ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 February 2023

ആചാരങ്ങളും അനുഷ്ടാനങ്ങളും

ആചാരങ്ങളും അനുഷ്ടാനങ്ങളും

ആചാരങ്ങളും അനുഷ്ടാനങ്ങളൂമെല്ലാം തലമുറകളായി കൈമാറിവന്ന പൈതൃക സമ്പത്തായി കരുതിപ്പോരുന്നു. ഫലപ്രാപ്തികണ്ടിട്ടുള്ള ആരാധന ക്രമേണ ആ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആചാരമായി തുടരുകയും പിന്നീട് മൂന്നു തലമുറയ്ക്കുമുകളിൽ ആചരിക്കുന്ന ഇത്തരം ആചാരങ്ങൾ അനുഷ്ടാനമായി മാറുന്നു. അപ്പോൾ ഇതിൽ പലതും യാതൊരു മതഗ്രന്ഥത്തിന്റെയും അടിസ്ഥാനമൊന്നുമുണ്ടാകണമെന്നില്ല. ഇതു കൊണ്ട് പലപുതുമതങ്ങളും ആരാധനാ ചടങ്ങുകളെ ഏകീകരിച്ച് ഒന്നാക്കി മാറ്റിയതും അത് തുടർന്നുകൊണ്ടിരിക്കുന്നതും. കാര്യം എന്തെക്കെയായാലും എങ്ങനെയാണ് ? ആരെയാണ്? ആരാധിക്കേണ്ടത് ആരുചെയ്യുന്നതണ് ശരി എന്നതിനുത്തരം സകല മതങ്ങളുടെയും മാതാവായ സനാതന ധർമ്മത്തിൽ വളരെ വ്യക്തമായ ധാരണകളുണ്ട്. സകലതും ശരിയാണെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെപ്പറയുന്നത്. എന്നാൽ ഈശ്വരപ്രീതി ലക്ഷ്യമാക്കിയുള്ള ഏതു കർമ്മത്തിലൂടെയായാലും അതിലെ ആത്മാർത്ഥതയുടെ അളവായിരിക്കും അതിന്റെ ഗുണഫലത്തിന്റെ അടിസ്ഥാനം. അരൂപിയായ ഭഗവാനെ ഏതു രൂപത്തിലും ഭാവത്തിലും അവരവരുടെ ഹിതത്തിനനസരിച്ച് വിളിക്കാം. എന്നാൽ ലോകത്തെ ഒരോ പ്രകൃതിശക്തിയേയും ദേവതകളായിക്കണ്ട് ഓരോ ലക്ഷ്യങ്ങൾ നേടാനായി അത്തരം ശക്തികളെ പ്രീതിപ്പെടുത്തുവാനായി അതാതിന്റെ വിധിപ്രകാരമുള്ളകർമ്മങ്ങൾ ചെയ്യുകയും അതിലൂടെ ആഗ്രഹസാഫല്യം സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം സകലദേവതകളേയും സ്വന്തം ശരീരത്തിലൊതുക്കിയിരിക്കുന്ന ഭഗവാനെ സംബന്ധിച്ചിടത്തോളം എല്ലാം ഭഗവാനിലേക്കു തന്നെയാണ് എത്തിയതും ഭഗവാൻ തന്നെയാണ് അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തതും. അപ്പോൾ ഭഗവത് പ്രീതിക്കായിചെയ്യുന്ന സകലകർമ്മങ്ങളും ഭഗവാൻ സ്വീകരിക്കുന്നു എന്നർത്ഥം. അതുകൊണ്ട് ആരൊക്കെ എങ്ങനെയൊക്കെ പ്രാർത്ഥിച്ചാലും അതെല്ലാം ഭഗവാന്റെ ഓരോ ഭാവത്തെത്തന്നെയാണെന്നും മനസ്സിലാക്കുകയും അതിനെ ബഹുമാനത്തോടെ കാണുകയും വേണം. എന്നാൽ ഭഗവാനെയറിഞ്ഞവൻ ഭഗവാനിലേക്കുള്ള അത്യന്തികമായ ലയനം തന്നെയാണെന്നും അതിൽ ഭൗതികസുഖങ്ങൾക്ക് ഒട്ടു സ്ഥാനമില്ലാത്തതാണെന്നും തിരിച്ചറിഞ്ഞ് വിവേകത്തോടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചുകണ്ടെത്തി പിന്തുടരുകയാണു വേണ്ടതു്. ഭൗതികമായി നേടുന്നതെല്ലാം നശ്വരങ്ങളും സംസാരബന്ധനങ്ങളുമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.

ഗായത്രീ സാക്ഷാത്കാരം

ഗായത്രീ സാക്ഷാത്കാരം:

പലരും കരുതിയിരിക്കുന്നത് ഗായത്രീമന്ത്രം ചൊല്ലിനടന്നാൽ ഉടനടി സൗഭാഗ്യങ്ങൾ  വന്നുചേരുമെന്നാണ്. വിശ്വാസമില്ലാതെ എന്തുചെയ്തീട്ടും കാര്യമില്ല. ഭക്തിയോടും വിശ്വാസത്തോടും ധ്യാനത്തിലും ജപത്തിലും ആത്മാർത്ഥാമായി ഏർപ്പെട്ടാൽ ഫലംപെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും.     

മന്ത്രങ്ങളുടെ മാതവായ ഗായത്രീമഹാമന്ത്രത്തോട് പൂർണ്ണമായും വിശ്വാസവും ഭക്തിയുമാണ് ആദ്യം വേണ്ടത്. ഗായത്രീമന്ത്രത്തിന്  തന്നെ രക്ഷിക്കുവാൻ കഴിയുമെന്നും ഇതിലെ ഓരോ അക്ഷരങ്ങളുടെ ശബ്ദശക്തിക്കും താൻ ആഗ്രഹിക്കുന്നതെന്തും നേടിതരാൻ കഴിയുമെന്നും ഉറച്ച വിശ്വാസം വേണം ഏതൊരു ഗുരുവാണോ തനിക്കു ഗായത്രി ഉപദേശിച്ചത് അദ്ദേഹം തന്റെ ഭൗതീകവും ആത്മീയവുമായ ഉയർച്ചയ്ക്കുവേണ്ടിയാണ് നൽകിയതെന്നുള്ള ഉറപ്പും ആവിശ്യമാണ്.

ഗായത്രി മന്ത്ര സൃഷ്ട്ടാവ് വിശ്വാമിത്രൻ ആവുന്നത് എങ്ങനെ...?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രേതാ യുഗത്തിലെ ഒരു രാജാവ് തപം ചെയ്ത് മഹർഷി ആയിത്തീർന്നത് അല്ലെ വിശ്വാമിത്രൻ...?
ഗായത്രി മന്ത്രം വേദത്തിൽ ഉള്ളതല്ലേ....? വിശ്വാമിത്രൻ ജനിക്കുന്നതിനും മുൻപ് അപ്പോൾ ഇത് എങ്ങിനെ ശരിയാകും...

ഋഗ്വേദം [മണ്ഡല 3.62.10], യജുർവേദം [36.3], സാമവേദം [1467] എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.

സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സവിതാവ് അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹം തന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

ഗായത്രീ മന്ത്രം - ഋഷി, ചന്ദസ്, ദേവത
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഋഷി, ചന്ദസ്, ദേവത എന്ന ഒരു ഋഗ്വേദീയ
സൂക്തത്തിനുമുണ്ട്, സൂക്തം
ചൊല്ലിത്തുടങ്ങുന്നതിനുമുമ്പ് ഇവ മൂന്നും പരമർശിക്കണം അല്ലേങ്കിൽ ഓർത്തു പ്രാണാമിക്കണം.

ആദി മന്ത്രവും ആദിസൂക്തവുമായ ഗായത്രീ മന്ത്രത്തിന്റെ
ഋഷി - വിശ്വമിത്രനും
ചന്ദസ് - ഗായത്രിയും
ദേവത - സവിതാവുമാണ്,

ഋഷിഃ വിശ്വമിത്രൻ:-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വേദമാതാവും ദേവമാതാവുമായ ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വമിത്രനാണ്, ഋഷിയെന്നാൽ മന്ത്രം ഏഴുതിയ വ്യക്തിയെന്ന് ധരിക്കരുത്. മാത്രമല്ല ആരാലും എഴുതപ്പെട്ടതുമല്ല, മറിച്ച് അത് അപൗരുഷേയമാണ്, ഒരു പുരുഷനാലും എഴുതപ്പെട്ടതല്ല എന്നർത്ഥം. ഋഷി എന്നാൽ മന്ത്രകർത്തവല്ല മന്ത്രദ്രഷ്ടാവാണ്, ചുരുക്കത്തിൽ കാലത്തെ കാണുന്നവൻ.

ഗായത്രീ മന്ത്രത്തിന്റെ ദ്രഷ്ടാവായ വിശ്വാമിത്രനെ കുറിച്ച്...

വിശ്വാമിത്രന്റെ വംശാവലി മാഹാവിഷ്ണുവിൽ നിന്നുമാണ് ആരംഭിക്കുന്നത്, അവ ക്രമമായി മഹാവിഷ്ണു - ബ്രഹ്മാവ് - അത്രി -ചന്ദ്രൻ - ബുധൻ - പുരൂരവസ് - വിജയൻ - ഹോത്രകൻ - ജ - പുരു - ബലാകൻ - അജകൻ - കുശൻ - കുശനാഭൻ - ഗാഥി - വിശ്വാമിത്രൻ എന്നിങ്ങനെയാണ്. ഗായത്രീ മന്ത്രത്തിന്റെ ഋഷി അഥവാ ദ്രഷ്ടാവ് എന്ന നിലയിൽ പ്രസിദ്ധനായ മഹർഷി വിശ്വമിത്രന്റെ ജീവിതകാലം രണ്ട് ഘട്ടങ്ങളായി തിരുച്ചുകാണാം.

ആദ്യത്തേത് ഗായത്രീമന്ത്രം കണ്ടെടുക്കപ്പെട്ടതിനുമുമ്പും. രണ്ടാമത്തേത് കണ്ടെടുക്കപ്പെട്ടതിനുശേഷം.

ഗായത്രീമന്ത്രത്തിന്റെ അപാരത ബോധത്തിലും ജീവിതത്തിലും ഉൾകൊണ്ടതിനു ശേഷമാണ് ദ്വേഷത്തിൽ നിന്നും കോപത്തിൽ നിന്നും അഹങ്കാരത്തിൽ നിന്നും ധാർഷ്ട്യത്തിൽ നിന്നുമൊക്കെ ഗാഥിപുത്രൻ കൈപിടിച്ചുയർത്തപ്പെട്ടത്.

ഒരിക്കൽ രാജസഹജമായ നായാട്ടിനായി പുറപ്പെട്ട ഗാഥിപുത്രനും സംഘവും വസിഷ്ഠന്റെ ആശ്രമത്തിലെത്തി. പ്രജാക്ഷമതൽപരനായ വിശ്വമിത്രനെയും അനുചര വൃന്ദത്തേയും മഹർഷി വസിഷ്ഠൻ ആദരവോടെ സ്വീകരിക്കുകയും ഭക്ഷണം നൽക്കുകയും ചെയ്തു. അതീവ രുചികരമായ ഭക്ഷണം എങ്ങനെയാണ് വളരെയെളുപ്പത്തിൽ ലഭ്യമാക്കിയതെന്ന ആകാംക്ഷനിറഞ്ഞ ചോദ്യം രാജാവിൽ നിന്നുയർന്നത് സ്വഭാവികം, ആവിശ്യപ്പെട്ടാൽ എന്തും ലഭ്യമാക്കുന്ന കാമധേനുവെന്ന വിശിഷ്ടഗോവിനെയാണ് വസിഷ്ഠൻ ആ സമയം വിശ്വാമിത്രന് കാട്ടികൊടുത്തത്. ഉടൻ ആ പശുവിനെ സ്വന്തമാക്കണമെന്ന ആഗ്രഹം രാജാവിന്റെ ഉള്ളിലുദിച്ചു. എന്നാൽ കാമധേനുവിനെ വിട്ടുനൽക്കാൻ വസിഷ്ഠൻ ഒരുക്കമായിരുന്നില്ല. തുടർന്ന് രാജകൽപന പ്രകാരം കാമധേനുവിനെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ രാജകിങ്കരന്മാർ ശ്രമിച്ചു എന്നാൽ ക്ഷോഭംകൊണ്ട ആ വിശിഷ്ട്ഗോവിൽ നിന്നും പുറത്തുവന്ന ശക്തിശാലികളായ ആയിരക്കണക്കിന് പടയാളികൾ വിശ്വമിത്ര സംഘത്തോടേറ്റുമുട്ടി. ആ യുദ്ധത്തിൽ വിശ്വാമിത്രന്റെ നൂറ് പുത്രന്മാരും കൂടി കൊല്ലപ്പെട്ടു. ഒടുവിൽ വസിഷ്ഠന്റെ ബ്രഹ്മതേജസ്സിനുമുന്നിൽ

അടിയറവുപറയേണ്ടിവന്ന രാജാവിനു നിരാശയായിട്ടാണ് മടങ്ങേണ്ടിവന്നത്, അതോടെ ക്ഷത്രീയ തേജസിനേക്കാൾ ബ്രഹ്മതേജസിനാണ് ശക്തിയെന്ന തിരിച്ചറിവ് വിശ്വാമിത്രനുണ്ടായി.

കൊട്ടരത്തിൽ തിരിച്ചെത്തിയ രാജ്യം ഉപേക്ഷിച്ച് തപസ്സിനായി വനത്തിലേക്ക് തിരിച്ചു. വർഷങ്ങളോളം കഠിന തപസ്സ് തുടരുന്നതിലിടയിലാണ്

വിശ്വവിജയത്തിനായി ആദിപരശക്തി ഉപദേശിച്ചതും സക്ഷാൽ ബ്രഹ്മാവ് സ്വീകരിച്ചതു മായ ഗായത്രീ മന്ത്രം ദർശ്ശിക്കാൻ ഇടയായത്. മഹാമന്ത്രത്തിന്റെ ദർശനത്തോടെ വിശ്വമിത്രൻ രാജർഷീപദത്തിലേക്ക് ഉയരുകയായിരുന്നു. ആത്മീകതലത്തിലും ഭൗതീകതലത്തിലും അദ്ദേഹം ഉയരൻ തുടങ്ങിയത് അപൂർവ്വമായ ഗായത്രീ ദർശനത്തോടെയാണ്.

ചന്ദസ്:- ഗായത്രി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അക്ഷരസംഘാതത്തിന്റെ സ്വരൂപമാണ് ചന്ദസ്, ചുരുക്കത്തിൽ അക്ഷരങ്ങളുടെ അളവാണ് ചന്ദസ് എന്നു പറയാം. വേദ സൂക്തങ്ങളുടെ ശരിയായ ഉച്ചാരണത്തിന് ചന്ദസ് അറിഞ്ഞിരിക്കണം, അങ്ങിനെ നോക്കുമ്പോൾ വേദമന്ത്രമായ ഗായത്രി ചൊല്ലാൻ മന്ത്രങ്ങളുടെ വൃത്തശാസ്ത്രമായ ചന്ദസ് അറിഞ്ഞ മതിയാകൂ. ഏതു മന്ത്രമായാലും അതിലെ ഒരോ വരികളിലും ഇത്ര അക്ഷരം വീതമാണെന്ന് പ്രത്യേകം മനസ്സിലാക്കണം. വരികൾ അഥവാ പാദങ്ങളിലെ അക്ഷരങ്ങൾക്ക് മാറ്റം വരുന്നതിനുസ്സരിച്ച് ചന്ദസും മാറികൊണ്ടിരിക്കും, ഗായത്രീ മന്ത്രത്തിന്റെ ചന്ദസ് ഗായത്രിയാണ് ഈ മന്ത്രത്തിന്റെ മൂന്ന് പാദങ്ങളിലായി ഇരുപത്തിനാല് അക്ഷരങ്ങളാണുള്ളത്, ഒരോ പാദത്തിലും എട്ടക്ഷരങ്ങൾ വീതം

ദേവതാ :- സവിതാവ്,
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മന്ത്രത്താൽ പറയപ്പെടുന്നതു തന്നെയാണ് ദേവത. ആരെ ഉദ്ദേശിച്ചാണോ മന്ത്രം ചൊല്ലുന്നത് അതായിരിക്കും ആ മന്ത്രത്തിന്റെ ദേവത. ഗായത്രീ മന്ത്രത്തിന്റെ ദേവത സവിതാവാണ്. സുവർണരഥത്തിൽ സഞ്ചരിക്കുന്ന ദേവതയാണ് സവിതാവ്, പലവിധവിശേഷങ്ങളാൽ നിറഞ്ഞുനിൽക്കുന്ന സവിതാവ് സ്വശോഭയാലാണ് സ്വർഗത്തേയും ഭൂമിയേയും അന്തരീക്ഷത്തെയും പ്രകാശമാനമാക്കുന്നത്. ഈ ദേവത തന്നെയാണ്. സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം. മനോഹരമായ കേശത്തോടുകൂടിയ സവിതാവ് കിഴക്കുനിന്നാണ് തന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റുദേവന്മാർ കൂടി അനുസരിക്കുന്ന സവിതാവ് സ്തോതാക്കളുടെ കർമ്മങ്ങളെ സംരക്ഷിക്കുന്നു, ഋഗ്വേദ സംഹിതയനുസരിച്ച് ഈ ദേവത സൂര്യനിൽ നിന്നും വ്യത്യസ്തമാണ്. സൂര്യനെകൂടി പ്രേരിപ്പിക്കുകയും, സൂര്യരശ്മികൾക്കൊപ്പം പ്രകാശിക്കുകയും ചെയ്യുന്ന ദേവതയാണ് സവിതാവ്.

ആദിയിൽ പ്രപഞ്ചത്തിൽ ഉയർന്നുവന്നതും ബ്രഹ്മാവ് സ്വീകരിച്ചതും പിന്നീട്  വിശ്വാമിത്ര മഹർഷി കണ്ടെടുത്തതുമായ ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിന്റെയും ശക്തിയിലൂടെ സാധകന്റെ ശരീരത്തിലെ മർമസ്ഥാനങ്ങൾ ഉണരുകയാണ്.  ഒപ്പം ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഊർജ്ജവൽക്കരിക്കപ്പെടുന്നു.  മന്ത്രധ്വനിയിൽ നിന്നുണ്ടാകുന്ന വിദ്യുത്തരംഗങ്ങൾ തലച്ചോറിനെ ഉദ്ദിപിപ്പിക്കുകയും ചെയ്യുന്നു.  അതോടെ സാധകൻ ഏതു മേഖലയിലാണോ നിലയുറപ്പിക്കുന്നത് ആ മേഖലയിൽ അതിപതിയായിത്തീരുന്നു.  എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു.  സംശയത്തോടും പരീക്ഷണ ബുദ്ധിയോടും ഗായത്രീമന്ത്രത്തെ സമീപിക്കരുത്,  അതു ഗുണകരമല്ല.  പരമാവധി യോഗ്യനായ ഒരു ഗുരുവിൽനിന്നു തന്നെ മന്ത്രം സ്വീകരിക്കാൻ ശ്രമിക്കുകയും വേണം . സംശത്തോടെ ആരും വൈദ്യുത കമ്പിയിൽ തൊട്ടുനോക്കാറില്ല.  അതാപത്താണെന്ന് ഏവർക്കും അറിയാം. അതുപോലെ സംശയത്തോടെ ആരും ഗായത്രിയെ സമീപിക്കരുത്.

പ്രഭാതത്തിൽ ഉണരുകയും പരിശുദ്ധിയോടെ മന്ത്രത്തെ സമീപിക്കുകയും ചെയ്ത് ചിട്ടയായജീവിതം നയിക്കുന്ന സാധകനെ സംബന്ധിച്ചിടത്തോളം ഗായത്രിമന്ത്രം കാമധേനുവാണ്, ചോദിക്കുന്നത് എന്തും കനിഞ്ഞനുഗ്രഹിക്കുന്ന ദിവ്യഗോവ് .  തന്റെയുള്ളിൽ ഒരു ദിവ്യശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതു കുടികൊള്ളുന്നത് മൂലാധാരസ്ഥാനത്താണെന്നുള്ള ബോധം സാധകനിൽഉണ്ടായിരിക്കണം.  ഗായതീമന്ത്രജപത്തിലൂടെ ആ ദിവ്യശക്തി ഉണർന്ന് ഓരോ ചക്രങ്ങളിലൂടെയും കടന്ന് സഹാസ്രാരത്തിലെത്തുമെന്ന ബോധവും ഉണ്ടായിരിക്കണം.  സമാധാനവും ശാന്തതയും കുളിർമയും നൽകികൊണ്ടാണ് ആ ദിവിശക്തി തന്റെയുള്ളിൽ വിഹരിക്കുന്നതെന്നും ഉള്ള ബോധവും അനിവാര്യമാണ്.  തനിക്കു വേണ്ടതും താൻ ആവിശ്യപ്പെടുന്നതും നൽകാൻ പോന്ന ഗായത്രീശക്തിയുടെ ഉജ്ജ്വല കിരണങ്ങൾ തനിക്കു ചുറ്റും പ്രകാശം പരത്തുന്നതായും സങ്കൽപിക്കണം.  യഥാവിധി മന്ത്രാനുഷ്ഠാനം ചെയ്താൽപിന്നെ സംഭവിക്കുന്നത്  മന്ത്രസാക്ഷാത്ക്കാരമായിരിക്കും.  ഇതിനു ഗുഢമർഗങ്ങളേതുമില്ല.  വിശ്വാസവും അതിലൂടെയുള്ള ധ്യാന ജപകർമങ്ങളും സങ്കൽപവും മാത്രം.     “ഭക്തിയോടെയും ആത്മാർത്ഥതയോടെയും ഗായത്രീമന്ത്രജപം തുടർന്നാൽ ലഭിക്കുന്നത് ആത്മമോക്ഷം തന്നെയായിരിക്കും"

ഗായത്രീജപം :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീമന്ത്രജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന് ഏകാഗ്രതലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീമന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി.   എങ്കിലും ഗായത്രീമന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെ ഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട്തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും.  ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധി നിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ.  മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീമന്ത്രത്തിന്റെ പ്രഭയാൽ തുടച്ചു നീക്കപ്പെടും. ബുദ്ധിയുണർന്ന്പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശജ്വാല അതീന്ദ്രീയസമാധാനം കൈവരുത്തും.
                                                                                         
ജപനിയമങ്ങൾ :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1 - അർത്ഥമറിഞ്ഞും സത്യം ഉൾകൊണ്ടും വേണം ഗായതീമന്ത്രം ചൊല്ലേണ്ടത്.

2 - മന്ത്രം ചൊല്ലാൻ ആരംഭിക്കുന്നതിന്നു മുമ്പ്ഋഷിയും, ഛന്ദസും, ദേവതയും സ്തുതിക്കപ്പെടണം.  
" വിശ്വാമിത്രഋഷിഃ
ഗായത്രീഛന്ദഃ
സവിതാദേവത" 

3 - ഋഷിവിശ്വാമിത്രനെ സങ്കൽപിച്ചാണ്പ്രണാമിക്കേണ്ടത്. 

4 - മന്ത്രത്തിനുമുമ്പ് ഗായത്രീ ദേവീരൂപത്തെയോ സവിതാവിനേയോ ഉള്ളിൽ പ്രതിഷ്ഠിക്കണം.

5 - മന്ത്രം താളാത്മകമായി വേണം ചൊല്ലേണ്ടത്. ഇത ഗുരുവിൽനിന്ന് സ്വീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം.

ജപപരിശീലനവഴികൾ :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1 -    വ്യക്തതയോടെയാണ്  മന്ത്രം ജപിക്കേണ്ടത്.  ഉറക്കെയും ജപിക്കാം.  ശരിയായ ഉച്ചാരണം ആരോഹണാവരോഹണങ്ങൾ,  വിരാമങ്ങൾ എന്നിവ  ശ്രദ്ധിക്കണം,    ഇതിനെ  വൈഖരീജപം എന്നുപറയും.     

2 -  നേർത്ത ശബ്ദത്തിലും മന്ത്രം    ജപിക്കാം  അപ്പോൾ നാവും ചുണ്ടും മാത്രമേ ചലിപ്പിക്കാവൂ.   ജപ സമയത്ത് മന്ത്രത്തിന്റെ അർത്ഥം സ്മരിക്കണം ഉപാംസുജപം എന്നാണ് ഇതിനു പറയുക.    

3 - മന്ത്രം മനസ്സിലും ആവർത്തിക്കാം എന്നാൽ മന്ത്രത്തിന്റെ കേന്ദ്രതത്വത്തിൽ മുഴുകിയിരിക്കണം.  ഈ സമയം ഹൃദയചക്രത്തിൽ മന്ത്രധ്വനി ശ്രവിക്കണം.   ഇതിനെ മധ്യമജപമെന്നുപറയുന്നു.   

