ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2024

കുജൻ്റെ 21 നാമങ്ങൾ

കുജൻ്റെ 21 നാമങ്ങൾ

നവഗ്രഹങ്ങളില്‍ ഋണകാരകനായ കുജനെ പ്രീതിപ്പെടുത്തി ഋണമുക്തനാകാനുള്ള പ്രാര്‍ത്ഥന ശൌനക കാരിക എന്ന ഗ്രന്ഥത്തില്‍ നിന്നും താഴെ ചേര്‍ക്കുന്നു. ഇതില്‍ ചൊവ്വയുടെ 21 പ്രധാന നാമങ്ങളാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

1. മംഗളന്‍
2. ഭൂമിപുത്രന്‍
3. ഋണഹര്‍ത്താവ്
4. ധനപ്രദന്‍
5. സ്ഥിരാസനന്‍
6. മഹാകായന്‍
7. സര്‍വകര്‍മാവരോധകന്‍
8. ലോഹിതന്‍
9. ലോഹിതാക്ഷന്‍
10. സാമഗകൃപാകരന്‍
11. ധരാത്മജന്‍
12. കുജന്‍
13. ഭൌമന്‍
14. ഭൂമിദന്‍
15. ഭൂമിനന്ദനന്‍
16. അംഗാരകന്‍
17. യമന്‍
18. സര്‍വരോഗഹരന്‍
19. വൃഷ്ടികര്‍ത്താവ്
20. വൃഷ്ടിഹര്‍ത്താവ്
21. സര്‍വകാമഫലപ്രദന്‍

രക്തമാല്യാംബരധരഃ ശക്തിശൂലഗദാധരഃ
ചതുർഭുജോ മേഷഗാമീ വരദഃ സ്യാദ്ധരാസുതഃ. 1.

ഏവം ധ്യാത്വാ സമഭ്യർച്യ രക്തഗന്ധാക്ഷതാദിഭിഃ
മംഗളോ ഭൂമിപുത്രശ്ച ഋണഹർത്താ ധനപ്രദഃ. 2.

സ്ഥിരാസനോ മഹാകായഃ സർവകർമാവരോധകഃ
ലോഹിതോ ലോഹിതാക്ഷശ്ച സാമഗാനാം കൃപാകരഃ. 3.

ധരാത്മജഃ കുജോ ഭൗമോ ഭൂമിദോ ഭൂമിനന്ദനഃ
അംഗാരകോ യമശ്ചൈവ സർവരോഗാപഹാരകഃ. 4.

വൃഷ്ടേഃ കർത്താ ച ഹർത്താ ച സർവകാമഫലപ്രദഃ
ഏതാനി കുജനാമാനി നിത്യം യഃ പ്രയതഃ പഠേത്. 5.

ഋണം ന ജായതേ തസ്യ ധനം യച്ഛതി വാഞ്ഛിതം
ഋണരേഖാ പ്രകർത്തവ്യാ അംഗാരേണ തദഗ്രതഃ 6

ഏകവിംശതിനാമാനി പഠിത്വാ തു തദന്തികേ
താശ്ച പ്രമാർജയേത്പശ്ചാദ്വാമപാദേന സംസ്മരൻ. 7

ഏവം കൃതേ ന സന്ദേഹ ഋണകർതാ ധനീ ഭവേത്
ഭൂമിപുത്രോ മഹാതേജാഃ സ്വേദോദ്ഭവഃ പിനാകിനഃ. 8.

ശ്രേയോഽർഥീ ത്വാം പ്രപന്നോഽസ്മി ഗൃഹാണാർഘ്യം നമോഽസ്തു തേ. 9.
ഇതി ശൗനകകാരികായാം ഋണമോചനവിധിഃ

പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും

പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും

വൃത്താകാരത്തിലുള്ള പറമ്പിൽ വീട് പണിതു പാർത്താൽ കടുത്ത ദാരിദ്ര്യമായിരിക്കും ഫലം. 

അർദ്ധചന്ദ്രാകാരത്തിലുള്ള പറമ്പിൽ വിട് പണിത് പാർത്താൽ ദുഖമായിരിക്കും ഫലം.

