ശബരിമല ദര്‍ശനത്തിന് പോകുന്നവന്‍ നെയ്തേങ്ങ നിറച്ച് കൊണ്ടുപോവുകയും അത് ഭഗവാന് അഭിഷേകം ചെയ്ത ശേഷം ഒരു മുറി സന്നിധാനത്ത് കത്തികൊണ്ടിരിക്കുന്ന കര്‍പ്പൂരാഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേട്ടി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന മുദ്ര (നെയ് തേങ്ങ) നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അതിലെ തേങ്ങ(നാളികേരം) നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു. വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്. നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു. ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍.
എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു...... മരണാനന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്.
വാസ്തവത്തില്‍ ഇത് മോക്ഷത്തിണ്റ്റെ പ്രതീകാത്മമായ ഒരു ചടങ്ങാണ്. മനുഷ്യജന്‍മത്തിണ്റ്റെ ലക്ഷ്യം മോക്ഷമാണ്. അതായത് പുനര്‍ജന്‍മമില്ലായ്മയാണ് മോക്ഷം. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നതിനെ മോക്ഷം എന്നു പറയുന്നു. അപ്പോള്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ്. എന്താണ് അതിനു കാരണം, ജീവിച്ചിരുന്നപ്പോള്‍ അയാള്‍ ചെയ്ത് കര്‍മ്മഫലങ്ങള്‍ അയാളെ വീണ്ടും പുനര്‍ജന്‍മമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അപ്പൊള്‍ പുനര്‍ജന്‍മമില്ലാതാവണമെങ്കില്‍ എന്തു ചെയ്യണം? ഈ ജന്‍മത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മത്തോടും കര്‍മ്മത്തിനെ ഫലങ്ങള്‍ ഇച്ഛിക്കാതെയുമാവണം. ചക്കചുള്ള പറിക്കുമ്പോള്‍ അതിലെ പശ കയ്യിലാവാതിരിക്കാന്‍ നാം എണ്ണ പുരട്ടാറില്ലെ. അതുപോലുള്ള ഒരു ഏര്‍പ്പാട് തന്നെ!!!.അങ്ങിനെ ജീവിച്ചാല്‍ മരണാനന്തരം ജീവാത്മാവിന് മോക്ഷം ലഭിക്കുന്നു. അത് പരമാത്മാവില്‍ അതായത് ഈശ്വരനില്‍ ലയിക്കുന്നു. ശേഷിക്കുന്ന് ഈ ശരീരം അഗ്നിക്കും സമര്‍പ്പിക്കുന്നു. ഇതാണ് നെയ്യഭിഷേകവും ഒരു മുറി അഗ്നിക്കും സമര്‍പ്പിക്കുന്നതിണ്റ്റെ തത്വം.
No comments:
Post a Comment