ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2022

സർപ്പക്കാവുകളിലെ വൈദീക രഹസ്യം

സർപ്പക്കാവുകളിലെ വൈദീക രഹസ്യം

ചിലർക്ക് കുട്ടികളുണ്ടാകുന്നില്ല. മറ്റുചിലർക്ക് കണ്ണിന് ഒരുപാടു പ്രശ്നങ്ങൾ. ഉടൻ ചിലർ ജ്യോത്സ്യനെ സമീപിക്കും. ജ്യോത്സ്യൻ പ്രശ്നം വെക്കും. അദ്ദേഹം പറയും നിങ്ങളുടെ കുടുംബത്തിൽ ഒരു സർപ്പക്കാവുണ്ട്. സർപ്പത്തിന് പൂജ കഴിച്ചാൽ മതി എന്ന് വിധിയെഴുതും. ചിലർക്ക് സർപ്പശാപമായിരിക്കും. എന്താണീസർപ്പം ? ഒരു ജീവിയെ പൂജിച്ചാൽ കുട്ടികൾ ഉണ്ടാവുമോ? പാമ്പിനെ പൂജിച്ചാൽ കുട്ടികളുണ്ടാവാമെങ്കിൽ സിംഹത്തെ പൂജിച്ചാൽ എന്താണുണ്ടാവുക എന്ന് പലർക്കും സംശയമുണ്ടാകാം. യഥാർത്ഥത്തിൽ സർപ്പം ഇന്ന് നാം കരുതുന്ന പാമ്പല്ല. സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിക്കുമ്പോൾ അതിനൊരു ചിഹ്നമുണ്ടാക്കിയിരുന്നു. അത് ഫണമുയർത്തി നിൽക്കുന്ന സർപ്പമാണ്. വിവേകാനന്ദ സ്വാമികൾ പാമ്പുവളർത്തുകാരനായിരുന്നില്ലല്ലോ. അപ്പോൾ പിന്നെ അതിന്റെ പിന്നിൽ ഒരു വലിയ ശാസ്ത്രീയ സത്യമുണ്ടെന്ന് മനസ്സിലാക്കണം. 

സർപ്പബലിക്കുപയോഗിക്കുന്ന ഒരു മന്ത്രമുണ്ട്. ആ മന്ത്രത്തിലെ ആഹ്വാനം ഇങ്ങനെയാണ്:

'ഭൂമിയിലെ സർപ്പങ്ങളെ അന്തരീക്ഷത്തിലെ സർപ്പങ്ങളെ ആദിത്യനിലെ സർപ്പങ്ങളെ / പ്രപഞ്ചമാസകാലം നിറഞ്ഞു സർപ്പിളമായി സഞ്ചരിക്കുന്ന പ്രപഞ്ചചൈതന്യമേ' 

എന്ന ഈ ആഹ്വാനം വളരെ സുവ്യക്തമായി പറയുന്നുണ്ട് എന്താണ് സർപ്പമെന്ന്. ഭൂമിയിൽ സർപ്പങ്ങളുണ്ട്. എന്നാൽ അന്തരീക്ഷത്തിൽ സർപ്പങ്ങളില്ല. ആദിത്യനിൽ സർപ്പം പോയിട്ട് ഫംഗസു പോലുമില്ല. പിന്നെ എന്താണീ പറഞ്ഞതിന്റെ അർത്ഥം? 

അനന്ത ചൈതന്യമായി പ്രവഹിക്കുന്ന പ്രപഞ്ച രഹസ്യമാണത്. ആ ചൈതന്യം ഓരോരുത്തരിലും കുടികൊള്ളുന്നുണ്ട്. മനുഷ്യരിൽ നട്ടെല്ലിനടിയിൽ മൂലാധാരമെന്ന പേരിൽ സ്ഥിതിചെയ്യുന്ന ശക്തിയാണ് കുണ്ഡലിനി. ഈ ശക്തി ഒരുറങ്ങിക്കിടക്കുന്ന സർപ്പമാണത്രെ. അതുണർന്നാൽ സുഷുമ്നയിലൂടെ മുകളിലോട്ടു കയറി സഹസ്രാരത്തിൽ എത്തുമത്രേ. സുഷുമ്നയുടെ ഇടതും വലതുമായി ഇഡ എന്നും പിംഗള എന്നും പേരുള്ള രണ്ടു നാഡികൾ കൂടിയുണ്ട്. ഈ സുഷുമ്നയുടെ ഇഡയും പിംഗളയുമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റീസ് അവരുടെ ചിഹ്നമായി സ്വീകരിച്ചത്. ഇന്ത്യയിൽ നിന്നാണീ സങ്കൽപ്പം ഗ്രീസിലും റോമിലും എത്തിയതെന്ന് വിൽഡ്യൂറാന്റ് എന്ന പ്രശസ്ത ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെ ഉള്ളിന്റെയുള്ളിൽ ഈ സർപ്പ ശക്തിയെ സാക്ഷാത്കരിച്ചവരായിരുന്നു നമ്മുടെ പൂർവ്വികർ. 

ഇതേപോലെതന്നെയാണ് ദേശദേവതയും. അതതു പ്രദേശത്തെ സമൂഹത്തിന്റെ ഒന്നാകെയുള്ള ദൗർബല്യങ്ങളെ പരിഹരിക്കുന്നതിനും സർവ്വതോന്മുഖമായ പുരോഗതി ആ സമൂഹത്തിൽ വാരി വിതറുന്നതിനും വേണ്ടിയാണ് അവയെല്ലാം സ്ഥാപിക്കപ്പെട്ടത്. നമ്മുടെ വീട്ടിൽ ഒരാവശ്യം വരുന്നുവെന്നിരിക്കട്ടെ, അടുത്തുള്ള വീട്ടുകാരുടെ സഹായ സഹകരണങ്ങളും പലപ്പോഴും ആവശ്യമായി വരും. ഇങ്ങനെയുള്ള സാമൂഹികമായ കെട്ടുറപ്പ് ശക്തമാക്കുന്നവയാണ് ദേശക്ഷേത്രങ്ങൾ. അങ്ങനെ കുലദേവത, ദേശദേവത, സർപ്പക്കാവ്, കാവുകൾ എല്ലാം വൈയ്യക്തികവും സാമൂഹികവുമായ മനുഷ്യന്റെ കെട്ടുറപ്പിനെയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നതാണ്. ഇവയുടെ എല്ലാം അടിസ്ഥാനമാകട്ടെ വേദവും. 

No comments:

Post a Comment