ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും
ഭാഗം : 42
പൗരി
സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ ആസ്ഥാനമാണ് പൗരി. കണ്ടോലിയ മലനിരകളുടെ വടക്കന്‍ ചരിവായ പൗറി ദേവദാരുക്കാടുകള്‍ നിറഞ്ഞതാണ്. വിനോദസഞ്ചാരികള്‍ക്ക് അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പൗരി കാഴ്ച വക്കുന്നത്. മഞ്ഞുമൂടിയ മലനിരകളായ ബണ്ഡാര്‍പഞ്ച്, ജോന്‍ലി, ഗാംഗോത്രി ഗ്രൂപ്പ്, നന്ദാദേവി, ത്രിശൂല്‍, ചൗഖാംബ, ഗോരി പര്‍വത്, സ്വര്‍ശരോഹിണി, ജോഗിന്‍ ഗ്രൂപ് തലയ്യസാഗര്‍, കേദാര്‍ നാഥ്, സുമേരു, നീല്‍ കാന്ത് എന്നിവടങ്ങളിലെ കാഴ്ള്‍ ആസ്വാദ്യകരമാണ്. അളകനന്ദ, നയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍.
പിക്നിക് കേന്ദ്രങ്ങളാലും, ക്ഷേത്രങ്ങളാലും , കാഴ്ചാകേന്ദ്രങ്ങളാലും പ്രശസ്തമാണ് പൗറി. ചൗഖാംബ കാഴ്ചാകേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഹിമാലയന്‍ കൊടുമുടിക്കാഴ്ചയും മഞ്ഞുപാടികള്‍ ഒഴുകി നടക്കുന്ന ദൃശ്യവും നയനസുന്ദരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ മുകളലുള്ള ഖിര്‍സുവാണ് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം. ശബ്ദമുഖരിതമായ നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കിളികളുടെ കളകളാരവം മാത്രമുള്ള ശാന്തമായ സ്ഥലമാണ് പൗറി.
പൗറിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഥാറി ദേവിയും സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ്. ഥാരി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം തീര്‍ഥാടനകേന്ദ്രം കൂടിയാണ്. ആദിശങ്കരന്‍ നിര്‍മിച്ച ശിവക്ഷേത്രമായ ക്യൂന്‍കലേശ്വര്‍ ക്ഷേത്രവും സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്റര്‍ ഉയരത്തിലുള്ള ദൂത് ഹട്ടോലിയാണ് മറ്റൊരു മനോഹരമായ സ്ഥലം.
കണ്ടോലിയ ക്ഷേത്രം, സിദ്ദിബാലി ക്ഷേത്രം, ശങ്കര്‍ മാത്, കെശോറി മാത്, ജ്വാല്‍പ ദേവീ ക്ഷേത്രം, എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പ്രസിദ്ധസ്ഥലങ്ങളായ ലാല്‍ദംഗ്, അദ്വാനി, താരാ കുന്ദ്, കോട്ദ്വാര, ഭരത് നഗര്‍, ശ്രീനഗര്‍ എന്നിവയും പൗറിയിലാണ്. ദേവാലിലെയും കന്ദയിലെയും പുരാനനക്ഷേത്രങ്ങളും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
മീന്‍പിടിത്തവും സൈക്ളിങ്ങുമാണ് ഇവിടത്തെ പ്രധാന വിനോദങ്ങള്‍. നയാര്‍ പുഴയില്‍ നീന്തലും ആസ്വദിക്കാം. എയര്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമ കേന്ദ്രം. ഡെഹ്റാഡൂണിലെ ഈ വിമാനത്താവളത്തില്‍ നിന്ന് പൗറിയിലേക്ക് 185 കിലോമീറ്ററാണ് ദൂരം. കോട്ട്ദ്വാര റെയില്‍വേസ്റ്റേഷനില്‍ നിന്ന് പൗറിയിലേക്ക് ടാക്സി വഴി എളുപ്പമത്തൊം. അയല്‍ നഗരങ്ങളായ റിഷികേഷ്, ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി എന്നിവടങ്ങളിലേക്ക് പൗറിയില്‍ നിന്ന് ബസുകള്‍ സുലഭമാണ്. സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് പൗറി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
കോട്ദ്വാര
പൗറി ഗാര്‍ഹ്വാള്‍ ജില്ലയിലെ ഏക സമതല നഗരമായ കോട്ദ്വാര വന്‍ ബിസിനസ് കേന്ദ്രം കൂടിയാണ്. ഖോ പുഴയുടെ തീരത്തെ ഏക റെയില്‍വേ ടെര്‍മിനസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 650 മീറ്റര്‍ മാത്രമാണ് കോട്ദ്വാരയുടെ ഉയരം. ജില്ലയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച ചൂടേറിയ സ്ഥലമാണ് കോട്ദ്വാര.
