ഭാഗം : 59
കാത്ഗോഥാം
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയില്‍ ഗൗലാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന, ‘കുമാവോണ്‍ കുന്നിലേക്കുള്ള പ്രവേശനകവാടം’ എന്നറിയപ്പെടുന്ന സ്ഥലമാണ് കാത്ഗോഥാം. ഹിമാലയത്തിന്റെ കുമാവോണ്‍ കുന്നിന്റെ പാദത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന് 554 മീറ്റര്‍ ഉയരത്തിലാണ്.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മുനിസിപ്പല്‍ കൗണ്‍സിലായ ഹല്‍ദ്വനി കാത്ഗോഥാം കൗണ്‍സില്‍ 1942ലാണ് നിലവില്‍ വന്നത്. തടി ഡിപ്പോ എന്നാണ് കാത്ഗോഥാം എന്ന വാക്കിനര്‍ഥം. ജില്ലയിലെ വ്യാപാര-സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുന്നത് ഈ നാമം സ്ഥലത്തിന് അനുയോജ്യമാണ്. കുമാവോനി, ഹിന്ദി, ഗര്‍ഹ്വാളി എന്നീ ഭാഷകളാണ് ഇവിടെ പ്രാദേശികമായി ഉപയോഗിക്കുന്നത്.
നേരത്തെ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കുഗ്രാമമായിരുന്നു കാത്ഗോഥാം. 1901 ല്‍ ഇവിടത്തെ ജനസംഖ്യ വെറും 375 മാത്രമായിരുന്നു. 1909 ല്‍ ബ്രിട്ടീഷുകാരുടെ റെയില്‍വേമാപ്പില്‍ കാത്ഗോഥാമും ഇടം പിടിച്ചതോടെ കാത്ഗോഥാമിന്റെ ചരിത്രവും മാറി. 1884ലാണ് ഹല്‍ദ്വാനി റെയില്‍ വേലൈന്‍ കാത്ഗോഥാം വരെ നീട്ടിയത്. ഇപ്പോള്‍ വടക്ക് കിഴക്കന്‍ റെയില്‍വേയുടെ അവസാന സ്റ്റേഷനാണ് കാത്ഗോഥാം. ഹിന്ദു ദേവതകളായ ഷീലാദേവിക്കും കാലി ചൗഡിനും സമര്‍പ്പിച്ചിരിക്കുന്ന രണ്ട് പ്രസിദ്ധ അമ്പലങ്ങള്‍ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളില്‍ പെടുന്നു. ഉല്‍സവകാലത്ത് വന്‍തോതില്‍ ഭക്തജനക്കൂട്ടം ഇവിടെയത്തെുന്നു.
ഉത്തരാഖണ്ഡിലെ സട്ടാല്‍ തടാകത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഗൗലാ നദി ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ഈ നദി ഹല്‍ദ്വാനി, ഷാഹി എന്നീ പ്രദേശങ്ങളിലൂടെ ഒഴൂകുന്നു. നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ഗൗലാ ബാരേജ് ഡാം ലക്ഷണമൊത്ത പിക്നിക് കേന്ദ്രമാണ്.
കാത്ഗോഥാമില്‍ നിന്ന് 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭീംതാല്‍ എന്ന ചെറു നഗരത്തിലത്തൊം. ഇവിടെയുള്ള വറ്റാത്ത ഭീംതാല്‍ തടാകം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരിലൊരാളായ ഭീമന്റെ കഥയുമായി ബന്ധപ്പെട്ടാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ഭീമേശ്വര്‍ മഹാദേവ ക്ഷേത്രം എന്ന പേരില്‍ ഒരു പഴയ ശിവക്ഷേത്രവും തടാക തീരത്തുണ്ട്. കുമാവോണിലെ രാജാവായ ബാസ് ബഹദൂര്‍ പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. തടാകത്തിന് നടുവിലെ ദ്വീപില്‍ പണികഴിപ്പിച്ചിരിക്കുന്ന അക്വേറിയവും ഇവിടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്.
നൈനിറ്റാളിലെ മനോഹരമായ തടാകനഗരം കാത്ഗോഥാമില്‍ നിന്ന് 34 കിലോമീറ്റര്‍ മാത്രം അകലെയാണ്. റോഡ് റെയില്‍ മാര്ഗങ്ങളിലൂടെയെല്ലാം ഇവിടെയത്തൊം. കാത്ഗോഥാമില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള സട്ടാലിലും ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനത്തിന് പോകാവുന്നതാണ്. ഏഴു തടാകങ്ങള്‍ എന്നാണ് സട്ടാല്‍ എന്ന വാക്കിന് അര്‍ഥം. പരസ്പര ബന്ധിതമായ ഏഴു തടാകങ്ങളായ രാംതാല്‍, നീല്‍ ദമയന്തി താല്, ലക്ഷ്മണ് താല്, കൗദരിയ താല്, പൂര്‍ണ താല്, സുഖാ താല്, സീതാ താല് എന്നിവയാണിവ. കൂടാതെ കോര്‍ബറ്റ് വെള്ളച്ചാട്ടം ഹെഡാഖന്‍ ആശ്രമം എന്നിവയും പ്രദേശത്തെ പ്രസിദ്ധ സ്ഥലങ്ങളാണ്.
കാത്ഗോഥാമിന്റെ പ്രശാന്തത ആസ്വദിക്കുന്നതിന് ഇവിടെയത്തൊന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പന്ത്നഗര്‍ എയര്‍പോര്‍ട്ടിലേക്ക് ടിക്കറ്റെടുക്കാം. പന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 71 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്ന് റെഗുലര്‍ ഫൈ്ളറ്റുകള്‍ ഇവിടേക്കുണ്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്ന് പന്ത്നഗര്‍ എയര്‍പോര്‍ട്ടിലേക്ക് കണക്ടിങ് ഫൈ്ളറ്റുകളുണ്ട്.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ മേഖലയില്‍ പെട്ട പ്രദേശമാണിത്. പ്രധാന ഇന്ത്യന്‍ നഗരങ്ങളായ ലക്നൗ, ദല്‍ഹി, ഹൗറാ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് നിരവധി ട്രെയിന്‍ സര്‍വീസുകളുണ്ട്. റോഡ് മാര്‍ഗം തെരഞ്ഞെടുക്കുന്നവര്‍ക്ക് ദേശീയ പാത 87 ലൂടെ കാത്ഗോഥാമിലത്തൊം. ഗാസിയാബാദ്, ദല്‍ഹി, നൈനിറ്റാള്‍, ഹല്‍ദ്വാനി എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ബസുണ്ട്.
വര്‍ഷത്തില്‍ ഭൂരിഭാഗവും ഇവിടെ നല്ല കാലാവസ്ഥയാണ്. എപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍കാലത്ത് ഇവിടത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. തണുപ്പുള്ളതും പ്രസന്നവുമാണ് ഈ സമയത്തെ കാലാവസ്ഥ.
നൈനിറ്റാള്‍, ഗാസിയാബാദ്, ഹല്‍ദ്വാനി, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കാത്ഗോഥാമിലേക്ക് സുലഭമായി ബസ് സര്‍വീസുകളുണ്ട്.
No comments:
Post a Comment