ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2019

രോഗമകറ്റുന്ന പ്രസാദങ്ങൾ

രോഗമകറ്റുന്ന പ്രസാദങ്ങൾ

നമ്മുടെ മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾക്ക് മഹാരോഗങ്ങളെപോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അനുഭവം. നമുക്ക് ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും

01:മുക്കുടി

പാലക്കാട്  നഗരത്തിൽ കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണ ജയന്തിദിവസം രാത്രി 11നും12നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശർക്കര എന്നിവ ചേർത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തർക്ക് നൽകുന്നു.ഈ പ്രസാദം സേവിച്ചാൽ പല രോഗങ്ങളും അകലുമെന്നാണ് വിശ്വാസം

ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷ കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം

02:തേൻ പ്രസാദം
 
തിരുച്ചിറപ്പള്ളിയിൽ വെക്കാളിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാൾ ക്ഷേത്രത്തിൽ വെള്ളിയാഴ്ച തോറും രാഹുകാലവേളയിൽ ദുർഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേർത്ത് അഭിഷേകം ചെയ്ത് ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കിൽ തടവുന്നു. തുടർച്ചയായി ഇങ്ങനെ ചെയ്താൽ സംസാരശേഷിയില്ലാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങുമത്രെ

03:പാവയ്ക്കായ പ്രസാദം

തമിഴ്നാട്ടിൽ പുതുക്കോട്ട ജില്ലയിലെ ആവുടയാർ ക്ഷേത്രത്തിലെ അർദ്ധയാമപൂജാവേളയിൽ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നൽകപ്പെടുന്നു. തുടർച്ചയായി നാല് ആഴ്ച ഇവിടെ ദർശനം നടത്തി മനസ്സുരുകി പ്രാർത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചു പോന്നാൽ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം

04:വിഷമുറി പ്രസാദം

ഏറെ പ്രസിദ്ധമാണ് ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം.മാന്ത്രിക ചെയ്വനകളാൽ ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടെത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലിൽ കലർത്തി ആവശ്യക്കാരെകൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ച ശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോൾ ഛർദ്ദിയുണ്ടാവുകയും വിഷം പുറത്ത് വരുമെന്നാണ് വിശ്വാസം

05:വലിയെണ്ണ പ്രസാദം

തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രസന്നിധിയിൽ ജീവിച്ചു പോന്ന അണക്കേഴത്ത് വലിയച്ഛൻ എന്നയാളുടെ സ്വപ്നത്തിൽ അയ്യപ്പൻ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയെണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞു കൊടുത്തുവത്രെ. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്റെ അടിസ്ഥാനത്തിൽ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം  അന്നേദിവസം നേദിച്ച ശർക്കരപായസത്തിൽ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം. ഓതറമലമ്പ്രദേശത്തുള്ള എൺപത്തിനാല്തരം പച്ചിലമൂലികകളും എണ്ണകളും ചേർത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കഠിനമായ പഥ്യവും നിർദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദ എണ്ണ നാവിലോ പല്ലിലോ തട്ടാതെ ശംഖുകൊണ്ട്തൊണ്ടയിൽ ഒഴിക്കുന്നതാണ് പതിവ്. ഏഴു ദിവസം ഇവിടെ താമസിച്ച് പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും നൽകുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേർത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വർജ്ജിക്കണം. മിഥുനം, കർക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുന്നത്. ഈ കാലമാണ് ഈ മരുന്ന് സേവിക്കാൻ ഉത്തമം. പൂർണ്ണ ഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ചാൽ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് ഭക്തവിശ്വാസം മാത്രമല്ല അനുഭവങ്ങളും

06:താൾകറിപ്രസാദം

ആലപ്പുഴ ജില്ലയിൽ മരുത്തോർവട്ടം ശ്രീ ധന്വന്തരിക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. താൾകറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തി ഉണ്ട്. സ്വാതിതിരുനാൾ താൾകറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കർക്കിടത്തിലെ കറുത്തവാവിൻ നാളിലാണ് ഈ താൾകറി നിവേദിക്കപ്പെടൂന്നത്. കാട്ടുചേമ്പിലതണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേർത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാട് കഴിഞ്ഞയുടൻ ഭക്തർക്ക് നേദ്യത്തോടൊപ്പം താൾകറിയും നൽകപ്പെടുന്നു

