ഹരിയാന
37. സാവിത്രിദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഹരിയാന കുരുക്ഷേത്ര താനേശ്വറിലാണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സ്താനുവാണ് ഭൈരവ അവതാരം. കുരുക്ഷേത്രയില്‍ നിന്ന് കുറച്ച് അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവികൂപ് ഭദ്രകാളി ക്ഷേത്രം അല്ലെങ്കില്‍ കാളികപീഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നാവ് നീട്ടി നില്‍ക്കുന്ന കാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. പാണ്ഡവരും ശ്രീകൃഷ്ണനും യുദ്ധത്തിന് പോകുന്നതിനുമുമ്പ് ദേവിയെ ആരാധിച്ചിരുന്നതായി പ്രദേശവാസികള്‍ വിശ്വസിക്കുന്നു.
സെപ്റ്റംബര്‍ - മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.
ചണ്ഡീഗഡാണ് തൊട്ടടുത്തുള്ള വിമാനത്താവളം. കുരുക്ഷേത്രയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
No comments:
Post a Comment