4 -  ജപിക്കുമ്പോൾ മണിപൂരകചക്രത്തിൽ പൂവിതളിൽ എഴുതപ്പെട്ട രീതിയിൽ മന്ത്രരൂപങ്ങളെ ശബ്ദവികാസങ്ങൾ വിവിധ നിറങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നതായി സങ്കൽപിക്കണം. ഇങ്ങനെ മന്ത്രശബ്ദം ദർശിക്കുന്നതിനെ വശ്യന്തി എന്നുവിളിക്കും.   

5 - തുടർന്ന് തികഞ്ഞ നിശബ്ദതയിലേക്ക് പ്രവേശിക്കണം.  തുടക്കത്തിൽ ' ഓം'  എന്ന് മനസ്സിൽ ധ്യാനിക്കണം. പിന്നീട് ആത്മാവിന്റെ ശാന്തഗംഭിരമായ നിശബ്ദതയിൽ ലീനനായിരിക്കണം.  ഈ അവസ്ഥയെ പരായെന്നറിയപ്പെടുന്നു. 

പ്രഭാതത്തിലും സായഹ്നത്തിലും ജപം പരിശിലിക്കാം . നൂറ്റിയെട്ടു പ്രവിശ്യം    ജപിക്കുന്നവർക്ക്    അതിന്റെ   പ്രഭാവം    ഉടനുണ്ടകുമെന്നാണ് പറയുന്നത്.      ആത്മാർത്ഥമായും അർപണത്തോടെയും  ആയിരത്തൊട്ടു തവണ   ജപിക്കുന്നവരുടെ  ബോധതലം  ഒരു മണ്ഡലത്തിനുള്ളിൽ ഉണരും.   ആവർത്തിച്ചു മന്ത്രമുരുക്കഴിക്കുമ്പോൾ  മന്ത്രത്തിന്റെ  അർത്ഥത്തെ ധ്യാനിക്കുകയും മന്ത്രപ്രഭാവത്തിന്റെ   ദർശനത്തിനു   പ്രാർത്ഥിക്കുകയും     ചെയ്യണം.

ആറാട്ടുപുഴ വേലായുധപണിക്കർ

ആറാട്ടുപുഴ വേലായുധപണിക്കർ

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധപണിക്കർ, കേരളത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോപങ്ങൾക്ക് തുടക്കം കുറിച്ചത് പണിക്കർ ആണ്, ഈഴവരാദി അധ:കൃത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതി വിജയം വരിച്ച പണിക്കരെ കേരള സ്വാതന്ത്രസമരചരിത്രത്തിൽ നിന്ന് മന:പൂർവ്വം ഒഴിവാക്കിയതായി കാണാം.

കേരളത്തിൽ അയിത്തത്തിനെതിരെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്ത് അവകാശങ്ങൾ നേടിയെടുത്ത കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനും ആണ് ആറാട്ടുപുഴ വേലായുധ പണിക്കർ, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പിന്നീട് ശ്രീ നാരായണ ഗുരു, അയ്യൻകാളി തുടങ്ങി നവോത്ഥാന നായകൻമാർ ഉണ്ടായത്, എന്നാൽ ഇന്ന് കേരളത്തിൽ മാത്രം ഉള്ള ഒരു പ്രത്യേകരാഷ്ടീയപാർട്ടീ കേരളത്തിലെ മൊത്തം നവോത്ഥാനസമരങ്ങളുടെ കുത്തകവകാശവാദവും പിതൃത്വവും ഏറ്റെടുത്ത് പുതിയ തലമുറയെ പറ്റിച്ച് വഴിതെറ്റിക്കുന്നത് കാണാം..
"നുണ പറയുന്നവരെ തിരിച്ചറിയുക.''

1825 ൽ ആലപ്പുഴ ജില്ലയിലെ മംഗലത്ത് ദേശത്ത് കല്ലിശ്ശേരി എന്ന ഈഴവ കുടുംബത്തിലാണ് പണിക്കരുടെ ജനനം, അന്ന്തിരുവിതാംകൂറിൽ ആലമൂട്ടിൽ ചാന്നാർ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടഭൂമി ഉണ്ടായിരുന്ന കുടുംബക്കാരാണ് കല്ലിശ്ശേരി വീട്, കായംകുളം പുതുപ്പള്ളി വാരണപ്പള്ളിയിലെ ആയോധന കളരിയിലാണ് പണിക്കർ കളരി അഭ്യസിച്ചത്, കളരിയാശാൻ്റെ മകളായ വെളുമ്പിയെ വിവാഹം കഴിക്കുകയും ചെയ്തു,

ഇരിങ്ങാലക്കുടയിൽ നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തരണനല്ലൂർ നമ്പൂതിരിയെ കായംകുളം കായലിൽ വെച്ച് കൊള്ളക്കാർ ആക്രമിച്ച് സ്വർണ്ണവും രത്നങ്ങളും കവർന്നു, ഇതറിഞ്ഞ് എത്തിയ പണിക്കർ കൊള്ളക്കാരെ കീഴ്പ്പെടുത്തി സ്വർണ്ണങ്ങൾ വീണ്ടെടുത്ത് തിരുമേനിയെ ഏല്പിച്ചു, കൊള്ളക്കാരെ തുരത്തിയ പണിക്കർക്ക് ആയില്യം തിരുനാൾ മഹാരാജാവ് പട്ടുംവളയും വീരശൃംഗലയും 'പണിക്കർ ' സ്ഥാനനാമവും നല്കി ആദരിച്ചു, തിരുവിതാംകൂറിൽ പണിക്കർ സ്ഥാനം ലഭിക്കുന്ന ആദ്യത്തെ കീഴ്ജാതിക്കാരനാണ് വേലായുധ പണിക്കർ.

പണിക്കർ നയിച്ച സമരങ്ങൾ:

1) ശിവപ്രതിഷ്ഠ (1852) :
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിശ്വബ്രാഹ്മണവേഷത്തിൽതാമസിച്ച് തച്ചുശാസ്ത്രവും വാസ്തു ശാസ്ത്രവും പഠിച്ചെടുത്ത അദ്ദേഹം 1852 ൽ കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് അവർണർക്കായിശിവക്ഷേത്രം നിർമ്മിച്ചു, (1888 ൽ ശ്രി നാരായണഗുരു അരുവിപുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിലും 36 വർഷം മുമ്പാണ് ഇത് നടന്നത്, )

2) കർഷകസമരം (1866) :
1866 ൽ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കർഷക സമരം നയിച്ചത് വേലായുധ പണിക്കരാണ്

3) മുക്കുത്തി സമരം (1860) :
ഉന്നതകുലജാതസ്ത്രികൾക്ക് മാത്രം മുക്കുത്തി ധരിക്കാൻ അവകാശം ഉണ്ടായിരുന്ന അക്കാലത്ത് പന്തളം ചന്തയിൽ മുക്കുത്തി ധരിച്ച് എത്തിയ ഒരു ഈഴവസ്ത്രിയുടെ മൂക്ക് പ്രമാണിമാർ ഛേദിച്ചു,ഇതറിഞ്ഞ പണിക്കർ ഒരു കൂട നിറയെ മുക്കുത്തിയുമായി വന്ന് എല്ലാ സ്ത്രികൾക്കും വിതരണം ചെയ്തു, ഇതാണ് മുക്കുത്തി സമരം എന്നറിയപ്പെടുന്നത്,

4) അച്ചിപ്പുടവ സമരം (1859):
മുട്ടിന് താഴെക്ക് വസ്ത്രം നീട്ടി ഉടുക്കാൻ അവകാശം ഇല്ലാതിരുന്ന ഈഴവരാദിഅധകൃത വിഭാഗസ്ത്രികളെ കാൽപാദം തൊടും വരെ മുണ്ടുടുപ്പിച്ച് പണിക്കർ പാടവരമ്പിലൂടെ നിരനിരയായി നടത്തിച്ചു, ഇതാണ് അച്ചിപ്പുടവ സമരം എന്നറിയപ്പെടുന്നത്

5 ) ഏത്താപ്പു സമരം (1859):
തുണി ഉപയോഗിച്ച് മാറ് മറച്ച് നടക്കാൻ അവകാശമില്ലാതിരുന്ന അധകൃത വിഭാഗസ്ത്രികളുടെ അവകാശത്തിനായി പണിക്കർ നടത്തിയ സമരമാണ് എത്താപ്പു സമരം

6) വഴിനടക്കൽ സമരം (1867):
രാജാക്കൻമാരും നാടുവാഴി കളുംവരുന്ന വഴിയിൽ കീഴ്ജാതിക്കാർക്ക് നടക്കാൻ അവകാശം ഇല്ലായിരുന്നു, ഇടപ്പളളി രാജാവ് വരുന്ന വഴിക്ക് എതിരെ 'ഹോയ് ഹോയ് വിളിച്ച് പണിക്കർ വഴി നടക്കൽ സമരം നടത്തി,

7) കഥകളിയോഗം (1862) :
അക്കാലത്ത് ഉന്നതകുലജാതർക്ക്മാത്രം അവകാശം ഉണ്ടായിരുന്ന കഥകളി വേലായുധ പണിക്കർ അഭ്യസിച്ചു, കഥകളി പഠിച്ച ആദ്യ കീഴ്ജാതിക്കാരനാണ് പണിക്കർ ,1862 ൽ ഈഴവരെയും പുലയരെയും ചേർത്ത് കഥകളിയോഗം സ്ഥാപിച്ചു,


(കടപ്പാട്: കെ വാസുദേവൻ രചിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുസ്തകം)

കുറൂളിചെക്കോൻ

കുറൂളിചെക്കോൻ 

മലബാറിലെ റോബിൻഹുഡ് എന്നും കടത്തനാടൻ സിംഹം എന്നും അറിയപ്പെടുന്ന കുറൂളിചെക്കോൻ്റെ കഥ കേരളത്തിൽ അധികമാർക്കും അറിയാത്ത ചരിത്രമാണ്, ഭൂപ്രമാണിമാരുടെ അന്യായത്തിനെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചേക്കോൻ, കായംകുളം കൊച്ചുണ്ണിയുടെ കഥ കേരളം മുഴുവൻ നിറഞ്ഞ് നില്ക്കുമ്പോൾ നൻമയുള്ള കള്ളനെന്ന് വാഴ്ത്തുമ്പോൾ അതിനെക്കാളേറെ മഹത്വവും പാവങ്ങളുടെ ആശ്രയവുമായ എല്ലാം തികഞ്ഞ കളരി അഭ്യാസി കൂടിയായ കുറൂളിചെക്കോൻ്റെ കഥ മറയ്ക്കപ്പെട്ടിരിക്കുന്നതായി കാണാം, ആറാട്ടുപുഴ വേലായുധ പണിക്കരെ കേരള നവോത്ഥാന ചരിത്ര പുസ്തകത്തിൽ നിന്ന് മന:പൂർവ്വം ഇത്രെയും നാളും മാറ്റി നിർത്തിയപ്പോലെ കുറൂളിചെക്കോനെയും ചരിത്രകാരൻമാർ ഇരുട്ടത്ത് നിർത്തിയതായി കാണാം,
" ക്ഷേത്രങ്ങൾ കൊള്ളയടിച്ച കൊച്ചുണ്ണിയെ മഹത്വൽക്കരിക്കുന്നവർ യഥാർത്ഥനായകനായ കുറൂളിയെ മന:പൂർവ്വം ഒളിപ്പിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതായി കാണാം"

കുറൂളിചെക്കോൻ്റെ യഥാർത്ഥ നാമം വാണിയകുറുവള്ളികുഞ്ഞി ചെക്കോൻ എന്നാണ്, കോഴികോട് ജില്ലയിലെ വെള്ളിയോട് ദേശത്ത് വാണിമേലിലെ ഇടത്തരം തീയർ കൂടുംബമായ ചടയച്ചം കണ്ടിവീട്ടിൽ ഒണക്കൻ - മന്ദി ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1861 മാർച്ച് 12 ന് ചെക്കോൻ ജനിച്ചു, 
ചാമൻ, കുനിചെക്കോൻ എന്നി രണ്ട് സഹോദരൻമാർ, ഭാര്യയുടെ പേര് മാതുവും, മകൻ കണ്ണനുമാണ്.

വാണിമേലിലെ കിടങ്ങോത്ത് കളരിയിൽ നിന്ന് ആയുധവിദ്യ പഠിച്ച അദ്ദേഹത്തെ നേരിടാൻ അന്ന് ആ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല, കൂടാതെ ചൂണ്ടുവിരൽപ്രയോഗവും കൺകെട്ട് വിദ്യയും അഭ്യസിച്ചിട്ടുള്ള കുറൂളിചേകോനെ എത്ര പേര് വന്നാലും പരാജയപ്പെടുത്തുക അസാധ്യമായിരുന്നു,

കള്ള് ചെത്ത് തൊഴിലാളിയായ അച്ചൻ ഒണക്കന് 'പാട്ടഭൂമിയിൽ നെൽകൃഷിയും ഉണ്ടായിരുന്നു, പക്ഷെ വീട്ടിൽ എപ്പോഴും ദാരിദ്രം തന്നെ, വിളവെടുപ്പ് നടന്നാൽ മൂന്നിൽ രണ്ട് ഭാഗം നാടുവാഴിക്കും ഒരു ഭാഗം മാത്രം കൃഷിക്കാരനും, കൃഷി ചെയ്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങളിലും ഇത് തന്നെ സ്ഥിതി, കാലത്ത് തൊട്ട് അന്തി വരെ കഷ്ടപ്പെട്ട് പാടത്ത് പണിയെടുത്തിട്ടും വീട്ടിൽ ദാരിദ്രം തന്നെ, എന്ത് വിളവെടുപ്പ് നടന്നാലും അതിൽ ഭൂരിഭാഗം നാടുവാഴിക്ക് പോകുകയും മിച്ചം വരുന്നതു കൊണ്ടുള്ള ഉപജീവനവും, ഭൂപ്രമാണിമാരുടെ ഇത്തരം അന്യായത്തിനെതിരെ ചെക്കോൻ ആ പ്രദേശത്തെ തിയ്യ, കുറിച്യർ സമുദായങ്ങളിലെ യുവാക്കളെ സംഘടിപ്പിച്ച് പ്രക്ഷോപം നടത്തി, പാവപ്പെട്ടവരുടെയും ആദിവാസികളുടെയും ഉറ്റ തോഴനും ആരാധ്യപുരുഷനുമായി മാറിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കടത്തനാട്ട് രാജാവിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും കണ്ണിലെ കരടായി മാറി, കടത്തനാട് രാജാവിന് നികുതി പിരിക്കാൻ അവകാശം ഇല്ലായിരുന്ന വെള്ളിയോട് ദേശത്ത് ബ്രിട്ടിഷുകാരുടെ സഹായത്തോടെ രാജാവ് നികുതി പിരിക്കാൻ ആരംഭിച്ചത് ചേകോൻ ചോദ്യം ചെയ്തു, ഇതും ശത്രുതയ്ക്ക് കാരണമായി, 

രാജാവിൻ്റെ അധീനതയിൽ ഉണ്ടായിരുന്ന പാച്ചപാലംപൊയിൽ (പാനോംമല) കൈയേറി ചെക്കോനും സംഘവും കൃഷിയിറക്കി, വിളവ് പാവങ്ങൾക്ക് വീതിച്ച് നല്കി, കൊല്ലിനും കൊലയ്ക്കും അധികാരമുള്ള നാടുവാഴിതമ്പുരാക്കൻമാർ ഭരിച്ചിരുന്ന കാലത്താണ് അവരുടെ ഭൂമി പിടിച്ചെടുത്ത് ചെക്കോൻ ഈ ധീരകൃത്യം ചെയ്തത്, ഇതോടെ കൂടി എല്ലാ ഭൂപ്രമാണിമാരും രാജാവും കൂടി ചെക്കോനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാൻ ഗൂഢാലോചന നടത്തി, രാജാവിനെ വെല്ലുവിളിച്ച് ജീവിക്കുന്ന അഭ്യാസിയായ ചേകോനെ വകവരുത്തുവാൻ ഇവർകച്ചകെട്ടി, വാടക കൊലയാളികളെ നിരന്തരം അയച്ചിട്ടും പരാജയപ്പെട്ടു,

വിലങ്ങാടൻ മലയിലെ നാല്പത്തോളം വരുന്ന കുറിച്യർ യോദ്ധാക്കളും അത്ര തന്നെ തീയർ പോരാളികളും ചേകോൻ്റെ സംഘത്തിലുണ്ടായിരുന്നു, കുറിച്യ സംഘത്തിൻ്റെ നേതാവ് തേനിയെടൻ കുഞ്ഞനായിരുന്നു, സംഘത്തിലെ മറ്റ് പ്രധാനികൾ വേലിയേരി ചന്തു, കുങ്കൻ എന്നിവരാണ്, കൊള്ളസംഘം എന്നാണ് പ്രമാണിമാർ ഈ സംഘത്തെ വിളിച്ചത്,

വധശ്രമങ്ങൾ പരാജയപ്പെട്ടതോടെ അധികാരിവർഗ്ഗം ചെകോനെതിരെനാട്ടിൽ നടക്കുന്ന മോഷണകുറ്റങ്ങൾ ചുമത്തി കള്ളകേസ് കൊടുത്തു, ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു,
 മജിസ്ട്രേറ്റ് അദ്ദേഹത്തെ12 വർഷം തടവുശിക്ഷക്ക് വിധിച്ചു,

അഭ്യാസിയായ അദ്ദേഹം ജയിൽ ചാടി, വാണിമേൽ പുഴ നീന്തി കടന്ന് ഒരു ക്കാവിൽ എത്തിച്ചേർന്നു, അവിടെ ഒരു കാരണവർ വിളക്ക് തെളിയിക്കുകയായിരുന്നു, ഇത്രയും ആഴമേറിയ പുഴ നീന്തി വരുന്ന ചേകോനെ അത്ഭുതത്തോടെ കാരണവർ വീക്ഷിച്ചു,
ഇത് ഏത് കാവാണന്ന് ചെക്കോൻ ചോദിച്ചപ്പോൾ "കുറൂളിക്കാവാണന്നും സ്വത്ത് തർക്കം മൂലവും അടിപിടി കാരണവും ഇവിടെ ഉത്സവം നടക്കുന്നില്ലന്നും അതുകൊണ്ട് തന്നെ നാട്ടിൽ കുറെ അനിഷ്ടങ്ങൾ നടുക്കുന്നു എന്നും കാരണവർ മറുപടി പറഞ്ഞു, "

ഉത്സവം ഞാൻ നടത്തി കാണിക്കാമെന്ന് ചെക്കോൻ വാക്കു നൽകുന്നു,
അങ്ങനെ കുഞ്ഞിചേൻ്റെ കാവലിൽ കുറൂളിക്കാവിൽ വർഷങ്ങൾക്ക് ശേഷം ഉത്സവം നടന്നു, കുറൂളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ട് കുഞ്ഞിചേകോൻ "കുറൂളിചെക്കോൻ ' എന്നറിയപ്പെട്ടു, (വടകരയിൽ നിന്ന് തലശേരിക്ക് പോകുന്ന വഴിയിൽ പെരിങ്ങത്തൂർ പുഴയ്ക്ക് അക്കരെ കടവത്തൂരിൽ ആണ് കുറൂളികാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് )

പിന്നീട് ചേകോനും സംഘവും ജൻമിമാരുടെ പത്തായങ്ങളും മറ്റും കൊള്ളയടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്തു, അദ്ദേഹത്തെ കൊണ്ട് പൊറുതിമുട്ടിയ ഭൂപ്രമാണിമാർ പിടിക്കാനായി നാടു മുഴുവനും ആളുകളെ ഏർപ്പാടാക്കി, പിടിച്ച് കൊടുക്കുന്നവർക്ക് വലിയ സമ്മാനതുകയും പ്രഖ്യാപിച്ചു,

പാനോംമല, ചിറ്റാരിമല, അടച്ചിപ്പാറ, വിലങ്ങാൻമല എന്നി നിരവധി മലകളിൽ അദ്ദേഹം ഒളിവിൽ താമസിച്ചു, അപ്പോഴല്ലാം അദ്ദേഹം വേഷം മാറി നാട്ടിലൂടെ സഞ്ചരിക്കുകയും പല കാര്യങ്ങളും ചെയ്ത് അത്ഭുതപെടുത്തിയിട്ടുണ്ട് ജനങ്ങളെ,

ഒരു ദിവസം അദ്ദേഹം ചടയച്ചം കണ്ടികുടംബവീട്ടിൽ വന്നു, ഇത് മണത്തറിഞ്ഞ പോലിസ് വീടിന് ചുറ്റും വളഞ്ഞു, കതക് തട്ടിയ പോലിസുകാരോട് അമ്മ മന്ദി പറഞ്ഞു, " മാസം തികഞ്ഞ പെണ്ണെരുത്തിയുണ്ട് അകത്ത്, അവളെ ഒന്ന് പുറത്തേക്ക് കൊണ്ടു പോയീട്ട് വീടിനകത്ത് കയറിയാൽ മതി"

വെള്ള തുണികൊണ്ട് തല മറച്ച് ഗർഭിണിയെ അമ്മ അവിടെ നിന്ന് പതുക്കെ പതുക്കെ പുറത്തേക്ക് കൊണ്ടു പോയി...

അകത്ത് കയറിയ പോലീസിന് ചേകോൻ്റെ പൊടി പോലും കാണാൻ കഴിഞ്ഞില്ല,

ഗർഭിണി വേഷത്തിൽ അവിടെ നിന്ന് പുറത്ത് പോയത് ചേകോൻ ആയിരുന്നു,

കുറൂളിചേകോൻ്റെ വീരസാഹസികകഥകൾ കേട്ടറിഞ്ഞവടകര മജിസ്ട്രേറ്റിന് അദ്ദേഹത്തെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ടായി, ഇക്കാര്യം അദ്ദേഹം വാണിമേൽ വില്ലേജ് ഓഫിസറോടും അധികാരിയോടും സൂചിപ്പിച്ചിരുന്നു,

ഒരു ദിവസം മജിസ്ട്രേറ്റിൻ്റെ ബംഗ്ലാവിനു മുന്നിൽ കമ്പിളി പുതുപ്പ് വ്യാപാരി വന്നു, കമ്പിളി ഒരെണ്ണം നിർബന്ധിപ്പിച്ച് അദ്ദേഹത്തെ കൊണ്ട് വാങ്ങിപ്പിച്ച് വ്യാപാരിതിരിച്ചു പോയി..
കമ്പിളി നിവർത്തി നോക്കിയ മജിസ്‌ട്രേറ്റ് അതിൽ ഒരു കുറിപ്പ് കണ്ടു
 അങ്ങ് എന്നെ കാണാൻ ആഗ്രഹിച്ചു' ഞാൻ വന്നു "കുറൂളിചേകോൻ "

ചേകോൻ്റെ കൂട്ടാളികളായ ചന്തു, കുങ്കൻ എന്നി രണ്ട് പേരെ പ്രമാണിമാർ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വാധീനത്തിലാക്കി,

അങ്ങനെ വിലങ്ങൻമലയിലെ ഒരു മരച്ചുവട്ടിൽ വിശ്രമിച്ച് ഉറങ്ങികിടക്കുകയായിരുന്ന ചേകോനെ 1913 ഫെബ്രുവരി 14 ന് വേലിയേരി ചന്തു, തേനിയെടൻ കുഞ്ഞൻ എന്നിഒറ്റുകാർ ഒളിച്ചിരുന്ന് വിഷം പുരട്ടിയ അമ്പെയ്തും വെടിവെച്ചും ആ വീരയോദ്ധാവിനെ കൊലപ്പെടുത്തി. മരിക്കുമ്പോൾ അദ്ദേഹത്തിന് 55 വയസായിരുന്നു, ബ്രിട്ടീഷ് രേഖകളിൽ കുറൂളിചേകോൻ്റെ മരണം രജിസ്റ്റർ ചെയ്തിട്ടുണ്ട്,

വാണിമേലിൽ ചേകോൻ്റെ പേര കുട്ടികളുടെ മക്കളും കുടുംബാംഗങ്ങളും ഉണ്ട്, 22 വർഷം മുമ്പ് ചടയച്ചം കണ്ടി കുടുംബവീട് പൊളിച്ച് പുതുക്കി നിർമ്മിച്ചു, വീടിനോട് ചേർന്ന് കുടുംബ പരദേവതാ ക്ഷേത്രവും തറയും ഉണ്ട്, ചേകോൻ്റെ പേരകുട്ടിയുടെ മകനാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്.