മൂന്നു, അഞ്ച്, ആറ് കോണുകളോടുകൂടിയ പറമ്പിൽ വിട്  പണിത് താമസിച്ചാൽ രാജഭീതിയും ധനക്ഷയവുമായിരിക്കും

മത്സ്യത്തിന്റെയോ ആമയുടെയോ പുറം പോലെ ഉയർന്നിരിക്കുന്ന പറമ്പിൽ വിട് പണിതു താമസിച്ചാൽ നാൽക്കാലിനാശമായിരിക്കും ഫലം.

മുറത്തിന്റെ ആകൃതിയിലുള്ള പറമ്പിൽ വിട് പണിതു പാർത്താൽ ഗൃഹവാസികൾക്ക് വാതരോഗം ഉണ്ടാകുമത്രെ.

കുടത്തിന്റെ ആകൃതിയിൽ പറമ്പിൽ വിട് പണിതു പാർത്താൽ കുഷ്ഠരോഗം പിടിപെടുന്നതാണത്രെ.

നാഗപ്രുഷ്ഠത്തിൽ ഗൃഹനിർമ്മാണം അശുഭകരം

കിഴക്ക്പടിഞ്ഞാറ് നീളത്തിൽ തെക്കുവടക്ക് വീതികുറഞ്ഞ ഭൂപ്രദേശത്തെ നാഗപുഷ്‌ടം എന്ന പേരിലറിയപ്പെടും. അതിൽ വിട് പണിതു പാർത്താൽ പുത്രനാശം, ധനനാശം, ഭാര്യാഹാനി, ദുർമരണം  ഇവയായിരിക്കും ഫലം.

എന്നാൽ തെക്കുവടക്ക് നീളത്തിലുള്ള പറമ്പിൽ വിട് നിർമ്മിച്ച് പാർക്കുന്നത് സർവ്വസിദ്ധിക്കും, നീളത്തിൽ മൂന്നിലൊന്ന് വീതി കുറഞ്ഞാൽ ധനാഗമനത്തിനും, ചതുരമായ ഭൂമി ബുദ്ധിവൃദ്ധിക്കും കാരണമാകും.

കണിക്കൊന്നയുടെ ഔഷധ ഗുണങ്ങൾ

കണിക്കൊന്നയുടെ ഔഷധ ഗുണങ്ങൾ 

വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം.  

കണിക്കൊന്നയാകമാനം ഔഷധമാണ്. ആയുർവേദത്തിൽ ഇപ്രകാരമാണ് ഗുണങ്ങൾ അടയാളപ്പെടുത്തുന്നത്. 

പട്ട, ഫലത്തിന്റെ മജ്‌ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാം.

കണിക്കൊന്നയുടെ ഔഷധഗുണം പ്രാചീന കാലത്തുതന്നെ അറിയപ്പെട്ടിരുന്നു. ശുശ്രുത - ചരക പൈതൃകങ്ങിലൊക്കെ ഈ സസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. കണിക്കൊന്നയിൽ വിരേചന ഗുണമാണ് മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ത്വക് രോഗങ്ങൾക്ക് കൺകണ്ട മരുന്നും. 
അതിനാൽ കണിക്കൊന്നയ്ക്ക് ശരീരകാന്തി വർധിപ്പിക്കാൻ കഴിയും. 

സോറിയാസിനെ ശമിപ്പിക്കാനുള്ള കഴിവും ഈ പൂവിനുണ്ട്. കോശതലങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ കണിക്കൊന്ന സഹായിക്കുന്നു. 

ഉണങ്ങാത്ത വ്രണങ്ങൾ, മുഴകൾ, വാതരക്‌തം, ആമവാതം, മഞ്ഞപ്പിത്തം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്‌ഥകളിൽ കണിക്കൊന്ന ഉപയോഗിക്കാറുണ്ട്. 

നീരിനെ വിലയിപ്പിക്കാനും കരൾ സംരക്ഷണത്തിനും വിഷജന്തുക്കളുടെ കടിയേറ്റുണ്ടാകുന്ന നീരും വേദനയും മാറാനും മരുന്നായി പ്രയോഗിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, ജ്വരം, കുഷ്‌ടം, പ്രമേഹം എന്നീ അവസ്ഥകളിലും കണിക്കൊന്ന ഫലവത്തായ ഔഷധമാകാറുണ്ട്

കണിക്കൊന്നയുടെ പാകമായ കായ്‌കൾ മണലിൽ ഒരാഴ്‌ച സൂക്ഷിച്ചെടുത്ത് വെയിലിൽ ഉണക്കി പൾപ്പെടുത്ത് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ച് വിരേചന ഔഷധമായി ഉപയോഗിക്കാമെന്ന് ചരക സംഹിതയിൽ കൽപ്പസ്‌ഥാനത്ത് പറയുന്നു.

