ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

ഹിന്ദു മതം

ഹിന്ദു മതം


ഹിന്ദു മതം എന്നത്  ഒരു മതം തന്നെയാണ്. അല്ലാതെ ഹിന്ദു മതം, വെറും ഒരു സംസ്കാരമോ ജീവിത രീതിയോ അല്ല. ഭാരത സര്ക്കാര് അംഗീകരിച്ച മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. എപ്പോഴും ഹിന്ദുയിസം ഒരു മതം തന്നെയാണ് എന്ന് മാത്രം പറയുക. സാധാരണയായി പറയുന്ന ന്യായങ്ങളും അതിലെ തെറ്റുകളും എല്ലാ ഹിന്ദുക്കളും മനസിലാക്കുക.
1 )അറബികളാണ് ഹിന്ദു മതം എന്നാ വാക്ക്  പ്രചരിപ്പിച്ചത്

2)ബ്രിട്ടീഷുകാർ  വന്നതോടെയാണ് ഹിന്ദുമതം രൂപം കൊണ്ടത്‌
അറബികളും ബ്രിട്ടീഷുകാരും അല്ലല്ലോ വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഒക്കെ  എഴുതിയത്? ഹിന്ദുക്കളെ പൂജ ചെയ്യാൻ പഠിപ്പിച്ചതും അറബികളോ,ബ്രിട്ടീഷുകാരൊ  അല്ല. അതായത് അവര്ക്കും മുൻപേ  തന്നെ നമ്മുടെ മത ഗ്രന്ഥങ്ങലും ,വിശ്വാസങ്ങളും ആചാരങ്ങളും, പൂജാരീതികളും, ഇവിടെയുണ്ട്. അതായത് വിദേശികൾ  വരും മുൻപ് തന്നെ ഹിന്ദു മതം ഉണ്ട്.

3)പുരാണത്തിൽ ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശത്തെ ഭാരതം എന്നും അവിടെ താമസികുന്നവരെ ഭാരതീയർ എന്നും പറഞ്ഞിരിക്കുന്നു പക്ഷെ, ഇതിൽ എവിടെയാണ് ഹിന്ദുമതം എന്നത് സംസ്കാരം ആണെന്ന് പറഞ്ഞിരിക്കുന്നത്? ഒന്ന് കാണിച്ചു തരൂ

4) ഹിന്ദുമതം വെറും ഒരു ജീവിത രീതിയല്ലേ? ഹിന്ദുമതം വെറും ഒരു സംസ്കാരമല്ലേ?.
അല്ല...
മറ്റു മതങ്ങളെ പോലെ എങ്ങനെ ഈഷ്വരനെ അറിയണം എന്നതിന് ആവശ്യമായ പൂജകളും ആചാരങ്ങളും ധ്യാനങ്ങളും മന്ത്രങ്ങളും വ്യക്തമായി ഹിന്ദുമതം പറയുന്നുണ്ട്. മറ്റു മതക്കാർ അവരുടെ മത ഗ്രന്ഥം നോക്കി അതിൽ പറഞ്ഞിരിക്കുന്നത് പോലെ ഈഷ്വരനെ പൂജിക്കുന്നത് അവരുടെ മതം തന്നെയല്ലേ? എങ്കിൽ പിന്നെ ഹിന്ദുക്കൾ ഹിന്ദുക്കളുടെ മതഗ്രന്ഥം നോക്കി അതിൽ പറഞ്ഞിരിക്കുന്നത് പോലെ ഈഷ്വരനെ പൂജിക്കുന്നതും മതം തന്നെയാണ്. ഹിന്ദുമതം എന്നത് ജീവിത രീതിയാണെങ്കിൽ മറ്റുള്ളവയേയും അങ്ങനെ തന്നെ കണക്കാക്കേണ്ടി വരും. അത് എന്തായാലും ശരിയല്ല.
ഹിന്ദു എന്നാ വാക്ക് ഉണ്ടായിട്ടു കുറച്ചു നൂറ്റാണ്ടുകള മാത്രമേ ആയിട്ടുള്ളൂ...
ആയിക്കോട്ടെ... എന്ന് കരുതി ഇവിടെ ജീവിച്ചിരുന്ന ജനങ്ങളുടെ മത വിശ്വാസത്തിൽ മാറ്റം ഒന്നും വന്നിട്ടില്ലല്ലോ. പണ്ടും വേദങ്ങളും, ഉപനിഷത്തുക്കളും, പുരാണങ്ങളും ഒക്കെ തന്നെയാണ് വിശ്വസിച്ചിരുന്നത്. ഇന്നും അത് തന്നെയാണ് വിശ്വസിക്കുനത്. അതിനിടയ്ക്ക് ആരെങ്കിലും എന്തെങ്കിലും പേര് മാറ്റി വിളിച്ചു എന്ന് കരുതി മത വിശ്വാസം മാറിപ്പോയില്ല. മുൻകാലങ്ങളിൽ സനാതന ധര്മം അല്ലെങ്കിൽ വൈദിക ധര്മം എന്നാ പേരിലാണ് അറിയപ്പെട്ടത് എന്ന് മാത്രം..