07: അടുക്കള പ്രസാദം

അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കളവിഭൂതിപ്രസാദമാണ്. വില്വമംഗലം സ്വാമിയാർക്ക് അടുക്കളയിൽ ദർശനം നൽകി അടുപ്പിലെ ചാമ്പൽ പ്രസാദമായി നൽകിയെന്നാണ് ചരിത്രം. ഈ വിഭൂതി ഭക്തിപൂർവ്വം ധരിച്ചാൽ ഹിസ്റ്റീരിയാ തുടങ്ങിയിട്ടുള്ള എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസവും അനുഭവവും.

08: നെയ്യ് പ്രസാദം

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന സരസ്വതിക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന വഴിപാട് സാരസ്വതം നെയ്യ്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്. 

09: ചന്ദനം പ്രസാദം

വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.

എന്തിന് ഗീത....?

എന്തിന് ഗീത....?

എല്ലാവരും പറയുന്നു ഗീത പഠിക്കൂന്ന്. നമുക്ക്  എന്തെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും അതിന് ഉത്തരം ഗീതയിൽ ഉണ്ട്. എന്നാൽ 700 ശ്ലോകങ്ങളും പഠിച്ചെടുക്കുക അല്പം പ്രയാസമാണ്. ഏത് പ്രതിസന്ധിയിലും ഉത്തരം തരുന്ന ഗീതാ ശ്ലോകങ്ങൾ പെട്ടന്ന് കണ്ടെത്താൻ  ഇത് വായിക്കു.

❓ നിങ്ങൾ എവിടെ നിന്ന് വന്നു?
അദ്ധ്യായം 15 ൽശ്ലോകം-7

❓ നിങ്ങൾ എന്ത്കൊണ്ട് പീഡനമനുഭവിക്കുന്നു ?
വായിക്കൂ അദ്ധ്യായം-15-ൽ 7

❓ ആരാണ് നിങ്ങളുടെ യാഥാർത്ഥ സുഹൃത്ത്? വായിക്കൂ അദ്ധ്യായം 5 ൽ 29.

❓ എങ്ങിനെ അദ്ദേഹത്തിങ്കലേക്കെത്താൻ സാധിക്കും?
വായിക്കൂ - അദ്ധ്യായം 18 ൽ 65.

അത് കൂടാതെ നിങ്ങളുടെ ജീവിതത്തിലുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരങ്ങൾ കാണാനായി  ചില  ശ്ലോകങ്ങൾ വായിക്കുക.

👉 ക്രോധം  തോന്നുമ്പോൾ
അദ്ധ്യായം 2ൽ 56 ,62, 63 & അദ്ധ്യായം-5ൽ26 &                അദ്ധ്യായം16-ൽ ശ്ലോകം1,3,21  വായിക്കുക.

👉 ആശയ കുഴപ്പത്തിലാകുമ്പോൾ
അദ്ധ്യായം 2-ൽ 7
അദ്ധ്യായം3-ൽ 2
അദ്ധ്യായം18-ൽ 61 വായിക്കുക.

👉 അസൂയ പിടികൂടുമ്പോൾ
അദ്ധ്യായം12 ൽ 13,14
അദ്ധ്യായം16-ൽ 19
അദ്ധ്യായം 18-ൽ 71 വായിക്കുക.

👉 ലക്ഷ്യബോധമില്ലായ്മ അനുഭവപ്പെടുമ്പോൾ
അദ്ധ്യായം 11-ൽ 33
അദ്ധ്യയം18-ൽ 48,78 വായിക്കുക.

👉 സമദർശനത്തിന് (സമഭാവനയ്ക്ക്)
അദ്ധ്യായം 5-ൽ18 ,19
അദ്ധ്യായം6-ൽ 32
അദ്ധ്യായം9 ൽ 29 വായിക്കുക.

👉 നിരാശ തോന്നുമ്പോൾ
അദ്ധ്യായം2-ൽ 3, 14
അദ്ധ്യായം5-ൽ 21 വായിക്കുക.

👉 പേടി തോന്നുമ്പോൾ
അദ്ധ്യായം 4-ൽ 10
അദ്ധ്യായം11-ൽ 50
അദ്ധ്യായം18-ൽ 30 വായിക്കുക.

