കമ്പരാമായണം കഥ
അദ്ധ്യായം :- 35
യുദ്ധകാണ്ഡം തുടർച്ച....
വിഭീഷണൻ പറഞ്ഞു ദേവസ്വാമിൻ ! ഞാൻ രാജസ്ഥാനം ആശിച്ചിരുന്നില്ല. എനിക്ക് വീരോചിതമായ രാജപദവിക്ക് അർഹതയുമില്ല. എങ്കിലും അങ്ങയുടെ അനുഗ്രഹപൂർവ്വവും ഭാവുകപരവുമായ ഈ വരദാനത്തെ ഞാൻ മാനമറ്റമാനമായി ഉൾക്കൊണ്ട് ആരാധിച്ചു കൊള്ളുന്നു.
ശ്രീരാമൻ വിഭീഷണനോട് ലങ്കയെ കുറിച്ച് വിശദമായി പറയാൻ ആവശ്യപ്പെട്ടു.. വിഭീഷണൻ പറഞ്ഞു ലങ്കയെ പറ്റി സമ്പൂർണമായ വിവരണം നൽകാൻ ആർക്കും സാധിക്കുന്ന കാര്യമല്ല . ലങ്കയെ സർവത്രികമായി കണ്ടവർ തന്നെ ആരുമില്ല. കണ്ടിടത്തോളം വർണ്ണിക്കാൻ കഴിവുള്ളവരും ഇല്ല. എങ്കിലും നമുക്ക് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതെല്ലാം സാമാന്യമായി ഞാനിവിടെ പ്രസ്താവിക്കാം.
പണ്ട് നാഗവർഗ്ഗനായകനായ വാസുകീയം വായുദേവനും തമ്മിൽ ഒരു മത്സരബുദ്ധിയും വാശിയേറിയ വാഗ്വാദം നടന്നു. ഞാൻ ഇല്ലെങ്കിൽ ഈ ലോകത്ത്, ലോകമാകെ നിർജീവം ആയിരിക്കുമെന്നും സകല പ്രാണികൾക്കും ജീവൻ ഞാനാണെന്നും വായുദേവൻ അവകാശപ്പെട്ടു.
അങ്ങനെയുള്ള നീ എനിക്ക് ആഹാര പദാർഥമാണ് . ശക്തി എനിക്കുള്ളതിൽ പാതി പോലും നിനക്കില്ല. ശൂന്യൻ. നീ വെറും സൂര്യൻ മാത്രമാണെന്ന് ഒരു രൂപം പോലും നിനക്കില്ല. എപ്പോഴും ചഞ്ചല സ്വഭാവമേയുള്ളൂ . പരാശ്രയ ജീവിയായ നീ എന്നെക്കാൾ മാത്രമല്ല ആരെക്കാളും മോശക്കാരനാണ്.
അവർക്കിടയിലെ തർക്കം പരിഹരിക്കാൻ ഇന്ദ്രൻ മധ്യസ്ഥനായി. ബലപരീക്ഷയ്ക്ക് ഒരു മാർഗം നിർദേശിച്ചു . മഹാമേരുവിന്1000 കൊടുമുടികൾ ആണുള്ളത്. വാസുകി തൻറെ സഹസ്രഫണങ്ങൾ കൊണ്ട് മേരുശൃംഗങ്ങളെയെല്ലാം മൂടി അമർത്തി പിടിക്കട്ടെ . അവയിൽ ഒന്നിനെയെങ്കിലും വായു അടിച്ചിളക്കിയടർത്തി പറപ്പിക്കട്ടെ. പറപ്പിച്ചാൽ വായു ശക്തൻ. ഇല്ലെങ്കിൽ ബലവാൻ മാനനീയർ.
