ഷോഡശക്രിയകൾ [15]
15. സന്യാസം
സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം. സന്യാസ സംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസ കർമങ്ങൾക്ക് തുടക്കമിടണം. സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്. വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്. ശൈവ, വൈഷ്ണവവാദി മഠാധിപതികളും, ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും, യോഗികളും, ഭക്തന്മാരും, കർമികളും, ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്. വ്രതം, യജ്ഞം, തപസ്സു, ധനം, ഹോമം,സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനുംസന്യാസം നൽകരുത്. സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്.ധർമബോധവും ആചാര ശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്ര(കാവിവസ്ത്ര)ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥംവിവരിക്കുന്നു.കപട സന്യാസികളെ രാജാവിന് ശിക്ഷിക്കാം.ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ്‌അത്യാശ്രമി.സന്യാസിമാർ സ്വാധ്യായം,തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.
സന്യാസിയുടെ ജീവിതരീതികൾ
മരച്ചുവട്ടിൽ താമസിക്കണം.
ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്. (ഒരു രാത്രി മാത്രം).
അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
അറിഞ്ഞുകൊണ്ട് ജീവികളെ ചവിട്ടരുത്.
വസ്ത്രം കൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.
സത്യമേ പറയാവൂ.
മനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.
ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.
വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.
ആരെയും അപമാനിക്കരുത്.
ആഗ്രഹമില്ലാതവനകണം.
No comments:
Post a Comment