കുറൂളിക്കാവിൽ ചേകോൻ്റ തെയ്യം കെട്ടിയാടാറുണ്ട്, ചേകോൻ്റെ കഥ പറയുന്ന വില്ലടിച്ചപാട്ടും ആ ദേശത്ത് പ്രചാരത്തിലുണ്ട്, കൊല ചെയ്യപ്പെട്ട വിലങ്ങാൻ മലയിൽ ചെറിയ കാവും അദ്ദേഹത്തിൻ്റെ മേൽ തറച്ച അമ്പും ഉണ്ട്,
വടകര, നാദാപുരം, വാണിമേലിൽ ചെന്ന് ആരോട് ചോദിച്ചാലും ചടയച്ചം കണ്ടിവീട് കാണിച്ചു തരും...

1 February 2023

കരിങ്ങാട്ടുകാവ് ദേവി ക്ഷേത്രം

കരിങ്ങാട്ടുകാവ് ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ പാണ്ടനാട്ടിൽ, പ്രയാർ വില്ലേജിൽ പമ്പാനദിയുടെ തീരത്താണ് കരിങ്ങാട്ടുകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ദുർഗ്ഗാ ക്ഷേത്രമാണ്. മലയാളം കലണ്ടറിലെ മീന മാസത്തിലാണ് (മാർച്ച്) ക്ഷേത്രത്തിൽ വാർഷിക ഉത്സവം നടക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസം കാർത്തികയാണ്. ചിങ്ങമാസത്തിലെ ഓണക്കാലത്ത് വള്ളംകളിയിൽ പങ്കെടുക്കാൻ ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായൊരു ചുണ്ടൻ വള്ളവും ഉണ്ട്.

പാണ്ഡവർ എങ്ങനെയാണ് പാണ്ഡനാട് രൂപീകരിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. അതിനാലാണ് പാണ്ടവനാട് എന്ന് വിളിക്കപ്പെട്ടത്. പാണ്ഡവരാൽ നിർമ്മിക്കപ്പെട്ടു എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരവധി ക്ഷേത്രങ്ങൾ പാണ്ടനാട്ടിൽ ഉണ്ടായിരുന്നു. അവ ശക്തമായ ക്ഷേത്രങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രങ്ങളിൽ പലതും ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ നിന്നുവരെ അനവധി ഭക്തരെ ആകർഷിച്ചിരുന്നു. പാണ്ടനാട്ടിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് കരിങ്ങാട്ടുകാവ് ദേവി ക്ഷേത്രം.

നൂറ്റിയെട്ട് അയ്യപ്പക്ഷേത്രങ്ങള്‍

നൂറ്റിയെട്ട് അയ്യപ്പക്ഷേത്രങ്ങള്‍

അയ്യപ്പക്ഷേത്രങ്ങള്‍ക്ക് പ്രശസ്തി കേട്ട നാടാണ് കേരളം. നിരവധി ഐതിഹ്യങ്ങളും കഥകളും നിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. പമ്പാനദിക്കരയില്‍ കണ്ട ദിവ്യശിശുവിനെ കുട്ടികളില്ലാതിരുന്നപന്തളം രാജാവ് എടുത്തു വളര്‍ത്തി മണികണ്ഠന്‍ എന്ന് നാമകരണം ചെയ്തു. ശിവ വിഷ്ണു ചൈതന്യത്തില്‍ പിറന്നതിനാല്‍ ആ ബാലന്‍ അയ്യപ്പന്‍ എന്നറിയപ്പെട്ടു. അയ്യന്‍ എന്നാല്‍ മഹാവിഷ്ണുവും അപ്പന്‍ എന്നാല്‍ പരമശിവനും ആണ്. അങ്ങനെ അയ്യന്റെയും അപ്പന്റെയും ചൈതന്യത്തില്‍ പിറന്ന മണികണ്‍ഠസ്വാമി അയ്യപ്പസ്വാമിയായി അറിയപ്പെട്ടു.

പന്തളം രാജവംശത്തിന്റെ കുലദൈവമാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താവ്. പരദേവത മധുര മീനാക്ഷിയാണ്. സര്‍വ്വ ശാസ്ത്രങ്ങള്‍ക്കും അധിപതി എന്നും ശാസനകള്‍ പുറപ്പെടുവിക്കുന്നന്‍ അതായത് രാജാവ് എന്നുമാണ് ശാസ്താവ് എന്ന വാക്കിന്റെ അര്‍ത്ഥം. ധര്‍മ്മത്തില്‍ ഊന്നിയ ശാസനകളിലൂടെ പ്രജകളെ പരിപാലിക്കുന്നവന്‍ ധര്‍മ്മശാസ്താവ്. 

1) ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ,പത്തനംത്തിട്ട

2) അച്ചന്‍കോവില്‍ ശ്രി ധര്‍മ്മശാസ്തക്ഷേത്രം, കൊല്ലം 

3) ആര്യങ്കാവ് ധര്‍മ്മശാസ്താ ക്ഷേത്രം, കൊല്ലം 

4) കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം, കൊല്ലം 

5) ചടയമംഗലം അയ്യപ്പക്ഷേത്രം, കൊല്ലം 

6) മീന്തലക്കര അയ്യപ്പക്ഷേത്രം, തിരുവല്ല ,പത്തനംതിട്ട, 

7) ചാലപ്പറമ്പ് കാര്‍ത്യാകുളങ്ങര അയ്യപ്പക്ഷേത്രം, കോട്ടയം 

8) ഇള''ങ്കുളം അയ്യപ്പക്ഷേത്രം, കോട്ടയം 

9) വേരൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രം, കോട്ടയം 

10) എരുമേലി ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, കോട്ടയം 

11) തൃക്കുന്നപ്പുഴ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം, ആലപ്പുഴ 

12 ) തകഴി അയ്യപ്പക്ഷേത്രം, ആലപ്പുഴ 

13 ) കാട്ടുവള്ളില്‍അയ്യപ്പക്ഷേത്രം, മാവേലിക്കര ,ആലപ്പുഴ 

14) ഇരമല്ലിക്കര അയ്യപ്പക്ഷേത്രം, ചെങ്ങന്നുര്‍ ,ആലപ്പുഴ 

15) ശാസ്താനട അയ്യപ്പക്ഷേത്രം, ഉമ്പര്‍നാട്, മാവേലിക്കര ,ആലപ്പുഴ 

16) മേടംകുളങ്ങര അയ്യപ്പക്ഷേത്രം, ആലപ്പുഴ 

17 ) കാരക്കാട് അയ്യപ്പക്ഷേത്രം, ചെങ്ങന്നൂര്‍, ആലപ്പുഴ 

18 ) അയ്യപ്പന്‍പ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, അടൂര്‍, പത്തനംത്തിട്ട

19 ) വെള്ളിമുറ്റം അയ്യപ്പന്‍കാവ് / ആലപ്പുഴ 

20) കുന്നം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മാവേലിക്കര ,ആലപ്പുഴ

21 ) പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, എര്‍ണാകുളം 

22) കൊമ്പനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എര്‍ണാകുളം 

23) തളിക്കുളം ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, തൃശൂര്‍ 

24) ചിറമന്‍കാട് അയ്യപ്പന്‍കാവ്, വെങ്ങിലശേരി, തൃശൂര്‍ 

25) ആറേശ്വരം ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രം, കൊടകര, തൃശൂര്‍ 

26) കണിമംഗലം ശാസ്താ ക്ഷേത്രം, തൃശൂര്‍ 

27) ചിറ്റിച്ചാത്തക്കുടം അയ്യപ്പക്ഷേത്രം, തൃശൂര്‍ 

28 ) തിരുവുള്ളങ്കാവ് അയ്യപ്പക്ഷേത്രം, തൃശൂര്‍ 

29 ) പനമുക്കമ്പിള്ളി അയ്യപ്പക്ഷേത്രം, തൃശൂര്‍ 

30 ) മാട്ടില്‍ ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, തൃശൂര്‍ 

31) മണലൂര്‍ അയ്യപ്പന്‍കാവ്, തൃശൂര്‍ 

32 ) എടത്തിരുത്തി അയ്യപ്പന്‍കാവ്, തൃശൂര്‍ 

33) അകമല അയ്യപ്പന്‍കാവ്, വടക്കാഞ്ചേരി ,തൃശൂര്‍ 

34) ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, പാലക്കാട് 

35 ) ഒറ്റപ്പാലം അയ്യപ്പന്‍കാവ്, പാലക്കാട് 

36 ) കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം 

37) ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം 

38) ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം 

39) കുറൂര്‍ അയ്യപ്പന്‍കാവ്, തേഞ്ഞിപ്പാലം, മലപ്പുറം 

40) നിറംകൈതകോട്ട അയ്യപ്പന്‍ക്കാവ്, വള്ളിക്കുന്ന്, മലപ്പുറം 

41) കുതിരക്കുട അയ്യപ്പക്ഷേത്രം, കൊയിലാണ്ടി, കോഴിക്കോട് 

42) ചെറുപുഴ അയ്യപ്പക്ഷേത്രം, കണ്ണൂര്‍ 

43) ശാസ്താപുരം അയ്യപ്പക്ഷേത്രം, വായാട്ടുപറമ്പ, കണ്ണൂര്‍ 

44) കിഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കാസര്‍ഗോഡ് 

45 ) ശ്രിമേല്‍കടകംവെള്ളി അയ്യപ്പക്ഷേത്രം, പാലത്ത്, കോഴിക്കോട് 

46) എടത്തറ ശ്രീ അയ്യപ്പക്ഷേത്രം, ചെങ്കാറ്റൂര്‍, പാലക്കാട് 

47) കുന്നംപുറത്ത് ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, പരിപ്പ്, കോട്ടയം 

48) ആറാട്ടുപുഴ ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, തൃശൂര്‍ 

49) കുതിരാന്‍മല അയ്യപ്പക്ഷേത്രം, പാലക്കാട് 

50 ) മൂക്കന്നൂര്‍ അയ്യപ്പക്ഷേത്രം, തൃശൂര്‍ 

51) തൈക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം, തൃശൂര്‍ 

52 ) മുളക്കുന്നത്തുക്കാവ് അയ്യപ്പക്ഷേത്രം, തൃശൂര്‍ 

53) അറാക്കുളം ശ്രീ ധര്‍മശാസ്താ ക്ഷേത്രം, ഏറ്റുമാനൂര്‍ 

54) മംഗലം അയ്യപ്പന്‍ക്കാവ്, പാലക്കാട് 

55) കൂടപ്പുഴ മരത്തോപ്പള്ളി അയ്യപ്പക്ഷേത്രം, ചാലക്കുടി, തൃശൂര്‍ 

56) കണ്ണനല്ലൂര്‍ അയ്യപ്പക്ഷേത്രം, കൊല്ലം 

57) ചൊവ്വര ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, എര്‍ണാകുളം 

58) കമുകിന്‍തോട്ടം അയ്യപ്പക്ഷേത്രം, പാറശാല, തിരുവനന്തപുരം 

59) വാകത്താനം അയ്യപ്പക്ഷേത്രം, പത്തനംതിട്ട, 

60 ) കുമരകം അയ്യപ്പക്ഷേത്രം, കോട്ടയം 

61) മാന്നാര്‍ അയ്യപ്പക്ഷേത്രം, ആലപ്പുഴ

62 ) വീരകോട് അയ്യപ്പക്ഷേത്രം, ശുചീന്ദ്രം 

63) അയ്യപ്പന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ഇടുക്കി 

64 ) നെട്ടൂര്‍ ശാസ്താവ്, നെട്ടിശ്ശേരി, 

65) ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രം 

66) താമരംകുളങ്ങര ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം, എര്‍ണാകുളം 

67) പച്ച നെടുംപറമ്പ് അയ്യപ്പക്ഷേത്രം 

68) പുഴയ്ക്കല്‍ അയ്യപ്പക്ഷേത്രം 

69) മനകൊടി അയ്യപ്പക്ഷേത്രം 

70 ) ആനപ്രാമ്പല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം 

71) മീനച്ചില്‍ ശാസ്താവ് 

72) കൊല്ലങ്കോട് ശാസ്താവ്, പാലക്കാട് 

73) പൂഞ്ഞാള്‍ ശ്രി ധര്‍മ്മശാസ്ത ക്ഷേത്രം 

74) നേരിയ മംഗലം അയ്യപ്പക്ഷേത്രം 

75) പെരിങ്ങോട്ടുകാവ് അയ്യപ്പക്ഷേത്രം 

76) നാരായണമംഗലം അയ്യപ്പക്ഷേത്രം

77) ശക്തികുളങ്ങര അയ്യപ്പക്ഷേത്രം 

78) മണലിത്തറഅയ്യപ്പക്ഷേത്രം മുല്ലപ്പള്ളി കാവ് 

79) കണ്ണാടിപറമ്പ് അയ്യപ്പക്ഷേത്രം 

80 ) രാമപുരം അയ്യപ്പക്ഷേത്രം 

81) തെച്ചിക്കോട്ടുകാവ് അയ്യപ്പക്ഷേത്രം 

82) വാരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 

83) കരിമ്പുഴ അയ്യപ്പക്ഷേത്രം 

84 ) ചാത്തന്നൂര്‍ അയ്യപ്പക്ഷേത്രം 

85) വാമനാപുരം അയ്യപ്പക്ഷേത്രം 

86) മുളയനല്ലൂര്‍ അയ്യപ്പക്ഷേത്രം 

87) ആരുവാമൊഴി അയ്യപ്പക്ഷേത്രം 

88) ചെറുവള്ളിക്കാവ് അയ്യപ്പക്ഷേത്രം 

89) ചെറുകോള്‍ അയ്യപ്പക്ഷേത്രം 

90 ) പാണ്ടവന്‍ഗിരി അയ്യപ്പക്ഷേത്രം 

91) തായങ്കാവ് അയ്യപ്പക്ഷേത്രം, തൃശൂര്‍ 

92) ഉഴവൂര്‍ അയ്യപ്പക്ഷേത്രം 

93) വയസ്‌കര ശാസ്താവ്, കോട്ടയം 

94) തിരുവിലാക്കാവ് അയ്യപ്പക്ഷേത്രം 

95) വേലുപ്പിള്ളിഅയ്യപ്പക്ഷേത്രം 

96) മേലമ്പാറഅയ്യപ്പക്ഷേത്രം 

97) പാക്കില്‍ അയ്യപ്പക്ഷേത്രം 

98) തിച്ചൂര്‍ അയ്യപ്പക്ഷേത്രം, തൃശൂര്‍ 

99) വീരനാര്‍ക്കാവ് അയ്യപ്പന്‍ ക്ഷേത്രം 

100) അഞ്ചല്‍ അയ്യപ്പക്ഷേത്രം 

101) പെരുനാട് അയ്യപ്പക്ഷേത്രം 

102 വെള്ളിയന്നൂര്‍ അയ്യപ്പക്ഷേത്രം 

103) കമ്മംകുടി അയ്യപ്പക്ഷേത്രം 

104 ശ്രീ കല്ലേലി ശാസ്താ ക്ഷേത്രം 

105) കുമ്പല്ലൂര്‍ അയ്യപ്പക്ഷേത്രം 

106) കുടക്കുഴി അയ്യപ്പക്ഷേത്രം 

107) പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 

108) പൊന്നമ്പലമേട്

നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ പ്രാചീന അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ,, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ് 108 ക്ഷേത്രങ്ങൾ, അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് തൃശൂർ ആണ്, പരശുരാമൻ പ്രതിഷ്ഠ ചെയ്ത നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിൽ ആയിരുന്ന പോലെ ദുർഗ്ഗാക്ഷേത്രങ്ങളും ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിൽ തന്നെയാണ്, ഇരുപത് ദുർഗ്ഗ ക്ഷേത്രങ്ങൾ തൃശൂർ ഉണ്ട്, ചക്കുളത്തുകാവ്, ആറ്റുകാൽ, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രങ്ങൾ നൂറ്റിയെട്ടിൽ ഇല്ല, ചിലർ സംശയം പ്രകടിപ്പിച്ചേക്കാം, ഇതുപോലെ ശിവക്ഷേത്രങ്ങളിൽ ചില പ്രാചീന ക്ഷേത്രങ്ങളുടെ പേരില്ലന്ന് പറഞ്ഞ് ചിലർ വിമർശിച്ചിരുന്നു, പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ക്ഷേത്രങ്ങൾ മാത്രമെ 108 ൽ ഉണ്ടാകൂ, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം AD ഒന്നാം നൂറ്റാണ്ടിൽ ചേര രാജാവായ ചേരൻ ചെങ്കുട്ടുവൻ പണികഴിപ്പിച്ച് പ്രതിഷ്ഠ ചെയ്തതാണ്,
നൂറ്റിയെട്ട് ദുർഗ്ഗാലയസ്തോത്രവും ദുർഗ്ഗ മൂലമന്ത്രവും ഈ ലേഖനത്തോടൊപ്പം ഉണ്ട്, 

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

2) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എർണാകുളം

3) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

4) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

5) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

6) ആവണംകോട് സരസ്വതി ക്ഷേത്രം ,ആലുവ, എർണാകുളം

7) അഴകം ദേവി ക്ഷേത്രം, കൊടകര /തൃശൂർ

8) അഴിയൂർ ഭഗവതി ക്ഷേത്രം

9) ഭക്തിശാല ക്ഷേത്രം

10) ചാത്തന്നൂർ ദേവി ക്ഷേത്രം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12 ) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

13 ) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങന്നൂർ ദേവി ക്ഷേത്രം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17 ) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

18 ) ചേർത്തല കാർത്യായനി ക്ഷേത്രം

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20 )ചോറ്റാനിക്കര രാജ രാജേശ്വരി ക്ഷേത്രം, എർണാകുളം

21 ) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എർണാകുളം

24) എടലേപ്പിള്ളിദുർഗ്ഗ ക്ഷേത്രം, നന്ദി പുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോർക്കാവ്, പെരുമ്പാവൂർ, എർണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30 ) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) കാടാമ്പുഴ ഭഗവതി ക്ഷേത്രം

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35 ) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36 ) ദേവി കന്യാകുമാരി

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50 ) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം 

52 ) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ്, ഭഗവതി ക്ഷേത്രം

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) മംഗളാദേവി ക്ഷേത്രം, ഇടുക്കി

59) മാണിക്യ മംഗലം കാർത്യായനി ക്ഷേത്രം, കാലടി, എർണാകുളം

60 ) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62 ) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) കൊല്ലൂർ മൂകാംബിക സരസ്വതി ക്ഷേത്രം

64 ) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എർണാകുളം

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70 ) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80 ) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84 ) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90 ) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൊട്ടിപ്പാൽ ഭഗവതി, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) വെളുത്താട്ട്വട്ടക്കൻ ചൊവ്വാഭഗവതി ക്ഷേത്രം

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയ പുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

നൂറ്റിയെട്ട് ദുർഗ്ഗാലയ സ്തോത്രം

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ്കൃതം ദൂരെ -
നീങ്ങുവാൻ
ദു:ഖം പോക്കേണമെൻ പോറ്റി ദുർഗ്ഗാ -
ദേവി നമോസ്തുതേ
വലയാലയമാദിക്കും തൈക്കാടും കടലായിലും കന്യാകുമാരി കാമേക്ഷി മൂകാംബി ചെറുകുന്നിലും കുമാരനെല്ലൂരു 'കാപീടു ചേരനെല്ലൂരു ചെങ്ങളംതോടിപ്പാളി ഇടപ്പള്ളി പേരൂർക്കാവ് മയിൽപ്പുറം വെള്ളിത്തട്ടഴകത്തെന്നും ചാത്തന്നൂർ നെല്ലുവയിലും അന്തിക്കാട് പണങ്ങോട് അയ്യന്തോളയ്യകുന്നിലും കടപ്പൂരുഴലൂരെന്നും ചൊല്ലാം പുന്നാരിയമ്മയും കാരമുക്കു മടക്കുന്നിചെമ്പൂക്കാവിടനാടുമേ
പൂവ്വത്തശ്ശേരി ചേർപ്പെന്നും കുട്ടനെല്ലൂരു ചേർത്തല വെള്ളിക്കുന്നെന്നു ചൊല്ലുന്നു
വെണ്ടൂർ മാണിക്യ മംഗലം വിളിപ്പാ വിളിയന്നൂരും വെളിയങ്കോട് വിടകൊടി ഈങ്ങയൂരുമിടപ്പെറ്റ കുട്ടലും കരുമാപ്പുറചെങ്ങണ പോത്തന്നൂർ വയക്കൽ
പന്തല്ലൂരു പന്നിയങ്കര എഴിലക്കരതേണൂർ മറവഞ്ചേരി ഞാങ്ങാട്ടിരി കണ്ണണൂർ കാട്ടൂർ പിഷാരി ചിറ്റണ്ടചോറ്റാനിക്കര രണ്ടിലും
തിരുക്കുളം കിടങ്ങോത്ത് വിരണ്ടാട്ടൂർ ശിരസിലും പേരച്ചന്നൂര് മാങ്ങാട്ടൂർ തത്തപ്പള്ളി വരക്കലും കരിങ്ങാച്ചിറ ചെങ്ങന്നൂർ തൊഴാനൂരു കൊരട്ടിയും
തേവലക്കോടിളപാറ കുറിഞ്ഞിക്കാട്ടുകാരയിൽ
തൃക്കണികാടുമീയിടെ ഉണ്ണൂർ മംഗലമെന്നിവ തെച്ചിക്കോട്ടോലമുക്കോല ഭക്തിയാർ ഭക്തി ശാ കിഴക്കനികാടഴിയൂർ വള്ളൂർ വള്ളൊടി കുന്നിവലയും പത്തിയൂർ തിരുവാലത്തൂർ ചൂരക്കോടെന്നു കീഴഡൂർ ഇരിങ്ങോളം കടമ്പേരി തൃച്ചംബരമിതാദരാൽ
ഋണനാരായണം നെല്ലൂർ ക്രമത്താൽശാല രണ്ടിലും അഷ്ടമി കാർത്തിക ച്ചൊവ്വ
നവമീ വെള്ളിയാഴ്ചയും പതിനാലും തിങ്കൾ മുതൽ സന്ധ്യകാലേ വിശേഷത:

മൂലമന്ത്രം

ഓം ഹ്രീം'ദും ദുർഗ്ഗായൈ നമ:

അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ

നൂറ്റിയെട്ട് ദിവ്യദേശങ്ങൾ

നൂറ്റിയെട്ട് ദിവ്യദേശങ്ങൾ

108 വൈഷ്ണവ ക്ഷേത്രങ്ങൾ

പന്തീരുആഴ്വാർമാരാൽ 'മംഗളാശാസനം ' പാടി പ്രസിദ്ധിയാർജിച്ച നൂറ്റിയെട്ട് വൈഷ്ണവ ക്ഷേത്രങ്ങൾ നൂറ്റിയെട്ട് ദിവ്യദേശങ്ങൾ എന്നും നൂറ്റിയെട്ട് തിരുപ്പതികൾ എന്ന പേരിലും അറിയപ്പെടുന്നു, ഇവയിൽനൂറ്റിയാറ് ഭൂമിയിലും, രണ്ട് ദിവ്യദേശങ്ങൾ തിരുപാൽകടലും വൈകുണ്ഠവും ആണ്.

