കമ്പരാമായണം കഥ
അദ്ധ്യായം :- 43
യുദ്ധകാണ്ഡം തുടർച്ച....
വാനരരാക്ഷസസേനകൾ പരസ്പരം സമരമാരംഭിച്ചു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ, നളൻ, നീലൻ , കുമുദൻ, വിവിദൻ ഇങ്ങനെയുളള വാനരപ്രവരന്മാർ , രാക്ഷസസൈന്യത്തലവന്മാരും മന്ത്രിമുഖ്യന്മാരുമായ പ്രസേനൻ, വജ്രനാസൻ , ധൂമ്രാക്ഷൻ, വക്രദംഷ്ട്രൻ , മഹാപാർശ്വൻ , വിരൂപാക്ഷൻ , നക്രവക്രൻ , തുടങ്ങിയവരോടേറ്റുമുട്ടി. രാക്ഷസസേനയുടെ പിൻമാറ്റം കണ്ടു കോപത്തോടെ ഇന്ദ്രജിത്ത് മുന്നോട്ട് കയറി .ഉടനെ മാരുതി രാവണിയുടെ മുന്നിൽ എത്തി.
മേഘനാദൻ പറഞ്ഞു മാരുതേ! നിന്നോടു നേരെ നിന്നൊന്നൂ പൊരുതണം. എന്റെ രണ്ടനുജന്മാരെ വധിച്ചത് നീയല്ലേ? മേഘനാദാ ! വീരകേസരിയായ നിന്നെ അടുത്ത് നിന്ന് ഒന്നു കണ്ടോട്ടേ.
ഇന്ദ്രിജിത്തിനോടടുത്ത ഹനുമാന് നേർക്ക് മേഘനാദൻ ബാണങ്ങളെയ്തു. അവ ഇടം കയ്യാൽ പിടിച്ചു വലംകൈയ്യാൽ മേഘനാദന് നേരെ തന്നെ എറിഞ്ഞു. ഹനുമാൻ ഇന്ദ്രജിത്തിന്റെ കയ്യിലിരുന്ന വില്ല് പിടിച്ചു വാങ്ങി അതുകൊണ്ട് ഇന്ദ്രജിത്തിന്റെ ശിരസ്സിൽ പ്രഹരിക്കാൻ ഓങ്ങി.
പെട്ടെന്ന് ലക്ഷമണൻ വിളിച്ചു പറഞ്ഞു അരുതരുത് നിങ്ങൾ സഹോദരന്മാരാണ്. രണ്ടു പേരും അത് കേട്ടു. പെട്ടെന്ന് ഇന്ദ്രജിത്ത് ഹനുമാനു നേർക്ക് കൈകൾ കൂപ്പി. ഹനുമാന്റെ വലതുകരം ഇന്ദ്രജിത്തിന്റെ ശിരസ്സിൽ ആശംസകമായും പതിഞ്ഞു. ശേഷം രണ്ടു പേരും പിന്മാറി മറഞ്ഞു.
വീണ്ടും മേഘനാദനും ലക്ഷ്മണനും യുദ്ധം ആരംഭിച്ചു. പരസ്പരം വീക്ഷണബാണങ്ങൾ പായിച്ചു. സത്യയുദ്ധം , കപടയുദ്ധം , മായയുദ്ധം എന്നു യുദ്ധം മൂന്നവിധം. ഇന്ദ്രജിത്ത് സത്യയുദ്ധത്തിൽ തനിക്ക് ജയിക്കാൻ കഴിയാതെ കപടയുദ്ധമാരംഭിച്ചു. അതിലും വിജയസാദ്ധ്യതയില്ലാതെ മായയുദ്ധത്തിന് തയ്യാറായി.
രാവാണി മായായുദ്ധത്തത്തിനായി ആകാശത്തു മറഞ്ഞത് കണ്ടു വിഭീഷണൻ ലക്ഷ്മണനോട് ഇപ്രകാരം പറഞ്ഞു. രാഷസന്മാർക്ക് രാത്രിയിലാണ് ശക്തി കൂടുക. അതിനാൽ നമുക്ക് ഇന്നത്തെ യുദ്ധം അവസാനിപ്പിക്കുക.. രാവണി യുദ്ധം അവസാനിപ്പിച്ചതല്ല എന്തോ കപടതന്ത്രത്തിന് ഒരുങ്ങുകയാണ് . അത് എന്തെന്നറിയണം. . അതുകൊണ്ട് മടങ്ങി പോകാൻ പറ്റുകയില്ല. അങ്ങ് പോയി സുഗ്രീവാദികൾക്കായി ഫലമൂലാദികൾ ശേഖരിക്കുക. വിഭീഷണൻ വനത്തിലേയ്ക്ക് പോയി.
