സ്വർഗ്ഗം എന്ന് വിളിക്കാവുന്ന ഒരു തലം (dimension) ഇവിടെ ഉണ്ടെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുപോലെ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ പിന്നിൽ ശാസ്ത്രീയ കാരണങ്ങളുണ്ട് എന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുകാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഈ രണ്ട് ആശയങ്ങളെ, 1.സ്വർഗ്ഗം 2.കാലാവസ്ഥാ വ്യതിയാനം ബന്ധിപ്പിക്കാവുന്നതാണ്.
വിശദീകരണം :
കാലാവസ്ഥാ വ്യതിയാനം പ്രളയത്തിനു മാത്രമല്ല ആക്കം കൂട്ടുന്നത്, വരൾച്ച ഭക്ഷണത്തിന്റെ ലഭ്യത കുറയുക), ഉഷ്ണതരംഗം, സമുദ്രനിരപ്പ് ഉയർച്ച, മഹാമാരി മുതലായ അനവധി പ്രതിഭാസങ്ങൾക്ക് അടിസ്ഥാന കാരണമാണ് എന്ന് IPCC (Intergovernmental Panel on Climate Change) ചൂണ്ടിക്കാട്ടുന്നു. അവരുടെ അഭിപ്രായത്തിൽ നമ്മുടെ ജീവിതശൈലിയിൽ (ഉപഭോഗ സംസ്കാരത്തിൽ) മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് എന്നാണ് (We must change our Life Style or Consumption Habits). അതായത്, നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലി തുടരുകയാണെങ്കിൽ 2030 (9 വർഷത്തിനുള്ളിൽ) ആകുമ്പോഴേക്കും കാലാവസ്ഥാവ്യതിയാനം നിയന്ത്രണം വിടുമെന്നാണ് (climate change could become irreversible after 2030 according to IPCC).
നമ്മുടെ ജീവിതശൈലിയിൽ ശാശ്വതമായ മാറ്റം ഉണ്ടാവണമെങ്കിൽ കൂടുതൽ കൂടുതൽ വ്യക്തികൾ ശരിയായ ആത്മീയ അറിവ് നേടേണ്ടതുണ്ട്. ശരിയായ ആത്മീയ അറിവില്ലാതെ (സ്വർഗ്ഗം, പുനർജന്മം, സൽകർമ്മങ്ങൾ, കർമ്മഫലം etc. കുറിച്ച് അറിവില്ലാതെ) ശാശ്വതമായ ജീവിതശൈലി മാറ്റം വരുത്തുവാൻ ആരും തയ്യാറാവില്ല. അതുകൊണ്ട്, നമ്മുടെ മുന്നിലുള്ള ദൗത്യം, എങ്ങനെ കൂടുതൽ കൂടുതൽ വ്യക്തികൾക്ക് ശരിയായ (ശാസ്ത്രത്തെ അടിസ്ഥാനമാക്കി) ആത്മീയ അറിവ് നൽകാൻ കഴിയുമെന്നാണ്.
നാം അനുകരിക്കുന്ന, പാശ്ചാത്യരുടെ ഉപഭോഗസംസ്കാരം (consumer culture) ഉടലെടുക്കുന്നത് രണ്ട് ആശയങ്ങൾ നിന്നാണ് :
1. ഒരു വ്യക്തി ഒരു ജീവിതം. ( One person, one life )
2. സമയം പരിമിതമാണ് അതുകൊണ്ട് കഴിയുന്നത്രയും ആർമ്മാദിക്കുക കഴിയുന്നത്രയും വേദന കുറയ്ക്കുക. (Time is limited, so maximize pleasure minimise pain )
പാശ്ചാത്യരുടെ ഈ രണ്ട് വീക്ഷണങ്ങളാണ് ഉപഭോഗസംസ്കാരത്തിന്റെ ആക്കം കൂട്ടുന്നതും തൽഫലമായി അന്തരീക്ഷ മലിനീകരണം കൂടുന്നതും കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്യുന്നത്.
ഉപനിഷത്തുകൾ, ആദി ശങ്കരാചാര്യ, സ്വാമി വിവേകാനന്ദ മുതലായ ആചാര്യന്മാർ പറയുന്നത് :
1. ഒരു വ്യക്തി - ആത്മസാക്ഷാത്കാരം നേടുന്നതു വരെ അനവധി ജീവിതങ്ങൾ.