പന്ത്രണ്ട് ആഴ്വാർമാർ

1 ) പൊയ്കൈആഴ്വാർ
2 ) പൂതത്താഴ്വാർ,
3) പെയ്യാഴ്വാർ
4) തിരുമഴിചൈആഴ്വാർ, 
5) നമ്മാഴ്വാർ,
6) മധുരകവിയാഴ്വാർ, 
7) കുലശേഖരആഴ്വാർ, 
8) പെരിയാഴ്വാർ, 
9) ആണ്ടാൾ (ഗോദാദേവി ), 
10) തൊണ്ടരാടിപ്പൊടി യാഴ്വാർ, 
11) തിരുപാണനാഴ്വാർ, 
12 ) തിരുമങ്കൈയാഴ്വാർ: 
വിഷ്ണു മാഹാത്മ്യം പ്രചരിപ്പിച്ച മഹാഭക്തർ ' ആഴ് വാർ' എന്ന് വിളിക്കപ്പെടുന്നു, പന്ത്രണ്ട് ആഴ്വാർമാരിൽ ഒരേയൊരു വനിതയാണ് ആണ്ടാൾ എന്ന ഗോദാദേവി)

തമിഴ്നാട്ടിൽ എൻപത്തിയാറ്
 കേരളത്തിൽ പതിനൊന്ന്
ആഡ്രപ്രദേശ് രണ്ട്
ഗുജറാത്ത് ഒന്ന്
ഉത്തർപ്രദേശ് നാല്
ഉത്തരാഖണ്ഡ് മൂന്ന് 
നേപ്പാൾ ഒന്ന് 'എന്നിവിടങ്ങളിലായി ദിവ്യദേശങ്ങൾ സ്ഥിതി ചെയ്യുന്നു:

പ്രതിഷ്ഠകൾ 'കിടക്കുന്ന രൂപത്തിൽ ഇരുപ്പത്തിയേഴ്, ഇരിക്കുന്ന രൂപത്തിൽ ഇരുപ്പത്തിയൊന്ന്, നിൽക്കുന്ന രൂപത്തിൽ അറുപത്:

പ്രശസ്ത വൈഷ്ണവ ക്ഷേത്രങ്ങളായ ഗുരുവായൂർ, ഉഡുപ്പി , തൃപ്രയാർ, കുടൽമാണിക്യം, ജഗന്നാഥപുരി ക്ഷേത്രങ്ങൾ നൂറ്റിയെട്ട്ദിവ്യദേശങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. ആഴ്വാർമാരുടെ കാലഘട്ടത്തിനു ശേഷമായിരിക്കാം ഈ ക്ഷേത്രങ്ങൾ ഉണ്ടായതെന്ന് കരുതുന്നു, 108 ൽ ഉൾപ്പെടാത്ത പുണ്യപുരാതന വൈഷ്ണവ ക്ഷേത്രങ്ങൾ 'അഭിമാനസ്ഥലങ്ങൾ' എന്നറിയപ്പെടുന്നു,

108 ദിവ്യദേശങ്ങൾ:

1) തിരുവരംഗം എന്ന ശ്രീരംഗംരംഗനാഥസ്വാമി ക്ഷേത്രം, നിത്യപൂജയുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം, തൃശ്ശിനാപ്പിള്ളി (ട്രിച്ചി), തമിഴ്നാട്

2 ) തിരുക്കോഴിയൂർ അഴകിയമണവാളൻ ക്ഷേത്രം, ഉറൈയൂർ, ട്രിച്ചി, തമിഴ്നാട്

3 ) തിരുകരമ്പന്നൂർ പുരുഷോത്തമക്ഷേത്രം, ട്രിച്ചി, തമിഴ്നാട്

4 ) തിരുവെളളറൈ പുണ്ഡരീകാക്ഷപെരുമാൾ ക്ഷേത്രം, ട്രിച്ചി, തമിഴ്നാട്

5 ) തിരുഅൻപിൽ തിരുവടി അഴകിയ നമ്പി ക്ഷേത്രം, ലാൽഗുഡി, ട്രിച്ചി, തമിഴ്നാട്

6) തിരുപ്പേർനഗർ അപ്പാലരംഗനാഥ ക്ഷേത്രം, കോവിലടി, തഞ്ചാവൂർ ,തമിഴ്നാട്

7 ) തിരുകണ്ടിയൂർ ഹരശാപവിമോചന പെരുമാൾ ക്ഷേത്രം, തിരുവൈയ്യാർ, തഞ്ചാവൂർ ,തമിഴ്നാട്

8) തിരുകൂടലൂർ ആടുതുറൈപെരുമാൾ ക്ഷേത്രം, തിരുവൈയ്യാറു, തഞ്ചാവൂർ, തമിഴ്നാട്

9 ) തിരുകപിസ്ഥലം ഗജേന്ദ്രവരദരാജപ്പെരുമാൾ ക്ഷേത്രം, ആദിമൂല പെരുമാൾ ക്ഷേത്രം എന്നും അറിയപ്പെടുന്നു, ഹനുമാൻ തപസ്സ് ചെയ്ത സ്ഥലം, ഗജേന്ദ്രമോക്ഷം നടന്ന സ്ഥലം എന്ന് വിശ്വാസം, കുംഭകോണം, തമിഴ്നാട്

10) തിരുപുള്ളപൂതങ്കുടി വൽവിൽ രാമൻ ക്ഷേത്രം, ജടായുമോക്ഷം നടന്ന സ്ഥലം, കുംഭകോണം, തമിഴ്നാട്

11 ) തിരുആതനൂർ അയ്യൻ ക്ഷേത്രം, ഇന്ദ്രൻ ശാപമോക്ഷം നേടിയ സ്ഥലം, കുംഭകോണം, തമിഴ്നാട്

12 ) കുംഭകോണം ശാരംഗപാണിക്ഷേത്രം, തമിഴ്നാട്

13 ) ഒപ്പിലിയപ്പൻ ക്ഷേത്രം, കുംഭകോണം, തമിഴ്നാട്

14) തിരുനറൈയൂർ നാച്ചിയാർ നമ്പി പെരുമാൾ ക്ഷേത്രം, കൂടവാസൽ, കുംഭകോണം, തമിഴ്നാട്

15) തിരുച്ചേറൈശാരനാഥപെരുമാൾ ക്ഷേത്രം, തിരുവാരൂർ, കുംഭകോണം, തമിഴ്നാട്

16) തിരുനന്ദിപുരവിൻനഗരം ജഗന്നാഥ ക്ഷേത്രം, ദക്ഷിണ ജഗന്നാഥം, ചെമ്പകാരണ്യം എന്നും പേരുണ്ട്, കുംഭകോണം, തമിഴ്നാട്

17 ) തിരുവെള്ളിയൻകുടി കോലവല്ലി രാമൻ ക്ഷേത്രം/ ശുക്രപുരി എന്ന പേരും ഉണ്ട്, ശുക്രാചാര്യനും മയശില്പിയും തപസ് ചെയ്ത സ്ഥലം, തഞ്ചാവൂർ ,തമിഴ്നാട്

18) തിരുകണ്ണമങ്കെ ഭക്തവത്സലപെരുമാൾ ക്ഷേത്രം, തിരുവാരൂർ, ലക്ഷ്മിദേവി തപസ് ഇരുന്ന സ്ഥലം.ലക്ഷ്മിവനം എന്ന പേരിലും അറിയപ്പെടുന്നു,കുംഭകോണം, തമിഴ്നാട്

19) തിരുകണ്ണപുരം ശൗര്യരാജപെരുമാൾ ക്ഷേത്രം, നീലമേഘ പെരുമാൾ എന്നും അറിയപ്പെടുന്നു, നാഗപട്ടണം, തമിഴ്നാട്

20) തിരുകണ്ണങ്കുടി ലോകനാഥപെരുമാൾ ക്ഷേത്രം, വസിഷ്ഠ മുനി തപസ് ചെയ്ത സ്ഥലം, ചിക്കലത്ത്, നാഗപട്ടണം, തമിഴ്നാട്

21 ) തിരുനാഗൈനീലമേഘപെരുമാൾ ക്ഷേത്രം, നാല് യുഗത്തിലും വിഷ്ണു ആരാധന നടന്ന സ്ഥലം ,ആദിശേഷൻ തപസ് ചെയ്ത സ്ഥലമായതുകൊണ്ട് പിന്നീട് നാഗപട്ടണം എന്നറിയപ്പെട്ടു, ത്രേതായുഗത്തിൽ ഭൂമിദേവിയും, ദ്വാപരയുഗത്തിൽ മാർക്കണ്ഡേയനും തപസ് ചെയ്തു, നാഗപട്ടണം, തമിഴ്നാട്

22) തഞ്ചൈമാമണി നീലമേഘപെരുമാൾ ക്ഷേത്രം, തഞ്ചാവൂർ, തമിഴ്നാട്

23) തിരുവഴന്ദൂർ ദേവാധിരാജൻ ക്ഷേത്രം, കുറ്റാലം, നാഗപട്ടണം / തമിഴ്നാട്

24) തിരുച്ചെറുപുലിയൂർ തലശയ്യനപെരുമാൾ ക്ഷേത്രം, തിരുവാരൂർ, തമിഴ്നാട്

25) തലെചെങ്കാടു നാൻമതിയപെരുമാൾ ക്ഷേത്രം, ശിവൻ പാഞ്ചജന്യം എന്ന ശംഖ് വിഷ്ണുവിന് കൊടുത്ത സ്ഥലം, മയിലാടുതുറൈ, തമിഴ്നാട്

26) തിരുഇന്ദനൂർ പരിമള രംഗനാഥപെരുമാൾ ക്ഷേത്രം, ചന്ദ്രന് ശാപമോക്ഷം നല്കിയ സ്ഥലം, മയിലാടുതുറൈ, തമിഴ്നാട്

27) തിരുക്കാഴിശീരമൈ 'താടാളൻ ക്ഷേത്രം, കാലുകളാൽ മൂന്ന് ലോകവും അളന്നതിനാൽ 'താടാളൻ' എന്ന പേര് വന്നു, ശീർക്കാഴി, തമിഴ്നാട്

28) തിരുക്കാവളംപാടി (തിരുനാഗൂർ) ഗോപാലകൃഷ്ണ ക്ഷേത്രം,ശീർക്കാഴി, തമിഴ്നാട്

29 ) തിരു അറിമേയവിൻന്നഗരം കുടമാട് കൂത്തൻ ക്ഷേത്രം, ഗോവർദ്ധനഗിരി കുടയാക്കി ആടിയതുകൊണ്ട് കുടമാട്കൂത്തൻ എന്ന പേര് വന്നു, ശീർക്കാഴി, തിരുനാങ്കൂർ, തമിഴ്നാട്

30 ) തിരുവൺ പുരുഷോത്തമപെരുമാൾ ക്ഷേത്രം, തിരുനാങ്കൂർ, തമിഴ്നാട്

31) തിരുചെമ്പൊൻ ശെയ്യക്കോൽപെരുമാൾ ക്ഷേത്രം, തിരുനാങ്കൂർ, തമിഴ്നാട്

32 ) തിരുമണിമാട നാരായണ ക്ഷേത്രം, തിരുനാങ്കൂർ, തമിഴ്നാട്

33) വൈകുണ്ഠവിൻനഗരം വൈകുണ്ഠനാഥ പെരുമാൾ ക്ഷേത്രം, തിരുനാങ്കൂർ, തമിഴ്നാട്

34) തിരുതെറ്റിയമ്പലം പള്ളി കൊണ്ട പെരുമാൾ ക്ഷേത്രം, ശെങ്ക മലർ രങ്കനാഥ ക്ഷേത്രം എന്നും അറിയപ്പെടുന്നു, നൂറ്റിയെട്ട് വൈഷ്ണ ക്ഷേത്രങ്ങളിൽ ' അമ്പലം ' എന്ന പേരിൽ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രമാണ്, തിരുനാങ്കൂർ, തമിഴ്നാട്

35 ) തിരുമണിക്കുടം വരദരാജപെരുമാൾ ക്ഷേത്രം, തിരുനാങ്കൂർ, തമിഴ്നാട്

36 ) തിരുപാർത്ഥൻ പളളി താമരയാൻ കെൽവൻ ക്ഷേത്രം,ശീർക്കാഴി, തമിഴ്നാട്

37) തിരുവാഴി തിരുനഗരി ഇരട്ട ക്ഷേത്രങ്ങൾ, മയിലാടുതുറൈ, തമിഴ്നാട്

38) തിരുദേവനാർത്തൊകൈ മാധവ പെരുമാൾ ക്ഷേത്രം, കീഴ്ശാലൈ, തിരുനാങ്കൂർ, തമിഴ്നാട്

39) തിരുവെള്ളക്കുടം അണ്ണൻ ശ്രീനിവാസപെരുമാൾ ക്ഷേത്രം,ശീർക്കാഴി, തമിഴ്നാട്

40) തൃച്ചിതിരുകുടം ഗോവിന്ദരാജപെരുമാൾ ക്ഷേത്രം, ചിദംബരം നടരാജ ക്ഷേത്രത്തിനുള്ളിൽ, തമിഴ്നാട്

41) തിരുവഹീന്ദ്രപുരം ദേവനാഥപെരുമാൾ ക്ഷേത്രം, പങ്കുട്ടി, കടലൂർ ജില്ല' തമിഴ്നാട്

42) തിരുകോയിലൂർ ഉലകളന്ദപെരുമാൾ ക്ഷേത്രം, കണ്ണകുറിച്ചി ജില്ല തമിഴ്നാട്

43) തിരുകച്ചി അഥവ 'കാഞ്ചി വരദരാജ പെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

44) അഷ്ടഭുജക്കരം ആദികേശവപ്പെരുമാൾ ക്ഷേത്രം, എട്ട് കൈകളോടുകൂടിയ ഒരേയൊരു വിഷ്ണുമൂർത്തി ക്ഷേത്രം, കാഞ്ചിപുരം ' തമിഴ്നാട്

45 ) തിരുതങ്കവിളക്കൊളി പെരുമാൾ ക്ഷേത്രം', (ദീപപ്രകാശൻ ), തുപ്പൂൽ, കാഞ്ചിപുരം, തമിഴ്നാട്

46) തിരുവേളിക്കൈ അഴകിയസിംഹപെരുമാൾ ക്ഷേത്രം, മുകുന്ദനായകക്ഷേത്രം എന്നും അറിയുന്നു, കാഞ്ചിപുരം, തമിഴ്നാട്

47 ) തിരുനീരകം ഉലകളന്ദപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

48) തിരുപാoകം പാണ്ഡവദൂതപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

49) തിരുനിലാതിങ്കൾതുണ്ടം തൂണ്ടത്താൻപെരുമാൾക്ഷേത്രം, കാഞ്ചിപുരം ഏകാംബരേശ്വര ക്ഷേത്രത്തിനുള്ളിൽ, തമിഴ്നാട്

50 ) തിരുവൂരകം ഉലകളന്ദപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

51) തിരുവെക്കാ സ്വർണ്ണവർണ്ണപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

52 ) തിരുകാരകം കരുണാകരപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

53) തിരുക്കാർവാനം കാർവർണ്ണപെരുമാൾ ക്ഷേത്രം, തിരുവൂരകം, കാഞ്ചിപുരം, തമിഴ്നാട്

54) തിരുകണവനൂർ പെരുമാൾ ക്ഷേത്രം, കാഞ്ചി കാമാക്ഷി ക്ഷേത്രത്തിനുള്ളിൽ, തമിഴ്നാട്

55) തിരുപവിളവർണ്ണം പവളവർണ്ണൻ പെരുമാൾ ക്ഷേത്രം, കാഞ്ചി, തമിഴ്നാട്

56) തിരുപരമേശ്വരവിൻനഗരം വൈകുണ്o പെരുമാൾ ക്ഷേത്രം, പുരാണ കാലത്ത് സർപ്പക്ഷേത്രമായിരുന്നു, പരമേശ്വരവർമ്മ എന്ന പല്ലവരാജാവ് പണികഴിപ്പിച്ച ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

57) തിരുപുക്കുഴി വിജയരാഘവപെരുമാൾ ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്

58) തിരുനിൻറവൂർ ഭക്തവത്സലപ്പെരുമാൾ ക്ഷേത്രം, തിരുവള്ളൂർ ജില്ല, തമിഴ്നാട്

59) തിരുവള്ളൂർ വീര രാഘവപ്പെരുമാൾ ക്ഷേത്രം, തമിഴ്നാട്

60 ) തിരുവല്ലിക്കേണി പാർത്ഥസാരഥി ക്ഷേത്രം, മീശയോടെ ഉള്ള ഒരേയൊരു വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം, തിരുവല്ലിക്കേണി, ചെന്നൈ, തമിഴ്നാട്

61) തിരുനീർമലൈ നീർവർണ്ണപ്പെരുമാൾ ക്ഷേത്രം, പല്ലാവരം, ചെങ്കൽപ്പട്ടു ജില്ല, തമിഴ്നാട്

62 ) തിരുവിടന്തെനിത്യകല്യാണപ്പെരുമാൾ ക്ഷേത്രം, കോവളം / മാമല്ലപുരം, ചെന്നൈ, തമിഴ്നാട്

63) തിരുകടൽമലൈ ഉലകനായകപ്പെരുമാൾ ക്ഷേത്രം, മാമല്ലപുരം, ചെന്നൈ, തമിഴ്നാട്

64 ) തിരുകടികൈശോളിങ്കർ യോഗ നരസിംഹപ്പെരുമാൾ ക്ഷേത്രം, ശോളിങ്കപ്പുരം, വേലൂർ ജില്ല, തമിഴ്നാട്

65) അയോദ്ധ്യ രാമക്ഷേത്രം, ഉത്തർപ്രദേശ്

66) നൈമിശാരണ്യം ദേവരാജക്ഷേത്രം, സീതാപ്പൂർ ജില്ല, ഉത്തർപ്രദേശ്

67) തിരുപ്രിതിപരമപുരുഷ ക്ഷേത്രം, മാനസസരോവർ തടാകത്തിനരികെ, ഹിമാലയം

68) ദേവപ്രയാഗ് നീലമേഘപ്പെരുമാൾ ക്ഷേത്രം, ഋഷികേശ് ജില്ല, ഉത്തരാഖണ്ഡ്

69) ബദ്രിനാഥ് ബദ്രിനാരായണക്ഷോതം, ഉത്തരാഖണ്ഡ്

70 )മുക്തിനാഥ് ക്ഷേത്രം, സാളഗ്രാമ, നേപ്പാൾ

71) മധുരബാലകൃഷ്ണസ്വാമി ക്ഷേത്രം, ഉത്തർപ്രദേശ്

72) ആയപാടി നവമോഹനകൃഷ്ണ ക്ഷേത്രം, ഗോഗുലം, മധുര, ഉത്തർപ്രദേശ്

73) ദ്വാരക കല്യാണനാരായൺ ക്ഷേത്രം, ഗുജറാത്ത്

74) അഹോബിലം പ്രഹ്ളാദവരദക്ഷേത്രം, നരസിംഹാവതാരം ചെയ്ത സ്ഥലം,കർനൂർ ജില്ല, ആഡ്രപ്രദേശ്

75) തിരുപ്പതി തിരുമലൈവെങ്കിടേശ്വരസ്വാമി ക്ഷേത്രം, ശ്രീനിവാസൻ ,ബാലാജി, ഏഴുമലെയാളൻ എന്നി പേരുകളിൽ അറിയുന്നു, ചിറ്റൂർ ജില്ല, ആന്ധ്രപ്രദേശ്

76) തിരുനാവായ നാവാമുകുന്ദക്ഷേത്രം, ഒൻപത് യോഗിമാർ മഹാവിഷ്ണുവിനെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലം, മലപ്പുറം ജില്ല, കേരളം

77) തിരുവിത്തവക്കോട് ഉയ്യവന്തപ്പെരുമാൾ ക്ഷേത്രം, തിരുമിറ്റിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്നു, പട്ടാമ്പി,പാലക്കാട് ജില്ല, കേരളം

78) തിരുക്കാൽക്കരൈ എന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, മഹാബലിക്ക് ഭഗവാൻ ദർശനം നല്കിയ പുണ്യസ്ഥലം, എർണാകുളം ജില്ല ,കേരളം

79) തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, തിരുമങ്കെയാഴ്വാർ പതികം പാടിയ ക്ഷേത്രം,എർണാകുളം, കേരളം,

80 ) തിരുവല്ലായ് ശ്രീവല്ലഭ ക്ഷേത്രം,
തിരുവല്ല ,പത്തനംതിട്ട, കേരളം

81) തൃക്കൊടിത്താനം അത്ഭുത നാരായണ ക്ഷേത്രം, കോട്ടയം, കേരളം

82) തിരു തൃച്ചിറ്റാട്ട് ഇമയവരപ്പൻക്ഷേത്രം, ചെങ്ങന്നൂർ, ആലപ്പുഴ, കേരളം

83) തിരുപുലിയൂർ മായകണ്ണൻക്ഷേത്രം, പുലിയൂർ ,ആലപ്പുഴ, കേരളം

84 ) തിരുവാറൻമുള പാർത്ഥസാരഥി ക്ഷേത്രം, പത്തനംതിട്ട, കേരളം

85) തിരുവൺവണ്ടൂർ കമലനാഥൻക്ഷേത്രം, ആലപ്പുഴ, കേരളം

86) തിരുവനന്തപുരം ശ്രി പത്മനാഭസ്വാമി ക്ഷേത്രം, കേരളം

87) തിരുവട്ടാർ ആദികേശവപ്പെരുമാൾ ക്ഷേത്രം, കന്യാകുമാരി, തമിഴ്നാട്

88) തിരുപ്പതിസാരം എന്ന തിരുവൺപരിസാരം തിരുക്കുറലപ്പൻ ക്ഷേത്രം, നാഗർകോവിൽ, കന്യാകുമാരി, തമിഴ്നാട്

89) തിരുക്കുറുംക്കുടി അഴകിയ നമ്പിരായർക്ഷേത്രം, തിരുനെല്വേലി, തമിഴ്നാട്

90 ) തിരുവരമങ്കെ വനമാലപ്പെരുമാൾ ക്ഷേത്രം, തിരുനെൽവേലി, തമിഴ്നാട്

91) ശ്രീ വൈകുണ്ഠം വൈകുണ്ംനാഥപ്പെരുമാൾ ക്ഷേത്രം, തൂത്തുക്കുടി, തമിഴ്നാട്

92) തിരുവരഗുണമങ്കെ വിജയാസനൻ ക്ഷേത്രം, തൂത്തുക്കുടി, തമിഴ്നാട്

93) തിരുപുലിങ്കുടി പെരുമാൾ ക്ഷേത്രം, വരഗുണമങ്കൈ, തൂത്തുക്കുടി, തമിഴ്നാട്

94) തിരുത്തുലൈവില്ലി മംഗലം ദേവദേവ ക്ഷേത്രം, അരവിന്ദലോചനൻക്ഷേത്രം, ഇരട്ട ക്ഷേത്രം, തൂത്തുക്കുടി, തമിഴ്നാട്

95) തിരുകുളന്തൈ ചോരനാഥൻക്ഷേത്രം, തൂത്തുക്കുടി, തമിഴ്നാട്

96) തിരുക്കോളൂർ വൈദ്യനാഥപ്പെരുമാൾ ക്ഷേത്രം, തുത്തുക്കുടി, തമിഴ്നാട്

97) തിരുപ്പേരൈ നീർമുകിൾ വർണ്ണൻ പ്പെരുമാൾ ക്ഷേത്രം, തിരുനഗർ, തുത്തുക്കുടി, തമിഴ്നാട്

98) തിരുക്കുറവൂർ എന്ന ആഴ്വാർ തിരുനഗരി ആദിനാഥൻ ക്ഷേത്രം, തൂത്തുക്കുടി, തമിഴ്നാട്

99) ശ്രീവില്ലിപുത്തൂർ ആണ്ടാൾ 
വടപത്രസായി ക്ഷേത്രം, തമിഴ്നാട് ഗവർമെൻ്റ് മുദ്ര ചിഹ്നം ശ്രിവില്ലിപുത്തൂർ ക്ഷേത്രഗോപുരമാണ്, (196 അടി), വിരുതനഗർ, മധുര, തമിഴ്നാട്

100) തിരുത്തിങ്കൾ നാരായണപെരുമാൾ ക്ഷേത്രം, വിരുതനഗർ, മധുരൈ, തമിഴ്നാട്

101) തിരുക്കൂടൽകൂടലഴകർപ്പെരുമാൾ ക്ഷേത്രം, മധുരൈ, തമിഴ്നാട്

102) തിരുഅഴകർമലെ ശ്രീ പരമസ്വാമിപ്പെരുമാൾ ക്ഷേത്രം, മധുരൈ, തമിഴ്നാട്

103) തിരുമേകക്കൂർ കാളമേഘപ്പെരുമാൾ ക്ഷേത്രം, (മോഹന ക്ഷേത്രം), ഒത്തക്കട, മധുരൈ, തമിഴ്നാട്

104) തിരുകോഷ്ടിയൂർ സൗമ്യനാരായണപ്പെരുമാൾ ക്ഷേത്രം, ശിവഗംഗൈ ജില്ല, തമിഴ്നാട്

105) തിരുപുല്ലണി ആദി ജഗന്നാഥപ്പെരുമാൾ ക്ഷേത്രം, രാമനാഥപ്പുരം, തമിഴ്നാട്

106) തിരുമെയ്യം സത്യമൂർത്തിപ്പെരുമാൾ ക്ഷേത്രം, പുതുക്കോട്ട, തമിഴ്നാട്

107)-തിരുപ്പാൽകടൽ

108) തിരുപരമപദം ശ്രീവൈകുണ്ഠം
നാരായണ നാരായണ

നൂറ്റിയെട്ട് ശിവക്ഷേത്രങ്ങൾ

നൂറ്റിയെട്ട് ശിവക്ഷേത്രങ്ങൾ

ഗോകർണംമുതൽ കന്യാകുമാരി വരെയുള്ള അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളിൽ ആണ് അതിപുരാതനമായ നൂറ്റിയെട്ട് ശൈവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്, പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങൾ, ഇതിൽ 40 ശിവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്, ബാക്കി 68 ക്ഷേത്രങ്ങൾ മാത്രമാണ് 63 ഗ്രാമങ്ങളിലായി സ്ഥിതി ചെയ്യുന്നത്. ഒറ്റ ഒരു ഗ്രാമത്തിൽ മാത്രം ഇത്രയധികം ശിവക്ഷേത്രങ്ങൾ ഉണ്ടായത് കൊണ്ടാകാം ആ ഗ്രാമത്തിന് ശിവപുരം എന്ന പേര് വന്നത്, പിന്നീട് അത് തൃശ്ശിവപേരൂർ ആയി, ഇന്ന് തൃശൂർ എന്നറിയപ്പെടുന്നു, 108 ശിവക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം വടക്കുംനാഥക്ഷേത്രമാണ്,
കൊല്ലൂർ മൂകാംബിക ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം എന്നി ഭഗവതി ക്ഷേത്രങ്ങളും 108 ശൈവ ക്ഷേത്രങ്ങളിൽ പെടുന്നു, ഈ ക്ഷേത്രങ്ങളിലെ ശിവ പ്രതിഷ്ഠയ്ക്ക് അത്ര പ്രാധാന്യം ഉണ്ട്,

