ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

ഷോഡശക്രിയകൾ [13]

ഷോഡശക്രിയകൾ [13]

13. ഗൃഹസ്ഥാശ്രമം

ഒരു വ്യക്തി പൂർണമായും കുടുംബ ബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു - സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു .

ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.

പഞ്ജമഹായജ്ഞം
1. ദേവയജ്ഞം
2. ബ്രഹ്മയജ്ഞം
3. പിതൃയജ്ഞം
4. അതിഥിയജ്ഞം
5. ഭൂതയജ്ഞം

No comments:

Post a Comment