ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് തന്റെ മകളായ സംജ്ഞയെ ഊര്ജ്ജദാതാവായ സൂര്യഭഗവാന് വിവാഹം ചെയ്തു കൊടുത്തു..!
പക്ഷെ ആദിത്യന്റെ തീവ്രമായ പ്രകാശം കാരണം സംജ്ഞയ്ക്ക് അല്‍പ്പസമയം പോലും ഭര്‍ത്താവിന്റെ അടുത്ത് ഇരിക്കാൻ കഴിഞ്ഞില്ല ..!
ദുഖിതയായ ഭാര്യ അച്ഛനായ വിശ്വകര്‍മ്മാവിനോട് സങ്കടം ബോധിപ്പിച്ചു ..!
ഇത് കേട്ട വിശ്വകര്‍മ്മാവ് സൂര്യനെ സമീപിച്ച് തേജസ്സിനെ അല്‍പ്പം ഒന്ന് കുറയ്ക്കാൻ
ആവശ്യപ്പെട്ടു ..! എന്നാല്‍ നിസ്സഹായനായ സൂര്യന് സ്വയം തന്റെ തേജസ്സു
കുറയ്ക്കാൻ കഴിയില്ല എന്നും ,അതിന് അല്‍പ്പമെങ്കിലും കഴിയുന്നത് വിശ്വകര്‍മ്മാവിനു മാത്രമയുള്ളൂ എന്നും അദ്ദേഹത്തെ ധരിപ്പിച്ചു ..!
അങ്ങനെ സൂര്യ തേജസ്സു കുറയ്ക്കാനായി തന്റെ കയ്യിലുള്ള ചാണ കൊണ്ട് ദേവശില്‍പ്പി സൂര്യ ശരീരത്തെ രാകി ..! ഇങ്ങനെ ചെയ്തപ്പോള്‍ സൂര്യ ശരീരത്തില്‍ നിന്നും തേജസ്സിന്റെ അംശമായ ധൂളി അഥവാ രേണു അല്‍പ്പം ലഭിക്കുകയും ,തേജസ്സ് അല്‍പ്പം കുറയുകയും ചെയ്തു ..!
ഇങ്ങനെ ലഭിച്ച ധൂളി ഉപയോഗിച്ച് ദേവശില്‍പ്പി മൂന്നു വസ്തുക്കള്‍ നിര്‍മ്മിച്ചു..!
അതിലൊന്നാണ് വിഷ്ണുവിന് നല്കിയ സുദർശന ചക്രം ,
മറ്റൊന്നാണ് ശിവന് നല്കിയ ത്രിശൂലം
മൂന്നാമത്തേത് ബ്രഹ്മാവിന് നല്കിയ പുഷ്പ്പക വിമാനമാണ് ..
ഈ മൂന്നു വസ്തുക്കളും സൂര്യന്റെ തേജസ്സാണ് ..!!
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
9 April 2016
സൂര്യ തേജസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment