ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 8

51 ശക്തിപീഠങ്ങൾ - 8

പശ്ചിമബംഗാള്‍ - 2

8. മഹിഷാമര്‍ദിനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാള്‍ ബിര്‍ഭുമിലെ ബക്രേശ്വറിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ വക്രനാഥനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ബിര്‍ഭൂമില്‍ മഹിഷാസുരനെന്ന അസുരനെ വധിച്ചുകൊണ്ട് സതി ഭയങ്കര രൂപം സ്വീകരിച്ചു. പ്രമുഖ ശിവ ക്ഷേത്രമായ ബക്രേശ്വര്‍ ക്ഷേത്രത്തിനടുത്താണ് ഈ പീഠം. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

സിയൂരിയാണ് (20 കി.മീ) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.കൊല്‍ക്കത്ത (സിയൂറിയില്‍ നിന്ന് 200 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

9. കങ്കാളിത്തല ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാള്‍ ബോല്‍പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ അരക്കെട്ട് വീണ സ്ഥലം എന്നാണ് വിശ്വാസം. ഭൈരവ അവതാരമായ രുരു ആണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. കോപൈ നദിയുടെ തീരത്താണ് ക്ഷേത്രം. ഈ സ്ഥലം കങ്കലേശ്വരിയുടെ വാസസ്ഥലമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ ദേവിയുടെ അനുഗ്രഹത്തിനായി സന്ദര്‍ശിക്കുന്നു. ഐതിഹ്യമനുസരിച്ച്, സതിയുടെ അരക്കെട്ട് വളരെ ശക്തിയോടെ ഇവിടെ വീണു. അത് ഭൂമിയില്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പിന്നീട് അതില്‍ വെള്ളം നിറഞ്ഞ് പവിത്രമായ കുണ്ട് (കുളം) രൂപപ്പെടുകയും ചെയ്തു. ഈ കുളത്തിലാണ് പീഠം സ്ഥിതി ചെയ്യുന്നത്. 

ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

കൊല്‍ക്കത്ത (135 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോള്‍പൂര്‍ (8 കിലോമീറ്റര്‍ അകലെ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍...

10. കിരീടേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ഈ ക്ഷേത്രം. സതിദേവിയുടെ കിരീടം വീണ സ്ഥലമാണിത്. സാങ് വര്‍ത്തയാണ് ഭൈരവ മൂര്‍ത്തി. ശരീരഭാഗങ്ങള്‍ വീഴുന്നതിന് പകരം ദേവിയുടെ ആഭരണം വീണതിനാല്‍ ദേവിയെ മുകുടേശ്വരി (കിരീടധാരിയായ ദേവി) ആയി ആരാധിക്കുന്നു. കിരീടേശ്വരി, മിക്ക ശക്തി പീഠങ്ങളിലെയും പോലെ, പല പേരുകളിലും വിളിക്കുന്നു - ദേവി വിമല, കിരിത്കണ എന്നിങ്ങനെ. ഭഗീരഥി നദിക്കരയിലെ ക്ഷേത്രമൈതാനത്ത് മഹാമായ ഉറങ്ങുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പീഠത്തിന് ഏകദേശം 1,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു. 

പ്രധാന ഉത്സവങ്ങള്‍: വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഡിസംബറിലോ ജനുവരിയിലോ കിരീടേശ്വരി മേള നടക്കുന്നു. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (239 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ദഹപാറ (3 കി.മീ)


11. രത്‌നാവലി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലാണ് ക്ഷേത്രം. സതിദേവിയുടെ വലത് തോള്‍ വീണ സ്ഥലമാണിത്. ഘണ്ടേശ്വറാണ് ഭൈരവ മൂര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ഖനകുല്‍-കൃഷ്ണ നഗറിലെ രത്‌നാകര്‍ നദിയുടെ തീരത്താണ് സതിയുടെ വലത് തോള്‍ വീണതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആനന്ദമയീ ക്ഷേത്രം എന്നാണ് പ്രാദേശികമായി ഈ പീഠം അറിയപ്പെടുന്നത്. രത്‌നാവലിയില്‍, ദേവി പാര്‍വതിയുടെ കൗമാരപ്രായത്തിലുള്ള 16 വയസ്സുള്ള കുമാരിയാണ് പ്രതിഷ്ഠ. 