5)ഹിന്ദുമതത്തിനു മറ്റു മതങ്ങളെ പോലെ മതഗ്രന്ഥമുണ്ടോ?
ഉണ്ട്..വേദങ്ങളാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനം. (വേദങ്ങൾ എന്ന് കേൾക്കുമ്പോൾ  തെറ്റിധാരണ വേണ്ട. വേദങ്ങളിൽ ഒരിടത്തും ജാതിയെ കുറിച്ച്പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഹിന്ദുക്കൾ ജാതിയെ കുറിച്ച് ഒര്ക്കേണ്ട കാര്യമേയില്ല.)

6)ആരാണ് ഹിന്ദു മതത്തിന്റെ ഉപജ്ഞാതാവ്?
സ്വയം വെളിവാകുന്ന അറിവാണ് വേദങ്ങൾ. അതാണ്‌ ഹിന്ദുമതത്തിന്റെ അടിസ്ഥാനം. അപ്പോൾ ഈഷ്വരൻ തന്നെയാണ് ഹിന്ദു മതത്തിന്റെ ഉപജ്ഞാതാവ് എന്ന് സങ്കല്പ്പിക്കുന്നവർ ഉണ്ട്.
ഒരു മതത്തിനു ഒരു ഉപജ്ഞാതാവ് മാത്രമേ പാടുള്ളൂ എന്നു  ഒരു നിയമവും ഇല്ല. ഹിന്ദു മതത്തിന്റെ ഉപജ്ഞാതാക്കൾ ഇതിലേയ്ക്ക് അറിവുകള കൂട്ടിച്ചെർത്ത എല്ലാ മഹർഷിമാരുമാണ് എന്ന് പറയാം. അങ്ങനെ അറിവ് കൂടി ചേർന്ന് വളര്ന്നു കൊണ്ടിരിക്കുന്ന ഒരു മതമാണ്‌ ഹിന്ദു മതം. ഇന്നുംഓരോരുത്തർ അറിവ് കൂട്ടി ചേര്ക്കുന്നത് അനുസരിച്ച് ഹിന്ദു മതം വളര്ന്നു കൊണ്ടിരിക്കുന്നു

7)മതം എന്ന് വച്ചാൽ അഭിപ്രായം എന്നല്ലേ അര്ഥം?
അതെ..അതിനെന്താ?. മറ്റു ചില മതങ്ങൾ രൂപം കൊണ്ടത്‌ ഒരൊറ്റ മതനേതാവിന്റെ  അഭിപ്രായത്തെ ആശ്രയിച്ചാണ് എങ്കിൽ ഹിന്ദുമതം പല മഹർഷിമാരുടെ അഭിപ്രായങ്ങളുടെ ആകെത്തുകയാണ് എന്ന് കാണാം.

No comments:

Post a Comment