രാമനും വിഭീഷണനും അടുത്തില്ല . ലക്ഷ്മണന്റെ വില്ല് അംഗദന്റെ കയ്യിൽ, തക്കം നോക്കി രാവണി നാഗാസ്ത്രം അഭിമന്ത്രിച്ച് ശത്രുസ്ഥാനത്തേയ്ക്ക് അയച്ചു. ആ അസ്ത്രപാശം ലക്ഷമണസുഗ്രീവാദികളെയും സർവ്വവാനരസേനയേയും ബന്ധിച്ച് അചേതനരാക്കി.
മേഘനാദൻ വിജയഭേരിമുഴക്കിക്കൊണ്ട് രാജധാനിയിലെത്തി അറിയിച്ചു. രാമവിഭീഷണന്മാരെയൊഴിച്ച് ബാക്കിയെല്ലാവരെയും ജയിച്ചു. നാളെ രാമനേയും വിഭീഷണനെയും വധിച്ചു വിജയം സമ്പൂർണ്ണമാക്കാം.. വിഭീഷണൻ ഫലപക്വാദികൾ ശേഖരിച്ച് വന്നപ്പോൾ യുദ്ധാങ്കണത്തിലെ ദയനീയസ്ഥിതി കണ്ടു അമ്പരന്നു പോയി. സങ്കടത്തോടെ വിഭീഷണൻ രാമദേവസന്നിധിലെത്തി. സത്യത്തെ ഉണർത്തിച്ചു. ശ്രീരാമൻ ആദ്യം ഒന്ന് കോപിക്കുകയും പിന്നീട് സങ്കടപ്പെടുകയും . ഉടനെ ശ്രീരാമൻ യുദ്ധക്കളത്തിലെത്തി. ആഗ്നേയാസ്ത്രത്താൽ ഇരുളകറ്റിക്കണ്ട ശ്രീരാമൻ അധീരനായി. അദ്ദേഹം വിലപിച്ചു. വിഭീഷണ! നിന്നെ വിശ്വസിക്കരുത് എന്ന് എല്ലാവരും പറഞ്ഞു. നീ നിന്റെ കപടതന്ത്രം നടപ്പാക്കി മിത്രദ്രോഹിയാണ്. അങ്ങനെ വിലപിച്ച ശ്രീരാമന്റെ വാക്കുകൾ കേട്ട് വിഭീഷണൻ ആകുലനായിത്തീർന്നു. എന്നിട്ട് എല്ലാം വിശദമായി പറഞ്ഞു.
ഗരുഢമന്ത്രത്താൽ വാനരന്മാർ സ്തുതിച്ചു. അതേസമയം ധ്യാനസ്മിതലോചനയായിരുന്ന രാമദേവൻ കണ്ണൊന്നു തുറന്നു. വലത്തേതൃക്കണ്ണിൽ നിന്നും ഒരു പ്രഭചക്രവാളത്തിലേയ്ക്ക് പുറപ്പെട്ടു. ആകാശപരപ്പിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. പക്ഷിസാമ്രട്ടായ ഗരുഡൻ ലങ്കയിലെ യുദ്ധഭൂമദ്ധ്യത്തിൽ വന്നെത്തി. ശ്രീരാമപാദങ്ങളെ നമസ്ക്കരിച്ച് നാഗപാശം കൊത്തിമുറിച്ചു കളഞ്ഞു. ഉറക്കമുണർന്നതുപോലെ ലക്ഷ്മണനും വാനരന്മാരും ഉണർന്നു. രാമപാദങ്ങളെ വണങ്ങി ഗരുഡൻ വൈകുണ്ഠത്തിലേയ്ക്ക് പറന്നു പോയി. ശ്രീരാമാദികളുടെ ഇംഗിതമറിഞ്ഞ് വിഭീഷണൻ നാഗാസ്ത്രപാശത്തെക്കുറിച്ച് പറയാൻ തുടങ്ങി.
