സാളഗ്രാമപൂജയുടെ പിന്നിലെ രഹസ്യം എന്താണ്?
സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിവിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട് - ലക്ഷ്മിനാരായണം, ലക്ഷ്മിജനാർദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം എന്നിങ്ങനെ.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകൾ. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണിവ. കടലിനടിയിൽ ടെതിസ് എന്ന ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ(അശ്മകങ്ങൾ) ആണിവ. സാളഗ്രാമങ്ങളെ.ടിങ്കർ, ലിപു, കങ്കർ-ബിങ്കർ,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു
സാളഗ്രാമങ്ങളുടെ തരം
1.ലക്ഷ്മീജനാർദനം:
കറുപ്പുനിറം
2.ലക്ഷ്മീനാരായണം:
ഒരു സുഷിരം,നാലുചക്രം,വനമാലപോലുള്ള വര
3.വാമനം:
കറുപ്പുനിറം,വളരേ ചെറിയ ചക്രം
4.രഘുനാഥം:
രണ്ടു സുഷിരം,,നാലുചക്രം,കന്നുകാലികളുടെ കുളമ്പടി അടയാളം
5.ശ്രീധരം:
വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല
6.രണരാമം;
രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം
7.ദാമോദരം:
ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല
8.അനന്തശില:
ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം
9.രാജരാജേശ്വരം:
ഏഴു ചക്രം
10.മധുസൂദനം:
അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം
11.സുദർശനം;
ഒരു ചക്രം
12.ഗദാധരം:
തേജസ്സാർന്ന ഒരു ചക്രം
13.ഹയഗ്രീവം:
രണ്ടു ചക്രം,കുതിര മുഖം
14.നാരസിംഹം:
സിംഹരൂപം,രണ്ടു ചക്രം
15.ലക്ഷ്മീനരസിംഹം:
രണ്ടു ചക്രം,വനമാലപോലുള്ള വര,
16.പ്രദ്യുമ്നം:
ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം,അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം
17.വാസുദേവം:
സ്ഫടിക സദ്രിശം
18.സങ്കർഷണം:
ദ്വിമുഖസഹിതം,
19.അനിരുദ്ധം;
ആക്രിതി ഒത്ത് ഉരുൻടതു
അശ്മകങ്ങൾ
എല്ലുകൾ കല്ലിക്കുമ്പോൾ പാറകളിൽ ജീവികളുടെ പ്രതിരൂപങ്ങൾ പതിയും അത്തരം അർദ്ധത്രിമാന ചിത്രങ്ങളാണ് ഫോസിലുകൾ അഥവാ അശ്മകങ്ങൾ
സ്ട്രാറ്റിഗ്രഫി
ബി.സി.ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദാർശനികൻ സിനോഫാസ് മലമുകളിൽ കക്കകളുടെ ഫോസിലുകൾ കണ്ടെത്തി. ആ മലകൾ ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നദ്ദേഹം വാദിച്ചു. ഇംഗ്ലീഷ്‌കാരനായ് വില്യം സ്മിത് ഫോസിൽ പഠനം തുടങ്ങി.1791 ല് ഒരു സർവ്വേയിൽ കണ്ടെത്തിയ ഫോസിലുകളാണ് പ്രചോദനം ആയത്‌സ്ട്രാറ്റിഗ്രഫി എന്ന ശാസ്ത്രവിഭാഗം അങ്ങനെ ഉടലെറ്റുത്തു.
ധാതുവർഗ്ഗങ്ങളുടെ മിശ്രിതരൂപമാണ് സാളഗ്രാമങ്ങൾ. ജീവനുള്ള്വയും ഇല്ലാത്തവയും ഉണ്ട്.ജീവനുള്ളവ ചലിക്കും.ജീവനില്ലാത്തവയെ പൂജക്കുപയോഗിക്കുന്നു. വെള്ളിപ്പാത്രങ്ങളിൽ ജലത്തിൽ വേണം ഇവയെ സൂക്ഷിക്കാൻ. ഭാഗവതത്തിൽ 19 ഇനം സാളഗ്രാമങ്ങളെക്കുറിച്ചു പറയുന്നു.ഉത്തമമായ വിധം വേണം അവയെ പൂജിക്കാൻശ്വാസം
No comments:
Post a Comment