1) വടക്കുംനാഥ ക്ഷേത്രം (വടക്കുംനാഥൻ) തൃശൂർ

2) പെരുംതൃക്കോവിൽ ക്ഷേത്രം (പെരും തൃക്കോവിലപ്പൻ) ഉദയംപേരൂർ, എർണാകുളം

3) രവീശ്വരപുരം ശിവക്ഷേത്രം (രവീശ്വരത്തപ്പൻ) ഇരവിപുരം, തൃശൂർ

4) സ്ഥാണുമലയപെരുമാൾ ക്ഷേത്രം, ശുചീന്ദ്രം, കന്യാകുമാരി

5) ചിദംബരേശ്വര ക്ഷേത്രം ( നടരാജൻ) ചൊവ്വര ,എർണാകുളം

6) മാത്തൂർ ശിവക്ഷേത്രം (മാത്തൂരപ്പൻ) പന്നിത്തടം, തൃശൂർ

7 ) തൃപ്രങ്ങോട്ട് ശിവക്ഷേത്രം (തൃപ്രങ്ങോട്ടപ്പൻ, മൃത്യുഞ്ജയ മൂർത്തി) മലപ്പുറം

8) മുണ്ടയൂർ മഹാദേവക്ഷേത്രം ( മുണ്ടയൂരപ്പർ) മുണ്ടൂർ, തൃശൂർ

9 ) തിരുമാന്ധാംകുന്ന് ക്ഷേത്രം (തിരുമാന്ധാംകുന്നിലപ്പൻ) അങ്ങാടിപ്പുറം, മലപ്പുറം

10) ചൊവ്വല്ലുർ ശിവക്ഷേത്രം (ചൊവ്വല്ലൂരപ്പൻ) ,തൃശൂർ

11 ) മുടിക്കോട് ശിവക്ഷേത്രം (മുടികോട്ടപ്പൻ) ,പാണഞ്ചേരി, തൃശൂർ

12 ) അന്നമനട മഹാദേവ ക്ഷേത്രം (കിരാതമൂർത്തി), ചാലക്കുടി, തൃശൂർ

13 ) തൃക്കുരട്ടി മഹാദേവ ക്ഷേത്രം (കിരാതമൂർത്തി), മാന്നാർ, ആലപ്പുഴ

14) അവണൂർ ശ്രീകണ്ഠേശ്വര മഹാദേവ ക്ഷേത്രം, തൃശൂർ

15) കൊല്ലൂർ മൂകാബിക ക്ഷേത്രം (കൊല്ലൂർ മഹാദേവൻ) ഉഡുപ്പി ,കർണാടക

16) തിരുമംഗലം മഹാദേവക്ഷേത്രം (തിരുമംഗലത്തപ്പൻ) എങ്ങണ്ടിയൂർ ,തൃശൂർ

17 ) തൃക്കാരിയൂർ മഹാദേവക്ഷേത്രം (തൃക്കാരിയൂരപ്പൻ) ,എർണാകുളം

18 ) കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം, തിരുവനന്തപുരം

19) പെരുന്തട്ട മഹാദേവ ക്ഷേത്രം, വെള്ളൂർ, കോട്ടയം

20) അഷ്ടമംഗലം മഹാദേവക്ഷേത്രം (അഷ്ടമൂർത്തി), തൃശൂർ

2 1) ഐരാണികുളം മഹാദേവക്ഷേത്രം (തെക്കേടത്തപ്പൻ, വടക്കേടത്തപ്പൻ) ,മാള, ചാലക്കുടി, തൃശൂർ

22) കൈനൂർ മഹാദേവക്ഷേത്രം (കൈനുരപ്പൻ) ,തൃശൂർ

23) മഹാബലേശ്വര ക്ഷേത്രം (മഹാബലേശ്വരൻ ), ഗോകർണ്ണം, കർണാടക

24) എർണാകുളം ശിവക്ഷേത്രം (എർണാകുളത്തപ്പൻ, കിരാതമൂർത്തി)

25) പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം (പെരുംതൃക്കോവിലപ്പൻ), പിറവം, എർണാകുളം

26) അടാട്ട് മഹാദേവ ക്ഷേത്രം, തൃശൂർ

27) പരിപ്പ് മഹാദേവ ക്ഷേത്രം, അയ്മനം, കോട്ടയം

28) ശാസ്തമംഗലം മഹാദേവക്ഷേത്രം (ശാസ്തമംഗലത്തപ്പൻ) ,ചാത്തമംഗലം, തിരുവനന്തപുരം

29) പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം (പെരുമ്പറമ്പിലപ്പൻ) ,എടപ്പാൾ, മലപ്പുറം

30 ) തൃക്കൂർ മഹാദേവക്ഷേത്രം (തൃക്കുരപ്പൻ) ,തൃശൂർ

31) പാലൂർ മഹാദേവക്ഷേത്രം ( പാലൂരപ്പൻ) ,പനയൂർ, തത്തമംഗലം, പാലക്കാട്

32 ) വൈറ്റില നെട്ടൂർ മഹാദേവ ക്ഷേത്രം, തിരുനെട്ടൂരപ്പൻ) ,എർണാകുളം

33 ) വൈക്കം മഹാദേവക്ഷേത്രം (വൈക്കത്തപ്പൻ, ദക്ഷിണാമൂർത്തി, അന്നദാന പ്രഭു) ,കോട്ടയം

34) രാമേശ്വരം മഹാദേവക്ഷേത്രം (രാമനാഥൻ) ,കൊല്ലം

35 ) അമരവിള രാമേശ്വരംമഹാദേവ ക്ഷേത്രം (രാമനാഥൻ) ,തിരുവനന്തപുരം

36 ) ഏറ്റുമാനൂർ മഹാദേവക്ഷേത്രം (അഘോരമൂർത്തി), കോട്ടയം

37) കാഞ്ഞിലശ്ശേരി മഹാദേവ ക്ഷേത്രം ( രുദ്രമൂർത്തി), കൊയിലാണ്ടി, കോഴിക്കോട്

38) ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം ( രുദ്രൻ), തൃശൂർ

39) ആലുവ ശിവക്ഷേത്രം, എർണാകുളം

40) തിരുമിറ്റിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം (ഉയ്യവന്തപ്പെരുമാൾ), പാലക്കാട്

41) വേളോർവട്ടം മഹാദേവക്ഷേത്രം (വടക്കനപ്പൻ, തെക്കനപ്പൻ) ,ചേർത്തല, ആലപ്പുഴ

42) കല്ലാറ്റുപുഴ മഹാദേവ ക്ഷേത്രം, മുറ്റിച്ചൂർ, തൃശൂർ

43) തൃക്കുന്ന് മഹാദേവ ക്ഷേത്രം, കാഞ്ഞാണി, തൃശൂർ

44) ചെറുവത്തൂർ മഹാദേവക്ഷേത്രം/ കുന്നംകുളം: തൃശൂർ

45 ) പൂങ്കുന്നം ശിവക്ഷേത്രം, തൃശൂർ

46) തൃക്കപാലിശ്വരം മഹാദേവക്ഷേത്രം (ദക്ഷിണാമൂർത്തി), നിരണം, പത്തനംത്തിട്ട

47 ) കാടാച്ചിറ തൃക്കപാലിശ്വരം ക്ഷേത്രം (ദക്ഷിണാമൂർത്തി), പെരളശ്ശേരി, കണ്ണൂർ

48) ഇരിങ്ങന്നൂർ ശിവക്ഷേത്രം (ദക്ഷിണാമൂർത്തി), നാദാപുരം, കോഴികോട്

49) അവിട്ടത്തൂർ ശിവക്ഷേത്രം (അവിട്ടത്തൂരപ്പൻ) ,ചാലക്കുടി,തൃശൂർ

50 ) പനയന്നാർകാവ് ക്ഷേത്രം, പരുമല, മാന്നാർ, ആലപ്പുഴ

51) ആനന്ദവല്ലീശ്വരം ക്ഷേത്രം (ആനന്ദവല്ലീശ്വരൻ ), കൊല്ലം

52 ) കാട്ടകാമ്പൽ ശിവക്ഷേത്രം, തൃശൂർ

53) കൊണ്ടാഴി തൃതം തളിക്ഷേത്രം, പഴയന്നൂർ, തൃശൂർ

54) പേരകം മഹാദേവക്ഷേത്രം (സദാശിവൻ) ,ചാവക്കാട്, തൃശൂർ

55) ചക്കംക്കുളങ്ങര മഹാദേവ ക്ഷേത്രം, എർണാകുളം

56) വീരാണിമംഗലം മഹാദേവക്ഷേത്രം, വടക്കാഞ്ചേരി ,തൃശൂർ

57) ചേരാനെല്ലൂർ മഹാദേവക്ഷേത്രം, കൂവപ്പടി, എർണാകുളം

58) മണിയൂർ മഹാദേവക്ഷേത്രം, മങ്കട, മലപ്പുറം

59) തളി ശിവക്ഷേത്രം ( പരമശിവൻ, ധ്യാന മൂർത്തി) ,കോഴിക്കോട്

60 )കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം, ( ധ്യാന മൂർത്തി), കോട്ടയം

61) കൊടുങ്ങല്ലൂർ കീഴ് തളി ശിവക്ഷേത്രം ( ധ്യാന മൂർത്തി), തൃശൂർ

62 ) തളിക്കോട്ട മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി, കോട്ടയം

63) കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം ( ധ്യാന മൂർത്തി), തൃശൂർ

64 ) ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, തിരുവനന്തപുരം

65) തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം (തിരുവഞ്ചിക്കുളത്തപ്പൻ) ,വഞ്ചുളേശ്വരം, തൃശൂർ

66 ) പടനായർകുളങ്ങര മഹാദേവ ക്ഷേത്രം, കരുനാഗപ്പള്ളി, കൊല്ലം

67) തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം (വടുതലേശ്വരൻ ) പാണാവള്ളി,ആലപ്പുഴ

68) ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രം, പാലക്കാട്

69) കൊട്ടിയൂർ ശിവക്ഷേത്രം (കൊട്ടിയൂരപ്പൻ) ,കണ്ണൂർ

70 ) തൃപ്പാളൂർ മഹാദേവക്ഷേത്രം (തൃപ്പാളുരപ്പൻ) ,പുല്ലോട്, പാലക്കാട്

71) പെരുന്തട്ട മഹാദേവ ക്ഷേത്രം, ഗുരുവായൂർ, തൃശൂർ

72) തൃത്താല മഹാദേവ ക്ഷേത്രം (തൃത്താലയപ്പൻ) ,പാലക്കാട്

73) തിരുവാറ്റ മഹാദേവക്ഷേത്രം, തിരുവല്ല ,പത്തനംതിട്ട

74) വാഴപ്പള്ളി മഹാശിവക്ഷേത്രം (തിരുവാഴപ്പളളിലപ്പൻ) ,ചങ്ങനാശേരി, കോട്ടയം

75) പുതുപ്പള്ളി ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം, കൊല്ലം

76) അഞ്ചുമൂർത്തി മംഗലം ക്ഷേത്രം (സദാശിവൻ) ,മംഗലം, ആലത്തൂർ, പാലക്കാട്

77) തിരുനക്കര മഹാദേവ ക്ഷേത്രം (തിരുനക്കര തേവർ), കോട്ടയം

78) കൊടുമ്പ് മഹാദേവ ക്ഷേത്രം,ചിറ്റൂർ, പാലക്കാട്

79) അഷ്ടമിച്ചിറ മഹാദേവക്ഷേത്രം (തെക്കും തേവർ, വടക്കും തേവർ) ,ചാലക്കുടി,തൃശൂർ

80 ) പട്ടണക്കാട് മഹാദേവ ക്ഷേത്രം, ആലപ്പുഴ

81) ഉളിയന്നൂർ മഹാദേവക്ഷേത്രം, ആലുവ, എർണാകുളം

82) കിള്ളിക്കുറുശ്ശിമംഗലം മഹാദേവക്ഷേത്രം (ദക്ഷിണാമൂർത്തി), പാലക്കാട്

83) പുത്തൂർ മഹാദേവക്ഷേത്രം ( പുത്തൂരപ്പൻ) ,കരിവെള്ളൂർ, കണ്ണൂർ

84 ) ചെങ്ങന്നൂർ മഹാദേവക്ഷേത്രം (ചെങ്ങന്നൂരപ്പൻ) ,ആലപ്പുഴ

85) സോമേശ്വരം മഹാദേവക്ഷേത്രം (സോമേശ്വരത്തപ്പൻ) ,പാമ്പാടി, തൃശൂർ

86) വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം, ചേലക്കര, തൃശൂർ

87) കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം (ഇളയിടത്തപ്പൻ) ,കൊല്ലം

88) കണ്ടിയൂർ മഹാദേവക്ഷേത്രം (കണ്ടിയൂരപ്പൻ) ,മാവേലിക്കര: ആലപ്പുഴ

89) പാലയൂർ മഹാദേവക്ഷേത്രം, കൊടുങ്ങല്ലൂർ, തൃശൂർ

90 ) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ( വൈദ്യനാഥ മൂർത്തി) ,കണ്ണൂർ

91) നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം (ശ്രീകുലശേഖരത്തപ്പൻ), ചെറുതുരുത്തി, തൃശൂർ

92) മണ്ണൂർ മഹാദേവക്ഷേത്രം (അഘോരമൂർത്തി), കൊയിലാണ്ടി, കോഴികോട്

93) തൃശ്ശിലേരി മഹാദേവ ക്ഷേത്രം (അഘോരമൂർത്തി), തിരുനെല്ലി, വയനാട്

94) ശൃംഗപുരം മഹാദേവക്ഷേത്രം ( ദാക്ഷായണീശ്വരൻ ), കൊടുങ്ങല്ലൂർ, തൃശൂർ

95) കരിവെള്ളൂർ മഹാദേവക്ഷേത്രം, കണ്ണൂർ

96) മമ്മിയൂർ മഹാദേവക്ഷേത്രം (മമ്മിയൂരപ്പൻ) ,ഗുരുവായൂർ, തൃശൂർ

97) പറമ്പന്തളി മഹാദേവ ക്ഷേത്രം (തളീശ്വരൻ ), മുല്ലശ്ശേരി, തൃശൂർ

98) ചെറു തിരുനാവായ ബ്രഹ്മ ശിവക്ഷേത്രം, തവനൂർ, മലപ്പുറം

99) കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, തൊടുപുഴ, ഇടുക്കി

100) നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം, ചേർത്തല, ആലപ്പുഴ

101) കോട്ടപ്പുറം മഹാദേവക്ഷേത്രം, തൃശൂർ

102) മുതുവറ മഹാദേവക്ഷേത്രം, തൃശൂർ

103) വെളപ്പായ മഹാദേവ ക്ഷേത്രം (വടക്കും തേവർ), തൃശൂർ

104) ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം, എർണാകുളം

105) തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം, മലപ്പുറം

106) പെരുവനം മഹാദേവക്ഷേത്രം ( ഇരട്ടയപ്പൻ, മാടത്തിലപ്പൻ),തൃശൂർ

107) തിരുവാലൂർ മഹാദേവക്ഷേത്രം (തിരുവാലൂരപ്പൻ) ,ആലങ്ങാട്, എർണാകുളം

108) ചിറയ്ക്കൽ മഹാദേവ ക്ഷേത്രം, അങ്കമാലി, എർണാകുളം

പാരമ്പര്യ കുലതൊഴിലുകൾ

പാരമ്പര്യ കുലതൊഴിലുകൾ

ഗുണകർമ്മാടിസ്ഥാനത്തിൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നി നാലുകുലങ്ങൾ, ഓരോ കുലത്തിലും വ്യത്യസ്തമായ കുല തൊഴിലുകൾ സ്വീകരിച്ച ജാതി തിരിവുകൾ, ജാതിയിൽ പിന്നെയും പലതരം തൊഴിലുകൾ കുല തൊഴിലായി സ്വീകരിച്ച ഉപജാതികൾ, ഉപജാതിക്ക് പിന്നെയും ഉപജാതികൾ ... അങ്ങനെ എത്രയെത്ര...

സ്ഥാനനാമങ്ങൾ പലതും ...
വാമൊഴി ജാതിപേരുകൾ പലതുമായി ചിന്നി ചിതറി കിടക്കുന്ന സമൂഹം,

പ്രാചീന കാലം മുതൽകുടുംബ പാരമ്പര്യമായി ഏതെങ്കിലും ഒരു തൊഴിൽ ചെയ്ത് വരുന്നവർ പിന്നീട് ആ തൊഴിൽ തന്നെ ജാതി പേരായി ഉടലെടുക്കുന്നുണ്ട്.

യന്ത്രവൽക്കരണം വന്നതോടെ ചില കുലതൊഴിലുകൾ അന്യം നിന്നുപോയതായി കാണാം, ആ തൊഴിൽ ഒരു ജാതിയായി മാറിയതു കൊണ്ട് ഇന്നും അവർ അതേ പേരിൽ തന്നെ അറിയപ്പെടുന്നു,

ഉദാ: ചക്കിൽ എണ്ണയാട്ടുന്നതാണ് ചക്കാലനായരുടെ കുലതൊഴിൽ, യന്ത്രങ്ങൾ വന്നപ്പോൾ ഈ തൊഴിൽ അന്യം നിന്നു.

വാളൻ എന്ന വിഭാഗത്തിൻ്റെ കുല തൊഴിൽ മരം അറുക്കലാണ്, യന്ത്രങ്ങൾ വന്നതോടെ ഈ തൊഴിലും ഇല്ലാതായി.

എഴുത്തശ്ശൻ വിഭാഗത്തിൻ്റെ കുല തൊഴിൽ അദ്ധ്യാപനം ആയിരുന്നു, ഇന്ന് ഈ തൊഴിലും ഇല്ല.

അങ്ങനെ എത്രയോ കുല തൊഴിലുകൾ അന്യം നിന്നു പോയി...

ആയുധകളരിയും വൈദ്യവും ബ്രഹ്മണൻ മുതൽ ശൂദ്രർ വരെയുള്ള എല്ലാ വിഭാഗങ്ങളിലും ഒരു പോലെ ഉണ്ടായിരുന്നതുകൊണ്ട് അതൊരു കുലത്തൊഴിലായി പരിഗണിച്ചിട്ടില്ല,

പുതിയ തലമുറയുടെ അറിവിലേക്കായി ആ പഴയ കുല തൊഴിലുകളും അവർ അറിയപ്പെട്ട ജാതിപ്പേരുകളും സ്ഥാനനാമങ്ങളും പങ്ക് വെയ്ക്കുന്നു,
( ബ്രാഹ്മണ - പൗരോഹിത്യം
ക്ഷത്രിയ -രാജഭരണം
വൈശ്യ - വ്യാപാരം
ശൂദ്ര- ദാസ്യം )

1) മൂത്തത് - ക്ഷേത്രം കഴുകി വൃത്തിയാക്കൽ, ഉത്സവ വേളകളിൽ തിടമ്പ് പിടിക്കുന്നവർ (ഇവരിൽ ഒരു വിഭാഗം പൊതുവാൾ എന്നും അറിയപ്പെടുന്നു )

2) ഇളയത് - ശൂദ്ര പൗരോഹിത്യം വഹിക്കുന്നവർ

3) മൂസ്സത് - കാളി ക്ഷേത്രത്തിൽ മദ്യവും മാംസവും ഉപയോഗിച്ച് പൂജ ചെയ്യുന്നവർ

4) മൂസ് / മൂസത് - പാരമ്പര്യ വൈദ്യൻമാരായ ഉപബ്രാഹ്മണ വിഭാഗം

5) പിടാരൻ - ദുർമന്ത്രവാദം കുലത്തൊഴിലാക്കിയവർ (പാമ്പുപിടത്തക്കാരും പിടാരൻ എന്നറിയപ്പെടുന്നു)

6) തീയാട്ടുണ്ണി- ക്ഷേത്ര സന്നിധാനത്തിൽതീയ്യാട്ടം നടത്തുന്നവർ, പിടാരൻമാരുടെ സമ്പ്രദായം പിൻതുടരുന്നു

7 ) നമ്പ്യാതിരി/വാൾനമ്പി / നമ്പ്യാട്ടിരി- ആയുധകളരിയുള്ള ഉപബ്രാഹ്മണർ

8 ) പിഷാരടി - ക്ഷേത്രത്തിലെ ഉപജീവനക്കാർ

9 ) ഗുരുക്കൾ- ആരംഭത്തിൽ അദ്ധ്യാപനം, പിന്നീട് ക്ഷേത്ര അടിച്ചുതെളി, ഉത്സവത്തിന് ശീവേലി വിഗ്രഹം തലയിൽ ഏറ്റുന്നു,

10) അടികൾ- ഭദ്രകാളികാവുകളിൽ ഉഗ്രപൂജ ചെയ്യുന്നവർ,

11 ) പുഷ്പക ഉണ്ണി - ക്ഷേത്ര പൂജയ്ക്ക് പൂവ് ഒരുക്കുന്നവർ

12 ) നാട്ടുപട്ടർ - മാലകെട്ട്, അടച്ചു തളി

13 ) കുട്ടിപട്ടർ - ബ്രാഹ്മണ, ക്ഷത്രിയ ഗൃഹങ്ങളിലെ അടുക്കള പണി ചെയ്യുന്നവർ

14) ചാക്യാർ - സ്വന്തമായി ഗാനങ്ങൾ ഉണ്ടാക്കി പാഠകം ചൊല്ലുന്നവർ, ക്ഷേത്രത്തിൽ കൂത്ത് നടത്തുന്നവർ

15) നമ്പ്യാർ - ചാക്യാർകൂത്ത് നടത്തുമ്പോൾ മിഴാവ് കൊട്ടുന്നവർ, ഇടപ്രഭു സ്ഥാനി യരും ഉണ്ട്,

16) വാര്യർ - ക്ഷേത്രത്തിലെ കഴക ജോലികൾ ചെയ്യുന്നു, ശവസംസ്കാര ചടങ്ങുകളും നിർവ്വഹിക്കുന്നു

17 ) മാരാർ - അഞ്ച് തരം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യും, (ചെണ്ട,കറുങ്കുഴൽ, തിമില, ഇടയ്ക്ക, ധമനം), ഒരു വിഭാഗം മാരാർ ബ്രാഹ്മണർക്ക് പുലകുളി അടിയന്തിരം നടത്തുന്നു

18 ) ഉലുമ്പൻ - ക്ഷേത്രങ്ങളിൽ പാൽ, നെയ്യ് കൊടുക്കുന്നവർ

19 ) മേനോക്കി - ക്ഷേത്രത്തിൽ കണക്കെഴുത്ത്

20) പട്ടാല മേനോൻ - പ്രഭുക്കളുടെ കണക്ക് എഴുതുന്നവർ

21 ) ഗണക /കണിയാൻ /കണിശൻ - ജ്യോതിഷം കൈകാര്യം ചെയ്യുന്നവർ, ക്ഷേത്രത്തിലേക്കുള്ള ഓലക്കുട കെട്ടി കൊടുക്കുന്നു

22) എഴുത്തശ്ശൻ/എഴുത്തച്ചൻ/എഴുത്താശാൻ - കുടി പള്ളികൂടത്തിലെ അധ്യാപനം,

23) മരാശാരി / മരയാചാരി / തച്ചൻ - മരത്തിൽ കൊത്തുപണി ചെയ്യുന്നവർ, തച്ചുശാസ്ത്രവും വാസ്തു ശാസ്ത്രവും കൈകാര്യം ചെയ്യുന്ന ഇവർ പാരമ്പര്യമായി ക്ഷേത്ര സ്ഥപതിമാരാണ്

24) കല്ലാശാരി / കൽതച്ചൻ - കേരളത്തിൽ വെട്ടുകല്ല് (ചെങ്കല്ല്) ഉപയോഗിച്ച് കെട്ടിടം പണിയുന്നവർ

25) തട്ടാൻ / കംസല / പൊന്നാശാരി _ പാരമ്പര്യ സ്വർണ്ണപ്പണിക്കാർ

26) കൊല്ലൻ/കമ്മാര/ കർമ്മാചാരി - ഇരുമ്പ് പണിക്കാർ

27) മൂശാരി / കന്നാൻ - വെങ്കല ശില്പിമാർ

28) കല്ശില്പി / ശില്പാചാരി - കരിങ്കല്ലിൽ കൊത്തുപണി ചെയ്യുന്നവർ

29 ) തച്ചർ / വാളൻ - മരം വെട്ടും തടിയറുക്കലും കുല തൊഴിലായിട്ടുള്ളവർ (വിശ്വകർമ്മ വിഭാഗം അല്ല )