2. സമയത്തെ പരിമിതമായിട്ടും പരിമിതമല്ലാതെയും പരിഗണിക്കാം.
a ) ആത്മസാക്ഷാത്കാരത്തി ലേക്കുള്ള Direct Pathൽ താല്പര്യമുള്ളവർ സമയത്തെ പരിമിതമായി കാണേണ്ടതുണ്ട്, അതിനനുസരിച്ച് അവരുടെ പരിശ്രമം വർദ്ധിപ്പിക്കേണ്ടതുണ്ട് .
b) ആത്മസാക്ഷാത്കാരത്തി ലേക്കുള്ള Progressive Pathൽ താല്പര്യമുള്ളവർ സമയത്തെ ഒരു ചക്രത്തെ പോലെ (cyclic time) കാണേണ്ടതാണ്. ഈ കാഴ്ചപ്പാടിൽ, ആത്മസാക്ഷാത്കാരത്തിനുള്ള സമയം (direct pathന് ആപേക്ഷികമായി) കൂടുതലാണെങ്കിലും, കഴിയുന്നതും വേഗം (രണ്ടോ മൂന്നോ ജന്മത്തിനുള്ളിൽ) ആത്മസാക്ഷാത്കാരം നേടാൻ പടിപടിയായി ശ്രമിക്കേണ്ടതാണ്. ഇത് സാധ്യമാകണമെങ്കിൽ ആത്മ നിയന്ത്രണം പാലിക്കുക (ആർമ്മാദിച്ച് ജീവിക്കരുത്, മിതത്വം പാലിക്കുക), സൽകർമ്മങ്ങൾ ചെയ്യുക.
ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ, പറഞ്ഞ രണ്ട് ആശയങ്ങളെ വിലയിരുത്തിയാൽ, നമ്മുടെ ജീവിതശൈലിയിൽ (ഉപഭോഗ സംസ്കാരത്തിൽ) മാറ്റം വരുത്തുവാൻ കുറേകൂടി എളുപ്പമാണ്. അതുകൊണ്ട് നമ്മുടെ മുന്നിലുള്ള ദൗത്യം. എങ്ങനെ കൂടുതൽ കൂടുതൽ വ്യക്തികൾക്ക് ശരിയായ (ശാസ്ത്രത്തെ അടിസ്ഥാനമാക്കി) ആത്മീയ അറിവ് നൽകാൻ കഴിയുമെന്നാണ്.
പറഞ്ഞ രണ്ട് ആശയങ്ങളും സ്വീകരിക്കുവാൻ കൂടുതൽ കൂടുതൽ വ്യക്തികൾ തയ്യാറാവണമെങ്കിൽ മരണത്തെക്കുറിച്ചുള്ള ഭയവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഭയവും മാറ്റുവാനുള്ള ഒരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്. മനോഹരമായ സ്വർഗ്ഗം (splendid spiritual dimension) എന്ന ആശയത്തിന് ശാസ്ത്രീയ അംഗീകാരം (Near Death Experience Studies വഴി) ലഭിച്ചിരിക്കുന്നതിനാലും ആത്മസാക്ഷാത്കാരം നേടുവാനുള്ള സമയം പരിമിതമെല്ലാത്തതിനാലും മരണത്തെക്കുറിച്ചുള്ള ഭയം മാറ്റിയെടുക്കുവാൻ ഇന്ന് കുറേകൂടി എളുപ്പമാണ്.
മരണത്തെക്കുറിച്ചുള്ള ഭയം മാറുകയും, സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് മരണാനന്തര ജീവിതം സുഖകരമാക്കാൻ കഴിയുമെന്നആശയം കൂടുതൽ കൂടുതൽ വ്യക്തികൾ സ്വീകരിച്ചു തുടങ്ങിയാൽ ജീവിതശൈലിൽ (ഉപഭോഗ സംസ്കാരത്തിൽ) മാറ്റം വരുത്താൻ കഴിയുമെന്ന് ഉറപ്പാണ്. ഇങ്ങനെ വന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുവാനും കാലക്രമേണ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാനും സാധിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ മുന്നിലുള്ള ദൗത്യം, എങ്ങനെ കൂടുതൽ കൂടുതൽ വ്യക്തികൾക്ക് ശരിയായ (ശാസ്ത്രത്തെ അടിസ്ഥാനമാക്കി) ആത്മീയ അറിവ് നൽകാൻ കഴിയുമെന്നാണ്.
No comments:
Post a Comment