ഷോഡശക്രിയകൾ [14]
14. വാനപ്രസ്ഥം
സാധാരണ മനുഷ്യായുസിലെ 50 വയസു കഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജിവിക്കണം എന്നർത്ഥമില്ല. വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം. ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം.സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം. സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം. സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം. ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു. ദശവിധസ്നാനം, പഞ്ജാമൃതപാനം, അഭിഷേകം, ദണ്ഡധാരണം, കൗപീനധാരണം, ഹവനം, സങ്കല്പം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവ വാനപ്രസ്ഥത്തിന്റെ ഭാഗമാകുന്നു.
No comments:
Post a Comment