👉 പാപചിന്ത  തോന്നുമ്പോൾ
അദ്ധ്യായം4-ൽ 36, 37
അദ്ധ്യായം5 ൽ 10
അദ്ധ്യായം9-ൽ 30
അദ്ധ്യായം10-ൽ 3
അദ്ധ്യായം14-ൽ 6
അദ്ധ്യായം 18-ൽ 66 വായിക്കുക.

👉 അത്യാഗ്രഹം  ബാധിക്കുമ്പോൾ
അദ്ധ്യയം 14-ൽ 17
അദ്ധ്യായം16-ൽ21
അദ്ധ്യായം17-ൽ 25 വായിക്കുക.

👉 അലസത  തോന്നുമ്പോൾ
അദ്ധ്യയം3-ൽ 8 ,20
അദ്ധ്യായം6-ൽ 16
അദ്ധ്യായം18-ൽ 39 വായിക്കുക.

👉 ഏകാന്തത  അനുഭവപ്പെടുമ്പോൾ                
അദ്ധ്യായം6-ൽ 30
അദ്ധ്യായം 9-ൽ 29
അദ്ധ്യായം13-ൽ16, 18 വായിക്കുക.

👉 പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ
അദ്ധ്യായം 4-ൽ 11
അദ്ധ്യായം9-ൽ 22 ,34
അദ്ധ്യായം18-ൽ 66 ,78 വായിക്കുക.

👉 ആസക്തി തോന്നുമ്പോൾ
അദ്ധ്യായം 3-ൽ 37, 41 ,43
അദ്ധ്യായം  5-ൽ 22
അദ്ധ്യായം 16-ൽ 21 വായിക്കുക.

👉 മറക്കാനും പൊറുക്കാനും
അദ്ധ്യായം 11 ൽ 44
അദ്ധ്യായം12-ൽ 13,14
അദ്ധ്യായം16 ൽ- 1, 3 വായിക്കുക.

👉 സ്വാഭിമാനത്തിനായി
അദ്ധ്യായം 16-ൽ 4, 13, 15
അദ്ധ്യായം 18-ൽ 26, 58

👉 സമാധാനത്തിനായി
അദ്ധ്യായം2-ൽ 66, 71
അദ്ധ്യായം 4-ൽ 39           
അദ്ധ്യയം5 ൽ- 29
അദ്ധ്യയം8-ൽ 28 വായിക്കുക.

👉 പ്രലോഭനങ്ങളിൽ  നിന്നൊഴിയാൻ
അദ്ധ്യായം 2-ൽ 60, 61, 70
അദ്ധ്യയം 7-ൽ 14 വായിക്കുക.

👉 മാനസിക നിയന്ത്രണത്തിന്
അദ്ധ്യായം 6-ൽ 5, 6, 26, 35 വായിക്കുക.

👉 ഇഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ വിഷമമകറ്റാനായി
അദ്ധ്യായം 2-ൽ 13, 20, 22, 25, 27 വായിക്കുക.

ഇനിയും അനേകം....
സ്വയം വായിച്ച് കണ്ടെത്താൻ നിങ്ങൾക്കാകും.
ഭഗവാന്റെ പ്രത്യക്ഷ രൂപമായ ഗീത സന്ദേശം എല്ലാവരും പഠിക്കട്ടെ.

ശിവം ശിവമയം സർവ്വസ്വം

ശിവം ശിവമയം സർവ്വസ്വം:

തുറന്ന നേത്രത്തിലെ ക്രോധത്തിൽ മാത്രമല്ല
അടഞ്ഞ നേത്രത്തിലെ ശാന്തിയിലും
"ഞാൻ" ഉണ്ട്..!!!

