ഹൈന്ദവ ആചാര്യന്മാർ മഴ പെയ്യിക്കുന്നത് മന്ത്രങ്ങൾകൊണ്ട് മാത്രമല്ല, ചില പദാർത്ഥങ്ങളും, പ്രദേശങ്ങളും ആവശ്യമാകുന്നു.
മഴ പെയ്യിക്കുന്നതിന്റെ ശാസ്ത്രീയത ഒന്നു ശ്രദ്ധിയ്ക്കുക!
ലോകത്തിൽ ഹിമാലയവുമായി ബന്ധപെട്ട പ്രദേശങ്ങളിലാണ് കൃത്യമായ മഴ ലഭിയ്ക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അതിന്റെ പ്രധാന കാരണം, ഹിമാലയമാണെന്നും, തെക്കുഭാഗത്തുനിന്നും വരുന്ന കാറ്റിനെ ഹിമാലയം തടയുന്നതുകൊണ്ടാണ് മഴ പെയ്യുന്നതെന്നും നാം പഠിച്ചിട്ടുണ്ട്.
എന്നാൽ, പണ്ടുമുതലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ടുകൊണ്ട്, വർഷങ്ങളോളം ശരിയായി മഴ ലഭിയ്ക്കാത്ത ചില കാലങ്ങളും ഉണ്ടാകാറുണ്ടായിരുന്നു. ഇന്നത്തെ കാലത്തും ഉണ്ടാകാറുണ്ട്. അങ്ങിനെ തുടർച്ചയായി മഴ ലഭിയ്ക്കാതെ വന്നാലത്തെ അവസ്ഥയെന്താകും? ഉ: കൃഷി നാശവും, പട്ടിണിയും, രോഗങ്ങളും, ദുരിതങ്ങളുമായിരിയ്ക്കും ഫലം.
അങ്ങിനെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഭാരതീയ ആര്യന്മാർ, ശരിയായ മഴ ലഭിയ്ക്കുന്നതിനായി നടത്തുന്ന യജ്ഞമാണ് വർഷണായജ്ഞം. മാസങ്ങൾ നീണ്ടു നിൽക്കുന്ന ആ യാഗത്തിന് ശാസ്ത്രീയമായ നിരവധി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. അതായത്, യാഗത്തിനായ് തെരഞ്ഞെടുക്കുന്ന ഭൂമി ശുദ്ധമായിരിയ്ക്കണം. അത് കൃഷ്ണ മൃഗങ്ങൾ അഥവാ മാനുകൾ മേയുന്ന ഇടമായിരിയ്ക്കണം. യാഗത്തിനായി നിർദേശിയ്ക്കുന്ന ഭൂമി, ഉഴുതുമറിച്ച ശേഷം വല്ല തരത്തിലുമുള്ള അവശിഷ്ടങ്ങളും ഉണ്ടെങ്കിൽ, അവ നീക്കം ചെയ്യേണ്ടതുണ്ട്. അവിടെയാണ് ഹോമകുണ്ഡം സ്ഥാപിയ്ക്കേണ്ടത്. മാത്രവുമല്ല, ആ സ്ഥാനം, മലകളാൽ ചുറ്റപെട്ടതായിരിയ്ക്കണം. വനങ്ങളാൽ നിബിഡമായിരിയ്ക്കണം. കൂടാതെ, യാഗങ്ങളിൽ ഉപയോഗിയ്ക്കുന്ന ദ്രവ്യങ്ങൾ ഔഷധഗുണമുള്ളതായിരിയ്ക്കണം. മന്ത്രങ്ങളിൽ അശുദ്ധോച്ചാരണം സംഭവിയ്ക്കാൻ പാടുള്ളതല്ല. കാരണം, അശുദ്ധോച്ചാരണം മന്ത്രങ്ങളുടെ അർത്ഥം മാറി പോകുന്നതാകുന്നു. വാക്കൊന്നും, പ്രവർത്തി മറ്റൊന്നുമായാൽ, കർമ്മങ്ങൾ പിഴയ്ക്കുന്നതാണ്. കാരണം, മന്ത്രങ്ങൾ, പരമാത്മാവിനോടുള്ള അപേക്ഷകളാകുന്നു. ഇത്രയും ഒരുക്കങ്ങൾക്കുശേഷമെ യാഗം ആരംഭിയ്ക്കാവു.
മഴ പെയ്യിക്കാനായി യാഗങ്ങളിൽ ഉപയോഗിയ്ക്കുന്ന 2 പ്രധാന ഘടകങ്ങളാണ് അഗ്നിയും, നെയ്യും. നാം നെയ്യിനെ എത്ര ഡിഗ്രിയിൽ തിളപ്പിച്ചാലും, നെയ്, തിളയ്ക്കുകയില്ല. കാരണം, നെയ്യിൽ, വായു പ്രവേശിയ്ക്കുകയില്ല. മറ്റൊന്ന് അഗ്നിയ്ക്കുമാത്രമെ തടസങ്ങളില്ലാതെ അന്തരീക്ഷത്തിലേയ്ക്ക് സഞ്ചരിയ്ക്കാനാവുകയുള്ളു. അതുകൊണ്ടാണ്, വേദങ്ങളിൽ അഗ്നിയെ ദൂതൻ എന്നു പറയുന്നത്. അങ്ങിനെയുള്ള അഗ്നിയെ ഹോമകുണ്ഡത്തിൽ സ്ഥാപിച്ചശേഷം, അതിലേയ്ക്ക് യജ്ഞദ്രവ്യങ്ങളായ നെയ്യ്, ശർക്കര, ഉണക്കലരി, സോമലത തുടങ്ങിയ ദ്രവ്യങ്ങൾ, കുറേശെയായി അർപ്പിയ്ക്കുകയാണ് ചെയ്യുക. അങ്ങിനെ ആ ദ്രവ്യങ്ങളെല്ലാം അഗ്നിയിൽ ലയിച്ചുകൊണ്ട്, അന്തരീക്ഷത്തിൽ പരക്കുകയും, അന്തരീക്ഷത്തെ ചുട്ടു പഴിപ്പിയ്ക്കുകയും ചെയ്യുമ്പോൾ, മർദ്ധമേറിയ വായു നിർവീര്യമാവുകയും, വാട്ടർ ലവലായ ആകാശത്തിലെ മഴ മേഘങ്ങൾ, ന്യൂനമർദ്ധമായ അന്തരീക്ഷത്തിലേയ്ക്ക് ആകർഷിയ്ക്കപെടുകയും, 30 ദിനങ്ങൾ നീണ്ടു നിൽക്കുന്ന യജ്ഞത്തിന്റെ ഫലമായികൊണ്ട്, അന്തരീക്ഷത്തിൽ കരിമേഘങ്ങൾ വന്നു നിറയുകയും, യജ്ഞാന്ത്യത്തിൽ യാഗശാലയ്ക്കു തീ കൊളുത്തുകയും ചെയ്യുന്നതോടെ, കരിമേഘങ്ങൾ, മഴയായിട്ട് താഴേയ്ക്ക് വർഷിയ്ക്കുകയുമാണ് ചെയ്യുക. ഇതാ കുന്നു വർഷണാ യജ്ഞത്തിന്റെ ശാസ്ത്രീയത. അല്ലാതെ, ചുമ്മാതങ്ങ് കയറികൊണ്ട്, ഓം. ക്രീം എന്നൊന്നും പറഞ്ഞാൽ, മഴ പെയ്യുകയില്ല. OK.
ഇവിടെ, യാഗസ്ഥാനം, മലകളാൽ ചുറ്റപെട്ടതാകണം എന്നു നിർദേശിച്ചതിന്റെ കാരണം, മലകൾ, പുറമെ നിന്നുള്ള കാറ്റിനെ തടഞ്ഞുനിർത്തും. ഹോമദ്രവ്യങ്ങൾ തടസം കൂടാതെ അന്തരീക്ഷത്തിൽ തന്നെ നിലകൊള്ളുകയുംചെയ്യും. അന്തരീക്ഷത്തിൽ നെയ്യിന്റെ അംശം ഉള്ളതുകൊണ്ട്, അൽപം പോലും വായു നിൽക്കുകയുമില്ല. കൂടാതെ, യജ്ഞത്തിൽ ഉപയോഗിയ്ക്കുന്ന ശർക്കരയും, ഉണക്കലരിയും മറ്റു ദ്രവ്യങ്ങളും രോഗഹാരികളായ അണുക്കളേയും, വൈറസ്സുകളേയും നശിപ്പിയ്ക്കുന്നുണ്ട്. ശർക്കരയും, ഉണക്കലരിയും ചേർത്ത് കത്തിച്ചാൽ, ടൈഫോയ്ഡിന്റെ വൈറസ്സുകൾ ചാകുമെന്ന് ആധുനിക ശാസ്ത്രവും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇതെല്ലാമാണ് പരദേശികളെ, ഹിന്ദുക്കളെകൊണ്ടുള്ള, ലോകത്തിനും, ജീവ രാശികൾക്കും ഉള്ള ഗുണങ്ങൾ.
No comments:
Post a Comment