 കൊന്നക്കായയുടെ കുരുകളഞ്ഞ് മാംസഭാഗം പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മലബന്ധം, അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്‌ക്ക് ഫലപ്രദമാണ്.

ഇല കഷായം വച്ച് കറിയുപ്പ് ചേർത്ത് കൊടുത്താൽ കന്നുകാലികളുടെ പനി ഭേദമാകും.

 കണിക്കൊന്നയുടെ പട്ടയ്‌ക്ക് വൈറസുകൾക്കും ബാക്‌ടീരിയയ്‌ക്കും ഫംഗസിനുമെതിരെ പൊരുതാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. 

തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. 

പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണത്രെ.

മലക്കെട്ട്

 കൊന്നയുടെ തോല്‍ ഇടിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ ചൂടാക്കി രാവിലെ കുടിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്

ചൊറിച്ചലിന്

 കൊന്നയുടെ ഇല ചതച്ചരച്ച് അതിന്റെ നീരെടുത്ത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. മുറിവുള്ള ഭാഗത്ത് പുരട്ടിയാലും ഗുണകരമാകും.

വാതരോഗം

വാത സംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്.
 
NB:- മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക.

കേരളത്തിലെ ക്ഷേത്രങ്ങളുടെ സംഖ്യ

കേരളത്തിലെ ക്ഷേത്രങ്ങളുടെ സംഖ്യ

കേരളത്തിലെ ക്ഷേത്രങ്ങളുടെ സംഖ്യ ശ്രീപരമേശ്വരൻ പാർവതീ ദേവിയോട് പറയുന്നത് താഴെ ചേർക്കുന്നു.

കന്യാഗോകർണ്ണയോർമദ്ധ്യേ ബില്വാദ്രേഃ പശ്ചിമാംബുധേഃ
ചതുർവിംശത്സഹസ്രാണി വിഷ്ണുക്ഷേത്രാണി സന്ത്യഹോ
അഷ്ടാദശസഹസ്രാണി ശിവക്ഷേത്രാണി പാർവതീ
വിനായകാലയന്ത്വഷ്ടസഹസ്രം ച പ്രകീർത്തിതം
സുബ്രഹ്മണ്യാലയം ദേവീ ഏകാദശസഹസ്രകം
സഹസ്രം ഭദ്രകാള്യാശ്ച ദുർഗായാസ്ത്രിസഹസ്രകം
ശാസ്തുരാലയസാഹസ്രം ഭൈരവശ്ച ശതാധികം
കൈരാതസ്യാലയം പഞ്ചശതം ശൃണു മമപ്രിയേ (മഹേശ്വരൻ)

കന്യാകുമാരിമുതൽ ഗോകർണ്ണം വരെ ബില്വാദ്രി മുതൽ പടിഞ്ഞാറേ കടൽ വരെ 24000 വിഷ്ണുക്ഷേത്രങ്ങളുണ്ട്.
18000 ശിവക്ഷേത്രങ്ങളുണ്ട്
8000 ഗണപതിക്ഷേത്രങ്ങളുണ്ട്
11000 സുബ്രഹ്മണ്യക്ഷേത്രങ്ങളുണ്ട്
1000 ഭദ്രകാളീക്ഷേത്രങ്ങളുണ്ട്
3000 ദുർഗാക്ഷേത്രങ്ങളുണ്ട്
1000 ശാസ്താക്ഷേത്രങ്ങളുണ്ട്
1100 ഭൈരവക്ഷേത്രങ്ങളുണ്ട്
500 കിരാതക്ഷേത്രങ്ങളുണ്ട്

വെറുതേയല്ല കേരളം ദൈവത്തിന്റെ സ്വന്തം നാടായത്...