1953 വരെ ചെറിയ ബിസിനസ് കേന്ദ്രമായിരുന്ന ഇവിടെ ആ വര്‍ഷം വന്ന റെയില്‍ സൗകര്യം നഗരത്തെ വന്‍ ബിസിനസ് കേന്ദ്രമാക്കി മാറ്റിയതായി ചരിത്രം പറയുന്നു. 2.59 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ സിദ്ധിബാലി , ദുര്‍ഗാദേവി ക്ഷേത്രങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കന്‍വാശ്രം, ഭരത് നഗര്‍, ചില, കല്‍ഗാര്‍ഹ് , മേദന്‍പുരി ദേവി, ശ്രീ കോടേഷ്വര്‍ മഹാദേവ് എന്നിവയാണ് അടുത്തുള്ള സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍.
അദ്വാനിയിലത്തൊം
പൗറിയില്‍ നിന്ന് 17 കിലോമീറ്റര്‍ സഞ്ചിച്ചാല്‍ അദ്വാനിയിലത്തൊം. ഹരിതവനങ്ങളാല്‍ സുന്ദരമാണ് അദ്വാനി. സഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കുന്ന ഫോറസ്റ്റ് റെസ്റ്റ് ഹൗസും ഇവിടുണ്ട്. പൗറിയില്‍ നിന്ന് ഇങ്ങോട്ട് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുണ്ട്.
സിദ്ദിബാലി ക്ഷേത്രം
കോട്ദ്വാരയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഹനുമാന്‍ ക്ഷേത്രമായ സിദ്ദിബാലി സ്ഥിതി ചെയ്യുന്നത്. വര്‍ഷവും നിരവധി ഭക്തരത്തൊറുണ്ട് ഈ അമ്പലത്തില്‍.
ചൗഖാബ വ്യൂ പോയിന്റ്
ഹിമാലയന്‍ കൊടുമുടിയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും മഞ്ഞുപാളികളുടെ അവിസ്മരണീയ കാഴ്ചകളും ചൗഖാബ വ്യൂപോയിന്‍റില്‍ നിന്ന് നിങ്ങള്‍ക്ക് മതിയാവോളം ആസ്വദിക്കാം. പ്രശാന്തത നിറഞ്ഞ ഈ സ്ഥലം ഓക്മരങ്ങളാലും ദാരികലിലെ റോസ് മരങ്ങളാലും നിറഞ്ഞ നിബിഡവനത്താല്‍ ചുറ്റപ്പെട്ടതാണ്. പൗറിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ ഇദ്വാല്‍ താഴ്വരയും ചൗഖാംബാ കൊടുമുടിയും കാണാം. പ്രകൃതി സൗന്ദര്യ കനിഞ്ഞ് നല്‍കപ്പെട്ടിരിക്കുന്ന ഈ സ്ഥലം അത് കൊണ്ട് തന്നെ പിക്നിക് കേന്ദ്രം എന്ന നിലയിലും പ്രശസ്തമാണ്.
ശ്രീനഗര്
അളകനന്ദ നദിയുടെ പ്രശാന്തമായ തീരത്തെ തീര്‍ത്തും സുന്ദരമായ സ്ഥലമാണ് ശ്രീനഗര്‍. പൗറി ടൗണില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീനഗറാണ് ജില്ലയിലെ ഏറ്റവും വലിയ നഗരം. കോളനി കാലഘട്ടത്തിനുമുമ്പുള്ള ഗര്‍ഹ്വാള്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന ശ്രീനഗര്‍. മര്‍ത്യ ത്യാഗത്തിന്‍െറ പ്രതീകമായ ഒരു യന്ത്രമായ ശ്രീയന്ത്രയില്‍ നിന്നാണ് നഗരത്തിന്ന് ഈ പേര് വീണത്. 1879 ലാണ് ഇന്ന് കാണുന്ന ഈ നഗരം ആവിഷ്കരിച്ചത് .
