ഇത് പണ്ട് കാലത്ത് പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടി ഉപയോഗിച്ചിരുന്ന പലക.
അന്ന് തിരുവിതാംകൂർ പണം വളരെ ചെറുതായിരുന്നു. ഓരോന്നും എണ്ണിത്തിട്ടപ്പെടുത്താൻ വളരെ ബുദ്ധിമുട്ടും.
ഈ പണപ്പലകയിൽ നൂറോ, ഇരുന്നൂറോ കുഴികൾ കാണും ഈ പണമെല്ലാം ഈ പലകയിൽ ഇട്ട് വടിച്ചാൽ കുഴികളിൽ അത് ഇറങ്ങി നിൽക്കും ഇങ്ങിനെയാണ് പണ്ട് കാലത്ത് പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നത്.
കൂടാതെ ആ കാലത്ത് നാണ്യവ്യവസ്ഥയിൽ പല വലിപ്പത്തിലുള്ള പണം എണ്ണാൻ ഇത് പോലുള്ള പല വലിപ്പക്കുഴികളുള്ള പണപ്പലകകളും ഉണ്ടായിരുന്നു.
ദീർഘചതുരാകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പുക്കൊണ്ടും, മരം കൊണ്ട് നിർമ്മിച്ചിരുന്നു.
No comments:
Post a Comment