വേദങ്ങള്‍
പ്രണവമാകുന്ന ഈശ്വരനില്‍ നിന്നുല്പന്നമായ അറിവിന്റെ അക്ഷയഖനിയാണ് വേദങ്ങള്‍. അവ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ നാലെണ്ണമാണ്. അവയുടെ ഉപവേദങ്ങളാണ് ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, അര്‍ഥവേദം എന്നിവ. കാലക്രമേണ വേദമന്ത്രങ്ങളുടെ സുഗ്രാഹ്യത നഷ്ടപ്പെട്ടപ്പോള്‍, മന്ത്രാര്‍ഥ നിര്‍ണ്ണയം സുഗമമാക്കാനായി വേദാംഗങ്ങളുണ്ടായി. അവ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറെണ്ണമാണ്. വേദങ്ങളിലെ തത്ത്വദര്‍ശനങ്ങള്‍ ആറു രീതിയിലാണ് ഉള്ളത്. പരസ്പര പൂരകങ്ങളായ അവ ഉപാംഗങ്ങളായി ഗണിക്കപ്പെടുന്നു. അവയാണ് സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്ന് അറിയപ്പെടുന്നത്
No comments:
Post a Comment