രണ്ടുപേരും പരീക്ഷണ നിർദ്ദേശം സ്വീകരിച്ചു . വാസുകി ആയിരം ഫണങ്ങൾ കൊണ്ട് മേരുവിൻറെ 1000 ശൃംഗങ്ങളെയും മൂടി ബലമായി അമർത്തി പിടിച്ചു. വായു കൊടുമുടി അടർത്തിയെടുക്കാൻ മാറിമാറി ശ്രമിച്ചു നോക്കി ഒരു പഴുതും കണ്ടില്ല. വായു ഒരു ഉപായമെടുത്തു അല്പം അനങ്ങാതെ നിന്നു . വായുവിന് അനക്കമില്ലാത്തതറിഞ്ഞ് വായു തോറ്റോടിയൊളിച്ചു എന്നു എവിടെയായിരിക്കാം എന്നന്വേഷിക്കാൻ ഫണമൊന്ന് ഉയർത്തി. ആ തക്കത്തിന് വായു, ഫണം മാറിയ ശൃംഗം അടർത്തിയെടുത്ത് പറപ്പിച്ച് സമുദ്രത്തിൽ നിക്ഷേപിച്ചു. പണ്ടേതന്നെ സമുദ്രജലത്തിൽ ആണ്ടു കിടന്നിരുന്ന ത്രികുട പർവ്വതത്തിന് മുകളിൽ ആ മേരുശൃംഗം ഇരിപ്പായി. അങ്ങനെ സമുദ്രജലനിരപ്പിന് മുകളിൽ കാണുന്ന രത്നാചലശൃംഗമാണ് ലങ്ക സമുദ്രമദ്ധ്യാലങ്കാരമായ ഈ ലങ്കാദ്വീപ് സർവ്വത്ര രത്നമയമാണ്.
രാക്ഷസവർഗ്ഗം അവരുടെ ഉത്സവകാലത്ത് ബ്രഹ്മദേവ അനുവാദത്തോടുകൂടി ഈ ദ്വീപ് സ്വായത്തമാക്കി. സർവ്വഐശ്വര്യസുഖസമൃദ്ധികളോടും അവിടെ വാണ രാക്ഷസന്മാർ അന്യജനദ്രോഹികളായി തീർന്നപ്പോൾ മഹാവിഷ്ണു അവരെ സംഹരിച്ചു. ശേഷിച്ച ഏതാനുംപേർ ഓടി പാതാളത്തിലൊളിച്ചു.
ജനവാസ ശൂന്യമായി തീർന്ന ലങ്കയിൽ വൈശ്രവണൻ വിശ്രവസ്സിന്റെ ഉപദേശപ്രകാരം വാസമുറപ്പിച്ചു . കുറേക്കഴിഞ്ഞ് ജ്യേഷ്ഠൻ രാവണൻ കുബേരനെ ആട്ടിയോടിച്ച് ലങ്ക സ്വാധീനത്തിലാക്കി അതോടുകൂടി മാതാമഹനായ മാല്യവാനും പാതാളത്തിൽ പാർത്തിരുന്ന മറ്റു രാക്ഷസന്മാരും ലങ്കയിൽ വന്ന രാവണൻറെ ആധിപത്യത്തെ പിന്താങ്ങി വാസമുറപ്പിച്ചു.
പൂർവ്വലങ്കാ നഗരിയെ പൂർവാധികം വിസൃതമാക്കി. 400 യോജനവിസ്തീർണ്ണം ഉണ്ടായിരുന്നില്ലെങ്കിൽ രാവണമഹാരാജഭരണത്തിൽ 700 യോജന വിസ്താരമുള്ളതായി മാറി. നഗരിക്ക് ആകാശത്തിന്റെ മുടിക്കെട്ടിൽമുട്ടുന്ന 7 കോട്ടമതിലും അവയ്ക്ക് ചുറ്റും പാതാളത്തിന്റെ അടിത്തട്ടിൽതട്ടുന്ന 7 കിടങ്ങുകളും മതിലുകൾ ഓരോന്നിനും നാലു മഹാഗോപുരങ്ങളും കിടങ്ങുകൾ ഓരോന്നിലും നാല് വിചിത്ര യന്ത്രപ്പാലങ്ങളുമാണുള്ളത്. മഹാനഗരിയുടെ കേന്ദ്രബിന്ദുസ്ഥാനത്ത് നവരത്നഖചിതവും സപ്തവർണ്ണസങ്കീർണവുമായ 9 നില മാളികയിൽ ലങ്കേശ്വരൻ വാണരുളുന്നു.
