ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

മജ്ഞുളയുടെ മാല

മജ്ഞുളയുടെ മാല
〰〰〰〰〰〰〰
ഗുരുവായൂരപ്പന് അത്താഴ പൂജയ്ക്കു ചാര്‍ത്തുവാന്‍ ദിവസവും മാലകൊണ്ടുവരുന്നത് മജ്ഞുളവാര്യസ്യാരായിരുന്നു. അവര്‍ അന്ന് അല്പം താമസിച്ചു. ശ്രീകോവില്‍ അടച്ചിരിക്കുന്നതുകണ്ട് അവര്‍ വളരെ സങ്കടപ്പെട്ടു.

ആ മാല ഭഗവാനു ചാര്‍ത്തുവാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്താല്‍ അവര്‍ അവിടെതന്നെ ഇരുന്നു. പൂന്താനം കവിയും ഈ സന്ദര്‍ഭത്തില്‍ അവിടെ ഉണ്ടായിരുന്നു. ആ ആലിന്റെ ചോട്ടില്‍ വച്ചേയ്ക്കൂ… ഗുരുവായൂരപ്പനു തൃപ്തിയാകും!
പൂന്താനം മഞ്ജുള ആലില്‍ ചുവട്ടിലേക്കു കൊണ്ടുപോയി അവള്‍ അവിടെയുള്ള ഒരു കരിങ്കല്ലിന്റെ പുറത്ത് ആ പൂമാല വച്ചു. അടുത്തദിവസം മേല്‍ശാന്തി വിഗ്രഹത്തിലെ നിര്‍മ്മാല്യം മാറ്റിയപ്പോള്‍ വീണ്ടും തല്സ്ഥാനത്ത് മാല വന്നു. മാറ്റുന്തോറും വീണ്ടും വന്നുകൊണ്ടേയിരുന്നു. പൂന്താനം നമ്പൂതിരി മഞ്ജുള വാര്യസ്യാരുടെ കാര്യം പറഞ്ഞു. ആ ആല്‍ത്തറയിലെ മാലയും നിര്‍മ്മാല്യമാണ്. അതുകൂടി മാറ്റണം. ആ മാല മാറ്റിയപ്പോള്‍ സംഗതി നേരെയായി. അവിടെയുള്ള ആല്‍ത്തറയാണ് പിന്നീട് മഞ്ജുളാല്‍ത്തറയായി മാറിയത്.

ഓം നമോ ഭഗവതേ വാസുദേവായ

No comments:

Post a Comment