന്ധവിമോചനം വരുത്തിയതും രാവണനെ അറിയിച്ചു. ശേഷം അവർ പൂർവ്വാധികം ശക്തിയോടെ യുദ്ധോദ്യുക്തരായി നില്ക്കുന്നതും അറിയിച്ചു. കൂടാതെ ധൂമ്രാഷൻ , മഹാപാർശ്വൻ എന്ന രണ്ടു സേനാപതികൾ യുദ്ധക്കളത്തിൽ നിന്നും ഓടിയൊളിച്ചു എന്നും പറഞ്ഞു രാവണൻ ഉടനെ ആ സേനാപതികളെ ചിത്രവധം ചെയ്യാൻ കല്പിച്ചു. ഈ കല്പന അറിഞ്ഞ മാല്യവാൻ പറഞ്ഞു നാദനില്ലാത്ത യുദ്ധക്കളത്തിൽ നിന്നും പോയ അവരെയല്ല യുദ്ധരംഗത്ത് നിന്നും ഒളിച്ചോടിയ മേഘനാദനെയാണ് ശിക്ഷിക്കേണ്ടത്. ആ സമയത്തുതന്നെ അവിടെ വന്നു ചേർന്ന ഏഴു സേനാപതികളോടും അസംഖ്യം മഹാസൈന്യങ്ങളോടും കൂടി രാവണൻ യുദ്ധക്കളത്തിലേയ്ക്ക് അയച്ചു.
വിഭീഷണനിൽ നിന്നും പറഞ്ഞു യുദ്ധത്തിനെത്തിയവരെ തിരിച്ചറിഞ്ഞ സുഗ്രീവൻ താൻ ധൃമ്രാക്ഷനുമായും , ഹനുമാനും മഹാപാർശ്വനും, അംഗദനും മിത്രാന്തകനും നീലനും മാലിയും തമ്മിൽ നേരിടട്ടേ മറ്റു വാനരസേനാപതികൾ ബാക്കിയുള്ള രാക്ഷസസൈന്യാധിപന്മാരോടും വാനരഷേന രാക്ഷസസേനയോടും പോരാടട്ടേ. രാത്രിയിലും യുദ്ധം കടുത്തു.
സുഗ്രീവൻ ധൂമ്രാക്ഷനെ കണ്ണുകൾ ചൂഴ്ന്നശേഷം കണ്ഠം ഞെരിച്ചും ഹനുമാൻ മഹാപാർശ്വനെ പളളകുത്തിപ്പിളർന്ന് മലർത്തിയിട്ട് നെഞ്ചിൽച്ചവിട്ടിയും, അംഗദൻ മിത്രാന്തകനെ കൈകളൊടിച്ചശേഷം ദേഹം ഞെക്കിയമുക്കിയും , രാക്ഷസസേനയ്ക്ക് നാശം വരുത്തി വാനരസേന
തുടരും .....
No comments:
Post a Comment