പണ്ട് നാഗൻ എന്നൊരു സജ്ജനദ്രോഹിയായ അസുരൻ ഉണ്ടായിരുന്നു. ആ നീചനെ നശിപ്പിക്കാൻ ബ്രഹ്മദേവൻ ഉഗ്രതരമായ ഒരാഭിചാരം നടത്തി നാഗപാശം എന്ന ഉഗ്രഭൂതത്തെ ഉത്ഭവിപ്പിച്ചു. ആ ഭൂതത്തെ നാഗാസുരവധത്തിന് ഏർപ്പാടു ചെയ്തു. നാഗഭൂതം നാഗാസുരന്റെ അസുരപുരിയിലേയ്ക്ക് ചെന്ന് ഗോപുരത്തിനു മുകളിൽ കയറി ഹൂങ്കാരം മുഴക്കി. അത് കേട്ട് അസുരനാരികളുടെ ഗർഭം അലസുകയും ശിശുക്കൾ മരിക്കുകയും ചെയ്തു.
ഇതറിഞ്ഞ നാഗദൈത്യൻ വിരസേനനെന്ന സേനാനായകനെ അനേകം സൈന്യങ്ങളോടു കൂടി യുദ്ധതതിനയച്ചു. നാഗഭൂതം വീണ്ടും ഒരു ഹൂങ്കാരം മുഴക്കി .സൈനാധിപനും സൈന്യവും ഭസ്മമായി പോയി. യുദ്ധത്താനെത്തിയ സൈനികരെയെല്ലാം നാഗഭൂതം ഭകഷണമാക്കി.
ശേഷം നാഗനും നാഗഭൂതവുമായി ദ്വന്ദയുദ്ധം ആരംഭിച്ചു. അനേകവർഷത്തെ യുദ്ധത്തിന് ശേഷം ക്ഷീണിതനായ നാഗനോട് നാഗഭൂതം പറഞ്ഞു നീ നല്ലവനായി ജീവിക്കാമെങ്കിൽ നിന്നെ കൊല്ലാതെ വിടാം . നീയും എന്റെ വർഗ്ഗത്തിൽ പെട്ടവനാണെന്ന് തോന്നുന്നു. നാഗദൈത്യൻ അത് ആദരിച്ചില്ല. നാഗഭൂതം നാഗദൈത്യനെ വിഴുങ്ങി.ത്രിമൂർത്തികളുടെ സമീപമെത്തിയ നാഗഭൂതത്തെ അവർ അനുഗ്രഹിച്ചു. ശിവൻ നാഗഭൂതത്തെ കണ്ഠാഭരണങ്ങളിൽ പ്രധാനിയാക്കി.
കുറേക്കാലം കഴിഞ്ഞപ്പോൾ നാഗഭൂതത്തിന് പതിനാലുലോകവും ചുറ്റിക്കാണാൻ മോഹമുദിച്ചു. ഭഗവാനോട് അനുമതി വാങ്ങി. ഭഗവാൻ പറഞ്ഞു ശാല്മലദ്വീപിൽ മാത്രം പോകരുത്.
എല്ലാലോകവും ചുറ്റിക്കറങ്ങിയ നാഗഭൂതത്തിന് ശാല്മലദ്വീപിൽ എന്താണ് എന്ന് അറിയാൻ മോഹമായി. അവിടെ എത്തിയ നാഗഭൂതത്തെ നാഗങ്ങൾ ബഹുമാനിച്ചില്ല. കോപാന്ധനായ നാഗഭൂതത്തോട് നാഗങ്ങൾ ഞങ്ങൾക്ക് ഒരു ശത്രുവുണ്ട്. പക്ഷം തോറും അവന് ആഹാരം നല്കണം. ഇന്ന് അവൻ വരുന്നദിവസമാണ്. നിന്റെ കോപത്തെ നീ അവനോട് കാട്ടുക വിജയാച്ചാൽ നിന്നെ ഞങ്ങൾ രാജാവാക്കാം.
അപ്പോൾ അവിടെ എത്തിയ ഗരുഡനും നാഗഭൂതവുമായി യുദ്ധം ചെയ്തു. തോൽവിയറിഞ്ഞനാഗഭൂതം അവിടുന്നു അപ്രത്യക്ഷമായി ശിവനോട് അഭയം യാചിച്ചു അവിടെ എത്തി തന്റെ ശത്രുവിനെ വിട്ടുത്തരാൻ ആവശ്യപ്പെട്ടു. ഇനി ഒരിക്കൽ നിന്നയോ നിന്റെ ഭക്തന്മാരേയോ ബാധിച്ചാൽ അപ്പോൾ നീ അവനെ ശിക്ഷിച്ചു കൊളളുക.
തുടരും .....
No comments:
Post a Comment