ഷോഡശക്രിയകൾ [1]
1. ഗർഭാധാന സംസ്കാരം
ഗർഭാധാന സംസ്കാരം
വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നുധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനംഎന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.
“ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം”
ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്.
No comments:
Post a Comment