 ദുര്‍ഗാപൂജയും നവരാത്രിയും ഇവിടെ വിശേഷം.  

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്.

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (78 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹൗറ (74 കി.മീ)

12. ഭ്രമരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരിയിലെ ത്രിസ്രോതയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് കാല്‍ വീണ സ്ഥലമാണിത്. ഈശ്വരന്‍ എന്ന പേരിലാണ് ഭൈരവ മൂര്‍ത്തിയെ ഇവിടെ ആരാധിക്കുന്നത്.നാസിക്കില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ടീസ്ത നദിയുടെ തീരത്തും ഒരു ഭ്രമരി ദേവി ക്ഷേത്രം ഉണ്ട്. ദേവിയുടെ ഹൃദയമായ 'ചക്ര'യില്‍ 12 ഇതളുകളുണ്ടെന്ന് തന്ത്ര വിശ്വസിക്കുന്നു, ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. 

ഇവിടെ വിശേഷം കുംഭം, നവരാത്രി.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മെയ്-ജൂലൈ, സെപ്റ്റംബര്‍-ഒക്ടോബര്‍. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാഗ്‌ഡോഗ്ര (47 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: ജല്‍പായ്ഗുരി (20 കി.മീ)

13. നന്ദികേശ്വരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലാണ് ക്ഷേത്രം. സതിദേവിയുടെ കണ്ഠാഭരണം പതിച്ച സ്ഥലമാണിത്. ഭൈരവന്‍ നന്ദികേശ്വര രൂപത്തിലാണ് ക്ഷേത്രത്തിന്റെ കാവല്‍. നന്ദികേശ്വരി ക്ഷേത്രം മയൂരാക്ഷി എന്ന നദിക്കടുത്താണ്. ഇവിടെ പ്രതിഷ്ഠയില്ല. സിന്ദൂരം തുടര്‍ച്ചയായി പൂശി നൂറ്റാണ്ടുകള്‍ കൊണ്ട് ചുവന്ന നിറത്തിലേക്ക് മാറിയ പാറ കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ കാളയായ നന്ദിയെ ഇവിടെ ആരാധിക്കുന്നു, കൃഷി, ഉപജീവനം എന്നിവയെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. ഭക്തര്‍ ആഗ്രഹം നിറവേറ്റാന്‍ നൂലുകള്‍ കോമ്പൗണ്ടിലെ ഒരു പുണ്യവൃക്ഷത്തില്‍ കെട്ടുന്നു. 

പൈശാചിക ശക്തികള്‍ക്കെതിരായ നന്ദികേശ്വരിയുടെ വിജയം ആഘോഷിക്കുന്ന ശരത്കാല നവരാത്രങ്ങള്‍, ദുര്‍ഗാ പൂജ ഇവിടെ വിശേഷം.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (190 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബിര്‍ഭും (1.5 കി.മീ)

14. ബര്‍ഗാഭീമ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂറിലാണ് ഈ ശക്തിപീഠം. സതിദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സര്‍വനന്ദ എന്ന രൂപത്തിലാണ് ഇവിടെ ഭൈരവ പ്രതിഷ്ഠ. രൂപനാരായണ നദിയുടെ തീരത്ത് 1,150 വര്‍ഷം പഴക്കമുള്ള ബര്‍ഗാഭീമ ക്ഷേത്രം വിഭശ ശക്തി പീഠം എന്നും ഭീമകാളി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ബര്‍ഗഭീമ ക്ഷേത്രത്തിലെ ദേവി, പീഠം നിര്‍മ്മിച്ച മയൂര്‍-ധ്വജ് രാജാക്കന്മാരുടെ കുലദൈവമാണ്. മഹാഭാരത കാലത്ത് ഈ സ്ഥലം ഭീമന്റെ ഉടമസ്ഥതയിലായിരുന്നുവെന്ന് കരുതപ്പെടുന്നു. അതിനാലാണ് ക്ഷേത്രത്തിന് ഈ പേര്. 

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (88 കി.മീ)
 
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഖരഗ്പൂര്‍ (85 കി.മീ)

No comments:

Post a Comment