7.79 ചതുരശ്ര കിലോമീറ്റല്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരം ചാര്‍ ദം യാത്രക്കിടയിലെ പ്രധാന ഇടത്താവളമാണ്. രഘുനാഥ് ക്ഷേത്രം, ബുലി ക്ഷേത്രം, സത്യനാരായണ്‍ ക്ഷേത്രം, കംസമാര്‍ദാനി ക്ഷേത്രം, കമലേശ്വര്‍ ക്ഷേത്രം, ഥാരിദേവി ക്ഷേത്രം, കിഷോറി മാത, ശങ്കര്‍ മത്, ബദരീനാഥ് മത എന്നിവയാണ് അടുത്തുള്ള മതകേന്ദ്രങ്ങള്‍.
ദേവേലേഗര്‍ഹ്, ശ്രീനഗര്‍
ശ്രീനഗറില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ദേവേലേഗര്‍ഹ്. കങ്ക്ര രാജാവായ ദേവേലാണ് ഈ സ്ഥലം നിര്‍മിച്ചത്. ലക്ഷ്മിനാരായണ്‍ ക്ഷേത്രം, ഗൗരി ദേവി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ ദേവേലേഗര്‍ഹിന് സമീപത്താണ്. അമ്പലത്തിലെ കല്ലുകളില്‍ നിരവധി ലിഖിതങ്ങള്‍ കൗതുകമുളവാക്കുന്നതാണ്. വിഷ്ണുഭഗവാന്‍െറ വിഗ്രഹമാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തലെ പ്രതിഷ്ഠ.
ശങ്കര്‍ മാത്, ശ്രീനഗര്‍
ശ്രീനഗര്‍ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശങ്കര്‍മാത്. ആദിശങ്കരന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അമ്പലത്തിന്‍െറ ശ്രീകോവിലില്‍ വിഷ്ണുഭഗവവാന്‍െറയും ലക്ഷ്മീദേവിയുടെയും കല്‍ചിത്രങ്ങളുണ്ട്. ഇതിന്‍െറ രൂപകല്‍പന രീതി 17ാം നൂറ്റാണ്ടിലേതുമായി സാമ്യമുള്ളതാണ്.
കെഷോറി മാത്, ശ്രീനഗര്‍
വന്‍ പാറക്കല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള കെഷോറി മാത് ഇതിന്‍െറ രൂപകല്‍പനകൊണ്ട് പ്രസിദ്ധമാണ്. പ്രധാന കവാടത്തിലെ ശിലയിലെ ലിഖിതങ്ങളില്‍ ഈ അമ്പലം 1682 എഡിയില്‍ കെഷോറി എന്നയാള്‍ നിര്‍മിച്ചതായി വ്യക്തമാക്കുന്നു.
കന്ദ, ശ്രീനഗര്‍
പൗറി ജില്ലാ ആസ്ഥാനത്ത്നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് കന്ദ ക്ഷേത്രങ്ങള്‍. ശ്രീനഗര്‍-ദെല്‍ചൗറി റോഡിലെ ദെല്‍ചൗറി ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഈ അമ്പലങ്ങള്‍ പണിതിരിക്കുന്നത്. ലക്ഷ്മിനാരായണ്‍, ഉമാമഹോഷ്, സൂര്യന്‍, വിഷ്ണു എന്നിവരുടെ ചിത്രങ്ങളാണ് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പത്താം നൂറ്റാണ്ടിന്‍േറതും പതിമൂന്നാം നൂറ്റാണ്ടിന്‍േറതുമായി സാമ്യമുള്ളതാണ്.