രാജാഗാരം, ഭണ്ഡാരം, നഗരം, ഗോപുരം, കോട്ട, കിടങ്ങ് ഇവ സൂക്ഷിച്ചു സംരക്ഷിക്കുന്നതിന് കോടിക്കണക്കിനുള്ള വീരരാക്ഷസപ്പടകൾ സദാസന്നനായിട്ടുണ്ട്. നാലു ദിക്കുകളിലെയും അന്ത്യഗോപുരമോരോന്നും കാക്കാൻ തന്നെ ഓരോ കോടിപ്പടകളാണുള്ളത്. ലങ്കയിൽ 64 മന്ത്രിമാരും അവർക്ക് വേറെവേറെ മഹാസേനകളുമുണ്ട്. മുഖ്യമന്ത്രിയായ പ്രഹസ്തൻ സർവസേനാധിപതിയായുമാണ് കൂടാതെ പുരോഹിതന്മാർ, ആചാര്യന്മാർ, വൈദ്യന്മാർ, ജ്യോത്സ്യന്മാർ, മാന്ത്രികന്മാർ, ഒറ്റുകാർ, ദൂതന്മാർ ഇങ്ങനെ വിവിധകാര്യങ്ങളിൽ പ്രവർത്തകരായി അനേകലക്ഷം വിദഗ്ധന്മാർ ലങ്കയിൽ ഉണ്ട്.
മണ്ഡോദരി, ധന്യമാല എന്ന് രണ്ടു ഭാര്യമാരുണ്ട് രാവണന്.. മേഘനാദൻ. ത്രിശിരസ്സ് അക്ഷകുമാരൻ അതികായൻ ഇങ്ങനെ രാവണപുത്രൻ നാല്. അക്ഷകുമാരൻ ഈയിടെ മരണമടഞ്ഞുപോയി. അതികായൻ വന്ധ്യയായ ധന്യമാലയുടെ വളർത്തു പുത്രൻ ആണ്. മറ്റു മൂന്നു പേരും മണ്ഡോദരിയുടെ മക്കൾ തന്നെ. രാവണന് അനേകശതം വാരവിലാസിനിമാരും അവരിൽ ബഹുസഹസ്രം സന്താനങ്ങളുമുണ്ട്.
ലങ്കയിൽ ഒട്ടുവളരെ ശിവക്ഷേത്രങ്ങളും കാളീക്ഷേത്രങ്ങളും പണികഴിപ്പിച്ച് അവിടെ പൂജകളും ഉത്സവങ്ങളും നടത്തിയിരുന്നു. രാവണൻ ഒരു ശിവഭക്തനാണ്. അദ്ദേഹം ശാസ്ത്രങ്ങളിലും കലകളിലും ഒരുപോലെ വിദഗ്ധനും പരിചിതനുമാണ്.
ലങ്കയുടെ സ്ഥിതി നീ വിവരിച്ചരീതിയിൽ ആണെങ്കിൽ അവരുടെ സൈന്യവും ആയുധങ്ങളുടെ സജ്ജീകരണവും സേനാനായകന്മാരും അസംഖ്യവും നമ്മേക്കാൾ വളരെ അധികവുമാണ് . ദുഷ്കരമായ മഹാസമുദ്രം കടക്കുകയും കോട്ടകളും ഗോപുരങ്ങളും കിടങ്ങുകളും അതിലംഘിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.