വീടിന്റെ സ്ഥാനനിർണ്ണയം / ലക്ഷണങ്ങൾ

വീടിന്റെ സ്ഥാനനിർണ്ണയം / ലക്ഷണങ്ങൾ

ഒരു പറമ്പിൽ വീടിനുള്ള സ്ഥാനനിർണ്ണയത്തെപ്പറ്റി പറയാം. ഉദാഹരണമായി ഇരുപത് സെന്റ് പുരയിടത്തിൽ കിഴക്കോട്ട് ദർശനമാകുന്ന വീടിന് തെക്കും വടക്കും സമമാക്കി തെക്കോട്ട് ഗമനം വെച്ച് തെക്കുപടിഞ്ഞാറ് കുറ്റിയിൽ സ്ഥാനനിർണ്ണയം ചെയ്യാം. 

വടക്കോട്ട് ദർശനമാകുന്ന വീടിന് കിഴക്കുപടിഞ്ഞാറ് ദിക്കുകളിലെ ഗൃഹദൈർഘ്യം കഴിച്ച് ബാക്കി ഇരുഭാഗങ്ങളും സമമാക്കി കിഴക്കോട്ട് കണ്ട് അതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കുറ്റിയടിച്ച് പറമ്പിന്റെ കിടപ്പനുസരിച്ച് സ്ഥാനനിർണ്ണയം ചെയ്യാം.

ഗൃഹത്തിന് സ്ഥാനനിർണ്ണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

വീടിന് സ്ഥാനം നിർണ്ണയിക്കുമ്പോൾ ചരടുപോട്ടിയാൽ മൃത്യു വൈകാതെ സംഭവിക്കുമെന്ന് പറയണം.

സ്ഥാനത്ത് ഉറപ്പിക്കാനുള്ള സ്ഥാനകുറ്റിയുടെ കിഴക്കുദിക്കിലെക്കോ, ഈശകോണിലേക്കോ, വടക്കുദിക്കിലെക്കോ, വായുകോണിലേക്കോ ചുവടുഭാഗം ആയി കണ്ടാൽ മഹാരോഗമുണ്ടാകുമെന്ന് പറയണം.

വീട് പണിയുന്ന വ്യക്തിയെ സ്ഥാനനിർണ്ണയസമയത്തോ അതിനു മുൻപോ ദുഖിതനായി കണ്ടാൽ മരണഫലത്തെ പറയണം.

സ്ഥാനകുറ്റി ഏത് രാശിയെ ലക്ഷ്യമാക്കിയാണോ കിടക്കുന്നത് അത് ലഗ്നമായികണ്ട് ആ ഭൂമിയുടെ പുരാതനസ്ഥിതികളും തല്ക്കാലനിലകളും വരാനിരിക്കുന്ന കാര്യങ്ങളും പറയാം. 

സ്ഥാനകുറ്റിയുടെ ചുവടുഭാഗം വിപരീതമായാൽ രോഗവും, വായു അഗ്നി കോണുകളിലേക്കായാൽ മരണവും, വടക്ക് അഗ്രവും തെക്ക് ചുവടുമായാൽ വീടുപണി പൂർത്തിയാകാൻ കാലദൈർഘ്യവും

കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായാൽ താമസം കൂടാതെ വീടുപണി പൂർത്തിയാകുമെന്നും പറയാം. കന്നിരാശിയിലേക്ക് ചുവടുഭാഗവും ഈശകോണിലേക്ക് അഗ്രവുമായാൽ സുഖവുമായിരിക്കും

കുറ്റി ഉണക്കമരമായാൽ അശുഭവും പാലുള്ളതായാൽ ശുഭവും പുന്നമരമായാൽ ഏറെ ഉത്തമവുമാണ്. 

മുഴക്കോൽ

മുഴക്കോൽ

അടിസ്ഥാനം തച്ചുശാസ്ത്രത്തിന്റെ അളവാകുന്നു. പരമാനുവിൽ നിന്നാണ് അളവിന്റെ ഉത്ഭവം. മുഴക്കോലാണ് തച്ചുശാസ്ത്രത്തിന്റെ അളവിന്റെ മാനദണ്ഡം.

വാസ്തുശാസ്ത്രത്തിൽ മാനനിർണ്ണയത്തിന് അളവുകോലാണ് മുഴക്കോൽ. പരമാണുവിൽ നിന്നാണ് മുഴക്കോലിന്റെ ഉൽപ്പത്തി.

സൂര്യപ്രകാശത്തിന്റെ പാതയിൽ കാണുന്ന പൊടിപടലങ്ങളിൽ ഒരെണ്ണത്തിനെ മുപ്പത് ആയി ഭാഗിച്ചാൽ കിട്ടുന്ന ഒരു ഭാഗമാണ് ഒരു പരമാണു. യോഗികൾക്ക് മാത്രമേ പരമാണുവിനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവു.