ദേവല്‍, ശ്രീനഗര്‍
വൈഷ്ണവക്ഷേത്രങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവല്‍ ക്ഷേത്രങ്ങളാല്‍ പ്രശസ്തമാണ് ദേവല്‍. പൗറിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് 12 ക്ഷേത്രങ്ങള്‍ ചേര്‍ന്ന ദേവല്‍. നിര്‍മാണരീതിയനുസരിച്ച് ഈ ക്ഷേത്രകൂട്ടങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. 18 ,19 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണ് ഒരു ഗ്രൂപ്പെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടക്ക് നിര്‍മിച്ചതാണ് രണ്ടാം ഗ്രൂപ്പ് അമ്പലങ്ങള്‍.
ലാല്‍ഥാങ് , ശ്രീനഗര്‍
പൗറിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ കോട്ദ്വാര തെഹ്സിലിലാണ് ലാല്‍ഥാങ് സ്ഥിതി ചെയ്യുന്നത്. പ്രധാന മാര്‍ക്കറ്റിന് സമീപത്തെ ശിവക്ഷേത്രമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. പാഞ്ച്യതാന്‍ ശിവലിംഗമാണ് ഇവിടത്തെ ശ്രീകോവിലിലെ പ്രതിഷ്ഠ. ശിവലിംഗത്തിന് ചുറ്റുമായി വിഷ്ണു, ബ്രഹ്മാവ്, സൂര്യന്‍, ഉമ, മഹേഷ് എന്നീ ദേവതകളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച രീതിയിലാണിത്. ഒമ്പതാം നൂറ്റാണ്ടിലെ ചിത്രകലയോട് സാമ്യമുള്ളതാണ് ഇത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ടുവാലയില്‍ നന്നാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം കൊണ്ടുവന്നിരിക്കുന്നത്. മധ്യകാലത്തിന് മുമ്പും പിമ്പുമുള്ള നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടത്തെിയ സ്ഥലമാണ് പാണ്ടുവാല.
ഭരത് നഗര്
സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ് ഭരത് നഗര്‍. കോട്ദ്വാരയില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരം. ഗംഗാ നദിയുടെ കുറുകെയുള്ള ബല്‍വാലി പാലം, കോട്ദ്വാര ടൗണ്‍, കലഗാര്‍ഹ് അണക്കെട്ട് എന്നിവയാണ് ഇവിടെ കാണാനുള്ള പ്രധാന വസ്തുക്കള്‍.
ക്യൂന്‍കലേശ്വര്‍ ക്ഷേത്രം
പൗറിയിലേക്കുള്ള സഞ്ചാരഭാഗമായി എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ നിര്‍മിച്ച ക്ഷേത്രമാണ ക്യൂന്‍കലേശ്വര്‍ ക്ഷേത്രം. പ്രധാന നഗരത്തിന്‍െറ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തില്‍ പാര്‍വതിയും ഗണപതിയും കാര്‍ത്തികേയും അകമ്പടി സേവിച്ച് നില്‍ക്കുന്ന ശിവന്‍െറ പ്രതിഷ്ഠയാണ്. ശ്രീരാമന്‍, ലക്ഷ്മണന്‍, സീതാദേവി എന്നിവരുടെ വിഗ്രഹങ്ങളും ഈ അമ്പലത്തിലുണ്ട്. അമ്പലത്തിന് പശ്ചാത്തലമായി നില്‍ക്കുന്ന അളകനന്ദ താഴ്വരയില്‍ നിന്ന് നോക്കിയാല്‍ മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വത കാഴ്ചകളും നഗരം മുഴുവനും ദര്‍ശിക്കാനാവും. മഹാശിവരാത്രി ഇവിടെ കെങ്കേമമായാണ് കൊണ്ടാടുന്നത്.
ദൂദ്ഹടോലി
സമുദ്രനിരപ്പീല്‍ നിന്ന 3100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ദൂദ്ഹടോലി. താലിസെയിനിലിറങ്ങിയാല്‍ 24 കിലോമീറ്റര്‍ ട്രക്കിങ് നടത്തി ദൂദ്ഹടോലിയില്‍ത്തൊം. മിശ്രവനത്താല്‍ നിബിഡമായ ഇവിടെ നിന്ന് ഹിമാലന്‍ പര്‍വ്വതനിരയുടെ കാഴ്ചകള്‍ കാണാം. പ്രമുഖ സ്വാതന്ത്ര സമര പോരാളിയായ ഗര്‍ഹ്വാളുകാരന്‍ വീര്‍ ചന്ദ്ര സിങ് ഗര്‍ഹ്വാലിക്ക് പ്രിയങ്കരമായ സ്ഥലമായിരുന്നു ദൂദ് ഹടോലി. അദ്ദേഹത്തിന്‍െറ അന്ത്യാഭിലാഷപ്രകാരം ഇവിടെ അദ്ദേഹത്തന്‍െറ മരണശേഷം ഒരു സ്മാരകം പണിതിട്ടുണ്ട്.