ഞാൻ ആണ് ജീവകേതു...
ബ്രഹ്മവും ഞാൻ തന്നെയാണ്...
സമ്പൂർണ്ണ ജഗത്ത് ആണ് ഞാൻ...
പരമാത്മാവാണ് ഞാൻ...
ഭയങ്കരനായ കാലനാണ് ഞാൻ...
ഞാൻ തന്നെയാണ് ഒരോ അണുനിമിഷവും...
ഞാൻ അമരനും ആകുന്നു...
കാളകൂടവിഷവും ഞാൻ തന്നെ...
അമൃതും ഞാൻ ആകുന്നു...
ഞാൻ മഹാപർവ്വതം ആകുന്നു...
സൂഷ്മമായ തൃണവും ഞാൻ തന്നെ...
നാരായണനും ഞാൻ ആകുന്നു...
ആകാശവും ഭൂമിയും ഞാൻ തന്നെ ആണ്...
ബന്ധനവും ഞാൻ തന്നെ...
മോചനവും ഞാൻ തന്നെ ആണ്...
ജ്ഞാനവും അജ്ഞാനവും ഞാൻ തന്നെ...
പ്രകാശവും അന്ധകാരവും ആണ് ഞാൻ...
ധർമ്മസങ്കടവും ഞാൻ ആകുന്നു...
സങ്കടമുക്തിയും ഞാൻ ആകുന്നു...
ശുഭകരവും ഞാൻ തന്നെ...
സമസ്ത അശുഭകരവും ഞാൻ ആകുന്നു...
എല്ലാ വ്യക്തികളുടെ മൃത്യുവിൻ ;, ഹേതുവും ഞാൻ തന്നെയാണ്.........
ഞാൻ.... ഞാൻ..... ഞാൻ.....

ഞാൻ തന്നെയാണ് " മഹാദേവൻ ".........!!

26 June 2019

പുഷ്പാഞ്ജലി - 8

പുഷ്പാഞ്ജലി - 8

മഹാ മൃത്യുഞ്ജയപുഷ്പാഞ്ജലി മഹത്വം

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയില്‍ നിന്നുമാണ് ലോകമറി ഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന്
മൃത്യോർമുക്ഷീയ മാമൃതാത്

എന്നതാണ് മൃത്യുഞ്ജയ മന്ത്രം

അര്‍ഥം
————
ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ ( വെള്ളരി എന്നും പാഠാന്തരം)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
(മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)
ജന്മ കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു പോകുന്നുവല്ലോ. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ഈ മന്ത്രം ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു ആയതിനാല്‍ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. രോഗ ശമനത്തിനും ആയുര്‍ദോഷ പരിഹാരത്തിനും ഉത്തമമാണ്.
ഗ്രഹപ്പിഴാ കാലങ്ങളില്‍ ജന്മ നക്ഷത്രം തോറും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് സര്‍വൈശ്വര്യപ്രദായകവും ദീര്‍ഘായുര്‍പ്രദവും രോഗ ദുരിതാദികള്‍ ഉള്ളവര്‍ നടത്തുന്നത് ആരോഗ്യ ദായകവും ആകുന്നു.

രോഗ ശമനത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും വളരെ ഫലപ്രദമായ വഴിപാടാണ് മൃത്യുന്ജയ പുഷ്പാഞ്ജലി. ദശാസന്ധികളിലും, രോഗദുരിതാദികള്‍ വരുമ്പോഴും, ഗ്രഹപ്പിഴാകാലങ്ങളിലും ശിവപ്രീതികരമായ മൃത്യുഞ്ജയ പുഷ്പാഞ്ജലി പേരും നാളും പറഞ്ഞ് പക്കപ്പിറന്നാള്‍ തോറും നടത്തുന്നത് വളരെ ഗുണകരമാണ്.


പുഷ്പാഞ്ജലി - 7

പുഷ്പാഞ്ജലി - 7

ഹിന്ദുമതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി.

ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാപുഷ്പാർച്ചന.

പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെപുഷ്പ – അഞ്ജലി എന്നീ വാക്കുകളിൽ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അർഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അർച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാൽ വിവക്ഷിക്കാവുന്നത്.

പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലുംപൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്.ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണു്.

“പത്രം പുഷ്പം ഫലം തോയം

യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ “.

(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26).

“ഏതൊരാളും ശുദ്ധമായആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്” എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം. ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം. എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വിവിധ ആരാധനാമൂർത്തികൾക്കു് അർപ്പിക്കുന്ന വിവിധ പുഷ്പാഞ്ജലികൾക്കു് ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ടെന്നു് പല ക്ഷേത്രവിശ്വാസികളും അവകാശപ്പെടുന്നു.

പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്.അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തിൽ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.

കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അർപ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾയഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു.

പുഷ്പാഞ്ജലി - 6

പുഷ്പാഞ്ജലി - 6

ഹിന്ദുമതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി.

ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാപുഷ്പാർച്ചന.

പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെപുഷ്പ – അഞ്ജലി എന്നീ വാക്കുകളിൽ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അർഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അർച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാൽ വിവക്ഷിക്കാവുന്നത്.

പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലുംപൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്.ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണു്.

“പത്രം പുഷ്പം ഫലം തോയം

യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ “.

(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26).

“ഏതൊരാളും ശുദ്ധമായആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്” എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം. ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം. എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വിവിധ ആരാധനാമൂർത്തികൾക്കു് അർപ്പിക്കുന്ന വിവിധ പുഷ്പാഞ്ജലികൾക്കു് ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ടെന്നു് പല ക്ഷേത്രവിശ്വാസികളും അവകാശപ്പെടുന്നു.

പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്.അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തിൽ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.

കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അർപ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾയഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു.

പുഷ്പാഞ്ജലി - 5

പുഷ്പാഞ്ജലി - 5

ആലിംഗന പുഷ്പാഞ്ജലി

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ രോഹിണി ആരാധന നാളിലെ ആലിംഗന പുഷ്പാഞ്ജലി നടന്നു. ദക്ഷയാഗ ഭൂമിയില്‍ കോപപരവേശനായ ശ്രീപരമേശ്വരന്റെ താപം ശമിപ്പിക്കുന്നതിന് വേണ്ടി മഹാവിഷ്ണു പരമേശ്വരനെ ആലിംഗനം ചെയ്യുന്നു എന്നാണ് ആലിംഗന പുഷ്പാഞ്ജലിയുടെ ഐതിഹ്യം.

കുറുമാത്തൂര്‍ ഇല്ലത്തെ മൂത്ത കാരണവര്‍ക്കാണ് ഈ ചടങ്ങു നിര്‍വ്വഹിക്കാനുളള അവകാശം. ആലിംഗന പുഷ്പാഞ്ജലിക്കായി കുറുമാത്തൂര്‍ നായ്ക്കന്‍ സ്ഥാനികള്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊട്ടിയൂര്‍ അമ്പലത്തിലേക്ക് ടാണ് രോഹിണി ആരാധന നാളിലെ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. കൊട്ടിയൂര്‍ കയ്യാലയിലെത്തിയ നമ്പൂതിരിയെ തേടന്‍ വാര്യര്‍ കൈവിളക്കിന്റെ അകമ്പടിയോടെ മണിത്തറയിലേക്കാനയിച്ചു. മണിത്തറയിലെത്തിയ അദ്ദേഹം. തുളസിക്കതിര്‍കൊണ്ട് സ്വയംഭൂ മൂടി. അഭിഷേകവും, പൂജയും കഴിഞ്ഞ ശേഷം സ്വയംഭൂവിനെ ആലിംഗനം ചെയ്തു. ഈ സമയത്ത് ഓച്ചറുടെ നേതൃത്വത്തില്‍ വിശേഷ വാദ്യങ്ങളുമുണ്ടായിരുന്നു. കരോത്ത് നായര്‍ കൊണ്ടുവന്ന പാലമൃത് അഭിഷേകം ചെയ്തുകൊണ്ടുളള ആരാധന പൂജ വൈകുന്നേരം നടന്നു. രോഹിണി ആരാധന നാളില്‍ ആയിരങ്ങളാണ് കൊട്ടിയൂരിലെത്തുന്നത്....

പുഷ്പാഞ്ജലി - 4

പുഷ്പാഞ്ജലി - 4

ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ “അര്‍ച്ചന-പുഷ്പാഞ്ജലി” എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്. അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം. കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു.

പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌. ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു. നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ. സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്. എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.

പുഷ്പാഞ്ജലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം. കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്. ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്.

അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം. പുഷ്പാഞ്ജലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം. അതിനു ശേഷം പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം. നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം. ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.

ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്. ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.

“മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും”

എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്. മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അർച്ചിക്കുക, ഒപ്പം “ഓം നമശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ:” മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക. കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്. പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു. അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല..