ഭാഗം : 56
ഹേമകുണ്ഡ്
ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ് സിഖുകാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്ന് 15200 അടി ഉയരത്തിലാണ് ഹേമകുണ്ഡ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ്- ബദരിനാഥ് ദേശീയപാതയില്‍ ഗോബിന്ദ്ഘട്ടില് നിന്ന് നടന്നു വേണം ഹേമകുണ്ഡില്‍ എത്താന്‍. ഹേമം, കുണ്ഡ് എന്നീ രണ്ട് സംസ്കൃത വാക്കുകളില്‍ നിന്നാണ് ഹേമകുണ്ഡ് എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്.
ഈ വാക്കുകളുടെ അര്‍ത്ഥം യഥാക്രമം മഞ്ഞ്, കിണ്ണം എന്നിങ്ങനെയാണ്. ഹേമകുണ്ഡിന് ചുറ്റും ഏഴു പര്‍വ്വതങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്നു. സിഖുകാരുടെ വിശുദ്ധ ത്രിവര്‍ണ്ണ പതാകയായ നിശാന്‍ സാഹിബ് എല്ലാ പര്‍വ്വതങ്ങളുടെയും ഉച്ചിയില്‍ പാറി കളിക്കുന്നത് കാണാം. ഏഴ് കൊടുമുടികളുള്ള ഈ പര്‍വ്വതം സപ്തശൃംഗം എന്നും അറിയപ്പെടുന്നു. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ഹേമകുണ്ഡില്‍ വര്‍ഷങ്ങളോളം ധ്യാനനിരതനായി ഇരുന്നതായാണ് വിശ്വാസം.
ഗുരു ഗോബിന്ദ് സിംഗിന് സമര്‍പ്പിച്ചിരിക്കുന്ന ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര വളരെ പ്രശസ്തമാണ്. ഗോബിന്ദ് സിംഗ് രചിച്ച സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ദസ്സം ഗ്രന്ഥില്‍ ഹേമകുണ്ഡിനെ കുറിച്ച് പരാമര്‍ശമുണ്ട്.
മേജര്‍ ജനറല്‍ ഹര്‍ക്കിരാത്ത് സിംഗിന്റെ മേല്‍നോട്ടത്തില്‍ 1960ല്‍ ആണ് ഗുരുദ്വാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. എന്‍ജിനീയര്‍ ഇന്‍ ചീഫ് ആയിരുന്ന ഹര്‍ക്കിരാത്ത് സിംഗ് ആര്‍ക്കിടെക്ട് സിയാലിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചു. ഗുരുദ്വാരയ്ക്ക് സമീപം മനോഹരമായ ഒരു തടാകമുണ്ട്. മഞ്ഞുവീഴ്ച കാരണം ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഈ പ്രദേശം അടച്ചിടും. മെയ് മാസത്തില്‍ സിഖുകാര്‍ ഇവിടേക്കുള്ള പാത സഞ്ചാരയോഗ്യമാക്കി മാറ്റും.
സഞ്ചാരികള്‍ക്ക് ഇവിടുത്തെ ലക്ഷ്മണ ക്ഷേത്രവും സന്ദര്‍ശിക്കാവുന്നതാണ്. പ്രാദേശികമായി ഇത് ലക്ഷ്മണ് ഗോപാല്‍ എന്ന് അറിയപ്പെടുന്നു. ബദരീനാഥിന് സമീപത്തുള്ള വസുധര വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. 400 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മലകയറി ഈ വെള്ളച്ചാട്ടത്തില്‍ എത്താന്‍ കഴിയും. മനാ ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്കുള്ള ട്രെക്കിംഗ് പാത ആരംഭിക്കുന്നത്. കല്ലും മുള്ളം നിറഞ്ഞ പാതയിലൂടെ 2-3 കിലോമീറ്റര്‍ നടക്കുക എളുപ്പമാണ്. അതിനുശേഷം ചെങ്കുത്തായ ഇറക്കങ്ങള്‍ താണ്ടേണ്ടി വരും.
ഹേമകുണ്ഡിന് സമീപത്തുള്ള മറ്റൊരു ആകര്‍ഷണമാണ് 7817 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നന്ദാദേവി ദേശീയ ഉദ്യാനം. ഈ പാര്‍ക്കിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗത്താണ് പ്രശസ്തമായ പൂക്കളുടെ താഴ്വര. നന്ദാദേവി ദേശീയ ഉദ്യാനവും പൂക്കളുടെ താഴ്വരയും ചേര്‍ന്ന് നന്ദാദേവി ബയോസ്ഫിയര്‍ റിസര്‍വ്വ് എന്നറിയപ്പെടുന്നു. 2236.72 ചതുരശ്ര കിലോമീറ്ററാണ് ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ വിസ്തൃതി. ഇതിനു ചുറ്റും 5148.57 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണും ഉണ്ട്.
ഋഷികേശ്, പുരി, രുദ്രപ്രയാഗ്, കര്‍ണപ്രയാഗ്, ഉഖിമത്, ശ്രീനഗര്‍, കോട്ദ്വാര, ഡെറാഡം, ഹരിദ്വാര്‍, ചമോലി എന്നിവിടങ്ങളില്‍ നിന്ന് ഹേമകുണ്ഡിലേക്ക് ടാക്സികളും ബസുകളും ലഭിക്കും. ഗോവിന്ദഗഢില്‍ നിന്ന് 16 കിലോമീറ്റര്‍ നടന്നു വേണം ഹേമകുണ്ഡില്‍ എത്താന്‍. കാലാവസ്ഥ
No comments:
Post a Comment