ജ്വാല്‍പാ ദേവീ ക്ഷേത്രം
പൗറിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ മതകേന്ദ്രമാണ് ജ്വാല്‍പാ ദേവീ ക്ഷേത്രം. 350 മീറ്ററില്‍ പരന്നു കിടക്കുന്ന അമ്പലം നവാലിക പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭക്തരുടെ ഏത് ആവശ്യവും നിറവേറ്റിക്കൊടുക്കുന്ന ദേവിയാണ് ജ്വാല്‍പാ ദേവിയെന്നാണ് വിശ്വാസം. നവരാത്രി നാളുകളില്‍ ഇവിടെ പ്രത്യേക ഉല്‍സവം നടക്കാറുണ്ട്. ജ്വാലാ ദേവീ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം പൗറി റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
താരാകുന്ദ്
സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ സഞ്ചാരകേന്ദ്രമാണ് താരാകുന്ദ്. ചാരിസേര്‍ഹ് വികസന പ്രദേശത്തില്‍ പെട്ട പര്‍വ്വതങ്ങള്‍ക്കിടക്കാണ് താരാകുന്ദ്. അമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ തടാകവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. പ്രൗഡമായി ഇവിടെ ആഘോഷിക്കുന്ന ഹിന്ദു ഉല്‍സവമാണ് ടീജ്.
കന്ദോലിയ ക്ഷേത്രം
പൗറി ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കന്ദോലിയ ക്ഷേത്രം. പ്രദേശവാസികള്‍ ഭൂമീ ദേവതയായി കാണുന്ന കന്ദോലിയ ദേവീയാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമാലയന്‍ കൊടുമുടിയുടെ മനോഹര ദൃശ്യങ്ങളും ഗംഗ്വാര്‍സ്യൂന്‍ താഴ്വരയുടെ ഭംഗിയും ഇവിടെ നിന്നും ആസ്വദിക്കാം. കന്ദോലിയയില്‍ നിന്ന് ബുവാഖായിയിലേക്ക് നാലു കിലോമീറ്ററോളം പൈന്‍-ഓക് വനങ്ങളുടെ ഇടയിലൂടെയുള്ള ട്രക്കിങ് ഉന്മേഷം പകരുന്ന അനുഭവം പ്രദാനം ചെയ്യും.
ഖിര്‍സു
പൗറിയില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖിര്‍സു എന്ന മനോഹരമായ സ്ഥലത്തത്തൊം. മധ്യഹിമാലയന്‍ ഭാഗങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഖിര്‍സു നിങ്ങള്‍ക്ക് കാഴ്ചവക്കുന്നത്. ശുദ്ധഗ്രാമീണഭംഗിയാണ് 1700 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ നിന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഓക്കും ദേവദാരുവും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിയും പക്ഷികളുടെ ശ്രവണസുന്ദരമായ ശബ്ദവും ഖിര്‍സുവിനെ മനോഹരിയാക്കുന്നു. പച്ച ആപ്പിള്‍ നിറഞ്ഞുനില്‍ക്കുന്ന ഫലോദ്യാനം സ്ഥലത്തിന് പ്രത്യേക വശ്യത നല്‍കുന്നു. ഗാന്ധിയാല്‍ ദേവതയുടെ പ്രതിഷ്ഠയുള്ള പുരാതന അമ്പലവും ഖിര്‍സുവിന് സമീപത്തുണ്ട്. ടൂറിസ്റ്റ് റെസ്റ്റ് ഹൗസും ഫോറസ്റ്റ് റെസ്റ്റ് ഹൗസും സന്ദര്‍ശകര്‍ക്ക് താമസസൗകര്യമൊരുക്കുന്നു