ആ പരമാണു ക്രമേണ വർധിച്ച് യവമായും പിന്നെ അംഗുലമായും വിതസ്തിയായും പിന്നെ കോൽ ആയും ഒടുവിൽ ദണ്ഡു ആയും പരിണമിക്കുന്നു.

പരമാണുവിൽ നിന്ന് കണക്ക് മുഴക്കോലിലെത്താനുള്ള താഴെ പറയുന്നു.

8 പരമാണു = 1 ത്രസരേണു
64 പരമാണു = 1 രോമാഗ്രം
512 പരമാണു = 1 ലീക്ഷ
4096 പരമാണു = 1 യൂകം
32,768 പരമാണു = 1 യവം

അങ്ങിനെ എട്ട് യവം കൂടിയാൽ, അതായത് 2,62,144 പരമാണു കൂടിയാൽ ഒരു അംഗുലമായി. ഒരു വിതസ്തിയായി. രണ്ടു വിതസ്തി അത്തരം 12 അംഗുലം ചേർന്നാൽ = ഒരു കോൽ.

അതായത് 62,91,456 പരമാണു ചേർന്നാൽ ഒരു കോൽ ആയി. ഈ കോൽ ഗൃഹനിർമ്മാണത്തിനായി ഉപയോഗിക്കുന്ന മാനദണ്ഡം ആണ്.

അതിഥി പൂജ

അതിഥി പൂജ

"അതിഥി ദേവോ ഭവ" എന്നതാണ് ഭാരതീയ മുന്നറിയിപ്പില്ലാതെ ഭാവനത്തിലെത്തുന്ന വീക്ഷണം. അതിഥി ഈശ്വരനെപ്പോലെ പൂജനീയനാണ് എന്ന് പുരാണങ്ങൾ സൂചിപ്പിക്കുന്നു. ഒരു തിഥിയിൽ ആതിതെയഗൃഹത്തിൽ പാർക്കാത്തവൻ പതിഞ്ചു ദിവസത്തിനുള്ളിൽ വരാത്തവൻ നോക്കാതെ അധികം എന്നും വീണ്ടും എന്നും തിഥി ഗൃഹത്തിൽ ആഗതനായവൻ എന്നും "അതിഥി" എന്ന ശബ്ദത്തിന് അർത്ഥം കൽപ്പിക്കപ്പെടുന്നു. ഗൃഹസ്ഥന്റെ അതേ ഗ്രാമത്തിൽത്തന്നെ സ്ഥിരതാമസമുള്ളവനെ അതിഥിയാ യി പരിഗണിക്കാറില്ല. ഒരു രാത്രിയിൽ കൂടുതൽ അതിതേയ ഗൃഹത്തിൽ പാർക്കുന്നവനും അതിഥിയല്ല. "അതിഥിയും മീനും രണ്ട് ദിവസം കഴിഞ്ഞാൽ ചീഞ്ഞു തുടങ്ങും" എന്നൊരു പഴഞ്ചൊല്ലുതന്നെ ചിലയിടങ്ങളിൽ ഉണ്ട്.

അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സൽക്കരിക്കണമെന്നും ഗൃഹത്തിൽ നിന്നും നിരാശനായി മടക്കി അയക്കരുതെന്നും പുരാണങ്ങൾ അടിവരയിട്ടു സൂചിപ്പിച്ചിട്ടുണ്ട്. ഒരു അതിഥി ആരുടെ ഗൃഹത്തിൽ നിന്ന് നിരാശനായി മടങ്ങുന്നുവോ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങൾ ലഭിക്കുന്നു. ഗൃഹസ്ഥൻ്റെ പുണ്യങ്ങൾ അതിഥി കൊണ്ടു പോവുകയും ചെയ്യുന്നു. അതിഥിയെ യഥാവിധി സൽക്കരിക്കാതെ മടക്കി അയച്ചാൽ അത് ഗൃഹസ്ഥനു ദോഷമാണെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. ഭാരതീയ സംസ്കാരത്തിന്റെ ദീപ്തമായ മറ്റൊരു മുഖമാണ് ഇവിടെയും വെളിപ്പെടുന്നത്.