30 ) കഞ്ചാരൻ -പിച്ചളനിർമ്മാണം

31 ) ഓടായി - ഉരുനിർമ്മാണം

32) ഈർച്ചകൊല്ലൻ - തടിയറുക്കുന്നവർ

33 )കള്ളാടി -കല്ലുവെട്ടുകാർ

34) നാട്ട് കല്ലൻ - അമ്മിയും ഉരലും കൊത്തുന്നവർ

35 ) വിൽകുറുപ്പ് / വില്ലാശാൻ - അമ്പും വില്ലും ഉണ്ടാക്കുന്നവർ, അമ്പെയ്ത്ത് വിദ്യ പഠിപ്പിക്കുന്നവർ

36 ) കളരികുറുപ്പ് / കളരിപണിക്കർ -ജ്യോതിഷികൾ

37) തോൽകുറുപ്പ് - ചെണ്ട, മൃദ്യംഗം തുടങ്ങിയ വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നവർ

38) കല്ലാറ്റ്കുറുപ്പ് / പുതുശ്ശേരി കുറുപ്പ് - ക്ഷേത്രത്തിലെ കളമെഴുത്തുപാട്ട് നടത്തുന്നവർ, ക്ഷേത്രവാദ്യത്തിനും അവകാശമുണ്ട്,

39) വാരണാട്ട് കുറുപ്പ് - ക്ഷേത്രത്തിൽ കളംപാട്ടും മുടിയേറ്റും നടത്തുന്നവർ

40) നായർകുറുപ്പ് - കോട്ട/ കൊട്ടാരം കാവൽക്കാർ

41) കിരിയത്ത് നായർ -രാജാക്കൻമാരുടെ പ്രധാനമന്ത്രി, പടത്തലവൻ സ്ഥാനം വഹിക്കുന്നവർ (മൂപ്പിൽ നായർ എന്നും അറിയപ്പെടുന്നു)

42) ഇല്ലത്ത് നായർ - ബ്രാഹ്മണ ഗൃഹങ്ങളിലെ പരിചാരകൾ

43) സ്വരൂപത്തിൽ നായർ - ക്ഷത്രിയ ഭവനങ്ങളിൽ പരിചാരകർ

44) കൈമൾ നായർ - അധികാരം കൈയാളുന്നവർ, പ്രമാണി

45 ) കർത്ത നായർ - ഇടപ്രഭു, ജൻമി

46) മേനോക്കി നായർ - കാര്യസ്ഥൻ

47 ) പണിക്കർ നായർ - കളരിപയറ്റുവിദഗ്തൻ

48) മണവാളൻ നായർ / മണിയാണിനായർ - നൂൽനൂല്പ്, പശുവളർത്തൽ ( ഇപ്പോൾ കല്പണി ചെയ്തുവരുന്നുണ്ട് )

49) ഇടച്ചേരി നായർ - പശുപരിപാലനം

50 ) പള്ളിച്ചൻ നായർ - പല്ലക്ക്ചുമക്കുന്നവർ

51) പാദമംഗലത്തു നായർ - തിടമ്പിന് അകമ്പടി സേവിക്കുന്നവർ

52 ) വട്ടക്കാട്ട് നായർ - ക്ഷേത്രത്തിലേക്ക് എണ്ണ കൊടുക്കുന്നവർ

53) ചക്കാല നായർ - എണ്ണആട്ടുന്നവർ

54) കുലാല നായർ / ആന്തൂർ നായർ - ക്ഷേത്രം, ബ്രാഹ്മണ ഗൃഹത്തിലേക്ക് മൺപാത്രങ്ങൾ നിർമ്മിച്ച് കൊടുക്കുന്നവർ

55) വെളുത്തേടത്ത് നായർ - തുണിഅലക്കുകാർ 

56) വിളക്കിത്തല നായർ - ക്ഷുരകവൃത്തി (മുടിവെട്ടുന്നവർ)

57) ചെമ്പ് കൊട്ടി നായർ - ചെമ്പോല നിർമ്മിക്കുന്നവർ

58) ഓടത്തു നായർ - ഓട്നിർമ്മിക്കുന്നവർ

59) അത്തികുറുശ്ശിനായർ - ശവസംസ്കാര ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്നവർ

60 ) വലച്ചി നായർ - പുഴയിലും കായലിലും വലയെറിഞ് മീൻ പിടിച്ച്ഉപജീവനം നടത്തുന്നവർ

61) ചാലിയ / ശാലിയ -തുണി നെയ്ത്ത്

62 ) വെള്ളാളർ - നെൽച്ചെടി പറച്ചുനടീൽ, ജലസേചന വൃത്തിയും

63) ഗൗഡർ / ഇടയർ / കോലാർ -ആട്മേയ്ക്കുന്നവർ

64 ) കുശവൻ /കുംഭാരൻ / കുമ്മാര/ കുടുംബി / വേളാൻ / ഉടൈയാർ_ മൺപാത്രനിർമ്മാണം

65) മാഡിക-തുകൽ പണിക്കാർ

66 ) വണ്ണാൻ / പെരുവണ്ണാൻ - വീരപുരുഷൻമാരുടെയും വീരാംഗനമാരുടെയും ,ദേവതകളുടെയുംതെയ്യം കെട്ടിയാടുന്നവർ ,ആടയാഭരണങ്ങൾ അധികമായി അണിഞ്ഞ്,( പെരുവണ്ണാൻ സ്ഥാനനാമം)

67) മലയൻ / പണിക്കർ - ദൈവങ്ങളുടെ തെയ്യക്കോലം കെട്ടിയാടുന്നവർ, കുരുത്തോല അണിഞ്ഞ്, (പണിക്കർ സ്ഥാനനാമം)

68) തുളുവേലൻ - ചാമുണ്ടി തെയ്യം കെട്ടുന്നവർ

69) മലനാട്ട് വേലൻ - ചില തെയ്യകോലങ്ങൾ കെട്ടിയാടുന്നു ,അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ എന്നിസ്ഥാന പേരുകൾ ഉണ്ട്,

70 ) കോപ്പാളൻ/നൽക്കത്തായ - പഞ്ചുരുളിതെയ്യം കെട്ടിയാടുന്നവർ, പഞ്ചി എന്നാൽ തുളു ഭാഷയിൽ പന്നി, (വാരാഹിതെയ്യം, കാന്താര'ചലചിത്രം ശ്രദ്ധേയം )

71) വേലൻ/മണ്ണാൻ - തുണി അലക്ക് കുലതൊഴിൽ , ഈഴവരുടെ മുത്തപ്പൻ /കുട്ടിചാത്തൻ കാവുകളിൽ കളംപാട്ടും വാദ്യവും നടത്തുന്നവർ

72) പാണൻ - അയിത്തജാതിക്കാരുടെ ക്ഷുരകവൃത്തി, ഓലക്കുട കെട്ടും

73) കവരർ - കുട്ടമെടയുന്നവർ

74) വള്ളുവർ - കക്കവാരൽ, നീറ്റു കക്ക, ചുണ്ണാമ്പ് / കുമ്മായം നിർമ്മാണം

75) ഈഴവ / തിയ്യ-തെങ്ങിൻ കള്ള് ചെത്തും കളള് വില്പനയും കുലത്തൊഴിലായിട്ടുള്ളവർ, ഇവർ പാട്ട ഭൂമിയിൽ കൃഷിയും ചെയ്തിരുന്നു,
ചേകവർ - ആയുധ കളരിവിദഗ്തനായ തിയ്യന് 'ചേകവർ' എന്നാണ് സ്ഥാന നാമം,

76) നാടാർ / ചാന്നാർ - പനങ്കള്ള്ചെത്തും വില്പനയും, കേരളത്തിൽ കൃഷി പണിയും ചെയ്തു വരുന്നുണ്ട്

77) തണ്ടാൻ - തെങ്ങുകയറ്റകാരൻ

78) കാവുതീയ്യ/ ഈഴവാത്തി - കാളി ക്ഷേത്രങ്ങളിൽ മദ്യവും മാംസവും ഉപയോഗിച്ച് പൂജ ചെയ്യുന്നവർ,തിയ്യരുടെ മരണാനന്തര കർമ്മവും മുടിവെട്ടും ഇപ്പോൾ ചെയ്തു വരുന്നു,

79) കുടുമിചെട്ടി - കൊങ്കിണിമാരുടെ ദാസിപ്പണി ചെയ്യുന്നവർ

80 ) പപ്പടചെട്ടി / പണ്ടാരം _ പപ്പട നിർമ്മാണം

81) പൂപണ്ടാരം - പൂവ് വില്പനക്കാർ

82) അരയ/ ധീവര / മൂകയ/മുക്കുവ_ കടലിൽ നിന്ന് മത്സ്യം പിടിക്കുന്നവർ

83) വാലൻ - കടത്തുകാരൻ

84 ) തെയ്യമ്പാടി നമ്പ്യാർ - കളംപാട്ട്

85) പുലയർ / ചേരമർ - നെൽകൃഷി പണി

86) പുള്ളുവർ - നാഗക്കാവുകളിൽ കളംപാട്ട് നടത്തുന്നവർ

87) പറയർ/ സാംബവ -മുറം ,കുട്ട, പനമ്പായ, കൈതോലപായ നെയ്യുന്നവർ

88)കുറുവൻ - പച്ചകുത്തുന്നവരും കൈനോട്ടക്കാരും

89) കുറിച്യർ - അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്നവർ, കൃഷി പണിയും

90 ) വേട്ടുവർ - കാട്ടരുവിയിൽ കുന്തംകൊണ്ട് കുത്തി മീൻ പിടിക്കുന്നവർ

91) ഉള്ളാടർ - പെരുച്ചാഴിയെ വേട്ടയാടുന്നവർ, കിഴങ്ങ് വർഗ്ഗകൃഷിയിടത്തിലെ പെരുച്ചാഴികളെ കെണി വെച്ച് പിടിച്ച് കൃഷിയെ സംരക്ഷിക്കുന്നു

92) നായാടി - നായയെ വേട്ടയാടുന്നവർ, ഭിക്ഷയെടുക്കലും

93) പരവൻ - കുടികെട്ടുന്നവർ

94) മരുത്തവർ / പണ്ഡിതർ / അമ്പട്ടൻ - മുടിവെട്ട് കുലതൊഴിൽ

95) അരുന്ധതിയാർ / തോൽകൊല്ലൻ -ചെരുപ്പുകുത്തി

96)ഭിഷഗ്വരർ - പ്രാചീന കാലത്ത് വൈദ്യം കുല തൊഴിൽ സ്വീകരിച്ചവർ, പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞു

97) വണിക/വാണിയ - കച്ചവടക്കാർ

98) കാട്ടുനായ്ക്കർ / തേൻകുറുമർ -തേൻ ശേഖരണം, മരുന്ന് ശേഖരണം, വനവിഭവ ശേഖരണം, പുറം ലോകവുമായി ബന്ധമുള്ളവർ, വീടുകളിൽ താമസം, കന്നട കലർന്ന മലയാള ഭാഷ

99) മുള്ളക്കുറുമർ- നായാട്ട്, തേൻ ശേഖരണം

100) വയനാടൻ പുലയർ / മാതപുലയർ - കൃഷിപ്പണി ,മധ്യമ ദേവതകളുടെ തെയ്യക്കോലം കെട്ടിയാടൽ

101) പണിയർ - കൃഷിപ്പണി, കുട്ടനെയ്ത്, വട്ടക്കളി എന്ന കലാരൂപം ഉണ്ട്

102) വടുകൻ/വടുക - എരുമ വണ്ടിയിൽ കച്ചവടം നടത്തുന്നവർ / കാളവണ്ടിയിൽ ചരക്ക് കടത്തുന്നവർ,

103) കളനാടികൾ -തിറയാട്ടം

104) കാടർ - മുള, ഈറ്റ കൊണ്ട് കുട്ട, മുറം നെയ്യുന്നവർ,

105) വലിഞ്ച്വൻ - ഇസ്രയേലിൽ നിന്നും വന്ന് ഇവിടെ മീൻപിടിത്തം ഉപജീവന മാർഗ്ഗം ആക്കിയവർ,

106) ചോലനായ്ക്കർ - വനവിഭവ ശേഖരണം, അളകൾ, ഗുഹകളിൽ താമസം, പുറം ലോകവുമായി ബന്ധമില്ല

107) അടിയർ/ റാവുളർ_ കൃഷിപ്പണി, റാവുള ഭാഷ സംസാരിക്കുന്നു,ഗദ്ദിക എന്ന കലാരൂപം ഉണ്ട്,

108) മാവിലൻ - ചില തെയ്യങ്ങൾ കെട്ടിയാടുന്നു, തുളു കലർന്ന മലയാള ഭാഷ

109) ഇരുളർ - കൃഷിപ്പണി, ഇരുള ഭാഷ സംസാരിക്കുന്നു

110 )മലപണിക്കർ - കാട്ടുവൈദ്യം ചെയ്യുന്നവർ

111) കാണിക്കാർ - കാട്ടുവൈദ്യവും വനത്തിലെ കൃഷിപ്പണിയും

112) നമ്പൂതിരി ബ്രാഹ്മണ വിഭാഗത്തിൽ വിവിധ തരം യാഗാദി കർമ്മങ്ങൾ ചെയ്തിട്ടുള്ളവർ, വേദാധികാരികൾക്ക് വ്യത്യസ്ത സ്ഥാന നാമങ്ങൾ ഉണ്ട്, അക്കിത്തിരിപ്പാട്, സോമയാജിപ്പാട്, അടിതിരിപ്പാട്, ഭട്ടതിരിപ്പാട്, ആയുധം എടുത്ത ബ്രാഹ്മണൻ തിരുമുല്പ്പാട്.


ബ്രഹ്മഗുപ്തൻ

ബ്രഹ്മഗുപ്തൻ 

ബ്രിട്ടീഷുകാരാണ് ഇന്ത്യാക്കാരെ എഴുത്തും വായനയും പഠിപ്പിച്ചെതെന്നാണ് ഇന്ത്യയിലെ കുറെ ബ്രിട്ടീഷ് രാജഭക്തർ പ്രചരിപ്പിക്കുന്നത്. ഈ ബ്രിട്ടീഷുകാരൊക്കെ എഴുതാനും വായിക്കാനുമറിയാതെ കൊളളയും കൊലയുമായി നടന്ന കാലത്ത് വ്യാകരണ ഗ്രന്ഥങ്ങൾ നിലനിന്നിരുന്ന നാടാണിത്. ഇവൻ മാർ എണ്ണുന്നത് പോലും ഇന്ത്യ കണ്ടുപിടിച്ച സംഖ്യാസമ്പ്രദായം ഉപയോഗിച്ചാണ്. അവർക്ക് കട്ടെടുക്കാൻ ഒരു മടിയും ഇല്ലായിരുന്നു. നമുക്ക് സ്വന്തം നാട്ടുകാരെ പഠിപ്പിക്കാൻ മടിയായിരുന്നു.

ബ്രഹ്മഗുപ്തൻ - മനുഷ്യ കുലത്തെ സംഖ്യകൾ കൊണ്ട് അത്ഭുതങ്ങൾ തീർക്കാൻ പഠിപ്പിച്ച പ്രതിഭാശാലി : എക്കാലത്തെയും മഹാനായ ഗണിതജ്ഞൻ...

ആധുനിക ഗണിതശാസ്ത്രത്തിന്റെ അടിത്തറ തന്നെ സംഖ്യകളാണ് . പോസിറ്റീവ് സംഖ്യകൾ, പൂജ്യം, നെഗറ്റീവ് സംഖ്യകൾ. കോംപ്ലെക്സ് സംഖ്യകൾ അങ്ങിനെ പോകുന്നു സംഖ്യകളിലെ വൈവിധ്യം. ഗണിതത്തിന്റെ പ്രാരംഭദിശകളിൽ എണ്ണാനുപയോഗിക്കുന്ന സംഖ്യകൾ മാത്രമായിരുന്നു ഗണിതക്രിയകൾക്ക് ആധാരം. പിന്നീട് ദശാംശ സംഖ്യകളും ഉപയോഗത്തിൽ വന്നു. ഇത്രയും വരെ ഈജിപ്ഷ്യൻ, സുമേറിയൻ ചൈനീസ് സംസ്കാരങ്ങൾ സംഖ്യകളിൽ മുന്നേറിയിരുന്നു. എന്നാൽ പൂജ്യത്തെയും നെഗറ്റീവ് സംഖ്യകളെയും ഉൾപ്പെടുത്തി സംഖ്യകളുടെ സാധ്യതകളെ മനുഷ്യരാശിക്കുമുന്നിൽ തുറന്നിട്ടത് പുരാതന ഇന്ത്യൻ ഗണിതജ്ഞരാണ്.

ഇവരിൽ തന്നെ സംഖ്യകൾ പ്രയോഗിക്കുമ്പോൾ പാലിക്കേണ്ട പ്രായോഗിക നിയമങ്ങൾ കണ്ടെത്തിയത് ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന ബ്രഹ്മ ഗുപ്തൻ എന്ന ഇന്ത്യക്കാരനായ ഗണിതജ്ഞനാണ്. പൂജ്യം കൊണ്ടും നെഗറ്റീവ് സംഖ്യകൾകൊണ്ടും കണക്കുകൂട്ടലുകൾ നടത്താൻ മനുഷ്യകുലത്തെ പഠിപ്പിച്ച ബ്രഹ്മഗുപ്തനെ എക്കാലത്തെയും മഹാനായ ഗണിതജ്ഞനായി കണക്കാക്കുന്നതിൽ ഒരപാകതയും ഇല്ല .

മധ്യ ഇന്ത്യൻ നഗരമായ ഉജ്ജെയിനി ആയിരുന്നു ബ്രഹ്മഗുപ്തന്റെ കർമ്മ ഭൂമി. ചവാദ രാജവംശത്തിലെ (Chavda dynasty ) വ്യാഖ്‌റമുഖ മഹാരാജാവിന്റെ ഭരണകാലത്താണ് ബ്രഹ്മഗുപ്തൻ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. .

സംഖ്യാശാസ്ത്രത്തിനു ഭാരതത്തിന്റെ വിലപ്പെട്ട സംഭാവനയായി പൂജ്യത്തെ കരുതിപ്പോരാറുണ്ട്. മഹാരഥന്മാരായ പാശ്ചാത്യ, പൗരസ്ത്യ ഗണിതജ്ഞർ ഈ വസ്തുത അടിവരയിട്ട് അംഗീകരിക്കുന്നുണ്ട് . ഈ അടുത്തകാലത്ത് ലഭിച്ച ചില രേഖകൾ പ്രകാരം പൂജ്യം എന്ന സംഖ്യയെയും അതിന്റെ വ്യാവഹാരികനിയമങ്ങളെയും ഭാരതീയർ ഇപ്പോൾ കരുത്തപ്പെടുന്നതിനും നൂറ്റാണ്ടുകൾ മുൻപ് തന്നെ 
സ്വായത്തമാക്കിയിരുന്നു .

പൂജ്യം മാത്രമല്ല നെഗറ്റീവ് സംഖ്യകളെയും ഗണിതത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വന്നതും, അവ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ ആവിഷ്കരിക്കപ്പെട്ടതും നമ്മുടെ രാജ്യത്തു തന്നെയാണ് . പതിനേഴാം നൂറ്റാണ്ടു വരെ പാച്ചാത്യ ഗണിതജ്ഞർ കരുതിയിരുന്നത് നെഗറ്റീവ് സംഖ്യകൾ എന്ന സംഖ്യകൾ ഭ്രാന്തന്മാരുടെ ജൽപ്പനങ്ങൾ മാത്രമാണ് എന്നാണ് . പക്ഷെ ഏഴാം ശതകത്തിൽ മഹാനായ ഇന്ത്യൻ ഗണിതജ്ഞനായ ബ്രഹ്മഗുപ്തൻ നെഗറ്റീവ് സംഖ്യകളുടെ അസ്‌തിത്വം ശരിയായി മനസ്സിലാക്കിയിരുന്നു എന്ന് മാത്രമല്ല , അവരെ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ വരെ സുവ്യക്തമായി നിര്വചിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു . ബ്രഹ്മഗുപ്തനും ആയിരം വര്ഷങ്ങള്ക്കു ശേഷമാണ് പാശ്ചാത്യ ഗണിതജ്ഞർക്ക് നെഗറ്റീവ് സംഖ്യകളുടെ രഹസ്യം മനസ്സിലായത്.

പോസിറ്റീവ് സംഖ്യകളെ '' ഭാഗ്യ സംഖ്യകൾ '' എന്നാണ് ബ്രഹ്മഗുപ്തൻ നാമകരണം ചെയ്തത്. നെഗറ്റീവ് സംഖ്യകൾക്ക് അദ്ദേഹം നൽകിയത് '' ഋണ സംഖ്യകൾ '' എന്ന പേരും. പൂജ്യത്തിനു ശൂന്യം എന്ന പേര് ബ്രഹ്മഗുപ്തനും വളരെ മുൻപ് തന്നെ നിലവിൽ വന്നിരുന്നു .

ബ്രഹമഗുപ്തന്റെ സംഖ്യാനിയമങ്ങൾ ചുരുക്കത്തിൽ ഇപ്രകാരമാണ്.

1.ഒരു ഋണ സംഖ്യ യിൽ നിന്നും ശൂന്യം കുറച്ചാൽ ഉത്തരം ഋണ സംഖ്യ ആയിരിക്കും.

2.ഒരു ഋണ സംഖ്യയെ ശൂന്യതയിൽ നിന്ന് കുറച്ചാൽ ഉത്തരം ഭാഗ്യ സംഖ്യ ആയിരിക്കും.

3.ഒരു ഭാഗ്യ സംഖ്യയിൽ നിന്നും ശൂന്യം കുറച്ചാൽ ഉത്തരം ഭാഗ്യ സംഖ്യ ആയിരിക്കും.

4.ശൂന്യതയിൽ നിന്നും ശൂന്യം കുറച്ചാൽ ശൂന്യം തന്നെ ലഭിക്കും.

5.ഒരു ഭാഗ്യ സംഖ്യയെ ശൂന്യതയിൽ നിന്ന് കുറച്ചാൽ ഉത്തരം ഋണ സംഖ്യ ആയിരിക്കും.

ഋണ, ഭാഗ്യസംഖ്യ കളുടെ ഗുണന, ഹരണ നിയമങ്ങളും അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തി യിരുന്നു.

ദൗഭാഗ്യവശാൽ ബ്രഹ്മഗുപ്തനും ആയിരത്തിലധികം വർഷത്തിന് ശേഷം ജീവിച്ചിരുന്ന ബ്രിട്ടീഷ് ഗണിതജ്ഞൻ ജോൺ വാലീസിനെയാണ് ഈ അടുത്തകാലം വരെ ഋണ സംഖ്യകളുടെ ആചാര്യനായി കരുതിയിരുന്നത് .

ദ്വിമാന സമവാക്യങ്ങളെ നിർധാരണം ചെയ്യാനുള്ള രീതികൾ ആവിഷ്കരിച്ചതും ബ്രഹ്മഗുപ്തൻ തന്നെ. ചിലതരം ദ്വിമാന സമവാക്യങ്ങൾ നിർധാരണം ചെയുമ്പോൾ നെഗറ്റീവ് സംഖ്യകൾ ഉത്തരമായി ലഭിക്കുന്ന സാഹചര്യവും അദ്ദേഹം വ്യക്തമായി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ബൃഹത്തായ കൃതി ''ബ്രഹ്‌മ സ്ഫുട സിദ്ധാന്ത '' മാണ്. ആ മഹാഗ്രന്ഥം കൂടാതെ ഖാണ്ഡ ഖാണ്ട്യക (Khandakhadyaka ) എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. ബ്രഹ്മ സ്ഫുട സിദ്ധാന്തത്തിലാണ് അദ്ദേഹം സംഖ്യകളെപ്പറ്റിയും സമവാക്യങ്ങളെപ്പറ്റിയുമുള്ള തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

സംഖ്യാശാസ്ത്രത്തിത്തിലും ദ്വിമാന സമവാക്യങ്ങളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഗണിതത്തിനു ബ്രഹ്മഗുപ്തന്റെ സംഭാവന. ട്രിഗണോമെട്രി യിലും ജ്യോതി ശാസ്ത്രത്തിലും കനപ്പെട്ട സംഭാവനകൾ ബ്രഹ്മഗുപ്തൻ നൽകിയിട്ടുണ്ട് .

ബ്രഹ്മഗുപ്തന്റെ മരണത്തിനു ഏതാനും ദശകങ്ങൾക്ക് ശേഷം അറബികൾ ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആക്രമിച്ചു .സിന്ധ് പൂർണമായും അറബികൾക്ക് കീഴിലായി. ഉജ്ജെയിനി അറബികളെ തുരത്തി. പക്ഷെ ഈ ആക്രമണത്തിനിടയ്ക്ക് അറബികൾ ബ്രഹ്മഗുപ്തന്റെതുൾപ്പെടെയുള്ള അമൂല്യമായ ഗ്രന്ഥങ്ങൾ പല രീതിയിലും പിടിച്ചെടുത്തു. ദ്വിഭാഷികളിലൂടെ മൊഴിമാറ്റിയെടുത്ത ഗ്രന്ഥങ്ങൾ അറബികൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ തുടങ്ങി.

മുഹമ്മദ് അൽ ഫസാരി എന്നയാൾ ബ്രഹ്മ ഗുപ്തന്റെ ബ്രഹ്മസ്ഫുട ഭാഷ്യത്തെ തന്നെ അറബിയിലേക്ക് വിവർത്തനം ചെയ്തു. മറ്റൊരാളായ അൽ ഖവാരിസ്മി ( Al-Khwarizmi ) ബ്രഹ്മഗുപ്തന്റെ കണ്ടെത്തലുകളിൽ ചിലതിനെ അൽ -ജാം വാൽ -ടഫറിക് ബി ഹിസാൽ -അൽ -ഹിന്ദ് (al-Jam wal-tafriq bi hisal-al-Hind ) - ( Addition and Subtraction in Indian Arithmetic) എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രചരിപ്പിച്ചു .

ഈ അറബി പുസ്തകങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിൽ എത്തിപ്പെടുകയും ലത്തീൻ ഭാഷയിലേക്ക് അൽഗോരിതമി ഡി നുമേറോ ഇൻഡോറം ( Algorithmi de numero indorum) എന്ന പേരിൽ മൊഴിമാറ്റം നടത്തപ്പെടും ചെയ്തു. ഈ പുസ്തകങ്ങളിലൂടെയാണ് ബ്രഹ്മ ഗുപ്തന്റെയും സമകാലീകരായിരുന്ന മഹാ ഗണിതജ്ഞരുടെയും ഗവേഷണങ്ങൾ ലോകമാസകലം പടർന്നത്. പക്ഷെ അറബികളും യൂറോപ്യരും അവയൊക്കെ സ്വന്തം കണ്ടെത്തലുകളായാണ് ഈ അടുത്ത കാലം വരെ പ്രചരിപ്പിച്ചിരുന്നത്.

ചുരുക്കത്തിൽ മാധവാചാര്യന്റെ കലനം മാത്രമല്ല ഇന്ത്യയിൽ നിന്നും യൂറോപിലെത്തിയ ഗണിത മേഖല. ഗണിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളും വളർന്നതും വികസവിച്ചതുമെല്ലാം പുരാതന ഇന്ത്യയിലാണ്. മൊഴിമാറ്റം നടത്തിയവരും മോഷ്ടിച്ചവരും അതുപയോഗിച്ചാണ് സമ്പന്നരായത്, തങ്ങളിൽ തല്ലി ഇന്ത്യൻ രാജാക്കന്മാർ അടിമത്തത്തിലേക്കും സർവനാശത്തിലേക്കും വഴുതിവീണ അവസരത്തിൽ ഇന്ത്യയുടെ ബൗദ്ധിക സമ്പത്താകെ അറബികളിലൂടെ പാച്ചാത്യ ലോകം സ്വന്തമാക്കുകയാണുണ്ടായത് .

മഹാഗണിതജ്ഞനും ജ്യോതി ശാസ്ത്രജ്ഞനായിരുന്ന ബഹ്മഗുപ്തൻ ഭാരതത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ലോകം അംഗീകരിച്ചു എന്ന് തന്നെ പറയാം . സമുന്നതനായ ശാസ്ത്ര ചരിത്രകാരൻ ജോർജ്ജ് സാർട്ടൻ നിന്റെ അഭിപ്രായത്തിൽ. മനുഷ്യകുലത്തിലെ ഏറ്റവും പ്രഗത്ഭരായ ഗണിത ജ്ഞരിൽ ഒരാളാണ് ബ്രഹ്മഗുപ്തൻ. നമ്മുടെ ചരിത്രത്തിലും പാഠപുസ്തകങ്ങളിലും മഹാനായ ഗണിതജ്ഞനായ ബ്രഹ്മഗുപ്തന് അർഹിക്കുന്ന അംഗീകാരം നൽകേണ്ടിയിരിക്കുന്നു. അതിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി 


ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

രാമായണ കഥയിൽ
രഥചക്രത്തിൽ, ഊരിപ്പോയ ആണിയുടെ സ്ഥാനത്ത് വിരൽ കടത്തി, രഥത്തെ രക്ഷിച്ചപ്പോൾ; കൈകേയിയുടെ വിരലെന്താ ചതയാതിരുന്നത്.?

ദശരഥമഹാരാജാവ് യുദ്ധത്തിൽ കേമനായിരുന്നു. ഒരേസമയം പത്ത് ദിശകളിൽ തേര് പായിക്കാൻ കഴിവുള്ള ആളായിരുന്നതുകൊണ്ടാണ് ദശരഥൻ എന്ന പേര് തന്നെ വന്നത്.

ദശരഥന്റെ ഈ അസാമാന്യ യുദ്ധപാടവം ദേവൻമാർ വരെ ശ്രദ്ധിച്ചിരുന്നു. 
ഒരിക്കൽ, ദേവാസുരയുദ്ധം നടന്നപ്പോൾ, ദേവപക്ഷത്തെ സഹായിക്കാൻ ദശരഥനോട് ഇന്ദ്രൻ അപേക്ഷിച്ചു.

കേകയരാജാവായ അശ്വപതിയുടെ മകളായ കൈകേയിയെ ദശരഥരാജാവ് വിവാഹം ചെയ്ത സമയമാണ്. കൈകേയിയെ പിരിഞ്ഞിരിക്കാൻ ഉള്ള വിഷമത്തിൽ ദശരഥൻ, ആകെ കഷ്ടത്തിലായി. ദേവാസുരയുദ്ധമാണ്! എത്ര കാലം നീണ്ടു നിൽക്കും എന്നൊന്നും ആർക്കും പറയാൻ പറ്റില്ല.

ദേവേന്ദ്രൻ, യുദ്ധത്തിൽ സഹായിക്കാൻ ആവശ്യപ്പെട്ട് ആളെ വിട്ടതറിഞ്ഞ കൈകേയി, രാജാവിനോടു ചോദിച്ചു.

"പോണില്ലേ യുദ്ധത്തിന്?"

"പോണില്ലാന്ന് വെച്ചാലോന്നാ ....!"

"അതെന്താ!?"

കൈകേയിയുടെ ചോദ്യത്തിന് രാജാവ്, ഉള്ള കാര്യം പറഞ്ഞു.
"നിന്നെ പിരിഞ്ഞിരിക്കാനൊരു മടി!"

"എന്നാ പിന്നെ, ഞാനുംകൂടി യുദ്ധത്തിന് വന്നാലോ?എനിക്കും ദേവലോകമൊന്നു കാണാലോ..!!"

"യുദ്ധത്തിനോ..! നിനക്ക് പേടിയില്ലേ?"

"എന്തിന് ? അങ്ങെന്റെ അടുത്തുള്ളപ്പോൾ ഞാൻ പേടിക്കേണ്ട കാര്യമെന്താ!"

അങ്ങനെ ഇരുവരും ദേവവിഭാഗത്തിനെ യുദ്ധത്തിൽ സഹായിക്കാൻ ദേവലോകത്തെത്തി.

അങ്ങനെ, യുദ്ധക്കാഴ്ചകൾ കണ്ട്, കൈകേയി തേരിൽ ഇരിക്കുമ്പോൾ, അപ്രതീക്ഷിതമായി ദശരഥന്റെ തേരിന്റെ അച്ചുതണ്ട് പൊട്ടിപ്പോയതും (ആണി ഊരിപ്പോയി എന്നും പറയാറുണ്ട് ) തേര് മറിയാതിരിക്കാൻ, യുദ്ധം തീരുംവരെ, തന്റെ കൈ, അച്ചുതുളയിൽ കയറ്റി, തേരിനെ രക്ഷിച്ചതും പ്രശസ്തമായ കഥയാണ്.

യുദ്ധശേഷം, ഭാര്യയുടെ ഈ ധീരതയറിഞ്ഞ ദശരഥൻ, രണ്ട് വരങ്ങൾ കൊടുത്തതും; 'വരങ്ങൾ ഇപ്പോൾ വേണ്ട; ആവശ്യ സമയത്ത് ചോദിച്ചു വാങ്ങിക്കോളാം.' എന്ന്, കൈകേയി പറഞ്ഞതും രാമായണത്തിലെ പ്രശസ്ത ഭാഗങ്ങളാണ്. പിന്നീട്, രാമനെ പതിനാല് വർഷം കാട്ടിലേക്കയച്ചതും സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടതും ഏവർക്കുമറിയാവുന്ന കഥകളാണ്.

എന്നാൽ, ഈ കഥ കേട്ട ആർക്കും തോന്നേണ്ടതായ ഒരു സംശയമുണ്ട്.
കറങ്ങിക്കൊണ്ടിരിക്കുന്ന തേരിൽ, സ്വന്തം കൈ കടത്തിയിട്ടും; കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നതെന്താണ്!? 
ഒന്നു ചതഞ്ഞതു പോലുമില്ലേ!?

ഒരു പോറൽ പോലുമേറ്റിട്ടില്ല എന്നതാണ് സത്യം!

എന്തുകൊണ്ടാണ് കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നത് എന്നറിയണമെങ്കിൽ, നമ്മൾ കഥയിലൂടെ കുറേ കാലം പുറകിലേക്ക് സഞ്ചരിക്കണം.

കേകയരാജ്യത്തെ രാജാവായ അശ്വപതിയുടെ കുറേ മക്കളിൽ, ആൺമക്കളേക്കാൾ രാജാവിന് ഇഷ്ടവും വാത്സല്യവും കൊഞ്ചിക്കലുമെല്ലാം; മകളായ കൈകേയിയോടായിരുന്നു.
അങ്ങനെ ഒരു നാൾ, കൊട്ടാരത്തിൽ, ഉതഥ്യൻ എന്നൊരു മുനി അതിഥിയായെത്തി.

നീണ്ട യാത്ര കഴിഞ്ഞുവന്ന മുനി, ഭക്ഷണം കഴിച്ച് കിടന്നതും, കൂർക്കം വലിച്ചുറക്കമായി.
വായ അൽപം തുറന്നുപിടിച്ച് ഉറങ്ങുന്ന മഹർഷിയെ കണ്ടപ്പോൾ, കൈകേയിക്കൊരു കുസൃതി തോന്നി.
മുനിയുടെ മുഖത്ത്, തനിക്കറിയാവുന്ന ചിത്രങ്ങളൊക്കെ കൈകേയി കരി കൊണ്ട് വരച്ചുചേർത്തു!
ചിത്രംവരയുടെ ഹരം കയറിക്കയറി, ചില വരകൾ അമർത്തി വരച്ചതും; മുനി ഉണർന്നു. കാഴ്ച കണ്ടുനിൽക്കുന്ന പലരും ചിരിയടക്കി.
എന്താണ് സംഭവം എന്നറിയാതെ, ചുറ്റും നോക്കിയ മുനിക്ക്, കൈകേയീകുമാരിതന്നെ ഒരു വാൽക്കണ്ണാടി കൊടുത്തു.
'എങ്ങനെയുണ്ട് ഞാൻ എന്ന് സ്വന്തം മുഖം കണ്ട് പറയൂ.' എന്ന ഭാവത്തിൽ, മുനിയെ നോക്കിയ കൈകേയിയെ, മുനി ക്രുദ്ധനായി നോക്കി.

 ഉറക്കം പോയതിന്റെ ദേഷ്യം. പൊതുസഭയിൽ അപമാനിച്ചതിന്റെ ദേഷ്യം... അങ്ങനെ, അടിമുടി വിറച്ച മുനി രാജകുമാരിയെ ശപിച്ചുകളഞ്ഞു!
"നീ കാരണം, എന്നെ നോക്കി പലരും പരിഹസിച്ചു ചിരിച്ചു. ഇതുപോലെ ഒരു നാൾ, ഈ ലോകം മുഴുവൻ നിന്നെ പരിഹസിക്കുന്ന കാലം വരും. നിനക്ക്, നനച്ചാലും കുളിച്ചാലും; എന്ത് പരിഹാരം ചെയ്താലും മാറ്റാൻ കഴിയാത്ത ദുഷ്ക്കീർത്തി വന്നുപെടും. ആ ചീത്തപ്പേരു മൂലം, ഈ ലോകത്ത്, നിന്റെ മോനടക്കം ആരും നിന്റെ മുഖത്തു നോക്കാത്ത കാലം വരും."

ഇത്രയും പറഞ്ഞ് ഇറങ്ങിപ്പോകാൻ തുടങ്ങിയ മുനിയെ, ഇടതു കൈനീട്ടി കൈകേയി തടഞ്ഞു.
ശാപം കൊടുത്ത തന്റെ നേരെ ഇത്രയും ധൈര്യത്തിൽ;
ഒരു ഇടർച്ച പോലുമില്ലാതെ നിൽക്കുന്ന കൈകേയിയെ കണ്ട് മുനി ഒന്ന് അമ്പരന്നു!

ശാപവും ദേഷ്യവും മൂലം, വരുമ്പോൾ കയ്യിൽ കൊണ്ടുവന്ന, ദണ്ഡും തീർത്ഥക്കിണ്ടിയുമെല്ലാം മറന്നായിരുന്നു മുനിയുടെ മടങ്ങിപ്പോക്ക്.
ഇങ്ങനെ ഇടംകൈ നീട്ടി, ക്രുദ്ധനായ മുനിയെ തടഞ്ഞ്, മുനി മറന്നുവെച്ച തീർത്ഥക്കിണ്ടിയും ദണ്ഡും അദ്ദേഹത്തിന് നൽകി, കൈകേയി, ധൈര്യപൂർവം കൈകൂപ്പി തൊഴുത്, മുനിയെ നമസ്ക്കരിച്ചു.

എന്നിട്ട്, കണ്ണു നിറയ്ക്കാതെ, വാക്കുകൾ ഇടറാതെ പറഞ്ഞു,
"മഹർഷേ, എന്റെ മൂത്ത ജ്യേഷ്ഠനോടോ അച്ഛനോടോ കാണിക്കുന്ന ഒരു നിർദ്ദോഷമായ കുസൃതി പോലെ മാത്രമേ ഞാനീ ചിത്രം വരയ്ക്കലിനെ കണ്ടിരുന്നുള്ളൂ. ഞാൻ ചെയ്ത തെറ്റിന് അങ്ങെനിക്ക് മാപ്പ് തരണം 

വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ. 

'ശപിച്ചും പോയല്ലോ!
എന്നാലും, ഇടംകൈ നീട്ടി എന്നെ തടഞ്ഞ രാജകുമാരിയുടെ ആ നിൽപ് എന്തൊരു ഗംഭീരമായിരുന്നു!
സധൈര്യം... അക്ഷോഭ്യയായി.

മഹർഷി ഒന്നയഞ്ഞു.

"മകളേ, ശാപം വാങ്ങൽ നിന്റെയൊരു നിയോഗമായിരിക്കാം. അത് സംഭവിക്കുകതന്നെ ചെയ്യും.
പക്ഷേ, ഞാൻ നിന്റെ ഈ ധൈര്യത്തിനും ഈ തുറന്നു പറച്ചിലിനും നിനക്കൊരു വരം തരാൻ പോകുന്നു.
ശപിച്ച ആ സമയത്തുപോലും എന്നെ തടഞ്ഞ നിന്റെ ഈ ഇടതു കൈ, ഇന്നു മുതൽ വജ്രം പോലെ ഉറപ്പുള്ളതായിരിക്കും."

അപ്പോൾ അതാണ്.
ഇളകിപ്പോയത് തേരിന്റെ അണിയായാലും അച്ചുതണ്ടായാലും അവിടെ കൈകേയി വെച്ചത് വിരലായാലും കൈ മുഴുവൻതന്നെ ആയാലും, അതിനൊരു പോറൽ പോലുമേൽക്കില്ല! വജ്രമാണത്.
വജ്രം.

