ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 April 2016

മുക്‌തിക്ക്‌ നാമജപം

മുക്‌തിക്ക്‌ നാമജപം

ജ്‌ഞാനയോഗം, രാജയോഗം, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ണ്മങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ്‌ ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക്‌ അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്‌.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്‌. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ണ്മങ്ങള്‍ നിലവിലുണ്ട്‌.
ഹൈന്ദവധര്‍മ്മ ഗ്രന്ഥങ്ങളില്‍ നാലുയോഗ മാര്‍ഗ്ഗങ്ങളാണ്‌ ഈശ്വരസാക്ഷാത്‌ക്കാരത്തിന്‌ വിധിച്ചിട്ടുള്ളത്‌. ഭക്‌തിയോഗം, കര്‍മ്മയോഗം, ജ്‌ഞാനയോഗം, രാജയോഗം.
ഭക്‌തിയോഗം സുഗമവും അതുകൊണ്ടുതന്നെ പരമപ്രധാനവുമായി കല്‍പ്പിക്കപ്പെടുന്നു. ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെയെല്ലാം അടിസ്‌ഥാനമായി വര്‍ത്തിക്കുന്നത്‌ ഈശ്വരാരാധനയാണ്‌. ഹിന്ദുസങ്കല്‌പമനുസരിച്ച്‌ യഥാര്‍ത്ഥ ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമായ പരബ്രഹ്‌മമാണ്‌.
ത്രിഗുണങ്ങള്‍: സത്ത്വം, രജസ്സ്‌, തമസ്സ്‌ എന്നിവയാണ്‌. ഈ ഗുണങ്ങള്‍ വ്യത്യസ്‌തമായ അനുപാതങ്ങളില്‍ ഓരോ മനുഷ്യന്റേയും മനോബുദ്ധികളെ സ്വാധീനിക്കുന്നു. ഓരോരുത്തരുടേയും അഭിരുചികളും വ്യക്‌തിത്വവും വ്യത്യസ്‌തമായിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌.
ഓരോ വ്യക്‌തിയുടെ ഉള്ളിലും ഈ മൂന്നു ഗുണങ്ങളുണ്ട്‌. അതില്‍ മുന്നിട്ടുനില്‍ക്കുന്നത്‌ ഏതു ഗുണമാണോ അതിനനുസരിച്ചാണ്‌ വ്യക്‌തിയുടെ സ്വഭാവം രൂപപ്പെടുന്നത്‌. ജ്യോതിഷത്തിലെ ദോഷപരിഹാര കര്‍മ്മങ്ങളില്‍ ഈ ത്രിഗുണ നിര്‍ണ്ണയത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.
നാമജപം
ജ്‌ഞാനയോഗം, രാജയോഗ, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ഗ്ഗങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ്‌ ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക്‌ അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്‌.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്‌. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്‌.
കലിയുഗത്തില്‍ ഈശ്വരോപാസനയ്‌ക്ക് ഏറ്റവും ഫലപ്രദമാണ്‌ നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്‌ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്‌ഠിക്കാന്‍ പ്രയാസം നേരിടുന്നു.
സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാ മാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യ മനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു.
തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാ മാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യ മനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്‌ടപെട്ടതുമായി. അതുകൊണ്ടാണ്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്‌.
കലിയുഗത്തിന്റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗമെന്താണെന്നാരാഞ്ഞ നാരദനോട്‌ ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ബ്രഹ്‌മാവ്‌ ഉപദേശിച്ചു.
'ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ
ഹരേ കൃഷ്‌ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ.'
ഇതാണ്‌ ആ മന്ത്രം.
ഈ പതിനാറു നാമങ്ങള്‍ നിത്യവും ഭക്‌തിപൂര്‍വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇതു ജപിക്കുന്നതിന്‌ ക്ലിഷ്‌ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല.
ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്‌മഭക്‌തന്മാര്‍ ബ്രഹ്‌മലോകത്തിലും ശിവഭക്‌തന്മാര്‍ ശിവലോകത്തിലും വിഷ്‌ണുഭക്‌തന്മാര്‍ വിഷ്‌ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ സാലോക്യമോക്ഷം എന്നു പറയുന്നു.
ഭഗവാന്റെ സമീപത്ത്‌ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം.
ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്‌തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു. മുജ്‌ജന്മ പാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വ പാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകലരഗ്രഹപ്പിഴകളും ഒഴിവാകും.
ശ്രവണം, കീര്‍ത്തനം, വിഷ്‌ണുസ്‌മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്‌തിമാര്‍ഗ്ഗങ്ങളുള്ളതില്‍ കീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സാധാരണ മനുഷ്യന്‌ അനുഷ്‌ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്‌തിമാര്‍ഗ്ഗമാണ്‌ നാമജപം

No comments:

Post a Comment