വിഭീഷണൻ പറഞ്ഞു, മഹാപ്രഭോ അവിടുന്ന് അന്യസ്ഥിതിയെ പരിഗണിക്കുകയും സ്വന്തം നിലയെ അവഗണിക്കുകയും ചെയ്യുന്നു. അങ്ങയുടെ ദിവ്യമായ നാരായണാസ്ത്രത്തിന് ലോകത്രയം താങ്ങായി നിൽക്കുമോ? ലക്ഷ്മണകുമാരന്റെ പരാക്രമാഗ്നിയിൽ ഈ ലങ്ക ഏതാനും നിമിഷങ്ങൾക്കകം വെന്തുവെണ്ണീറായിപ്പോവുകയില്ലേ പാലാഴിമഥന കാലത്ത് മന്ദരപർവ്വതം ആഴിയിൽ താണു പോയത് മഹാവിഷ്ണു ഉയർത്തിയശേഷം വീണ്ടും താഴ്ന്നു പോകാതിരിക്കുത്തക്കവിധം താങ്ങി മഥനം കഴിയുംവരെ ക്രമത്തിന് നിർത്തിയ, സുഗ്രീവൻ ഏതു രാക്ഷസപ്പടകളെയും സംഹരിക്കാൻ തക്കാ മഹാശക്തി സംയുക്തനാണെന്നുള്ള സംഗതിയിൽ സംശയമില്ല. അങ്ങയുടെ ദൂതൻ ഹനുമാൻ അല്പസമയം കൊണ്ട് ലങ്കയിൽ കാണിച്ച അത്ഭുതകൃത്യങ്ങൾ ഓർക്കുമ്പോഴാരാണ് അമ്പരന്നു പോകാത്തത്. ശേഷം ഹനുമാൻ ലങ്കയിൽ കാണിച്ച കൃത്യമെല്ലാം വിഭീഷണൻ വിവരിച്ചു. ഒരാൾ ഒറ്റയ്ക്കിത്രയെല്ലാം പ്രവർത്തിച്ച സ്ഥിതിയ്ക്ക് അങ്ങയുടെ സാഹചര്യത്തോട് കൂടി ഈ മഹാവാനരസംഘങ്ങൾ അങ്ങ് ചെന്നാലുണ്ടാകുന്ന അവസ്ഥകൾ എന്തെല്ലാമായിരിക്കും?.
ശ്രീരാമൻ അഭിയുക്തവാത്സല്യത്തോടും ലക്ഷ്മണൻ അഭിനന്ദനനാന്ദത്തോടും സുഗ്രീവൻ അഭിമാനാനുമോദത്തോടും മറ്റു വാനരന്മാർ വിവിധഭാഗങ്ങളോടുകൂടിയും ഹനുമാനേ ഏകഭാവമായും ഏകലക്ഷ്യമായും നോക്കുന്നു. ഹനുമാൻ പൂർവ്വാധികം കുനിഞ്ഞുതാണ് കണ്ണുമടച്ച് ഇരിപ്പായി.
ശ്രീരാമൻ പറഞ്ഞു ഈ വാർത്തയൊന്നും ഹനുമാൻ ഞങ്ങളെ അറിയിച്ചിട്ടില്ല. മഹാവിനയം വിനയം. വിഭീഷണൻ പറഞ്ഞു ലങ്കയിൽ മഹാവീരശ്രീഹനുമാനെ ഞാൻ കണ്ടു. ഇവിടെ മഹാഭക്തനായ വിനയശ്രീഹനുമാനെ ആണ് കാണുന്നത്. ധീരതയുടെയും വിനയത്തിന്റേയും അത്യുച്ചകോടികൾ ഒരാളിൽ കുടികൊള്ളുന്നത് വിചിത്രമായിരിക്കുന്നു.
ഹനുമാൻ തകർത്തുകളഞ്ഞ കോട്ടമതിലും കിടങ്ങുകളും ലങ്കാ നഗരിതന്നെയും മയൻ ആചാരി പുതുക്കി പണികഴിപ്പിച്ചു പൂർത്തിയാക്കി. ശ്രീരാമൻ പറഞ്ഞു ആകട്ടെ ഇന്ന് നമുക്ക് പ്രാരംഭ മംഗളാചരണം നടത്താം.