ചിട്ടതെറ്റാതെ കൊട്ടിയൂര്‍ ചടങ്ങുകള്‍

ചിട്ടതെറ്റാതെ കൊട്ടിയൂര്‍ ചടങ്ങുകള്‍

ദൈവത്തെ കാണല്‍ ദൈവത്തെ കാണല്‍ ചടങ്ങാണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വൈശാഖ മഹോല്‍സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യ ചടങ്ങ്. ദൈവത്തെ മലയിറക്കലും മണത്തണ പൊടിക്കളത്തില്‍ ദൈവത്തെ കാണലുമാണ് ചടങ്ങുകളില്‍ പ്രധാനം. ഇതോടെയാണ് കൊട്ടിയൂരും മണത്തണയും വൈശാഖോല്‍സവ നാളുകളിലേക്കു പ്രവേശിക്കുന്നത്. കാടന്‍ ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്‍ എന്നിവരാണ് ദൈവത്തെ കാണല്‍ ചടങ്ങിലെ പ്രധാനികള്‍. അവില്‍, നാളികേരം, പഴം, കള്ള് എന്നിവ ദൈവത്തിനു നിവേദിക്കുക. പ്രക്കൂഴം മേടമാസത്തിലെ വിശാഖം നാളില്‍ നടക്കുന്ന പ്രക്കൂഴത്തോടെയാണ് വൈശാഖോല്‍സവത്തിന്റെ തുടക്കം. ഉല്‍സവത്തിനുള്ള നെല്ല് അളന്നെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രക്കൂഴം എന്ന പേരുവന്നത്. നെല്ലു കുത്താന്‍ കൂഴത്തിനു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പുറക്കൂഴം എന്നതു ലോപിച്ചാണു പ്രക്കൂഴമായത്. സമുദായ ഭട്ടതിരി, ക്ഷേത്രം ഊരാളന്മാര്‍, പടിഞ്ഞിറ്റ നമ്പൂതിരി, ഏഴില്ലക്കാര്‍, കണക്കപ്പിള്ളമാര്‍, നമ്പീശന്മാര്‍, ഓച്ചര്‍മാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും. ഇക്കരെ കൊട്ടിയൂര്‍ മഹാക്ഷേത്ര സന്നിധാനത്തിലും മന്ദംചേരിയിലും ബാവലി പുഴയിലും ആയില്യാര്‍ കാവിലുമായാണ് ചടങ്ങുകള്‍. കുത്തോടില്‍ നടക്കുന്ന അടിയന്തിര യോഗത്തിനു ശേഷമാണ് ചടങ്ങുകളുടെ തുടക്കം. ആദ്യം അവലളവാണ് നടക്കുക. പുല്ലഞ്ചേരി നമ്പൂതിരിപ്പാട് ക്ഷേത്രാവശ്യത്തിനുള്ള അവല്‍ അളക്കും. പിന്നീട് ഒറ്റപ്പിലാന്‍, പുറങ്കലയന്‍, ആശാരി, പെരുവണ്ണാന്‍, കൊല്ലന്‍, കാടന്‍, തൃക്കൈകുട കണിശന്‍ എന്നിവര്‍ ചേര്‍ന്നു തണ്ണീര്‍കുടി ചടങ്ങ് ഇക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ നടത്തുന്നു.
രണ്ടു ഭാഗങ്ങളായി നടന്ന തണ്ണീര്‍കുടി തുടര്‍ന്ന് മന്ദംചേരി വലിയ മാവിന്‍ചുവട്ടില്‍ പൂര്‍ത്തീകരിക്കുകയും ബാവലി പുഴയിലെ കെട്ടിനുള്ള സ്ഥാനം നിശ്ചയിക്കുകയും ചെയ്യുന്നു. തണ്ണീര്‍കുടി ആദ്യഭാഗത്തിനു ശേഷം ആയില്യാര്‍കാവില്‍ ശുദ്ധികലശം. തുടര്‍ന്ന് ഇക്കരെ ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ നെല്ലളവ് നടത്തുന്നു. തിടപ്പള്ളിയില്‍ ചൊരിയുന്ന നെല്ല് പടിഞ്ഞിറ്റ നമ്പൂതിരി പൂജിക്കും. രാത്രി പടിഞ്ഞിറ്റ നമ്പൂതിരി ആയില്യാര്‍കാവില്‍(ആയിരം വില്ലുകാര്‍കാവ്) വിളക്കുവച്ചു നിഗൂഢ പൂജ നടത്തും. അര്‍ധരാത്രി പൂജ അവസാനിക്കുമ്പോള്‍ അവകാശികള്‍ക്ക് അപ്പട എന്ന പ്രസാദം നല്‍കും. തുടര്‍ന്ന് ഉല്‍സവച്ചടങ്ങുകളുടെ തീയതി കുറിക്കും. തന്ത്രിമാര്‍, പാരമ്പര്യ അവകാശികള്‍, ഊരാളന്‍മാര്‍, കണക്കപ്പിള്ള എന്നിവരെല്ലാം വിവിധ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കും. പ്രക്കൂഴം കഴിയൂന്നതോടെ അക്കരെ ക്ഷേത്രസന്നിധിയിലെ കയ്യാലകളുടെ നിര്‍മാണവും ബാവലി പുഴയിലെ തടയണ നിര്‍മാണവും തുടങ്ങുകയായി. നെയ്യമൃത് സദ്യ കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിലെ സുപ്രധാന ചടങ്ങായ നെയ്യാട്ടത്തിന് നെയ് എത്തിക്കുന്ന പാരമ്പര്യ അവകാശികള്‍ക്ക് മുറക്കണക്കു വച്ച് ക്ഷേത്ര ഊരാളന്‍മാരും പാരമ്പര്യ തറവാട്ടുകാരും നല്‍കുന്ന സദ്യയാണ് നെയ്യമൃത്. മേടമാസത്തിലെ ഉത്രട്ടാതി നാള്‍ മുതല്‍ ഇടവത്തിലെ ആയില്യം വരെയാണ് വ്രതക്കാര്‍ക്ക് ഈ അപൂര്‍വ സദ്യ വിളമ്പുക.വിപണിയില്‍ നിന്നു വാങ്ങുന്ന വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ തനി പ്രകൃതി ജീവനപരമായതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത. ചവര് (അരിയുടെ പുറത്തെ ചുവന്ന തവിട് ) കളയാതെ കുത്തിയെടുത്ത് അരി കൊണ്ട് വളരെ കുറച്ച് വെള്ളത്തില്‍ ഉണ്ടാക്കുന്ന കഞ്ഞിയാണ് വിളമ്പുക. വാഴപ്പോള കൊണ്ട് വട്ടത്തില്‍ തടയുണ്ടാക്കി അതില്‍ തൂശനിലയിട്ട് ഭൂമിയോടു ചേര്‍ത്ത് അമര്‍ത്തി കുഴിയാക്കി അതിലാണ് കഞ്ഞി വിളമ്പുക. നാക്കിലയിലാണ് കറികള്‍ വിളമ്പുക. ചക്ക, മാങ്ങ, വെള്ളരിക്ക, പച്ചക്കായ, ചെറുപയര്‍, ഉഴുന്ന് എന്നിവയാണ് കറി വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കൊണ്ട് പരമാവധി വിഭവങ്ങള്‍ ഉണ്ടാക്കും. ചെറുപയര്‍ പുഴുക്ക്, ഉഴുന്ന് ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് (കുഞ്ഞുണ്ണി), മധുരമൂറുന്ന മധുരപ്പുഴുക്ക്, തേങ്ങാപ്പൂള്, നെയ്യ്, പപ്പടം എന്നിവയടങ്ങുന്നതാണ് നെയ്യമൃത് സദ്യ എന്നറിയപ്പെടുന്ന നെയ്യമൃത് കഞ്ഞി. ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങള്‍ വിളമ്പിയാല്‍ പിന്നെ പ്ലാവില കുമ്പിളില്‍ കഞ്ഞി കോരി കുടിച്ചു തുടങ്ങും. എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥന്‍ ഊരാളന്‍ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ. വിളമ്പുമ്പോള്‍ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാള്‍ക്ക് സമര്‍പ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. പരസ്പരം തൊടാന്‍ പാടില്ല എന്ന് നിര്‍ബന്ധം. തൊട്ടാല്‍ കുളിച്ച ശേഷം മാത്രം സദ്യ. ഒരാള്‍ തൊട്ടാലും അയാള്‍ കുളി കഴിഞ്ഞ് വന്ന ശേഷം മാത്രമേ എല്ലാവരും സദ്യക്ക് ഇരിക്കൂ. മകം നാളില്‍ നെയ്യമൃത് മഠങ്ങളില്‍ പ്രവേശിച്ചാര്‍ ബ്രാഹ്മണര്‍ വന്ന് വ്രതക്കാരെ കുളിപ്പിക്കും. കലശം കുളി എന്നാണ് ഇതിന്റെ പേര്. കലശം കുളി കഴിഞ്ഞാല്‍ പിന്നെ മഠം വിട്ട് പുറത്തിറങ്ങുക നെയ്യാട്ട ദിനത്തില്‍ കൊട്ടിയൂര്‍ക്ക് പുറപ്പെടാന്‍ മാത്രം. നമ്പ്യാര്‍, കുറുപ്പ്, ചില നായര്‍ സമുദായക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് നെയ്യമൃത് അവകാശവും സദ്യയും അനുവദിച്ചിട്ടുള്ളൂ. അതുപോലെ കൊട്ടിയൂരില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ പേരാവൂരിനടുത്തുള്ള കാഞ്ഞിരപ്പുഴയ്ക്ക് അപ്പുറത്ത വരെ മാത്രമേ മഠങ്ങള്‍ പാടുള്ളൂ എന്നും പാരമ്പര്യം. പ്രാട്ടര (പുറനാട്ടുകര സ്വരൂപം) യുടെ സാംസ്‌കാരിക പെരുമയില്‍ തനതു ഭക്ഷണ സംസ്‌കാരവും ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്നതാണ് മണ്ധണ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ നടത്തി വരുന്ന നെയ്യമൃത് കഞ്ഞി. നീരെഴുന്നള്ളത്ത് ഇടവത്തിലെ മകംനാളിലാണു നീരെഴുന്നള്ളത്ത്. അക്കരെ സന്നിധാനവും മണി്ധറയും ശുദ്ധീകരിച്ച് ഉല്‍സവ ഒരുക്കങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ചടങ്ങാണിത്. കൂത്തുപറമ്പു നിന്നു മണിയന്‍ചെട്ടി സ്ഥാനികന്‍ വിളക്കുതിരി എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തില്‍ എത്തിക്കുന്നതോടെയാണു ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് കുത്തോടില്‍ അടിയന്തരയോഗം ചേര്‍ന്നു ചടങ്ങുകള്‍ക്ക് അനുമതി നല്‍കും. ഇതോടെ ആയില്യാര്‍കാവില്‍ പുണ്യാഹം ആരംഭിക്കും. ഇതേസമയം മന്ദംചേരിയിലെ സങ്കേതസ്ഥാനത്ത് ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്‍മാശാരി, കൊല്ലന്‍ സ്ഥാനികര്‍ തണ്ണീര്‍കുടി ചടങ്ങ് നിര്‍വഹിക്കും. തണ്ണീര്‍കുടിക്കുശേഷം കുറിച്യസ്ഥാനികനും ഒറ്റപ്പിലാനും പെരുവണ്ണാനും ജന്‍മാശാരിയും അക്കരെ സന്നിധാനത്തു കടന്ന് മണിത്തറയില്‍ സ്വയംഭൂ ദര്‍ശിച്ച് തീര്‍ഥാഭിഷേകം നടത്തും. നമ്പൂതിരിയും അടിയന്തര യോഗക്കാരും ഇവര്‍ക്കു ശേഷമാണ് അക്കരെ സന്നിധാനത്ത് എത്തുക. സരവും വൃത്തിയാക്കും. മണിത്തറയ്ക്കു താല്‍ക്കാലിക മേല്‍ക്കൂരയും ട്രസ്റ്റിമാര്‍ക്കും മറ്റ് അവകാശികള്‍ക്കും താമസിക്കാനുള്ള പര്‍ണശാലയും നിര്‍മിക്കും. നെയ്യാട്ടം ചോതി നാളിലാണു നെയ്യാട്ടം. നിടുമ്പ്രത്തെ വില്ലിപ്പാലന്‍ കുറുപ്പിന്റെയും കുറ്റിയാട്ടൂരിലെ തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നേതൃത്വത്തിലാണ് നെയ്യ് എഴുന്നള്ളിച്ചു കൊണ്ടുവരിക. ചോതിവിളക്കിനുള്ള നെയ്യും അഗ്‌നിയും കുറ്റിയാടിയിലെ ചാതിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് തേടന്‍ വാരിയര്‍ കൊട്ടിയൂര്‍ക്ക് എഴുന്നള്ളിക്കും. വിഷു മുതല്‍ വ്രതമെടുത്ത് കാത്തിരിക്കുന്ന നെയ്യമൃത് സംഘങ്ങള്‍ ഓംകാരം മുഴക്കി കൊട്ടിയൂരില്‍ എത്തുന്നതോടെ വൈശാഖോല്‍സവത്തിന്റെ ആരവമുയരുകയായി. പഴയ പാട്ടസ്വരൂപത്തിനു കീഴിലാണ് നെയ്യമൃത് മ~ഠങ്ങളുള്ളത്. തറ്റുടുത്ത് ചൂരല്‍മുദ്ര ധരിച്ച് വാട്ടിയ വാഴയിലകൊണ്ട് മൂടിയ നെയ്ക്കിണ്ടികളുമായാണ് വ്രതക്കാര്‍ എത്തുന്നത്. ജാതിയൂരില്‍ നിന്നു കൊണ്ടുവരുന്ന ഓടയും തീയും ഉപയോഗിച്ചാണ് നെയ്യമൃതുകാര്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിനായി ഉരുക്കുന്നത്. അരിങ്ങോട്ടു നമ്പൂതിരിയാണ് (തൃക്കടാരി) നെയ്ക്കിണ്ടികള്‍ തൃത്തറയില്‍ വയ്ക്കുന്നത്. നെയ്യാടുന്നതാകട്ടെ ഉഷകാമ്പ്രം നമ്പൂതിരിയും. മുതിരേരി വാള്‍ എഴുന്നള്ളത്ത് യാഗഭുമിയില്‍ നിന്ന് ദക്ഷന്റെ ശിരസ് അറുത്ത് വീരഭദ്രന്‍ ചുഴറ്റിയെറിഞ്ഞ വാള്‍ വയനാട് മാനന്തവാടിക്കടുത്ത മുതിരേരിയില്‍ ചെന്നു വീണു എന്നാണ് വിശ്വാസം. മുതിരേരി ക്ഷേത്രത്തിലെ പ്രത്യേക വാളറയില്‍ സൂക്ഷിക്കുന്ന വാള്‍ നെയ്യാട്ട ദിവസം സന്ധ്യയ്ക്കാണ് കൊട്ടിയൂരില്‍ എത്തിക്കുക. മൂഴിയോട്ടില്ലത്തെ സ്ഥാനിക ബ്രാഹ്മണനാണ് വാള്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. മുതിരേരി വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെയാണു വൈശാഖോല്‍സവത്തിന്റെ തുടക്കം. ഇവിടെ ഭണ്ഡാര അറയില്‍ സൂക്ഷിക്കുന്ന വാള്‍ മകം കലം വരവിനു മുന്‍പ് തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കാര്യത്ത് കൈക്കോളന്‍ കാങ്കോലില്‍ നിന്നെത്തിക്കുന്ന യാഗമണ്ണുകൊണ്ട് യാഗശാല ശുദ്ധീകരിക്കും. സന്ധ്യയോടെ ഇടവാവലിക്കരയിലെത്തി മുഹൂര്‍ത്തം കാത്തിരിക്കുന്ന വ്രതക്കാര്‍ പരാശക്തിയുടെ വാള്‍ ഇക്കരെ എത്തിയാല്‍ വ്രതശുദ്ധിയോടെ അക്കരെയെത്തും. ഓടയും തീയുമായി ആയില്യന്‍മാരും അടിയന്തിരക്കാരും അക്കരെ എത്തിയാല്‍ ചോതി വിളക്കു തെളിയും. തുടര്‍ന്നു മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം പൂര്‍ണമായും നീക്കുന്ന നാളം തുറക്കല്‍ ചടങ്ങാണ്. ബ്രാഹ്മണര്‍ മാത്രമാണ് നാളം തുറക്കല്‍ ചടങ്ങ് നടത്തുക. തുടര്‍ന്ന് ഓടയും തീയും ഉപയോഗിച്ചു വ്രതക്കാര്‍ നെയ്ക്കിണ്ടികളിലെ നെയ് ഉരുക്കും. ആദ്യം വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തുടര്‍ന്ന് തമ്മേങ്ങാടന്‍ വലിയ നമ്പ്യാരുടെയും കിണ്ടികളിലെ നെയ്യ് ആദ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. തുടര്‍ന്നു മറ്റു മഠങ്ങളിലെ വ്രതക്കാരുടെ നെയ്യമൃത് അഭിഷേകം. ഉഷകാമ്പ്രം നമ്പൂതിരിക്കാണ് നെയ്യാട്ടത്തിന്റെ കാര്‍മികത്വം. ഭണ്ഡാരം എഴുന്നള്ളത്ത് നെയ്യാട്ടത്തിന്റെ പിറ്റേന്നു രാവിലെ മണത്തണയിലെ കരിമ്പന ഗോപുരത്തില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും വാദ്യഘോഷസമേതം കൊട്ടിയൂരേക്ക് എഴുന്നള്ളിക്കും. ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകള്‍ ഏഴില്ലക്കാര്‍ എഴുന്നള്ളിച്ചു കൊണ്ടുവരും. ഇവയ്‌ക്കൊപ്പം ഇക്കരെ ക്ഷേത്രത്തില്‍നിന്ന് ഭഗവാന്റെയും ഭഗവതിയുടെയും തിടമ്പുകളും അക്കരെ കൊട്ടിയൂരിലേക്കു യാത്രയാവും. വാളുകളും തിടമ്പും വാവലിപ്പുഴയില്‍ ആറാടിച്ച് അക്കരെ എത്തിക്കും. ഇതിനുശേഷം മുന്‍വര്‍ഷം പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ ആയിരംകുടം അഭിഷേകത്തോടെ തൃത്തറയില്‍ പൂജകള്‍ തുടങ്ങും. തിരുവോണം ആരാധന പുലര്‍ച്ചെ പനയൂര്‍ നമ്പൂതിരി സ്വയംഭൂ വിഗ്രഹത്തിലെ മാലകള്‍ നീക്കി 36 കുടം അഭിഷേകം ചെയ്തുകഴിഞ്ഞാല്‍ ഉഷപൂജ ആരംഭിക്കും. തുടര്‍ന്ന് ആരാധനാ പൂജ കഴിഞ്ഞശേഷം മുഖമണ്ഡപത്തില്‍വച്ചു നിവേദ്യം പൂജിക്കും. ശീവേലിക്കു വിളിച്ചാല്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ എഴുന്നള്ളത്ത് സാധനങ്ങള്‍ ഏഴില്ലക്കാര്‍ എടുത്ത് മനുഷ്യങ്ങള്‍ക്കു നല്‍കും. മനുഷ്യങ്ങള്‍ സ്ഥാനികര്‍ ഒരുചുറ്റു പ്രദക്ഷിണം നടത്തിയാല്‍ ബ്രാഹ്മണര്‍ ബലിബിംബങ്ങളെടുത്ത് ശീവേലിക്കൊപ്പം നടക്കും. അന്നുമുതല്‍ ശീവേലിക്കു വാദ്യങ്ങള്‍ ആരംഭിക്കും. ശീവേലിക്ക് ദേവീ വിഗ്രഹം മുന്നിലും ഭഗവാന്റെ വിഗ്രഹം പിന്നിലുമായാണ് ഇവിടെ എഴുന്നള്ളിക്കുക. ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് പൊന്നിന്‍ശീവേലി എന്നാണു പറയുക. പന്തീരടി പൂജ കഴിഞ്ഞാല്‍ തിടപ്പള്ളിയില്‍വച്ച് ബ്രാഹ്മണര്‍ക്ക് ഊണുകൊടുക്കും. പകര്‍ച്ച എല്ലാ കയ്യാലകള്‍ക്കും കൊടുക്കുന്നു. എല്ലാ ആരാധനാ ദിവസങ്ങളിലും ഇങ്ങനെയാണു ചടങ്ങുകള്‍. തറയില്‍ നിന്നു മാലയും പൂവും നീക്കംചെയ്താല്‍ ഓച്ചര്‍മാര്‍ അഷ്ടപതി, തായമ്പക എന്നിവ ആരംഭിക്കും. തിരുവോണം, രേവതി, അഷ്ടപതി, രോഹിണി എന്നീ ആരാധനാ ദിവസങ്ങളില്‍ അത്താഴപൂജയുടെ നവകത്തിനു മുന്‍പായി കരോത്ത് നായര്‍ പഞ്ചഗവ്യത്തിനുള്ള സാധനങ്ങള്‍ മുഖമണ്ഡപത്തില്‍വച്ച് മച്ചനെ ഏല്‍പ്പിക്കും. അന്നു പഞ്ചഗവ്യ അഭിഷേകവും കളഭ അഭിഷേകവും നടക്കും. കോട്ടയം കിഴക്കേകോവിലകം വകയാണ് തിരുവോണം ആരാധന. രേവതി ആരാധന തെക്കേകോവിലകം വകയും രോഹിണി ആരാധന പടിഞ്ഞാറേകോവിലകം വകയുമാണ്. ഈ മൂന്ന് ആരാധനയും പഴശി കോവിലകം വയയായാണു നടത്തുക. മത്തവിലാസം കൂത്ത് തിരുവഞ്ചിറയ്ക്കു തെക്കുഭാഗത്തുള്ള കൂത്തരങ്ങിലാണു മത്തവിലാസം കൂത്ത് നടക്കുക. ഇവിടെ കൂത്ത് നടത്താനുള്ള ജന്മാവകാശം ചാക്യാര്‍കൂത്തിന്റെ കുലപതി മാണി മാധവ ചാക്യാരുടെ കുടുംബത്തിനാണ്. സന്താനഭാഗ്യം, ഇഷ്ടമംഗല്യഭാഗ്യം, സന്തോഷകരമായ കുടുംബജീവിതം എന്നീ കാര്യസാധ്യത്തിനായാണ് ഇവിടെ മത്തവിലാസം കൂത്ത് നടത്തുന്നത്. മൂന്നു ദിവസം കൊണ്ടാണ് ഒരു കൂത്ത് അവസാനിക്കുന്നത്. തിരുവോണം ആരാധന നാളിലാണ് കൂത്ത് ആരംഭിക്കുന്നത്. അത്തംനാളില്‍ കൂത്ത് സമര്‍പ്പണം നടത്തും. മണിതറയിലെ പൂജകളുമായി ബന്ധപ്പെടുത്തിയാണ് മത്തവിലാസം കൂത്ത് നടത്തുന്നത്. സന്ധ്യാനേരതെ കൂത്തിനിടയില്‍ ചാക്യാര്‍ മണിത്തറയിലെത്തി വേഷത്തോടെ നിന്ന് പ്രസാദവും വാങ്ങുന്ന ചടങ്ങുണ്ട്. മകം കലംവരവിനു സ്ത്രീകള്‍ക്കു കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ പ്രവേശനം അവസാനിച്ചാലും നങ്ങ്യാരമ്മമാര്‍ സന്നിധിയില്‍ തന്നെ തുടരും. ഇളനീര്‍വയ്പ് അഷ്ടമിക്കു ഭഗവദ് വിഗ്രഹത്തില്‍ അഭിഷേകം നടത്താനുള്ള ഇളനീര്‍ക്കാവുകള്‍ സപ്തമി നാളില്‍ തിരുവഞ്ചിറയില്‍ എത്തിക്കും. ഇളനീരെത്തിക്കാന്‍ അധികാരപ്പെട്ടവരുണ്ട്. എരുവട്ടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയില്‍, കോവിലയത്ത്, തെയ്യന്‍, കുറ്റിയാടി എന്നീ തണ്ടയന്മാരാണ് ഓങ്കാരധ്വനിയും ഹരിഗോവിന്ദ നാമാക്ഷരവും മുഴക്കി ഇളനീര്‍ക്കാവുകളുമായി എത്തുക. ഇളനീര്‍ക്കാവുമായി ആയിരങ്ങള്‍ മന്ദഞ്ചേരി മൈതാനത്ത് മുഹൂര്‍ത്തം കാത്തു നില്‍ക്കും. ഇളനീര്‍ സമര്‍പ്പിക്കാന്‍ സമയമായാല്‍ എരുവട്ടിക്കാവില്‍നിന്ന് എഴുന്നള്ളിവരുന്ന ശ്രീ വീരഭദ്രന്‍ ഇളനീര്‍ക്കാരെ അനുഗ്രഹിക്കും. എത്രവെള്ളമുണ്ടായാലും വാവലിപ്പുഴ ഇറങ്ങിക്കടന്നാണ് ഇളനീര്‍ക്കാവുകള്‍ അക്കരെയെ്ധിക്കുക.സ്ഥാനീയരായ എരുവട്ടി, മേക്കിലേരി, കുറ്റിയാടി തണ്ടയന്മാര്‍ എണ്ണയും ഇളനീരും കഞ്ഞിയും സമര്‍പ്പിക്കുന്നതോടെയാണ് ഇളനീര്‍വയ്പ് പൂര്‍ത്തിയാവുന്നത്. ഇളനീരാട്ടം തറ ശുചിയാക്കിയശേഷം രാവിലെ മുതല്‍ കാര്യത്തു കൈക്കോളന്റെ നേതൃത്വത്തില്‍ ഇളനീര്‍ ചെത്താന്‍ തുടങ്ങും. വൈകിട്ട് ആയിരം കുടം കഴിഞ്ഞ് ഒറ്റ നവകം ആടും. അന്ന് അ്ധാഴപൂജയും ശീവേലിയും ഉണ്ടാകില്ല. രാത്രി കൊട്ടേരികാവില്‍ കുടികൊള്ളുന്ന മുത്തപ്പന്‍ദൈവവും അകമ്പടിക്കാരും ഓടച്ചൂട്ടു കത്തിച്ചു ക്ഷേത്രത്തിലെത്തും. അകമ്പടിയായി കുറിച്യ യോദ്ധാക്കളുമുണ്ടാകും. ഇവര്‍ കോവിലകം കയ്യാല കയ്യേറി കണ്ടതെല്ലാം കയ്യടക്കും. ദക്ഷയാഗം മുടിപ്പിച്ച ശിവഭൂതഗണങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് മുത്തപ്പന്‍ സംഘം കയ്യാലകളില്‍ അതിക്രമം നടത്തുക. ഏഴില്ലക്കാര്‍ ചപ്പാരത്തിലെ വാള്‍ പുറത്തെടുത്താലേ മുത്തപ്പനും സംഘവും പിന്‍വാങ്ങുകയുള്ളൂ. ദൈവത്തിനു നമ്പീശന്‍ അരി ചൊരിഞ്ഞുകൊടുക്കുന്നതോടെ മുത്തപ്പന്‍ കൊട്ടേരികാവിലേക്കു തിരിച്ചുപോകും. തുടര്‍ന്നാണ് ഇളനീരഭിഷേകം. ആലിംഗന പുഷ്പാഞ്ജലി രോഹിണി ആരാധനയോടനുബന്ധിച്ചാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന കുറുമാത്തൂരില്ലത്തെ മുതിര്‍ന്ന കാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ദക്ഷനാല്‍ അപമാനിതയായി യാഗാഗ്‌നിയില്‍ സതീദേവി എരിഞ്ഞടങ്ങിയത് അറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണു ഭഗവാന്‍ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചതിന്റെ അനുസ്മരണമായാണത്രെ ഈ ചടങ്ങ് നടത്തുന്നത്. രോഹണി ആരാധനയ്ക്കു തലേന്ന് കുറുമാത്തൂര്‍ ഇല്ലത്തെ കാരണവരും പരിവാരങ്ങളും മണത്തണ ശ്രീകുണ്ടേന്‍ ക്ഷേത്രത്തില്‍ എത്തും. കുളിയും തേവാരവും കഴിഞ്ഞാല്‍ ആക്കല്‍ തറവാട്ടില്‍നിന്നും താംബൂലം നല്‍കി ക്ഷണിക്കണം. അന്ന് അവിടെ താമസിക്കുന്ന കുറുമാത്തൂര്‍ പിറ്റേന്ന് അക്കരെ കൊട്ടിയൂരിലെത്തിയാല്‍ ആക്കല്‍ കയ്യാലയിലാണു വിശ്രമിക്കേണ്ടത്. പുഷ്പാഞ്ജലിക്ക് സമയമായാല്‍ തീര്‍ഥക്കുളത്തില്‍ കുളിച്ച് മുഖമണ്ഡപത്തിലെത്തും. അപ്പോള്‍ ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയില്‍ കയറ്റി ഇരുത്തണം. മണിത്തറയില്‍ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികര്‍മികളാകണം. കുറുമാത്തൂര്‍ തറയില്‍ കയറിയാല്‍ വാദ്യക്കാര്‍ ദ്രുദഗതിയില്‍ വാദ്യങ്ങള്‍ മുഴക്കും. ആലിംഗന പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂര്‍ തറയില്‍ നിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടരണം. തിരുവാതിര ചതുശ്ശതം വലിയവട്ടളം പായസ നിവേദ്യങ്ങളില്‍ ആദ്യത്തേതു നടക്കുന്നത് തിരുവാതിര ചതുശ്ശതത്തിലാണ്. ഇത്തവണ ജൂണ്‍ പത്തിനാണു തിരുവാതിര ചതുശ്ശതം. പന്തീരടി പൂജയ്‌ക്കൊപ്പമാണ് വലിയവട്ടളം പായസം പെരുമാളിനു നിവേദിക്കുക. പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാടാണ് വലിയവട്ടളം നിവേദ്യം ചെയ്യുക. തിടപ്പള്ളിയില്‍വച്ച് ബ്രാഹ്മണര്‍ ചേര്‍ന്നാണ് 101 നാഴി അരി, 200 നാളികേരം, 100 റാത്തല്‍ ശര്‍ക്കര എന്നിവ ഉപയോഗിച്ചു പായസം ഉണ്ടാക്കുക. ഇതില്‍ ചേര്‍ക്കുന്ന മറ്റു മേമ്പൊടികള്‍ എന്തൊക്കെയാണെന്നതു രഹസ്യമാണ്. പുണര്‍തം, ആയില്യം, അത്തം നാളുകളിലും വലിയവട്ടളം പായസം നിവേദിക്കും. ഇതില്‍ പുണര്‍തം നാളിലെ നിവേദ്യം ജൂണ്‍ 11നും ആയില്യം നാളിലെ നിവേദ്യം ജൂണ്‍ 14നുമാണു നടക്കുക. മകം നാളില്‍ കലംവരവ് മകം നാളിലാണു കലംവരവ്. രാത്രിയില്‍ അക്കരെ സന്നിധിയില്‍ ഗൂഢപൂജകള്‍ തുടങ്ങും. മുഴക്കുന്നിനടുത്ത നല്ലൂരില്‍നിന്ന് നല്ലൂരാന്‍ എന്ന കുലാലസ്ഥാനികന്‍ കലപൂജകള്‍ക്കായുള്ള മണ്‍കലങ്ങള്‍ കൊട്ടിയൂരിലെത്തിക്കുന്നതോടെയാണ് ഗൂഢപൂജകള്‍ തുടങ്ങുക. സന്ധ്യയോടെ കലമെഴുന്നള്ളത്തു കൊട്ടിയൂരിലെത്തിച്ചേരും. ആ സമയത്തു സന്നിധാനത്തു മറ്റാര്‍ക്കും പ്രവേശനമില്ല. മാത്രമല്ല മണിത്തറയിലെ വിളക്കുകളല്ലാതെ മറ്റെല്ലാ പ്രകാശങ്ങളും സന്നിധാനത്തുനിന്നും ഒഴിവാക്കും. മണിത്തറയില്‍ പനയൂര്‍ നമ്പൂതിരി മാത്രം ഉണ്ടാവും. അദ്ദേഹം പുറംതിരിഞ്ഞിരിക്കും. ഈ സമയത്ത്ധാവും 12 അംഗ കലം സംഘം സന്നിധാനത്തു പ്രവേശിക്കുക. സംഘം കലങ്ങള്‍ സമര്‍പ്പിച്ചു പ്രസാദം വാങ്ങി കരിമ്പനയ്ക്കല്‍ ചാത്തോത്ത് കയ്യാലയില്‍ കയറി ഭക്ഷണം കഴിക്കും. അപ്പോള്‍ മാത്രമേ വീണ്ടും സന്നിധാനത്തു മറ്റു വിളക്കുകള്‍ തെളിയിക്കൂ. മകം നാളില്‍ ഉച്ചയ്ക്കു ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം അനുവദിക്കൂ. ശീവേലി കഴിഞ്ഞ് ആനയൂട്ട് നടത്തും. തുടര്‍ന്ന് ആനകള്‍ പുറകോട്ടു നടന്നു പടിഞ്ഞാറെ നട വഴി ഇക്കരേക്കു മടങ്ങും. കൂത്തമ്പലത്തിലെ നങ്ങ്യാരമ്മമാര്‍ മാത്രം സന്നിധാനത്തു തുടരും. അത്തം ചതുശ്ശതം കലശപൂജ വരെ കൊട്ടിയൂരില്‍ പ്രത്യേക ആരാധനകളോ പ്രത്യേക പൂജകളോ ഇല്ല.