ഭാഗം : 07
യമുനോത്രി
ഉത്തരാംചൽ സംസ്ഥാനത്തിന്റേ ഉതരകാശി ജില്ലയിൽ ഏകദേശം 12000അടി ഉയരതിലാണ് ചതുർധാമങ്ങളിൽ ആദ്യേത്തേതായ യമുനോത്രി ഉത്തരകാശിയിൽ നിന്ന് ധരാസു, ഭാർക്കട്ട്, വഴി ശ്യാനാചട്ടിയിൽ എത്തുന്നു, അവിടുന്ന് അഞ്ച് കിലോമീറ്ററോളം പോയാൽ ഹനുമാൻചാട്ടിയിലെത്താം, അവിടുന്ന് ഏഴ് കിലോമീറ്റർ പിന്നിട്ടാൽ ജാനകീചാട്ടിയിലെത്താം, അവിടുന്നു നടന്ന് ഏതാനം കിലോമീറ്റർ നടന്നാൽ യമുനോത്രിയെലെത്താം.
യമുനോത്രിയാണ് യമുനാനദിയുടേ ആരംഭം, ഈ പുണ്യസ്ഥലം തേടി ആർത്തലച്ചൊഴുകുന്ന യമുനാനദിയുടേ തീരത്തുകൂടി യാത്രചെയ്ത് ബഹ്രോചാട്ടിയിലെതുന്നു. അവിടെ നിന്ന് താഴോട്ടിറങ്ങി ബന്തർപഞ്ച് കൊടുമുടിയുടേ താഴേയായി യമുനോത്രിധാം, ഈ കൊടുമുടിയുടേ വിവിധ ഉറവകളിൽ നിന്ന് ഉൽഭവിക്കുന്ന നീരുറവകൾ ഒന്നായി യമുനാമയിയയേ ചുറ്റിതിരിഞ്ഞു താഴോട്ടിറങ്ങുന്നു.. യമുനാമയിയുടേ ക്ഷേത്രത്തിൽ കയറി പൂജകൾ അർപിച്ചതിന് ശേഷം, കൊടും തണുപ്പിലും നിത്യമായും ചൂടുവെള്ളം വരുന്ന സൂര്യകുണ്ഢ് എന്ന ഉറവയിൽ പയറോ ധാന്യങ്ങളോ ഒരു തോർത്തിൽ കെട്ടി ചൂടുവെള്ളത്തിൽ മുക്കി പുഴുങ്ങി എടുത്ത് നിവേദിക്കുകയും കഴിക്കുകയും ചെയ്യാം.
സൂര്യകുണ്ഡിന് താഴേ മറ്റെരു ജലവിധാനമുണ്ട്, അതിന്റേ പേര് തപ്തകുണ്ഡ് എന്നാണ്, സൂര്യകുണ്ഡിൽ നിന്ന് ഒഴുകിവരുന്ന ചൂടുവെള്ളവും, മറ്റുഉറവകളിൽ നിന്നും വരുന്ന തണുതവെള്ളവും ചേർന്ന് ചെറുചൂടിൽ കാണപ്പെടുന്നു, അവിടെ ഇറങ്ങി കുളിച്ചിട്ട് വേണം കർമ്മങ്ങളിലേക്ക് പോകാന്‍.
കൃഷ്ണ പത്നിയായ യമുനായാമിയുടേ ആശിർവാദങ്ങൾ ആവവോളം നുകർന്ന് യമുനാധാമ സന്ദർശനം പൂർത്തിയാക്കാം.
No comments:
Post a Comment