ഭാഗം : 34
തെഹ്രി
ത്രിഹരി എന്ന വാക്കില്‍ നിന്നാണ് തെഹ്രി എന്ന വാക്ക് ഉണ്ടായത്. ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടുമുള്ള പാപങ്ങള്‍ കഴുകി കളയുന്ന സ്ഥലം എന്നാണ് ഈ വാക്കിന് അര്‍ഥം. തെഹ്രി അണക്കെട്ടിന്റെയും അതിനെതിരായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള സമരത്തെയും തുടര്‍ന്നാണ് ഹിമാലയത്തിലെ ഈ ചെറുനഗരത്തെ ലോകമറിഞ്ഞത്. തെഹ്രി ഗര്‍വാള്‍ ജില്ലയുടെ ആസ്ഥാനമായ ഇവിടം ന്യൂ തെഹ്രി എന്നാണ് അറിയപ്പെടുന്നത്. ഭാഗീരഥി നദിയില്‍ അണക്കെട്ട് പൂര്‍ണമായതോടെ പഴയ തെഹ്രി നഗരം ജലസമാധിയിലായതോടെ അവിടത്തുകാരെ ന്യൂ തെഹ്രിയിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് തെഹ്രി ഗര്‍വാള്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു തെഹ്രി. 18ാം നൂറ്റാണ്ടില്‍ പ്രമുഖ തുറുമുഖമായിരുന്ന ഇവിടെ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകൾ നങ്കൂരമിട്ടിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
തെഹ്രി അണക്കെട്ട് തന്നെയാണ് ഇവിടത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ ഇവിടെ ഭാഗീരഥി ബിലംഗാന നദികള്‍ തടഞ്ഞുനിര്‍ത്തി സാമാന്യം നല്ല തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അണക്കെട്ട് കാണാന്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഇവിടെ സന്ദര്‍ശകര്‍ എത്താറുണ്ട്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ക്ഷേത്രമായ ബുദ്ധ കേദാറും തെഹ്രിക്ക് സമീപമാണ്. സെം മുഖേം ക്ഷേത്രമാണ് മറ്റൊന്ന്. പ്രദേശവാസികള്‍ ഏറ്റവും ഭക്ത്യാദരപൂര്‍വം കാണുന്ന നാഗരാജാവാണ് ഇവിടത്തെ പ്രതിഷ്ഠ. കുഞ്ജാപുരി കൊടുമുടിയില്‍ സ്ഥിതി ചെയ്യുന്ന കുഞ്ജാപുരി ദേവി ക്ഷേത്രത്തില്‍ നിന്നാല്‍ ഹിമാലയത്തിന്റ ഭാഗീരഥി നദിയുടെയും വിശാല കാഴ്ച കാണാം. ഖാട്ട്ലിംഗ് ഗ്ളേസിയര്‍, നരേന്ദ്രനഗര്‍, ചന്ദ്രബദനി ക്ഷേത്രം, ഗുട്ടു, നാഗ് തിബ്ബ എന്നിവയാണ് മറ്റു കാഴ്ചകൾ
എങ്ങനെയത്തൊം
വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ഡെറാഡൂണിലെ ജോളി ഗ്രാന്റാണ് അടുത്ത വിമാനത്താവളം. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഇങ്ങോട് വിമാനസര്‍വീസുകള്‍ ലഭ്യമാണ്.
ഋഷികേശ് ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് സമീപനഗരങ്ങളായ മുസൂറി, ഋഷികേശ്, ഹരിദ്വാര്‍,ദേവപ്രയാഗ്, ശ്രീനഗര്‍,ഉത്തര കാശി എന്നിവിടങ്ങളില്‍ നിന്ന് തെഹ്രിയിലേക്ക് ബസുകള്‍ ലഭ്യമാണ്. ദല്‍ഹി ഇന്റര്‍സ്റ്റേറ്റ് ബസ് ടെര്‍മിനലിലെ കാശ്മീരി ഗേറ്റില്‍ നിന്നും തെഹ്രിയിലേക്ക് ബസുകള്‍ ലഭിക്കും
നല്ല സമയം വര്‍ഷത്തില്‍ എല്ലാ സമയവും പ്രസന്നമായ കാലാവസ്ഥയാണെങ്കിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം
No comments:
Post a Comment