അനന്തരം അനന്തരകൃത്യങ്ങളുടെ നിരന്തരപുരോഗതിക്കും ഈ ലോകവാസികളായ സകലരുടേയും ഉൽഗതിക്കും ഉചിതമായുത്തക്കധം ഒരു മഹാക്ഷേത്രനിർമാണവും അതിൽ ശിവലിംഗ പ്രതിഷ്ഠയും നടത്തുന്നതിന് ശ്രീരാമൻ തീരുമാനിച്ചു. സകലവാനരന്മാരും ഒത്തുചേർന്ന് നളനീലന്മാരുടെ വിദഗ്ദമായ ശില്പനേതൃത്വത്തിൽ ക്ഷേത്രപണിപൂർത്തിയാക്കി ശ്രീരാമനിർദ്ദേശപ്രകാരം ഹനുമാൻ ശിവലിംഗം കൊണ്ടുവരുന്നതിന് കൈലാസത്തിലേക്ക് പോയി . പ്രതിഷ്ഠാൻ കാലം ആസന്നമായി ഹനുമാൻ വന്നുചേർന്നില്ല. ബിംബമില്ലാതെ പ്രതിഷ്ഠ നടത്തുന്നതെങ്ങനെ. ക്ലിപ്ത മുഹൂർത്തമായപ്പോൾ രാമദേവനിൽ ഒരു ദിവ്യചൈതന്യം ആവേശിച്ചു. അദ്ദേഹം ആത്മസങ്കല്പത്തിൽ പ്രതിഷ്ഠ നടത്തി . പ്രതിഷ്ഠ നടന്ന സ്ഥാനത്ത് പെട്ടെന്ന് ദിവ്യമായ ഒരു ശിവലിംഗം സ്വയം ആവിർഭവിച്ചു സകലർക്കും ദൃശ്യമായി പരിലസിച്ചു. സന്ദർശകർ ഭക്തിയാലും അത്ഭുതത്താലും സ്തബധരായിത്തീർന്നു. ഈ സമയത്ത് ശിവലിംഗവും കൊണ്ടുവന്നു ചേർന്ന ഹനുമാന് പ്രതിഷ്ഠ നടന്നതായി കണ്ടപ്പോൾ കുണ്ഠതമായി . അത് മനസ്സിലാക്കിയ രാമദേവൻ " പ്രതിഷ്ഠിച്ച് ബിംബം ഇളക്കി മാറ്റുക. പുതിയ ബിംബം പ്രതിഷ്ഠിക്കാം " എന്ന ഹനുമാനോട് പറഞ്ഞു. ഹനുമാൻ ഉത്സാഹത്തോടെയും ഉല്ലാസത്തോടെ തന്റെ ഉറപ്പിറ്റവാൽ പ്രതിഷ്ഠാബിംബത്തിൽ മുറുകെച്ചുറ്റി നേരെ ഒരു ചാട്ടം. വാൽ കെട്ടിൽ പൊട്ടി. തല തട്ടിൽതട്ടി. കരിങ്കൽത്തട്ട് പൊട്ടിച്ചിതറി. ഹനുമാൻ ബോധംകെട്ട് വീണു ശ്രീരാമൻ ആ ഭക്തസാഹസികനെ താങ്ങിയെടുത്ത് ശിരസ്സിൽ തലോടി ഹനുമാൻ പൂർവാധികം ക്ഷേമസമ്പന്നമായിത്തീർന്നു..
അനന്തരം ഹനുമാന്റെ ഇംഗിതപൂർത്തിക്കും ക്ഷേത്രമഹിമയുടെ അഭിവൃദ്ധിക്കുമായി. പുതിയ ശിവലിംഗം കിഴക്കേ ഗോപുരത്തിന് മുൻഭാഗത്ത് ഹനുമാനെ കൊണ്ട് തന്നെ പ്രതിഷ്ഠിച്ചു . "ഗോപുര പ്രതിഷ്ഠ സന്ദർശിച്ച് സ്തുതിച്ചതിനു ശേഷം ക്ഷേത്രാധിനാഥനെ സന്ദർശിക്കുകയും ഭജിക്കുകയും ചെയ്തു കൊള്ളണം." ഈയൊരു നിയമം അരുളിച്ചെയ്യുകയും അതവിടെ രേഖപ്പെടുത്തുകയും ചെയ്തു.
തുടരും .....
No comments:
Post a Comment